Tuesday, June 21, 2011

പൊളിചെഴുതെണ്ട മദ്രസ സിലബസ് !!

ആദ്യ മനുഷ്യന്‍, മനുഷ്യ സമൂഹത്തിന്റെ പിതാവ് , ആദം ! അല്ലാഹു ആദാമിന് വിദ്യ
പകരുന്നു. ശേഷം അതേ കുറിച്ച് ആദമിനോട് ചോദിക്കുന്നു. ആദം, തനിക്കു നല്‍കപെട്ട ജ്ഞാനം സൃഷ്ടാവിന് മുമ്പില്‍ തെളിയിക്കുന്നു. തനിക്കു ലഭിച്ച ജ്ഞാനം
വ്യക്തമാക്കിയതിനാകണം അംഗീകാരമായി ആ മനുഷ്യന് മുമ്പില്‍
പ്രണമിക്കാന്‍ സൃഷ്ടാവ് മാലാഖമാരോട് പറഞ്ഞത് !

ഖുര്‍ആന്‍ ആദാമിന് വിദ്യ നല്‍കപെട്ട ആ സംഭവത്തെ മനോഹരമായി ഇവ്വിധം പറഞ്ഞിരിക്കുന്നു. __________________
ജ്ഞാനം അമൂല്യമായ നിധിയാണ്‌. അത് കണ്ടെത്തുക എന്നത് മനുഷ്യ ജീവിതത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്‌. ജ്ഞാനം തേടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ ആണ്. അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ കുറിച്ച് ചിന്തിക്കുന്നത് പോലും ആരാധനയാണ് എന്ന് ഇസ്ലാം വ്യക്തമാക്കുന്നു.


അപ്പോള്‍ ജ്ഞാനം എന്താണ്, അറിവ് കണ്ടെത്തുക എന്നതില്‍ ഇസ്ലാം എങ്ങിനെ ഇടപെടുന്നു. ലോകത്തിന്റെ ഗതി വിഗതികളെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ശക്തമായ ആയുധമാണ് അറിവ് ! എങ്കില്‍ ആ അറിവിന്റെ മേഖലയില്‍ ഉത്തമ സമൂഹമെന്നു അടിവരയിട്ടു വിളിക്കപെട്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്, ആ സമൂഹം എവിടെയാണ് ?
വിഭജിക്കപെട്ട വിജ്ഞാനത്തെ കുറിച്ച് സമൂഹം ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ്.
ആത്മീയ വിജ്ഞാനമെന്നും, ഭൌതിക വിജ്ഞാനമെന്നും തരംതിരിച്ച് രണ്ടു തട്ടില്‍ നിര്‍ത്തി രണ്ടും രണ്ടു വഴിക്ക് പോയ്‌ കൊണ്ടിരിക്കുന്നു. പരലോക വിജയത്തിന് ആത്മീയ വിജ്ഞാനം നേടണമെന്ന് പറഞ്ഞു അതിനായി മദ്രസ സമ്പ്രദായം സമൂഹത്തില്‍ കൊണ്ട് വന്നു. വിശ്വാസ കാര്യങ്ങളും സൃഷ്ടാവിനെയും, പരലോക അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങളുമായി കുട്ടികള്‍ അവയൊക്കെ തല്ലു കിട്ടാതിരിക്കാനായി പഠിച്ചു പോരുന്നു. അതിനു വിരുദ്ധമെന്ന രീതിയില്‍ ഭൌതിക വിജ്ഞാനമെന്ന സ്കൂള്‍ വിദ്യാഭ്യാസം അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ നല്‍കുന്നു.

ഇവിടെ വിശ്വാസ സമൂഹത്തിനു ഈ കാലഘട്ടത്തില്‍ നേരിട്ട ഒരു അബദ്ധത്തെ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മേഖലയില്‍ യാതൊരു വിഭജനവും ഇസ്ലാം കല്പ്പിക്കാതിരിക്കെ ഈ വിഭജനം എങ്ങിനെ നമുക്കിടയില്‍ സ്ഥലം പിടിച്ചു.
"ആകാശ ഭൂമികളുടെ സൃഷ്ടി ഘടനയിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും, ആകാശത്ത് നിന്ന് മഴ വര്ഷിക്കുന്നതിലും, വിവിധങ്ങളായ സസ്യ ലധാധികള്‍ ഭൂമിയില്‍ പടരുന്നതിലും ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാങ്ങള്‍ ഏറെ ഉണ്ട് എന്ന് ഖുര്‍ ആന്‍ വ്യക്തമാക്കി മനുഷ്യനോടു പറയുമ്പോള്‍ അത്തരം ചിന്തകള്‍ക്ക് പ്രേരകമാകുന്നത്തില്‍ നമ്മള്‍ സ്ഥാപിച്ച മദ്രസകള്‍ എത്രമാത്രം പങ്കുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും !

അസ്ട്രോനമിയും, ഇകോളജിയും, ബോട്ടണിയും, ജിയോഗ്രഫിയും ,അനാടമി തുടങ്ങി എല്ലാം കുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആയി സൂചിപ്പിക്കുമ്പോള്‍ എവിടെയാണ് അറിവിന്റെ വിഭജനം കാണാന്‍ കഴിയുക !ഈ പ്രപഞ്ചത്തിലെ ഓരോ അണുവില്‍ പോലും അല്ലാഹു വിജ്ഞാനം നിറച്ചിരിക്കുന്നു. മുളക്കുന്ന വിത്തിലും, വിടരുന്ന മൊട്ടിലും , കൊഴിയുന്ന ഇലയിലും, പറവയിലും, തെനീച്ചയിലും, ഉറുമ്പിലും, ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ നിര്‍വചിച്ചിരിക്കുന്നു. അത് വായിചെടുക്കുകയാണ് മനുഷ്യന് നല്‍കപെട്ട ചിന്തയുടെ ലക്‌ഷ്യം എന്നിരിക്കെ സൃഷ്ടിഘടനയെ വിവരിക്കുന്ന ശാസ്ത്ര മേഖലയെ മദ്രസയുടെ പടിക്ക് പുറത്തു നിറുത്തുന്നത് തലമുറയോട് ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റമാകും. ജീവിതത്തെ നയിക്കുന്നതിന് ഇന്ന് മനുഷ്യന്റെ ചിന്തയിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന അറിവുകള്‍ കുട്ടികളുടെ ചിന്തകളുമായി നൈതികമായി സംവദിക്കുന്ന തരത്തില്‍ രൂപപെടുതുന്നതിലൂടെ മാത്രമേ ചിലവഴിക്കുന്ന സമയത്തെ ഫലപ്രധമാക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.ബൌതികമെന്നും, ആത്മീയമെന്നുമുള്ള ഒരു വിഭജനത്തിനും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ അടങ്ങിയീട്ടുള്ള എല്ലാ വിജ്ഞാനവും അല്ലാഹുവിന്റെ സംവിധാനത്തിന്റെ ഫലം എന്നിരിക്കെ അതിനെതിരെ പുറം തിരിയുന്നത് ആ അറിവ് നിഷേധിക്കുക എന്നതിന് തുല്യമായിരിക്കും. എങ്കില്‍ മദ്രസ എന്നാ അറബി വാക്കില്‍ സ്ഥാപിക്കപെട്ട "മത വിജ്ഞാന" കേന്ദ്രങ്ങളില്‍ നടക്കുന്ന അറിവ് എത്രമാത്രം സമൂഹത്തിനു ഉപകാരപ്രധമാണ് ?ഇന്നത്തെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അതിന്റെ ഇമ്പാക്റ്റ് എത്രമാത്രം അനുബവേധ്യമാണ്. വിജ്ഞാനത്തിന്റെ വിസ്ഫോടനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മദ്രസയുടെ ഒരു ന്യൂ വേര്‍ഷന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള വാതായനങ്ങള്‍ ആയിരിക്കണം ഇത്തരം ഒരു പ്ലാട്ഫോമില്‍ തുറക്കപെടെണ്ടത്.ഒരു രണ്ടാം കിട വിജ്ഞാനമെന്നു കുട്ടികള്‍ക്ക് തോന്നുന്ന മദ്രസാ സമ്പ്രദായത്തെ പുതിയ സിസ്ടതിലെക്ക് പറിച്ചു നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(തുടരും...)

8 comments:

പാര്‍ത്ഥന്‍ said...

മദ്രസേല് പഠിക്കണ കുട്ട്യോൾക്ക് ഇനി മുതൽ MBBSന്റെയും B.Tech ന്റെയും ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ കൊടുക്കാൻ നിയമം കൊണ്ടുവരണം. വിദ്യഭ്യാസം ഇപ്പോ ഞമ്മടെ കയ്യിലല്ലെ.

islamikam said...

പാര്‍ത്ഥ,
ബ്ലോഗില്‍ കയറി ഒച്ചവെക്കുന്നതിനു എന്തിനാണ് പാര്‍ഥന്‍ എന്നാ പേര് വെച്ച് ആ നാമത്തെ പരിഹസിക്കുന്നത്. ?
തെരുവില്‍ ഇത് പോലെ ചിലര്‍ ഒച്ചവെച്ചു പോകുന്നത് കാണാറുണ്ട്. അവഗണിക്കുന്നു, പിന്നെ പാരമ്യതയിലെത്തിയ ഈ അസുഖത്തിന് ഇവിടെ ചികിത്സയില്ല.

പാര്‍ത്ഥന്‍ said...

അസ്ട്രോനമിയും, ഇകോളജിയും, ബോട്ടണിയും, ജിയോഗ്രഫിയും ,അനാടമി തുടങ്ങി എല്ലാം കുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആയി സൂചിപ്പിക്കുമ്പോള്‍ എവിടെയാണ് അറിവിന്റെ വിഭജനം കാണാന്‍ കഴിയുക.

ഇത്രയും വ്യക്തമായ ഒരു അടിത്തറയുണ്ടായിട്ടും നമ്മുടെ സർക്കാർ ഇതിനെ അവഗണിക്കുന്നത് കാണുമ്പോൾ വിഷമം തൊന്നുന്നു.

പാർത്ഥനെ ഇതിന്റെ പേരിൽ ആക്ഷേപിച്ചാൽ ഒന്നും സംഭവിക്കില്ല. ആരും ഗാണ്ഡീവവുമായി വരില്ല. അങ്ങിനെയല്ലല്ലൊ മറ്റു ചില പേരുകൾ സൂചിപ്പിക്കുമ്പോൾ ലോകത്ത് സംഭവിക്കുന്നത്. ലോകം നിന്ന് കത്തും.

പാര്‍ത്ഥന്‍ said...

കമന്റിലൂടെ ഇങ്ങനെയുള്ള ‘ലിങ്കം’ കേറ്റിവിടുമ്പോൾ പ്രതികരിക്കും കോയ. അല്ലെങ്കിൽ ലിങ്ക് കൊടുക്കുന്ന പണി നിർത്ത്.

islamikam said...

പാര്‍ത്ഥ,
താങ്കള്‍ ഇങ്ങിനെ വൈകാരികമാകാന്‍ ഈ പോസ്റ്റില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. നന്മ മാത്രമേ ഉദേഷിചീട്ടുള്ളൂ. അതാണോ താങ്കളെ പ്രകോപിപ്പിച്ചത് !! അതോ വെറുതെ പ്രകോപനം ഉണ്ടാക്കുക എന്നതാണോ താങ്കളുടെ വിവേകം താങ്കളെ പ്രേരിപ്പിക്കുന്നത്. കാരണം എന്തെന്ന് താങ്കള്‍ക്കു അറിയാം, അപ്പോള്‍ സ്വയം തിരുത്തുക ! നോ അദര്‍ ഗോ !

Effha Eeman AbdulHameed Ebrahim said...

I really agree wth u

Effha Eeman AbdulHameed Ebrahim said...

I really agree wth u

Effha Eeman AbdulHameed Ebrahim said...

I really agree wth u