Monday, March 30, 2009

സാമൂഹിക വ്യവസ്ഥ

വജ്ജഹഥു വജ് ഹിയ ല്ലില്ലതീ ഫതര സമാവാതി വല് അര്ള "ഹനീഫന് " മുസ്ലിമന്.....
ഇന്ന സ്വലതീ "വനുസ്കീ " വ മഹ് യായ " വമാമാതി ലില്ലാഹി...
....എന്റെ കര്മങ്ങളും, "ജീവിതവും " മരണം പോലും ഈ പ്രപന്ച്ചതിന്റെ അധിപനായ അല്ലാഹുവിനു വേണ്ടിയാണ്.... എന്ന് എല്ലാ നമസ്കാരത്തിലും അല്ലാഹുവിനോട് പ്രതി ജ്ഞ ചെയ്യുന്ന ഒരു മുസ്ലിം, നന്മക്കു വേണ്ടി മാത്രമാണ് നില കൊള്ളുക. അപ്പോള്‍ അതില് രാഷ്ട്രീയം പെടുമോ.. ഇസ്ലാമില് രാഷ്ട്രീയമുണ്ടോ ..എന്നാ ചോദ്യത്തിനു പ്രസക്തിയില്ല. രാഷ്ട്രീയം എന്നത് ജനങ്ങളുടെ പ്രശ്നങ്ങളെ ഒരു ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി

ഏറ്റെടുത്ത് പരിഹരിക്കുക എന്നാ ദൌത്യമാണ് ചെയ്യുന്നത്. സാമൂഹിക പ്രശ്നങ്ങളില് നിന്നും പ്രവാചക ദര്ശനം മാറി വെറും ആരാധന രീതിയിലേക്ക് പൌരോഹിത്യം കൊണ്ടെതിക്കുകയും, തങ്ങള്ക്കു മതത്തിന്റെ പേരില് കിട്ടേണ്ട ആനുകൂല്യങ്ങള്ക്ക് മാത്രമായി ഭൌതിക രാഷ്ട്രീയത്തെ കാണുകയും ചെയ്യുന്നു.
"വമന് ആഹ്സന് കൌലന് മിമ്മന് ദ ആ ഇലല്ലാഹി വ അമില സാലിഹന്......"
ഇതൊക്കെ വെറുതെ വായിച്ചു പോകാനല്ലാതെ... പൌരൊഹിത്യതിനു മനുഷ്യ സമൂഹത്തിന്റെ ആവശ്യങ്ങള്ക്കും, മാതൃകക്കും ചെയ്യാനായി ഒന്നുമില്ല. അതൊക്കെ ആളുകള് ഓരോ പാര്ട്ടിക്കാര് നോക്കികൊള്ളും..
ഭക്ഷണത്തിന് ശേഷം മദ്യം കഴിക്കണമെന്നും...
അവശരെ സഹായിക്കാന് ലോട്ടറി വേണമെന്നും...
സ്വവര്ഗ്ഗ വിവാഹവും, വേശ്യ വൃത്തിയും നിയമ വിധേയമാക്കണമെന്നും

മറ്റും പറയുമ്പോള്
അതിനെ കുറിച്ചൊന്നും പറയാത്ത പൌരോഹിത്യം ആകെ പറയുന്നത്..
"മത"ത്തിനു കിട്ടേണ്ട അവകാശത്തെ കുറിച്ചാണ്.
............................
ഇസ്ലാമിനെ കുറിച്ച് നടത്തിയ ഒരു ചര്ച്ചയുടെ ഭാഗമാണ് താഴെ കൊടുക്കുന്നത്. പ്രസക്തമെന്നു തോന്നുന്നതിനാല് ഇവിടെ പോസ്റ്റ് ചെയ്യുന്നു..

വിദ്യ സന്പന്നരല്ലാത്ത ഒരു വിഭാഗം പണ്ഡിത വര്ഗം നമുക്കു ചുറ്റില് ഉണ്ട് എന്നുള്ള തിരിച്ചറിവില്‍
നിന്നു അവരെ കുറ്റപെടുത്തി, അവര് പറഞ്ഞതാനസുരിച്ചുള്ള ഇസ്ലാമിനെയും ഇസ്ലാമെന്നു ധരിച്ചു , ഗീര്‍വാണം മടിക്കാനല്ല ഞാന് ശ്രമിച്ചത്. തീര്ച്ചയായും, അവരുടെ അറിവില്, അവര് അവരുടെ ബുദ്ധിവെച്ചു മനസ്സിലാക്കിയ കാര്യങ്ങള് ഒരു സമൂഹത്തിനു നല്കുന്നു. അതാണ് ഇസ്ലാം എന്ന് ബുദ്ധിയുള്ള ആരും പറയില്ല. കാരണം പൊതു സമൂഹത്തില്‍ ഇടപെടാതെ ഒരു വിഭാഗം
താടി വളര്ത്തി, മുസ്ലീം സമൂഹത്തില്‍ മാത്രം വിളമ്പുന്ന വിവര കേടുകള് ഒരുപാടു ഞാനും കേട്ടീട്ടുണ്ട്. ആ കാര്യങ്ങളൊക്കെ നേരിട്ടു അവരോട് മനസ്സിലാകുന്ന തരത്തില് വ്യക്തമാക്കുകയും ചെയ്തീട്ടുണ്ട്.

എന്റെ യുക്തിയെയും, ബുദ്ധിയെയും ഉപയോഗപെടുത്തി ഖുര്‍ ആന്‍ എപ്രകാരമാണോ മനുഷ്യനോടു പ്രകൃതിപരമായി സംവദിക്കാന് ആവശ്യപെടുന്നത് ആ രീതിയില് തന്നെയാണ് ഞാന് മനസ്സിലാക്കുന്നത്.


പൌരോഹിത്യത്തെ (പൌരോ ഹിത്യ മല്ലെന്കിലും, അന്ഞരായ സമൂഹത്തില് മനുഷ്യരുടെ പ്രശ്നങ്ങളില് ഇടപെടാത്ത, മസ്ജിധുകളില് ഒതുങ്ങി കൂടുന്ന ഒരു വര്ഗം ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല) ശക്തമായി ഇസ്ലാം വിലക്കിയത് തന്നെ ബുദ്ധിയെ തടയുന്ന ഒരു "മതം" അല്ല ഇസ്ലാം എന്ന് മനുഷ്യനെ വ്യക്തമാക്കുന്നതിനാണ്.
ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോഹിത്യ തിന്നെതിരെ

നിലകൊള്ളുവാനാണ് ഖുര്‍ ആന്‍ വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്,അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും. ഖലീഫ ഉമറിന്റെ ഭരണത്തെ കുറിച്ചു ഗാന്ധിജിയെ കൊണ്ടു പറയിപ്പിച്ചതും, ആ നീതിയുടെ ദര്‍ശനമാണ് .

അതല്ലാതെ മറ്റു മതങ്ങളുടെ പട്ടികയില്, ഗവര്മെന്റു രേഖയില്‍ മതത്തിന്റെ കോളത്തില് എഴുതുന്ന വെറും മതം അല്ല, ഇസ്ലാം. മേല്‍ പറഞ്ഞ മനുഷ്യന്റെ പ്രശ്നങ്ങളില് ഇടപെടുന്ന, നീതിയില് അധിഷ്ടിതമായ ഇസ്ലാം എന്ന ക്വാളിറ്റി മനുഷ്യരില്‍ എത്രത്തോളം ഉണ്ട് എന്നതാണ് സൃഷ്ടാവ് വിശ്വാസി എന്നതിന് മാനധണ്ടാമാക്കുന്നത്. അത് തന്നെയാണ് ഖുര്‍ ആനിലൂടെ സൃഷ്ടാവ് മനുഷ്യരോട് പറയുന്നതും.


പാരമ്പര്യമായി കിട്ടിയ ഒരു ഐടന്റിടി യുമായി ജീവിക്കുന്നവര്,പഠിക്കാനോ, ചിന്തിക്കാനോ മെനകെടാതെ, തങ്ങളുടെ ഭൌതിക വ്യവഹരന്ഗലുമായി ജീവിച്ചു പോകുന്നവര്. വിശ്വാസം എന്നത് മതങ്ങളുടെ ചില ആഘോഷ പരിപാടികളില് മാത്രം, ഒതുക്കുന്നവരോ, അല്ലെങ്കില്, ആചാരങ്ങളിലും, മതം പറയുന്ന ചില അനുഷ്ടാനങ്ങളില് ഒതുക്കി ജീവിക്കുന്നവരാണ് ഭൂരിഭാഗവും, അല്ലെങ്കില്‍ അങ്ങിനെ മാറിയിരിക്കുന്നു സമൂഹം.

കമ്മേര്ഴ്സിയലൈസ് ചെയ്ത കാലഘട്ടത്തിലാണ് നാം, ആത്മീയത എന്നത് ഒരു ചൂഷണ വ്യാപാരത്തിന്റെ പേരായി മാറിയിരിക്കുന്നു.

ഹൈടെക് ആത്മീയ നേതാക്കള് ആണ് ഹോള്സെയില് ആയി ഈ രംഗത്ത് വിശ്വസികലെന്നു പറയുന്ന, മതത്തെ തങ്ങളുടെ യുക്തിക്കു വിട്ടുകൊടുക്കാത്ത ആളുകളുടെ കൂട്ടത്തെ കയ്യിലെടുത്ത് ചൂഷണം ചെയ്യുന്നത്. എവിടെയാണോ, "ആത്മീയത" എന്ന ഒരു സ്പയ്സിനു ഇടമുള്ളത് അവിടെ, ഇത്തരം മാര്കട്ടുകള് കാണും.

ഖുര്‍ ആനെകുറിച്ചു സമൂഹത്തില് ഉള്ള അന്ജത മുതലെടുത്ത്, അല്ലെങ്കില് അത് തങ്ങളുടെ പഠനത്തിന് വിധേയമാക്കാതെ, അഭിനവ പണ്ടിതരായി ചമയുന്നവരുടെ വക്ധോരണി കെട്ട് വിഴുങ്ങി, ആത്മീയത എന്ന ഒരു സ്പയ്സ് ഇന്ത്യന്‍ സമൂഹത്തില്, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ നിര്മിക്ക പെട്ടീടുണ്ട്.

ഇസ്ലാമില്‍, ആത്മീയത എന്നതിന് സ്കോപ് ഇല്ല.കാരണം, ജീവിതത്തില് മനുഷ്യന്റെ പ്രശ്നങ്ങളില്, നീതിയില്, സമത്വത്തില്, ചൂഷണമില്ലാത്ത സാമ്പത്തിക സിസ്റ്റ്തില്, അങ്ങിനെ ഏതെല്ലാം മേഖലകളില് അത് ഇടപെടുന്നതിലാണ് അതിന്റെ " " സ്പെയ്സ്. ഇസ്ലാമിന്റെ "ആത്മീയത" അതാണ്. മനുഷ്യന് നല്‍കിയിരിക്കുന്ന ബുദ്ധിയും, ചിന്തയും, യുക്തിയും

അറിവും, എല്ലാ മേഖലയിലും ശരിയായ മാര്‍ഗ്ഗത്തില്‍
പ്രയോഗ തലത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി സംവിധാനിക്കപെട്ടീട്ടുള്ള ഈ ലോകത്തില്‍ ആ അനുഗ്രഹത്തെ അവഗണിച്ച് ജീവിക്കുക വിശ്വാസിയെ സംബന്ധിച്ച് സൃഷ്ടാവിനോട് ചെയ്യുന്ന ധിക്കാരമാണ്.

പ്രവാചകന്‍ പറഞ്ഞു "വഴിയില് നിന്നു ഒരു തടസ്സം നീക്കുന്നത് മുസ്ലീം എന്നുള്ളതിന്റെ ലക്ഷണമാണ്. "നിങ്ങള് വിനയതോട് കൂടി നടക്കുക" . " നിങ്ങള് അയല്ക്കാരുടെ ക്ഷേമം അന്ന്വേഷിക്കെണ്ടാതുണ്ട്
അയല്ക്കാരന് (നാല്പതു വീടുകള് പരിതി) പട്ടിണി കിടക്കുമ്പോള്, വയറു നിറച്ചു
ഭക്ഷണം കഴിക്കുന്നവന് മുസ്ലീങ്ങളില് പെട്ടവന് അല്ല" എന്ന് പ്രവാചകന് പറയുന്നു.
"ദാഹിച്ചു വരുന്ന ഒരു പട്ടിക്കു, വെള്ളം കൊടുക്കുന്നുവേന്കില് അതില് പോലും സൃഷ്ടാവ് പുണ്യം നല്കുന്നു". വിശ്വാസം അങ്ങിനെയാണ്
തന്റെ അറിവില്ലായ്മ കൊണ്ടു "അവിശ്വാസിയായ "ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ ഒരു
പട്ടിക്കു(തൊട്ടാല്‍ ഏഴ് വട്ടം കുളിക്കേണ്ടി വരുന്ന ഒരു സൃഷ്ടി) വെള്ളം കൊടുത്തതിന്റെ പേരില് സ്വര്ഗ്ഗാവകാശിയായി എന്ന് പ്രവാചകന് പറയുമ്പോള്, ഇസ്ലാമിലെ ആത്മീയത എന്താണ് എന്ന്
വിവരമുള്ളവര്ക്ക് മനസ്സിലാവും, മനസ്സിലാക്കിയീട്ടുണ്ട്.


ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോതിത്യതിനെതിരെ നിലകൊള്ളുവാനാണ് കൂര് ആന് വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്.അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും.""

യഥാര്ത്ഥ അനുഭവത്തില് നിന്നുള്ള തിരിച്ചറിവാണ് ഒരു മനുഷ്യനെ സൃഷ്ടാവിനെയും, പിന്നെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ബോധ്യ്പെടുതുന്നത്. അതിന് മാത്രമെ ലക്ഷ്യ ബോധമുള്ള, ഒരു സമൂഹത്തെ നിര്മിക്കാന് കഴിയൂ. മത പുരോഹിതര് വ്യക്യനിക്കുന്ന കഥകള്ക്കും, ഭാവനകള്ക്കും എത്രയോ അതീതമാണ് യഥാര്ത്ഥ സത്യങ്ങള്‍ !



Tuesday, March 24, 2009

ജന്മ ദിനം, ആരുടെ മാതൃക !"

പ്രവാചകനില്‍ നിങ്ങള്ക്ക് ഉത്തമമായ മാതൃകയുണ്ട്‌. (വിശുദ്ധ കുര്‍ ആന്‍, അഹ്സാബ് - 33:21))
ഇന്നേ ദിവസം ഇസ്ലാം പൂര്‍ണമായിരിക്കുന്നു...അള്ളാഹു ദീനിനെ പൂര്‍ണമാക്കി തൃപ്തിപെട്ടിരിക്കുന്നു. (അല്‍ മാ ഇദ - 5:3)


വര്‍ഷ വര്‍ഷങ്ങളില്‍ വളരെ പ്രധാന്യത്തോട്‌ കൂടി പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു സംതൃപ്തി അടയുകയാണ് ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗം. പ്രവാചകന്‍ ഒരു ആരാധ്യ പുരുഷന്‍ എന്ന രീതിയില്‍ ആണ് സമൂഹ മധ്യത്തില്‍ ഇവര്‍ അവതരിപ്പിച്ചു കൊണ്ട് ഇതര മത ങ്ങളെ പോലെ ആഘോഷിക്കുന്നത്.
എന്ന് മുതലാണ്‌ ഇത്തരം ഒരു രീതി നമ്മുടെ സമൂഹത്തില്‍ അരങ്ങേറിയത്...
ആരാണ് ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചത്...
എവിടെ നിന്നാണ് പുരോഹിതര്‍ ഇത്തരം ആചാരങ്ങള്‍ കടം കൊണ്ട് അവതരിപ്പിച്ചത്...
ശബ്ദ മുഖരിതമായ മൌലീധുകളും, സ്വലാതുകളുമാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചു സമൂഹത്തെ തെറ്റി ധരിപ്പിച്ചു ഇസ്ലാമിന്റെ മാതൃക സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക , സാംസ്‌കാരിക കര്‍മ മേഘലയില്‍ നിന്ന് അകറ്റിയത് പൌരൊഹിത്യമല്ലതെ പിന്നെ എന്താണ്...
സമൂഹത്തിനു ഒരു മാതൃകയില്ലാത്ത വിധം ഇസ്ലാം വെറും "മതം" മാത്രമായി ചുരുങ്ങിയിരിക്കുന്നു..
പ്രവാചകന്റെ ജന്മദിനം..

ഇരുപത്തിമൂന്ന് വര്ഷം സാമൂഹിക മേഖലകളില്‍ ഇടപെട്ട് അനീതിക്കും, അശ്ലീലതക്കും, അനാചാരത്തിനും, മദ്യത്തിനും, ചൂഷണത്തിനും, സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെ ഒരു അനിസ്ലാമിക സമൂഹത്തില്‍ പ്രായോഗികമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച പ്രവാചകന്‍..
ആ മാതൃക ഇന്നത്തെ പുരോഹിത വര്‍ഗ്ഗം മാറ്റിവച്ചു, ആ മഹാനായ പ്രവാചകനെ വാഴ്ത്തി പ്രവാചകന്‍ എതിര്‍ത്ത, അന്യമാക്കിയ പൌരോഹിത്യം പൌരൊഹിത്യമല്ല എന്ന് പറഞ്ഞു അന്ജരായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അനുയായികളാക്കി.. "അല്ലാഹുവിന്റെ വ്യവസ്ഥ (ദീന്‍) മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത്" എന്ന സൃഷ്ടാവിന്റെ വചനം തിരസ്കരിച്ചു സ്ഥാന മാനങ്ങളും, സാമ്പത്തികങ്ങളും ലക്ഷ്യങ്ങലാക്കി മത "പണ്ഡിതര്‍" വാദ പ്രതിവാധങ്ങളും, മന്ത്രോച്ചാരണ , പ്രാര്‍ത്ഥന പരിപാടികള്‍ സംഘടിപ്പിച്ചു സമൂഹത്തെ വിഘടിപ്പിച്ചു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക്‌ മാതൃകയായി വരേണ്ട സമൂഹം "ആമീന്‍ " മാത്രം പറയുന്ന ഒരു ആള്കൂട്ടമായി മാറി. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കു അന്യമാകുന്ന തലത്തിലേക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യക്യാനിച്ചു, സൃഷ്ടാവ് കൊടുത്ത കഴിവുകളെ നിഷ്ക്രിയമാക്കി. ബഹു ഭാര്യാത്ത നിയമങ്ങളെ പരിഹാസ്യമാക്കുന്ന രീതിയില്‍ ഇസ്ലാമില്‍ അവരെ "ഒരു കാര്യത്തിന് മാത്രമെന്ന രീതിയില്‍" അവതരിപിച്ചു മുസ്ലീം സ്ത്രീകളെ സമൂഹത്തില്‍ അപഹാസ്യരാക്കി.


പ്രവാചകന്റെ മാതൃകയാവേണ്ട പണ്ഡിതര്‍ പുരോഹിതരായി മാറിയതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ മേഘലകളിലും വെളിവായി. മനുഷ്യനെ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ഭൌതിക, ചൂഷണ വ്യവസ്തികളില്‍ മോചിപ്പിക്കുവാന്‍ സൃഷ്ടാവ് അവതരിപ്പിച്ച ഒരു മാതൃക വ്യവസ്ഥിതി വെറും "മതമായി" മാറി. ജനങ്ങള്‍ക്ക്‌ വേണ്ടി നീതിയില്‍ അധിഷ്ടിതമായ ഒരു മാതൃക സാമൂഹിക രാഷ്ട്രീയം പരിച്ചയപെടുതുന്ന ഇസ്ലാമിനെ ഇന്നത്തെ "ഭൌതിക " രാഷ്ട്രീയവുമായി തുലനം ചെയ്തു ഇസ്ലാമില്‍ രാഷ്ട്രീയമില്ലെന്ന് വ്യാഖ്യാനിച്ച പുരോഹിതര്‍ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിച്ചു തങ്ങളുടെ നിലനില്‍പ്പിനായി വോട്ടു ബാങ്കു രാഷ്ട്രീയം ഉപയോഗിച്ചു.


അങ്ങിനെ സൃഷ്ടാവ് സംവിധാനിച്ച മനോഹരമായ ജീവിത വ്യവസ്ഥിതി സമൂഹത്തില്‍ അങ്ങിനെ തെറ്റിധരിപ്പിക്കപെട്ടു.
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന്‍ പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന്‍ "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക്‌ ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്‍കിയിട്ടാണ് വിട പറഞ്ഞത്.
പക്ഷെ...


അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന്‍ മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന്‍ ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന്‍ കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല്‍ അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല. പിന്നെ...


അതിനേക്കാള്‍ വലിയ പ്രവാചക സ്നേഹം ഈ കാലഘട്ടത്തില്‍ ജാഥയും, മൌലീടുമാനെന്ന്നു സമൂഹത്തോട് പറയുന്നവര്‍ ആരുടെ മാതൃകയാണ് പിന്‍ പറ്റുന്നത്.
ഇനി ഒരു പ്രവാചകന്‍ വരാനില്ല..അപൂര്നമല്ല എന്ന രീതിയില്‍ ഒരു കാര്യവും പുതിയതായി ചേര്‍ക്കെന്ടതുമില്ല..പുതിയത് ചേര്‍ത്താല്‍ അത് ബിദ് അത്താണ് . (ബുഖാരി, മുസ്ലിം) അവര്‍ അല്ലാഹുവിനു ജ്ഞാനംമില്ലെന്ന പോലെ അല്ലാഹുവിന്റെ ദീനില്‍ കൈ കടത്തിയതിന്റെ പേരില്‍ ശിക്ഷക്ക് അര്‍ഹരുമാണ്....
ജന്മദിന ആഘോഷങ്ങലെന്ന പ്രകടനാത്മക പ്രവര്‍ത്തികള്‍ അല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന ആദര്‍ശം. അത്തരം കാട്ടി കൂട്ടലുകള്‍ക്ക് അതീതമായ , മുഴുവന്‍ മനുഷ്യ സമൂഹത്തിനുള്ള സൃഷ്ടാവിന്റെ പവിത്രമായ സന്ദേശം ആണ് അത്.


അള്ളാഹു പ്രപന്ചത്തില്‍ തുറന്നിട്ടിരിക്കുന്ന വൈജ്ഞാനിക മേഖലകളെ, ഗവേഷണം ചെയ്യുന്ന, നിരീക്ഷിക്കുന്ന, പഠനത്തിന്‌ വിധേയമാക്കുന്ന, ഒരു വിഭാഗ മാവണം യഥാര്‍ത്ഥ പണ്ഡിതര്‍. അവര്‍ക്ക് മാത്രമേ മനുഷ്യ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയൂ.

Sunday, March 8, 2009

മദു ഹു റസൂല്‍

ഒരു പ്രവാചക ജന്മദിനം കൂടി

ഇനി വേദികള്‍ മദ് ഹുകള്‍ക്കായി മാറ്റി വെക്കാം, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, മൌലീടുകള്‍ , അന്നദാനങ്ങള്‍ തുടങ്ങി അനേകം പരിപാടികള്‍...

ഇങ്ങിനെയൊക്കെയാണ് പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കല്‍...

ഈ ദിവസം കഴിഞ്ഞാല്‍ പിന്നെ എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും..

ഈ സ്നേഹ പ്രകടനമൊക്കെ പ്രവാചകന്‍ അറിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍... ഉം !

പ്രവാചകന്‍ ഹജ്ജത്തുല്‍ വദാ ഇല്‍ ജനങ്ങളോട് പറഞ്ഞു

ഞാന്‍ രണ്ടു കാര്യങ്ങള്‍ നല്‍കുന്നു, അത് ജീവിതത്തില്‍ പാലിക്കണം.

കുര്‍ ആന്‍ , എന്റെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍.

അതാണ്‌ വിജയത്തിലേക്കുള്ള മാര്‍ഗം.

രണ്ടേ രണ്ടു ആഘോഷങ്ങള്‍, ഒന്ന് വ്രതം അവസനിക്കുന്നതിനോട് അനുബന്ധിച്ച്, ഈദ് ഉല്‍ ഫിതര്‍ രണ്ടു, ഹജ്ജിനോട് അനുബന്ധിച്ച്, ഈദ് അല്‍ അദ് ഹ.

.............................

എപ്പിസോട് രണ്ടു, ലോകേശന്‍ കേരളം ...

അപ്പോള്‍ ജന്മ ദിനം ആഘോഷിക്കെണ്ടേ, വേണം.

പ്രവാചകന്‍ പറഞ്ജീട്ടില്ലെന്കിലും നമുക്ക് ആഘോഷിക്കാം. എന്തെ, മറ്റുള്ളവര്‍ ആഘോഷിക്കുന്നില്ലേ.

നമുക്ക് എന്ത് കൊണ്ട് ആയികൂടാ !

ക്രിസ്തു ജയന്തി (ക്രിസ്തുമസ്),

ശ്രീ കൃഷ്ണ ജയന്തി, ശ്രീ നാരായണ ജയന്തി.. പിന്നെ നമുക്ക് എന്ത് കൊണ്ട്.???

ഇബ്രാഹിം പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന് കുര്‍ ആന്‍ പഠിപ്പിക്കുന്നുപ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്നും ...

മുന്‍ കഴിഞ്ഞ പ്രവാചകരുടെ ജന്മ ദിനങ്ങള്‍ പ്രവാചകന്റെ കാലത്ത് പോലും പ്രവാചക ചര്യയില്‍ പോലും മാതൃകയായി കാണാന്‍ കഴിയില്ല.

പക്ഷെ, ഇതൊന്നും ഇല്ലെന്കിലും എല്ലാവരെക്കാളും വിവരമുള്ള "നമ്മുടെ മത നേതൃത്വം" ഇതൊക്കെ നിര്‍മ്മിച്ച് സ്നേഹം ഹോള്‍ സെയിലായി വിറ്റു കൊണ്ടിരിക്കും.

അതാണ്‌ സ്നേഹം പ്രകടിപ്പിക്കല്‍ എന്ന് കരുതി സമൂഹവും പ്രവാചകന്റെ ജീവിത പാഠങ്ങള്‍ വിസ്മരിക്കും. കൂട്ട ദിക്റുകള്‍ കേട്ടിരിക്കുന്ന കൂട്ട സ്വലാത്ത് ചൊല്ലുന്ന സദസ്സുകളെ നോക്കിയിരിക്കുന്ന, അതിനായി അനുഗ്രഹം ചൊരിയാന്‍ മാത്രമുള്ള താണു തങ്ങള്‍ മനസ്സിലാക്കിയ അള്ളാഹു വെന്നു പറഞ്ഞു ഒരു ജനതയെ "ആത്മീയ" കേന്ദ്രങ്ങളിലേക്ക് നയിക്കുന്നു. ആയിരത്തി നാനൂറു വര്ഷം മുമ്പ് പ്രവാചകന്‍ തിന്മയില്‍, അശ്ലീലതയില്‍, ചൂഷണത്തില്‍, പൌരൊഹി ത്യത്തില്‍ മുങ്ങിയ ഒരു ജനതയെ അതില്‍ നിന്ന് വിമോചിപ്പിക്കാന്‍ കുര്‍ ആന്റെ ശബ്ദമായി.ആ കുര്‍ ആന്‍ ജനതയെ മാറ്റി മറിച്ചു, വിശ്വാസം മനുഷ്യനെ എങ്ങിയെ നയിക്കണം എന്ന് പഠിപ്പിച്ചു.സൃഷ്ടാവ് ആവശ്യപെടുന്നത് വെറും പ്രീതിപെടുതുന്ന വിഗ്രഹ ആരാധന പോലുള്ള ഒരു ആരാധന അല്ലെന്നും, ജീവിതത്തിന്റെ സകല മേഘലകളിലും, നന്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആരധനയെന്നും ഇരു പത്തി മൂന്നു വര്‍ഷത്തെ പ്രവാചക ജീവിതം ജനങ്ങള്‍ക്ക്‌ വരച്ചു കാണിച്ചു.

പുന്ചിരിക്കുന്നത്, വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നത്,ഭക്ഷണം നല്കുന്നത് , രോഗിയെ സന്ദര്‍ശിക്കുന്നത് തനിക്കു ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി (കൊടുക്കാന്‍ ) ഇഷ്ടപെടുന്നത് ..

നല്ല വാക്ക് പറയുന്നത് ..

അങ്ങിനെ ചെറുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങള്‍ പോലും ഇസ്ലാം ഉള്‍കൊള്ളുന്നു വെന്നു പഠിപ്പിക്കുമ്പോള്‍, ജീവിതത്തിന്റെ സമസ്ത മേഘലകള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കിടക്കുന്നു.

പക്ഷെ..ആ മേഘലകള്‍,. അതൊക്കെ ബുദ്ധിമുട്ടാണ്.

പ്രവാചകനോട് സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക്ഒരു ജാത സന്ഘടിപ്പിക്കാം..മൌലീട് പാടാംഭക്ഷണം ഉണ്ടാക്കി നേര്ച്ച കഴിക്കാം..പെട്രോള്‍ കത്തിച്ചു വാഹന ജാഥ ....നേതാക്കള്‍ മുന്നിലുണ്ട് , വെള്ളമുണ്ടും, വെള്ള ഷര്‍ട്ടും , വെള്ള തൊപ്പിയും, ഇട്ടു നമ്മളെ നയിക്കാന്‍ !