വ്യക്തിയില്‍ അറിവിന്റെ വികാസത്തിന് വിത്ത് പാകുന്നത് ബാല്യത്തില്‍ നേടുന്ന അറിവും, ഇടപഴുകുന്ന സാഹചര്യവുമാണ്. തങ്ങളുടെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു കഴിവ് അദ്ധ്യാപകന്‍ നേടേണ്ടതുണ്ട്. കുട്ടികള്‍ക്ക് വിരസത അനുഭവപെടാത്ത രീതിയിലും, അറിവ് ആനന്ദകരവുമാകുന്ന രീതിയില്‍ ആയിരിക്കണം വിദ്യാലയ അന്തരീക്ഷം. വിധ്യാര്തികലോടുള്ള അധ്യാപകരുടെ സമീപനം അവര്‍ക്ക് വെറുപ്പിന്റെയും, വിരസതയുടെയും സാഹചര്യം സൃഷ്ടിക്കുന്നത് വിദ്യ കൊണ്ടുണ്ടാകേണ്ട ഫലത്തെ അന്യമാക്കും. കുട്ടികളുടെ കഴിവുകളെ, ചിന്തകളെ പരിപോഷിപ്പിക്കുന്ന രീതിയിലായിരിക്കണം വിഷയങ്ങളും അധ്യാപനവും.
മദ്രസ അധ്യാപനം ഒരു അകാടമിക് തലത്തിലേക്ക് ഉയര്തുകയാനെങ്കില്‍ തലമുറയില്‍ അതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാകും. അതിനു വേണ്ടത് ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപാടാണ്. "മത വിദ്യാഭ്യാസം" എന്ന ഒരു പാരമ്പര്യ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. മതത്തെ കുറിച്ചുള്ള "ചില" അറിവുകള്‍ ബാല്യത്തില്‍ നേടുന്നതിനപ്പുരം അവ പ്രായോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സമയം വിസ്മ്രുതിയിലായത്തിന്റെ പ്രത്യാഘാതങ്ങള്‍ ആണ് സമൂഹത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ "കരികുലത്തെ" ഉടച്ചു വാര്‍ക്കേണ്ടത് അനിവാര്യമാണെന്ന് കാലം ആവശ്യപെടുന്നതും.
ഒന്ന്. പ്രായത്തിനു ഉള്‍കൊള്ളാന്‍ കഴിയുന്ന വിഷയങ്ങള്‍ അവരുടെ ലളിത ഭാഷയില്‍ തയ്യാറാക്കുക.
രണ്ടു. പ്രായത്തെ അനുസരിച്ച് ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നല്‍കുക. (സ്കൂള്‍ മാനദണ്ഡം സീകരിക്കാം)
മൂന്നു. അറബിക് ഭാഷ പഠിപ്പിക്കുന്നതിന് മുന്ഗണന നല്‍കുക.കുര്‍ആന്‍ വായിച്ചു സ്വയം അര്‍ഥം മനസ്സിലാകുന്ന തരത്തില്‍ ഗ്രാമരിനു മുന്ഗണന നല്‍കുക.
നാല്. കുട്ടിയുടെ പ്രായത്തില്‍ അറിയേണ്ടതില്ലാത്ത ഫിക്-ഹ് സെന്‍സര്‍ ചെയ്തു ഒഴിവാക്കുക.
അഞ്ചു: പ്രകൃതിയുമായി സംവദിക്കുന്ന തരത്തില്‍ ഒരു ജനറല്‍ സബ്ജെക്റ്റ് വിഷയമാക്കുക.(സസ്യങ്ങള്‍, കൃഷി, ജന്തു ലോകം ഇവയെ അടിസ്ഥാനക്കി തയ്യാറാക്കാം )
ആറ് : കുര്‍ആനില്‍ പ്രധിപാദിചീട്ടുള്ള ശാസ്ത്ര കാര്യങ്ങള്‍ക്ക് മാത്രമായി സബ്ജെക്റ്റ് ഉണ്ടാക്കുക.
എഴു: ആധുനിക സാങ്കേതിക വിദ്യയും, ഇസ്ലാമിന്റെ സമീപനവും എന്ന ടൈറ്റിലില്‍ ഒരു ഐ ടി സബ്ജെക്റ്റ് ഉണ്ടാക്കുക.
എട്ടു: സ്കൂളുകളിലെ വിദ്യാഭ്യാസ വിഷയങ്ങളുടെ ബേസിക് തലം മാത്രം കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പെര്ഫോര്‍മന്സിനു സഹായകമാകുന്ന രീതിയില്‍ സബ്ജെക്റ്റ് ഉണ്ടാക്കുക.
ഒമ്പത്: കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഇസ്ലാമികമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനു സമയവും, മാര്‍ഗവും കണ്ടെത്തുക.മദ്രസയില്‍ ഇസ്ലാമിക ലൈബ്രറിയും, മാസത്തില്‍ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണത്തിന് സമയവും നല്‍കുക
പത്തു: അറബി-മലയാളം (മലയരബി !) എന്ന അനാവശ്യ സമയം കൊല്ലി ഭാഷ ഒഴിവാക്കി, ആ സമയം പ്രയോജനപ്രധമായ രീതിയില്‍ മേല്‍ പറഞ്ഞവയ്ക്ക് ഉപയോഗിക്കുക.
പതിനൊന്നു. സ്കൂള്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം മാത്രം മദ്രസ പരീക്ഷ നടത്തുക.
പന്ത്രണ്ടു : അകാടെമിക് വിദ്യാഭ്യാസയോഗ്യതയില്ലാത്തവരെ അധ്യാപകവൃത്തിയില്‍ നിന്നും ഒഴിവാക്കുക. യോഗ്യരായ (അകാടെമിക്-റിലീജിയസ്) അധ്യാപകരെ നിയോഗിക്കുക.
പതിമൂന്നു. മദ്രസ സമയത്തിന് ശേഷം പ്രദേശത്തെ തൊഴില്‍ രഹിതരായ വിദ്യാസമ്പന്നര്‍ക്ക് ട്യൂഷന്‍ സെന്ടരുകലായി ഉപയോഗിച്ച് മദ്രസക്കും, തൊഴില്‍ രഹിതര്‍ക്ക് വരുമാനവും ലഭിക്കുന്ന രീതിയില്‍ മദ്രസ പ്രയോജന പെടുത്തുക.
കുഞ്ഞു പ്രായത്തില്‍ വിഭാഗീയതകള്‍ക്ക് വിത്ത് പാകുന്ന പാട്യ പദ്ധതി ഒഴിവാക്കി ഇസ്ലാമിക സമൂഹത്തില്‍ ഒരൊറ്റ സിലബസ്സില്‍ മദ്രസപഠന രീതി എകീകരിച്ചാല്‍ ആരോഗ്യകരമായ ഒരു സമൂഹത്തിനു അത് വിത്ത് പാകും. അനാവശ്യ തര്‍ക്ക വിഷയങ്ങള്‍ പാട്യ പദ്ധതിയില്‍ നിന്നു ഒഴിവാക്കിയാല്‍ ഈ ഏകീകരണം സാധ്യമാകും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ സ്വയം തങ്ങള്‍ക്കു കിട്ടിയ അറിവ് വെച്ച് കാര്യങ്ങളെ വ്യവചെദിച്ചു മനസ്സിലാക്കുവാന്‍ പിന്നീട് അവര്‍ക്ക് കഴിയും. അപ്രകാരമുള്ള ഒരു സാഹചര്യത്തെ സൃഷ്ടിക്കുന്നതായിരിക്കണം കുട്ടികളില്‍ വിഭാഗീയത അന്യാമാക്കുന്ന ഇത്തരം മദ്രസകളില്‍ കൂടി വരേണ്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment