Tuesday, October 26, 2010

ഇസ്ലാമും പ്രകൃതിയും

മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതത്തിന്റെ ഫലമാണ് ഇന്ന് മനുഷ്യന്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവും, ആഗോള താപനവും. ഇസ്ലാമില്‍ പരസ്പര പൂരകമാകേണ്ട പരിസ്ഥിതി - മനുഷ്യ ബന്ധത്തില്‍ സൃഷ്ടാവിന്റെ പ്രധിനിധികളുടെ പ്രായോഗിക ഇടപെടലിന്റെ അഭാവം ഈ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുന്ടെന്നത് വ്യക്തമാണ്. പ്രകൃതിയുമായുള്ള നമ്മുടെ
ബന്ധത്തെ പൂര്‍വസ്ഥിതിയിലാക്കി കൊണ്ടുള്ള പരിഹാരമാണ് പ്രകൃതി നമ്മോടു ആവശ്യപ്പെടുന്നത്.
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌ (ഖുര്‍ആന്‍).


നമ്മുടെ പരിസ്ഥിതി, വാസ സ്ഥലം, അതുള്‍കൊള്ളുന്ന പ്രദേശം, ഭൂമി, പ്രപഞ്ചം, അതങ്ങിനെ വിശാലമാണ്. പ്രകൃതിയില്‍ നിന്നും ഇസ്ലാമിനെയോ , ഇസ്ലാമില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധ്യമല്ല. പക്ഷെ മനുഷ്യന് ഊര്‍ജ്ജം നല്‍കുന്ന ആ പരിസ്ഥിതിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോ.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്. “ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്ക്യിയത്തിലും, ഭൂമിയില്‍ എല്ലാ തരാം ജന്തു വര്ഗ്ഗനഗലെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതി ക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164)

മനുഷ്യന്റെയും, മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ പ്രകടമാണ്. പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാതിനനുസരിച്ചു രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് മനുഷ്യന് തന്നെ ഭീഷണിയായി ഉയര്‍ന്നു വരുന്നത്. കാലാവസ്തയും, പ്രകൃതിയും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന രീതിയിലാണ് അതിന്റെ ഘടന എന്നാ തിരിച്ചറിവ് മനുഷ്യന് നഷ്ടപെട്ടതാണ് ഇത്തരത്തില്‍ ഒരു ദുരന്തം നേരിടാന്‍ കാരണമായത്‌.i‍
പ്രകൃതി സംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളില്‍ അറിയാത്ത പലതിന്റെയും ഗുണഭോക്താക്കളായ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പൂര്‍വിക സമൂഹത്തെ പഠിക്കുകയാണെങ്കില്‍ ഇന്ന് നേരിടുന്ന വിപത്തിന് ഇന്നത്തെ മനുഷ്യന്‍ തന്നെയാണ് കാരണമെന്ന് കാണാന്‍ കഴിയും.
പ്രകുര്തിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന് പ്രകൃതിയുമായി യുദ്ധത്തിലാണ്. ദൈവിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന പ്രകൃതി നിയമത്തെ അവഗണിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ ദുര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് പറയേണ്ടതില്ല . മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായ് ഒക്സൈട് ശ്വസിക്കേണ്ട പ്രകൃതിയുടെ സമ്പത്തായ വനങ്ങള്‍ വെട്ടി നശിപ്പിക്കപെടുകയാണ്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂടുവാന്‍ അത് കാരണമാകുകയും ചെയ്യുന്നു. സസ്യങ്ങള്‍ പുറത്തു വിടുന്ന ഓക്സിജന്റെ അളവിലുള്ള വിത്യാസവും , അന്തരീക്ഷത്തിലുള്ള കാബനിന്റെ ആധിക്ക്യവും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷനിയാകുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല . വേള്‍ഡ് വാച്ച് മാഗസിന്‍ എഡിറ്റര്‍ എഡ് റയസിന്റെ നിരീക്ഷണം ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.,
" മനുഷ്യന്റെ പ്രവൃത്തി ജൈവ വൈവിധ്യത്തിന്റെ അഭാവതിനും, കാലാവസ്ഥയിലെ അപകടകരമായ മാറ്റത്തിനും എപ്രകാരം കാരണമായിട്ടുണ്ട് എന്നത് മനസ്സിലാക്കുവാന്‍ നമ്മള്‍ പ്രകൃതിയെ ഗൌരവമായി പടിക്കെണ്ടിയിരിക്കുന്നു. പ്രകൃതിയില്‍ നിന്നും നേരിടുന്ന ഭീഷണി എത്ര എന്നതല്ല മറിച്ചു അത് എത്രത്തോളം പ്രത്യാഗാതങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുംമെന്നതാണ് വിഷയമാകേണ്ടത്‌. നമ്മുടെ സമൂഹത്തില്‍ നിന്നുമുള്ള മനുഷ്യര്‍ രുടെ പ്രക്രുതിയിന്മേലുള്ള ഇടപെടലുകള്‍ എത്രത്തോളം നാശം ഭൂമിയില്‍ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് അവരെ ഭോധവല്‍ക്കരിക്കുകയും, സാമൂഹികവല്‍ക്കരിക്കുകയും ചെയ്യുകയാണ് പ്രായോഗികമായിട്ടുള്ളത്. "
പരിസ്ഥിതിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
- ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക , ഒഴിവു സമയങ്ങള്‍ വൃഥാ കളയുന്നതിനു പകരം ഇത്തരത്തില്‍ പ്രയോജന കരമായ രീതിയില്‍ ചിലവവഴിക്കുക .
- പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം നല്‍കുക.
- പ്രകൃതി ദത്തമായ കൃഷി രീതിയിലേക്ക് മടങ്ങുക .
- വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പു വരുത്തുക . തങ്ങള്‍ അനാവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതിലൂടെ വാഹനം പുറത്തു വിടുന്ന കാര്‍ബണ്‍ ആരോഗ്യത്തെയും , പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക
- പ്ലാസ്റിക് ഉപയോഗം കുറയ്ക്കുക .
- കടലാസ് ഉപയോഗിക്കുമ്പോള്‍ വനം വെട്ടിയാണ് കടലാസ്സു നിരിമിക്കുന്നതെന്ന് തിരിച്ചറിയുക , പരമാവധി റി സൈകില്‍ കടലാസ് ഉപയോഗിച്ച് വന സമ്പത്തിനെ സംരക്ഷിക്കുക.

പ്രകൃതി മനുഷ്യന് മാത്രമല്ല മറ്റു ജീവികളുടെ അതി ജീവനതിനും, നില നില്‍പ്പിനും കൂടിയുള്ള സംവിധാനമാണെന്ന് തിരിച്ചരിയെണ്ടാതുണ്ട് . ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്
ഭൂമിയില്‍ സമതുലിതമായി സംവിധാനിപ്പിക്കപെട്ട ഒരു വ്യവസ്ഥിതിയെ ഭൂമിയുടെ അമാനത്തുകള്‍ എല്പിക്കപെട്ട ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ പരിപാളിക്കെണ്ടാതുണ്ട് .

സസ്യങ്ങളും , ഗ്രഹങ്ങളും അവയ്ക്ക് നല്‍കപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ സൃഷ്ടാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ എന്ന് കുറആണ്‍ പറയുന്നു .
ലോക അവസാനം ആഗതമായി എന്നറിഞ്ഞാല്‍ പോലും , തന്‍റെ കയ്യിലുള്ള മരത്തെ വെച്ച് പിടിപ്പിക്കാതെ പോകരുതെന്ന് പ്രാവാചകന്‍ ഓര്‍മിപ്പിക്കുന്നു.
യുദ്ധങ്ങളില്‍ സംരക്ഷിക്കപെടെണ്ട കാര്യങ്ങളില്‍ പ്രകൃതിയെ ഇസ്ലാം എടുത്തു പറഞ്ഞതില്‍ ഇസ്ലാമിന്റെ പരിസ്ഥിതിയോടുള്ള നിലപാട് എത്ര വ്യക്തമാണ് എന്ന് കാണാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ഇസ്ലാമിന്റെ ഈ നിര്‍ദേശവും ജനീവ കണ്‍ വെന്ഷന്‍ ആര്ടിക്ലിന്റെ ഭാഗമായതില്‍ പ്രകൃതിയും ഇസ്ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു.ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭുജിക്കുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന് ഇസ്ലാം വിശ്വാസികളോട് പറയുമ്പോള്‍, മരം വെട്ടുന്നതും, പ്രകൃതിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ അതുണ്ടാക്കുന്ന അസംതുളിത്വതിനു ശിക്ഷാര്‍ഹാരാകുമെന്നു പറയേണ്ടതില്ല. മനുഷ്യന് വേണ്ടി കൃഷിയിടത്തില്‍ വിളയെടുക്കുന്ന കൃഷിക്കാരന്‍ കൃഷി ഇസ്ലാമില്‍ ഇബാദത്തിന്റെ ഭാഗമായി വരുന്നത് ഇവിടെ വ്യക്തമായി കാണാന്‍ കഴിയും. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലതെക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനുള്ളത് എന്നത് പരിസ്ഥിതി ചിന്തയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.മനുഷ്യ സമൂഹത്തോടും, പ്രകൃതിയോടും, മറ്റു ജീവ ജാലങ്ങളോടും നിര്‍വഹിക്കേണ്ട ബാധ്യതകളെ ഏറ്റെടുക്കാന്‍ കെല്പുള്ള ഒരു സൃഷ്ടിയെന്ന നിലയിലാണ് മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിചീട്ടുള്ളത്.

പരിസ്ഥിതിയുമായി എപ്പോഴും സംവധിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. ഗാലക്സികളും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നെബുലകളും, വാല്‍ നക്ഷത്രങ്ങളുമൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പാതയിലൂടെ പരസ്പരം ബന്ധപെട്ടുകിടക്കുന്ന ഈ പ്രപഞ്ച സംവിധാനത്തില്‍ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ആഘാതം മറ്റുള്ളവയെ കൂടി ബാധിക്കുംമെന്നു മനുഷ്യന്റെ ബോധം അവനെ ഉണര്തുന്നുണ്ട്. “”തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിന രാത്രങ്ങള്‍ ആവര്തിക്കപെടുന്നതിലും ധിഷണാ ശാലികള്‍ക്ക് പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.””( alu imran-131)
ജന്തു ജാലങ്ങളുടെയും, സസ്യ ലതാധികളുടെയും വളര്‍ച്ചയും, എല്ലാം ഉള്‍കൊള്ളുന്ന പരിസ്ഥിതിയുടെ നില നില്‍പ്പും സാദ്യമാകുന്ന രീതിയിലാണ് ദിന രാത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്‌.പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എത്ര ചെറുതായാലും, അതിന്റെ ആഘാതം പരിസ്ഥിതിയില്‍ ഉണ്ടായിരിക്കും. പ്രകൃതിയില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രത്യഘാതത്തിനു വിധേയമാണ് എന്നത് ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളും, പ്രകൃതി ദുരന്തങ്ങളും നമ്മോടു പറയുന്നുണ്ട് . സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് തങ്ങളെ നിലനിര്‍ത്തുന്ന ആവാസ വ്യവസ്ഥയെ മറന്നു കൊണ്ട് പ്രകൃതി ചൂഷണത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്.

ശാസ്ത്രഞ്ഞമാരുടെ നിരീക്ഷണങ്ങളും, മുന്നറിയിപ്പുകളും, ശ്രവിചാലും, ഇല്ലെങ്കിലും, പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനോടു സംവധിക്കുന്നുവെന്ന പോലെ സംഭവിച്ചു കൊണ്ടേയിരിക്കും. ജീവ ജാലങ്ങളുടെ നില നില്‍പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന്‍ ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള്‍ തയ്യാരാകെണ്ടിയിരിക്കുന്നു.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മനുഷ്യന്റെ ദുരന്ത ചിത്രത്തില്‍ നമുക്ക് നമ്മളെ കൂടി കാണാന്‍ കഴിയുന്നുവെങ്കില്‍ ഈ പ്രവര്‍ത്തിക്കു ഉത്തരവാദിയായവരെ പിന്തിരിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ‍ വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്.

Sunday, October 10, 2010

അവര്‍ പോലും പറയുമ്പോള്‍ !

ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷിയാകുക എന്നാ ദൌത്യം ഏറ്റെടുത്തു കൊണ്ട് സാമൂഹിക മേഖലകളിലേക്കുള്ള ചുവടുവെപ്പ്‌ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കാലം ആവശ്യപെടുന്നുണ്ട്. ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് . മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന്റെ മാനവിക സമഗ്രത വിശാലാര്‍ത്ഥത്തില്‍ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പികുംപോള്‍ ആ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യാതെ പുറം തിരിഞ്ഞു വിമര്‍ശിക്കുന്നതില്‍ കൂടി തങ്ങള്‍ അറിയാതെ സാമൂഹിക നന്മക്കു എതിരെ ശബ്ടിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. മത സംഘടനകള്‍ തങ്ങളുടെ കര്‍മ ശാസ്ത്ര, ആചാരങ്ങളില്‍ കെട്ടു പിണഞ്ഞു തര്‍ക്കത്തില്‍ എര്പെട്ടു സമയം കളയുമ്പോള്‍ ഇസ്ലാമിന്റെ സമഗ്രത സമൂഹത്തിനു അന്യമാക്കപെടുകയാണ്. മത സംഘടനകള്‍ ജമാ അതെ ഇസ്ലാമിയെ അന്ധമായി വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, ജമാഅത്ത് മുമ്പോട്ടുവെച്ച ജനപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിലും കെ പി സുകുമാരന്റെ താഴെ പറയുന്ന അഭിപ്രായങ്ങള്‍ തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വെച്ച് ഒരു തിരിച്ചറിവിന് മത സംഘടനകള്‍ വായിക്കേണ്ടതുണ്ട്.
കെ പി സുകുമാരന്റെ ലേഖനം വളരെ പ്രസക്തമായത് കൊണ്ട് ലേഖനത്തില്‍ നിന്നുള്ള താഴെ വായിക്കാം. ((കൂടുതല്‍ വായനക്ക് പ്രബോധനം ഒക്ടോബര്‍ ലക്കം)


....................മുസ്ലീം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദസംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖം മൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാരും, കോടതിയും, ഭരണഘടനയും , ജനാധിപത്യവും എല്ലാം ബൂര്‍ഷ്വ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ലവം നടത്തിയിട്ട് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇവിടെ നിലവിലുള്ള ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരല്ലേ. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ലവം വന്നു കളയും എന്ന് പേടിക്കുന്നുണ്ടോ? ഇത്രക്കും ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാ‌അത്തേ ഇസ്ലാമി പറയുന്നുമുണ്ട്. അപ്പോഴും പറയുന്നു അത് മുഖം മൂടിയാണെന്ന്.

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹ്യരംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പള്ളിയിലും , കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമന:സാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാ‍ന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.

സമൂഹത്തെ സേവിക്കാന്‍ ഒരു ചിലര്‍ എക്കാലത്തും മുന്നോട്ട് വരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും , ചുമട് താങ്ങികളും വഴിവിളക്കുകളും സ്ഥാപിച്ചും ധര്‍മ്മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹ്യസേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാ‍ന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികള്‍ വെറും അധികാരരാഷ്ട്രീയം കൈയ്യാളുന്നതും രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ല്ലാള്‍‌മാരും ആയി മാറി കഴിഞ്ഞു. ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ """അങ്ങനെയൊരു ആവശ്യകത കാലം""" മുന്നോട്ട് വെക്കുന്നുണ്ട്.

ജമാ‌അത്തേ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലീം സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. ഇസ്ലാം എന്നത് ""മാനവരാശിക്ക് ' സമാധാന' പൂര്‍ണ്ണമായി ജീവിക്കാനുള്ള"" മനുഷ്യമഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ ""മുസ്ലീം സമുദാ‍യത്തെ എത്തിക്കുക"" എന്നതാണ് ജമാ‌അത്തേ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലീം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അനുസരിച്ച് ജീവിയ്ക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാരൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മാറ്റാരെ പോലെയും ജമാ‌അത്തേ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാ‌അത്തേ ഇസ്ലാമി ഉന്നം വയ്ക്കുന്നത്. ഏറിയാല്‍ ""അവര്‍ മറ്റ് വിശ്വാസികളോട് പറയുക ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും"". ഇസ്ലാം ദര്‍ശനത്തെ മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നു പോകുന്നത്. ഇസ്ലാ‍മിന്റെ ""യഥാര്‍ത്ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍"" തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.

സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാ‌അത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ.

Tuesday, August 3, 2010

മതമില്ലാത്ത രാഷ്ട്രീയം !



തം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. പറയുന്നവര്‍ ആരാ ! അവരെ നമുക്ക് രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കാം. ആ രാഷ്ട്രീയക്കാര്‍ക്ക് മതമുണ്ടോ. സ്വതമുണ്ടോ, ഇനി എന്തെങ്കിലും സ്വത്വമുന്ടെങ്കില്‍, സ്വത്വ രാഷ്ട്രീയമുണ്ടോ, അതിന്റെ ഏതെങ്കിലും അസ്വസ്ഥതകള്‍ മനസ്സിലുണ്ടോ.. അതൊന്നും ചുഴിഞ്ഞു അന്വേഷിക്കേണ്ട അരാഷ്ട്രീയക്കാരെ !
അപ്പൊ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മതമില്ലേ ? ആലോചിച്ചു സമയം കളയണ്ട. ഇനി മതമുന്ടെങ്കില്‍ അവരത് ഈ "മത രാഷ്ട്രീയക്കാരെ" പോലെ പുറത്തു കാണിക്കില്ല. അടക്കി പിടിക്കും സ്വയം. ചില നേരങ്ങളില്‍ എതിര്‍പ്പുള്ള സമൂഹത്തിനു നേരെ ഗ്യാസായി പുറത്തു വരുമെങ്കിലും വിവാധമാകുംപോള്‍ എമ്പക്കമാണെന്ന് പറഞ്ഞു വാര്‍ത്തയില്‍ നിന്ന് പെട്ടെന്ന് ആവിയാകും....
ഇനി നമുക്കിടയിലുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് മതത്തിന്റെ മണമുണ്ടോ. മത നിരപേക്ഷ രാഷ്ട്രീയമാണോ..
കോണ്ഗ്രസ്, അതില്‍ തന്നെ പല ഗ്രൂപ്പുകളായ കേരള കോന്ഗ്രസ്സുകള്‍, മറ്റൊന്ന് കമ്യൂണിസ്റ്റ്- മാര്‍കിസ്റ്റ്, പിന്നെ മുസ്ലീങ്ങളുടെ ലീഗുകള്‍, പിന്നെ ബി ജെ പി, അങ്ങിനെ കുറെ പാര്‍ടികള്‍. ഇതിലൊന്നും മതമില്ല. എന്നാല്‍ മത വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പല തരം രാഷ്ട്രീയ നിറങ്ങള്‍ ചാലിച്ച വോട്ടു ബാങ്ക് രാഷ്ട്രീയം കാണാന്‍ കഴിയും. വിശ്വാസതിനനുസരിച്ചു ഓരോ വിഭാഗത്തിനും പല അവകാശങ്ങള്‍. വിവിധയിനം ക്വാട്ടകള്‍. അങ്ങിനെ ഇതൊക്കെ തങ്ങളുടെ സമൂഹങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു തങ്ങള്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സ്ഥാനങ്ങളില്‍ ഇരുന്നു വിലപേശി വാങ്ങി സമുധായങ്ങള്‍ക്ക് 'വാങ്കി' കൊടുക്കും ഈ മത ബോധമില്ലെന്നു പറയുന്ന "മതമില്ലാത്ത ശുദ്ധ രാഷ്ട്രീയം"!
നമുക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍, ‍എല്ലാ തരം വിശ്വാസികളെയും ഉള്‍കൊള്ളുന്ന വലിയ പാര്‍ട്ടികള്‍, ചിലതില്‍ ക്രിസ്ത്യാനികള്‍, ചിലതില്‍ മുസ്ലീന്കള്‍, ഹിന്ദുക്കള്‍, മതത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമൊന്നും ഇല്ലെങ്കിലും (നേതാക്കള്‍ക്കും, അണികള്‍ക്ക് ഉണ്ടോ, ഇല്ലേ എന്നത് ഗവേഷണ വിഷയമാക്കാം !) തങ്ങളുടെ രക്തസാക്ഷികളുടെ ഓര്‍മയ്ക്ക് സ്തൂപങ്ങള്‍ക്ക് മുമ്പില്‍ പുഷ്പ അര്‍ച്ചന നടത്തുന്ന മതമല്ലാത്ത മതമായ കമ്യൂണിസ്റ്റ്- മര്കിസ്ടുകള്‍. സത്യം പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന് കരുതുന്നവരും, നുണ പറഞ്ഞാല്‍ നരകത്തില്‍ പോകുംമെന്നു വിശ്വസിക്കുന്നവരും തങ്ങള്‍ക്കു ഇഷ്ടപെട്ട പാര്‍ട്ടികളില്‍ നില കൊണ്ടു.
ഈ ഡെമോക്രാടിക് ഗാലക്സിയില്‍ ചിലത് വലിയ ഗ്രഹങ്ങളും, അവയെ ആശ്രയിച്ചു ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളും, ചിലത് നക്ഷത്രങ്ങളും, ചിലത് വാല്‍ നക്ഷത്രങ്ങളുമായ പാര്ടികലാണ്. രാഷ്ട്രീയ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങല്‍ക്കനുസരിച്ചു ഗ്രഹങ്ങളുടെ ഭ്രമനങ്ങള്‍ക്ക് വിത്യാസവും, ഇടയ്ക്കു പൊട്ടലും, ചീറ്റലും ഉണ്ടാകുമ്പോള്‍ ഉപ ഗ്രഹങ്ങള്‍ക്ക്‌ സ്ഥാന ചലനം സംഭവിച്ചു റൂട്ട് മാറ്റം സംഭവിക്കുന്നതും കാണാന്‍ കഴിയും. ചില നേരങ്ങളില്‍ വര്‍ഗീയ പുകയും ജാതി കാറ്റും വീശുന്നുന്ടെന്നു പരസ്പരം ആരോപിച്ചു കാലാവസ്ഥ പ്രശുബ്ദമാക്കും. ഇതൊക്കെ മീഡിയകളില്‍ വാര്‍ത്തകളില്‍ സമയാ സമയം ഫ്ലാഷായി, ടോക് ഷോ ആയി നിറഞ്ഞു നില്‍ക്കും.
ഇങ്ങിനെ പോകുന്നതിനിടയിലാണ് ഒരു അദ്ധ്യാപകന്‍ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചത്. ചോദ്യത്തില്‍ പിശകുണ്ടെന്നു കണ്ടെത്തി, വിവാദമായി, അതിനെ തുടര്‍ന്ന് ആ അദ്ധ്യാപകന്‍ ക്രൂരമായി ആക്രമിക്കപെട്ടു. രാഷ്ട്രീയ കാലവസ്തക്കനുസരിച്ചു വിള കൊയ്യേന്ടവര്‍ കൊയ്യാനെത്തി.
പിന്നീട് ചര്‍ച്ചകളും, വേദികളും പതുക്കെ പതുക്കെ ആരുമറിയാതെ വഴിമാറി അധ്യാപകനെ സഹായിച്ച ജമാ അതിന്റെ രാഷ്ട്രീയ നീക്കത്തെ കുറിച്ചായി.പാര്‍ട്ടികളും, ബുജീവികളും ഒന്നിച്ചും, കൂട്ടായും സംസാരിച്ചു.
സോളിടാരിട്ടിയുടെ ജനോപകാര, സാമൂഹിക സേവനങ്ങള്‍ സമൂഹത്തിനു അറിയാവുന്നത് (ഈ ജനോപകാര, സാമൂഹിക സേവനങ്ങളെ മത രാഷ്ട്രീയമെന്നും, തീവ്രവാധമെന്നും മീഡിയ പറയുന്നു !) കൊണ്ട് ഇത് ഭ്രമണം ചെയ്യുന്ന സ്ഥലങ്ങള്‍ ചില ഗ്രഹങ്ങളുടെ നീക്കങ്ങളില്‍ ചെറിയ അനക്കങ്ങള്‍ സൃഷ്ടിക്കുന്നതായി നിരീക്ഷകരായ ജനങ്ങള്‍ കാണുന്നതായി കണ്ടെതിയീട്ടുണ്ട്. ജമാ അതിന്റെ ഈ ജനകീയത മനസ്സിലാക്കി "മത-വീക്ഷണ തര്‍ക്കങ്ങളുമായി സമയം ചിലവഴിച്ചിരുന്ന മത സംഘടനകളെ തങ്ങളുടെ സാമുദായിക രാഷ്ട്രീയത്തിന് ഹലാലാക്കി ഒന്നാക്കി നിര്‍ത്തിയതും ഒരു പുതിയ കാലാവസ്ഥ വ്യതിയാനമായി അനുഭവപെട്ടു. ബിദ് അത്തും, ശിര്‍ക്കും പരസ്പരം ആരോപിച്ചു എതിര്‍പക്ഷത്തെ നരകത്തില്‍ ഇട്ടുകൊണ്ടിരുന്ന മത സംഘടനാ നേതൃത്വങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് സ്വര്ഗ്ഗവാശികളായ പോലെ എല്ലാം മറന്നു ജമാഅത്തിനെതിരെ ഒറ്റകെട്ടായപ്പോള്‍ അണികള്‍ അന്തം വിട്ടു കാണും. ഈ ഐക്യ ബോധത്തില്‍ സ്വയം ലയിച്ചിരിക്കുമ്പോള്‍ ഇത്ര നാളും തങ്ങള്‍ സൃഷ്ടിച്ച ‍ അണികള്‍ ഇനി എത്ര കാണുമെന്നു വരുന്ന നാളുകളില്‍ അവര്‍ക്കുണ്ടാകാന്‍ ‍ സാദ്യതയുള്ള തിരിച്ചറിവിനെ ആശ്രയിച്ചിരിക്കും.

Tuesday, July 13, 2010

സംഘടനകള്‍ തിരിച്ചറിയേണ്ടത് !


ഒരു അനിസ്ലാമിക സമൂഹത്തില്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയുമായി ഒരു പ്രവാചകന്‍, ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് !
ആ അനിസ്ലാമിക സമൂഹം, അവര്‍ കൊണ്ട് നടന്നിരുന്ന പാരമ്പര്യ വിശ്വാസങ്ങളും, ആചാരങ്ങളും, നിയമങ്ങളും, സാമ്പത്തിക ശാസ്ത്രങ്ങളും കയ്യൊഴിച്ചു കൊണ്ട്, പ്രവാചകന്‍ സമര്‍പ്പിച്ചതിനെ മനസ്സിലാക്കി, ഒരു യുഗത്തിന് സാക്ഷിയായി, സമൂഹത്തിനു മാതൃകയായി....പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.


കാലഘട്ടങ്ങള്‍ക്കു സാക്ഷിയാകുവാന്‍ പുതിയ സമൂഹം. ഇന്ന് !
എവിടെ എത്തി നില്‍ക്കുന്നു ?
അനിസ്ലാമിക സമൂഹത്തില്‍ ഇസ്ലാമിനെ സമര്‍പ്പിക്കെണ്ടവര്‍ എവിടെയാണ് !
ശിര്‍ക്ക് എന്ന പദത്തില്‍ നിന്ന് 'മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗം ചെയ്യുന്ന' (അന്ജത മൂലം !) ആചാരങ്ങളെ ഗുനകാംഷയോടെ ഉപദേശിക്കുന്നതിനു പകരം സമൂഹ മധ്യത്തില്‍ പരിഹസിച്ചു അതിനെ പൂര്‍വാധികം ശക്തിപെടുതുന്ന രീതിയിലാണ് ഒരു സംഘടനയുടെ പ്രബോധനം ! വിവേകവും, വിജ്ഞാനവും ലഭിക്കുന്ന ഒരു സാഹചര്യതിലൂടെയും, ഇത്തരം ശിര്‍ക്ക് ആചാരങ്ങളുടെ പിറകെ പോകുവാനുള്ള കാരണങ്ങളെ കണ്ടെത്തി ആ കാരണങ്ങളെ പരിഹരിക്കുന്നതില്‍ കൂടിയും മാത്രമേ അവ ഇല്ലാതാക്കുവാന്‍ കഴിയൂ എന്ന് ഈ സംഘടന തിരിച്ചറിയെണ്ടാതുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ അന്ജത മൂലം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന ആചാരങ്ങള്‍,തങ്ങളുടെ ആവശ്യ നിവൃത്തിക്കോ മന:സംത്രുപ്തിക്കോ വേണ്ടി ആശ്രയിക്കുമ്പോള്‍ അതിനെ അപഹസിച്ച്‌ എതിര്‍ക്കുന്നതിനു പകരം ആ സമൂഹത്തിന്റെ അവസ്ഥയെ പഠിച്ചു അവരിലേക്ക്‌ ഇറങ്ങുകയാണ് വേണ്ടിയിരുന്നത് . ശിര്‍ക്കിനെ എതിര്‍ക്കാനെന്ന പേരില്‍ മൈക്ക് കെട്ടി പരസ്യമായി പരിഹസിക്കുന്നതും, എതിര്‍ക്കുന്നതും ചെറിയ ഫലം ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ വിശ്വാസത്തെയും, ആചാരത്തെയും സംരക്ഷിക്കുവാന്‍ അതിനേക്കാള്‍ ഇരട്ടിയായി അതിന്റെ വാക്താക്കളും, അനുയായികളും ശക്തി പ്രാപിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.
ഇതാകട്ടെ ഒരേ വിശ്വാസത്തെ വിഭജിക്കുന്നതിനും, അത് വഴി യഥാര്‍ത്ഥ പ്രഭോധനം ലഭിക്കേണ്ട അനിസ്ലാമിക സമൂഹം ഇസ്ലാമിനെ കുറിച്ച് തെറ്റിധരിപ്പിക്കപെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ശിര്‍ക്കെന്നു പറഞ്ഞു അതിനെ എതിര്‍ക്കുന്നവരും, ശിര്‍ക്കെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരും പൊതു ജീവിതത്തില്‍ ഒരേ ഭൂമികയിലും, ജീവിത സാഹചര്യതിലുമാനു ജീവിക്കുന്നത്. അത് ഇരു കൂട്ടരും വിസ്മരിക്കുകയും ചെയ്യുന്നു.
ഇവിടെ, പ്രവാചകന്‍ അനിസ്ലാമിക സമൂഹത്തിനു പൂര്‍ണമായി ഇസ്ലാമിനെ സമര്‍പ്പിച്ച രീതി ജമാഅതെ ഇസ്ലാമി എന്ന സംഘടന സമര്‍പ്പിക്കുമ്പോള്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കുന്ന സംഘടനകള്‍ തങ്ങള്‍ നില്‍ക്കുന്ന വിശ്വാസ ഭൂമിക പോലും മറക്കുകയാണ്. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ കഴിന്ജീട്ടും ഇസ്ലാം പൂര്നമായിട്ടില്ലെന്ന രീതിയിലാണ് അവരുടെ ജല്‍പ്പനങ്ങള്‍. ഒരു പക്ഷെ തങ്ങള്‍ അറിയാതെ അകപ്പെട്ട അന്ജത ആയിരിക്കാം ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുന്നത് എന്നാണു സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്‌. വിശ്വാസി സമൂഹം കൂടുതല്‍ വിജ്ഞാനം ആര്ജ്ജിക്കെണ്ടിയിരിക്കുന്നു. സംഘടനകല്‍ക്കതീതമായി അത്തരമൊരു സാഹചര്യത്തിന് കളമോരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വിശാല ഹൃദയമുള്ള സമൂഹത്തെ സൃഷ്ടിക്കെണ്ടിയിരിക്കുന്നു. തങ്ങളുടെ ആശയ വൈജാത്യങ്ങളെ പരസ്പരം മനസ്സിലാക്കി, വൈകാരിക പ്രകടനങ്ങളെ മാറ്റി നിറുത്തി, ഉള്‍കൊള്ളാന്‍ കഴിയുന്നതിനപ്പുരമുള്ള കാര്യങ്ങളെ അടിചെല്പ്പിക്കാതെ, ഓരോ വിഭാഗത്തിന്റെ നേതൃത്വത്തെയും, അനുയായികളുടെയും അറിവിനെയും, വിഞാനതെയും ബഹുമാനിക്കുന്നതില്‍ കൂടി മാത്രമേ "ഒരു സമൂഹം" ഒരു കുടുമ്പം പോലെ സാദ്യമാകൂ. അത്തരമൊരു നീക്കത്തിന് വേണ്ടി സംഘടനകള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുമ്പോള്‍ അവയ്ക്ക് വേണ്ടി സമയമെന്ന കനത്ത വിലയും, ഊര്‍ജ്ജവും വൃധാവിലാകുകയാണ് എന്ന് തിരിച്ചരിയെണ്ടാതുണ്ട്. അതിന്റെ നഷ്ടം പേറുന്നത് ഇസ്ലാമെന്ന ഭൂമികയാണ്.
കാലഘട്ടതിലെവിടെയോ കൈവിട്ടു പോയ ഇസ്ലാമിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ മുഖത്തെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന പ്രസക്തമായ ഇന്നത്തെ കാലഘട്ടത്തില്‍ ഈ സംഘടനകള്‍ ഇസ്ലാമിനെ വിശാല ഹൃദയത്തോടെ സമീപ്പിക്കാന്‍ തയ്യരാകെണ്ടാതുണ്ട്. സമുദായ നേട്ടങ്ങളില്‍ മാത്രം തളചിടപെട്ട ഇസ്ലാമിന്റെ മാനവിക മുഖത്തെ സമൂഹത്തില്‍ പ്രായോഗികമായി സമര്‍പ്പിക്കുമ്പോള്‍ അവരോടൊപ്പം യോജിച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിഘടിച്ചു നില്‍ക്കുന്ന സംഘടനകള്‍ തയാരാകെണ്ടാതുണ്ട്.
തങ്ങളുടെ ആശയങ്ങളുടെ ബലത്തില്‍ നില്‍ക്കുന്ന സംഘടനകളിലൂടെ തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത ആസ്തികളും, ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനവും ഐക്ക്യത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ടോ. അതല്ല എങ്കില്‍ ഒരു മഹാ വ്യവസ്ഥിതിയുടെ ആദര്‍ശത്തിന് മുമ്പില്‍ കൈകള്‍ ഒന്നിച്ചുയരെണ്ടാതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.(തുടരും)

Thursday, June 24, 2010

ഇസ്ലാം 'മതം' Vs. ഇസ്ലാം

ദൈവങ്ങളെ പരിചയപ്പെടുത്താന്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന കഥകള്‍ ചിന്തിക്കുന്ന വിഭാഗത്തെ ദൈവനിരാസതിലേക്ക് നയിച്ചു. തങ്ങളുടെ മതത്തിന്റെ അധ്യാപനങ്ങള്‍ പ്രായോഗിക ചിന്തകളെ തടയുന്ന രീതിയില്‍ കണ്ടവര്‍ ‍ അതിനെ ഒരു ഐടന്റിറ്റി എന്നതിലും, അതിന്റെ ആചാരങ്ങളിലും നിലനിര്‍ത്തി. ആ രീതിയില്‍ ഇസ്ലാമിനെയും മതങ്ങളുടെ നിരയില്‍ പൌരോഹിത്യം ഈ കാലഘട്ടത്തില്‍ കൊണ്ടെതിച്ചതാണ് പൊതു സമൂഹത്തില്‍ ഇസ്ലാമിന്റെ സംപൂര്നത തെറ്റിധരിക്കപെടാന്‍ കാരണമായത്‌.

ഏതു വിഭാഗമായാലും നീതിയെ കുറിച്ചും, സത്യത്തെ കുറിച്ചും മനുഷ്യരില്‍ നിലകൊള്ളുന്ന നൈസര്‍ഗ്ഗിക ഗുണം അത്തരം വിഷയങ്ങളില്‍ എല്ലാവരെയും ഐക്യപെടുതുന്നുണ്ട്. ഈ ഗുണത്തെ കുര്‍ആന്‍ പരിച്ചയപെടുതുന്നത് ഇസ്ലാമിന്റെ ഭാഗമായിട്ടാണ്. ഈ ഗുണം ഏറിയും, കുറഞ്ഞും എല്ലാ മനുഷ്യരിലും ഉണ്ട്. അതായത് ഇസ്ലാം മനുഷ്യരില്‍ തന്നെ അന്തര്‍ലീനമായ സൃഷ്ടാവിന്റെ ഒരു മെക്കാനിസം ആണ്.
സൃഷ്ടാവ് മതം അവതരിപ്പിക്കുകയല്ല, 'സമാധാനം' എന്നാ വ്യവസ്ഥിതിയെ സമര്‍പ്പിക്കുകയാണ് ചെയ്തത്.കാലഘട്ടങ്ങളിലൂടെ പ്രവാചകന്മാര്‍ നിലകൊണ്ടതും അതിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ്. അനീതിയുടെയും, തിന്മയുടെയും വിഹാര രംഗങ്ങള്‍ എവിടെയായാലും അവിടെ നീതിയേയും, നന്മയേയും പ്രതിഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറായ ഒരു വിഭാഗത്തെയാണ് പ്രവാചകന്മാര്‍ ഓരോ കാലഘട്ടങ്ങളിലും വാര്തെടുത്തതും പ്രതിനിധാനം ചെയ്തതും.

ഇസ്ലാമിനെ മതത്തിന്റെ കണ്ണ് കൊണ്ട് വായിക്കുന്നവര്‍ ഭൌതിക വിന്ജാനത്തെയും, സാമൂഹിക പ്രവര്തനങ്ങളടങ്ങിയ രാഷ്ട്രീയത്തെയും, കലയെയും പടിക്ക് പുറത്താക്കി. തങ്ങളുടെയും കുടുംപതിന്റെയും സാമ്പത്തിക അടിത്തറയെ നിലനിര്‍ത്തുന്ന ഭൌതിക വിജ്ഞാനവും, ഭൌതിക വിജ്ഞാനത്തിലൂടെ ലഭിച്ച ജോലിയും , ഇസ്ലാമികമെന്നു മനസ്സിലാക്കുമ്പോഴാണ്, പ്രായോഗിക തലത്തില്‍ എല്ലാ മേഖലയിലും നന്മക്കു വേണ്ടി ഇടപെടുന്നത് ഇസ്ലാമികം എന്ന് കുര്‍ആന്‍ പറയുന്ന ഇസ്ലാമിക ആദര്‍ശത്തെ അന്ഗീകരിക്കാനുള്ള തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടാകുന്നത്. ഇപ്രകാരം ഇസ്ലാമിനെ മനസ്സിലാക്കുനിടത് 'മതം' അപ്രത്യക്ഷമാകുകയും, ഇസ്ലാമിന്റെ പൂര്‍ണത ദൃശ്യമാകുകയും ചെയ്യും.
നടക്കുന്ന വഴിയിലെ തടസ്സം നീക്കുമ്പോള്‍ ഒരാളുടെ ഇസ്ലാം ദൃശ്യമാകുന്നു. തന്റെ ഉത്തരവാദിത്വത്തെ മറന്നു കൊണ്ട് ആ തടസ്സത്തെ അവഗണിച്ചു നടക്കാന്‍ വിശ്വാസിക്ക് തടസ്സമാകുന്നത് സൃഷ്ടാവാണ്, തൌഹീദ് ആണ്. ഇവിടെ തൌഹീദ് ഏറ്റെടുത്തു എന്ന് ജല്പ്പിക്കുന്ന വിഭാഗങ്ങള്‍ സാമൂഹിക മേഖലകളില്‍ പുറം തിരിഞ്ഞു നില്‍ക്കുകയും പൊതു സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ചുള്ള മതസങ്കല്‍പ്പത്തിന് കരുത്തു പകരുകയും ചെയ്തു. ഇവിടെയാണ്‌ തൊഴിലാളികള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരും, പ്രകൃതിക്ക് സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരുമായ ഒരു സമാധാന വ്യവസ്ഥിതിയുടെ വക്താക്കള്‍ സമൂഹത്തിനു മാര്‍ഗ ദര്‍ശനമായി വരുമ്പോള്‍ വിമര്‍ശിക്കപെടുന്നത്. ഇത് എത്രത്തോളം പരിഹാസ്യമാണ് എന്ന് വിമര്‍ശിക്കുന്നവര്‍ സ്വയം വിചാരണ ചെയ്യേണ്ടിയിരിക്കുന്നു.
തുടരും...

.............................
ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാം വെറും "മതം "മാത്രമായി .

Saturday, June 5, 2010

'ഇസ്ലാം എന്ത്, എന്തല്ല' !


'ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞു മറ്റേതെങ്കിലും മാര്‍ഗ്ഗം കാംക്ഷിക്കുകയാണോ ?വാന-ഭുവനങ്ങളില്‍ഉള്ള സകലവും ബോധപൂര്‍വമായും, അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കെ?പറയുക,ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ക്ക് അവതീര്നമായത്തിലും വിശ്വസിക്കുന്നു. ഇബ്രാഹിം,ഇസ്മാഈല്‍,ഇസഹാക്ക്, യഅകൂബ് , യഅകൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപെട്ടിരുന്ന ശാസനകളിലും,മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകവര്യന്മാര്‍ക്കും അവരുടെ നാഥങ്കല്‍ നിന്ന് അവതരിചീട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ അജ്ഞാനുവര്തികള്‍ [മുസ്ലീങ്ങള്‍] അല്ലോ. ഈ അനുസരണം [ഇസ്ലാം] അല്ലാത്ത ഏതൊരു മാര്‍ഗ്ഗം ആര് കൈ കൊണ്ടാലും അത് ഒരിക്കലും സീകരിക്കപ്പെടുന്നതല്ല...'[ആലു ഇമ്രാന്‍:83-85].

അനേകം പാര്‍ട്ടികള്‍, അവയില്‍ ഓരോന്നിലും അനുയായികള്‍. അവക്കോരോന്നിനും അവരുടെതായ കണക്കു കൂട്ടലുകളിലൂടെയുള്ള ലക് ഷ്യങ്ങള്‍. പ്രകടനത്തിന് വിളിച്ചാല്‍ എല്ലാ സംഘടനകളിലും അനുയായികളുടെ നീണ്ട നിരയുണ്ടാകും. ഭൂരിപക്ഷവും, ന്യൂനപക്ഷവും !
മത, ജാതി, വര്‍ഗ്ഗങ്ങളുടെ പിന്‍ ബലത്തില്‍, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ പാര്‍ട്ടികള്‍, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാര്ട്ടിക്കൊരോന്നിനും നേതാക്കള്‍. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിക്കാമെങ്കിലും, മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ഉള്ള അവകാശങ്ങള്‍ പലതാണ്. അത് കൊണ്ട് അവ വിളിച്ചു പറയാന്‍ പാര്‍ട്ടികള്‍ വേണം, അണികള്‍ വേണം, നേതാക്കള്‍ വേണം. ജനാധിപത്യത്തില്‍ മനുഷ്യന്‍ മാത്രമേ ഉള്ളുവെങ്കിലും ഈ ജനാധിപത്യ സമൂഹത്തില്‍ മനുഷ്യന്‍ പലതാണ്, അവര്‍ക്കൊരോ വിഭാഗത്തിനും വിത്യസ്ത ആവശ്യങ്ങളും ! മനുഷ്യന്റെ ഈ ആവശ്യങ്ങളാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ഈ രാഷ്ട്രീയത്തിലൂടെ നിറവേറ്റപെടുന്നത്. അത് നീതി പൂര്‍വ്വം നിറവേറ്റി കൊടുക്കുന്ന വ്യക്തിയെ ഭരണാധികാരി എന്ന് പറയാം.
നീതി, സത്യം ഇവയില്‍ അധിഷ്ടിതമാണ് പ്രപഞ്ചം. നിങ്ങള്‍ നീതി കാണിക്കുവിന്‍, സത്യത്തിനു വേണ്ടി നില കൊള്ളുവിന്‍. അങ്ങിനെ മനുഷ്യന്റെ എല്ലാ ഇടപെടലുകളിലും ഈ ദൈവിക ബോധനം ഉണ്ടായിരിക്കണമെന്ന് കുര്‍ആന്‍ ആവശ്യപെടുന്നു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അത് വലുതാകട്ടെ, ചെറുതാകട്ടെ അതിലെല്ലാം സത്യവും, നീതിയും പാലിക്കനമെന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ അടിത്തറ. പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിക്കുക എന്നതാണ് വിശ്വസിക്കുക എന്നതിന്റെ മാനദണ്ഡം.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ള പൂര്തീകരണത്തിന് വേണ്ടിയാണ് രാഷ്ട്രീയമെങ്കില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന ഒരു മാനവിക വ്യവസ്ഥിതിയില്‍ അതുണ്ടോ ! ആ രാഷ്ട്രീയത്തിന് ഇന്ന് നിലവിലുള്ള രാഷ്ട്രീയ വിശ്വാസികളോട് എന്ത് പറയാനുണ്ട്...?
അതോ മനുഷ്യന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി, സത്യത്തിനു വേണ്ടി ശബ്ദിക്കനമെന്ന ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു പങ്കും വഹിക്കാനില്ലെന്നാണോ "പണ്ഡിതര്‍" വിളിച്ചു പറയുന്നത്. എങ്കില്‍ ,ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ ക്കറിയാതെ പോയ ആ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയുമായി സമരസപെടുന്ന "ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന ലളിത രാഷ്ട്രീയസമവാക്യം പ്രതിനിദാനം ചെയ്യുന്ന 'വിശ്വാസം' ഏതാണ് !
ഏക സൃഷ്ടാവിലുള്ള വിശ്വാസത്തെ സമൂഹത്തില്‍ പ്രബോധനം ചെയ്യുകയും ജീവിതത്തിന്റെ സകല മേഖലകളിലും ആ വിശ്വാസം പ്രതിഫലിക്കനമെന്ന ഭാരമേറിയ ആ വാക്ക്യം പരിച്ചയപെടുതുകയും ചെയ്ത പ്രവാചകനോട് അതിന്റെ ശത്രുക്കള്‍ വാഗ്ദാനം ചെയ്തത് "അവര്‍ കൊണ്ട് നടന്നിരുന്ന അവരുടെ ഭരണത്തിന്റെ അപ്പ കഷ്നമാണ്". ഈ അവസരത്തില്‍ പ്രവാചകന്‍ പറഞ്ഞ മറുപടിക്ക് മേല്‍ പറഞ്ഞ "നിലനില്‍പ്പിന്റെ ലളിത രാഷ്ട്രീയ സമവാക്ക്യവുമായി " എത്രത്തോളം സാമ്യമുണ്ട്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. (തുടരും)


......


മതത്തിന്റെ കോളത്തില്‍ എഴുതുതുന്ന ഒരു പാരമ്പര്യ മതവിശ്വാസത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍ പൌരോഹിത്യം പറയുന്ന പോലെ ആ ഇസ്ലാം മതത്തില്‍ രാഷ്ട്രീയം ഇല്ല.
അതല്ല, ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും വിശ്വാസം പ്രകടമാകണമെന്ന ഒരു ആദര്‍ശത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍, ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ തൌഹീദ് അടിസ്ഥാനമാക്കി രാഷ്ട്രീയത്തിനുമപ്പുരം സീകരിക്കേണ്ട മൂല്യങ്ങളുടെ സ്ഥാപനത്തിനും, വീന്ടെടുപ്പിനും വേണ്ടി സീകരിച്ച ഒരു മുഴു ജീവിത ആദര്‍ശം,ആ ജീവിത ആദര്‍ശത്തിന് ഈ കാലഘട്ടത്തില്‍ സമൂഹത്തിനു എന്ത് സമര്‍പ്പിക്കാനുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതുണ്ട്.


ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാമും വെറും "മതം "മാത്രമായി .

Tuesday, April 27, 2010

ബിദ്അത്ത്, ഈ വാക്ക് ഇല്ലായിരുന്നുവെങ്കില്‍ !

ബിദ്അത്ത് - ഈ ഒരു വാക്ക് ഉണ്ടാക്കിയ വിഭാഗീയത ചെറുതല്ല.
ആയത്ത്‌കളെയും , ഹദീസുകളെയും തങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും വ്യാഖ്യാനിച്ചു അന്ഗീകരിക്കാതവരെ എതിര്‍ പക്ഷത് നിര്‍ത്തി നേതൃത്വം ചമയുംപോള്‍ ഒരു സമൂഹത്തിന്റെ അസ്ഥിത്വം ചോര്‍ന്നു പോകുന്നത് ഇവര്‍ കാണാതെ പോകുന്നു. കാലിക വിഷയങ്ങള്‍ നോക്കാതെ തങ്ങള്‍ നോക്കി കാണുന്ന "കര്‍മ മേഖലയിലെ" നിസ്സാരമായ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തും, സംവാദം നടത്തിയും ബൌധിക മേഖലയില്‍ സജീവമാകേണ്ട വിവേകവും , വിജ്ഞാനവും സ്വയവും, സമൂഹത്തിനും അന്യമാക്കുകയാണ്. ഉധാഹരണത്തിന് ചര്‍ച്ചയും സംവാദവും, ഗവേഷണവും നടത്തുന്ന കുറച്ചു വിഷയങ്ങള്‍ കാണുക.

മാലയും , മൌലീടും ഓതുന്നതില്‍ പുന്യമുണ്ടോ (പുണ്യം ! എന്താണാവോ ഉദേശിക്കുന്നത് )
ഒതിയില്ലെങ്കില്‍ കുഴപ്പമുണ്ടോ !
മരിച്ചവര്‍ കേള്‍ക്കുമോ !
ഔലിയാക്കളോട് പ്രാര്തിക്കാമോ !
നബിദിനം ബിദ് അത്താണോ ..
തരവീഹു 20 ബിദ് അത്താണോ, എട്ടു നമസ്ക്കരിച്ചാല്‍ ശരിയാകുമോ !
നിസ്കാരത്തില്‍ കൈ അവിടെ കെട്ടാമോ, ഇവിടെ കെട്ടാമോ.....

ഈ പ്രപഞ്ചത്തെ സംവിധാനിച്ചവന്‍ മറ്റുള്ളതൊക്കെ വിട്ടു ഇതിലൊക്കെ ശ്രദ്ധിച്ചിരിക്കുന്നു എന്ന കാഴ്ചപാട് വിശ്വാസി സമൂഹത്തില്‍ ഇട്ടുകൊടുത്ത പൌരോഹിത്യ ജല്പ്പനങ്ങളില്‍ പെട്ട് പോയതാണ് ഈ വിഭാഗീയതയുടെ കാതല്‍. അത്തരം വിഷയങ്ങളില്‍ കടിച്ചു തൂങ്ങിയ പണ്ഡിത വൃന്ദവും അതിലൂടെ സൃഷ്ടിച്ചെടുത്ത അനുയായികലുമായപ്പോള്‍ വിഭാഗീയതക്കും, വാഗ്വാദതിനും അജീവാനാന്ത ലൈസന്‍സായി. മറ്റൊരു സമൂഹങ്ങളിലും കാണാത്ത ഈ 'സാമൂഹിക തര്‍ക്ക' വിഷയങ്ങളില്‍ പെട്ട് സമൂഹം മറ്റുള്ളവര്‍ ഇടപെടുന്ന മേഖലകളില്‍ ക്രിയാത്മകമായി ഇടപെടാതെ പ്രയോജനം സ്വയം ആസ്വദിച്ചു ജീവിതം 'ദുനിയാവിലും, അഖിരത്തിലും' പൌരോഹിത്യ ജല്പ്പനത്തില്‍ ഭദ്ര മാക്കിയിരിക്കുകയാണ്.

ബിദ് അത്ത്, ഈ ഒരു വാക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ന് ആ വാക്കിന്റെ ബലത്തില്‍ നിലകൊള്ളുന്ന പല 'മത സംഘടനകള്‍ക്കും' ജീവന്‍ വെക്കാന്‍ വഴി കാണില്ലായിരുന്നു. ഇതര സമൂഹത്തിന്റെ നേട്ടങ്ങളുടെയും, ഉയര്‍ച്ചയുടെയും പ്രധാന കാരണം ഇത്തരം 'ബിദ് അത്ത്' ആരോപണവും, അത്തരം തര്‍ക്കങ്ങള്‍ക്കും പിന്നാലെ പോകാന്‍ ആരും ഇല്ല എന്നുള്ളതാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ അവരുടെ ക്രിയാതമാകമായ ചിന്തയുടെയും, ഗവേഷണങ്ങളുടെയും, കണ്ടുപിടുതങ്ങളുടെയും ഗുണഭോക്താക്കളായി മാത്രം മാറിയ ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം ഈ 'വാക്കല്ലാതെ' മറ്റൊന്നുമല്ല.
സമൂഹത്തിന്റെ വികാസത്തിന്റെയും, വിജ്ഞാനത്തിന്റെയും, അടിസ്ഥാനത്തില്‍ അന്യമാകേണ്ട 'ബിദ് അത്ത്' അതെ വികാസവും, വിജ്ഞാനവും അന്യമാകുന്ന രീതിയിലേക്ക് ആ മേഖലയെ തര്‍ക്ക വിഷയമാക്കി പൌരോഹിത്യം എത്തിച്ചതാണ് ഇസ്ലാമിന് നേരിട്ട ദുരന്തം. അറിവിലൂടെ മാത്രമേ അല്ലാഹുവിന്റെ വിവസ്ഥിതി (പ്രപഞ്ച ശരീ അത്ത്) മനസ്സിലാക്കുവാന്‍ സാധിക്കൂ. പക്ഷെ അല്ലാഹുവിന്റെ സുന്നത്തില്‍ നിന്നും ജീവിതത്തെ അഴിച്ചു മാറ്റി അവിടെ മുഴു സമയ ബിദ് അതില്‍ എര്പെട്ടീട്ടാണ് അറിവിന്റെ അഭാവത്തില്‍ സ്ഥാനം പിടിച്ച അപ്രധാന ബിദ് അത്ത് തര്‍ക്ക വിഷയ ഭാണ്ടമാക്കി സമൂഹത്തിന്റെ പിറകില്‍ കെട്ടി 'പണ്ഡിതര്‍' നയിക്കുന്നത്. ഇവിടെ കുര്‍ ആന്റെ അക്ഷരങ്ങള്‍ അര്തങ്ങളില്ലാത്ത വെറും ശബ്ദമായി 'വിശ്വാസി സമൂഹത്തില്‍' മാറാന്‍ കാരണം ഈ 'ബിദ് അത്ത്' തര്‍ക്കങ്ങളില്‍ കുടുങ്ങി പോയതാണ്. പരസ്പരം ഓരോ വിഭാഗവും ബിദ് അത് ആരോപിക്കുമ്പോള്‍ 'സ്വര്‍ഗ്ഗ' പ്രവേശനത്തിന് ഇതില്‍ ആരും ഇല്ലെന്ന അവസ്ഥയിലാണ്, സ്വയം എല്ലാവരും അവകാശപെടുന്നുന്ടെങ്കിലും.!

ബിദ്അത്ത് , വെറും ഒരു വാക്കല്ല, പലര്‍ക്കും അത് ആസ്തിയുടെയും, സ്ഥാനമാനങ്ങളുടെയും ഫലഭൂയിഷ്ടമായ ഭൂമികയാണ്.
..............
എന്നാലും ഈ ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതി.

Thursday, April 15, 2010

അപ(ര) ശബ്ദങ്ങള്‍ !


സുരേഷ് ഒരു മാര്‍കിസ്റ്റ് അനുഭാവിയാണ്. മത വിശ്വാസത്തില്‍ സ്വന്തം കാഴ്ചപാടിന് സ്ഥാനമൊന്നും കാണാത്തതിനാല്‍ വര്‍ത്തമാന സംഭവങ്ങളില്‍ തനിക്കു നിര്‍വഹിക്കാനുള്ള പങ്കിനെ കുറിച്ച് ബോധ്യമുള്ളതു കൊണ്ട് അവന്‍ ജീവിക്കുന്നതിനു ഒരു തൊഴിലും, സമൂഹത്തില്‍ ഇടപെടുന്നതിനു ഒരു ഇസവുമായി ജീവിക്കുന്നു.
സുരേഷ് പതിവ് പോലെ ഒരു ദിവസം കാണാന്‍ വന്നു, എന്തെങ്കിലും വിഷയമുണ്ടാകും പറയാന്‍. സമൂഹത്തില്‍ നടക്കുന്ന കൈകൂലിയെ കുറിച്ചും, കൊള്ളയും, കൊലയും, മോഷണവും നടക്കുമ്പോള്‍, സാദാരണ കാരന് നേരെ ഹെല്‍മെറ്റ്‌ വേട്ടക്കാരായി ചാടിവീഴുന്ന 'ആതാമാര്തതയുള്ള' 'നിയമ പാലകരെ കുറിച്ചും, വീട് പണിയുവാന്‍ കൊണ്ട് വരുന്ന നിരപരാധിയായ മണലിനെ അറസ്റ്റു ചെയ്തു വീര സാഹസ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധാനത്തെ കുറിച്ചും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടു സമൂഹത്തിന്റെ മൂക്കിനു താഴെ സ്വന്തം ബിസിനസ്‌ നടത്തുന്നതിനെ കുറിച്ചുമൊക്കെ പറയുന്ന സുരേഷ് എന്തോ വിഷയമായിട്ടാണ് വരവ് !
എന്തൊക്കെ സുരേഷ് !
കാര്യമായി വിശേഷങ്ങള്‍ ഒന്നുമില്ല. എന്നാലും ഞാനിങ്ങോട്ട്‌ പോരുന്ന വഴി ജങ്ക്ഷനില്‍ ഒരു തീപ്പൊരി പ്രസംഗം, വേദിയിലേക്ക് നോക്കി, കുറെ തലേകെട്ടുകാര്‍. ബാനര്‍ നോക്കി വായിച്ചു... "സമസ്ത കേരള....സമ്മേളന പ്രചാരണ.."
പ്രസംഗം കേള്‍ക്കാന്‍ ജങ്ക്ഷനില്‍ അവിടെ-ഇവിടെയായി കുറച്ചാളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. തങ്ങള്‍ക്കു വേറെ പണിയുള്ളതിനാല്‍ പ്രസംഗം കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ നടന്നു പോകുന്നു. ജന്ക്ഷനായത് കൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറി പായുന്നു.
അവിടെ കുറ്റിയടിച്ച് നില്‍ക്കുവാന്‍ പണി കിട്ടിയ കുറച്ചു പോലീസുകാര്‍ പ്രസംഗത്തിന്റെ 'കഴമ്പു' കേട്ട് പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.
ഇതിനിടയില്‍ പ്രസംഗം തീപോരിയായി, ആരെയോക്കെയെ ചീത്ത പറഞ്ഞു അരിശം തീര്‍ത്തു, ഇടയ്ക്കു അറബിയില്‍, തക്ബീര്‍ ഉയര്‍ന്നു.
കുറച്ചു നേരം പ്രസംഗം കേട്ടപ്പോള്‍ സംഗതി മനസ്സിലായി.
ജമാഅതെ ഇസ്ലാമിയാണ് ഈ അരിശത്തിനു ഹേതു.
സുരേഷ് എന്നോട് ചോദിച്ചു.
"ഈ ജമാഅതെ ഇസ്ലാമിയെ എനിക്കറിയാം, സോളിടാരിട്ടിയെയും എനിക്കറിയാം, അവര്‍ സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചും എനിക്കറിയാം,
പക്ഷെ എനിക്കൊന്നറിയില്ല.
ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന്." അറബിയില്‍ ഇടയ്ക്കു എന്തൊക്കെയോ പറയുന്നു. ചിലര്‍ സ്വലാത്ത് ചൊല്ലുന്നു. പിന്നെ ജമാ അതിനെ ചീത്ത പറയുന്നു.
"എന്നോട് ചോദിച്ചു, ഇങ്ങിനെ ചീത്ത പറയാന്‍ എന്താണ് വിഷയം !"
എന്തെങ്കിലും വിത്യാസമുണ്ടോ നിങ്ങള്‍ തമ്മില്‍ !.
ഞാന്‍ പറഞ്ഞു.. "സുരേഷ് എന്തായാലും നിങ്ങളുടെ സമൂഹത്തില്‍, സമുധായത്തിലുള്ള അത്ര ആചാര അനുഷ്ട്ടാന, കാഴ്ച്ചപാടുകളിലുള്ള അന്തരമൊന്നും ഈ "അറിശതിനു" പിറകിലില്ല. ഈ സുന്നി സംഘടനയും, ജാമാ അതും, അല്ലെങ്കില്‍ ഇതര മുസ്ലീം സംഘടനകള്‍ തമ്മില്‍ ഇത്ര ഗൌരവമായ കവല പ്രസംഗം നടത്തുന്നതിനുള്ള ആശയ വിത്യാസങ്ങലോന്നുമില്ല."
ജമാ അത് പറയുന്നു. "ഇസ്ലാം സമഗ്രമാണ്.." അത് മനുഷ്യന്റെ എല്ലാ പ്രശനങ്ങള്‍ക്കും ഉള്ള പരിഹാരമാണ്, അത് മനുഷ്യന്റെ നന്മയുടെയും, സാമൂഹിക നീതിയുടെയും ശബ്ദമാണ് എന്ന് !
താങ്കള്‍ പറഞ്ഞ ചീത്ത പറഞ്ഞു പ്രസങ്ങിക്കുന്ന വിഭാഗം ഇതൊന്നും അന്ഗീകരിക്കുന്നില്ല. ഇതൊന്നുമല്ല ഇസ്ലാമെന്നും, അല്ലാഹുവിനെ ആരാധ്യ വസ്തുവാക്കി, സ്വലാതും ദിക്രുമായി ഈ കാണുന്ന പോലെയൊക്കെ സമൂഹത്തിലൊന്നും ഇടപെടാന്‍ മെനക്കെടാതെ നടന്നാല്‍ മതിയെന്ന നിലപാടുള്ളവരാണ്. എങ്കിലും പുതിയ തലമുറയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. ഇതൊക്കെ പറയുമ്പോഴും, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്..........................................."
സുരേഷിന് സംശയം തീര്‍ന്നില്ല.
ഞാന്‍ ചോദിക്കുന്നത് അതല്ല. ജമാഅതിനെ തെരുവില്‍ ചീത്ത പറയാന്‍ കാരണമെന്താണ്. ഞങ്ങളുടെ സമൂഹത്തില്‍ പല വിധ ദൈവ വിശ്വാസങ്ങളും, ആചാരങ്ങളും ഉണ്ട്. അത് പോലെ വിശ്വാസ പരമായ എന്തെങ്കിലും വിത്യാസം. !
"ഇല്ല. ഏകനായ സൃഷ്ടാവാണ് അടിസ്ഥാനം, ആ യാധര്ത്യത്തെ അംഗീകരിക്കുന്നു ഞങ്ങള്‍ എല്ലാവരും.
പക്ഷെ താങ്കള്‍ പറഞ്ഞപോലെ" ഈ ചീത്ത പറഞ്ഞു നടക്കാനും, പറയാനുമുള്ള വിഷയങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ല.
സുരേഷ് ആത്മഗതം പോലെ പറഞ്ഞു.
ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ ! ഇവരുടെ പ്രസംഗം കേട്ടപ്പോള്‍ ഞാന്‍ കരുതി എന്തോ ഭയങ്കര വിഷയങ്ങള്‍ പറയുകയായിരിക്കുമെന്നു........"
"സുരേഷേ... സുരേഷു ചിന്തിക്കുന്ന പോലെ ഈ പ്രസംഗം കേട്ട് വെറുതെ ഇരിക്കുന്ന സമൂഹം ചിന്തിച്ചിരുന്നെങ്കില്‍......!"

Tuesday, March 30, 2010

ശാക്തീകരണ വ്യാക്ക്യാനങ്ങളും, സമൂഹവും

ജമാഅത്തെ ഇസ്ലാമി തീരത്ത് നിന്നും സ്ത്രീ സമൂഹത്തിന്റെ ഒരു ശാക്തീകരണ കാറ്റ് രൂപം പ്രാപിച്ചു ഈയടുത്താണ് കേരളത്തില്‍ ആഞ്ഞു വീശിയത്.
ചില കേന്ദ്രങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളും, പ്രത്യാഘാതങ്ങും ഉണ്ടായത് സ്വാഭാവികം. സുന്നത്തും, ബിദ് അതും നോക്കി, കയ്യും, വസ്ത്രവും നോക്കി, വാടാപ്രതിവാദത്തില്‍ ഹരം കൊണ്ടിരുന്നവര്‍ പെട്ടെന്ന് ആരവം കേട്ട് തിരിഞ്ഞു നോക്കി.
"സ്ത്രീ ശാക്തീകരണം"
സഫ നഗറില്‍ അവരും കണ്ടു, സ്ത്രീകള്‍ !
ഇസ്ലാമിക വസ്ത്ര ധാരണത്തില്‍ ഒരു സ്ത്രീ കൂട്ടായ്മ. വേദിയില്‍ ഹൃദയ സ്പ്രുക്കായ മാതൃത്വത്തിന്റെ ഭാഷ, സമൂഹത്തിന്റെ അധ പതനത്തില്‍ വേദനിക്കുന്ന, പുത്രന്മാരെ, പുത്രിമാരെ നല്‍കി സമൂഹ സൃഷ്ടിക്കു നാന്ദി കുറിച്ച ഹവ്വയുടെ മാതൃത്വത്തിന്റെ , പിന്‍ ഗാമികളുടെ നന്മയുടെ വീന്ടെടുപ്പിനായുള്ള ശബ്ദം.
സ്ത്രീകളെ വില്‍പ്പന ചരക്കാക്കി കമ്പോള വല്ക്കരിച്ചു, ഉപഭോഗ വസ്തുവാക്കി, അസ്ഥിത്വം നഷ്ടപെടുത്തിയപ്പോള്‍ അന്യമായത് മൂല്യങ്ങളുടെ, നന്മയുടെ ചിന്തകളും, അതിനെ തുടര്ന്നുണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുമായിരുന്നു.
"സത്യവിശ്വാസികളും, സത്യ വിശ്വാസിനികളും പരസപരം മിത്രങ്ങലാകുന്നു. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിരോധിക്കുന്നു. ....".സൂറ: അതൌബ - 71


സമൂഹത്തിലെ സ്ത്രീവിഭാഗത്തിന് എല്ലാ മേഖലയിലും മാതൃകയായി നിലയുരപ്പിക്കേണ്ട ഇസ്ലാമിലെ സ്ത്രീ, അവള്‍ എവിടെയോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ആര് ആര്‍ക്കു മാതൃക. ചിന്തകള്‍ അന്യമാക്കപെട്ട ലോകത്ത് തങ്ങള്‍ അകപെട്ടു പോയതിന്റെ പ്രത്യാഗാതമാണ് സമൂഹത്തിലെ തിന്മകളുടെയും, ചൂഷണത്തിന്റെയും ആധിക്ക്യം കൂടാന്‍ കാരണമെന്ന് സ്ത്രീ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. സൃഷ്ടാവ് നല്‍കിയ ചിന്തയുടെയും, അറിവിന്റെയും കഴിവിനെ ചിലര്‍ വ്യാക്ക്യാനിച്ചു വിക്രുതമാക്കിയപ്പോള്‍, സൃഷ്ടാവ് അറിവ് നല്‍കിയെങ്കില്‍, ചിന്ത നല്‍കിയെങ്കില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കിയെങ്കില്‍, ആ കഴിവുകള്‍ ഉപയോഗിക്കുന്നതാണ് സൃഷ്ടാവിനോട് ചെയ്യുന്ന നീതിയെന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിഞ്ഞു. തങ്ങളുടെ കഴിവുകളെ നന്മയുടെ, അറിവിന്റെ മേഖലയിലേക്ക്, തിരിച്ചു വിടുവാന്‍, അറിവിലൂടെ നിര്‍ഭയരായി സമൂഹത്തില്‍ വലവിരിച്ചിരിക്കുന്ന ചതികുഴികള്‍ക്കെതിരെ നിലകൊള്ളുവാന്‍, അതിനു സ്ത്രീ സമൂഹത്തിനെ പ്രാപ്തരാക്കുവാന്‍ നന്മയുടെ വക്താക്കലാകേണ്ട സ്ത്രീ സമൂഹത്തിനു കഴിയേണ്ടതുണ്ട്. സമയം തീര്‍ക്കാന്‍ സീരിയലുകളുടെയും, പ്രണയ-മാസാല സിനിമകളുടെയും, കാഴ്ചക്കാരായി ഒരു സ്ത്രീ സമൂഹം മാറിയപ്പോള്‍ അവര്‍ക്ക് പുറം ലോകത്തിന്റെ അജണ്ടകള്‍ മനസ്സിലാകാതെ പോയി. ബുദ്ധിയുടെയും, ചിന്തയുടെയും, അറിവിന്റെയും വിള നിലമാകേണ്ട ഇസ്ലാമിലെ സ്ത്രീ ഇതര സ്ത്രീകളില്‍ നിന്നും വളരെ അകന്നു പോയി. സമൂഹത്തില്‍ അനീതിക്കെതിരെ, ചൂഷനങ്ങല്‍ക്കെതിരെ, ഇതര സ്ത്രീ നേതൃത്വങ്ങളും, ബുദ്ധിജീവികളും, മുന്നില്‍ നിന്നപ്പോഴും തങ്ങള്‍ക്കു അസ്ഥിത്വമുണ്ടോ എന്നാ സംശയത്തിലായിരുന്നു ഈ സമുദായത്തിലെ സ്ത്രീകള്‍ അകപെട്ടിരുന്നത്. അകപെടുത്തിയിരുന്നത്‌ എന്ന് പറയുന്നതാകും ശരി. പക്ഷെ.. ഇന്ന് ചിന്തകള്‍ പ്രകടമാണ്, മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീ ബോധവതിയാണ്. ലോകത്തിന്റെ ഗതിമാറ്റം സ്ത്രീ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്റെ ശബ്ദമാണ് സമൂഹത്തില്‍ ഉയരുന്നത്. ഇപ്പോള്‍ പലതരം വ്യാക്യാനങ്ങള്‍ നല്‍കിയെങ്കിലും സ്ത്രീ ശാക്തീകരണം ആകാമെന്ന് പ്രസ്താവനകളിലൂടെ വന്നു കൊണ്ടിരിക്കുന്നു. പ്രസ്താവനകള്‍ വിവാദങ്ങള്‍ ആകുന്നതും കണ്ടു കൊണ്ടിരിക്കുന്നു.
ഇസ്ലാമിക വസ്ത്രധാരണത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഇടപെടുന്നതിനു തടസ്സമില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. നൂര്‍ജാഹനും, ചാന്ദ്ബീബിയും, സ്ത്രീകളായിരുന്നു. ഈ കാലഘട്ടത്തില്‍ ബേനസീര്‍ ഭൂട്ടോയും, ഖാലിദ സിയയും, ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫാത്തിമാ ഭീവിയും സ്ത്രീയായിരുന്നു.
ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയുടെ കാലഘട്ടത്തിലെ കുര്‍ ആന്‍ പരാമര്‍ശിച്ച ഒരു ഭരണാധികാരി ബള്‍ക്കീസ് രാജ്ഞി സ്ത്രീയായിരുന്നു. അപ്പോള്‍ പിന്നെ ഈ കാലഘട്ടത്തില്‍ അവരെ പിറകില്‍ നിര്‍ത്തുന്നത് ആരാണ്. അവര്‍ക്ക് കൊടുത്ത കഴിവ് വിനിയോഗിക്കാതിരിക്കാന്‍ അവസരം നിഷേധിക്കുന്നത് ആരാണ്.
ഉത്തരം ഇതിനെ എതിര്‍ക്കുന്നവര്‍ നല്‍കട്ടെ.
******
ഒരു പ്രത്യാഘാതം : സ്ത്രീ പുരുഷ സങ്കലനം, വേഷ വിധാനം തുടങ്ങിയ കാര്യങ്ങളില്‍ ചിട്ടയും, മര്യാദയും പാലിച്ചു അനിവാര്യമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്സിറ്റി വൈസ് ചാന്സലരും, സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ ജനറല്‍ സെക്രടരിയുമായ ഡോ। ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദവി അഭിപ്രായപെട്ടിരിക്കുന്നു. (ഗള്‍ഫ്‌ മാധ്യമം, March 19)
ആത്മഗതം :
സഫാ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ ഇതിനപാവാദമായി എന്തെകിലും സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടെത്തി പറഞ്ഞാല്‍ എല്ലാവര്ക്കും കാര്യം കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അനിവാര്യമായ സാഹചര്യം എന്നാണെന്നും, എന്താണെന്നും സമൂഹത്തിനു പകര്‍ന്നു കൊടുത്താല്‍ അപ്പോഴെങ്കിലും എല്ലാ ജമാഅത് ഇതര സ്ത്രീകള്‍ക്കും പങ്കെടുക്കാവാനും കഴിയും.
ബുദ്ധിയുള്ള സ്ത്രീകള്‍ ചിന്തിക്കട്ടെ, കഴിവുണ്ടെന്ന് സ്വയം ബോദ്യമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കട്ടെ, അവരുടെ വ്യക്തിത്വം അവരോടു സ്വന്തം കഴിവിനെ കുറിച്ച് ബോധ്യപെടുതുമ്പോള്‍ ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക. അതില്ലെന്നു സ്വയം കരുതുന്നവര്‍ അങ്ങിനെ തുടരുകയും ചെയ്യട്ടെ. സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ ചിന്തയേയും , കഴിവിനെയും മറ്റുള്ളവര്‍ തടയുന്നത് നീതിയായിരിക്കില്ല എന്ന് തിരിച്ചറിയുക.

Friday, February 26, 2010

ഉയര്തുന്നവരെയെങ്കിലും കുറ്റം പറയാതിരുന്നു കൂടെ !


ഒരു റബ്ബി ഉല്‍ അവ്വല്‍ കൂടി പ്രവാചക സ്മരണയില്‍ സജീവമാകുകയാണ്. ഒരു വിഭാഗം പ്രവാചക കീര്‍ത്തനങ്ങളും, വര്നനകളിലൂടെയുള്ള പ്രസംഗങ്ങളുമായി വേദികളില്‍ നിറയുന്നു. പോസ്ടരുകള്‍, മൈക്ക് അനൌണ്‍സ്മെന്റുകള്‍ തുടങ്ങിയവയവുമായി കവലകളും, തെരുവുകളും ! ഇതിനെ എതിര്‍ക്കുന്ന വിഭാഗം മൌലൂദിനെയും, മദഹു പാട്ടുകളേയും, ഘോഷയാത്രകളെയും വിമര്‍ശിച്ചു ഇതിനെതിരെ സജീവമാകുന്നു. യദാര്‍ത്ഥ പ്രവാചക സ്നേഹം പ്രവാചക ചര്യയെ ജീവിതത്തില്‍ പുലര്‍ത്തുക എന്നതാണെന്നും, പ്രവാചക ചര്യയിലില്ലാത്ത ഇത്തരം ആഘോഷങ്ങള്‍ പ്രവാചക ചര്യക്ക്‌ എതിരാണെന്നും, അത് ബിദ്അത്താണെന്നും വ്യക്തമാക്കി ബോധവല്‍ക്കരിക്കുന്നു.
പ്രവാചകന്‍ മുഴു ജീവിതത്തില്‍ പ്രവര്‍ത്തിച്ചു മാതൃകയാക്കി ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവിക സന്ദേശത്തെ വിശ്വാസിയുടെ സാമൂഹ്യ , സാംസ്കാരിക, സാമ്പത്തിക മേഘലകളില്‍ മുഴുവന്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്നു പറയുന്ന മറ്റൊരു വിഭാഗവും തങ്ങളുടെ കര്‍മ പതതിലൂടെ പ്രവാചക സന്ദേശം വിളിച്ചു പറയുന്നതില്‍ വ്യാപ്ര്തരാണ്.
പക്ഷെ...
പ്രവാചക സ്മരണയില്‍ മുഴുകിയിരിക്കുന്ന മാതൃകയാകേണ്ട സമൂഹത്തിലെ പണ്ഡിതര്‍, അനുയായികള്‍, തങ്ങളുടെ സംഘടനയിലേക്ക് ചുരുങ്ങി, പ്രവാചകന്‍ വിളിച്ചു പറഞ്ഞ "അല്ലാഹുവിന്റെ ദീനിനെ നിങ്ങള്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത് " എന്ന കുര്‍ആന്‍ സന്ദേശം വിസ്മരിക്കുകയാണ്. തങ്ങളുടെ ആദര്‍ശം ശരിയെന്നും, തങ്ങളാണ് യദാര്‍ത്ഥ തൌഹീദ് വാഹകരെന്നും, പ്രവാചക ചര്യ തങ്ങളാണ് ജീവിതത്തില്‍ മുഴുവന്‍ പകര്തുന്നതെന്നും അവകാശവാദമുന്നയിച്ചു വിഘടിച്ചു നില്‍ക്കുന്നു. പ്രവാചക ദിനം എല്ലാ വര്‍ഷവും കൊണ്ടാടപെടുമ്പോള്‍ പ്രവാചക സ്നേഹം എന്നത് തങ്ങള്‍ രൂപപെടുത്തിയ ചടങ്ങുകളില്‍ ഒതുങ്ങുന്നു. വിഭാഗിയത സമൂഹത്തില്‍ പൂര്‍വാധികം നിലകൊള്ളുകയും ചെയ്യുന്നു.
സമൂഹത്തില്‍ സൃഷ്ടിക്കേണ്ട ഇസ്ലാമിന്റെ ഗുണ ഫലങ്ങളെ ഈ വിഭാഗീയതകള്‍ അന്യമാക്കുകയാണ്. ഒരു സമൂഹം സൃഷ്ടിക്കേണ്ട മാതൃക എവിടെയെല്ലാം എന്നത് പോലും അപവാദങ്ങളില്‍ കുടുങ്ങുയാണ്. യോജിപ്പിന്റെ മേഖലകള്‍ തേടുന്നതിനു പകരം അനുഷ്ടാന വിഷയങ്ങള്‍ തങ്ങളുടെ പൊതു വിഷയങ്ങളാക്കി മാറ്റി, തര്‍ക്കങ്ങളും, കുതര്‍ക്കങ്ങളുമായി ഓരോ വിഭാഗവും പരസ്പരം ആശയ സന്ഘട്ടനങ്ങളിലാണ്. ഈ ആശയ വൈജാത്യമാകട്ടെ സൃഷ്ടാവിന്റെ ഭൂമികയില്‍ അനുഷ്ടാനങ്ങല്‍ക്കപ്പുറത്ത്, ജീവിതത്തെ ക്രമപെടുതെണ്ട സാമൂഹിക, സാമ്പത്തിക മേഖലകളെ പരിഗണിക്കുമ്പോള്‍ അപ്രധാനവുമാണ്. അത്തരം മേഖലകളെ ഒഴിച്ച് നിര്‍ത്തി ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയില്ല എന്നിരിക്കെ എന്ത് ആദര്‍ശമാണ് തങ്ങള്‍ ആ മേഖലകളില്‍ സീകരിക്കുന്നത് എന്നത് വിഷയമല്ല. തങ്ങളാണ് പ്രവാചകന്റെ യഥാര്‍ത്ഥ അനുയായികലെന്നും, അതല്ല തൌഹീദ് പറയുന്ന തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികലെന്നും പറയുമ്പോള്‍ തങ്ങള്‍ സീകരിക്കുന്ന മേല്‍ പറഞ്ഞ പൊതു ജീവിതത്തിലെ ആദര്‍ശങ്ങള്‍ ഒന്ന് തന്നെയാണ് എന്ന യാഥാര്‍ത്യത്തെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അവിടെ എന്ത് നിലപാട്, ആര് ഏറ്റെടുക്കണം, എങ്ങിനെ സജീവമാകണം എന്നതിന് യാതൊരു നിര്‍ദേശങ്ങളും ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തന മണ്ടലതിലൂടെ സമൂഹത്തിനു സമര്‍പ്പിക്കുന്നുമില്ല.
പൊതു ജീവിതത്തില്‍ ഇസ്ലാമിന്റെ മുഴു ജീവിത ആദര്‍ഷ ഭൂമികയില്‍ നിന്ന് കൊണ്ട് എപ്രകാരം വിഷയങ്ങളില്‍, പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ സജീവമാകാം എന്നത് പ്രയോഗ വല്ക്കരിച്ചു കാണിക്കുമ്പോള്‍ അത് ചെയ്യുന്ന വിഭാഗത്തെ അനുകൂലിക്കാനുള്ള ആര്‍ജ്ജവം ഈ സംഘടനകള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ ഇസ്ലാമിക സമൂഹത്തിന്റെ നിര്‍ഭാഗ്യമെന്നു പറയട്ടെ അതും ഉണ്ടായില്ല എന്ന് മാത്രമല്ല സമൂഹ മധ്യത്തില്‍ അവരെ തുറന്നു എതിര്‍ത്ത് അനുയായികളെ ചിന്താപരമായി നിഷ്ക്രിയമാക്കി തങ്ങളുടെ ''ആദര്‍ശത്തില്‍ '' നിലനിര്‍ത്തി പോരുകയെന്ന ദൌത്യത്തില്‍ മാത്രം മുഴുകുകയാണ്.
സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. സൃഷ്ടാവ് ഏകനാണെന്ന ആദര്‍ശത്തിന്റെ പേരിലെങ്കിലും പ്രവാചകന്റെ അനുയായികള്‍ , സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. ഒരു സംഘടിത (ഉമ്മത്ത് ) രൂപത്തില്‍ മാത്രമേ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ തങ്ങളുടെ ചിന്തകള്‍ ഏകീകരിച്ചു സമൂഹത്തിനു മാതൃകയാകുന്ന കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ. വിഭാഗീയത നഷ്ടങ്ങള്‍ മാത്രമേ വരുത്തൂ. തങ്ങളുടെ ചിന്തകളും, പ്രവര്‍ത്തനങ്ങളും തര്‍ക്കങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചിന്തക്ക് വിടെയമാകേണ്ട വര്‍ത്തമാന കാല വിഷയങ്ങളില്‍ ചിന്തകള്‍ ശൂന്യമാണ്. ഇത് മാറേണ്ടതുണ്ട്. പണ്ഡിതര്‍ ചിന്തിക്കേണ്ടതുണ്ട്. വിഭാഗീയതകള്‍ മാറ്റി നിര്തെണ്ടതുണ്ട്. പ്രവാചകന്റെ ആഗമനം ഒരു കെട്ടുറപ്പുള്ള സമൂഹത്തിന്റെ മാതൃക നിര്മിതിക്ക് വേണ്ടിയാണ്, വിഘടിച്ചു നിന്നവരെ ഒരു ആദര്‍ശത്തില്‍ ഒരുമിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഒരു വചനം, അത് സൃഷ്ടിച്ച വിപ്ലവം ചെറുതായിരുന്നില്ല. അതിലൂടെയാണ് പ്രവാചകന്‍ ഒരു മാതൃക സമൂഹത്തെ വാര്‍ത്തെടുത്തത്. തീര്‍ച്ചയായും ഈ അനുഗ്രഹീത മാസം അതിനുള്ള ഒരു വിചിന്തനത്തിന് സംഘടനകള്‍ ഉപയോഗിക്കുമെങ്കില്‍, പ്രവാചക സ്മരണ കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട ഫലം സമൂഹത്തിനു അനുഭവേദ്യമാകും.

പക്ഷെ നമ്മള്‍ എവിടെയാണ് !
...............******...............
പ്രവാചക ജീവിതത്തിലെ ഒരു ഇടപെടല്‍ എന്നോട് പറഞ്ഞത്
തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍
എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ വരുന്നതു കണ്ടു.

ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ? ,
അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി ''സ്വന്തം തലയില്‍'' വെച്ചതിനു ശേഷം ചോദിച്ചു, ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്‌?
എന്റെ വീട്ടിലേക്കാണ് .
ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, വീട്ടിലെത്തി.
വിറകു കെട്ട് ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു, പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം!
എന്താണത്!"
അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു.......
ആ മുഹമ്മദ്‌ ഞാനാണ് !

...............................
ആ സ്ത്രീയുടെ വിറകു ഉയര്‍ത്തി സ്വയം തലയിലേറ്റിയ ഉദാത്തമായ മനുഷ്യ നന്മ , അത് ഹൃദയങ്ങളിലുണ്ടാക്കിയ അലകളായിരിക്കുമോ എന്റെയും, നിങ്ങളുടെയും പൂര്‍വികരെ ഇസ്ലാം പുണരുവാന്‍ കാരണമായ ഇസ്ലാമിന്റെ പ്രായോഗിക സന്ദേശം !
എനിക്ക് ഈ ഇരുട്ടില്‍ പ്രവാചകന്റെ ആ നന്മയുടെ വെളിച്ചമല്ലാതെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പക്ഷെ..
എന്നീട്ടും മറ്റുള്ളവര്‍ക്ക് എങ്ങിനെ ഇരുട്ടില്‍ തപ്പാന്‍ കഴിയുന്നു........

Friday, January 22, 2010

സമൂഹ പുന:സൃഷ്ടിക്കൊരു ശാക്തീകരണം


പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ്‌ ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം സമൂഹത്തില്‍
നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.

സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.

കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്‍. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന്‍ തലമുറ‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്‍കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും.
അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.

Saturday, January 2, 2010

തൌഹീദിന്റെ പ്രായോഗികത

മനുഷ്യസമൂഹത്തിനു സാക്ഷിയായി നില കൊള്ളേണ്ട സമൂഹം. മാതൃകയാകേണ്ട സമൂഹം! സാമൂഹിക തിന്മ കള്‍ക്കെതിരെ ശബ്ദമുയര്തേണ്ട സമൂഹം !. സകല മേഖലകളിലും മാര്‍ഗ ദര്‍ശകമാകേണ്ട സമൂഹം !
അവര്‍ക്കിടയിലാണ് വാദ പ്രതിവാദങ്ങള്‍ക്കായി വിഷയങ്ങള്‍ ഉണ്ടാക്കി പരസ്പരം തര്‍ക്കിച്ചു 'ഒരു പണ്ഡിത വൃന്ദം' ഊര്‍ജ്ജം ചിലവഴിക്കുന്നത്. ആയത്തും , ഹദീതും തങ്ങളുടെ പെട്ടിക്കു സ്യൂട്ടാകുന്ന രീതിയില്‍ അവിടെ നിന്നും ഇവിടെ നിന്നും കട്ട് ചെയ്തു ഫിറ്റാക്കി ആ പെട്ടികളുമായി വിഷയങ്ങളുടെ സ്പെഷ്യ ലിസ്ടുകലായി വേദികളില്‍ നിന്നും വേദികളിലേക്ക് നീങ്ങുന്നു. അവര്‍ നിര്മിചെടുത്ത അണികലാകട്ടെ ഇതെല്ലം കേട്ട് 'ഹിസ്ടീരിയ' ബാധിച്ച പോലെ അവര്‍ക്ക് പിന്നാലെ ആവേശമായി നിലകൊള്ളുന്നു.

കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഭാഗമാകേണ്ട മാതൃകഎന്ന് പറയുന്ന സമൂഹത്തിന്റെ ഇന്നത്തെ പണ്ഡിത നേതൃത്വം ഇത്തരം വാദ പ്രതിവാദങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അണികള്‍ പരസ്പരം വിജയത്തിന്റെയും, പരാജയത്തിന്റെയും കണക്കുകള്‍ എടുത്തു കോള്‍മയിര്‍ കൊള്ളുന്നു. പിന്നെ പോസ്ടരുകള്‍, സീഡികള്‍ തെരുവുകളില്‍, വീടുകളില്‍ നിറയുന്നു.

ഇവര്‍ പറയുന്ന ആയത്തും , ഹദീതും എന്താണെന്നോ അതില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്തെന്നോ അറിയാതെ ഒരു സമൂഹം രൂപപെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ 'ഇവരുടെ കണ്ണില്‍ തൌഹീദില്ലെന്നു പറയുന്നവര്‍' തികച്ചും മനുഷ്യ സ്നേഹത്തിന്റെ പേരില്‍ തങ്ങളുടെ ആരോഗ്യവും, യൌവ്വനവും ചൂഷണത്തിനെതിരെ ആ സമൂഹത്തിനു പരിഹാരമായി, ഊര്‍ജ്ജമായി നിലകൊള്ളുന്നു. ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനു യാതൊരു പങ്കു വഹിക്കാനില്ലെന്ന മട്ടിലാണ് വാദ പ്രതിവാധങ്ങളുടെ നേതൃത്വങ്ങള്‍.

ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ പരിപൂര്‍ണത സമര്‍പ്പിക്കേണ്ട വിഭാഗത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ അനുഭവേദ്യമാകുംപോള്‍ ആ പരിപൂര്ന്നതയെ സകലതും ഉള്‍കൊള്ളുന്ന തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വിഭാഗത്തിനെ അനുകൂലിക്കുന്നതിന് പകരം 'പൊതു ശത്രുവെന്ന'പോലെ പല പേരുകള്‍ വിളിച്ചു തങ്ങളുടെ അണികളെ പിന്നില്‍ നിര്‍ത്തുന്നത്തിനാണ് നേതൃത്വങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങളില്‍ അവശ വിഭാഗത്തിനും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി നിലയുരപ്പിക്കേണ്ട യുവ ഊര്‍ജ്ജത്തെ ശണ്ടീകരിച്ചു മന്ത്രോചാരനങ്ങളിലും, തങ്ങളുടെ ധ്യാന-പ്രാര്‍ത്ഥന സദസ്സുകളിലും ആവാഹിച്ചു നിര്തുന്നവര്‍ പ്രവാചകര്‍ ഓരോ കാലഘട്ടങ്ങളിലും എതിര്‍ത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ പിന്തുടര്ച്ചകാര്‍ മാത്രമായി മാറുകയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്.

ചിന്തകളില്‍, കാഴ്ചകളില്‍ എവിടെയാണ് ഇവര്‍ക്ക് സൃഷ്ടാവിനെ, അവന്റെ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്‌.
അധര വ്യായാമമായി മാത്രം മാറുന്ന 'തൌഹീദ്' വെറും മുണ്ട് കേറ്റി ഉടുക്കുന്നതിലും, പല്ല് വൃത്തിയാക്കുന്നതിലും, പ്രാര്‍ഥനകളിലും മാത്രമായി ഒതുങ്ങി പോയത് എന്തുകൊണ്ടാണ്.

സാമൂഹിക പ്രശ്നങ്ങളില്‍ വിവേചനമില്ലാതെ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഇവരുടെ ചിന്തകള്‍ കുര്‍ആനില്‍ നിന്നും അകന്നു വെറും അറബി ഉചാരണങ്ങളില്‍ ഒതുങ്ങിയത് എന്താണ്!
' ' നിങ്ങള്‍ എനിക്ക് വിധേയമായികൊണ്ടോ , അല്ലാതെയോ ഉണ്ടായി വരുവിന്‍'' എന്ന് പ്രപഞ്ചത്തോട്‌ അവയുടെ സൃഷ്ടി ആരംഭത്തില്‍ സൃഷ്ട്ടാവ് പറഞ്ഞപ്പോള്‍ , അവ പറഞ്ഞു..'ഞങ്ങള്‍ ഇതാ നിനക്ക് വിധേയമായി {മുസ്ലീമായി} വന്നിരിക്കുന്നു.'
അല്ലാഹു പറയുന്നു ' 'ഇബ്രാഹിം, ഇസ്ഹാക്ക്, സാലിഹ്, മൂസ, ഈസ,.....അവര്‍ 'മുസ്ലീങ്ങളില്‍' പെട്ടവര്‍ ആയിരുന്നു''.
അവര്‍ നമ്മെളെ പോലെ പാരമ്പര്യമായി മുസ്ലീങ്ങള്‍ എന്നല്ല കുര്‍ ആന്‍ വിശേഷിപ്പിച്ചത്‌. അവര്‍ ആല്ലാഹുവിന്റെ വ്യ്വസ്ഥിതിയായ ഇസ്ലാം എന്നതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തനത്തില്‍ എര്പെട്ടത്തില്‍ കൂടിയാണ് ആ വിശേഷണം അല്ലാഹു 'മുസ്ലീങ്ങളില്‍ പെട്ടവര്‍' എന്ന് വിശേഷിപ്പിച്ചത്‌.


അപ്പോള്‍ ആ വിശേഷണത്തിന് അര്ഹമാകുന്ന പ്രവര്‍ത്തനത്തില്‍ കൂടിയാണ് 'ആ ഖൈര്‍ ഉമ്മയില്‍ ' ഒരു സമൂഹം ഉള്പെടുന്നത്. അതല്ലാതെ മന്ത്രങ്ങളില്‍ സംതൃപ്തിയടയുന്ന ഒരു ഏക സൃഷ്ടാവ് സങ്കല്പതിലൂടെയല്ല എന്ന് കുര്‍ ആന്‍ അടിവരയിട്ടു പ്രവാചക കാലഘട്ടത്തിലെ സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചു പറയുന്നു.
പക്ഷെ, സൃഷ്ട്ടാവിനെ , സൃഷ്ടാവിന്റെ ചിന്തയെ മനുഷ്യനേക്കാളും താഴ്ന്ന രീതിയില്‍ (വിശുദ്ധ ഖുര്‍ആന്‍: 48 - 6) വ്യാക്ക്യാനിച്ചു അവതരിപ്പിച്ചു നിലകൊള്ളുന്ന നേതൃത്വം , സമൂഹം, അതിന്റെ പാരായണത്തില്‍
മാത്രം മുഴുകിയിരിക്കുന്ന അവസ്ഥക്ക് കാരണമായത്തിനു ആരാണ് ഉത്തരവാദിയെന്ന് സ്വയം തിരിച്ചറിയുന്നത്‌ വരെ ചില്ലുകള്‍ എറിഞ്ഞു ഉടക്കലും, ഒട്ടിക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.