Tuesday, June 7, 2011

കാഴ്ച നഷ്ടപെട്ട സമൂഹം !

ലോകം അതിന്റെ പ്രയാണത്തില്‍ ആണ്.
കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ നിന്നും പുരോഗമിച്ചു ടെക്നോളജി യുഗത്തില്‍ എത്തി നില്‍ക്കുന്നു ലോകം. കാളവണ്ടിയില്‍ നിന്നും മോട്ടോര്‍ വാഹനങ്ങളിലെക്കും, പായ് കപ്പലുകളില്‍ നിന്നും അത്യാധുനിക-ആടംഭര കപ്പലുകളിലെക്കും, ഗ്ലൈടരില്‍ നിന്നും കോണ്‍കോര്‍ഡ് വിമാനത്തിലെക്കും യാത്രാ സൌകര്യങ്ങള്‍ എത്തിയിരിക്കുന്നു.
ടെലെഗ്രാഫില്‍ നിന്നും ടെലഫോണിലേക്കും, പിന്നെ മൊബൈലിലേക്കും, ടെലെഗ്രാമില്‍ നിന്നും ഫാക്സിലെക്കും, പിന്നെ ഇ-മെയിലിലെക്കും-ഇന്റെര്നെട്ടിലെക്കും-ടെലെ കോണ്ഫെരെന്സിങ്ങിലെക്കും കമ്മ്യൂനികേശന്‍ മാറിയിരിക്കുന്നു. നാട്ടു ചികിത്സയില്‍ നിന്നും പുരോഗമിച്ചു എല്ലാ വിധ സൌകര്യങ്ങളുമായി അവയവ ട്രാന്‍സ്പ്ലാന്റെശന്‍ വരെ നടത്തുന്ന മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിട്ടലുകളിലേക്ക് മനുഷ്യന്റെ ചികിത്സാ സൌകര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ശബ്ദം മാത്രം നല്‍കി രൂപങ്ങള്‍ സ്വന്തം ഭാവനയില്‍ കണ്ടിരുന്ന
റേഡിയോ സൌകര്യത്തില്‍ നിന്നും ലൈവായി കാണുന്ന ടെലിവിഷനിലേക്ക് മനുഷ്യന്‍
എത്തിയിരിക്കുന്നു....
എഴുത്തില്‍ നിന്നും ടൈപ് രൈട്ടരിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കും, അതിന്റെ നാനോ രൂപത്തിലെക്കും എഴുത്തിന്റെ സൌകര്യങ്ങള്‍ മാറിയിരിക്കുന്നു. മനുഷ്യന്‍ തന്റെ നേത്രം കൊണ്ട് കണ്ടിരുന്ന ആകാശ ലോകത്തേക്ക് ഭൂമിയില്‍ നിന്നും നിയന്ത്രിക്കപെടുന്ന രീതിയില്‍ ഉപഗ്രഹങ്ങള്‍ അയച്ചു വിശാലമായ സൌകര്യങ്ങളിലെക്കും, അറിവുകളിലെക്കും തങ്ങള്‍ ആര്‍ജിച്ച ആധുനിക ടെക്നോളജിയില്‍ നിന്ന് കൊണ്ട് നിരന്തരമായ അന്വേഷണത്തിന്റെ പാതയില്‍ ആണ്...
പക്ഷെ...
ലോക ജന സംഖ്യയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരുടെ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലം മാത്രമാണ് അറുന്നൂറു കോടി മനുഷ്യര്‍ തങ്ങളുടെ സൌകര്യങ്ങള്‍ക്കായി പല വിധത്തില്‍ ഉപയോഗപെടുതുന്നത്. ഭൂരിഭാഗം വരുന്ന ഒരു ഉപഭോക്തൃ സമൂഹം മാത്രമായി മനുഷ്യ സമൂഹം ചുരുങ്ങി. അല്ലെങ്കില്‍ ചില സൌകര്യങ്ങളില്‍ അഭിരമിച്ചു, ആ സൌകര്യങ്ങളുടെ അടിമകലായെന്ന പോലെ തങ്ങളുടെ കഴിവിനെയും, ചിന്തയും വിസ്മരിച്ചു. തങ്ങള്‍ക്കു മുമ്പില്‍ അറിവിന്റെ, കണ്ടുപിടുത്തത്തിന്റെ മറ്റൊരു ലോകം ഇല്ലെന്ന പോലെ നിഷ്ക്രിയമായി.അതിനു വ്യക്തമായ പല ഉധാഹരണങ്ങളും നമ്മുടെ മുമ്പില്‍ കാണാം. മൊബൈല്‍ ഫോണ്‍ മലവേള്ളപാച്ചില്‍ പോലെ സമൂഹത്തില്‍ ഉണ്ടാക്കിയ സാമൂഹിക അനിശ്ചിതത്വം. ഒരു തലമുറയുടെ സമയത്തെ, ചിന്തയെ എത്രത്തോളം നിഷ്ക്രിയമാക്കിയിരിക്കുന്നു..


ടെലിവിഷന്‍ സമൂഹത്തിന്റെ ചിന്തയെ എങ്ങിനെ ഹൈജാക്ക് ചെയ്ത്രിക്കുന്നു എന്ന് ഇന്നത്തെ ടെലിവിഷന്‍ പരിപാടികള്‍ കാണുന്ന സമൂഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഒരു ടി വി പ്രോഗ്രാം ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ ഒരേ സമയം തന്റെ നേരെ വലിച്ചു പിടിക്കാന്‍ കഴിയുമെന്ന ചിത്രമാണ് ടി വി നമ്മോടു പറയുന്നത്. വെറും കംമെഴ്സിയാല്‍ പരിപാടികളില്‍ നിറഞ്ഞിരിക്കുന്ന ടി വി, മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ തങ്ങള്‍ എന്ത് ചിന്തിക്കെണ്ടിയിരുന്നു എന്നറിയാത്ത വിധം പരിപാടികളില്‍ ലയിച്ചു പോകുന്ന ഒരു ഉന്മാദ അവസ്ഥയില്‍ മനുഷ്യ സമൂഹത്തെ എത്തിച്ചിരിക്കുന്നു . ഒരാളുടെ ചിന്തയില്‍ നിന്നും രൂപമെടുത്ത ടെലിവിഷന്‍ ഉപയോഗിക്കപെട്ടത്‌ കംമെഴ്സിയാല്‍ ഉല്പന്നങ്ങളുടെ വിപണന സാധ്യതകല്‍ക്കനുസരിച്ചു രൂപം കൊടുത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായിരുന്നു. ഒരാളുടെ കണ്ടുപിടുത്തം മനുഷ്യ സമൂഹത്തിന്റെ ചിന്തയെ മരവിപ്പിച്ചു നിര്‍ത്തുന്ന പരിപാടികളിലൂടെ മാറ്റിയെന്നു പറയാം.അറിവിന്റെയും, ചിന്തയുടെയും വിശാലമായ ഒരു പ്രപഞ്ചത്തില്‍ മനുഷ്യന്‍ തന്റെ ജന്മ സിദ്ധിയെ ഉപയോഗിക്കുന്നതിനപ്പുരം ജീവിതത്തെ ചിലര്‍ സംഭാവന ചെയ്ത കണ്ടുപിടുത്തത്തിന്റെ പ്രയോക്താക്കളായി മാത്രം കാണുന്ന അവസ്ഥയിലാണ് ഇന്നത്തെ സമൂഹം !
ഈ സമൂഹത്തില്‍ നിന്നും ഇന്നത്തെ ഒരു മാതൃക സമൂഹ (ഖൈര്‍ ഉമ്മ)ത്തിലേക്ക് ഒന്നെത്തി നോക്കുന്നു. അവരുടെ സംഭാവനകള്‍ ഈ കാലഘട്ടത്തില്‍ മേല്പറഞ്ഞ പുരോഗമന പാതയില്‍ എവിടെയൊക്കെ ദൃശ്യമാകുന്നു.???
ദൃശ്യമാകുന്നില്ലെങ്കില്‍ എന്ത് കൊണ്ട് ?? അതിനുത്തരം ഓരോരുത്തരും സ്വയം കണ്ടെത്തുക.

ഒരു കാലം !
സിനിമ ഹരാമായിരുന്നു ! അന്നും, ഇന്നും, എന്നും ! പക്ഷെ...
ആരെങ്കിലും സിനിമ കാണാതിരിക്കുന്നുണ്ടോ ! പ്രത്യേകിച്ചും ടെലിവിഷന്‍ പ്രളയമുള്ള ഈ കാലഘട്ടത്തില്‍ ! ഇല്ലെന്നു ഉറപ്പിച്ചു പറയാം.
എല്ലാവരും, സിനിമയോ, അതല്ലെങ്കില്‍ അതിനു സമാനമായ വിഷ്വല്‍ പരിപാടികളോ കാണുന്നവര്‍ ആണ്. ഹലാലിനും, ഹരാമിനും ഇടയില്‍ ഇഴകീറി പരതുമ്പോള്‍ ടി വി പരിപാടികള്‍ തങ്ങളുടെ മേഖലകള്‍ ഉപയോഗപെടുത്തുന്ന തിരക്കിലാണ്. ചാനലില്‍ നിന്നും ചാനലുകളിലേക്ക് ചാടി നടക്കുമ്പോള്‍ ദൃശ്യാ വിരുന്നുകള്‍ കംമെഴ്സിയാല്‍ പരിപാടികളിലൂടെ സമൂഹത്തെ വിഴുങ്ങുന്നു. അശ്ലീലത നിറഞ്ഞ രംഗങ്ങളും, അല്‍പ്പ വസ്ത്ര ധാരിനികള്‍ നിറയുന്ന പരസ്യങ്ങളും ആദ്യമാദ്യം സ്വയം സെന്‍സര്‍ ചെയ്തു കണ്ടിരുന്ന കുടുമ്പങ്ങള്‍ അവയുടെ കുത്തൊഴുക്കിലൂടെ ആ അതിര്‍വരമ്പുകളും അവരറിയാതെ ഒഴുകി പോവുന്ന അവസ്ഥയില്‍ എത്തി. സാമൂഹിക ബന്ദങ്ങളും, കുടുമ്പ ബന്ധങ്ങളും, ധാര്‍മിക, സദാചാര ബോധവും മലീമസമാകുന്ന ഒരു വിഷ്വല്‍ സംസ്കാരത്തിലേക്ക് ടെലിവിഷന്‍ പരിപാടികള്‍ എത്തിയപ്പോഴും ഹറാമും-ഹലാലും ഇഴപിരിക്കുന്ന തിരക്കിലായിരുന്നു പണ്ഡിതര്‍. കാഴ്ച നഷ്ടപെട്ടെന്ന പോലെ നമുക്കൊന്നും കാണാന്‍ പാടില്ല എന്ന് പറയുന്ന വിധം ഒരു അനുവദനീയ പരിപാടികള്‍ നല്‍കുന്ന ഒരു ചാനെലിന്റെ അഭാവം സമൂഹത്തെ എത്തിച്ചത് മറ്റൊരു ദൃശ്യ ലോകത്തായിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ചാടി കടക്കുമ്പോള്‍ ഒരു "ഇസ്ലാമി" നെയും എവിടെയും സമൂഹം കാണുന്നില്ല. അനുവടനീയമെന്നു അവര്‍ കാനുന്നതാകട്ടെ കംമെഴ്സിയലിന്റെ അതിപ്രസരത്തില്‍ ചില ചാനലുകളില്‍ കുട്ടികള്‍ പോലും നോക്കിയിരിക്കാത്ത അര മണിക്കൂര്‍ തട്ടു പൊളിപ്പന്‍ അറബി പേരിട്ട പരിപാടികള്‍ !! ഇതാണ് ടെലിവിഷന്‍ രംഗത്ത്‌ "തങ്ങളുടെ ഹലാല്‍" നില ! സമൂഹമാകട്ടെ മറ്റൊരു ലോകത്തും ! പുതിയ തലമുറ തെറ്റേത്, ശരിയേത് എന്നറിയാതെ റിയാലിറ്റി ഷോകളിലും, ഫേഷന്‍ ട്രെണ്ടുകളിലും അഭിരമിച്ചു തങ്ങള്‍ എത്തിപെട്ട അവസ്ഥയുമായി മുന്നോട്ടു പോകുന്നു.


ഇനി ബാങ്കിംഗ്...
ബാങ്കിങ്ങില്‍ ഹറാം - ഹലാല്‍ മേഖലകള്‍..പക്ഷെ സമൂഹം അവിടെയും കാഴ്ച നഷ്ടപെട്ടവരെ പോലെ തപ്പി തടയുന്നു. തങ്ങള്‍ക്കൊരു ഇല്ലാത്ത ബാങ്കിംഗ് നടത്താന്‍ നിലവിലുള്ള ബാങ്കിംഗ് വെച്ച് ട്രപീസ് കളിയിലാണ് സമൂഹം ... (തുടരും..)

4 comments:

ഉമ്മുഫിദ said...
This comment has been removed by the author.
ഉമ്മുഫിദ said...
This comment has been removed by the author.
islamikam said...

ഇന്ന് മനുഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ പ്രധാന റോള്‍ വഹിക്കുന്നത് ചാനലുകള്‍ ആണ്. ചാനലുകളാണ് മനുഷ്യനെ ഭരിക്കുന്നതും, എങ്ങിനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതും !
ചുറ്റും തട്ടുകടകള്‍ സ്ഥാപിക്കുന്ന ലാഘവത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ പ്രളയം ! വ്യക്തികളുടെയും, എസ്ടാബ്ലിഷ്മെന്റുകളുടെയും, പാര്‍ട്ടികളുടെയും ചാനലുകള്‍ ! അവയിലൂടെ കുടുംപങ്ങള്‍ക്ക് വേണ്ടി , യുവാക്കള്‍ക്ക് വേണ്ടി, ടീനെജെര്സിനു വേണ്ടി വിനോദ-കംമെഴ്സിയാല്‍ പ്രോഗ്രാമ്മുകള്‍ !
ശരി-തെറ്റുകള്‍ തിരിച്ചറിയുന്നതിനു കഴിയാത്ത വിധം അങ്ങിനെയൊരു ചാനലിന്റെ അഭാവത്തില്‍ എല്ലാം ശരിയെന്ന രീതിയില്‍ സമൂഹം ആസ്വദിച്ചു കൊണ്ടിരിക്കുന്നു. വെറും ആസ്വാദനത്തിനും , അശ്ലീലതക്കുമിടയില്‍ ചാനല്‍ പ്രോഗ്രാമുകള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന ഒരു "മധ്യമ നിലപാട്" എന്തെന്നും, ആരോഗ്യകരമായ സമൂഹ സൃഷ്ടിക്കു അടിത്തറ പാകുന്ന പരിപാടികള്‍ എങ്ങിനെയെന്നും കാണിക്കുന്ന ഒരു ചാനല്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത "നിസ്സാഹായവസ്ഥയില്‍" ആണ് ഖൈര്‍ ഉമ്മ ! ഇപ്പൊ കുറച്ചു കണ്ണ് തുറക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും !
മറ്റെല്ലാ മേഖലയിലും ഫലം തഥൈവ !

~ex-pravasini* said...

ente blogil vannathinu aadyam thanne nandi parayatte..
follow cheythirikkunnu.
valare nalla post,
jeevitha reethiyile halaalum haraamum ishtaanusaranam verthirichedth swayam kandethunna theerumaanangalil mungi maleemasamaayikkondirikkunna oru samudaayatthinte thakarcha valare nannaayi paranjirikkunnu..
bhaavukangal...
allaahuvinte rakshayum samaadhaanavum undaakatte...

sorry,,malayalam typaan pattunnilla.