Saturday, October 8, 2011

"മതരാഷ്ട്രീയം" ! (തുടര്‍ച്ച)

മത" സംഘടനകള്‍ സമൂഹത്തില്‍ സജീവമാണ്. ഓരോരുത്തര്‍ക്കും അവര്‍ സ്ഥാപിച്ചെടുക്കുന്ന ആചാരുനുഷ്ടാനങ്ങളുടെ വിഷയത്തില്‍ കിടന്നു കറങ്ങുന്ന തര്‍ക്ക വിഷയങ്ങള്‍ ഉണ്ട്. സംഘടനകളെ നിലനിര്‍ത്തുന്നത് തന്നെ "പത്തു പൈസ പോലും" ചിലവില്ലാത്ത വെറും ആശയ വൈജാത്യങ്ങളുടെ വിഷയങ്ങളുടെ മേഘലകള്‍ ആണ്. എന്നാല്‍ അത്തരം ആശയങ്ങളുടെ പിന്‍ബലത്തില്‍ പടുതുയര്തപെട്ട സംഘടനകളുടെ "ആസ്തികള്‍" സാമൂഹിക വിഷയങ്ങളില്‍ ഇടപെടാത്ത അവരുടെ ആശയങ്ങളുടെ സാമൂഹിക പ്രസക്തിയെ തന്നെ വെല്ലുവിളിക്കും വിധമാണ് ! അത് തന്നെയാണ് അതിന്റെ നേതൃത്വങ്ങളുടെ ശക്തിയും, അതിനെ നിലനിര്‍ത്തുന്നതിനും , പിളര്തുന്നതിനും, പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനു "പണ്ടിതര്‍ക്കുള്ള " പ്രേരണയും !

ഇവിടെ ഇരകള്‍ സമൂഹമാണ് ! തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ വ്യവസ്ഥിതിയുടെ സംഭാവനകള്‍ ആയ പലിശ, മദ്യ, അശ്ലീല, ലോട്ടറി, ചൂതാട്ടങ്ങള്‍ അടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്നതിനു പകരം, അത്തരം വ്യവസ്ഥിതിയില്‍ നിന്നും തങ്ങള്‍ക്കും, തങ്ങളുടെ തലമുറകള്‍ക്കും വേണ്ടതൊക്കെ കണ്ണടച്ച് അനുഭവിക്കുകയാണ്. അതെ സമയം, അതിനെതിരെ ശബ്ദിക്കുകയും, ഇടപെടുകയും ചെയ്യുന്നവര്‍ക്കെതിരെ "രാഷ്ട്രീയമെന്ന്" പറഞ്ഞു ഉറഞ്ഞു തുള്ളുമ്പോള്‍, തങ്ങളുടെ ഭൌതിക കാര്യലാഭത്തിണ് വേണ്ടി സാമുദായിക "മത രാഷ്ട്രീയത്തെ" ഉപയോഗിക്കുകയും ചെയ്യുന്നു.

സമൂഹം തങ്ങളുടെ ജീവിതത്തില്‍ തെറ്റേത്, ശരിയേത് എന്ന് തിരിച്ചറിയാതെ തങ്ങളുടെ മുമ്പിലുള്ള മേഘലകളെ ജീവിതത്തിനായി ഉപയോഗിക്കുമ്പോള്‍ പോലും തങ്ങള്‍ ചൂഷണം ചെയ്യപെടുകയാണ് എന്നറിയാതെ അവയുടെ ഇരകളാകുന്നു. ഇന്ന് സാര്‍വത്രികമായ സാമ്രാജ്യത ചൂഷണ രീതിയുടെ ഒരു പതിപ്പായ നെറ്റ് വര്‍ക്ക് മാര്‍ക്കടിങ്ങുകളുടെ, ഉത്പന്ന, സാമ്പത്തിക മേഘലകളും, അവയുടെ ലോക്കല്‍ പതിപ്പുകളും തൌഹീദിന്റെ "ഹലാല്‍" പോലും അന്യമാക്കുന്നു എന്ന് തിരിച്ചരിയാതവരാന് മത വിഷയങ്ങളുമായി തര്‍ക്കതിനിരങ്ങുന്നത്. അതൊക്കെ രാഷ്ട്രീയമെന്ന് പറഞ്ഞു അവയൊക്കെ സംഭാവന ചെയ്യുന്ന വ്യവസ്ഥിക്കെതിരെ കണ്ണടച്ച്, അനുയായികളെ "കരിസ്മാട്ടിക്ക്" പ്രസങ്ങളിലൂടെ നിലനിര്‍ത്തുമ്പോള്‍ ഒരു സമൂഹത്തെ തൊടാത്ത "അവസരവാദ പരമായ തൌഹീദിനെയാണ് തങ്ങള്‍ പ്രധിനിധീകരിക്കുന്നത് എന്നതിന്റെ തൗഹീടീ ന്യായീകരണം ഇന്നും അന്ജാതമാണ് ! പ്രത്യേകിച്ചും, പ്രവര്തിപഥത്തിലെ പ്രായോഗികമെഘലകളില്‍ ജമാഅത്ത് സജീവമായി സമൂഹത്തില്‍ നില കൊള്ളുമ്പോള്‍ അതിനനുകൂലമായി പ്രതികരിക്കുന്നത് സ്വയം ബലികഴിക്കലാനെന്ന തിരിച്ചറിവാണ് നിലവിലെ"തങ്ങളുടെ തൌഹീടി " പ്രധിനിധാനം എന്ന് അവര്‍ക്ക് തന്നെ അറിയാം, അല്ലെങ്കില്‍ അത് അന്ജതയാനെന്നു പറയേണ്ടി വരും !


അതോ, ഇത്തരം സാഹചര്യങ്ങല്‍ക്കെതിരെ കണ്ണടക്കുന്ന, കണ്ണടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തൌഹീദിനെയാണോ പ്രവാചകന്‍/ പ്രവാചകര്‍ അവര്‍ സാക്ഷിയായ ഓരോ ബഹുസ്വര സമൂഹത്തിലും പ്രധിനിധാനം ചെയ്തത് ! ഇതിനു മറുപടി പറയേണ്ടത് ഇന്നത്തെ മത സംഘടനകള്‍ ആണ്.
____________________
മനുഷ്യര്‍ക്ക്‌ മാതൃകയാകേണ്ട സമൂഹം എന്ന നിലയില്‍ എന്താണ് പറയാനുള്ളത് ?
1.ഇസ്ലാം ഒരു മുഴുജീവിത വ്യവസ്ഥിതി എന്നിരിക്കെ , ഇസ്ലാം പ്രധിനിധാനം ചെയ്യുന്ന "മാനുഷിക നീതിയുടെ രാഷ്ട്രീയത്തെ" അവഗണിക്കുകയും , നിലവിലെ രാഷ്ട്രീയത്തെ ഉള്കൊള്ളുകയും , തങ്ങള്‍ക്കു വേണ്ടതൊക്കെ അനുഭവിക്കുകയും , സമൂഹം നേരിടുന്ന സാമൂഹിക തിന്മകള്‍ക്കെതിരെയും , ചൂഷനങ്ങല്‍ക്കെതിരെയും മൌനം അവലംഭിക്കുകയും ചെയ്യുന്നത് “തൌഹീദിന്റെ ” ഭാഗമാണോ !
2. അല്ല എങ്കില്‍ “ഇസ്ലാം ഒരു സംപൂര്ന നീതി വ്യവസ്ഥിതി ” എന്ന നിലയില്‍ അവതരിപ്പിക്കുകയും , ഇടപെടുകയും ചെയ്യുന്നവരെ പിന്തുനചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരിക്കുന്നത് മേല്പറഞ്ഞ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന വിശ്വാസതിനേക്കാള്‍ ഉത്തമമല്ലേ ?
-അതിനമപ്പുരം നിലവില്‍ മനുഷ്യര്‍ നേരിടുന്ന സാമൂഹിക തിന്മകള്‍ വളരുന്ന ഒരു വ്യവസ്ഥിതിയെ മനസ്സ് കൊണ്ടെങ്കിലും വെറുക്കുന്നു എന്ന അവസ്ഥ തങ്ങളുടെ തൌഹീടില്‍ ഇല്ലെന്നാണോ.
-അല്ലെങ്കില്‍ അങ്ങിനെ ഒരവസ്തക്ക് എന്താണ് നിങ്ങള്‍ പറയുന്ന “തൌഹീദിന് ” തടസ്സം !!!
-അത്തരം മേഖലകളില്‍ "ഈ തൌഹീദിന്" റോള്‍ ഒന്നും ഇല്ലെന്നുണ്ടോ ?
-ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ അനുകൂലമോ പ്രതികൂലമോ ആയി രൂപപെടുന്ന/അനുഭവിക്കുന്ന
കാര്യങ്ങള്‍ നിലവിലെ തങ്ങള്‍ അടക്കമുള്ളവര്‍ അംഗീകരിക്കേണ്ടി വരുന്ന അനിവാര്യമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയുടെ സംഭാവനകള്‍ ആണെന്നിരിക്കെ, ജമാഅതിനെ വിമര്‍ശിക്കാന്‍ "ഇസ്ലാമില്‍ രാഷ്ട്രീയമില്ല" എന്ന് പറയുന്നവര്‍ "ഇസ്ലാമിന്റെ സ്ഥാനം" അത്തരം മേഖലകളില്‍
എവിടെയാണ്/എങ്ങിനെയാണ് നിര്‍ണ്ണയിക്കുന്നത് ?
-അതോ, ജീവിതവും ഇസ്ലാമും,രണ്ടാണ് എന്ന സന്ദേശ മാണോ നല്‍കുന്നത് ?
-അങ്ങിനെയെങ്കില്‍, "ഇസ്ലാം പൂര്‍ണമാണ്" എന്ന വാദത്തിനു നേരെ കൊഞ്ഞനം സ്വയം കുത്തുകയല്ലേ ചെയ്യുന്നത്.
-അങ്ങിനെയൊന്നു ഇക്കാലത്ത് നിര്‍ണ്ണയിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ അത് തങ്ങള്‍ മനസ്സിലാക്കിയ ഇസ്ലാമിന്റെ കുഴപ്പമോ , അതോ തങ്ങള്‍ ‍ എത്തിപെട്ട ചിന്താ ദാരിദ്ര്യത്തിന്റെ ഫലമോ ?

ഈ ചോദ്യം സ്വയം ചോദിച്ചു മറുപടി കാണുക !

Thursday, October 6, 2011

നിലനില്‍പ്പിന്റെ "മത രാഷ്ട്രീയം"!

ഇസ്ലാമില്‍ ഭരണമില്ലെന്നു സ്ഥാപിക്കാന്‍ "മത സംഘടനകള്‍" അനുയായികളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഉദാഹരണം അവരുടെ തന്നെ ഉധാഹരണത്തില്‍ താഴെ (ഫ്രം ഇ-mail )!

""ഒരു ഭരണം സ്ഥാപിക്കല്‍ ആണ് ലക്‌ഷ്യം എങ്കില്‍ (ഇപ്പോള്‍ ജമാഅത്കാര്‍ പറയുന്നപോലെ ആണെങ്ങില്‍ ) മക്ക മുശ്രിക്കുകള്‍ ഭരണം വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ ഇത് സ്വീകരിക്കാമായിരുന്നു.. റസൂല്‍ (സ) അത് സ്വീകരിച്ചില്ല .. "

reply: അവര്‍ ഓഫര്‍ ചെയ്തതും, പ്രവാചകന്‍ നിഷേധിച്ചതും തൌഹീടില്‍ അധിഷ്ടിമായ ഇസ്ലാമിക ഭരണമല്ല, പ്രവാചകന്‍ അവരുടെ താല്പര്യങ്ങല്‍ക്കെതിരെ നിലകൊണ്ട തൌഹീദ് അവര്‍ക്ക് മുമ്പില്‍ അടിയറവു വെക്കുന്നതിനു പകരവും, ഭരണം തൌഹീടുമായി ബന്ധപെടുതാതിരിക്കാനുമാണ് അവര്‍ ഭരണം വെച്ചു നീട്ടിയത്. അവര്‍ നല്‍കുന്ന അധികാരവും, പ്രവാചകന്റെ ഇസ്ലാമും ഒന്നിച്ചു പോകുകയില്ല എന്നത് കൊണ്ടാണ് പ്രവാചകന്‍ മക്കാ മുശ്രിക്കുകളുടെ ഭൌതിക വ്യവസ്ഥിതി നിഷേധിച്ചത്. ഭരണവും, ഇസ്ലാമും ഒന്നാണ് എന്നാണ് പ്രവാചകന്‍ ആ നിഷേധതിലൂടെ കാണിച്ചു തന്നത്. ആ ഭരണം "മതരാഷ്ട്രത്തെ" സൃഷ്ടിക്കാന്‍ വേണ്ടിയല്ല,ചൂഷണത്തിനും, അനീതിക്കും അതീതമായ നീതി വ്യവസ്ഥയെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ! ഇന്ന് ജമാഅത്ത് ഇതര സംഘടനകള്‍ ചെയ്യുന്ന അതെ പണി തന്നെയാണ് പ്രവാചകന്റെ നീക്കത്തിനെതിരെ അന്നത്തെ ആളുകള്‍ ചെയ്തത് എന്ന് അവരുടെ വിമര്‍ശനങ്ങളിലൂടെ കാണാന്‍ കഴിയും !

മത സംഘടനകളുടെ നിലനില്‍പ്പിനു അനോയോജ്യമായ ഒരു ആശയത്തെ സൃഷ്ടിക്കുന്നതിനോ, അല്ലെങ്കില്‍ അന്ജത മൂലമോ ഒരു വ്യാഖ്യാനം നല്‍കി അനുയായികളെ ചിന്താ ശൂന്യരാക്കി പിടിച്ചു നിര്തുന്നതിലും ജമാഅതിനെതിരെ നിലകൊള്ളുന്നതിനും ഈ ദുര്‍വ്യാഖ്യാനിക്കപെട്ട വസ്തുത വളരെയേറെ അവരെ സഹായിചീട്ടുണ്ട്. എത്രതോളമെന്നാല്‍ ശരിയായ രീതിയില്‍ അതിനെ അവതരിപ്പിച്ചാല്‍ ജമാഅതിന്റെ സാനിധ്യത്തില്‍ ആ സംഘടനകളുടെ ശക്തി എത്രത്തോളം ക്ഷയിക്കാന്‍ കാരണമാകുന്നുവോ, അത്രത്തോളം തന്നെ ശക്തി ഈ വ്യാഖ്യാനത്തിലൂടെ അവരുടെ നിലനില്‍പ്പിനു സഹായിചീട്ടുണ്ട് !

തൌഹീദിന്റെ സുരക്ഷിത വലയത്തില്‍ "ഭൂമിയുടെ അമാനത്തുകള്‍" സംരക്ഷിക്കപെടെണ്ടാതുണ്ട് എന്നതാണ്( ഇസ്ലാമിക )രാഷ്ട്രീയത്തെ നിലവിലുള്ള രാഷ്ട്രീയത്തില്‍ നിന്നും വ്യതിരിക്തമാക്കുന്നത്‌. അത്‌ വ്യക്തമാകണമെങ്കില്‍ ആരാധനകളിലും, അനുഷ്ടാന വ്യാഖ്യാനങ്ങളിലും കെട്ടിയിടപെട്ട പൌരോഹിത്യ ഇസ്ലാമിനെ നിലവില്‍ മനുഷ്യന്‍ ഏതെല്ലാം രംഗങ്ങളില്‍ ഇടപെടുന്നുണ്ടോ അതിന്റെ ഇസ്ലാമികഭൂമികയില്‍ നിന്ന് കൊണ്ട് വായിക്കപെടനം. അപ്പോള്‍ മാത്രമേ കുര്‍ആന്‍ അവകാശപെടുന്ന കൂട്ടിചെര്‍ക്കലുകല്‍ക്കതീതമായ വചനങ്ങളുടെ പ്രായോഗിക സമര്‍പ്പനത്തെ "കാലാതിവര്‍ത്തിയായ ഗ്രന്ഥം" എന്ന നിലയില്‍ മനുഷ്യന് അനുഭാവേധ്യമാകുകയുള്ളൂ. (തുടരും)
___________________________________
പിന്‍കുറി: സൃഷ്ടാവാണ് വലിയവന്‍ എന്ന വാക്ക് മനുഷ്യനെ സുജൂദിലേക്ക് മുഖം താഴ്തുന്നുവെങ്കില്‍ അതാവശ്യപെടുന്ന മാറ്റത്തിനെ മനുഷ്യന്‍ ഗൌരവമായി ഉള്‍കൊള്ളേണ്ടതുണ്ട്. ആരാധനകളില്‍ വെറും ശബ്ദമായി മാറുന്ന വാക്കുകള്‍ കൊണ്ട് ശില്പ്പമില്ലാത്ത ഒരു ദൈവ സങ്കല്‍പ്പത്തെ പ്രകീര്തിച്ചിരിക്കുക എന്നതില്‍ കെട്ടിയിടപെട്ടുപോയ മതസങ്കല്പ്പ കാഴപാടിന്റെ വായനയില്‍ സംഭവിച്ചത് വിശ്വാസികളുടെ ധൈഷണിക നിലവാര തകര്‍ച്ചയാണ്. അത്തരം കാഴ്ച്ചപാടിന്റെ ദുരന്തങ്ങളാണ് മതസന്ഘടനകള്‍ സൃഷ്ടിച്ചെടുത്ത സാമൂഹിക വിഭാഗീയതകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് !! വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന സംഘടനകള്‍ അല്ല, സംഘടനകളിലൂടെ ഐക്യപെടുന്ന മനുഷ്യ സമൂഹത്തെ സൃഷ്ടിക്കുന്നതിനാവണം പണ്ഡിതര്‍ ശ്രമിക്കേണ്ടത്! അത്തരത്തിലുള്ള നേത്രുത്വങ്ങലെയാവനം സമൂഹം അംഗീകരിച്ചു നിലനിര്‍ത്തേണ്ടത്. (തുടരും)