Thursday, December 24, 2009

ചില്ലുകള്‍ പൊട്ടുന്നത്

അവര്‍ പറഞ്ഞു, ഔലിയാക്കളോട് പ്രാര്‍ത്ഥിക്കാം. നമുക്ക് അവരോടു ശുപാര്‍ശ ചെയ്യിക്കാം! നേതാക്കന്മാരുടെ അടുത്ത് ചെറിയവര്‍ പോകാറില്ലല്ലോ, ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ കാര്യം നടക്കാന്‍ നമ്മള്‍ പിടിപാടുള്ളവരെ സമീപിക്കാറില്ലേ !!!!
സദസ്സ് ചിന്തിച്ചു, പറയുന്നത് ശരിയല്ലേ! അതെ സമീപിക്കാറുണ്ട്,
അപ്പോള്‍ പിന്നെ, അല്ലാഹുവിനോട് നമ്മുടെ കാര്യം നടക്കാന്‍ ഔലിയാക്കളെ വിളിച്ചു, അവരോടു ശുപാര്‍ശ ചെയ്യിപ്പിക്കുന്നതിലെന്താ കൊഴപ്പം!
സദസ്സ് വീണ്ടും ചിന്തിച്ചു; എന്താ കൊഴപ്പം, ഒരു കൊഴപ്പവുമില്ല !
അപ്പൊ കുഴപ്പമുണ്ടെന്നു പറയുന്നവര്‍ ആരാ..
ആരാ..?
രാതീബിനെ കുറിച്ച്...
ഒരാള്‍ രാതീബ് ഓതാന്‍ വന്ന "പണ്ടിതനോട്" ;
കുര്‍ആന്‍ പാരായണം ചെയ്യുന്നതാണോ, രാതീബ് ഓതുന്നതാണോ പുണ്യം ?
പണ്ഡിതന്‍: കുര്‍ ആന്‍ പാരായണം ചെയ്യുന്നത്.
എങ്കില്‍, കുര്‍ ആന്‍ പാരായണം ചെയ്‌താല്‍ പോരെ !
????
സൃഷ്ടാവിനെ തൃപ്തി പെടുത്താന്‍ രാതീബും, മൌലൂദും നടത്തുന്നത് കൊണ്ട് എന്താ കൊഴപ്പം ?
ക്രിസ്തുമസ് ക്രിസ്തുവിന്റെ ജന്മദിനമഘോഷമല്ലേ..ശ്രീ കൃഷ്ണ ജയന്തി ശ്രീ കൃഷ്ണന്റെ ജന്മദിനമല്ലേ ...?
അപ്പോള്‍ പ്രവാചകന്റെ ജന്മദിനം ?
നബിദിനം ആഘോഷിച്ചാല്‍ എന്താ കൊഴപ്പം ?
നബിദിനം ആഘോഷിക്കെന്ടെന്നു പറയുന്ന ഈ പറയുന്നവര്‍ ആരാ ..
ആരാ ..
അവരെ നമ്മള്‍ക്ക് "പുത്തന്‍ വാദികള്‍" എന്ന് വിളിക്കാം..നമ്മള്‍ ഒര്ജിനല്സ്..
ഈ "പുത്തന്‍ വാദികള്‍" പറയുന്നു.
അല്ലാഹു നൂറു സമാവാത്ത് വല്‍ അര്ള്....ആകാശ ഭൂമികളെ വലയം ചെയ്തിരിക്കുന്ന പ്രകാശമാണ് അവന്‍.
പ്രപഞ്ചത്തില്‍ ഓരോ അണുവും അവനറിയാതെ ഉണ്ടാകുന്നില്ല, ചിന്തിക്കാന്‍ പോകുന്നതും അവന്റെ അറിവിലുണ്ട്. ആ സൃഷ്ടാവിന്റെ വ്യവസ്ഥിതി സംപൂര്‍ണമാണ്..
എങ്കില്‍..
മറ്റു മനുഷ്യരുടെ ചിന്തയും, അവസ്ഥയും അറിയാത്ത മനുഷ്യ നേതാക്കളുമായി അല്ലാഹുവിനെ ഉപമിക്കുന്നവരുടെ "വിജ്ഞാനത്തിന്റെ" കേന്ദ്രത്തിനെ കുറിച്ച് എന്ത് പറയാന്‍..
രാതീബും, മൌലൂദും നടത്തിയാല്‍ തൃപ്തിയടയുന്ന ഒരു സൃഷ്ടാവ് സങ്കല്പം...
ഓരോ വിഷയങ്ങളെ പറ്റിയും വാദങ്ങളും, പ്രതിവാദങ്ങളും സമൂഹത്തില്‍ നടത്തി കൊണ്ടിരിക്കുന്നു.
പ്രസംഗങ്ങളും, സീഡിയും, ലഘുലേഖകളും, .....തെരുവുകളും, കവലകളും കയ്യടക്കുമ്പോള്‍ സമൂഹം ഭിന്നിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പോള്‍ പൊട്ടിയ ചില്ല് ഒട്ടിക്കാന്‍ സഞ്ചിയില്‍ നിന്നും സ്റ്റേജ് , കസേര, പോസ്റ്റര്‍, മൈക്ക് സെറ്റ് തുടങ്ങിയവ എടുത്തു ഒരു പണ്ഡിതന്‍ എത്തിയീട്ടുണ്ട്....
അനുയായികള്‍ എത്തികൊണ്ടിരിക്കുന്നു...

തുടരാം..

Tuesday, December 8, 2009

ചില്ലുകള്‍ പൊട്ടിക്കുമ്പോള്‍ !

ചാര്‍ളി ചാപ്ലിന്‍ സിനിമയിലെ ഒരു സീന്‍...
ജോലിയോന്നുമില്ലാതിരുന്ന ചാപ്ലിന്‍ ഒരു ദിവസം എന്തോ മനസ്സില്‍ ഉറപ്പിച്ചു രാത്രി എല്ലാവരും ഉറക്കമായെന്നു ഉറപ്പു വരുത്തി ഒരു സഞ്ചിയും തൂക്കി തെരുവിലൂടെ നടന്നു.
ഇരു വശവും ചില്ലിട്ട ജനലുകളുള്ള വീടുകള്‍.
ചാപ്ലിന്‍ സഞ്ചിയില്‍ കരുതിയിരുന്ന കല്ലുകള്‍ എടുത്തു വീടുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോയി.
നേരം വെളുത്തു..
എല്ലാവരും ഉണര്‍ന്നു...
തങ്ങളുടെ വീടിന്റെ ജനലുകള്‍ പൊട്ടിയതായി കണ്ടു..
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു അവര്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞു വരുന്നത് അവര്‍ കണ്ടത്.
"പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ, പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ...."
ഇവിടെ ഒട്ടിക്കാനുണ്ടേ....ഇങ്ങോട്ട് വരൂ..
അയാളെ ആളുകള്‍ വിളിച്ചു , പൊട്ടിയ ചില്ലുകള്‍ ഒട്ടിച്ചു തന്റെ ജോലിക്കുള്ള പ്രതിഫലം വാങ്ങി അയാള്‍ നടന്നു നീങ്ങി...
ഇതാണ് സിനിമയിലെ രംഗം.
പൊട്ടിച്ച അതെ ആള്‍ തന്നെയാണ് ചില്ലുകള്‍ ഒട്ടിക്കാനായി വിളിച്ചു പറഞ്ഞു വന്നത്. ...


ഒരു മാതൃക സമൂഹമാകെണ്ടിയിരുന്നവരിലെ നേതൃത്വങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥ ഇസ്ലാമിനെ ഇങ്ങിനെയൊക്കെയാക്കി മാറ്റി
ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എപ്രകാരം ഇതുമായി ബന്ധപെട്ട് കിടക്കുന്നു എന്നത് അടുത്ത പോസ്റ്റില്‍ !
ബി റെഡി ടു റീഡ് ..

Tuesday, November 17, 2009

ചരിത്രം ആവശ്യപെടുന്നത്



ജനപഥങ്ങള്‍ ഒഴുകുകയാണ്.
ചരിത്രത്തിന്റെ കാലടി പാടുകള്‍ പിന്തുടര്‍ന്ന്.
മനസ്സുകളില്‍ വിശ്വാസത്തിന്റെ തീവ്രമായ അലയടികള്‍ അവരില്‍ ഓരോരുത്തരിലും ഉയരുന്നുണ്ടാകണം.
അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ഒരിക്കല്‍ ജീവിതത്തില്‍ വിശ്വാസിയോട് ചെയ്യണമെന്നു ആവശ്യപെടുന്നതും, എന്നാല്‍ സമ്പൂര്‍ണമായ ജീവിത കര്‍മങ്ങള്‍ സമ്മേളിക്കുന്നതുമായ സമയങ്ങള്‍, അര്‍ത്ഥപൂര്‍ണമായ ഇസ്ലാമിന്റെ പ്രായോഗിക ധര്ശനങ്ങള്‍ക്ക് ഉത്തമ ഉദാഹരണം തന്നെ.
"നമസ്കാരം"
"സക്കാത്ത്"
അതിലും സമത്വം, സാമൂഹിക നീതി പ്രകടമാകുന്നു.
ഇസ്ലാം അങ്ങിനെയാണ്.
വിശ്വാസം വാക്കുകളിലുള്ള വെറും വിശ്വാസികളെ, ഭക്തരെ സൃഷ്ടിക്കുകയല്ല, വിശ്വാസം ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എപ്രകാരം ഒരു സമൂഹത്തെ സജീവമാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. "നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഉത്തമമായ മാതൃകയാണ് എന്ന് കുര്‍ ആന്‍ അടിവരയിടുന്നത് അത് കൊണ്ട് മാത്രമാണ്.
വിശ്വാസം സമ്പത്തിനെ തൊടുന്നു. സമ്പത്തില്‍ തൊട്ടാല്‍ പൊള്ളും. അതുകൊണ്ട് തന്റെ സമ്പത്തില്‍ വിശ്വാസം നോട്ടമിടേണ്ട എന്ന് പറയാന്‍ "വിശ്വാസിക്ക്" കഴിയില്ല, കാരണം വിശ്വാസിയെ വിശ്വാസിയാക്കുന്നത് അതൊക്കെയാണ്‌. സമ്പത്ത് വിശ്വാസത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു എന്നത് കൊണ്ട് സൃഷ്ടാവ് ആ "ക്യാപിറ്റ" ലില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക അസമത്വം എവിടെയൊക്കെ സംഭവിക്കുന്നുവോ അവിടെയെക്കെ വിശ്വാസം വെറും നോക്ക്കുത്തിയാകുന്നു. ഭൌതിക സാമൂഹിക സംവിധാനങ്ങളില്‍ തങ്ങളുടെ ബൌദ്ധികമേഖലക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത
പൌരോഹിത്യവും , അവര്‍ സംവിധാനം ചെയ്യുന്ന ആത്മീയതയും സമൂഹത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
സമ്പത്തിന്റെ അടിസ്ഥാന സ്രോതസ്സ് സൃഷ്ടാവ് ആണെന്നും, അതിന്റെ കൈകാര്യ കര്‍ത്താവ്‌ മാത്രമാണ് മനുഷ്യരെന്നും വ്യക്തമാക്കിയാണ് സൃഷ്ടാവ് ഇസ്ലാമിനെ ഭൂമിയില്‍ സമര്‍പ്പിക്കുന്നത്. അവിടെ സമ്പത്തിന്റെ നീതി പൂര്‍വകമായ കൈമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്, ഹലാലുകള്‍ ഹരാമുകളെ നിഷ്കാസനം ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ സമ്പത്ത് ചൂഷണം ചെയ്യുന്ന സാമൂഹിക അവസ്ഥയെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിലൂടെ ഉള്ളവന്‍, ഇല്ലാത്തവന്റെ വളര്‍ച്ചക്ക് നിദാനമാകേണ്ടതുണ്ട്. പക്ഷെ..
ഇതെല്ലാം സംഭവിക്കുന്നു എന്നും, മാതൃകയാകുന്നു ഞങ്ങളെന്നും പറയാന്‍ കഴിയുന്ന സമൂഹം എവിടെ !
ഇപ്പോള്‍, "നിന്റെ വിളിക്ക് ഉത്തരം ആയി ഞങ്ങള്‍ വന്നിരിക്കുന്നു" എന്നാ ശബ്ദം മുഖരിതമാകുന്നുണ്ടാകണം കഅബയില്‍ !
ചരിത്രത്തിന്റെ കാലടി പാടുകള്‍ക്ക് ജീവന്‍ വെക്കുകയാണ് ഇനിയുള്ള ഹറമിലെ ദിനങ്ങള്‍.
ഒരു സ്വപ്നത്തില്‍ തന്റെ എല്ലാമായതിനെ സൃഷ്ടാവിന്റെ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകന്‍. ഒരു സ്വപ്നം, അത് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടുള്ള പ്രയാണം, അത് കൊണ്ട് തന്നെ ഇബ്രാഹിം പ്രവാചകനെ മാതൃകയാക്കി കാണിക്കുന്നു കുര്‍ ആന്‍.
അതെ കുര്‍ ആന്‍ സ്വപ്നതിലൂടെയല്ലാതെ, മനുഷ്യ സമൂഹത്തോട് ശക്തമായി പറയുന്നു. "നമസ്കാരവും, സക്കാത്തും കൃത്യമായി നിര്‍വഹിക്കുവാന്‍" അവരാണ് വിജയികള്‍ എന്നും ! ഇവിടെ ആരാണ് അത് ഏറ്റെടുക്കുന്നത്, ആരാണ് വരുമാനം കണക്കാക്കി സമ്പത്തില്‍ നിന്നും സക്കാത്ത് കൃത്യമായി അവകാശികള്‍ക്ക് കൊടുത്തു പവിത്രമാകുന്നത്. ആരാണ് തങ്ങള്‍ക്കു പ്രിയപ്പെട്ട സമ്പത്തിനെ പറഞ്ഞ പ്രകാരം ത്യജിക്കാന്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ദരിദ്രര്‍ തങ്ങളുടെ കഷ്ട്ടപാടുകളില്‍, കൊട്ടാര സമാനമായ വീടുകള്‍ കയ്യേറിയ കൃഷി സ്ഥലങ്ങല്‍ക്കുമപ്പുരം ഉഴലുന്നുണ്ടാകണം. തങ്ങള്‍ക്കന്ന്യമാക്കപെട്ട ധനത്തിന്റെ കൈകാര്യ കര്‍ത്താക്കളുടെ കച്ചവടങ്ങളും, റിയാല്‍ എസ്റ്റെ ററുകളും ഇല്ലാത്തൊരു ലോകത്ത്...
കഅബയില്‍ ആരാണ് സൃഷ്ട്ടാവിന്റെ വിളിക്ക് യഥാര്‍ത്ഥ ഉത്തരമായി എത്തുന്നത്‌.. അങ്ങിനെയാണെന്ന് നിങ്ങള്‍ പറഞ്ഞുവെങ്കില്‍.....!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...................

Wednesday, September 23, 2009

വ്രതാനന്തര വാര്‍ത്തകള്‍ !

ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ്‌ ആഘോഷിച്ചു.

സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ്‌ ആഘോഷിച്ചു.

ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.

ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,

ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..

ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ്‌ അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ്‌ ആഘോഷിച്ചു.

ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ്‌ ആഘോഷിച്ചു.

പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...

ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ

ഇനിയുള്ള ജീവിത രംഗങ്ങള്‍..

അതോ,

അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !

എക്സ്‌ ക്യൂസ്മി.

....................................

Monday, August 24, 2009

ഒരു റമദാന് കൂടി

നോമ്പ് തുറകളും , ഇഫ്താര് പാര്ട്ടികളും ഇനി തക്രുതിയാകും ,അതിലൂടെ നേടുന്ന തങ്ങള്‍ ആഗ്രഹിക്കുന്ന പേരും , പെരുമയും.
സംഘടനകളും നേതൃത്വങ്ങളും തങ്ങളുടെ അനുയായികളുമായി ഈ പവിത്ര ദിനങ്ങളെ ആഘോഷ മാക്കുന്നിടത്തേക്ക് വ്രതത്തെ, ഇഫ്ത്താരുകളെ മാറ്റിയിരിക്കുന്നു .
വ്രതമാനുഷ്ടിക്കുന്നവര് ഒരുപാടുണ്ട് , പക്ഷെഈ കൂട്ട നോമ്പ് തുറകളും , ഇഫ്താര് പാര്ടികളും അര്ഹതപെട്ടവരെ അകറ്റി നിറുത്തുന്നില്ലേ !.
രാഷ്ട്രീയക്കാരുടെ ഇഫ്താര് ബഫെകള് വാര്ത്തകളില് നിറയുന്ന കാലം. തങ്ങളുടെ കച്ചവട രാഷ്ട്രീയ ഭിന്നതകള്‍ കുറക്കാന് ഈ ഭക്ഷണ മാമാന്കങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് അവരും മനസ്സിലാക്കി കാണും .
"നിങ്ങള്ക്ക് നോമ്പ് നിര്‍ബന്ധം ആക്കപെട്ടിരിക്കുന്നു , നിങ്ങള് കൂടുതല് ഭയ ഭക്തിയുള്ളവരാകുന്നതിനു " (വി. ഖുര്‍ആന്‍ )

പക്ഷെ............!

സക്കാത്തിന്റെ കാലം
ദരിദ്രര് നിരത്തുകളിലേക്ക് ഒഴുകുന്നുണ്ടാകും ഇപ്പോള്‍ ! ഈ

മാസത്തില് തങ്ങള്ക്കു ലഭിക്കുന്ന നാണയ തുട്ടുകള്ക്ക് വേണ്ടി.
സക്കാത്ത്‌ കണക്കാക്കി പിരിച്ചു അര്ഹതയുള്ളവര്ക്ക് ഉപകാരമാകുന്ന രീതിയില് എത്തിച്ചു കൊടുക്കാന് കഴി യുമായിരുന്ന മഹല്ല് സംവിധാനങ്ങള് തേങ്ങാ പിരിവും , അരിപിരിവും വരി സംഖ്യയുമായി നടക്കുമ്പോള്‍ മഹല്ലുകളിലെ ദരിദ്രര്‍ സഹായത്തിനായി മറ്റു ഭാഗത്തേക്ക്‌ പോകുന്നു.

“പണ്ഡിതര്‍ ” അധര വ്യായാമം നടത്തി മസ്ജിധുകളില്‍ മസ്അലകളുമായി സംഘടിത സകാതിനെതിരെ നിലകൊള്ളുന്നു.
ഒരു സാമ്പത്തിക സംതുലിതത്വം സൃഷ്ടിക്കുമായിരുന്ന അല്ലാഹുവിന്റെ സാമ്പത്തിക ശാസ്ത്രത്തെ തകിടം മറിച്ചു പൌരോഹിത്യം നിലകൊള്ളുമ്പോള്‍ ഇസ്ലാം വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു .

മാതൃക സൃഷ്ടിക്കുമായിരുന്ന മനുഷ്യ സമൂഹത്തിലെ ഒരു വിഭാഗം ഇങ്ങിനെയൊക്കെയാണ് ഇന്ന്.
ഈ റമദാന്‍ ഒരു പുനര്‍ വിചിന്തനത്തിനു നിമിത്തമാകട്ടെ.

Thursday, June 18, 2009

ടിഷ്യൂ കള്‍ച്ചര്‍ !

നിങ്ങളാണ് ഉത്തമ സമൂഹം, കാരണം നിങ്ങള്‍ നന്മക്കു വേണ്ടി നിലകൊള്ളുകയും, തിന്മയെ വിരോധിക്കുകയും, സൃഷ്ടാവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.



കുറച്ചു നാള്‍ മുമ്പ് ആത്മീയത ഒരു വിവാദ വിഷയമായിരുന്നു,

അതുവരെ നല്ല ആത്മീയത എന്ന പോലെ സമൂഹം അത് നുണഞ്ഞിരുന്നു .

ആരും ഒന്നും മിണ്ടിയില്ല,

നാല് കണ്ണുള്ള മീഡിയയും. എല്ലാവരും കണ്ണടച്ച് ധ്യാനത്തില്‍ അമര്നിരുന്നു.

"ആത്മീയതയുടെ" സ്റോക്ക് ഇന്ഡക്സ് കുത്തനെ ഉയര്ന്നു. പല പേരുകളില്‍ എല്ലാം "ഒര്‍ജിനല്‍" !

താടികള്‍ക്ക് വികാരത്തിന്റെ തീ പിടിക്കുന്നതും, അന്തരീക്ഷത്തില്‍ കരിഞ്ഞ മണം വരുന്നതും സമൂഹം അറിഞ്ഞു.. ആദ്യത്തെ കാഴ്ച പോലെ മീഡിയയും അതിന്റെ പിന്നാലെ കാമറയുമായി ആര്‍ത്തിയോടെ പാഞ്ഞു.

തങ്ങളുടെ "ഹിമാലയ സാനുക്കളില്‍ " നിന്നും നിന്ന നില്‍പ്പില്‍ പലരും അപ്രത്യക്ഷരായി.

പര്‍ണ്ണ ശാലകള്‍, പ്രാര്‍ഥനകള്‍ എല്ലാം നിശബ്ദമായി.

പിന്നെ, ഓരോ ദിവസവും ആളുകള്‍ അവരുടെ ആത്മീയവീര കഥകള്‍ വായിച്ചു, ഫോടോ കണ്ടു രസിച്ചു വ്യാജനെന്നും, ഒരിജിനലെന്നും ആളുകള്‍ പറയാന്‍ പഠിച്ചു. സമൂഹം പലതും കണ്ടും, പല വേഷവും, കോലവും. എല്ലാ മതത്തിലെയും വേഷങ്ങള്‍ അതിലുണ്ടായിരുന്നു.

ഒരു യദാര്‍ത്ഥ കൊപെരെടീവ് സോസൈടി !

ആത്മീയത അങ്ങിനെയാണ്. ഓരോ മതത്തിലും അതിന്റെ സാധ്യതകള്‍ എപ്രകാരം ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടത്തുന്ന "ബുദ്ധിമാന്മാര്‍" . അവര്‍ തങ്ങള്‍ക്കു വളക്കൂറുള്ള മണ്ണില്‍ തങ്ങളുടെ പണി ആയുധങ്ങളുമായി കൃഷിയിറക്കുന്നു. ഇറങ്ങേണ്ട താമസം ! ദാ വരുന്നു.. ദാസന്മാര്‍, ഭക്തന്മാര്‍, വിശ്വാസികള്‍, വിശ്വാസിനികള്‍. പിന്നെ കൊയ്തുല്സവം പൊടി പൊടിക്കുന്നു. നല്ല വിളവു!

നോ ബുസിനസ് മാനെജ്മെന്ടു തിയറി, നോ എം ബി എ. നോ ഫൌണ്ടേഷന്‍ കോഴ്സ്. പിന്നെ എങ്ങിനെ ഈ ബിസിനസ്‌ സ്ട്രാ ടജി കൂളായി വിജയിച്ചു, വിജയിക്കുന്നു. പ്രോഫശനലായി കൊടുക്കുന്ന പരസ്യം, മീഡിയയിലും, പത്രത്തിലും,ഡിജിറ്റല്‍ എഫെക്ടില്‍ ബോര്‍ഡുകള്‍..എല്ലാവരും വായിക്കുന്നു, പലരും ഈ ആത്മീയ ആചാര്യന്മാരുടെ ഭക്തന്മാരാകുന്നു. രാഷ്ട്രീയവും, അധികാരവും, സാമൂഹികവും , കോര്‍ പരെറ്റ്‌ ഭാഷയും , ആത്മീയതയും, എല്ലാം കൂട്ടി കുഴച്ച് വലിയ ഉരുളയാക്കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് കൊടുക്കുന്നു.

താനും അവരെ പോലെയുള്ള വെറും മനുഷ്യന്‍ മാത്രമാണെന്ന ചിന്ത മനസ്സില്‍ ഒളിപിച്ചു ഉള്ളില്‍ ചിരിച്ചു, മുഖത്ത് "ഭക്തി"യുടെ തിരി കത്തിച്ച് ആത്മീയ ദിവ്യന്‍ ചോദിക്കും,

എന്താണ് വേണ്ടത് ?

ഭക്തര്‍ തങ്ങള്‍ അനുഭവിക്കുന്ന കുറവുകളും, ആവശ്യങ്ങളും നിരത്തും, അരുള പാടിന് ചെവിയോര്‍ത്തു നില്‍ക്കുമ്പോഴും ആത്മീയന്‍ ഉള്ളില്‍ ചിരിക്കുന്നത് ആരറിയാന്‍.!

തങ്ങള്‍ക്കു സംഭവിച്ച നൈരാശ്യങ്ങളില്‍ നിന്നും, വീക്നെസ്സുകളില്‍ നിന്നും, രക്ഷ നേടുക എന്നതായിരിക്കണം ആത്മീയതുടെ കാതല്‍. അതിലൂടെ എല്ലാം നേടാമെന്ന ഒരു സാമ്പത്തിക ശാസ്ത്രം. വിധയാഭ്യാസമുള്ളവനും, പണക്കാരനും, രാഷ്ട്രീയകാരനും, ഉദ്യോഗ സ്തരും അങ്ങിനെ ഓരോരുത്തരും, അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ഒരു കേന്ദ്രം. ആ " ശൂന്യത" വളരെ ഫല പ്രദമായി കൈകാര്യം ചെയ്യുന്നു, ഈ ആത്മീയത. തന്റെ പ്രശ്നത്തിനുള്ള പരിഹാരമാണ് താന്‍ ചെയ്യുന്നതെന്ന് "ഈ ഭക്തന്മാര്‍" അറിയാതെ എത്രത്തോളം പോകുന്നു എന്നത് വരെയാണ് അതിന്റെ വിജയത്തിന്റെ ആയുസ്സ്‌. തട്ടിപ്പ് പുറത്തു വരുന്നത് വരെ അത് സത്യമായി സമൂഹം കണ്ടു കൊണ്ടിരിക്കും. പുറത്തു അറിഞ്ഞാല്‍ എല്ലാവരും ആര്‍ത്തു വിളിക്കും, വ്യാജന്‍ ...വ്യാജന്‍ ...!

മീഡിയ പേനയും, കാമറയുമായി പിന്നാലെ പായും.
അറിയേണ്ടത്: ആത്മീയത എന്നത് വ്യാജമാണ്. ആത്മീയതയെയും, അതിന്റെ വളക്കൂറു മുതലെടുത്ത്‌ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൌരോഹിത്യത്തെയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്നതായിരുന്നു, എന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം. അതിനായിരുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ വന്നത്. ഓരോ സമൂഹത്തെയും ചൂഷണം ചെയ്ത വ്യവസ്ഥിതികല്‍ക്കെതിരെയാണ് അവര്‍ നിലകൊണ്ടത്. ഇന്ന് നിലവിലുള്ള "സാമ്പത്തിക ആത്മീയതും" അതില്‍ നിന്ന് ഭിന്നമല്ല. എല്ലാ ഭൌതിക സൌകര്യങ്ങളും ഉപയോഗിച്ച് ആത്മീയത പ്രസംഗിച്ചു നടക്കുന്ന അഭിനവ പുരോഹിതര്‍. സമൂഹത്തെ നിഷ്ക്രിയരക്കി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നു. സമൂഹത്തിനു ദിശാ ബോധം നല്‍കുന്നതിനു ചാലകമാകെണ്ടിയിരുന്ന "സ്ഥാനത്ത്" സ്വയം അവരോധിച്ചു ഇതാണ് ഇസ്ലാം എന്നും ഇതാണ് ആത്മീയതയെന്നും പറഞ്ഞു സമൂഹത്തെ നയിച്ചു. സമൂഹത്തിനു മാര്‍ഗധര്‍ഷകമാകേണ്ട , മാതൃകയാകേണ്ട സമൂഹത്തെ, അവരുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും "മറ്റുള്ളവരെ " മാതൃകയാക്കി ജീവിതത്തില്‍ സീകരിക്കേണ്ട ദുരവസ്ഥയില്‍ എത്തിച്ചു . ഇസ്ലാം എല്ലാ മേഖലയിലും നോക്ക് കുത്തിയായി. ടി വി ഹരാമാനെന്നു പറയുമ്പോഴും തങ്ങളുടെ വിഡി ത്വങ്ങള്‍ വിളമ്പുവാന്‍ അതുപയോഗപെടുത്തി. സമൂഹം ചാനലുകളില്‍ , സീരിയലുകളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ കണ്ടു പിടിച്ച ടെക്നോളജിയെ ഉപയോഗിച്ച് മാതൃകയാകുന്ന ഒരു ചാനല്‍ പോലും തുടങ്ങാന്‍ കഴിയാതെ വിഡ്ഢി വേഷം കെട്ടുന്ന നേതൃത്വങ്ങള്‍, പ്രായോഗിക മാകാത്ത കാര്യങ്ങള്‍ പറഞ്ഞു , വരട്ടു ആത്മീയതയുമായി സമൂഹത്തില്‍ നില നിലക്കുവോളം ഇസ്ലാമിന്റെ മാതൃക സമൂഹത്തിനു അന്യമായിരിക്കും, സമൂഹത്തില്‍ "യഥാര്‍ത്ഥ ഇസ്ലാമും" അന്യമായിരിക്കും. ഓരോ മനുഷ്യര്‍ക്കും കിട്ടിയ വിജ്ഞാനത്തെ, അറിവിനെ വിവേകം ഉപയോഗിച്ച് ചിന്തയെ മറ്റുള്ളവര്‍ക്ക് പണയം വെക്കാതെ സ്വതന്ത്രമായി ഉപയോഗിച്ചാല്‍ മാത്രമേ ഇസ്ലാം സമൂഹത്തില്‍ നിര്‍വഹിക്കേണ്ട റോളിനെ കുറിച്ച് , അത് ലക്‌ഷ്യം വെക്കുന്ന മാതൃക സമൂഹത്തെ കുറിച്ച് ബോധവാനാകാന്‍ കഴിയൂ.
അതല്ലാതിടത്തോളം ഇസ്ലാം"മതം" മാത്രമായിരിക്കും.

പ്രവാചകന്‍ പറഞ്ഞു : വഴിയില്‍ നിന്ന് ഒരു തടസ്സം നീക്കി കളയുന്നത്...

അയല്ക്കാരന് ഭക്ഷണം നല്‍കുന്നത്.......

തനിക്കിഷ്ടപെട്ടത്‌ മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്...

പുന്ചിരിക്കുന്നത്.....

രോഗിയെ സന്ദര്‍ശിക്കുന്നത്......

വിജ്ഞാനം നേടുന്നത്..............!

ചായ്‌ ! ഇതെന്തു ആത്മീയത ! ഇത് ആത്മീയതയല്ല,

ഇത് ഭൌതിക മല്ലെ.. !

അതെ അതാണ്‌ പ്രവാചകന്മാരുടെ പ്രായോഗിക "ആത്മീയത" ! അത് പുരോഹിതന്മാര്‍ക്ക് മനസ്സിലാകില്ല. അവരെ പിന്തുടരുന്ന സമൂഹത്തിനും.!

Thursday, May 21, 2009

പൂച്ചക്ക് ആര് മണി കൊട്ടും !


അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്....(ആല് ഇമ്രാന്‍: 103-105),ഇപ്പോള്‍ ലോകത്ത് "മനുഷ്യരുടെ" മാര്‍ഗ്ഗ ദര്‍ശനത്തിനും സംസ്കരനതിനുമായി രംഗ പ്രവേശം ചെയ്യിക്കപെട്ട ഉത്തമ സമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ "നന്മ കല്‍പ്പിക്കുന്നു" "തിന്മ" വിരോധിക്കുകയും ചെയ്യുന്നു. (ആലു ഇമ്രാന്‍:110)ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ തന്നെയാകുന്നു കടുത്ത അധര്‍മകാരികള്‍ (മാ ഇദ:47)


എന്റെ സുഹൃത്ത് ലക്ഷ്മണന്‍ ചേട്ടന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സന്ദര്‍ഭോചിതമായി പറഞ്ഞ ഒരു വാചകം നല്‍കിയ ചിന്തയാണ് ഈ പോസ്റ്റിനു പ്രേരകം. അദ്ദേഹം പറഞ്ഞത് :

"വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ വരികള്‍ക്കിടയില്‍ ഇങ്ങിനെ പറഞ്ഞത് ഓര്‍മയില്‍ വരുന്നു , "


"മുസ്ലീന്കള്‍ ഒന്നിച്ചു ഒരു കുന്നിന്റെ മുകളിലിരുന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചു പോകുന്ന ശത്രുക്കളെ അവര്‍ക്കുള്ളൂ, പക്ഷെ, പക്ഷെ...അവര്‍ ഒന്നിച്ചിരുന്നു...ഒഴിക്കില്ല..."

എന്താണ് നിങ്ങള്ക്ക് ഒരുമിച്ചിരുന്നു മൂത്രമൊഴിക്കാന്‍ ......!?

താങ്കള്‍ പറഞ്ഞതു ശരിയാണ് ...

"..............................."
എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് ! ഇങ്ങിനെ സംഭവിക്കുന്നത് !

അതിനു മാത്രം വിഭാഗിയമാകാന്‍ എന്ത് മാത്രം ഗൌരവമേറിയ പ്രശ്നങ്ങളില്‍ ആണ് ഈ ആശയങ്ങള്‍ എത്തി പെട്ടിരിക്കുന്നത്...?

ഒന്നായി മുന്നോട്ട് ഗമിക്കേണ്ട ഇസ്ലാമിക സമൂഹത്തില്‍ ഈ വിഘടന സിദ്ധാന്തങ്ങള്‍ക്ക് കാര്യ മാത്രാ പ്രസക്തി എത്രത്തോളമുണ്ട്. ഒരു വിഘടനം സൃഷ്ടിക്കുന്നതിനു മാത്രം അതിനൊക്കെ ന്യായങ്ങള്‍ കാണാന്‍ കഴിയുമോ ?

എന്നാല്‍ സത്യം വളരെ വ്യക്തമാണ് . ഒരു വിഘടനം സൃഷ്ടിക്കേണ്ട തരത്തിലുള്ള ഗൌരവ തരമായ ഒരു ആദര്‍ശ വ്യതിയാനങ്ങളും ആരിലും ഇല്ല എന്നതാണ് വസ്തുത. പിന്നെ ആരോക്കെയെ ഇതിനെ ഊതി വീര്പിച്ചു, വ്യാഖ്യാനിച്ചു സമൂഹത്തെ ദുര്ഭലപെടുതുന്ന രീതിയില്‍ ചരട് വലികള്‍ നടത്തുന്നു.

ഈ ആദര്‍ശ വൈജാത്യങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം, എന്നീട്ട് അതെ പറ്റി സ്വയം ഒരു വിശകലത്തിനു തയ്യാറാകാം.

പ്രബലമായ ഒരു അനുയായി വൃന്ടമുള്ള ഒരു സംഘടന, അനുഷ്ടാനങ്ങള്‍ കൊപ്പം പാരമ്പര്യ ആചാരങ്ങളും , പ്രവാചകനെ വര്‍ണിക്കുന്ന മൌലൂടുകളും, രാതീബ്‌, ദിക്ര്‍, സ്വലാത്ത്‌, എന്നിവ സംഘടിത രൂപത്തില്‍ നിര്‍വഹിച്ചു പോരുന്നു. ഖുതുബ അറബിയില്‍ തന്നെ വേണമെന്ന പോലെയുള്ള കാര്യങ്ങളില്‍ പോലും അവര്‍ കണിശത കാണിക്കുന്നു. അല്ലാഹുവിനു പുറമേ , ഔലിയാക്കളോട് ഉദ്ദിഷ്ട കാര്യത്തിനായി ഇടതെടി പ്രാര്തിക്കമെന്നും അനുയായികളോട് പറയുന്നു.

ആ സംഘടന പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

രണ്ടു, ഈ മേല്‍ പറഞ്ഞതിനെ പൂര്‍ണ്ണമായി അന്ഗീകരിക്കുന്നില്ലെന്കിലും, സൃഷ്ടാവായ അല്ലാഹുവിനോട് മാത്രമായിരിക്കണം പ്രാര്‍ത്ഥന എന്ന് സമൂഹത്തോട് പറയുന്നു. നമസ്കാരത്തില്‍ കൈ കെട്ടുന്നതും, ചെറിയ ചലനങ്ങളില്‍ വരെ കണിശത പുലര്‍ത്തുന്ന അനുയായി വൃന്ടങ്ങലുള്ള ഈ സംഘടന മരിച്ചവരോട് പ്രാര്തിക്കാന്‍ പാടില്ലെന്നും, മൌലൂദ്‌ പോലുള്ളവ ശിര്‍ക്കാനെന്നും അടിവര ഇട്ടു പറയുന്നു. ഈ സംഘടനയും പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

അടുത്ത സംഘടന ,ഇസ്ലാമിന്റെ സംപൂര്‍ണതയെ കുറിച്ച് പറയുമ്പോള്‍ അവ എപ്രകാരം സംപൂര്‍നമാകുന്നു എന്ന് സമൂഹത്തെ ബോധ്യപെടുത്തുന്നു. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഇസ്ലാമിന്റെ അധ്യാപനങ്ങളെ കുറിച്ച് അപഗ്രഥിച്ചു പറയുന്ന ഇവര്‍ സമയം ആവശ്യപെടുന്ന, സാമൂഹിക, സാംസ്കാരിക രംഗ ങ്ങളിലും, ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തികൊണ്ടിരിക്കുന്നു.

ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഈ സംഘടനയുടെ നേതൃത്വങ്ങളും, അനുയായികളും എല്ലാവരും ഇസ്ലാമിനെ ജീവിത ആദര്‍ഷമായി സീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല, എല്ലാവരും, ഏകനായ സൃഷ്ടാവിനെ അംഗീകരിക്കുകയും, അടിസ്ഥാന കര്‍മങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്നു. അതില്‍ യാതൊരു വിധ തര്‍ക്കങ്ങളും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഊതി വീര്പിച്ചു തര്‍ക്കിക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത നിസ്സാര കാര്യങ്ങള്‍ മാത്രമായിരിക്കും. ഇത്തരം തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ ചില സംഘടനകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് പോകുന്ന തരത്തിലാനവ നില കൊള്ളുന്നത്‌. അത് നിലനിര്‍ത്തുക ഒരു അജണ്ട പോലെ തുടരുകയാണെന്ന് തോന്നും. തര്‍ക്കിക്കാന്‍ വേണ്ടി ബിരുടമെടുക്കുകയും, അതിനായി ഗവേഷണങ്ങളിലും, വാചക ങ്ങളുടെയും, ഉപമകളുടെയും ലോകത്ത് വിഹരിച്ചു പൊതു സമൂഹത്തില്‍ വാദ പ്രതിവാടങ്ങളിലും, ഉരുളക്കു ഉപ്പേരിയുമായി പരിപാടികളില്‍ കസറി സ്പെഷ്യ ലിസ്ടുകളായി മാറുന്നവരും സംഘടനകളുടെ പണ്ടിതരില്‍ കാണാം.ഇവര്‍ പറയുന്നത് കേട്ട് ഹരം കൊണ്ട് മറു വിഭാഗത്തെ ആക്ഷേപിച്ചും പരിഹസിച്ചും, നടക്കുന്നതും പതിവ് കാഴ്ചയാണ്. പറയുന്നതിനെ കണ്ണടച്ച് അംഗീകരിച്ചു സംഘടനകളുടെ പിന്നാലെ പോകുന്ന ഒരു അനുയായി വൃന്ടങ്ങലാണ് ഈ വിഘടനങ്ങള്‍ക്ക് ശക്തിയായി നേതൃത്വങ്ങള്‍ കാണുന്നത്. ഓരോ സന്ഘടനക്കും അവര്‍ നേടിയെടുത്ത സാമ്പത്തിക ആസ്തികളും, സ്ഥാപനങ്ങളും ഉണ്ട് എന്നതാണ് യോജിപ്പിന്റെ മേഖലക്ക്‌ തടസ്സമാകുന്നത് എന്ന് അവ തന്നെ തെളിയിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ ഒരു സമൂഹത്തിനു സംഭവിച്ചു കൊണ്ടിരുക്കുന്ന നഷ്ടങ്ങള്‍ എത്രയാണെന്ന് ഇതിന്റെ നേതൃത്വങ്ങള്‍ മനസ്സിലാക്കുന്നില്ല. ആയത്തുകളും, ഹദീസുകളും പറയുമ്പോഴും വിഘടനത്തെ ന്യായീകരിക്കാനും ഇതിനെയൊക്കെ ഉപയോഗിക്കുകയും ചെയ്യും. തങ്ങളാണ് യഥാര്‍ത്ഥ മെന്നു പറഞ്ഞു അനുയായി വൃന്ടങ്ങലുമായി അവര്‍ കോരി തരിച്ചു നടക്കും.

ആരാണ് ശരി, ആരാണ് തെറ്റ്, ആരാണ് ശിര്‍ക്ക് ചെയ്യുന്നത്, ആരാണ് ശിര്‍ക്ക് ചെയ്യാത്തത്, എന്താണ് ശിര്‍ക്ക്.. എന്തല്ല ശിര്‍ക്ക്..ഇതൊന്നും അറിയാതെ ഓരോ നേതൃത്വവും പറയുന്നത് കേട്ട് എല്ലാ സംഘടനകളിലും ആളുകള്‍ സജീവമാണ്. ആരും നരകത്തില്‍ പോകാന്‍ ഇഷ്ടപെടുന്നവരല്ല എന്നതില്‍ എല്ലാവരും ഏക സ്വരവുമാണ് താനും !

അപ്പോള്‍ എന്താണ് പ്രശ്നം !ഈ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ഇവര്‍ എന്ത് ചെയ്യുന്നു.പള്ളികളില്‍ നിന്നും ഖുതുബ പ്രസംഗം പതിവ് പല്ലവിയുമായി കേള്‍ക്കാം..


പലിശ ഹറാം....., വാങ്ങരുത്, കൊടുക്കരുത്‌, സാക്ഷി നില്‍ക്കരുത്...

മദ്യം ഹറാം.. വാങ്ങരുത്, കുടിക്കരുത്, അതിനായി കൃഷി ചെയ്യരുത്,

സ്ത്രീ ധനം കൊടുക്കരുത്‌.. സ്ത്രീക്ക് മഹര്‍ കൊടുക്കുക...വിവാഹം ലളിതമാക്കുക..ധൂര്‍ത്ത് അരുത്..

സിനിമ ഹറാം.. സീരിയല്‍ ഹറാം..

ഇങ്ങിനെ "ഹരാമുകള്‍ "കഥ കേള്‍ക്കുന്ന പോലെയായി സമൂഹം.

കുടുമ്പത്തിന്റെ, സമൂഹത്തിന്റെ അടിത്തറ നിലകൊള്ളുന്നത് സാമ്പത്തിക ത്തിലാണ്. സമ്പത്തിന്റെ വിനിമയവും, ഘടനയുമാണ് കുടുമ്പത്തിന്റെ ശരിയായ മൂല്യങ്ങള്‍ക്ക് അടിത്തറ പാകുന്നത്. അവിടെയാണ് ഇസ്ലാം ശക്തിയായി സമ്പത്തിനെ പലിശ മുക്തമാക്കി ശുദ്ധീകരിച്ചു ഒരു മൂല്യ, ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. പക്ഷെ, എവിടെയാണ് ഇസ്ലാമിക സമൂഹം !


മസ്ജിധുകളുടെ, ഇസ്ലാമിക ധര്‍മ സ്ഥാപനങ്ങളുടെ , സംഘടനകളുടെ ബാങ്ക് അക്കൌണ്ടുകള്‍ വരെ പലിശ കേന്ദ്രീകൃത സ്ഥാപനങ്ങളില്‍ ആണ് എന്നത് മേല്‍ പറഞ്ഞ കുതുബ പ്രസംഗ ങ്ങളിലെ വിഷയങ്ങള്‍ ക്ക് എന്ത് മാത്രം പ്രസക്തി സമൂഹത്തില്‍ ഉണ്ടെന്നു കാണിക്കുന്നു. പലിശ വാങ്ങിക്കുന്നില്ല എന്നാ ന്യായീകരണം പറയുമ്പോഴും ആ പലിശയെന്ന "ഫ്രൂട്ട്" നല്‍കുന്ന ആ മരത്തെ നനച്ചു കൊടുത്തു വളര്‍ത്തി വലുതാക്കാന്‍ എന്ത് മാത്രം സഹായമാണ് ഈ സമൂഹം ചെയ്തു കൊടുക്കുന്നത്. വാങ്ങാത്ത പലിശ യെന്ന ഫ്രൂട്ട് മറ്റുള്ളവരെ കൊണ്ട് തീറ്റിച്ചു സ്വയം കൈ കഴുകുമ്പോഴും, അതിനു ഇരകളായി കൊണ്ടിരിക്കുന്ന ദരിദ്ര സമൂഹത്തെ കണ്ടില്ലെന്നു നടിക്കുന്ന ദ്രോഹവും അതെ സമയം ചെയ്യുന്നുണ്ട്. ഇവിടെ സംഘടനകള്‍ സമൂഹത്തിനു യാതൊരു ദിശാ ബോധമോ, ഒരു പലിശ രഹിത മാതൃക സ്ഥാപനമോ സമര്‍പ്പിക്കാന്‍ പോലും കെല്‍പ്പില്ലാതെ മേല്‍ പറഞ്ഞ നിസ്സാര കാര്യങ്ങളില്‍ ഉഴറി കൊണ്ടിരിക്കുകയാണ്. സമൂഹം പലിശയിലും, അവ ഉള്‍കൊള്ളുന്ന ഇന്ശൂരന്‍സ്‌ നിക്ഷേപങ്ങളിലും , സ്വകാര്യ കുറികംപനികളിലും യഥേഷ്ടം വിഹരിക്കുകയാനു. ഇതിനെതിരെ സംഘടനകളുടെ പണ്ഡിതര്‍ വെറുതെ ഗീര്‍ വാനങ്ങള്‍ വിടുമ്പോഴും ആ നഗ്ന യധാര്ത്യത്തെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല.!

എന്നാല്‍ ചില സംഘടനകള്‍ അണികളുമായി നിസ്സാരമായ കാര്യങ്ങളുടെ പിറകെയാണ്. അണികലാകട്ടെ അവരുടെ സാമ്പത്തികം ഇസ്ലാം നിരോധിച്ച വ്യവസ്തിയില്‍ നിക്ഷേപിച്ചു "ഈ വിഘടന കാര്യങ്ങളുമായി" നേതൃത്വത്തിന്റെ പിന്നാലെയുമാണ്.


ഈ സംഘടനകള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു. പ്രധാനമായതിനെ വിട്ടു നിസ്സാരമായ പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഔചിത്യം പുനര്ചിന്തക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ആശയ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തന്നെ, പരസ്പരം അംഗീകരിച്ചു ഒരു ഐക്ക്യം സാധ്യമാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരേ വേദിയില്‍ നില കൊള്ളൂ ന്നുവേന്കില്‍ ഒരു സമൂഹം എന്ന നിലയില്‍ പലതും മാതൃകയായി പൊതു സമൂഹത്തിനു സമര്‍പ്പിക്കാന്‍ കഴിയും. അവിടെ ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ പൊതു സമൂഹത്തിനു വ്യക്തമാകുകയും ചെയ്യും.

വാല്‍ മുറി: ലക്ഷ്മണന്‍ ചേട്ടന്‍ മുസ്ലീമല്ല. അദ്ദേഹം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബര്‍ ആയി പണിയെടുക്കുന്നു. വിയര്‍പ്പു വറ്റുമ്പോള്‍ സമൂഹത്തെ നിരീക്ഷിച്ചു ചില സത്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തും.നേത്രുത്വങ്ങല്‍ക്കില്ലാതെ പോയ പ്രധാനപെട്ട എന്തോ ഒന്ന് അദ്ധേഹത്തിനു ഉണ്ട് എന്ന് ഒരുപക്ഷെ എന്നെപോലെ ബഹുമാന്യരായ സന്ദര്‍ശകരും സമ്മതിക്കും..!


Saturday, May 16, 2009

വൈരുദ്ധ്യാത്മക ഭൌതിക വാതം !


രാഷ്ട്രീയം ശിര്‍ക്കാണെന്ന് പറഞ്ഞു ഇരുന്നാല്‍ ശരിയാവൂല.
മദ്രസയില്‍ പഠിച്ചത് വേറെ. !
"ജ മ " ഇസ്ലാം സംപൂര്‍നമാനെന്നു പറഞ്ഞു പറഞ്ഞു, ദേ രാഷ്ട്രീയത്തില്‍ കയറാന്‍ പോണു..
രാഷ്ട്രീയമുണ്ടെന്നു പറഞ്ഞാല്‍ "ജ മ "യെ അനുകൂലിച്ച പോലെയാകും കാര്യങ്ങള്‍ , എങ്കില്‍ കട്ട പൊക !.
ഇത് ഇങ്ങനെ വിട്ടാല്‍ ശരിയാവൂല.. എങ്ങിനെ കയറി പറ്റും എന്ന്

ആലോചിച്ചു ഇരിക്കുമ്പോഴാണ് വണ്ടി വന്നത് ..
പിടിച്ചു കയറുക തന്നെ..

രാഷ്ട്രീയം ഹലാല്‍..!!!
അണികളോട് എന്തെങ്കിലും പറയാം.
ആദര്‍ശത്തിന്റെ കടക്കല്‍ കോടാലി വേണോ. ഉം, വേണ്ട,
അതങ്ങിനെ നിക്കട്ടെ..."ജ മ യുടെ രാഷ്ട്രീയം ശിര്‍ക്ക് തന്നെ"
ഇത് , ചുവപ്പ് രാഷ്ട്രീയം ഹലാല്‍. .. വിപ്ലവം ജയിക്കട്ടെ ..
വണ്ടി രണ്ടത്താണിയില്‍ കൈകാണിച്ചു നിറുത്തി,
ഉസ്താദിന്റെ ശിഷ്യന്‍ വണ്ടിയില്‍ കയറി.
കമ്മൂണിസ്റ്റ്‌ എങ്കി കമ്മൂണിസ്റ്റ്‌. നോ പ്രോബ്ലം. "
ഇത് കണ്ടു രോമാഞ്ചം വന്നവര്‍ കൈ മുകളിലേക്ക് ഉയര്‍ത്തി ആവേശം കൊണ്ട് തുള്ളിച്ചാടി തങ്ങളുടെ സ്ഥാനര്തിക്ക് ജയ് വിളിച്ചു..
"ജ മ " ഇതു കണ്ടു തൂണും ചാരി നോക്കി നിന്ന് ചിരിച്ചു...
ഇലക്ഷനെ ലക്ഷ്യമാക്കി പുതിയ സുന്നത്ത്‌ വിപ്ലവം മുഴക്കി വണ്ടി ചീറി പാഞ്ഞു................
" ട് ര്‍ണിം ......."
"ടികറ്റെടുത്ത ഒരാള്‍ ഇറങ്ങാനുണ്ടല്ലോ "
ദേ, ആളെ വിളിക്കൂ....

Sunday, May 10, 2009

ട്വെന്റി ട്വെന്റി


മൈതാനത്തില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു,കാര്യമറിയാതെ അതുവഴി പോകുന്നവര്‍ ചോദിച്ചു, "എന്താ ഇവിടെ ട്വെന്റി ട്വെന്റി ഉണ്ടോ ? "

"ട്വെന്റി ട്വെന്റി യല്ല, ഇവിടെ മുഖാ മുഖം നടക്കാന്‍ പോകുകയാ.. "
മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലായില്ല. സംശയ നിവര്‍ത്തി വരുത്തി, അവര്‍ ചിരിച്ചു നടന്നു പോയി.
നമ്മടെ സ്പിരിറ്റ്‌ അവര്‍ക്ക് എങ്ങിനെ അറിയാന്‍.
മുഖാ മുഖത്തിനുള്ള ടീമുകള്‍ എത്തി സ്റ്റേജില്‍ അണി നിരന്നു.
തലയില്‍ കെട്ടുല്ലവരും, ഇല്ലാത്തവരും, താടി നീളമുല്ലവരും, ഇല്ലാത്തവരും..
അനൌന്‍സ്മെന്റിനു ശേഷം വിസില്‍ ഇല്ലാതെ പരിപാടി ആരംഭിച്ചു.
കാണികളായ ജനങ്ങള്‍ നിശബ്ദരായി..ഈ മത്സരത്തില്‍ ആര് ജയിക്കും ?
സ്റ്റേജില്‍ അട്ടിയിട്ട ഗ്രന്ഥങ്ങള്‍..
പരിപാടി നടക്കുകയാണ്.മരിച്ചവര്‍ കേള്‍ക്കുമോ ????
ആളുകള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി..
കേള്‍ക്കോ ? കേട്ടാല്‍ !ചിലര്‍ ആത്മഗതം പോലെ പറഞ്ഞു,
"പിന്നെ, ജീവനുള്ളവര്‍ തന്നെ പലവട്ടം പറഞ്ഞീട്ട് കേള്‍ക്കുന്നില്ല,
പിന്നല്ലേ...മറ്റു ചിലര്‍ ചിന്തയിലാണ്ടു പോയി..
തങ്ങള്‍ മരിചീട്ടു ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതായീട്ടും, ചിരിക്കുന്നതായീട്ടും ഭാവനയില്‍ കണ്ടു..
മരിച്ചാലും സൈര്യം തരില്ലെന്ന ഭയവും ചിലരില്‍ ഉണ്ടാകാതിരുന്നില്ല.
ചോദ്യം മരുപക്ഷതിനോട് വീണ്ടും ആവര്‍ത്തിച്ചു , ചോദ്യം മനസ്സിലായില്ലെന്ന മട്ടില്‍,....
"മരിച്ചവര്‍ കേള്‍ക്കുമോ" ?
മറുപടി വന്നു, "കേള്‍ക്കില്ല ""
"കേള്‍ക്കും""
സിക്സര്‍ അടിച്ചപോലെ അത് മൈതാനതിനപ്പുരതെക്ക് പറന്നു.
ടീമിനെ അനുകൂലിക്കുന്നവര്‍ ആരവം മുഴക്കി, വിസിലടിച്ചു,
ആരവത്തിനിടയില്‍ വീണ്ടും അതുയര്‍ന്നു പൊങ്ങി
"കേള്‍ക്കില്ല "
""കേള്‍ക്കും""!!
തെളിവുണ്ടോ ?തെളിവുണ്ട്,
ഒരു ഗ്രന്ഥം തുറന്നു മരിച്ചവരെ കുറിച്ച് എഴുതിവെച്ചത് അറബിയില്‍ വായിച്ചു...
ആളുകള്‍ക്ക് അറബി മലയാളത്തില്‍ മാത്രം ബിരുധമുള്ളത് കൊണ്ട് ഒന്നും മനസ്സിലായില്ല..
മദര്‍ ടങ്ങില്‍ അതിന്റെ തര്‍ജ്ജമാക്കായി ചെവിയോര്‍ത്തു..
അപ്പൊ മരിച്ചവര്‍ കേള്‍ക്കോ..

കേട്ടാല്‍ തന്നെ മനസ്സിലാവോ, അങ്ങിനെയെങ്കില്‍ "ജമ" കള്‍ പറയുന്നതു ജീവിച്ചിരിക്കുന്ന ഇവര്ക്ക് മനസ്സിലാകേണ്ടതല്ലേ . പിന്നയല്ലേ !
കട്ടിയുള്ള ഭാഷ പറഞ്ഞാല്‍ ആര്‍ക്കായാലും മനസ്സിലാകില്ല.


"അപ്പൊ മരിച്ചവര്‍ കേള്‍ക്കും ! "ദേ അറബിയില്‍ അതിന്റെ അര്‍ഥം അങ്ങിനെയെന്ന് !
ആരവം ഒതുങ്ങി ഇല്ലാതാവുംപോഴും ജനങ്ങളില്‍ ചിലര്‍ പരസ്പരം പറഞ്ഞു..
"കാറ്റ് പോയില്ലെങ്കില്‍ കേള്‍ക്കുമായിരിക്കും. "
എതിര്‍ ഭാഗം വിടാന്‍ തയ്യാറല്ല "ഞങ്ങള്‍ പറയുന്നു അവര്‍ കേള്‍ക്കില്ല"
കേള്‍ക്കും"
കേള്‍ക്കില്ല...""
ടപ്""!എന്താ ഒരു ശബ്ദം കേട്ടത്.
പടക്കമല്ല , വിഷു അല്ലല്ലോ..

""ടപ്""! ഓ അവിടെ ദേ അടി നടക്കുന്നു..
ദേ പോലിസ്‌ ജീപ്പ്‌...
ഇപ്പൊ രംഗം ശാന്തം....
മരിക്കാത്തവര്‍ ജീവനുണ്ടോ എന്ന് സ്വയം ഉറപ്പു വരുത്തി നടക്കാന്‍ ശ്രമിച്ചു.

**...... **

പരിപാടികള്‍ ക്കെല്ലാം ഇപ്പോള്‍ ഒരു കോര്പരെറ്റ്‌ ടച്ച് വേണം,,
എങ്കില്‍ ഇസ്ലാമിനോടൊപ്പം , സമ്മേളനം വേണ്ട, "കൊണ്ഫരന്‍സ്‌" ,
"എന്‍ ഉമ്മിയം " എന്നൊക്കെ യാണ് കേള്‍ക്കാന്‍ രസം..
നല്ലൊരു റിയാലിറ്റി സ്റ്റേജും വേണം ..
അവിടെ ഇങ്ങ്ലീഷ്‌ പേരുള്ളവരും, അല്ലാത്തവരും വേണം...
രതീബും വേണം, മൌലൂടും വേണം,
അതിനൊരു ഇന്റര്‍ നാഷണല്‍ സ്മല്ല് വേണം
ഇപ്പോള്‍ എല്ലാവരും സ്റെജ്ജില്‍ നോക്കിയിരിപ്പാണ്സ്വലതും, ധിക്ക്രും,
രാതീബും, ശബ്ദ മുഘരിതമായ അന്തരീക്ഷം,
ഭക്തി നിറഞ്ഞൊഴുകുകയാണ്."
"ദേ കുലുങ്ങനു"ആളുകള്‍ കുലുക്കം ശ്രദ്ധിച്ചു ,
ഭൂമിയല്ല കുലുങ്ങുന്നത്ആരോ ഒരാള്‍ വിളിച്ചു
പറഞ്ഞു""സാമ്പത്തിക പ്രതിസന്ധി."".
ലോകത്ത് പടര്ന്നതിന്റെ കുലുക്കമാണ്..
എല്ലാവരും ഭക്തിയില്‍ നിന്നും കണ്ണ് തുറന്നു പുറത്തേക്കു നോക്കി..
ശരിയാണ്..ദേ ആളുകള്‍ പെട്ടിയുമായി ജോലിയില്ലാതെ തല കറങ്ങി വരുന്നു.
ബോധം വന്നവര്‍ പറഞ്ഞു, ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല.
എന്തെങ്കിലും ചെയ്യണം, അല്ലെങ്കില്‍ പ്രധിസന്ധി മൊത്തം ബാധിക്കും,"
"പരിഹാരം,""രാതീബ്‌ നിറുത്തി പരിഹാരം പറയാന്‍ തുടങ്ങി.
.പരിഹാരം ദേ..
എല്ലാവരും നോക്കി..
"ഇസ്ലാമിക സാമ്പത്തികം"..എ !

പുതിയ അമര്‍ത്യ സെന്‍ മാരെ കണ്ടീട്ടു ആര്‍ക്കും വിശ്വസിക്കാനായില്ല.അവര്‍ പറയുന്നതും. എന്തൊരു വേഷ പകര്‍ച്ച !

അപ്പൊ ഇസ്ലാമില്‍ ഇതൊക്കെയുണ്ടോ, ഇതൊന്നും ഇത്ര നാളും ആരോടും പറഞ്ജീലല്ലോ.
അപ്പൊ ഇസ്ലാമില്‍ അങ്ങിനെ പരിഹാരമുണ്ടോ ?
ദേ വിളിച്ചു പറയ ണ് ..
ഇസ്ലാമില്‍ എല്ലാത്തിനും പരിഹാരം ഉണ്ടെന്നെ..
അപ്പൊ ഈ "ജ മ "കള് പറയണത് നെരാണ, ഇവന്മാര് പുലിയാണ് കെട്ടാ!...........

വാല്‍ മുറി :ഇപ്പോള്‍ പല സംഘടനകളും പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഇസ്ലാമില്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും എല്ലാം ഉണ്ടെന്നു..ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കുര്‍ ആന്‍ എന്ന് പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്നതിന്റെസൂചനകള്‍ പുറത്തു വരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ തൌഹീദ് ഇല്ലെന്നു പറഞ്ഞവര്‍ക്കും ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു. ഇതൊക്കെ മനസ്സിലാക്കി കൊടുത്തു എന്തിനാണ് "ജ മ" കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. അവര്‍ ആ "മുഖാ മുഖവും, "മുന്കയ്യും കഴുകി "രതീബും നടത്തി ഇരിക്കുന്നത് കൊണ്ട് ഇവര്‍ക്കെന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല.

Sunday, May 3, 2009

സമൂഹവും, സംഘടനകളും

സൃഷ്ടാവിന്റെ പ്രാപഞ്ചിക വ്യവസ്ഥിതിയായ ഇസ്ലാം ഇന്ന് തങ്ങള്‍ വ്യക്യനിച്ചു പറയുന്ന ഒരു തലത്തിലേക്ക് ചുരുങ്ങി പല സന്ഘടനകളായി മാറിയിരിക്കുന്നു. എല്ലാ സംഘടനകളും അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഏകീ ഭാവം പുലര്തുന്നുന്ടെന്കിലും പൊതു സമൂഹത്തില്‍ പരസ്പരം വാഗ്വാധതിലെക്കും, തര്‍ക്ക-കുതര്‍ക്കങ്ങളില്‍ നിന്നും കയ്യാന്കളിയിലെക്കും എത്തിചു സ്വയം നിര്‍വൃതി അടയുകയാണ്.

ആദര്‍ശം ഇസ്ലാം എന്ന് പറയുമെങ്കിലും വ്യക്തി താല്‍പ്പര്യങ്ങളും നേതൃത്വ വടം വലികളും വ്യക്തി അധിഷ്ടിതമായ പിളര്‍പ്പിലേക്ക് ഈ "ഇസ്ലാമിക" സംഘടനകളെ നയിക്കുന്നത് കാണാം. ആയതും, ഹദീസും പിളര്‍പ്പിനെ ന്യായീകരിക്കാന്‍ വരെ ഉപയോഗിക്കുമ്പോള്‍ ഒരു മാതൃകാ സമൂഹമാകേണ്ട ജനത പിളര്‍ന്നു ഈ വ്യക്തി അധിഷ്ടിത സന്ഘടനകളിലേക്ക് ആനയിക്ക പെടുന്നു. തങ്ങളുടെ ജീവിത ലക്‌ഷ്യം എന്തെന്ന് അറിയാത്ത ഈ "ജനത" പണ്ഡിതരുടെ കരിസ്മാറ്റിക് പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആള്‍ക്കൂട്ടമായി അവരുടെ അനുയായി വൃന്ദമായി മാറുന്നു.

ഒരു വിഭാഗം ഇസ്ലാമിനെ അനുഷ്ഠാന, ആചാരങ്ങളില്‍ ഒതുക്കുകയും, സുന്നത്ത് എന്നതിനെ അതിലേക്കു മാത്രം ചുരുക്കുകയും ചെയ്തു. അത്തരം സുന്നത്തുകളെയും, അതിനെ കുറിച്ചുള്ള വാഗ്വധങ്ങളിലെക്കും അനുയായികളുടെ ബുദ്ധിയെ തളച്ചിട്ടു . മനുഷ്യന്റെ സാമൂഹിക പ്രതിബധത ആവശ്യമുള്ള മേഖലകളില്‍ സമൂഹത്തിനു അനുഭവേധ്യമാകേണ്ട ഗുണങ്ങള്‍ അന്യമാക്കി. സമൂഹത്തിന്റെ പ്രശ്നങ്ങള്‍കുപരി, നെരിയാണിക്ക് താഴെ ഇറങ്ങി കിടക്കുന്ന വസ്ത്രവും, നമസ്കാരത്തില്‍ കൈകള്‍ ശരീരത്തില്‍ എവിടെ വെക്കനമെന്നതും, കുതുബ മിംബറില്‍ മലയാളത്തില്‍ പറഞ്ഞാല്‍ സംഭവിക്കുന്ന അത്യാഹിതങ്ങളും, അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുബഹി ബാങ്ക് കേട്ടാല്‍വായിലുള്ള ഭക്ഷണം ഇറക്കണോ, വേണ്ടയോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി. പ്രസംഗങ്ങളും, ബുക്കുകളും, കാസറ്റുകളും ചൂടപ്പ മാക്കി സമൂഹത്തില്‍ ഇറക്കി. ഇത്തരം ഗവേഷക പ്രസങ്ങകരുടെ പോസ്ടരുകളും, പരസ്യങ്ങളും പൊതു സാമൂ ഹ ത്തിലെ മതിലുകള്‍ കയ്യടക്കി. അല്ലാഹുവിനെ സ്മരിക്കുന്നതിന് ധിക്രു ഹല്‍ക്കകള്‍ ഉദ്ഘാടനം ചെയ്തു, ചിലര്‍ പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ സ്വലാത്ത് ഹല്‍ക്കകള്‍ സ്ഥാപിച്ചു. കമാനങ്ങള്‍ സ്ഥാപിച്ചു, കൂറ്റന്‍ വേദികളില്‍ ഉപവിഷ്ടരായി മൌലൂടുകളും , രാതീബുകളും നടത്തി സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം കാണിച്ചു.

യുവത്വത്തിലേ ചിന്തകള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ച , അങ്ങിനെ പരിചയിച്ച പണ്ഡിതര്‍ എങ്ങിനെയാണ് സമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് ! എങ്ങിനെയാണ് അതൊക്കെ ഇസ്ലാമികമെന്നു ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി കണ്ടെത്തുന്നത്.
ഒരു വിഭാഗം പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം , ശിര്‍ക്കെന്നു പറഞ്ഞു എന്ന് മറ്റുള്ളതിനെയെല്ലാം നിരാകരിച്ചു, എന്തൊക്കെയായാലും തൌഹീധില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ അത്തരം ആചാരങ്ങളെ എതിര്‍ത്ത്, നേര്ച്ച-ചന്ദനകുടങ്ങളെ, അത്തരം ശിര്‍ക്കീ- ബിട്ത്‌ അതുകളെ പറഞ്ഞു സമൂഹത്തിനെ ബോധവല്‍ക്കരിക്കുംപോള്‍ അത് ചെയ്യുന്ന വിഭാഗം ഈ വിഭാഗത്തെ എതിര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാന്‍ അനുയായികളെ നില നിര്‍ത്താന്‍ വേദികള്‍ സൃഷ്ട്ടിക്കുകയും ചെയ്യും.എല്ലാ പരീക്ഷണ ഘട്ടങ്ങളിലും പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് മാത്രമായിരുന്നുവെന്നും, അതാണ്‌ ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നതെന്നും പറയുമ്പോള്‍ മറുവിഭാഗം അതിനെ എതിര്‍ത്ത്, മരിച്ച പുന്ന്യാത്മാക്കളോട് പ്രാര്‍ഥിക്കാം എന്നും, അള്ളാഹു അല്ലെന്നു മനസ്സില്‍ "കരുതിയാല്‍" മതിയെന്നും, അപ്രകാരം ഏത്‌ മുള്ള് മുരുക്ക്, മൂര്‍ക്കന്പാമ്പിനോട് വരെ പ്രാര്തിക്കമെന്നും "അതിലെ പണ്ഡിതര്‍" അഭിമാന പൂര്‍വ്വം സമൂഹത്തെ പഠിപ്പിക്കുന്നു. ഇവിടെയും തൌഹീദ് എന്നത് ആരാധന, അനുഷ്ട്ടാന മേഘലകളില്‍ മാത്രം ഒതുങ്ങി. ഈ പ്രാപഞ്ചിക സൃഷ്ടികള്‍ക്ക് അനുഗ്രഹമായ ഇസ്ലാം -സമ്പൂര്‍ണ വ്യവസ്ഥിതി എന്നത് ഈ വിഭാഗത്തിന്റെ തവ്‌ ഹീധില്‍ മേല്‍പറഞ്ഞത്‌ മാത്രമായി ചുരുങ്ങി. വസ്ത്രം കയറ്റി ഉടുക്കലും, മിസ്‌ വാക്ക് ചെയ്യലും താടി വളര്‍ത്തലും മാത്രമായി അതിന്റെ ധിഷണാ മേഘല കറങ്ങി.
ഇനി സമൂഹത്തില്‍ ഇടപെടുന്ന ഒരു വിഭാഗം, അവര്‍ ഇസ്ലാമിനെ പൂര്‍ണമായി, സമ്പൂര്‍ണ വ്യവസ്ഥിയായി, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സമര്‍പ്പിക്കുകയും, തങ്ങളുടെ ഊര്‍ജ്ജവും, പ്രവര്‍ത്തന മേഖലയും അതിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഏറ്റെടുത്ത സാമൂഹിക ദൌത്യത്തെ, പ്രശ്നങ്ങളെ, നന്മക്കു വേണ്ടി നിലകൊള്ളുക , നല്ല പ്രവര്‍ത്തനങ്ങള്‍ (ത അമരൂന ബില്‍ മ അരൂഫ്‌ ) എന്നാ ലക്ഷ്യത്തിനു വേണ്ടി ഇന്നത്തെ സമൂഹത്തില്‍ ഏറ്റെടുത്ത് , തിന്മകള്‍ ക്കെതിരെ (തന്‍ ഹൌന അനില്‍ മുന്കര്‍) ശബ്ദിക്കുകയും, സമൂഹത്തെ ബോധ്യപെടുത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സാമൂഹിക ജീവിയായി സൃഷ്ടിക്കപെട്ട മനുഷ്യന്‍ നേരിടുന്ന പ്രശനങ്ങളെ നന്മയുടെ വീക്ഷണ കോണില്‍ നിന്ന് കൊണ്ട് ശരിയായ ദിശാ ബോധം നല്‍കുക എന്നതാണ് ഇസ്ലാം എന്നത് കൊണ്ട്, തൌഹീദിന്റെ പൂര്‍ണമായ, ഗഹനമായ, അര്‍ത്ഥ തലത്തെ ഈ വിഭാഗം കാണുന്നത്. വെറും ആരാധനയോ, അനുഷ്ടാനങ്ങലോ അല്ല ഇസ്ലാം എന്നും, സൃഷ്ടാവിനുള്ള ആരാധനകള്‍ ഉള്‍കൊള്ളുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിന്റെ ഭാഗമാണെന്നും പ്രവാചകന്മാരുടെ മാതൃക ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നത് സമൂഹത്തിനു പ്രവര്‍ത്തനത്തിലൂടെ ഈ വിഭാഗം അനുഭവേധ്യമാക്കുന്നു. അടിച്ചമര്‍ത്ത പെട്ടവരുടേയും, ചൂഷണത്തിന് വിധേയമാകുന്നവരുടെയും, ഭാഗത്ത് നിന്നുകൊണ്ട്‌, അവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും, സാമ്രാജ്യത്ത ഇടപെടലുകളേയും, ജല-ചൂഷണത്തെയും, ഭൂമി കയ്യെട്ടങ്ങല്‍ക്കെതിരെയും, പ്രകൃതി ചൂഷണത്തെയും, സമൂഹത്തെ ബോധ്യപെടുത്തി, അതിനെതിരെ കര്മോല്സുകമായ യുവ ജനതയെ യൂം ഇസ്ലാമികമായി ചിന്തിപ്പിക്കുകയും, സമൂഹത്തിനു ഗുണകരമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപ്രുതരാക്കുകയും ചെയ്യുന്നു.

ഈ വിഭാഗം നടത്തുന്ന സാമൂഹിക ഇടപെടലുകളും, അതിനു നിധാനമെന്നു പറയുന്ന ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ ദര്‍ശനത്തെ അനിസ്ലാമികമെന്നു പറഞ്ഞു ഇതര സംഘടനകള്‍ എതിര്‍ക്കുന്നതും, അതും ഷിരക്കനെന്ന് പറയുന്നതും കാണാം.


സംഘടനകള്‍ ചെയ്യുന്ന ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുകയും, അതിനെ ബിദ് അത്തെന്നും, അവര്‍ നരകത്തില്‍ ആണെന്നും ഇപ്പോഴേ തന്നെ "അല്ലാഹുവിന്റെ" സ്ഥാനം ഏറ്റെടുത്ത് കൊണ്ട് പണ്ഡിത പുന്കവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായി വിധി പ്രസ്താവിക്കുന്നു. അതെ സമയം മാതൃകയാകേണ്ട ജനത എവിടെ എത്തി നില്‍ക്കുന്നു, അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക ഇടപാടുകള്‍ എങ്ങിനെ, വൈവാഹിക ധൂര്തുകള്‍, ബാങ്കിംഗ് , ഇനശൂരന്‍സ്, ബിസ്സിനെസ്സ്, ഇതൊക്കെ ഏത്‌ വ്യവസ്ഥിതി അനുസരിച്ച്, അശ്ലീലത പരത്തുന്ന മീഡിയകള്‍ എന്തൊക്കെ, അവ ഇപ്രകാരം കുടുമ്പത്തിലെ സാംസ്കാരിക അപച്ചയങ്ങള്‍ക്ക് കാരണമാകുന്നു, അതിനു ബദല്‍ എന്തൊക്കെ സാധ്യമാകും, ഇതൊന്നും ഈ പണ്ഡിത-വരേണ്യ വിഭാഗത്തിന് വിഷയമേ അല്ല. ഞങ്ങള്‍ പ്രവാചകന്റെ അനുയായികള്‍ എന്ന് എല്ലാവരും പറയുന്നു.

അവര്‍ പറയുന്നു, ഇവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

ഇവര്‍ പറയുന്നു അവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബിദ് അതും, നരകവും ആരോപിച്ചു, അതില്‍ പിടിച്ചിടുമ്പോള്‍ സ്വര്‍ഗത്തില്‍ ഇപ്പോള്‍ ആരെയുംകാണുന്നില്ല.

എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തികല്‍ക്കുപരിയായി ഇസ്ലാമിനെ കണ്ടു അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ചു ഒരൊറ്റ പാശത്തില്‍ ഈ സമൂഹത്തെ നിര്‍ത്തുന്നത്. അതോ തങ്ങള്‍ കെട്ടിയുയര്‍ത്തിയ ആത്മീയ സാമ്രാജ്യങ്ങളുടെ സാമ്പത്തിക മസ്മരികതയിലും, ആത്മീയ പ്രഭാവത്തിലും തന്നെ നിലകൊണ്ടു സമൂഹത്തെ വിഭാഗികമായി നില നിര്തുന്നതാണോ ഇവരുടെ ഇസ്ലാമിക സേവനം.

സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ്. ഒരു ഭാഗത്തെ മത പ്രഭാഷണങ്ങളുടെ പെരു മഴ.. ഡിസ്ക്ക് കള്‍, വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍.... തകര്‍ക്കുന്നു.മറു വശത്ത്.. സാംസ്കാരിക അപചയം ബാധിച്ച.സമൂഹം, . യുവ തലമുറകള്‍..
ഒരു യഥാര്‍ത്ഥ സാമൂഹിക നിരീക്ഷണത്തില്‍ നിന്നുമാണ് ഈ പോസ്റ്റ്‌ വരുന്നത്. അതല്ലാതെ ആരെയും പേരെടുത്തു വിമര്ഷിക്കുന്നതിനല്ല. ഇതില്‍ എന്തെങ്കിലും ശരിയുന്ടെകില്‍ അംഗീകരിക്കുക. തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ഒരു വിഭാഗത്തിനും അവര്‍ മനസ്സിലാക്കിയ ആയതിന്റെയും, ഹദീസിന്റെയും അകമ്പടിയുണ്ടാകും. എന്നാലും നമുക്ക് മുമ്പിലുള്ള ഒരു വര്‍ത്തമാന കാല സമൂഹത്തെ, അതിന്റെ അപചയത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു സന്ഘടനക്കും കഴിയില്ല. എന്താണ് ശരി ! അതിനാണ് അള്ളാഹു മനുഷ്യന് ബുദ്ധിയും, ചിന്തയും, വിജ്ഞാനവും നല്‍കിയിരിക്കുന്നത്.സമൂഹത്തെ വായിക്കുക, പ്രപഞ്ചത്തെ വായിക്കുക, പ്രകൃതിയെ വായിക്കുക, എങ്കില്‍ എന്താണ് ഇസ്ലാം എന്ന് മനുഷ്യന്റെ ബുദ്ധി അവനെ ബോധ്യപെടുതും, അവന്‍ അല്ലാഹുവിനെ അറിയും, ആ സൃഷ്ടാവിന്റെ ഗ്രന്ഥമായ ഖുര്‍ അനിനെയും.

നിങ്ങളുടെ അഭിപ്രായം സത്യസന്ധാമായി രേഖപ്പെടുത്തുക.സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.(ആമീന്‍)

Tuesday, April 14, 2009

അല്ലാഹുവിന്റെ പ്രധിനിധി (ഖലീഫ)


മലക്കുകളോട്‌ മനുഷ്യന്‍ (സൃഷ്ടാവിന്റെ പ്രധിനിതിയെന്ന ദൌത്യം എല്പ്പിക്കപെട്ട സൃഷ്ടി) എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ്, ആ വിഭാഗത്തെ പറ്റി വിവരിച്ചപ്പോള്‍, മലക്കുകള്‍ പ്രതിവചിച്ചു, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരു വിഭാഗ ത്തെയാണോ സൃഷ്ടിക്കാന്‍ പോകുന്നത് !


സൃഷ്ടാവ് പറഞ്ഞു, " നിങ്ങള്‍ അറിയാത്തത് നാം അറിയുന്നു"


മലക്കുകള്‍ പ്രതിവചിച്ചു, "സൃഷ്ടാവ് അറിയിച്ചു തന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് അറിയില്ല"


മനുഷ്യന്‍ എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ് അള്ളാഹു അതിനെ കുറിച്ച് മലക്കുകളോട്‌ പറഞ്ഞ കാര്യം "മറ്റു വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം" ചെറിയ വരികളില്‍ കൂടി മനുഷ്യനുമായി , മനുഷ്യന്റെ അറിവിലേക്കായി ഖുര്‍ ആനിലൂടെ അറിയിച്ചിരിക്കുന്നു.


ഒന്ന് , മനുഷ്യന്‍ : അല്ലാഹുവിന്റെ പ്രധിനിതി (ഖലീഫ)അള്ളാഹു സൃഷ്ടിക്കുന്ന മനുഷ്യന്‍ (ഉള്കൊള്ളീചീട്ടുള്ള എല്ലാ സ്വഭാവ സവിശേഷതകള്‍ നല്‍കപെട്ട സൃഷ്ടി) എങ്ങിനെ ജീവിക്കണമെന്നും, സാമൂഹിക ക്രമം എങ്ങിനെയാകനമെന്നും, നീതി എന്താണെന്നും, സാമൂഹിക പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എപ്രകാരം നീതിയുടെ പക്ഷത്തു നിലകൊള്ളനമെന്നും, ധാര്‍മികത എന്താണെന്നും, അധാര്‍മിക ക്കെതിരെ എങ്ങിനെ നിലകൊള്ളന്മേന്നും, നല്ല സമൂഹ സൃഷ്ടിക്കു എങ്ങിനെ മാതൃക ആകണമെന്നും, അശ്ലീലത എന്താണെന്നും, അത് സമൂഹത്തില്‍ ഇല്ലാതിരിക്കാന്‍ എപ്രകാരം സമൂഹത്തെ നയിക്കനമെന്നും, പ്രകൃതി എന്താണെന്നും, പ്രകൃതിയില്‍ എങ്ങിനെ ഇടപെടണമെന്നും, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്ന, വര്‍ക്കെതിരെ എങ്ങിനെ പ്രതിരോധിക്കണമെന്നും, സ്ത്രീകളോട്, കുട്ടികളോട്, നീതി നിഷേധിക്കപെട്ടവരോട്, അവകാശം നിഷേധിച്ചവരോട്, അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍....അപ്രകാരം മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തെ മനുഷ്യനു വേണ്ടി വരച്ചു കാണിച്ചു കൊണ്ടാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ മാതൃകയായി, സമൂഹത്തില്‍ നിന്ന് തന്നെ കൊണ്ടുവന്നത്. സമൂഹത്തില്‍ ഇടപെട്ട് അവര്‍ ജീവിച്ചത്.മനുഷ്യന്റെ സാമൂഹിക ജീവിതത്തെ, അല്ലാഹുവിലുള്ള വിശ്വാസത്തെ, കുടുമ്പ ജീവിതത്തെ, സാമ്പത്തിക വ്യവസ്ഥയെ, തകര്‍ക്കുന്ന പലിശക്കും,മദ്യത്തിനും, അശ്ലീലതക്കും, ചൂഷണത്തിനും എതിരെ പ്രവര്തിക്കുന്നതായിരുന്നു അവര്‍ക്ക് "അല്ലാഹുവിന്റെ മാര്‍ഗം".


ഒരു കാലത്ത് മലകളില്‍ അന്നത്തെ പ്രൌടി കാണിക്കുവാന്‍ പാറകള്‍ തുരന്നു വീടുകള്‍ ഉണ്ടാക്കിയ ആദു സമൂഹത്തെ കുറിച്ച് ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നു. അതിനെതിരെ സാലിഹ് നബി നിലകൊണ്ടത്..


അടിച്ചമര്‍ത്തി ഭരിച്ച അനിസ്ലാമിക ഭരണ കര്‍ത്താവ് ആയ ഫറവോനോടു നേരിട്ട് ഇസ്ലാമിക പ്രബോധനം ചെയ്യുന്ന മൂസ നബി...


നമ്രൂതിനെതിരെ നില കൊണ്ട ഇബ്രാഹിം നബി....സാമൂഹിക തിന്മകള്‍ക്കെതിരെ നില കൊണ്ട ഈസ നബി...


പിന്നീട് ആ സാമൂഹിക വിപ്ലവങ്ങള്‍, നീതിയുടെ ഒരു സാമൂഹിക ഘടനയില്‍ പ്രവാചകന്‍ മുഹമ്മദ് (അല്ലാഹുവിന്റെ അനുഗ്രഹം ഒരു മാതൃകാ സമൂഹ സൃഷ്ടിക്കുവേണ്ടി ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച ആ പ്രവാചകരില്‍ സദാ വര്ഷിക്കുമാരകട്ടെ) പൂര്‍ത്തിയാക്കി സമൂഹത്തില്‍, ഇനി വരാനുള്ള സമൂഹത്തിനും എന്നേക്കുമായി ഇസ്ലാം എന്ന സമ്പൂര്‍ണ്ണ വ്യവസ്ഥയെ സമര്‍പ്പിച്ചു. ......


ഓരോ കാലഘട്ടത്തിലും അനീതിയും, അവകാശ നിഷേടവും, അടിച്ചമര്‍ത്തലുകളും, അവഗണയും, ചൂഷണവും, പ്രകൃതി ചൂഷണവും, അല്ലാഹു സൃഷ്ടിച്ച ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും, അക്രമങ്ങളും മനുഷ്യ സമൂഹത്തില്‍ ഉണ്ടായിരിക്കും. അല്ലാഹുവിന്റെ വ്യവസ്ഥയെ മുരുകെപിടിക്കുന്ന അതിനെതിരെ നിലകൊള്ളുന്ന ഒരു സമൂഹമാണ് "ഇസ്ലാം " കൊണ്ട് അള്ളാഹു ഭൂമിയില്‍ ഉദേശിക്കുന്നത്. ഒരു വിഭാഗം അനീതി കാണിക്കുമ്പോള്‍ നീതിക്ക് വേണ്ടി ഒരു സമൂഹം അതിനെതിരെ നിലകൊള്ളും, അങ്ങിനെ ആണ് അത് ബാലന്‍സ് ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ചെയ്യുന്നു എന്ന് സാദാ വീക്ഷിക്കുന്ന ഒരു സൃഷ്ടാവിന്റെ ദൃഷ്ടിയില്‍ നിന്ന് മേല്‍ പറഞ്ഞവാ സമൂഹത്തില്‍ നടമാടുമ്പോള്‍, അധാര്‍മികത, അശ്ലീലതയും, പലിശയും, മദ്യവും സമൂഹത്തില്‍ നിലകൊള്ളുമ്പോള്‍ അതിനെതിരെ നില കൊള്ളാതിരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. പക്ഷെ...ഇന്ന് സമൂഹത്തില്‍ ഇതൊക്കെ സര്‍വ്വ വ്യാപകമായിരിക്കുന്നു. എല്ലാം ഒരു സാധാരണ കാഴ്ച പോലെ..അതിനെ തിരെ നില കൊള്ളേണ്ട വിശ്വാസി സമൂഹവും, അവരെ നയിക്കുന്ന പണ്ഡിതരും നിഷ്ക്രിയമായിരിക്കുന്നു. ധര്‍മ സ്ഥാപനങ്ങളുടെ നിര്മാനങ്ങളില്‍ പോലും പലിശ ഇടം തേടുന്നു.ഇന്ന് സമൂഹത്തില്‍ വിശ്വസികലെന്നു പറയുന്നവരുടെ കുടുമ്പ സാമ്പത്തിക ഇടപാടുകളില്‍, വരുമാനത്തില്‍ പലിശ എന്നത് മനസ്സ് കൊണ്ട് പോലും വെറുക്കാത്ത (ഈമാനിന്റെ ചെറിയ ഭാഗം) രീതിയില്‍ സാദാരണ മായിരിക്കുന്നു. വിവാഹങ്ങളില്‍ പ്രവാചകന്‍ പറഞ്ഞ മഹറിനു പകരം, അവഹേളിക്കുന്ന രീതിയില്‍ സ്ത്രീധനം വാങ്ങി, അതില്‍ നിന്ന് മഹര് കൊടുക്കുന്ന പരിഹസ്യതയിലേക്ക് സമൂഹം നീങ്ങിയിരിക്കുന്നു. സമൂഹത്തിനു നല്ലൊരു മത്രുകായാകെണ്ടിയിരുന്ന പരിശുദ്ധമായ കുടുമ്പ ജീവിതത്തിന്റെ ആരംഭം കുറിക്കുന്നത് തന്നെ പ്രവാചക വിരുദ്ധം ചെയ്തു കൊണ്ടാണ്. ഇതൊക്കെ അറിഞ്ജീട്ടും ആര്‍ഭാട വിവാഹങ്ങളില്‍ പണ്ഡിതര്‍ പോലും സജീവവും നിശബ്ദവുമാണ്. വിശ്വസികലെന്നു പറയുന്നവരുടെ സാമ്പത്തിക രീതി മറ്റുള്ളവരില്‍ നിന്നും വ്യത്യാസമില്ല..വിവാഹം മറ്റുള്ളവരെ പോലും കടത്തി വെട്ടുന്നു...പലിശ..മദ്യം..അശ്ലീലത..കുറ്റകൃത്യങ്ങള്‍...ഇവയൊക്കെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു....എവിടെയാണ് പിഴക്കുന്നത്‌...പ്രവാചകന്റെ അനന്തര അവകാശം നല്‍കപെട്ട പ്രായോഗിക പണ്ഡിത സമൂഹം (ഇന്നത്തെ പുരോഹിതര്‍ അല്ല ) എവിടെയാണ്. സമൂഹത്തിനെ നയിക്കാന്‍ ആ വിഭാഗത്തെ സമൂഹത്തിനു അന്യമായിരിക്കുന്നു.പുരോഹിതര്‍ ജന സാഗരത്തെ തീര്‍ത്തു... സ്വലാത്ത് പാടി.. സമൂഹത്തിനെ കൊണ്ട് ഏറ്റു പാടിപിച്ചു കൊണ്ട് വേദിയില്‍ നിന്നും, വേദിയിലേക്ക് തങ്ങളുടെ വ്യക്തി പ്രഭാവതെയും, ആത്മീയ സാമ്രാജ്യത്തെയും വ്യാപിപ്പിക്കുന്ന തിരക്കിലാണ്.


സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ യുവജന വിഭാഗങ്ങള്‍ ...കമ്യൂണിസവും, മാര്കിസവും ഇടപെടട്ടെ , ജല ചൂഷണത്തിനെതിരെ മയിലമ്മമാര്‍ വരട്ടെ..പ്രകൃതി ചൂഷണത്തിനെതിരെ മേദ പട്കര്‍ ഇടപെടട്ടെ...അക്രമങ്ങള്‍ക്കെതിരെ ടീസ്ടയുടെ ശബ്ദങ്ങള്‍ വരട്ടെ...ഭൂമി കയെറ്റങ്ങല്‍ക്കെതിരെ രാഷ്ട്രീയക്കാര്‍ വരട്ടെ..ഇതൊക്കെ അങ്ങിനെ അവര്‍ നടത്തട്ടെ..


എവിടെയാണ് സൂറത്ത് ബലധിന്റെ ശബ്ദമുയരുന്നത് !


പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്തു ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മനുഷ്യര്‍, മലകള്‍ ഇടിച്ചു നിരത്തിയും, വന നശീകരണം നടത്തിയും അതുമൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ കണക്കിലെടുക്കാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ക്കു തോന്നിയ പോലെ ഭൂമിയെ ഉപയോഗിച്ച് സൃഷ്ടാവിനോട് ധിക്കാരം പ്രവര്‍ത്തിക്കുമ്പോള്‍, (സൂറ-റഹ്മാന്‍ : ഏഴ്, എട്ട്)സൃഷ്ടാവിന്റെ വചന പ്രഘോഷണം നടത്തുന്നവര്‍ക്കൊന്നും അതില്‍ "ഇസ്ലാമിനെ " കാണുവാനോ, അതിനെതിരെ പറയുവാനോ കഴിയുന്നില്ല എന്നത് വഴി കാണിക്കേണ്ട ഒരു സമൂഹത്തിനു വന്നു പെട്ട ഒരു ദുരന്തമാണ്.


പക്ഷെ , മനുഷ്യ സമൂഹത്തില്‍ നിന്നും ആരില്‍ നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്. മനുഷ്യ സമൂഹത്തില്‍, അവഗണിക്കപെടുന്ന, അവകാശങ്ങള്‍ നിഷേധിക്കപെടുന്ന, പീഡിപ്പിക്കപെടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാതെ, സ്ഥാപന വല്‍ക്കരിച്ച മത വിഭാഗത്തിന്റെ സന്ഘടനക്കകത്തു നിന്ന് കൊണ്ട് തങ്ങളുടെ സന്ഘടനക്കും, അനുയായികള്‍ക്കും ഉള്ള അവകാശത്തിനു വേണ്ടി മാത്രമായി ഒരു വിഭാഗം നേതൃത്വംതങ്ങളുടെ ശബ്ദത്തെ ഒതുക്കിയിരിക്കുന്നു. ബിംബവല്‍ക്കരിക്കപെട്ട ഒരു വിശ്വാസ കാഴ്ചപാടില്‍ നിന്ന്, മന്ത്രങ്ങളുടെയും, ബൈതിന്റെയും, പുകഴ്തലുകളുടെയും, സമ്മേളനങ്ങള്‍ ആക്കപെട്ട ദു ആ കളുടെയും ലോകത്തിനപ്പുരത്തുള്ള കാര്യങ്ങളില്‍ മതത്തിലെ ഇത്തരം നേതൃത്വ ങ്ങല്‍ക്കെന്തുകാര്യം ! അല്ലെന്കിലും പൌരൊഹിത്യതിനു സാമൂഹിക നിര്‍മിതിയില്‍ എന്ത് കാര്യം എന്ന് ചോദിക്കേണ്ടി വരുന്നതില്‍ അത്ഭുതമില്ല.


ഖുര്‍ ആന്‍ പറയുന്നു :"നിങ്ങളാണ് ഉത്തമ സമൂഹം, അവര്‍ നന്മക്കു വേണ്ടി , സല്പ്രവര്തനങ്ങള്‍ക്ക് വേണ്ടി, സാമൂഹിക നീതിക്ക് വേണ്ടി, നിലകൊള്ളുന്ന, തിന്മക്കെതിരെ ശബ്ദിക്കുന്ന സമൂഹം ആണ് "

Monday, March 30, 2009

സാമൂഹിക വ്യവസ്ഥ

വജ്ജഹഥു വജ് ഹിയ ല്ലില്ലതീ ഫതര സമാവാതി വല് അര്ള "ഹനീഫന് " മുസ്ലിമന്.....
ഇന്ന സ്വലതീ "വനുസ്കീ " വ മഹ് യായ " വമാമാതി ലില്ലാഹി...
....എന്റെ കര്മങ്ങളും, "ജീവിതവും " മരണം പോലും ഈ പ്രപന്ച്ചതിന്റെ അധിപനായ അല്ലാഹുവിനു വേണ്ടിയാണ്.... എന്ന് എല്ലാ നമസ്കാരത്തിലും അല്ലാഹുവിനോട് പ്രതി ജ്ഞ ചെയ്യുന്ന ഒരു മുസ്ലിം, നന്മക്കു വേണ്ടി മാത്രമാണ് നില കൊള്ളുക. അപ്പോള്‍ അതില് രാഷ്ട്രീയം പെടുമോ.. ഇസ്ലാമില് രാഷ്ട്രീയമുണ്ടോ ..എന്നാ ചോദ്യത്തിനു പ്രസക്തിയില്ല. രാഷ്ട്രീയം എന്നത് ജനങ്ങളുടെ പ്രശ്നങ്ങളെ ഒരു ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി

ഏറ്റെടുത്ത് പരിഹരിക്കുക എന്നാ ദൌത്യമാണ് ചെയ്യുന്നത്. സാമൂഹിക പ്രശ്നങ്ങളില് നിന്നും പ്രവാചക ദര്ശനം മാറി വെറും ആരാധന രീതിയിലേക്ക് പൌരോഹിത്യം കൊണ്ടെതിക്കുകയും, തങ്ങള്ക്കു മതത്തിന്റെ പേരില് കിട്ടേണ്ട ആനുകൂല്യങ്ങള്ക്ക് മാത്രമായി ഭൌതിക രാഷ്ട്രീയത്തെ കാണുകയും ചെയ്യുന്നു.
"വമന് ആഹ്സന് കൌലന് മിമ്മന് ദ ആ ഇലല്ലാഹി വ അമില സാലിഹന്......"
ഇതൊക്കെ വെറുതെ വായിച്ചു പോകാനല്ലാതെ... പൌരൊഹിത്യതിനു മനുഷ്യ സമൂഹത്തിന്റെ ആവശ്യങ്ങള്ക്കും, മാതൃകക്കും ചെയ്യാനായി ഒന്നുമില്ല. അതൊക്കെ ആളുകള് ഓരോ പാര്ട്ടിക്കാര് നോക്കികൊള്ളും..
ഭക്ഷണത്തിന് ശേഷം മദ്യം കഴിക്കണമെന്നും...
അവശരെ സഹായിക്കാന് ലോട്ടറി വേണമെന്നും...
സ്വവര്ഗ്ഗ വിവാഹവും, വേശ്യ വൃത്തിയും നിയമ വിധേയമാക്കണമെന്നും

മറ്റും പറയുമ്പോള്
അതിനെ കുറിച്ചൊന്നും പറയാത്ത പൌരോഹിത്യം ആകെ പറയുന്നത്..
"മത"ത്തിനു കിട്ടേണ്ട അവകാശത്തെ കുറിച്ചാണ്.
............................
ഇസ്ലാമിനെ കുറിച്ച് നടത്തിയ ഒരു ചര്ച്ചയുടെ ഭാഗമാണ് താഴെ കൊടുക്കുന്നത്. പ്രസക്തമെന്നു തോന്നുന്നതിനാല് ഇവിടെ പോസ്റ്റ് ചെയ്യുന്നു..

വിദ്യ സന്പന്നരല്ലാത്ത ഒരു വിഭാഗം പണ്ഡിത വര്ഗം നമുക്കു ചുറ്റില് ഉണ്ട് എന്നുള്ള തിരിച്ചറിവില്‍
നിന്നു അവരെ കുറ്റപെടുത്തി, അവര് പറഞ്ഞതാനസുരിച്ചുള്ള ഇസ്ലാമിനെയും ഇസ്ലാമെന്നു ധരിച്ചു , ഗീര്‍വാണം മടിക്കാനല്ല ഞാന് ശ്രമിച്ചത്. തീര്ച്ചയായും, അവരുടെ അറിവില്, അവര് അവരുടെ ബുദ്ധിവെച്ചു മനസ്സിലാക്കിയ കാര്യങ്ങള് ഒരു സമൂഹത്തിനു നല്കുന്നു. അതാണ് ഇസ്ലാം എന്ന് ബുദ്ധിയുള്ള ആരും പറയില്ല. കാരണം പൊതു സമൂഹത്തില്‍ ഇടപെടാതെ ഒരു വിഭാഗം
താടി വളര്ത്തി, മുസ്ലീം സമൂഹത്തില്‍ മാത്രം വിളമ്പുന്ന വിവര കേടുകള് ഒരുപാടു ഞാനും കേട്ടീട്ടുണ്ട്. ആ കാര്യങ്ങളൊക്കെ നേരിട്ടു അവരോട് മനസ്സിലാകുന്ന തരത്തില് വ്യക്തമാക്കുകയും ചെയ്തീട്ടുണ്ട്.

എന്റെ യുക്തിയെയും, ബുദ്ധിയെയും ഉപയോഗപെടുത്തി ഖുര്‍ ആന്‍ എപ്രകാരമാണോ മനുഷ്യനോടു പ്രകൃതിപരമായി സംവദിക്കാന് ആവശ്യപെടുന്നത് ആ രീതിയില് തന്നെയാണ് ഞാന് മനസ്സിലാക്കുന്നത്.


പൌരോഹിത്യത്തെ (പൌരോ ഹിത്യ മല്ലെന്കിലും, അന്ഞരായ സമൂഹത്തില് മനുഷ്യരുടെ പ്രശ്നങ്ങളില് ഇടപെടാത്ത, മസ്ജിധുകളില് ഒതുങ്ങി കൂടുന്ന ഒരു വര്ഗം ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല) ശക്തമായി ഇസ്ലാം വിലക്കിയത് തന്നെ ബുദ്ധിയെ തടയുന്ന ഒരു "മതം" അല്ല ഇസ്ലാം എന്ന് മനുഷ്യനെ വ്യക്തമാക്കുന്നതിനാണ്.
ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോഹിത്യ തിന്നെതിരെ

നിലകൊള്ളുവാനാണ് ഖുര്‍ ആന്‍ വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്,അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും. ഖലീഫ ഉമറിന്റെ ഭരണത്തെ കുറിച്ചു ഗാന്ധിജിയെ കൊണ്ടു പറയിപ്പിച്ചതും, ആ നീതിയുടെ ദര്‍ശനമാണ് .

അതല്ലാതെ മറ്റു മതങ്ങളുടെ പട്ടികയില്, ഗവര്മെന്റു രേഖയില്‍ മതത്തിന്റെ കോളത്തില് എഴുതുന്ന വെറും മതം അല്ല, ഇസ്ലാം. മേല്‍ പറഞ്ഞ മനുഷ്യന്റെ പ്രശ്നങ്ങളില് ഇടപെടുന്ന, നീതിയില് അധിഷ്ടിതമായ ഇസ്ലാം എന്ന ക്വാളിറ്റി മനുഷ്യരില്‍ എത്രത്തോളം ഉണ്ട് എന്നതാണ് സൃഷ്ടാവ് വിശ്വാസി എന്നതിന് മാനധണ്ടാമാക്കുന്നത്. അത് തന്നെയാണ് ഖുര്‍ ആനിലൂടെ സൃഷ്ടാവ് മനുഷ്യരോട് പറയുന്നതും.


പാരമ്പര്യമായി കിട്ടിയ ഒരു ഐടന്റിടി യുമായി ജീവിക്കുന്നവര്,പഠിക്കാനോ, ചിന്തിക്കാനോ മെനകെടാതെ, തങ്ങളുടെ ഭൌതിക വ്യവഹരന്ഗലുമായി ജീവിച്ചു പോകുന്നവര്. വിശ്വാസം എന്നത് മതങ്ങളുടെ ചില ആഘോഷ പരിപാടികളില് മാത്രം, ഒതുക്കുന്നവരോ, അല്ലെങ്കില്, ആചാരങ്ങളിലും, മതം പറയുന്ന ചില അനുഷ്ടാനങ്ങളില് ഒതുക്കി ജീവിക്കുന്നവരാണ് ഭൂരിഭാഗവും, അല്ലെങ്കില്‍ അങ്ങിനെ മാറിയിരിക്കുന്നു സമൂഹം.

കമ്മേര്ഴ്സിയലൈസ് ചെയ്ത കാലഘട്ടത്തിലാണ് നാം, ആത്മീയത എന്നത് ഒരു ചൂഷണ വ്യാപാരത്തിന്റെ പേരായി മാറിയിരിക്കുന്നു.

ഹൈടെക് ആത്മീയ നേതാക്കള് ആണ് ഹോള്സെയില് ആയി ഈ രംഗത്ത് വിശ്വസികലെന്നു പറയുന്ന, മതത്തെ തങ്ങളുടെ യുക്തിക്കു വിട്ടുകൊടുക്കാത്ത ആളുകളുടെ കൂട്ടത്തെ കയ്യിലെടുത്ത് ചൂഷണം ചെയ്യുന്നത്. എവിടെയാണോ, "ആത്മീയത" എന്ന ഒരു സ്പയ്സിനു ഇടമുള്ളത് അവിടെ, ഇത്തരം മാര്കട്ടുകള് കാണും.

ഖുര്‍ ആനെകുറിച്ചു സമൂഹത്തില് ഉള്ള അന്ജത മുതലെടുത്ത്, അല്ലെങ്കില് അത് തങ്ങളുടെ പഠനത്തിന് വിധേയമാക്കാതെ, അഭിനവ പണ്ടിതരായി ചമയുന്നവരുടെ വക്ധോരണി കെട്ട് വിഴുങ്ങി, ആത്മീയത എന്ന ഒരു സ്പയ്സ് ഇന്ത്യന്‍ സമൂഹത്തില്, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ നിര്മിക്ക പെട്ടീടുണ്ട്.

ഇസ്ലാമില്‍, ആത്മീയത എന്നതിന് സ്കോപ് ഇല്ല.കാരണം, ജീവിതത്തില് മനുഷ്യന്റെ പ്രശ്നങ്ങളില്, നീതിയില്, സമത്വത്തില്, ചൂഷണമില്ലാത്ത സാമ്പത്തിക സിസ്റ്റ്തില്, അങ്ങിനെ ഏതെല്ലാം മേഖലകളില് അത് ഇടപെടുന്നതിലാണ് അതിന്റെ " " സ്പെയ്സ്. ഇസ്ലാമിന്റെ "ആത്മീയത" അതാണ്. മനുഷ്യന് നല്‍കിയിരിക്കുന്ന ബുദ്ധിയും, ചിന്തയും, യുക്തിയും

അറിവും, എല്ലാ മേഖലയിലും ശരിയായ മാര്‍ഗ്ഗത്തില്‍
പ്രയോഗ തലത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി സംവിധാനിക്കപെട്ടീട്ടുള്ള ഈ ലോകത്തില്‍ ആ അനുഗ്രഹത്തെ അവഗണിച്ച് ജീവിക്കുക വിശ്വാസിയെ സംബന്ധിച്ച് സൃഷ്ടാവിനോട് ചെയ്യുന്ന ധിക്കാരമാണ്.

പ്രവാചകന്‍ പറഞ്ഞു "വഴിയില് നിന്നു ഒരു തടസ്സം നീക്കുന്നത് മുസ്ലീം എന്നുള്ളതിന്റെ ലക്ഷണമാണ്. "നിങ്ങള് വിനയതോട് കൂടി നടക്കുക" . " നിങ്ങള് അയല്ക്കാരുടെ ക്ഷേമം അന്ന്വേഷിക്കെണ്ടാതുണ്ട്
അയല്ക്കാരന് (നാല്പതു വീടുകള് പരിതി) പട്ടിണി കിടക്കുമ്പോള്, വയറു നിറച്ചു
ഭക്ഷണം കഴിക്കുന്നവന് മുസ്ലീങ്ങളില് പെട്ടവന് അല്ല" എന്ന് പ്രവാചകന് പറയുന്നു.
"ദാഹിച്ചു വരുന്ന ഒരു പട്ടിക്കു, വെള്ളം കൊടുക്കുന്നുവേന്കില് അതില് പോലും സൃഷ്ടാവ് പുണ്യം നല്കുന്നു". വിശ്വാസം അങ്ങിനെയാണ്
തന്റെ അറിവില്ലായ്മ കൊണ്ടു "അവിശ്വാസിയായ "ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ ഒരു
പട്ടിക്കു(തൊട്ടാല്‍ ഏഴ് വട്ടം കുളിക്കേണ്ടി വരുന്ന ഒരു സൃഷ്ടി) വെള്ളം കൊടുത്തതിന്റെ പേരില് സ്വര്ഗ്ഗാവകാശിയായി എന്ന് പ്രവാചകന് പറയുമ്പോള്, ഇസ്ലാമിലെ ആത്മീയത എന്താണ് എന്ന്
വിവരമുള്ളവര്ക്ക് മനസ്സിലാവും, മനസ്സിലാക്കിയീട്ടുണ്ട്.


ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോതിത്യതിനെതിരെ നിലകൊള്ളുവാനാണ് കൂര് ആന് വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്.അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും.""

യഥാര്ത്ഥ അനുഭവത്തില് നിന്നുള്ള തിരിച്ചറിവാണ് ഒരു മനുഷ്യനെ സൃഷ്ടാവിനെയും, പിന്നെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ബോധ്യ്പെടുതുന്നത്. അതിന് മാത്രമെ ലക്ഷ്യ ബോധമുള്ള, ഒരു സമൂഹത്തെ നിര്മിക്കാന് കഴിയൂ. മത പുരോഹിതര് വ്യക്യനിക്കുന്ന കഥകള്ക്കും, ഭാവനകള്ക്കും എത്രയോ അതീതമാണ് യഥാര്ത്ഥ സത്യങ്ങള്‍ !



Tuesday, March 24, 2009

ജന്മ ദിനം, ആരുടെ മാതൃക !"

പ്രവാചകനില്‍ നിങ്ങള്ക്ക് ഉത്തമമായ മാതൃകയുണ്ട്‌. (വിശുദ്ധ കുര്‍ ആന്‍, അഹ്സാബ് - 33:21))
ഇന്നേ ദിവസം ഇസ്ലാം പൂര്‍ണമായിരിക്കുന്നു...അള്ളാഹു ദീനിനെ പൂര്‍ണമാക്കി തൃപ്തിപെട്ടിരിക്കുന്നു. (അല്‍ മാ ഇദ - 5:3)


വര്‍ഷ വര്‍ഷങ്ങളില്‍ വളരെ പ്രധാന്യത്തോട്‌ കൂടി പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു സംതൃപ്തി അടയുകയാണ് ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗം. പ്രവാചകന്‍ ഒരു ആരാധ്യ പുരുഷന്‍ എന്ന രീതിയില്‍ ആണ് സമൂഹ മധ്യത്തില്‍ ഇവര്‍ അവതരിപ്പിച്ചു കൊണ്ട് ഇതര മത ങ്ങളെ പോലെ ആഘോഷിക്കുന്നത്.
എന്ന് മുതലാണ്‌ ഇത്തരം ഒരു രീതി നമ്മുടെ സമൂഹത്തില്‍ അരങ്ങേറിയത്...
ആരാണ് ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചത്...
എവിടെ നിന്നാണ് പുരോഹിതര്‍ ഇത്തരം ആചാരങ്ങള്‍ കടം കൊണ്ട് അവതരിപ്പിച്ചത്...
ശബ്ദ മുഖരിതമായ മൌലീധുകളും, സ്വലാതുകളുമാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചു സമൂഹത്തെ തെറ്റി ധരിപ്പിച്ചു ഇസ്ലാമിന്റെ മാതൃക സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക , സാംസ്‌കാരിക കര്‍മ മേഘലയില്‍ നിന്ന് അകറ്റിയത് പൌരൊഹിത്യമല്ലതെ പിന്നെ എന്താണ്...
സമൂഹത്തിനു ഒരു മാതൃകയില്ലാത്ത വിധം ഇസ്ലാം വെറും "മതം" മാത്രമായി ചുരുങ്ങിയിരിക്കുന്നു..
പ്രവാചകന്റെ ജന്മദിനം..

ഇരുപത്തിമൂന്ന് വര്ഷം സാമൂഹിക മേഖലകളില്‍ ഇടപെട്ട് അനീതിക്കും, അശ്ലീലതക്കും, അനാചാരത്തിനും, മദ്യത്തിനും, ചൂഷണത്തിനും, സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെ ഒരു അനിസ്ലാമിക സമൂഹത്തില്‍ പ്രായോഗികമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച പ്രവാചകന്‍..
ആ മാതൃക ഇന്നത്തെ പുരോഹിത വര്‍ഗ്ഗം മാറ്റിവച്ചു, ആ മഹാനായ പ്രവാചകനെ വാഴ്ത്തി പ്രവാചകന്‍ എതിര്‍ത്ത, അന്യമാക്കിയ പൌരോഹിത്യം പൌരൊഹിത്യമല്ല എന്ന് പറഞ്ഞു അന്ജരായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അനുയായികളാക്കി.. "അല്ലാഹുവിന്റെ വ്യവസ്ഥ (ദീന്‍) മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത്" എന്ന സൃഷ്ടാവിന്റെ വചനം തിരസ്കരിച്ചു സ്ഥാന മാനങ്ങളും, സാമ്പത്തികങ്ങളും ലക്ഷ്യങ്ങലാക്കി മത "പണ്ഡിതര്‍" വാദ പ്രതിവാധങ്ങളും, മന്ത്രോച്ചാരണ , പ്രാര്‍ത്ഥന പരിപാടികള്‍ സംഘടിപ്പിച്ചു സമൂഹത്തെ വിഘടിപ്പിച്ചു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക്‌ മാതൃകയായി വരേണ്ട സമൂഹം "ആമീന്‍ " മാത്രം പറയുന്ന ഒരു ആള്കൂട്ടമായി മാറി. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കു അന്യമാകുന്ന തലത്തിലേക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യക്യാനിച്ചു, സൃഷ്ടാവ് കൊടുത്ത കഴിവുകളെ നിഷ്ക്രിയമാക്കി. ബഹു ഭാര്യാത്ത നിയമങ്ങളെ പരിഹാസ്യമാക്കുന്ന രീതിയില്‍ ഇസ്ലാമില്‍ അവരെ "ഒരു കാര്യത്തിന് മാത്രമെന്ന രീതിയില്‍" അവതരിപിച്ചു മുസ്ലീം സ്ത്രീകളെ സമൂഹത്തില്‍ അപഹാസ്യരാക്കി.


പ്രവാചകന്റെ മാതൃകയാവേണ്ട പണ്ഡിതര്‍ പുരോഹിതരായി മാറിയതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ മേഘലകളിലും വെളിവായി. മനുഷ്യനെ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ഭൌതിക, ചൂഷണ വ്യവസ്തികളില്‍ മോചിപ്പിക്കുവാന്‍ സൃഷ്ടാവ് അവതരിപ്പിച്ച ഒരു മാതൃക വ്യവസ്ഥിതി വെറും "മതമായി" മാറി. ജനങ്ങള്‍ക്ക്‌ വേണ്ടി നീതിയില്‍ അധിഷ്ടിതമായ ഒരു മാതൃക സാമൂഹിക രാഷ്ട്രീയം പരിച്ചയപെടുതുന്ന ഇസ്ലാമിനെ ഇന്നത്തെ "ഭൌതിക " രാഷ്ട്രീയവുമായി തുലനം ചെയ്തു ഇസ്ലാമില്‍ രാഷ്ട്രീയമില്ലെന്ന് വ്യാഖ്യാനിച്ച പുരോഹിതര്‍ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിച്ചു തങ്ങളുടെ നിലനില്‍പ്പിനായി വോട്ടു ബാങ്കു രാഷ്ട്രീയം ഉപയോഗിച്ചു.


അങ്ങിനെ സൃഷ്ടാവ് സംവിധാനിച്ച മനോഹരമായ ജീവിത വ്യവസ്ഥിതി സമൂഹത്തില്‍ അങ്ങിനെ തെറ്റിധരിപ്പിക്കപെട്ടു.
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന്‍ പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന്‍ "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക്‌ ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്‍കിയിട്ടാണ് വിട പറഞ്ഞത്.
പക്ഷെ...


അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന്‍ മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന്‍ ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന്‍ കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല്‍ അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല. പിന്നെ...


അതിനേക്കാള്‍ വലിയ പ്രവാചക സ്നേഹം ഈ കാലഘട്ടത്തില്‍ ജാഥയും, മൌലീടുമാനെന്ന്നു സമൂഹത്തോട് പറയുന്നവര്‍ ആരുടെ മാതൃകയാണ് പിന്‍ പറ്റുന്നത്.
ഇനി ഒരു പ്രവാചകന്‍ വരാനില്ല..അപൂര്നമല്ല എന്ന രീതിയില്‍ ഒരു കാര്യവും പുതിയതായി ചേര്‍ക്കെന്ടതുമില്ല..പുതിയത് ചേര്‍ത്താല്‍ അത് ബിദ് അത്താണ് . (ബുഖാരി, മുസ്ലിം) അവര്‍ അല്ലാഹുവിനു ജ്ഞാനംമില്ലെന്ന പോലെ അല്ലാഹുവിന്റെ ദീനില്‍ കൈ കടത്തിയതിന്റെ പേരില്‍ ശിക്ഷക്ക് അര്‍ഹരുമാണ്....
ജന്മദിന ആഘോഷങ്ങലെന്ന പ്രകടനാത്മക പ്രവര്‍ത്തികള്‍ അല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന ആദര്‍ശം. അത്തരം കാട്ടി കൂട്ടലുകള്‍ക്ക് അതീതമായ , മുഴുവന്‍ മനുഷ്യ സമൂഹത്തിനുള്ള സൃഷ്ടാവിന്റെ പവിത്രമായ സന്ദേശം ആണ് അത്.


അള്ളാഹു പ്രപന്ചത്തില്‍ തുറന്നിട്ടിരിക്കുന്ന വൈജ്ഞാനിക മേഖലകളെ, ഗവേഷണം ചെയ്യുന്ന, നിരീക്ഷിക്കുന്ന, പഠനത്തിന്‌ വിധേയമാക്കുന്ന, ഒരു വിഭാഗ മാവണം യഥാര്‍ത്ഥ പണ്ഡിതര്‍. അവര്‍ക്ക് മാത്രമേ മനുഷ്യ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയൂ.

Sunday, March 8, 2009

മദു ഹു റസൂല്‍

ഒരു പ്രവാചക ജന്മദിനം കൂടി

ഇനി വേദികള്‍ മദ് ഹുകള്‍ക്കായി മാറ്റി വെക്കാം, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, മൌലീടുകള്‍ , അന്നദാനങ്ങള്‍ തുടങ്ങി അനേകം പരിപാടികള്‍...

ഇങ്ങിനെയൊക്കെയാണ് പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കല്‍...

ഈ ദിവസം കഴിഞ്ഞാല്‍ പിന്നെ എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും..

ഈ സ്നേഹ പ്രകടനമൊക്കെ പ്രവാചകന്‍ അറിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍... ഉം !

പ്രവാചകന്‍ ഹജ്ജത്തുല്‍ വദാ ഇല്‍ ജനങ്ങളോട് പറഞ്ഞു

ഞാന്‍ രണ്ടു കാര്യങ്ങള്‍ നല്‍കുന്നു, അത് ജീവിതത്തില്‍ പാലിക്കണം.

കുര്‍ ആന്‍ , എന്റെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍.

അതാണ്‌ വിജയത്തിലേക്കുള്ള മാര്‍ഗം.

രണ്ടേ രണ്ടു ആഘോഷങ്ങള്‍, ഒന്ന് വ്രതം അവസനിക്കുന്നതിനോട് അനുബന്ധിച്ച്, ഈദ് ഉല്‍ ഫിതര്‍ രണ്ടു, ഹജ്ജിനോട് അനുബന്ധിച്ച്, ഈദ് അല്‍ അദ് ഹ.

.............................

എപ്പിസോട് രണ്ടു, ലോകേശന്‍ കേരളം ...

അപ്പോള്‍ ജന്മ ദിനം ആഘോഷിക്കെണ്ടേ, വേണം.

പ്രവാചകന്‍ പറഞ്ജീട്ടില്ലെന്കിലും നമുക്ക് ആഘോഷിക്കാം. എന്തെ, മറ്റുള്ളവര്‍ ആഘോഷിക്കുന്നില്ലേ.

നമുക്ക് എന്ത് കൊണ്ട് ആയികൂടാ !

ക്രിസ്തു ജയന്തി (ക്രിസ്തുമസ്),

ശ്രീ കൃഷ്ണ ജയന്തി, ശ്രീ നാരായണ ജയന്തി.. പിന്നെ നമുക്ക് എന്ത് കൊണ്ട്.???

ഇബ്രാഹിം പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന് കുര്‍ ആന്‍ പഠിപ്പിക്കുന്നുപ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്നും ...

മുന്‍ കഴിഞ്ഞ പ്രവാചകരുടെ ജന്മ ദിനങ്ങള്‍ പ്രവാചകന്റെ കാലത്ത് പോലും പ്രവാചക ചര്യയില്‍ പോലും മാതൃകയായി കാണാന്‍ കഴിയില്ല.

പക്ഷെ, ഇതൊന്നും ഇല്ലെന്കിലും എല്ലാവരെക്കാളും വിവരമുള്ള "നമ്മുടെ മത നേതൃത്വം" ഇതൊക്കെ നിര്‍മ്മിച്ച് സ്നേഹം ഹോള്‍ സെയിലായി വിറ്റു കൊണ്ടിരിക്കും.

അതാണ്‌ സ്നേഹം പ്രകടിപ്പിക്കല്‍ എന്ന് കരുതി സമൂഹവും പ്രവാചകന്റെ ജീവിത പാഠങ്ങള്‍ വിസ്മരിക്കും. കൂട്ട ദിക്റുകള്‍ കേട്ടിരിക്കുന്ന കൂട്ട സ്വലാത്ത് ചൊല്ലുന്ന സദസ്സുകളെ നോക്കിയിരിക്കുന്ന, അതിനായി അനുഗ്രഹം ചൊരിയാന്‍ മാത്രമുള്ള താണു തങ്ങള്‍ മനസ്സിലാക്കിയ അള്ളാഹു വെന്നു പറഞ്ഞു ഒരു ജനതയെ "ആത്മീയ" കേന്ദ്രങ്ങളിലേക്ക് നയിക്കുന്നു. ആയിരത്തി നാനൂറു വര്ഷം മുമ്പ് പ്രവാചകന്‍ തിന്മയില്‍, അശ്ലീലതയില്‍, ചൂഷണത്തില്‍, പൌരൊഹി ത്യത്തില്‍ മുങ്ങിയ ഒരു ജനതയെ അതില്‍ നിന്ന് വിമോചിപ്പിക്കാന്‍ കുര്‍ ആന്റെ ശബ്ദമായി.ആ കുര്‍ ആന്‍ ജനതയെ മാറ്റി മറിച്ചു, വിശ്വാസം മനുഷ്യനെ എങ്ങിയെ നയിക്കണം എന്ന് പഠിപ്പിച്ചു.സൃഷ്ടാവ് ആവശ്യപെടുന്നത് വെറും പ്രീതിപെടുതുന്ന വിഗ്രഹ ആരാധന പോലുള്ള ഒരു ആരാധന അല്ലെന്നും, ജീവിതത്തിന്റെ സകല മേഘലകളിലും, നന്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആരധനയെന്നും ഇരു പത്തി മൂന്നു വര്‍ഷത്തെ പ്രവാചക ജീവിതം ജനങ്ങള്‍ക്ക്‌ വരച്ചു കാണിച്ചു.

പുന്ചിരിക്കുന്നത്, വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നത്,ഭക്ഷണം നല്കുന്നത് , രോഗിയെ സന്ദര്‍ശിക്കുന്നത് തനിക്കു ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി (കൊടുക്കാന്‍ ) ഇഷ്ടപെടുന്നത് ..

നല്ല വാക്ക് പറയുന്നത് ..

അങ്ങിനെ ചെറുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങള്‍ പോലും ഇസ്ലാം ഉള്‍കൊള്ളുന്നു വെന്നു പഠിപ്പിക്കുമ്പോള്‍, ജീവിതത്തിന്റെ സമസ്ത മേഘലകള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കിടക്കുന്നു.

പക്ഷെ..ആ മേഘലകള്‍,. അതൊക്കെ ബുദ്ധിമുട്ടാണ്.

പ്രവാചകനോട് സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക്ഒരു ജാത സന്ഘടിപ്പിക്കാം..മൌലീട് പാടാംഭക്ഷണം ഉണ്ടാക്കി നേര്ച്ച കഴിക്കാം..പെട്രോള്‍ കത്തിച്ചു വാഹന ജാഥ ....നേതാക്കള്‍ മുന്നിലുണ്ട് , വെള്ളമുണ്ടും, വെള്ള ഷര്‍ട്ടും , വെള്ള തൊപ്പിയും, ഇട്ടു നമ്മളെ നയിക്കാന്‍ !

Saturday, February 28, 2009

മാതൃക സമൂഹം


"സര്‍വ ലോക പരിപാലകനായ സൃഷ്ടാവ്"""

എല്ലാം അറിയുന്നവന്‍"ആകാശ ഭൂമികളില്‍ അവനാണ് " അല്ലാഹു"

പ്രപന്ച്ചതിന്റെ സൃഷ്ടി മനുഷ്യനില്‍ എന്നും ആശ്ചര്യവും, അത്ഭുതവും നല്‍കുമ്പോള്‍ അവന്‍ അറിയാതെ ചിന്തിച്ചു പോകും. ആരാണ് ഈ മഹാപ്രപന്ച്ചതിന്റെ നിര്‍മ്മാതാവ്.


"ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും ചിന്തിച്ചു പഠന വിധേയമാക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്" (ആലു ഇമ്രാന്‍ - വിശുദ്ധ ഖുര്‍ ആന്‍)


മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ കാണുന്ന പ്രപന്ച്ത്തിലെ ഈ പ്രതിഭാസം ഒരു ഗൌരവമായ ചിന്തയിലേക്ക് മനുഷ്യനെ നയിക്കാറില്ല. ഇതെല്ലാം അങ്ങിനെ സംഭവിക്കുന്നു എന്നതിനപ്പുറം അതിന്റെ സംവിധാനതെയോ, അതിന്റെ സമയ ക്ലിപ്തമായ ഭ്രമണ ത്തെയോ, ഒന്നും മനുഷ്യന്റെ യഥാര്‍ത്ഥ വിശ്വാസത്തിനു ഹേതുവാകുന്ന ഘടകത്തില്‍ ഇതൊന്നും ഭാഗമല്ല. പാരമ്പര്യ മായി കിട്ടുന്ന ഒരു മത ഐടന്റി റ്റിയില്‍ നിന്ന് വിശ്വാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്നു എന്നതിനപ്പുറം സൃഷ്ടാവിനെ അറിഞ്ഞു കൊണ്ടുള്ള വിശ്വാസം എന്നത് ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് വിഷയം ആവാറില്ല.


"വഴിയില്‍ നിന്ന് തടസ്സം നീക്കി കളയുന്നത്" വിശ്വാസത്തിന്റെ ഭാഗമായി പ്രകടമാകുന്നത് അത് എത്രത്തോളം ജീവിതത്തില്‍ സൂക്ഷമാതക്ക് പ്രേരകമാകുന്നു എന്ന് കാണിക്കുന്നു.


"സഹോദരനോട് പുന്ചിരിക്കുന്നത്"


"മൃഗങ്ങളോട് കരുണ കാണിക്കുന്നത്" ദാഹിച്ചു വളഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ അറിവില്ലായ്മ കൊണ്ട് അവിശ്വാസി ആയിട്ട് പോലും സ്വര്‍ഗ്ഗത്തിനു അര്‍ഹനക്കിയ ഒരു കര്‍മം.


എത്രത്തോളം ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇതു സജീവമാകണം എന്ന് സൂചിപ്പിക്കുന്നു.ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. ദൈവത്തെ വെറുതെ വാഴ്ത്തി, മന്ത്രങ്ങള്‍ ഉരുവിട്ട്, പ്രീതിപെടുതുന്ന ഒരു ദൈവ സന്കല്പത്തെ യുക്തിയുടെ ഭാഷയില്‍ കുര്‍ ആന്‍ അന്യമാക്കുന്നു. പൌരോഹിത്യ ഉദര പൂരണ തിനെ യും പൌരോഹിത്യത്തെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ താക്കീതു ചെയ്യുകയും ചെയ്യുന്നു.


സൃഷ്ടാവിനെ വിശേഷിപ്പിക്കുവാന്‍ സൃഷ്ടാവിന്റെ നൂറു ഗുണ വിശേഷനങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ മനുഷ്യനെ കുര്‍ ആനിലൂടെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിത വ്യവഹാരങ്ങളില്‍, സാമൂഹിക ജീവിതത്തില്‍ ഒന്നും സൃഷ്ടാവിന്റെ ഈ ഗുണവിശേഷണങ്ങള്‍ക്ക് പ്രകടമായ സ്ഥാനം ഇല്ല. ഇസ്ലാം എന്നത് അതിന്റെ പാരമ്പര്യ അനുയായി വൃന്ദങ്ങളില്‍ ഒതുങ്ങി, മത ആചാരങ്ങളുമായി കൊണ്ട് നടക്കേണ്ടാതാനെന്ന പൌരോഹിത്യ കാഴ്ചപ്പാടില്‍, പ്രവാചകന്മാര്‍ സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ സന്ദേശത്തിലൂടെ ഏറ്റെടുത്ത സാമൂഹിക ദൌത്യം പാടെ വിസ്മരിക്കപെട്ടു. ഇസ്ലാമിന്റെ വെളിച്ചം പറത്തുന്നതിനു പകരം, തങ്ങളിലേക്ക് തന്നെ ഒതുങ്ങി കൂടി പൌരോഹിത്യം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വാസികളെ വെറും വിശ്വാസികളായി തളച്ചിട്ടു. തങ്ങളാണ് "ബുദ്ധി കേന്ദ്രങ്ങലെന്നു" സ്വയം അവരോധിച്ചു ഇസ്ലാമിലെ പ്രായോഗിക നിയമങ്ങളെ, സന്ദര്‍ഭങ്ങളെ വിസ്മരിച്ചു തങ്ങള്‍ക്കു തോന്നിയ ന്യായീകരണങ്ങള്‍ വിളിച്ചു പറഞ്ഞു വിവാധങ്ങലാക്കി. ജീവിതം സൃഷ്ടാവിന്റെ സ്മരണയില്‍ നയിക്കണമെന്നതിനു പകരം, ധിക്രുകള്‍ക്കും, സ്വലാതുകള്‍ക്കും, വേദിയും, വാര്‍ഷികവും നിര്‍ണ്ണയിച്ചു ആളുകളെ "നിഷ്ക്രിയരായ വിശ്വസികളാക്കി" മാറ്റിയപ്പോള്‍ സാമൂഹിക വിഷയങ്ങള്‍ ഇസ്ലാമിന്റെ ഭാഗമെന്നത് സമൂഹം തന്നെ മറന്നു. ആ മേഘല ഭൌതിക പ്രത്യയ ശാസ്ത്രങ്ങള്‍ക്കു തുറന്നിട്ടു കൊടുത്തു, അനുയായികള്‍ക്ക് നേടാനുള്ളത് അവരില്‍ നിന്നും വാങ്ങി, "ആത്മീയത" യില്‍ സുഷുപ്തി നേടി. ഇസ്ലാം കര്‍ശനമായി നിരോധിച്ച കാര്യങ്ങളില്‍ (പലിശ, സ്ത്രീധന, മദ്യ തുടങ്ങിയ) വിശ്വാസികളുടെ ജീവിതം (ഇടപെടലുകള്‍) മറ്റുള്ളവരില്‍ നിന്നും വിത്യസമില്ലാതെയായി.


" അല്ലാഹുവിന്റെ കോപത്തിന് പാത്രി ഭൂതരായ വിഭാഗത്തെ കുറിച്ച്" കുര്‍ ആന്‍ വ്യക്തമായി പറയുന്നത്, അതിനെതിരെയുള്ള ഒരു വിഭാഗത്തെ, ഒരു മാതൃക സമൂഹത്തെ, മനുഷ്യ സൃഷ്ടിയുടെ ആദ്യം മുതല്‍ ഇന്നേ വരെയുള്ള ജീവിത മേഘലയെ സ്വാധീനിക്കുന്ന, പരിഹാരമാകുന്ന ഒരു ദര്‍ശനത്തെ, സംഹിതയെ മനുഷ്യന് വേണ്ടി പ്രവചകരിലൂടെ പ്രയോഗ വല്‍ക്കരിച്ച് പരിചയപെടുത്തി നില കൊള്ളേണ്ട സമൂഹത്തെ ചൂണ്ടി കാണിച്ചുകൊണ്ടാണ്.

അവരാണ് മാതൃക, അവരാണ് അല്ലാഹുവിന്റെ ദാസന്മാര്‍, അവരാണ് വിജയികള്‍ എന്ന് കുര്‍ ആന്‍ അടിവരയിട്ടു പറയുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ മതവും, അതിനു പുറത്തു ഭൌതിക കാര്യങ്ങളില്‍ ഇതര മനുഷ്യ നിര്‍മിത പ്രത്യയ ശാസ്ത്രങ്ങളും കൊണ്ട് നടക്കുന്ന മനുഷ്യര്‍ തങ്ങളുടെ ധിക്രുകളില്‍ വഴ്തലുകളില്‍ തൃപ്തിപെട്ടു ഇരിക്കുന്ന ഒരു "പൂജാ ദൈവ" സന്കല്പത്തെ കൊണ്ട് നടക്കുന്നു. ജീവിതത്തിന്റെ മറ്റു മേഘലകളില്‍, സമൂഹത്തില്‍ സൃഷ്ടാവിനെ അകറ്റി നിറുത്തി "പൂജാ സ്ഥലങ്ങളില്‍" മാത്രം ഒതുക്കി വാഴ്ത്തുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രം ഉള്ള ഒരു "ചെറിയ" അരൂപിയായ ദൈവ സന്കല്പത്തെ കുടിയിരുത്തി. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്ക് പോലും എടുത്തു പ്രഹരിക്കുവാനും, തീയിലിട്ടു കരിക്കുവാനും, തന്നെ വാഴ്ത്തി ഇരിക്കുന്നവരെ സ്വര്‍ഗ്ത്തിലിട്ടു സുഖിപ്പിക്കുവാനും മാത്രം ഉള്ള ഒരു "ആളായി" സൃഷ്ടാവിനെ പൌരോഹിത്യം സന്കല്‍പ്പിക്കുകയും, അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ സൃഷ്ടാവ് മനുഷ്യന് നല്കിയ ബുദ്ധിയും, കഴിവും ഉപയോഗിക്കുന്നതില്‍ സമൂഹം വളരെ പിറകിലായി. പുരോഹിതരുടെ ആത്മീയ

സ മ്മേലനങ്ങളില്‍ , അവരുടെ ജല്പനങ്ങളില്‍ ആള്‍ കൂട്ടങ്ങളും , ശബ്ദങ്ങളും മാത്രമായി സമൂഹം മാറി. നേതാക്കള്‍ അവരെ തങ്ങളുടെ പിന്നാലെ ജേയ് വിളിച്ചു വരുന്ന, സൃഷ്ടാവിന് ജെയ് വിളിക്കുന്ന ആളുകളാക്കി മാറ്റി.
നിങ്ങള്‍ സമൂഹത്തില്‍ ഉത്തമരായ സമൂഹമാണ്, " കാരണം" നിങ്ങള്‍ നന്മക്കു വേണ്ടി നിലകൊള്ളുന്നവരും , തിന്മക്കെതിരെ ശബ്ധിക്കുന്നവരുമാണ്"

അപ്പോള്‍ അതാണ്‌ ഇസ്ലാം,

പിന്നെ എവിടെയാണ് നമുക്ക് വഴിപിരിയെണ്ടി വന്നത്.ഇസ്ലാമില്‍ നിന്നും നമുക്ക് ഇഷ്ടമുള്ളത് എടുത്തു, ബാക്കി പുറത്തു വെച്ചത്.

പ്രാര്‍ത്ഥിക്കാനുള്ള ചുരുങ്ങിയ സമയം കഴിച്ചു ഭൂരി ഭാഗം നമ്മള്‍ നീക്കി വെച്ചത് എന്ത് ഭൌതിക ആദര്‍ശത്തിന്റെ ദഅവതിനു വേണ്ടി എന്നത് ഗൌരവ മേറിയ ചിന്തക്ക് ഹെതുവാകെണ്ടാതുണ്ട്.

ന്യൂനപക്ഷമെന്ന ലേബല്‍ നില നിര്‍ത്തി അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാന്‍ കിട്ടിയ ഒരു മാര്‍ഗമായി ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ "നിങ്ങള്‍

ഉത്തമ സമൂഹമാണ് എന്ന്" പറഞ്ഞ കുര്‍ ആന്‍ വചനത്തെ നമ്മള്‍ മറക്കുന്നുണ്ടോ. നിങ്ങളാണ് ഉന്നതര്‍, പ്രവാചകര്‍ വാര്‍ത്തെടുത്ത സമൂഹംഅവര്‍,

വിജ്ഞാനത്തില്‍,

ശാസ്ത്രത്തില്‍

സന്ഘെതികത്തില്‍

ഗവേഷണത്തില്‍

കണ്ടുപിടുത്തങ്ങളില്‍ എല്ലാം ഉന്നതിയില്‍,

കാരണം അള്ളാഹു തിരഞ്ഞെടുത്തത്‌ ബുദ്ധി ഉപയോഗിക്കുന്ന സമൂഹത്തെയാണ്.

പക്ഷെ, നമ്മള്‍ എവിടെയാണ്....

തര്‍ക്കങ്ങളില്‍, മരിച്ചവരോട് പ്രാര്‍ത്തി ക്കാമോ, ജിന്നുകളോട് പ്രാര്‍ത്തി ക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ,

പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...ഇങ്ങനെ "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു സമൂഹത്തെ ഇതര സമൂഹത്തില്‍ അപഹസിക്കുന്ന പൌരോഹിത്യത്തിന്റെ തടവറയിലാണ് ഇന്നത്തെ "മാതൃക സമൂഹം" !

ആരാണ് ബുദ്ധി ഉപയോഗിക്കുന്നവര്‍... ഏത് കര്‍മ മേഘലയില്‍ ആണ്
സമൂഹത്തിന്റെ ബുദ്ധി ഉപയോഗിക്കുന്നത് .
ശാസ്ത്രത്തിനു മഹത്തായ സംഭാവനകള്‍ നല്‍കാന്‍ പ്രേരകമായ ദര്‍ശനം !

ഇബ്നു സീനയും, ഇബ്നു രാസീയും, അല്‍ ജെബരും, ഇബ്ന്‍ ഹൈതമും, അല്‍ ഖവരിസ്മി തുടങ്ങി അനേകം ശാസ്ത്രഞ്ഞര്‍ക്ക് ജന്മം കൊടുത്ത ദര്‍ശനം !

ടെക്നോളജിയും, വാര്‍ത്ത വിനിമയവും, ബ്രോശരുകളും, മൈക്കുകളും, പരസ്യങ്ങളും, മാഗസിനുകളും, ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇസ്ലാം ലോകത്ത് പടര്‍ന്നത് ഒരു മാതൃകാ സമൂഹത്തിന്റെ ജീവിതത്തിലൂടെ മാത്രമാണ്.

ഇപ്പോള്‍ ഇസ്ലാം സമൂഹത്തിനു മുമ്പില്‍ ബ്രോശരുകളിലൂടെ പരിച്ചയപെടുതുന്ന , തര്‍ക്കങ്ങളുടെ, വാര്ഷികങ്ങളുടെ, നേതാക്കളുടെ അണികളായി മാത്രം അറിയുന്ന സമൂഹമായി ചുരുങ്ങിയിരിക്കുന്നു.

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.!!!

കാലം സാക്ഷി, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും, നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ......സത്യത്തിനു വേണ്ടി നില കൊള്ളുകയും .....സത്യത്തിനു വേണ്ടി നില കൊള്ളുകയും.....ചെയ്തവര്‍ ഒഴികെ (വല്‍ അസര്‍ : വിശുദ്ധ ഖുര്‍ ആന്‍)

പക്ഷെ, എവിടെ ആ സമൂഹം !

എന്നീട്ടും ഈ "മാതൃക സമൂഹത്തിനു, അഭിനവ പണ്ഡിതര്‍ക്കു"സംശയമാണ്...എന്തൊക്കെയാണ് സത്യത്തിന്നു വേണ്ടി നില കൊള്ളേണ്ട കാര്യങ്ങള്‍ ..എന്തൊക്കെയാണ് നല്ല കാര്യങ്ങള്‍...എങ്ങിനെയാണ് മാതൃക സമൂഹം ആകേണ്ടത് ....

Thursday, January 15, 2009


"അവര്‍ പലസ്തീനികളുടെ ജന്മഭൂമി തേടി വന്നു
ഞങ്ങള്‍ പ്രതികരിച്ചില്ല,
കാരണം ഞങ്ങള്‍ പലസ്തീനികളല്ലായിരുന്നു


അവര്‍ പിന്നെ വന്നത് നിങ്ങളെ തേടി
അപ്പോഴും ഞങ്ങള്‍ പ്രതികരിച്ചില്ല,

കാരണം ഞങ്ങള്‍ നിങ്ങളില്‍ ഇല്ലായിരുന്നു
പിന്നെ അവര്‍ ഞങ്ങളെ തേടി
എത്തിയപ്പോള്‍
ഞങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്
ആരും തന്നെ ഉണ്ടായിരുന്നില്ല" !
ജന്മ ഭൂമിയില്‍ പലസ്തീനികള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന കാഴ്ച യാണ് ഇന്നു ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മേല്‍ മാരകമായ ബോംബുകള്‍ വര്‍ഷിച്ചു സംഹാരം തുടരുമ്പോള്‍, ആ കിരാത പ്രവര്‍ത്തി അവസാനിപ്പിക്കുന്ന ഒരു ശബ്ദം പോലും ലോകത്തില്‍ ഉയരുന്നില്ല എന്നത് മറ്റൊരു ദുരന്തമാണ്. മനുഷ്യര്‍ എന്ന പരിഗണന പോലും കൊടുക്കാത്ത വിധം പിഞ്ചു കുട്ടികളടക്കമുള്ള ജീവിതങ്ങളാണ് ബോംബ് വര്‍ഷത്തില്‍ ഇല്ലാതാകുന്നത്.

മനുഷ്യത്വം മരവിച്ചിരിക്കുന്നു.
നീതിയും ലോകത്ത് അന്യമാകുന്നു

അസ്വാതന്ത്ര്യത്തിന്റെ കൈപ്പു നീരില്‍ ജീവിതം ഒരു ദുരന്തമായി അനുഭവിക്കുന്ന ഒരു സമൂഹം, പീടിപ്പിക്കപെടുന്ന ആ മനുഷ്യര്‍ക്ക്‌ വേണ്ടി,
നീതിയുടെ വിജയത്തിന് വേണ്ടി ശബ്ദിക്കുന്നത്‌
ഇസ്ലാമികം
എന്നത് കൊണ്ട് അവര്ക്കു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയായി

പ്രഥമ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.