Saturday, May 28, 2011

മുടി ഒറിജിനല്‍ ആണ്, അല്ല !

ഇതെന്തു "ഉത്തമ"സമൂഹം !!
എല്ലാ മതത്തിലും ആരാധനകളുണ്ട്. തങ്ങളുടെ ദൈവത്തെ/ദൈവങ്ങളെ പ്രീതി പെടുത്തുവാന്‍ വിത്യസ്തങ്ങലായ ആരാധനാ രീതികള്‍. തങ്ങള്‍ ചെയ്യുന്ന ആരാധനകളില്‍ ദൈവം/ദൈവങ്ങള്‍ പ്രീതിപെടുന്നു എന്നാ വിശ്വാസത്തില്‍ ആണ് എല്ലാ മത വിശ്വാസികളും ആരാധനകള്‍ ചെയ്യുന്നത്.
പക്ഷെ അങ്ങിനോയൊരു വിശാസവും, ആരാധന രീതിയുമാണോ ഇസ്ലാമില്‍ ഉള്ളത്. തന്നെ ആരാധിച്ചാല്‍ മാത്രം തൃപ്തിപെടുന്ന ഒരു ദൈവിക മതമാണോ ഇസ്ലാം. എങ്കില്‍ പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തില്‍ വരുമ്പോഴും ആ കാലഘട്ടത്തില്‍ തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അവരൊക്കെ നേരിട്ട് കണ്ടിരുന്നു. പക്ഷെ അവരുടെ ദൈവത്തെ/ദൈവങ്ങളെ ആരാധിച്ചു തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തെ അരക്കിട്ടുരപ്പിക്കാനല്ല പ്രവാചകന്മാര്‍ നിലകൊണ്ടത്. ദൈവ വിശ്വാസത്തെ ജീവിതവ്യവഹാരങ്ങളുമായി ബന്ടപെടുതാത്ത രീതിയില്‍ പൌരോഹിത്യം ആരാധനകളെ തങ്ങളുടെ കാര്മികത്വതിലേക്ക് മാറ്റുകയും, സമൂഹത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനുള്ള മാര്‍ഗമായി കാണുകയും ചെയ്തപ്പോള്‍ സാമൂഹിക ജീവിതത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ തങ്ങള്‍ നിലകൊള്ളുന്ന കാലഘട്ടത്തില്‍ ഉള്ള ഓരോ അവസ്ഥകളെ , സംസ്കാരങ്ങളെ , നിലവിലുള്ള ജീവിത രീതികളെ മനുഷ്യന്‍ വിശ്വാസത്തോടൊപ്പം സീകരിച്ചു പോന്നു.



ഒരു ഭാഗത്ത്‌ ദൈവ വിശ്വാസവും, ആരാധനകളും, മറുഭാഗത്ത്‌ നിലവുലുള്ള സംസ്കാരവും , ജീവിത രീതികളും, ഇടപാടുകളും തുടര്‍ന്ന് പോകുന്ന സാഹചര്യങ്ങളില്‍ പ്രവാചകന്മാര്‍ ഓരോ ജനതയും അവരറിയാതെ എതിപെട്ടിരിക്കുന്ന ചൂഷണ വ്യവസ്തികളെ അക്കമിട്ടു ചൂണ്ടികാണിച്ചു യഥാര്‍ത്ഥ ദൈവിക വ്യവസ്ഥിതിയെന്തെന്നു തങ്ങളുടെ ജനതയെ പരിച്ചയപെടുതുകയാനുണ്ടായത്. ആരാധന എന്നാല്‍ എന്തെന്നും, അത് എപ്രകാരം മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നുവെന്നും, സാമൂഹിക ജീവിതത്തെ സംസ്കരിക്കുന്ന വിശ്വാസവും, അതിനുള്ള ദൈവിക നിര്‍ദേശങ്ങള്‍ ജീവിതത്തെ നയിക്കുന്നതെങ്ങിനെയെന്നും പ്രവാചകന്മാര്‍ ജീവിതത്തില്‍ സമൂഹത്തില്‍ വരച്ചു കാണിച്ചു. ദൈവ വിശ്വാസങ്ങളെയും, ദൈവ പ്രീതി കിട്ടുന്നതിനുള്ള ആരാധനകളെയും തങ്ങള്‍ക്കനുകൂലമായ രീതിയില്‍ അവതരിപ്പിച്ചു പൌരോഹിത്യം സമൂഹത്തെ ചൂഷണം ചെയ്യുന്ന അവസ്ഥകളെ പ്രവാചകന്മാര്‍ ചൂണ്ടി കാണിക്കുകയും, പൌരോഹിത്യതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വിശ്വാസങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ ധനം അവിഹിതമായി ഉപയോഗിക്കുന്ന ദൈവ-പുരോഹിതന്മാരെ ചൂഷണത്തിന്റെ വക്താക്കളായി കുര്‍ആന്‍ ശക്തമായി വരച്ചു കാണിക്കുന്നത് അത്തരമൊരു അവസ്ഥയെ സമൂഹം തിരിച്ചറിയുന്നതിനു വേണ്ടിയാണ്.



സമൂഹത്തിന്റെ അവസ്ഥ !
പക്ഷെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. പ്രവാചകന്മാര്‍ എതിര്‍ത്ത പൌരോഹിത്യം ഏതൊക്കെ രൂപ ഭാവങ്ങളില്‍ ആണ് സമൂഹത്തില്‍ ഉള്ളത് ! അവര്‍ എങ്ങിനെ വിശ്വാസങ്ങളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അവതതരിപ്പിക്കുന്നു. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം സമൂഹം അവയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി പരിച്ചയിചിരിക്കുന്നു. തങ്ങള്‍ ജനിച്ചു ജീവിക്കുന്ന സാഹചര്യങ്ങളില്‍ കാണുന്ന വിശ്വാസ ആചാരങ്ങളെ കണ്ണുമടച്ചു അനുകരിക്കുന്നതിനപ്പുരം വിശ്വാസം യഥാര്‍ത്ഥ ജീവിതവുമായി എപ്രകാരം യുക്തിസഹമായി സമരസപെടുന്നു എന്നിടതെക്കുള്ള പ്രവേശനം പൌരോഹിത്യം കൊട്ടിയടച്ചിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നാ രീതിയില്‍ അവതരിപ്പിച്ചു, വിശ്വാസത്തെ അങ്ങിനെ തന്നെ നിലനിര്‍ത്തി തങ്ങളുടെ ഇടം വെട്ടി വെളുപ്പിക്കുകയാണ് പൌരോഹിത്യം. ഇസ്ലാമില്‍ പൌരോഹിത്യമില്ല എന്ന് പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ പുരോഹിതരായി നിലകൊള്ളുന്നവര്‍ ബുദ്ധിപൂര്‍വ്വം സമൂഹത്തോട് വിളിച്ചു പറയുമ്പോള്‍ തങ്ങളെ നയിക്കുന്നത് പൌരോഹിത്യമാല്ലെന്ന രീതിയില്‍ ആണ് സമൂഹം അവരെ കാണുന്നത്. വിശ്വാസത്തെ അവതരിപ്പിച്ചും, ദൈവ പ്രീതിക്ക് തങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്ര, തന്ത്ര വിദ്യകള്‍ പിന്തുടരണമെന്നും, അതിന്റെ സാമ്പത്തിക നേട്ടങ്ങളെ മുന്‍ നിറുത്തി പൌരോഹിത്യം അവതരിപ്പിക്കുന്നു. അത്തരമൊരു വിശ്വാസ ആചാരങ്ങളിലേക്കു ഇസ്ലാമിക സമൂഹം കൂപ്പു കുത്തിയതിന്റെ വര്‍ത്തമാന ചിത്രങ്ങള്‍ ആണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ശബ്ദ മുഖരിതമായ കൂട്ട ദിക്ര് സദസ്സുകളും, സ്വലാത്ത് സമ്മേളനങ്ങളും ഇന്ന് സര്‍വ സാധരനങ്ങലായ ആചാരങ്ങളായി സമൂഹം പരിച്ചയപെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ശക്തി ഇതൊക്കെ കേട്ട് തൃപ്തിയടയുന്നു എന്നാ ഒരു പൌരോഹിത്യ സങ്കല്‍പ്പ കാഴച്ചപാദ് കണ്ണുമടച്ചു സമൂഹത്തെ അംഗീകരിപ്പിച്ചു എന്നതാണ് അവരുടെ ഇത്തരം വിശ്വാസ മാര്കട്ടുകളുടെ വിജയം. ഒരേ സമയം വിശ്വാസമെന്ന ലേബലും, അതെ സമയം യദാര്‍ത്ഥ ദൈവിക വിശ്വാസത്തെ തങ്ങള്‍ നിരാകരിക്കുന്നു എന്നാ പച്ചയായ സത്യം സമൂഹത്തില്‍ നിന്നും മറച്ചു വെക്കുന്നു എന്നിടത് പൌരോഹിത്യം വിജയിച്ചിരിക്കുന്നു എന്ന് ഇത്തരം അവസ്ഥകള്‍ ചിന്തിക്കുന്നവരോട് വിളിച്ചുപറയുന്നു. അതിനെ അരക്കിട്ടുറപ്പിക്കുന്ന പുതിയൊരു പ്രവണതയിലേക്ക് പൌരോഹിത്യം പ്രവേശിച്ചതിന്റെ വ്യക്തമായ ചിത്രമാണ് പൌരോഹിത്യ ചൂഷനങ്ങല്‍ക്കെതിരെ, സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ, പൂജ ബിംബ ദൈവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്റെ കേശം അവതരിപ്പിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഒരു കേശവും, അതിന്റെ മഹത്വവും വിശ്വാസത്തിന്റെ ഭാഗവും, പ്രവാചകനോടുള്ള സ്നേഹവും ഇതൊക്കെ അംഗീകരിക്കലും,ആദരി ക്കലുമാണെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇതൊരു ചൂഷനമാനെന്നും, അത് പ്രവാചകന്‍ അവതരിപ്പിച്ച ദൈവിക ആദര്‍ശത്തിന് എതിരാണെന്നും ചൂണ്ടികാനിക്കുന്നവരെ ശത്രുപക്ഷത് നിറുത്തുന്ന കൌശല പൂര്‍ണമായ സിംപ്ള്‍ ടെക്നിക് സമൂഹത്തിന്ടയില്‍ അതിന്റെ വക്താക്കള്‍ പ്രയോഗിക്കുന്നു.




ഇന്നെവരെയുഇല്ലാത ഒരു പുതിയ തര്‍ക്കത്തിനും, ചെരിതിരിവിനും വിത്ത് പാകുന്ന രീതിയിലാണ് "ഈ വിശുദ്ധം കേശം" വന്നിരിക്കുന്നത്. വിശുദ്ധ കേശത്തിനു ചേരിതിരിവും, തര്‍ക്കവും ഉണ്ടാക്കാന്‍ കഴിയുമെന്ന "അത്ഭുതത്തെ" നോക്കി കാണുകയാണ് കേരളീയ സമൂഹം. ""ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ, പ്രവാചകനെ നാം അയചീട്ടില്ല"" എന്ന് കുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മനുഷ്യ സമൂഹത്തോടാണ് .""കേശം"" ഇപ്പോള്‍ പ്രത്യക്ഷപെട്ടു അനുഗ്രഹം ഒരാളുടെ കയ്യിലേക്ക് ഒഴുകിയെതിയതിന്റെ ""ആത്മീയ-പൌരോഹിത്യ-ദൈവിക""കൂട്ടുകെട്ടിന്റെ രസതന്ത്രം എന്താണെന്ന് വിവാദം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു കേശവും, അതിന്റെ മഹത്വവും ചിലരിലെക്കും, പിന്നീട് അത് പ്രതിഷ്ടിച്ചു അതിന്റെ അനുഗ്രഹം അത് സന്ദര്‍ശിച്ചു സയൂജ്യമാടയുന്നവരിലെക്കും ലഭിക്കുമെന്ന് പറയുന്നത് ഇസ്ലാമില്‍ എത്രത്തോളം പരിഹാസ്യമായിരിക്കും എന്നത് ചിന്താ ദാരിദ്ര്യം ബാധിക്കാതവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.



തിരുകേശവും, വര്‍ത്തമാന അവസ്ഥകളും !



സമൂഹം സാമൂഹിക പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ സമയം ഉപയോഗപെടുതുംപോള്‍, ""സമൂഹത്തില്‍ എല്ലാ രംഗത്തും മാതൃക സൃഷ്ടിക്കേണ്ട ""ഉത്തമ സമൂഹം"" കേശത്തിന്റെ പിന്നാലെ അത് വിശുധമെന്നും, വ്യാജമെന്നും പറഞ്ഞു സമയം ചിലവഴിക്കുകയാണ്. അത് പ്രവാച്ചകന്റെതായാലും, അല്ലെങ്കിലും ഒരു കേശതിനു ഒന്നും ചെയ്യാനില്ലെന്ന വസ്തുത പ്രവാചകന്റെ സാമൂഹിക ഇടപെടല്‍ നടത്തിയ ജീവിതം ഉധാഹരനമാണ്. ഒരു കാലത്തും, ഒരു പ്രവാചകന്റെയും കേശം സൂക്ഷിച്ചു പ്രതിഷ്ഠ നടത്തിയതായി ഒരു ഉദാഹരണം പോലും കുറ ആണ്‍ പറഞ്ജീട്ടില്ല, പ്രവാചകന്‍ പറഞ്ജീട്ടുമില്ല. അത്തരമൊരു വിശ്വാസത്തെ ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് തന്നെ അത് നിരകാരിക്കുന്നു. പക്ഷെ അതെല്ലാം അവഗണിച്ചു കൊണ്ട് വിശുദ്ധ കേശവും, അതുമായി അവതരിപ്പിക്കുന്ന ആരാധനാലയവും അടിത്തറ പാകുന്നത് ആധുനിക ആത്മീയ-റിയാല്‍ എസ്റെടു മേഖലയാണ്. നിലവിലെ ഭൌതിക രാഷ്ട്രീയ സമവാക്ഖ്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പോലെ മത വിശ്വാസത്തെ വെച്ച് തങ്ങളുടെ നിലനില്‍പ്പിനെ എങ്ങിനെ ഉപയോഗപെടുതാം എന്നാ മറ്റൊരു രാഷ്ട്രീയ മുഖമാണ് ഇന്ന് സമൂഹത്തില്‍ മൊത്തം ഗ്രസിച്ചിരിക്കുന്ന പൌരോഹിത്യ ചൂഷണങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങലെന്ന രീതിയിലേക്ക് അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നു.




ഇന്നത്തെ ലോകവും തങ്ങള്‍ എത്തിപെട്ടിരിക്കുന്ന അവസ്ഥയും തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളില്‍ നിന്ന് അന്യമായിരുന്ന ഭൌതിക മേഖലകളെ തങ്ങളുടെ കീഴിലേക്ക് പതുക്കെ പതുക്കെ കൊണ്ടുവരുന്നതിനും, ഇങ്ങിനെ പോയാല്‍ തങ്ങളുടെ ആധിപത്യം അപ്രസക്തമാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍. തങ്ങള്‍ക്കു അപ്പ്രപ്യമായിരുന്ന ഭൌതിക മേഖലകളും, ടെക്നോളജിയും അതോടൊപ്പം അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നതിന് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ആത്മീയതയും സമന്വയിപ്പിച്ച് ഒരേ സമയം ആത്മീയ-ഭൌതിക-കച്ചവടങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ചിത്രമാണ് കോര്പരെട്ടുകള്‍ പരിചയപെടുത്തിയ വാക്കായ "ക്നോലെജ് സിറ്റി""കളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്. "അറിവിന്റെ നഗരങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യപെടെണ്ടാതെന്നിരിക്കെ ഇവിടെ അതിനു വിരുദ്ധമായ ഒന്നിനെ സ്ഥാപിച്ചു അതിന്റെ പിന്ബലത്തിലാണ് അത് രംഗപ്രവേശം ചെയ്യുന്നത് എന്നത് അതിന്റെ പരിഹാസ്യതയെ വെളിപെടുതുന്നു.




ഇതെന്തു സമൂഹം !



ഒന്നിലും ദിശാബോധം പോലും ഇല്ലാതെ നിലവില്‍ എത്തിപെട്ടിരിക്കുന്ന സാമൂഹിക അപച്ചയത്തിലും, ജീവിതരീതിയിലും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം അതില്‍ ലയിച്ചു പോകുന്ന ഒരു സമൂഹം, അവര്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ മാത്രം പൌരോഹിത്യം മത വിശ്വാസത്തെ ചുരുക്കി കെട്ടിയിരിക്കുന്ന സാഹചര്യത്തില്‍, പുതിയ വിശ്വാസ ചൂഷണങ്ങള്‍ പല രീതികളില്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കും. തങ്ങള്‍ സാമൂഹിക പുരോഗതിയില്‍ , ജീവിതത്തില്‍ ഇടപെടുന്നു എന്ന് കൂടി സാക്ഷ്യപെടുതുന്ന ഇടങ്ങള്‍ ആയി മാറ്റുകയാണ് സമൂഹത്തില്‍ ഈ ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍ !



ഇതൊക്കെ തിരിച്ചറിയുന്ന ഒരു സമൂഹത്തിനു സാക്ഷിയാകാന്‍ കാലം ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു.

2 comments:

islamikam said...

പ്രവാചകനെ പിന്തുടരുന്നതിലൂടെയാണ് പ്രവാചകന്‍ സ്നേഹിക്കപെടുന്നത്. ശേഷിപ്പുകളും,കേശതിലും വിശ്വസിക്കണമെന്നും, ബര്കത്തു കിട്ടുമെന്നും പറയുന്നവര്‍ വിശ്വാസ ചൂഷണങ്ങള്‍ കൊടികുത്തി വാഴുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഒരു പുതിയ മേച്ചില്‍പുറം തേടുകയാണോ !

Anonymous said...

ഞാവിടെം എത്തി വായിച്ചു .. കുറെ കാര്യങ്ങള്‍ മനസ്സിലാക്കി ..ഇനിയും വരാ ..