Wednesday, May 18, 2011

ഒരു ബാങ്ക് ഇനിയെങ്കിലും !!സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്മായി പലിശ രഹിത സാമ്പത്തിക വ്യവസ്ഥ സമര്‍പ്പിച്ചു സമൂഹത്തില്‍ പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. ഉറങ്ങിയിരുന്ന/ഉറക്കം നടിച്ചിരുന്ന ഒരു സമൂഹം കുറച്ചെങ്കിലും ഉണര്‍ന്നത്തിനു ഈ പ്രതിസന്ധി കാരനമായീട്ടുണ്ട്. പലിശ രഹിത വ്യവസ്ഥ സമര്‍പ്പിക്കുന്നതിണോ, അത്തരമൊരു ബാങ്കിംഗ് പ്രായോഗികമായി സ്വയം ഏറ്റെടുത്തു മാതൃക സൃഷ്ടിക്കുന്നതിനോ എന്താണ് തടസ്സമായിരുന്നത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പലിശ വ്യവസ്ഥിതി സാര്‍വത്രികമായ സാഹചര്യത്തില്‍ ലജ്ജാകരമായ ഒരു കാര്യമെന്ന രീതിയിലാണ് പലിശ രഹിത വ്യവസ്ഥിതി ചൂണ്ടി കാണിക്കാന്‍ പോലും കഴിയാത്ത വിധം സമൂഹത്തില്‍ ഒരു ബാങ്കിംഗ് ഇല്ലാതെ പോയത്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ പലിശയുടെ നേരിയ ഇടപെടല്‍ ഉണ്ടെങ്കിലും അവിടത്തെ ഗ്രാമീണ്‍ ബാങ്ക് (മൈക്രോ ഫിനാന്‍സ് ബാങ്കിംഗ്) ദരിദ്ര വിഭാഗത്തെ ഉയര്‍ത്തി കൊണ്ട് വരുന്നതിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത്‌ അതിനേക്കാള്‍ എത്രയോ കാര്യക്ഷമമായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം ബാങ്കുകള്‍ക്ക് കഴിയുമെന്നതിനെ കുറിച്ച് പഠിക്കാനും അത് സ്ഥാപിക്കാനും ഒരു "മുഹമ്മദ്‌ യൂനിസ്" ഇല്ലാതെ പോയി എന്നതാണ് നമ്മുടെ ദുര്യോഗം. പലിശ ഹറാം ആണെന്ന് പറയുന്ന അതെ (വിശ്വാസ)കേന്ദ്രങ്ങള്‍ തങ്ങളുടെ ധനം പലിശയെ കൂടുതല്‍ വളര്‍ത്തുന്നതിനു സഹായകമാകുന്ന വ്യവസ്ഥിതിയിലാണ് ഉള്ളത് എന്നത് കാണാതെ പോകുന്നു എന്നത് മേല്‍ പറഞ്ഞ ചിന്താ ദാരിദ്ര്യത്തിന്റെ അടയാളമാണ്.സൃഷ്ടാവിലുള്ള വിശ്വാസം നിര്‍ണയിക്കപെടുന്നത് സാമ്പത്തികത്തെ ആശ്രയിച്ചാണ്. ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കപെടുന്നതിനു ഈ ചൂഷണ വ്യവസ്ഥിതിക്കുള്ള പങ്കു നിസ്തുലമായത് കൊണ്ടാണ് പലിശ രഹിതവും, അത്തരമൊരു സംവിധാനത്തില്‍ നിന്നും ദരിദ്രന്റെ അവകാശവും നിര്‍ണയിക്കപെട്ടത്. തങ്ങളുടെ സമ്പത്ത് സൃഷ്ടാവിന്റെ വാക്കുകളേക്കാള്‍ തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അതിജീവനത്തിന്റെ രക്ഷകന്‍ സമ്പത്തായി മാറുന്നു.

ഒരു സമൂഹത്തിന്റെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വിശ്വാസപരമായി ഏറ്റുമുട്ടുമ്പോള്‍ വിശ്വാസികളില്‍ പലരും പലിശയെ വെറുക്കുന്നതോടൊപ്പം അതിന്റെ ഭാഗമായി മാറുകയാണ്. ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ഇതില്‍ നിന്നും ഒഴിവല്ല. എല്ലാവിധ നിക്ഷേപ പദ്ധതികളിലും ഇടപെടേണ്ടി വരുന്ന സാഹചര്യത്തില്‍ പലിശയെ ഒഴിവാക്കുന്നതിനുള്ള വഴി ഒന്നില്‍ മാത്രം അവസാനിക്കുന്നു. അതാകട്ടെ പലിശയെ ഉപയോഗിക്കാന്‍ ഒരു വിഭാഗത്തെ/മേഖലയെ സൃഷ്ടിചെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ധിഷണാ അപചയത്തില്‍ അത് അനിവാര്യമായ ഘടകമായി സമൂഹത്തില്‍ ഒരു യധാര്ത്യമായി നിലനില്‍ക്കുന്നു. വിശ്വാസി സമൂഹത്തിലെ ബാങ്കിംഗ് ഇങ്ങിനെയൊക്കെ ആണെങ്കിലും, പലിശയെ ഗൌരവമായി കാണുന്നവര്‍ തങ്ങളുടെ വിശ്വാസവുമായി ഏറ്റുമുട്ടുന്ന ബാങ്കിങ്ങിനെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അവരില്‍ ചിലര്‍ പലിശയെ ഉപേക്ഷിക്കുകയോ, തങ്ങളുടെ ധനം ബാങ്കിങ്ങില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങിനെ കണ്‍വെന്‍ശനല്‍ ബാങ്കിംഗ് മേഖലയില്‍ വ്യ്വവസ്ഥാപിതമായി മൂല്യങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാങ്കിംഗ് സമര്‍പ്പിക്കാം എന്നതിനെ കുറിച്ച് പഠനം നടക്കേണ്ടിയിരിക്കുന്നു.

നമസ്കാരത്തിന് വന്ന വിശ്വാസി സമൂഹത്തോട് ചോദിച്ചു, പലിശയുമായി ബന്ധപെടാത്തവര്‍ ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തുക.
ആരും കൈ ഉയര്‍ത്തിയില്ല !( ബാങ്കില്‍ നിന്നും പലിശ ലഭിക്കുന്ന അവസ്ഥയിലോ, കൊടുക്കുന്ന അവസ്ഥയിലോ ആയിരുന്നു തങ്ങളുടെ ധന ഇടപാടുകള്‍ എന്നതാണ് കാരണം. ബാങ്ക് ഇല്ലാതെ തങ്ങളുടെ ദൈനം ദിന ഇടപാടുകള്‍ അസാദ്ധ്യമെന്നത്‌ യധാര്ത്യമാണ്. പക്ഷെ ഇസ്ലാമില്‍ പലിശയുടെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് നിരോധിക്കപെട്ടതുമാണ്. പക്ഷെ ഈ യാധാര്ത്യതിനെതിരെ എത്ര നാള്‍ മൌനം പാലിച്ചു പലിശയെ വെറുക്കും. പിന്നെ എന്ത് പരിഹാരം. സമൂഹത്തിനു ഒരു ബദല്‍ എങ്ങിനെ സാധ്യമാകും !
പലിശ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയും, പലിശ രഹിത സാമ്പത്തിക വ്യവസ്ഥയും ഒരേ സമയം നിലനില്‍ക്കുക സാധ്യമല്ല. പലിശ, പലിശ രഹിത സാമ്പതികത്തിനു നേരെ അതിന്റെ ചൂഷണ സ്വഭാവത്തില്‍ വിജയിച്ചു നില്‍ക്കും. പലിശ രഹിത ബാങ്കിങ്ങിന്റെ വിജയം സമൂഹത്തെ പൂര്‍ണമായ ചൂഷണത്തില്‍ നിന്നും സംസ്കരിച്ചു, അത്തരമൊരു മാനസിക അവസ്ഥയില്‍ എത്തിച്ചാല്‍ മാത്രമേ സാധ്യമാകൂ.

ഇങ്ങിനെയൊരു സാഹചര്യത്തില്‍ ബാങ്കിംഗ് നിന്നും ഒഴിവായി വിശ്വാസി സമൂഹത്തിനു നിലനില്‍ക്കാന്‍ സാധ്യമല്ല. വിശ്വാസികള്‍ എന്നാ രീതിയില്‍ ഇത്തരം ബാങ്കിങ്ങില്‍ ഇടപെടുകള്‍ നടത്തുകയും, അതില്‍ നിന്നുള്ള പലിശയെ ബാങ്കില്‍ തന്നെ ഉപേക്ഷിക്കുകയോ, അതല്ലെങ്കില്‍ പലിശ വാങ്ങി തങ്ങള്‍ ഉപയോഗിക്കാതെ മറ്റുള്ള രീതിയില്‍ അതിനെ ഉപയോഗിക്കാനുള്ള വഴി തിരഞ്ഞെടുക്കുകയോ ആണ് ചെയ്യാവുന്നത്. ഇവിടെ രണ്ടും ഒരുതരത്തിലും പലിശയെ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാ ന്യയീകരണത്തില്‍ ഒതുക്കുന്നില്ല. പലിശ produce ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപെടുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന അവസ്ഥ സ്വയമോ അല്ലാതെയോ സൃഷ്ടിക്കപെടുന്നു. സമൂഹത്തില്‍ അത് ഉപയോഗിക്കപെട്ടെ മതിയാകൂ എന്നതാണ് അതിന്റെ വ്യവസ്ഥ. അത്തരമൊരു സാമ്പത്തിക ബാലന്‍സിംഗ് അത് നിര്‍ണയിച്ചിരിക്കുന്നു. അപ്പോള്‍ പലിശയെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതിന് പകരം നിലനിര്‍ത്തുക എന്നാ കര്‍ത്തവ്യമാണ് വിശ്വാസി സമൂഹം തങ്ങളുടെ ബാന്കിങ്ങിലൂടെ ചെയ്യുന്നത്.
തൃപ്തികരമായ ഒരു ബാങ്കിങ്ങില്‍ ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല എന്നത് തങ്ങള്‍ നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥിതിക്കു ചെറിയ തരത്തില്‍ ആഘാതം ഏല്‍പ്പിക്കുന്നു. പലിശ ഉണ്ട് എന്നാ തിരിച്ചറിവില്‍ ബാങ്കിങ്ങിന് വിധേയമാകാതെ തങ്ങളുടെ സമ്പത്ത് സ്വകാര്യമായി വിനിമയം ചെയ്യുന്നവരും സമൂഹത്തില്‍ ഉണ്ട്. ഈ അവസ്ഥ മാറുന്ന ഒരു ബാങ്കിംഗ് കൂടി സമൂഹത്തില്‍ ഉണ്ടാകുന്നപക്ഷം സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ വിശ്വാസി സമൂഹത്തിന്റെ ധന വിനിമയം
പൂര്‍ണമായും contribute ചെയ്യപെടും. അതാകട്ടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയമില്ല .
രണ്ടു അവസ്ഥയാണ് സമൂഹത്തില്‍ ഉള്ളത്,
ഒന്ന്: പലിശയെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ട സമൂഹം.
രണ്ടു: പലിശയെ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് വെറുക്കുന്ന സമൂഹം.
അതില്‍ രണ്ടാമത്തെ വിഭാഗം ഒന്നാമാതെതിനോട് സമരസപെട്ടു പോകാന്‍ നിര്‍ബന്ധിതമാകുന്നു.
എങ്കില്‍ വിശ്വാസി സമൂഹത്തിനു കുറച്ചു കൂടി തൃപ്തികരമായി ഇടപെടാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് എങ്ങിനെ സാധ്യമാകും ??ഈ ചോദ്യത്തിന് മറുപടിയായി സുഹൃത്തുക്കളുടെ ബാന്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഇത് റസാക്ക്. ബിസിനസ്‌ തുടങ്ങുന്നതിനായി ഒരു ബാങ്ക് ലോണിനുള്ള ശ്രമമാണ്.അതിനു വേണ്ടി സ്റ്റേടു ബാങ്കിനെ വസ്തു ഈടിന്മേല്‍ ലോണിനായി സമീപിക്കുന്നു. ഡോകുമെന്റ്റ് സ്ക്രൂടിനിക്കു ശേഷം താന്‍ പ്രതീക്ഷിച്ച ലോണ്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞപ്പോള്‍, പിന്നീട് കാത്തലിക് സിറിയന്‍ ബാങ്കിനെ മതിയായ രേഖകളുമായി സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ പാസ്സാക്കി എടുത്തു തന്റെ ലക്ഷ്യത്തിനു ഉത്തരം കാണുന്നു. ഇത് റഷീദ്. തന്റെ താമസ സ്ഥലത്തിന് സമീപമുള്ള ലോര്‍ഡ്‌ കൃഷ്ണ ബാങ്കിനെ സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ എടുത്തു, തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നു
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കിംഗ് അനിവാര്യമാണ്. പലിശയടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചു ഇടപാടുകള്‍ നടത്തുവാന്‍ മറ്റൊരു ബദല്‍ ഇല്ലാതിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരാണോ സേവനം നല്‍കുന്നത് അവരെ സമൂഹം ആശ്രയിക്കുന്നു. പലിശ വ്യക്തമാണ്, നിലവിലെ സാമൂഹിക അവസ്ഥയുടെ അനിവാര്യതയാണ്. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ അത് അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാകുകായാണ്. ഇത് എത്ര കാലം. ഒരു സമൂഹം "തങ്ങളുടെ അവസ്ഥ" മാറ്റാന്‍ തയാറാകാ ത്തിടത്തോളം അവരുടെ അവസ്ഥ സൃഷ്ടാവ് മാറ്റുകയില്ല. എന്നാ ഖുര്‍ആന്‍ വാക്യം നിലവിലെ സാമൂഹിക അവസ്ഥയുമായി കൂട്ടി വായിക്കേണ്ടതാണ്.എങ്കില്‍ നിലവിലെ ബാങ്കിംഗ് വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു കണ്‍വെന്ഷനല്‍ ബാങ്കിംഗ് സമൂഹത്തിനു സമര്‍പ്പിക്കുന്നതിനും, അതില്‍ കഴിയുന്ന മേഖലകളില്‍ സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ ഇസ്ലാമിക ശരീഅ: അഡോപ്റ്റ് ചെയ്തു സമൂഹത്തിന്റെ പൂര്‍ണമായ സാമ്പത്തിക ഇടപെടല്‍ ബാങ്കിങ്ങില്‍ കൊണ്ടുവരുന്നതിനും ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പലിശ കേന്ദ്രീകൃത വ്യവസ്ഥിതിയില്‍ നിന്നും പലിശ രഹിത ബാന്കിങ്ങിലെക്കുള്ള മാറ്റം ഒരു ഫാസ്റ്റ് പ്രോസെസ്സ് ആയിരിക്കില്ല. ഒരു സ്ലോ ട്രന്സോഫോര്‍മെഷനിലൂടെ മാത്രമേ അതിനെ ലയിപ്പിക്കാന്‍ സാധിക്കൂ എന്നതാണ് ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും മാറ്റത്തിന്റെ ചരിത്രം.ഇവിടെ പ്രത്യക്ഷത്തില്‍ പലിശയെ അംഗീകരിക്കേണ്ടി വരുന്ന സമൂഹത്തെ, പലിശയെ ഉപയോഗിക്കാതെ ബാങ്കിങ്ങില്‍ ഒരു പോര്‍ട്ട്‌ ഫോളിയോ അക്കൌന്റിങ്ങിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും, പോര്‍ട്ട്‌ ഫോളിയോ മാനേജ്മെന്റിന്റെ കീഴില്‍ കാര്യക്ഷമമായ ബിസിനെസ്സ് സംരഭങ്ങളില്‍ അവയെ നിക്ഷേപിക്കുകയും ചെയ്‌താല്‍ ബിസിനെസ്സ് രംഗത്ത്‌ സജീവത ഉണ്ടാകുവാന്‍ അത് സഹായിക്കും. പലിശയെ മാത്രം ഫോകസ് ചെയ്യുന്ന നിക്ഷേപങ്ങളെ പോര്‍ട്ട്‌ ഫോളിയോ മാനെജ്മെന്റ് രീതിയെ ഇന്ട്രോടുസ് ചെയ്യുകയും, നിക്ഷേപകന്റെ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അവയെ ഉപയോഗിക്കുവാനും കഴിയും. കറന്റ് / സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകള്‍ അടക്കമുള്ള സാധാരണ ബാങ്ക് അക്ടിവിട്ടികള്‍ ഉള്‍പെടുത്തി ഒരു പൂര്‍ണ ബാങ്കിംഗ് സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഉപേക്ഷിക്കപെടുന്ന നിഷിദ്ധമായ പലിശയെ ഒരു അക്കൌണ്ടിലൂടെ പലിശ രഹിത വായ്പ്പകള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനം ബാങ്കിങ്ങില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സമൂഹത്തില്‍ സീകാര്യതയും, അത് അടിസ്ഥാന വര്‍ഗ്ഗത്തിന് സഹായകവും, മാറ്റതിലെക്കുള്ള കാല്‍വെപ്പുമായിരിക്കും.
വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക സംസ്കരണത്തിന്റെ ഭാഗമായി നിര്ധേഷിക്കപെട്ട സക്കാത്ത് തങ്ങളുടെ സാമ്പത്തിക നിക്ഷേപത്തില്‍ നിന്ന് അതാതു സമയങ്ങളില്‍ സക്കാത്ത് ഫണ്ട്‌ എന്നാ സംവിധാനത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപെടുകയും, അത് പലിശ രഹിത വായ്പയിലും, ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ് ഫോം ഇത്തരം ബാങ്കിങ്ങില്‍ ഉണ്ടായി വരേണ്ടതുണ്ട്.
തങ്ങളുടെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക് ബാന്കിങ്ങിനെ സമീപിക്കേണ്ടി വരുന്ന അവസ്ഥയില്‍ പലിശ നിഷിധമോ, സീകര്യമോ എന്നതിനല്ല, തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍/ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാങ്കുകള്‍ എപ്രകാരം സഹായകമാകുന്നു എന്നത് മാത്രമാണ് സമൂഹം നോക്കുന്നത്. അപ്രകാരം സമൂഹം ഇടപെടുന്ന ബാന്കിങ്ങിനെ വിശ്വാസി സമൂഹവും അമ്ഗീകരിക്കെണ്ടിവരുന്നു. മത സംഘടനകളുടെ കീഴിലുള്ള പ്രോജെക്ടുകളുടെ സാക്ഷാല്‍ക്കാരാതിനായി വരെ പലിശ ബാങ്കുകളെ മത നേതൃത്വങ്ങള്‍ സമീപിച്ച ചിത്രങ്ങള്‍ വ്യക്തമാണ്. പച്ചയായ യാടാര്ത്യത്തെ അമ്ഗീകരികരിച്ചു കൊണ്ട് തന്നെ നിലവിലെ ബാങ്കിംഗ് നിയമങ്ങള്ക്കനുസൃതമായി സുതാര്യതയോട് കൂടി ഒരു കമ്മേര്സിയാല്‍ ബാങ്കിംഗ് വരേണ്ടിയിരിക്കുന്നു. പല scheduled ബാങ്കുകളും സജീവമായിരിക്കെ വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് സമൂഹത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും, വ്യവസായികളുടെയും, യോഗ്യരായ ശരീഅ: പണ്ഡിതരുടെയും മേല്‍ നോട്ടത്തില്‍ ഒരു ബാങ്ക് ഉദയം ചെയ്യേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ബാന്കിങ്ങിനെ അവഗനിക്കെണ്ടിവരുന്ന വിഭാഗത്തെ ബാങ്കിങ്ങില്‍ സജീവമാക്കുവാനും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റി നിരുതാനും അവരുടെ ചൂഷണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും ഇങ്ങിനെയൊരു ബാങ്കിന് കഴിയും. നാളിതു വരെ "പലിശ ഹറാം" ഏന് പറയുന്നവര്‍ അതെ സ്ഥാപനങ്ങളുടെ സേവനങ്ങളിലാണ് മുന്നോട്ടു പോയതെങ്കില്‍, പിന്നെ അതിനെതിരെ പറഞ്ഞു പുറം തിരിഞ്ഞു നില്‍ക്കുന്നത് ഇരട്ടതാപ്പാണ്, അവസരവാധമാണ്. അത് കൊണ്ട് യാധര്ത്യത്തെ മനസ്സിലാക്കി, ഒരു കംമെഴ്സിയാല്‍ ബാങ്ക് രൂപീകരിക്കുവാന്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ മുന്നോട്ടു വരട്ടെ. ഗള്‍ഫ്‌ മേഖലയിലുള്ള വരുടെ സാമ്പത്തിക നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനും, അവര്‍ക്ക് സാമ്പത്തിക സുരക്ഷ്ടിതത്വം പരിച്ചയപെടുതുന്ന പ്ലാനുകള്‍ സമര്‍പ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന മേഖലകള്‍ ഈ ബാങ്കിങ്ങില്‍ വരേണ്ടതുണ്ട്. പലിശ ബാങ്കിംഗ് പ്ലാട്ഫോമില്‍ നിന്ന് കൊണ്ട് തന്നെ വിശ്വാസി സമൂഹത്തിനു പലിശയെ ഒഴിവാക്കുന്നതിനു പ്രായോഗികമായ സാമ്പത്തിക രീതികള്‍ പരിച്ചയപെടുതുവാനും, നിക്ഷേപങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കുന്ന investment പ്ലാനുകള്‍ പരിചയപെടുവാനും വിശ്വാസി സമൂഹത്തിനു സുതാര്യമായി സാമ്പത്തിക മേഖലയില്‍ ഇടപെടാനും, കഴിയുന്ന രീതിയില്‍ ഒരു ബാങ്ക് ഇനിയെങ്കിലും സ്ഥാപിതമാകെണ്ടിയിരിക്കുന്നു.പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതിയിലെക്കുള്ള ഒരു മാറ്റത്തിലേക്ക് സഹായകമാകുന്ന ഒരു ബാങ്കിങ്ങ് സമൂഹത്തില്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ പഠനം നടക്കേണ്ടിയിരിക്കുന്നു.
___________________________
re-cap: നമസ്കാരം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടുകാരനൊരു മെയില്‍. കത്തീഡ്രല്‍ കുറി കമ്പനിയില്‍ നിന്നാണ്. കുറിക്കാരന്‍ പൊട്ടിച്ചു വായിച്ചു. ഒരു ലക്ഷത്തിന്റെ കുറി. വിളിചെടുത്തതാന്. രണ്ടു മാസ അടവ് തെറ്റിയിരിക്കുന്നു. പലിശ കൂട്ടി അടക്കണം."ഇത് ഹറാമല്ലെ" ? കണ്ടു നിന്ന മറ്റൊരാള്‍ ചോദിച്ചു. ചോദ്യത്തിന് മറുചോദ്യം " താങ്കള്‍ക്കു ബാങ്ക് അക്കൌന്ടില്ലേ ?"
"ഉണ്ട്"'
അതില്‍ പലിശയില്ലേ' ?
'ഉണ്ട്' ,പക്ഷെ ഞാന്‍ വാങ്ങിക്കാറില്ല. "പിന്നെന്തു ചെയ്യും.
"മറ്റാരെങ്കിലും ഉപയോഗിക്കും""അപ്പൊ ആരെങ്കിലും ഉപയോഗിക്കാനായി വേണം അല്ലെ ? അത് തെറ്റല്ലേ..മറ്റുള്ളവരെ അത് ഉപയോഗിപിക്കുന്നതിന്റെ പേരില്‍ കുറ്റം ആരെറ്റെടുക്കും !
" " !________________

No comments: