Tuesday, October 26, 2010

ഇസ്ലാമും പ്രകൃതിയും

മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതത്തിന്റെ ഫലമാണ് ഇന്ന് മനുഷ്യന്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവും, ആഗോള താപനവും. ഇസ്ലാമില്‍ പരസ്പര പൂരകമാകേണ്ട പരിസ്ഥിതി - മനുഷ്യ ബന്ധത്തില്‍ സൃഷ്ടാവിന്റെ പ്രധിനിധികളുടെ പ്രായോഗിക ഇടപെടലിന്റെ അഭാവം ഈ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുന്ടെന്നത് വ്യക്തമാണ്. പ്രകൃതിയുമായുള്ള നമ്മുടെ
ബന്ധത്തെ പൂര്‍വസ്ഥിതിയിലാക്കി കൊണ്ടുള്ള പരിഹാരമാണ് പ്രകൃതി നമ്മോടു ആവശ്യപ്പെടുന്നത്.
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌ (ഖുര്‍ആന്‍).


നമ്മുടെ പരിസ്ഥിതി, വാസ സ്ഥലം, അതുള്‍കൊള്ളുന്ന പ്രദേശം, ഭൂമി, പ്രപഞ്ചം, അതങ്ങിനെ വിശാലമാണ്. പ്രകൃതിയില്‍ നിന്നും ഇസ്ലാമിനെയോ , ഇസ്ലാമില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധ്യമല്ല. പക്ഷെ മനുഷ്യന് ഊര്‍ജ്ജം നല്‍കുന്ന ആ പരിസ്ഥിതിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോ.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്. “ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്ക്യിയത്തിലും, ഭൂമിയില്‍ എല്ലാ തരാം ജന്തു വര്ഗ്ഗനഗലെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതി ക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164)

മനുഷ്യന്റെയും, മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ പ്രകടമാണ്. പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാതിനനുസരിച്ചു രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് മനുഷ്യന് തന്നെ ഭീഷണിയായി ഉയര്‍ന്നു വരുന്നത്. കാലാവസ്തയും, പ്രകൃതിയും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന രീതിയിലാണ് അതിന്റെ ഘടന എന്നാ തിരിച്ചറിവ് മനുഷ്യന് നഷ്ടപെട്ടതാണ് ഇത്തരത്തില്‍ ഒരു ദുരന്തം നേരിടാന്‍ കാരണമായത്‌.i‍
പ്രകൃതി സംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളില്‍ അറിയാത്ത പലതിന്റെയും ഗുണഭോക്താക്കളായ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പൂര്‍വിക സമൂഹത്തെ പഠിക്കുകയാണെങ്കില്‍ ഇന്ന് നേരിടുന്ന വിപത്തിന് ഇന്നത്തെ മനുഷ്യന്‍ തന്നെയാണ് കാരണമെന്ന് കാണാന്‍ കഴിയും.
പ്രകുര്തിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന് പ്രകൃതിയുമായി യുദ്ധത്തിലാണ്. ദൈവിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന പ്രകൃതി നിയമത്തെ അവഗണിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ ദുര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് പറയേണ്ടതില്ല . മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായ് ഒക്സൈട് ശ്വസിക്കേണ്ട പ്രകൃതിയുടെ സമ്പത്തായ വനങ്ങള്‍ വെട്ടി നശിപ്പിക്കപെടുകയാണ്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂടുവാന്‍ അത് കാരണമാകുകയും ചെയ്യുന്നു. സസ്യങ്ങള്‍ പുറത്തു വിടുന്ന ഓക്സിജന്റെ അളവിലുള്ള വിത്യാസവും , അന്തരീക്ഷത്തിലുള്ള കാബനിന്റെ ആധിക്ക്യവും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷനിയാകുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല . വേള്‍ഡ് വാച്ച് മാഗസിന്‍ എഡിറ്റര്‍ എഡ് റയസിന്റെ നിരീക്ഷണം ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.,
" മനുഷ്യന്റെ പ്രവൃത്തി ജൈവ വൈവിധ്യത്തിന്റെ അഭാവതിനും, കാലാവസ്ഥയിലെ അപകടകരമായ മാറ്റത്തിനും എപ്രകാരം കാരണമായിട്ടുണ്ട് എന്നത് മനസ്സിലാക്കുവാന്‍ നമ്മള്‍ പ്രകൃതിയെ ഗൌരവമായി പടിക്കെണ്ടിയിരിക്കുന്നു. പ്രകൃതിയില്‍ നിന്നും നേരിടുന്ന ഭീഷണി എത്ര എന്നതല്ല മറിച്ചു അത് എത്രത്തോളം പ്രത്യാഗാതങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുംമെന്നതാണ് വിഷയമാകേണ്ടത്‌. നമ്മുടെ സമൂഹത്തില്‍ നിന്നുമുള്ള മനുഷ്യര്‍ രുടെ പ്രക്രുതിയിന്മേലുള്ള ഇടപെടലുകള്‍ എത്രത്തോളം നാശം ഭൂമിയില്‍ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് അവരെ ഭോധവല്‍ക്കരിക്കുകയും, സാമൂഹികവല്‍ക്കരിക്കുകയും ചെയ്യുകയാണ് പ്രായോഗികമായിട്ടുള്ളത്. "
പരിസ്ഥിതിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
- ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക , ഒഴിവു സമയങ്ങള്‍ വൃഥാ കളയുന്നതിനു പകരം ഇത്തരത്തില്‍ പ്രയോജന കരമായ രീതിയില്‍ ചിലവവഴിക്കുക .
- പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം നല്‍കുക.
- പ്രകൃതി ദത്തമായ കൃഷി രീതിയിലേക്ക് മടങ്ങുക .
- വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പു വരുത്തുക . തങ്ങള്‍ അനാവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതിലൂടെ വാഹനം പുറത്തു വിടുന്ന കാര്‍ബണ്‍ ആരോഗ്യത്തെയും , പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക
- പ്ലാസ്റിക് ഉപയോഗം കുറയ്ക്കുക .
- കടലാസ് ഉപയോഗിക്കുമ്പോള്‍ വനം വെട്ടിയാണ് കടലാസ്സു നിരിമിക്കുന്നതെന്ന് തിരിച്ചറിയുക , പരമാവധി റി സൈകില്‍ കടലാസ് ഉപയോഗിച്ച് വന സമ്പത്തിനെ സംരക്ഷിക്കുക.

പ്രകൃതി മനുഷ്യന് മാത്രമല്ല മറ്റു ജീവികളുടെ അതി ജീവനതിനും, നില നില്‍പ്പിനും കൂടിയുള്ള സംവിധാനമാണെന്ന് തിരിച്ചരിയെണ്ടാതുണ്ട് . ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്
ഭൂമിയില്‍ സമതുലിതമായി സംവിധാനിപ്പിക്കപെട്ട ഒരു വ്യവസ്ഥിതിയെ ഭൂമിയുടെ അമാനത്തുകള്‍ എല്പിക്കപെട്ട ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ പരിപാളിക്കെണ്ടാതുണ്ട് .

സസ്യങ്ങളും , ഗ്രഹങ്ങളും അവയ്ക്ക് നല്‍കപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ സൃഷ്ടാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ എന്ന് കുറആണ്‍ പറയുന്നു .
ലോക അവസാനം ആഗതമായി എന്നറിഞ്ഞാല്‍ പോലും , തന്‍റെ കയ്യിലുള്ള മരത്തെ വെച്ച് പിടിപ്പിക്കാതെ പോകരുതെന്ന് പ്രാവാചകന്‍ ഓര്‍മിപ്പിക്കുന്നു.
യുദ്ധങ്ങളില്‍ സംരക്ഷിക്കപെടെണ്ട കാര്യങ്ങളില്‍ പ്രകൃതിയെ ഇസ്ലാം എടുത്തു പറഞ്ഞതില്‍ ഇസ്ലാമിന്റെ പരിസ്ഥിതിയോടുള്ള നിലപാട് എത്ര വ്യക്തമാണ് എന്ന് കാണാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ഇസ്ലാമിന്റെ ഈ നിര്‍ദേശവും ജനീവ കണ്‍ വെന്ഷന്‍ ആര്ടിക്ലിന്റെ ഭാഗമായതില്‍ പ്രകൃതിയും ഇസ്ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു.ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭുജിക്കുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന് ഇസ്ലാം വിശ്വാസികളോട് പറയുമ്പോള്‍, മരം വെട്ടുന്നതും, പ്രകൃതിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ അതുണ്ടാക്കുന്ന അസംതുളിത്വതിനു ശിക്ഷാര്‍ഹാരാകുമെന്നു പറയേണ്ടതില്ല. മനുഷ്യന് വേണ്ടി കൃഷിയിടത്തില്‍ വിളയെടുക്കുന്ന കൃഷിക്കാരന്‍ കൃഷി ഇസ്ലാമില്‍ ഇബാദത്തിന്റെ ഭാഗമായി വരുന്നത് ഇവിടെ വ്യക്തമായി കാണാന്‍ കഴിയും. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലതെക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനുള്ളത് എന്നത് പരിസ്ഥിതി ചിന്തയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.മനുഷ്യ സമൂഹത്തോടും, പ്രകൃതിയോടും, മറ്റു ജീവ ജാലങ്ങളോടും നിര്‍വഹിക്കേണ്ട ബാധ്യതകളെ ഏറ്റെടുക്കാന്‍ കെല്പുള്ള ഒരു സൃഷ്ടിയെന്ന നിലയിലാണ് മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിചീട്ടുള്ളത്.

പരിസ്ഥിതിയുമായി എപ്പോഴും സംവധിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. ഗാലക്സികളും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നെബുലകളും, വാല്‍ നക്ഷത്രങ്ങളുമൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പാതയിലൂടെ പരസ്പരം ബന്ധപെട്ടുകിടക്കുന്ന ഈ പ്രപഞ്ച സംവിധാനത്തില്‍ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ആഘാതം മറ്റുള്ളവയെ കൂടി ബാധിക്കുംമെന്നു മനുഷ്യന്റെ ബോധം അവനെ ഉണര്തുന്നുണ്ട്. “”തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിന രാത്രങ്ങള്‍ ആവര്തിക്കപെടുന്നതിലും ധിഷണാ ശാലികള്‍ക്ക് പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.””( alu imran-131)
ജന്തു ജാലങ്ങളുടെയും, സസ്യ ലതാധികളുടെയും വളര്‍ച്ചയും, എല്ലാം ഉള്‍കൊള്ളുന്ന പരിസ്ഥിതിയുടെ നില നില്‍പ്പും സാദ്യമാകുന്ന രീതിയിലാണ് ദിന രാത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്‌.പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എത്ര ചെറുതായാലും, അതിന്റെ ആഘാതം പരിസ്ഥിതിയില്‍ ഉണ്ടായിരിക്കും. പ്രകൃതിയില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രത്യഘാതത്തിനു വിധേയമാണ് എന്നത് ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളും, പ്രകൃതി ദുരന്തങ്ങളും നമ്മോടു പറയുന്നുണ്ട് . സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് തങ്ങളെ നിലനിര്‍ത്തുന്ന ആവാസ വ്യവസ്ഥയെ മറന്നു കൊണ്ട് പ്രകൃതി ചൂഷണത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്.

ശാസ്ത്രഞ്ഞമാരുടെ നിരീക്ഷണങ്ങളും, മുന്നറിയിപ്പുകളും, ശ്രവിചാലും, ഇല്ലെങ്കിലും, പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനോടു സംവധിക്കുന്നുവെന്ന പോലെ സംഭവിച്ചു കൊണ്ടേയിരിക്കും. ജീവ ജാലങ്ങളുടെ നില നില്‍പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന്‍ ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള്‍ തയ്യാരാകെണ്ടിയിരിക്കുന്നു.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മനുഷ്യന്റെ ദുരന്ത ചിത്രത്തില്‍ നമുക്ക് നമ്മളെ കൂടി കാണാന്‍ കഴിയുന്നുവെങ്കില്‍ ഈ പ്രവര്‍ത്തിക്കു ഉത്തരവാദിയായവരെ പിന്തിരിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ‍ വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്.

7 comments:

islamikam said...

ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്. ജീവ ജാലങ്ങളുടെ നില നില്‍പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന്‍ ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള്‍ തയ്യാരാകെണ്ടിയിരിക്കുന്നു.

Abdulkader kodungallur said...

വളരേ അന്വര്‍ത്ഥമായ ലേഖനം . മറ്റുള്ള ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശേഷ ബുദ്ധിയോടുകൂടി മനുഷ്യനെ സൃഷ്ടിച്ച തമ്പുരാന്റെ , പ്രകൃതിയുടെ ഉദ്ബോധനങ്ങളെ അവഗണിക്കുന്ന മനുഷ്യരാശി അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അവസരോചിതം , കാലോചിതം സര്‍വ്വോപരി സാമൂഹികം . ഇത്രയും നല്ല ലേഖനത്തില്‍ കടന്നു കൂടിയ അക്ഷരത്തെറ്റുകളെ തുരത്തുമല്ലോ .

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഓരോ ജീവജാലവും അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്താന്‍ സര്‍വ്വ സൃഷ്ടിയുടെയും സേവനം ആവശ്യമാണ്‌.മനുഷ്യന്‍ മാത്രമാണ് പ്രകൃതിയെ ചൂഷണം ചെയ്തു അവന്റെ അഭീഷ്ടതിനു അനുസരിച്ച് മാറ്റിമറിക്കുന്നത്‌. അതിന്റെ പ്രതിഫലനം മാനവ രാശി അനുഭവിക്കുന്നു.
വളരെ പ്രസക്തമായ ലേഖനം.
തുടരുക.
ഭാവുകങ്ങള്‍

Noushad Vadakkel said...

contribution of the great muslim scholar vakkom maulavi to the reformation of kerala

Bu Sana said...

സിനിമ: അസി. അമീർ സ്ഥാപക അമീറി(മൗദൂദിക്ക്‌)നെതിരെ
സംഗീതം, സിനിമ അഭിനയം എന്നിവ നിഷിദ്ധമാണെന്ന് ജമാഅത്ത്‌ സ്ഥാപകനും ജമാഅത്തിന്റെ ആത്മീയ നേതാവുമായ മൗദൂദി. എന്നാൽ കേരള അസി. അമീർ മൗദൂദിയെ തള്ളുന്നു. (ബഹ്‌റൈൻ ഘടകം കെ ഐ ജി നേതാക്കളുടെ കാർമ്മികത്വത്തിൽ ഇതിനു മുൻപ്‌ ഗാന മേള സംഘടിപ്പിച്ചിരുന്നു)

http://maudoodiyanjokes.blogspot.com/

Bu Sana said...

മൗദൂദിയെ ജമാഅത്തിൽ നിന്നും പുറത്താക്കി ??? !!!!

**************

മൗദൂദി Vs ജമാഅത്ത്‌

http://maudoodiyanjokes.blogspot.com/

islamikam said...

ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ മത സംഘടനകള്‍ എല്ലാ ഭൌതിക ആശയങ്ങളെയും ജീവിതത്തില്‍ പുണര്‍ന്നു. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകളില്‍ എങ്ങിനെ നിലകൊള്ളന മെന്നറിയാതെ വന്നപ്പോള്‍ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തി. അതിനായി തങ്ങളുടെ "മത" സംഘടനകള്‍ക്ക് ജീവന്‍ നല്‍കി.
അങ്ങിനെ ഇസ്ലാം വെറും "മതം "മാത്രമായി. ഇസ്ലാമിന്റെ സാര്‍വജനീന സ്വഭാവവും, സമഗ്രതയും കാലഘട്ടത്തിന്റെ വായനയിലൂടെ സമര്‍പ്പിക്കുന്നത് മനസ്സിലാകാത്ത ആശയ പാപ്പരത്വതിലേക്ക് പുരോഹിതര്‍ നീങ്ങിയപ്പോള്‍ തകര്‍ന്നത് ഇസ്ലാമിന്റെ മാനവിക മുഖമായിരുന്നു. അത് മനസ്സിലാകാത്ത ധൈഷണിക ദുരന്തത്തില്‍ നിന്നാണ് aaropanangal uyarnnu വന്നത്.