Sunday, October 10, 2010

അവര്‍ പോലും പറയുമ്പോള്‍ !

ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷിയാകുക എന്നാ ദൌത്യം ഏറ്റെടുത്തു കൊണ്ട് സാമൂഹിക മേഖലകളിലേക്കുള്ള ചുവടുവെപ്പ്‌ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കാലം ആവശ്യപെടുന്നുണ്ട്. ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് . മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന്റെ മാനവിക സമഗ്രത വിശാലാര്‍ത്ഥത്തില്‍ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പികുംപോള്‍ ആ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യാതെ പുറം തിരിഞ്ഞു വിമര്‍ശിക്കുന്നതില്‍ കൂടി തങ്ങള്‍ അറിയാതെ സാമൂഹിക നന്മക്കു എതിരെ ശബ്ടിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. മത സംഘടനകള്‍ തങ്ങളുടെ കര്‍മ ശാസ്ത്ര, ആചാരങ്ങളില്‍ കെട്ടു പിണഞ്ഞു തര്‍ക്കത്തില്‍ എര്പെട്ടു സമയം കളയുമ്പോള്‍ ഇസ്ലാമിന്റെ സമഗ്രത സമൂഹത്തിനു അന്യമാക്കപെടുകയാണ്. മത സംഘടനകള്‍ ജമാ അതെ ഇസ്ലാമിയെ അന്ധമായി വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, ജമാഅത്ത് മുമ്പോട്ടുവെച്ച ജനപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിലും കെ പി സുകുമാരന്റെ താഴെ പറയുന്ന അഭിപ്രായങ്ങള്‍ തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വെച്ച് ഒരു തിരിച്ചറിവിന് മത സംഘടനകള്‍ വായിക്കേണ്ടതുണ്ട്.
കെ പി സുകുമാരന്റെ ലേഖനം വളരെ പ്രസക്തമായത് കൊണ്ട് ലേഖനത്തില്‍ നിന്നുള്ള താഴെ വായിക്കാം. ((കൂടുതല്‍ വായനക്ക് പ്രബോധനം ഒക്ടോബര്‍ ലക്കം)


....................മുസ്ലീം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദസംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖം മൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാരും, കോടതിയും, ഭരണഘടനയും , ജനാധിപത്യവും എല്ലാം ബൂര്‍ഷ്വ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ലവം നടത്തിയിട്ട് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇവിടെ നിലവിലുള്ള ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരല്ലേ. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ലവം വന്നു കളയും എന്ന് പേടിക്കുന്നുണ്ടോ? ഇത്രക്കും ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാ‌അത്തേ ഇസ്ലാമി പറയുന്നുമുണ്ട്. അപ്പോഴും പറയുന്നു അത് മുഖം മൂടിയാണെന്ന്.

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹ്യരംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പള്ളിയിലും , കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമന:സാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാ‍ന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.

സമൂഹത്തെ സേവിക്കാന്‍ ഒരു ചിലര്‍ എക്കാലത്തും മുന്നോട്ട് വരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും , ചുമട് താങ്ങികളും വഴിവിളക്കുകളും സ്ഥാപിച്ചും ധര്‍മ്മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹ്യസേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാ‍ന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികള്‍ വെറും അധികാരരാഷ്ട്രീയം കൈയ്യാളുന്നതും രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ല്ലാള്‍‌മാരും ആയി മാറി കഴിഞ്ഞു. ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ """അങ്ങനെയൊരു ആവശ്യകത കാലം""" മുന്നോട്ട് വെക്കുന്നുണ്ട്.

ജമാ‌അത്തേ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലീം സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. ഇസ്ലാം എന്നത് ""മാനവരാശിക്ക് ' സമാധാന' പൂര്‍ണ്ണമായി ജീവിക്കാനുള്ള"" മനുഷ്യമഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ ""മുസ്ലീം സമുദാ‍യത്തെ എത്തിക്കുക"" എന്നതാണ് ജമാ‌അത്തേ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലീം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അനുസരിച്ച് ജീവിയ്ക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാരൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മാറ്റാരെ പോലെയും ജമാ‌അത്തേ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാ‌അത്തേ ഇസ്ലാമി ഉന്നം വയ്ക്കുന്നത്. ഏറിയാല്‍ ""അവര്‍ മറ്റ് വിശ്വാസികളോട് പറയുക ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും"". ഇസ്ലാം ദര്‍ശനത്തെ മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നു പോകുന്നത്. ഇസ്ലാ‍മിന്റെ ""യഥാര്‍ത്ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍"" തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.

സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാ‌അത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ.

9 comments:

islamikam said...

മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന്റെ മാനവിക സമഗ്രത വിശാലാര്‍ത്ഥത്തില്‍ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പികുംപോള്‍ ആ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യാതെ പുറം തിരിഞ്ഞു വിമര്‍ശിക്കുന്നതില്‍ കൂടി തങ്ങള്‍ അറിയാതെ സാമൂഹിക നന്മക്കു എതിരെ ശബ്ടിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. മത സംഘടനകള്‍ തങ്ങളുടെ കര്‍മ ശാസ്ത്ര, ആചാരങ്ങളില്‍ കെട്ടു പിണഞ്ഞു തര്‍ക്കത്തില്‍ എര്പെട്ടു സമയം കളയുമ്പോള്‍ ഇസ്ലാമിന്റെ സമഗ്രത സമൂഹത്തിനു അന്യമാക്കപെടുകയാണ്.

islamikam said...

As KP Sukumaran said "മതത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളില് വിട്ടുവീഴ്ച ചെയ്യാതിരിക്കുക, അതെ സമയം മനുഷ്യനെ ഒന്നായി കണ്ട് സമൂഹത്തിന് വേണ്ടിയും പ്രവര്ത്തിക്കുക. ഈ ഇരട്ട ദൌത്യമാണ് ജമാഅത്തേ ഇസ്ലാമി പ്രവര്ത്തകര് ഏറ്റെടുത്തിട്ടുള്ളത്. ഇങ്ങനെ മുന്നോട്ട് വരാന് ഇവിടെ ഏത് സംഘടനയുടെ പ്രവര്ത്തകരാണ് ഉള്ളത്? എന്റെ അഭിപ്രായത്തില് എല്ലാ ഭാഗത്ത് നിന്നും വിമര്ശിക്കപ്പെടുന്നു എന്നത് തന്നെയാണ് ജമാഅത്തേ ഇസ്ലാമിയുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും തെളിവ്. ഒന്ന് മാത്രം പറയാം. ജമാഅത്ത് പ്രവര്ത്തകനാവുക എന്നത് അല്പം ത്യാഗം ആവശ്യപ്പെടുന്ന സംഗതിയാണ്. എന്നാല് വിമര്ശകനാവാനോ? അത് വിമര്ശിക്കുന്നവര് സ്വയം ചിന്തിക്കട്ടെ."

മൗദൂദികളുടെ തമാശകൾ said...

മൗദൂദി Vs ജമാഅത്ത്‌
http://maudoodiyanjokes.blogspot.com/

Bu Sana said...

ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് (ഇസ്‌ലാമികം എന്ന ബ്ലോഗിൽ നിന്ന്‌)
“ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)

http://maudoodiyanjokes.blogspot.com/

മൗദൂദികളുടെ തമാശകൾ said...

ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് (ഇസ്‌ലാമികം എന്ന ബ്ലോഗിൽ നിന്ന്‌)
V/s
“ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)
http://maudoodiyanjokes.blogspot.com/

islamikam said...

അബുസന,
തൌഹീദിന്നു എതിരാകുന്ന ഒരു രാഷ്ട്രീയ അവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് ജമാ അത്ത് പറഞ്ഞത്. അത്ത് ഇന്നും പറയുന്നു. അതു കൊണ്ടാണല്ലോ ജമാ.ഇസ്ലാമിക്ക് അതിന്റെ തനതായ തൌഹീദ് ആവശ്യപെടുന്ന മൂല്യ രാഷ്ട്രീയത്തെ പ്രധിനിധീകരിക്കേണ്ടി വരുന്നത്. അല്ലെങ്കില്‍ പിന്നെ വെറും രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കാന്‍ ഇത്ര ബുദ്ധി മുട്ടുണ്ടോ സുഹൃത്തേ. നാലാള്‍ ഉണ്ടെങ്കില്‍ ഏതു നീര്കൊലിക്കും ഉണ്ടാക്കാന്‍ കഴിയുന്നതാന് രാഷ്ട്രീയ പാര്‍ടികള്‍ എന്നിരിക്കെ, ഈ തൌഹീദും, ആദര്‍ശവും പറയേണ്ട ആവശ്യമുണ്ടോ ! ഈ ആദര്‍ശം മനസ്സിലായത്‌ കൊണ്ടാണല്ലോ, തീവ്രവാദികള്‍ എന്നാ ആരോപണം നേരിടുന്നത്.
ഫിര്‍ ഔന്റെ തീവ്രവാദ ആരോപണം മൂസാനബിക്ക് നേരെ നീണ്ടാതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളുടെ ഇടയില്‍ നിങ്ങള്‍ മനസ്സിലാക്കിയ തൌഹീദും പറഞ്ഞു അഴിമതിക്കും, ചൂഷണത്തിനും എതിരെ ശബ്ടിക്കാതെ ആര്‍ക്കും കുഴപ്പമില്ലാത്ത വാചകത്തില്‍ ഒതുങ്ങുന്ന ദഅവത്തും പറഞ്ഞു നടന്നാല്‍ മതിയായിരുന്നല്ലോ മൂസ നബിക്ക് അല്ലെ. നിങ്ങളുടെ സംഘടന അന്ന് ഉണ്ടെങ്കില്‍ ഫിര്‍ ഔണ് സപ്പോര്‍ട്ട് ചെയ്തു നില്കുമായിരുന്നു. അല്ലെ സുഹൃത്തേ !
എന്താണാവോ നിങ്ങള്‍ പകരം വെക്കുന്നത് ! ആര്‍ക്കാണാവോ പിന്തുണ !

Anonymous said...

നിങ്ങളുടെ ആശയാദര്‍ഷങ്ങളുമായി യോജിപ്പില്ല, എങ്കിലും തെരഞ്ഞെടുപ്പില്‍ വിജയം ആശംസിക്കുന്നു. ശാസ്ത്രവും ഇസ്ലാമും എന്ന എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക www.theislamblogger.blogspot.com

അനോണിമസ്‌ said...

ഇത്രയും കാലം ഏറ്റവും എളുപ്പമുള്ളതും ജമാഅത്ത് ആവുക എന്നതായിരുന്നു. പിന്നെ ഇന്നിതെല്ലാം സഹിക്കുന്നതൊരു പക്ഷെ സമീപ ഭാവിയില്‍ കിട്ടിയേക്കുമെന്നു നിങ്ങള്‍ കരുതുന്ന പിന്തുണ സ്വപ്നം കണ്ടാണല്ലോ? പാലം പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നമ്മള്‍............

islamikam said...

അനോണിമസ്: " .... ഇന്നിതെല്ലാം സഹിക്കുന്നതൊരു പക്ഷെ സമീപ ഭാവിയില്‍ കിട്ടിയേക്കുമെന്നു നിങ്ങള്‍ കരുതുന്ന പിന്തുണ സ്വപ്നം കണ്ടാണല്ലോ?"
_______________________________

നമ്മള്‍ക്ക് എന്ത് പറഞ്ഞും വിമര്‍ശിക്കാം. വിമര്‍ശനത്തിനു അതീതമായിട്ടു ഒന്നുമില്ല. ഞാനും താങ്കളും ഇടപെടേണ്ട സാമൂഹിക മേഖലകള്‍ ഒരുപാടുണ്ട് നമുക്ക് ചുറ്റും. തിന്മകള്‍, ചൂഷണങ്ങള്‍...ഇവിടെ സമൂഹത്തില്‍ ഇടപെടേണ്ട പരിമിതികള്‍ കണ്ടുകൊണ്ടു തന്നെ നമ്മളില്‍ നിന്ന് ഒരു വിഭാഗം തങ്ങളുടെ ഊര്‍ജ്ജം ചിലവഴിക്കുമ്പോള്‍ വിമര്‍ശനത്തില്‍ സംതൃപ്തി അടയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വിമര്‍ശനത്തിനു അതീതമായി ഇവിടെ താങ്കള്‍ ആരെയാണ് ഈ ദൌത്യം ചെയ്യാന്‍ പകരമായി കണ്ടിരുന്നത്‌, കാണുന്നത്. !!! അതോ ഇതിലൊന്നും നമുക്ക് ഒന്നും ചെയ്യാനില്ലെന്നാണോ വഴിയില്‍ നിന്നും മുള്ള് പോലും എടുത്തു മാറ്റനമെന്നത് വിശ്വാസത്തിന്റെ പ്രതിഫലനമായി കാണുന്ന ആദര്‍ശം നമ്മോടു പറയുന്നത്.