Thursday, May 21, 2009

പൂച്ചക്ക് ആര് മണി കൊട്ടും !


അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്....(ആല് ഇമ്രാന്‍: 103-105),ഇപ്പോള്‍ ലോകത്ത് "മനുഷ്യരുടെ" മാര്‍ഗ്ഗ ദര്‍ശനത്തിനും സംസ്കരനതിനുമായി രംഗ പ്രവേശം ചെയ്യിക്കപെട്ട ഉത്തമ സമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ "നന്മ കല്‍പ്പിക്കുന്നു" "തിന്മ" വിരോധിക്കുകയും ചെയ്യുന്നു. (ആലു ഇമ്രാന്‍:110)ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ തന്നെയാകുന്നു കടുത്ത അധര്‍മകാരികള്‍ (മാ ഇദ:47)


എന്റെ സുഹൃത്ത് ലക്ഷ്മണന്‍ ചേട്ടന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സന്ദര്‍ഭോചിതമായി പറഞ്ഞ ഒരു വാചകം നല്‍കിയ ചിന്തയാണ് ഈ പോസ്റ്റിനു പ്രേരകം. അദ്ദേഹം പറഞ്ഞത് :

"വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ വരികള്‍ക്കിടയില്‍ ഇങ്ങിനെ പറഞ്ഞത് ഓര്‍മയില്‍ വരുന്നു , "


"മുസ്ലീന്കള്‍ ഒന്നിച്ചു ഒരു കുന്നിന്റെ മുകളിലിരുന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചു പോകുന്ന ശത്രുക്കളെ അവര്‍ക്കുള്ളൂ, പക്ഷെ, പക്ഷെ...അവര്‍ ഒന്നിച്ചിരുന്നു...ഒഴിക്കില്ല..."

എന്താണ് നിങ്ങള്ക്ക് ഒരുമിച്ചിരുന്നു മൂത്രമൊഴിക്കാന്‍ ......!?

താങ്കള്‍ പറഞ്ഞതു ശരിയാണ് ...

"..............................."
എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് ! ഇങ്ങിനെ സംഭവിക്കുന്നത് !

അതിനു മാത്രം വിഭാഗിയമാകാന്‍ എന്ത് മാത്രം ഗൌരവമേറിയ പ്രശ്നങ്ങളില്‍ ആണ് ഈ ആശയങ്ങള്‍ എത്തി പെട്ടിരിക്കുന്നത്...?

ഒന്നായി മുന്നോട്ട് ഗമിക്കേണ്ട ഇസ്ലാമിക സമൂഹത്തില്‍ ഈ വിഘടന സിദ്ധാന്തങ്ങള്‍ക്ക് കാര്യ മാത്രാ പ്രസക്തി എത്രത്തോളമുണ്ട്. ഒരു വിഘടനം സൃഷ്ടിക്കുന്നതിനു മാത്രം അതിനൊക്കെ ന്യായങ്ങള്‍ കാണാന്‍ കഴിയുമോ ?

എന്നാല്‍ സത്യം വളരെ വ്യക്തമാണ് . ഒരു വിഘടനം സൃഷ്ടിക്കേണ്ട തരത്തിലുള്ള ഗൌരവ തരമായ ഒരു ആദര്‍ശ വ്യതിയാനങ്ങളും ആരിലും ഇല്ല എന്നതാണ് വസ്തുത. പിന്നെ ആരോക്കെയെ ഇതിനെ ഊതി വീര്പിച്ചു, വ്യാഖ്യാനിച്ചു സമൂഹത്തെ ദുര്ഭലപെടുതുന്ന രീതിയില്‍ ചരട് വലികള്‍ നടത്തുന്നു.

ഈ ആദര്‍ശ വൈജാത്യങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം, എന്നീട്ട് അതെ പറ്റി സ്വയം ഒരു വിശകലത്തിനു തയ്യാറാകാം.

പ്രബലമായ ഒരു അനുയായി വൃന്ടമുള്ള ഒരു സംഘടന, അനുഷ്ടാനങ്ങള്‍ കൊപ്പം പാരമ്പര്യ ആചാരങ്ങളും , പ്രവാചകനെ വര്‍ണിക്കുന്ന മൌലൂടുകളും, രാതീബ്‌, ദിക്ര്‍, സ്വലാത്ത്‌, എന്നിവ സംഘടിത രൂപത്തില്‍ നിര്‍വഹിച്ചു പോരുന്നു. ഖുതുബ അറബിയില്‍ തന്നെ വേണമെന്ന പോലെയുള്ള കാര്യങ്ങളില്‍ പോലും അവര്‍ കണിശത കാണിക്കുന്നു. അല്ലാഹുവിനു പുറമേ , ഔലിയാക്കളോട് ഉദ്ദിഷ്ട കാര്യത്തിനായി ഇടതെടി പ്രാര്തിക്കമെന്നും അനുയായികളോട് പറയുന്നു.

ആ സംഘടന പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

രണ്ടു, ഈ മേല്‍ പറഞ്ഞതിനെ പൂര്‍ണ്ണമായി അന്ഗീകരിക്കുന്നില്ലെന്കിലും, സൃഷ്ടാവായ അല്ലാഹുവിനോട് മാത്രമായിരിക്കണം പ്രാര്‍ത്ഥന എന്ന് സമൂഹത്തോട് പറയുന്നു. നമസ്കാരത്തില്‍ കൈ കെട്ടുന്നതും, ചെറിയ ചലനങ്ങളില്‍ വരെ കണിശത പുലര്‍ത്തുന്ന അനുയായി വൃന്ടങ്ങലുള്ള ഈ സംഘടന മരിച്ചവരോട് പ്രാര്തിക്കാന്‍ പാടില്ലെന്നും, മൌലൂദ്‌ പോലുള്ളവ ശിര്‍ക്കാനെന്നും അടിവര ഇട്ടു പറയുന്നു. ഈ സംഘടനയും പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

അടുത്ത സംഘടന ,ഇസ്ലാമിന്റെ സംപൂര്‍ണതയെ കുറിച്ച് പറയുമ്പോള്‍ അവ എപ്രകാരം സംപൂര്‍നമാകുന്നു എന്ന് സമൂഹത്തെ ബോധ്യപെടുത്തുന്നു. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഇസ്ലാമിന്റെ അധ്യാപനങ്ങളെ കുറിച്ച് അപഗ്രഥിച്ചു പറയുന്ന ഇവര്‍ സമയം ആവശ്യപെടുന്ന, സാമൂഹിക, സാംസ്കാരിക രംഗ ങ്ങളിലും, ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തികൊണ്ടിരിക്കുന്നു.

ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഈ സംഘടനയുടെ നേതൃത്വങ്ങളും, അനുയായികളും എല്ലാവരും ഇസ്ലാമിനെ ജീവിത ആദര്‍ഷമായി സീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല, എല്ലാവരും, ഏകനായ സൃഷ്ടാവിനെ അംഗീകരിക്കുകയും, അടിസ്ഥാന കര്‍മങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്നു. അതില്‍ യാതൊരു വിധ തര്‍ക്കങ്ങളും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഊതി വീര്പിച്ചു തര്‍ക്കിക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത നിസ്സാര കാര്യങ്ങള്‍ മാത്രമായിരിക്കും. ഇത്തരം തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ ചില സംഘടനകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് പോകുന്ന തരത്തിലാനവ നില കൊള്ളുന്നത്‌. അത് നിലനിര്‍ത്തുക ഒരു അജണ്ട പോലെ തുടരുകയാണെന്ന് തോന്നും. തര്‍ക്കിക്കാന്‍ വേണ്ടി ബിരുടമെടുക്കുകയും, അതിനായി ഗവേഷണങ്ങളിലും, വാചക ങ്ങളുടെയും, ഉപമകളുടെയും ലോകത്ത് വിഹരിച്ചു പൊതു സമൂഹത്തില്‍ വാദ പ്രതിവാടങ്ങളിലും, ഉരുളക്കു ഉപ്പേരിയുമായി പരിപാടികളില്‍ കസറി സ്പെഷ്യ ലിസ്ടുകളായി മാറുന്നവരും സംഘടനകളുടെ പണ്ടിതരില്‍ കാണാം.ഇവര്‍ പറയുന്നത് കേട്ട് ഹരം കൊണ്ട് മറു വിഭാഗത്തെ ആക്ഷേപിച്ചും പരിഹസിച്ചും, നടക്കുന്നതും പതിവ് കാഴ്ചയാണ്. പറയുന്നതിനെ കണ്ണടച്ച് അംഗീകരിച്ചു സംഘടനകളുടെ പിന്നാലെ പോകുന്ന ഒരു അനുയായി വൃന്ടങ്ങലാണ് ഈ വിഘടനങ്ങള്‍ക്ക് ശക്തിയായി നേതൃത്വങ്ങള്‍ കാണുന്നത്. ഓരോ സന്ഘടനക്കും അവര്‍ നേടിയെടുത്ത സാമ്പത്തിക ആസ്തികളും, സ്ഥാപനങ്ങളും ഉണ്ട് എന്നതാണ് യോജിപ്പിന്റെ മേഖലക്ക്‌ തടസ്സമാകുന്നത് എന്ന് അവ തന്നെ തെളിയിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ ഒരു സമൂഹത്തിനു സംഭവിച്ചു കൊണ്ടിരുക്കുന്ന നഷ്ടങ്ങള്‍ എത്രയാണെന്ന് ഇതിന്റെ നേതൃത്വങ്ങള്‍ മനസ്സിലാക്കുന്നില്ല. ആയത്തുകളും, ഹദീസുകളും പറയുമ്പോഴും വിഘടനത്തെ ന്യായീകരിക്കാനും ഇതിനെയൊക്കെ ഉപയോഗിക്കുകയും ചെയ്യും. തങ്ങളാണ് യഥാര്‍ത്ഥ മെന്നു പറഞ്ഞു അനുയായി വൃന്ടങ്ങലുമായി അവര്‍ കോരി തരിച്ചു നടക്കും.

ആരാണ് ശരി, ആരാണ് തെറ്റ്, ആരാണ് ശിര്‍ക്ക് ചെയ്യുന്നത്, ആരാണ് ശിര്‍ക്ക് ചെയ്യാത്തത്, എന്താണ് ശിര്‍ക്ക്.. എന്തല്ല ശിര്‍ക്ക്..ഇതൊന്നും അറിയാതെ ഓരോ നേതൃത്വവും പറയുന്നത് കേട്ട് എല്ലാ സംഘടനകളിലും ആളുകള്‍ സജീവമാണ്. ആരും നരകത്തില്‍ പോകാന്‍ ഇഷ്ടപെടുന്നവരല്ല എന്നതില്‍ എല്ലാവരും ഏക സ്വരവുമാണ് താനും !

അപ്പോള്‍ എന്താണ് പ്രശ്നം !ഈ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ഇവര്‍ എന്ത് ചെയ്യുന്നു.പള്ളികളില്‍ നിന്നും ഖുതുബ പ്രസംഗം പതിവ് പല്ലവിയുമായി കേള്‍ക്കാം..


പലിശ ഹറാം....., വാങ്ങരുത്, കൊടുക്കരുത്‌, സാക്ഷി നില്‍ക്കരുത്...

മദ്യം ഹറാം.. വാങ്ങരുത്, കുടിക്കരുത്, അതിനായി കൃഷി ചെയ്യരുത്,

സ്ത്രീ ധനം കൊടുക്കരുത്‌.. സ്ത്രീക്ക് മഹര്‍ കൊടുക്കുക...വിവാഹം ലളിതമാക്കുക..ധൂര്‍ത്ത് അരുത്..

സിനിമ ഹറാം.. സീരിയല്‍ ഹറാം..

ഇങ്ങിനെ "ഹരാമുകള്‍ "കഥ കേള്‍ക്കുന്ന പോലെയായി സമൂഹം.

കുടുമ്പത്തിന്റെ, സമൂഹത്തിന്റെ അടിത്തറ നിലകൊള്ളുന്നത് സാമ്പത്തിക ത്തിലാണ്. സമ്പത്തിന്റെ വിനിമയവും, ഘടനയുമാണ് കുടുമ്പത്തിന്റെ ശരിയായ മൂല്യങ്ങള്‍ക്ക് അടിത്തറ പാകുന്നത്. അവിടെയാണ് ഇസ്ലാം ശക്തിയായി സമ്പത്തിനെ പലിശ മുക്തമാക്കി ശുദ്ധീകരിച്ചു ഒരു മൂല്യ, ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. പക്ഷെ, എവിടെയാണ് ഇസ്ലാമിക സമൂഹം !


മസ്ജിധുകളുടെ, ഇസ്ലാമിക ധര്‍മ സ്ഥാപനങ്ങളുടെ , സംഘടനകളുടെ ബാങ്ക് അക്കൌണ്ടുകള്‍ വരെ പലിശ കേന്ദ്രീകൃത സ്ഥാപനങ്ങളില്‍ ആണ് എന്നത് മേല്‍ പറഞ്ഞ കുതുബ പ്രസംഗ ങ്ങളിലെ വിഷയങ്ങള്‍ ക്ക് എന്ത് മാത്രം പ്രസക്തി സമൂഹത്തില്‍ ഉണ്ടെന്നു കാണിക്കുന്നു. പലിശ വാങ്ങിക്കുന്നില്ല എന്നാ ന്യായീകരണം പറയുമ്പോഴും ആ പലിശയെന്ന "ഫ്രൂട്ട്" നല്‍കുന്ന ആ മരത്തെ നനച്ചു കൊടുത്തു വളര്‍ത്തി വലുതാക്കാന്‍ എന്ത് മാത്രം സഹായമാണ് ഈ സമൂഹം ചെയ്തു കൊടുക്കുന്നത്. വാങ്ങാത്ത പലിശ യെന്ന ഫ്രൂട്ട് മറ്റുള്ളവരെ കൊണ്ട് തീറ്റിച്ചു സ്വയം കൈ കഴുകുമ്പോഴും, അതിനു ഇരകളായി കൊണ്ടിരിക്കുന്ന ദരിദ്ര സമൂഹത്തെ കണ്ടില്ലെന്നു നടിക്കുന്ന ദ്രോഹവും അതെ സമയം ചെയ്യുന്നുണ്ട്. ഇവിടെ സംഘടനകള്‍ സമൂഹത്തിനു യാതൊരു ദിശാ ബോധമോ, ഒരു പലിശ രഹിത മാതൃക സ്ഥാപനമോ സമര്‍പ്പിക്കാന്‍ പോലും കെല്‍പ്പില്ലാതെ മേല്‍ പറഞ്ഞ നിസ്സാര കാര്യങ്ങളില്‍ ഉഴറി കൊണ്ടിരിക്കുകയാണ്. സമൂഹം പലിശയിലും, അവ ഉള്‍കൊള്ളുന്ന ഇന്ശൂരന്‍സ്‌ നിക്ഷേപങ്ങളിലും , സ്വകാര്യ കുറികംപനികളിലും യഥേഷ്ടം വിഹരിക്കുകയാനു. ഇതിനെതിരെ സംഘടനകളുടെ പണ്ഡിതര്‍ വെറുതെ ഗീര്‍ വാനങ്ങള്‍ വിടുമ്പോഴും ആ നഗ്ന യധാര്ത്യത്തെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല.!

എന്നാല്‍ ചില സംഘടനകള്‍ അണികളുമായി നിസ്സാരമായ കാര്യങ്ങളുടെ പിറകെയാണ്. അണികലാകട്ടെ അവരുടെ സാമ്പത്തികം ഇസ്ലാം നിരോധിച്ച വ്യവസ്തിയില്‍ നിക്ഷേപിച്ചു "ഈ വിഘടന കാര്യങ്ങളുമായി" നേതൃത്വത്തിന്റെ പിന്നാലെയുമാണ്.


ഈ സംഘടനകള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു. പ്രധാനമായതിനെ വിട്ടു നിസ്സാരമായ പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഔചിത്യം പുനര്ചിന്തക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ആശയ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തന്നെ, പരസ്പരം അംഗീകരിച്ചു ഒരു ഐക്ക്യം സാധ്യമാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരേ വേദിയില്‍ നില കൊള്ളൂ ന്നുവേന്കില്‍ ഒരു സമൂഹം എന്ന നിലയില്‍ പലതും മാതൃകയായി പൊതു സമൂഹത്തിനു സമര്‍പ്പിക്കാന്‍ കഴിയും. അവിടെ ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ പൊതു സമൂഹത്തിനു വ്യക്തമാകുകയും ചെയ്യും.

വാല്‍ മുറി: ലക്ഷ്മണന്‍ ചേട്ടന്‍ മുസ്ലീമല്ല. അദ്ദേഹം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബര്‍ ആയി പണിയെടുക്കുന്നു. വിയര്‍പ്പു വറ്റുമ്പോള്‍ സമൂഹത്തെ നിരീക്ഷിച്ചു ചില സത്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തും.നേത്രുത്വങ്ങല്‍ക്കില്ലാതെ പോയ പ്രധാനപെട്ട എന്തോ ഒന്ന് അദ്ധേഹത്തിനു ഉണ്ട് എന്ന് ഒരുപക്ഷെ എന്നെപോലെ ബഹുമാന്യരായ സന്ദര്‍ശകരും സമ്മതിക്കും..!


26 comments:

islamikam said...

സംഘടനകള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു. പ്രധാനമായതിനെ വിട്ടു നിസ്സാരമായ പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഔചിത്യം പുനര്ചിന്തക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ആശയ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തന്നെ, പരസ്പരം അംഗീകരിച്ചു ഒരു ഐക്ക്യം സാധ്യമാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരേ വേദിയില്‍ നില കൊള്ളൂ ന്നുവേന്കില്‍ ഒരു സമൂഹം എന്ന നിലയില്‍ പലതും മാതൃകയായി പൊതു സമൂഹത്തിനു സമര്‍പ്പിക്കാന്‍ കഴിയും

Anonymous said...

വൈക്കം മുഹമ്മദ് ബഷീർ ഇതു പറഞ്ഞിട്ട് നാളേറേയായി. ഒരു കണക്കിനു സമുദായം ഇതു ഗൌരവത്തിൽ ചർച്ചചെയ്യാതീരുന്നത് നന്നായെന്ന് തോന്നുന്നു.ഒരു പൂതിയ സംഘടനകൂടി ഉണ്ടായേനേ. മൂത്രം ഒഴിക്കുന്നത് നിന്നിട്ടാണോ, ഇരുന്നാണോ? ഇനി ഒരുമിച്ചിരുന്ന് ഇതു ചെയ്യുന്നത് എങ്ങനെ? കുന്നിന്റെ മുകളിൽ സാധ്യമാണോ? ഇങ്ങനെ പോയേനെ ചർച്ചയുടെ ഗതി...... എന്തായാലും പടച്ചോൻ കാത്തു....

Anonymous said...

mumbu islamum mushrikkukalum mathramanallo undayirunnath pinne engineyannu muslinkal kakshikalayathu

Unknown said...

charcha vishayam unnathamaanengilum eee puthiya basha vayichedukkaan nanne prayaasam, ulla mangleeshum kaivittu pokum pole

islamikam said...

എന്ത് കൊണ്ട് വിഘടിക്കുന്നുവെന്നതിനു അടിസ്ഥാന കാരണം താങ്കള്‍ ഒന്ന് കൂടി പോസ്റ്റ്‌ വായിച്ചാല്‍ മനസ്സിലാകും.
.................
നോട്ട് : മന്ഗ്ലീഷിന്റെ ലിപി നോക്കേണ്ട. വായിച്ചാല്‍ ആശയം ലഭിക്കുന്നുണ്ടോ എന്നതിന് പ്രാധാന്യം കൊടുക്കുക.
ചര്‍ച്ച ആരോഗ്യകരമാകട്ടെ,
കമന്റ്സിന് നന്ദി

rumana | റുമാന said...

ദർശന വ്യഖ്യാനങ്ങളിൽ സമ്പത്തിന്റെയും പദവിയുടെയും മൂല്യങ്ങളെ ത്യജിക്കാൻ കഴിവുള്ളവർക്കെ ഒരുമയുടെ ദർശനം പറയാനാവൂ. … സമ്പത്തും പദവിയും ആൾബലവുമാണ് ദർശന സമ്പന്നത എന്ന് ധരിക്കുന്നവർ ഒരുമിച്ചിരുന്ന് മൂത്രമൊഴിച്ചാൽ മൂത്രച്ചാലുകൾ അധികരിക്കുമെന്നല്ലാതെ എങ്ങിനെയാണ് തന്റെ ഗ്രൂപ്പിന്റെ മൂത്രം അളക്കാനാവുക.! അതിനുള്ള സമവാക്യം കണ്ടെത്തിയാൽ ഒരു പക്ഷെ…..
(ഒരുമിക്കുന്നതിനെ ഞങ്ങൾ (എല്ലാവരുമില്ല) അനുകൂലിക്കുന്നു എന്നാൽ സ്ഥാപനജംഗമവസ്തുക്കൾ ? എന്ന ചോദ്യത്തിന്ന് മുന്നിലായിരുന്നല്ലോ ആശ്രമം പാളിപ്പോയത്)

islamikam said...

റുമാന പറഞ്ഞു
""ദർശന വ്യഖ്യാനങ്ങളിൽ സമ്പത്തിന്റെയും പദവിയുടെയും മൂല്യങ്ങളെ ത്യജിക്കാൻ കഴിവുള്ളവർക്കെ ഒരുമയുടെ ദർശനം പറയാനാവൂ. … ""
അതെ റുമാന,
അനുയായികള്‍ക്ക് തേന്‍ പോലെ പകര്‍ന്നു നല്‍കുന്നപാതിരാ പ്രസങ്ങങ്ങളിലും, സമൂഹ കുമ്പസ്സാര പ്രാര്തനകളില്‍ കൂടിയും ആര്ജിജ്ജെടുത്ത സ്ഥാവര ജംഗമ സ്വത്തുക്കളും, കുഴിക്കൂര് ചമയങ്ങളും പരമ്പരകളായി തന്നെ പോകേണ്ടതുണ്ട്. പണ്ഡിതര്‍ക്കു ദീന്‍ എന്ന് പറഞ്ഞാല്‍ മനുഷ്യ സമൂഹത്തിനു വേണ്ടി നില കൊള്ളുക എന്നതല്ലല്ലോ. ആസ്തികള്‍ നിലനിര്‍ത്താന്‍ "തങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന് പറയുന്ന "ഗവേഷണ ബുദ്ധി ജീവി പണ്ഡിത സമൂഹ" മാണല്ലോ അവര്‍ കാണുന്ന സമൂഹം !
അപ്പോള്‍ പിന്നെ ഇവര്‍ക്ക് എന്നും "അനൈക്യമാനല്ലോ സാമ്പത്തിക മഹാബലം "
വാട്ട്‌ ടു ടൂ,
അര്‍ഹതയുള്ളവര്‍ സമൂഹത്തിന്റെ നേതൃത്വ സ്ഥാനത്തില്‍ ഇരിക്കാന്‍ ഇല്ലെങ്കില്‍ അവിടെ " ...." ഈ പറയുന്നവരൊക്കെ ഇരുന്നു വിക്രുതമാക്കും. ഇതാണ് "ഇസ്ലാമെന്നും" മുസ്ലീങ്ങളും, ഇത് ഇവര്‍ തന്നെ കൊണ്ട് നടക്കട്ടെ എന്ന് മറ്റുള്ളവരും കരുതുമ്പോള്‍ അനുഭവേധ്യമാകേണ്ട ഇസ്ലാമിന്റെ സാമൂഹിക ഗുണഫലങ്ങള്‍ സമൂഹത്തിനു നഷ്ടമാകുകയാണ്.

رفيق said...

ellawarum onnichu otta sangadana awuka ennadu sundaramenkilum nadakkatha ashayamanu.pakshe nam wishamikkendathundo. wenda pala sandarbangalilum kerala muslimngal onnichittille, poochaku mani kettiyittille.allahu nammude nedakkaleyum nammeyum sahayikatte.

islamikam said...

Br. sayed
പരസ്പരം ശിര്‍ക്ക് ആരോപിചീട്ടാണല്ലോ ഈ സംഘടനകള്‍ ഉണ്ടായത്.
ശിര്‍ക്ക് ചെയ്‌താല്‍ നരകത്തിലിട്ടു ശിക്ഷിക്കും എന്ന് ഇവര്‍ പരസ്പരം പറയുന്നു.
ഒരു സംഘടന മറ്റേ സംഘടനയെ പറ്റി ശിര്‍ക്ക് എന്ന് പറയും , അവര്‍ തിരിച്ചും .
എല്ലാവരും അവരുടെ കാഴ്ചപാടില്‍ ശരിയാണ് . പക്ഷെ അതിന്റെ പേരില്‍ എല്ലാവരെയും ഇട്ടു കരിക്കുമോ കരുണാമയന്‍ ?
ഇല്ല . അപ്പോള്‍ പിന്നെ എല്ലാവരും വിവേകം ഉപയോഗിക്കുക , പഠിക്കുക , പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കാതിരിക്കുക .
ഒറ്റകെട്ടായി മുന്നേറുക . സമൂഹത്തില്‍ എല്ലാവര്ക്കും മാതൃകയായി ഒരു ഇസ്ലാമിക സമൂഹം ഉണ്ടാകുക .
അതല്ലേ വേണ്ടത് !

Anonymous said...

You are a typical Jammat/solidarity follower. your words itself has the double face of jamaat e islami.

Thouhid is the main thing in islam the others are only its branches. so come to thouhid,,, first do the dawa for thouhid. set aside all other matters.

islamikam said...

Anonimous,said """Thouhid is the main thing in islam the others are only its branches. so come to thouhid,,, first do the dawa for thouhid. set aside all other matters.""
എത്രത്തോളം ഒരു കാര്യത്തില്‍ സൂക്ഷമത, സാഹചര്യം ആവശ്യപെടുന്ന കാര്യങ്ങളില്‍ പുലര്‍ത്തുന്നു എന്നതാണ് ജമ അതിന്റെ കാര്യത്തില്‍ പറയാനുള്ളത്. എന്ത് കൊണ്ട് എന്ന് പറയുമ്പോള്‍ സമൂഹത്തെ അതിന്റെ കാരണവും കൂടി ബോധ്യപെടുതുന്നുണ്ട്. ഇതൊക്കെ അറിയണ മെങ്കില്‍ കുര്‍ ആന്റെ ലക്ഷ്യത്തെ കുറിച്ച് അറിയണം.
മനുഷ്യ സമൂഹത്തില്‍ ഉയര്‍ത്തുന്ന പ്രത്യാങാതങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കേണ്ടത് ഭൂമിയെ ബാലന്സോടെ സൃഷ്ടിച്ച അല്ലാഹുവിനോടുള്ള ബാധ്യതയാണെന്ന് അല്ലാഹുവിന്റെ വചനം നെഞ്ചിലെട്ടിയവരുടെ ബാധ്യതയാണെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നു. യഥാര്‍ത്ഥ ഇസ്ലാം നിലകൊള്ളുന്ന പ്രായോഗിക ദര്‍ശനത്തെ അനുഭവത്തില്‍ കൂടി ഉള്കൊള്ളുകയും, ആ ഇസ്ലാമിനെ പഠിക്കാന്‍ തയ്യാറാവുകയും ചെയ്യുക.

തൌഹീദ് എപ്രകാരം ഹൃദയത്തില്‍നിന്നും പ്രായോഗിക സാമൂഹിക ജീവിതത്തിലേക്ക് ചലനാത്മകമായി ഇടപെടുന്നു എന്ന് തിരിച്ചറിയണം.
യുവജനങ്ങളുടെ തൌഹീദ് വസ്ത്രം കേറ്റി ധരിക്കുന്നതിലോ, വിരല്‍ അനക്കുന്നതിലോ, മറ്റു ചിന്നങ്ങള്‍ കാനിക്കുന്നതിലോ മാത്രമല്ല , ആ തൌഹീദിന്റെ ഊര്‍ജ്ജം മനുഷ്യ സമൂഹത്തിന്റെ നന്മക്കും നീതിക്കും വേണ്ടി സമര്‍പ്പിക്കുന്നതില്‍ കൂടിയാണ് അത് സാക്ഷാല്‍ക്കരിക്കപെടുന്നത് എന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയട്ടെ.

Rasleena said...
This comment has been removed by the author.
Rasleena said...

സംഘടനകളെല്ലാം സംഘടനകളായി നിന്നുകൊണ്ടുതന്നെ പൊതുവിൽ ഐക്യപ്പെടുക എന്ന ലക്ഷ്യത്തിന് വിജയ സാധ്യതയുണ്ട്. പക്ഷെ മറ്റൊരു സംഘടനയെ എതിർക്കാതെ തങ്ങൾക്ക് നിലനിൽ‌പ്പില്ല എന്ന് കരുതുന്നവരുണ്ടാകുമ്പോൾ എന്ത് ചെയ്യും?
ചില സംഘടനകൾ ഇടക്ക് ഐക്യാഹ്വാനവുമായി വരാറുണ്ട്, പക്ഷെ അവർക്കൊരു ഡിമാന്റുമുണ്ടാകും.‘തങ്ങളുടെ മുഖ്യ ശത്രുസംഘടനയെ ഒറ്റപ്പെടുത്തി ബാക്കി എല്ലാവർക്കും ഐക്യപ്പെടാം!’
ഞങ്ങൾ മാത്രം മുത്തഖികളും ബാക്കിയെല്ലാവരും ഇസ്ലാമിനു പുറത്തായ മുഷ്‌രിഖുകളുമാണെന്ന് കരുതുന്നവർ ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവരും മുസ്ലിംകളാണെന്ന് സമ്മതിക്കാനെങ്കിലും തയ്യാറായെങ്കിലല്ലേ ഐക്യത്തെക്കുറിച്ച് ചിന്തിക്കാനെങ്കിലും ന്യായമുള്ളൂ?
സങ്കുചിത ചിന്തകളുപേക്ഷിച്ച് ഐക്യത്തോടെ വർത്തിക്കാൻ എല്ലാ മുസ്ലിം സംഘടനകൾക്കും അല്ലാഹു ഹൃദയവിശാലത നൽകട്ടെ!

Zulfukhaar-ദുല്‍ഫുഖാര്‍ said...

വളരെ ഐക്യത്തോടെ ജീവിച്ചിരുന്ന കേരളീയ മുസ്ലിം സമൂഹത്തിൽ അനൈക്യത്തിന്റെ വിത്തു പാകി ,മുസ്ലിം സമൂഹത്തിൽ ശിർക്ക് ആരൊപിച്ച് മുളയെടുത്ത വഹാബി / ജമാ അത്തെ ഇസ്ലാമി പ്രസ്ഥാനത്തിന്റെ അനുയായി താങ്കൾ ഈ വേദമോതുന്നത് കാണുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന സംശയം മാത്രം ബാക്കിയാവുന്നു.

ആദ്യം മുസ്ലിംങ്ങളെ മുസ്ലിമായി അംഗീകരിക്കാൻ നിങ്ങളും നിങ്ങളുടെ പാർട്ടിക്കാരും തയ്യാറാവുക അതായിരികും നന്മ

പിന്നെ റുമാന യും കൂട്ടരും കോണി യിൽ നിന്നിറങ്ങി വന്ന് ലോകം കാണാൻ ഇനിയും സംയമെടുക്കും .

സമവായം എന്ന വാക്ക് തന്നെ റുമാനയുടെ മൊല്ലാക്കമാർ ആദ്യം കേൾക്കുകയാണത്രെ.. ഴ യും യ യും തിരിച്ചറിയാത്ത മൊല്ലമാർ

Zulfukhaar-ദുല്‍ഫുഖാര്‍ said...

ലക്ഷ്മണൻ ചേട്ടന് മുസ്ലിംങ്ങൾ എല്ലാ മുസ്ലിംങ്ങളാണ്. എന്നാൽ ജമാ അത്തെ ഇസ്ലാമിക്കും വഹാബിക്കും മുസ്ലിംങ്ങൾ മുസ്ലിംങ്ങളല്ല. അതാണ് ഈ അനൈക്യത്തിനു അടിസ്ഥാനം. വൈക്കത്തിനും മനസ്സ്ലിലായിക്കാണില്ല

Zulfukhaar-ദുല്‍ഫുഖാര്‍ said...

റുമാ‍നയുടെ മൌലവിമാർക്കുള്ള ജംഗമ വസ്തുക്കൾ അവർ വീട്ടിൽ നിന്ന് കൊണ്ട് വന്നതല്ലല്ലോ.. അതൊന്നുമല പെങ്ങളെ പ്രശ്നം ഇമ്മടെ സ്ഥാനം പോവുമെന്ന പേടിയാണീ ഐക്യവിരോധത്തിനു കാരണം.

islamikam said...

ദുല്‍ഫുക്കാര്‍,
പരസ്പരം വിമര്‍ശിച്ചു , തര്‍ക്കിച്ചു ഇരിക്കുക എന്നതല്ല ബുദ്ധിയുള്ള നേതൃത്വം ചെയ്യേണ്ടത്.
സമൂഹത്തെ ഒരുമിച്ചു നിര്‍ത്താന്‍ വിട്ടുവീഴ്ചയോടെ, സഹിഷ്ണുതയോടെ വര്‍ത്തിക്കുക എന്നതായിരിക്കണം നേതൃത്വത്തിന്റെ കടമ.
എ പി , ഇ കെ , മുജാഹിദ്‌-ഔദ്യോഗികം, മടവൂര്‍, ജമാ അത്ത്.....
ഇതില്‍ എ പി , ഇ കെ എന്നത് വ്യക്തി പ്രഭാവത്തില്‍ അതിഷ്ടിതമായ കള്‍ട്ട് രൂപമായി മാറി കൊണ്ടിരിക്കുന്നു. ശൈകെന്നും, ശൈക്കുനയെന്നും, കമരുള്‍ ഉലമയെന്നുമൊക്കെ പേരിനോട് ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ അപ്രീതി സംബാദിക്കുമെന്ന തലത്തിലേക്കും, കാണുമ്പോള്‍ തക്ബീര്‍ മുഴക്കുന്ന തലത്തിലേക്കും അതിന്റെ അണികളെ മാറ്റിയ തില്‍ അതിന്റെ "പണ്ഡിതര്‍" വിജയിച്ചിരിക്കുന്നു. നിഷ്കളങ്കരായ അതിന്റെ അണികള്‍ അവര്‍ പറയുന്നതിനെ കണ്ണടച്ച് വിശ്വസിക്കുകയും,
പറയുന്നതിനപ്പുറം വിട്ടു ചിന്തിക്കുന്നത് തെറ്റാണെന്നും, ചിന്തിക്കെണ്ടാതില്ലെന്നും കരുതുന്നു. ഇവിടെ ഭൌതിക വിദ്യാബ്യാസതെയും, സൌകര്യങ്ങളെയും, ചിന്തക്കും, യുക്തിക്കും വിട്ടുകൊടുക്കുമ്പോള്‍, ഇവരുടെ "വ അളുക"കളില്‍ പറയുന്നത് കണ്ണടച്ച് കേള്‍ക്കുകയും, അംഗീകരിക്കുകയും ചെയ്യുന്ന ദാരിദ്ര്യം ബാധിച്ച ചിന്തകളാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പൌരോഹിത്യത്തിന്റെ ചങ്ങല കെട്ടുകളില്‍ നിന്നും മനുഷ്യനെയും, അവന്റെ ചിന്തയെയും മോചിപ്പിച്ച പ്രവാചകന്‍ ഇന്നുണ്ടായിരുന്നുവേന്കില്‍, തിന്മകള്‍ക്കെതിരെ നിലകൊണ്ടു, എല്ലാ മേഖലയിലും മാതൃകയാകേണ്ട ഒരു സമൂഹത്തിന്റെ രൂപ മാറ്റം സംഭവിച്ച ഈ "കള്‍ട്ട്"പ്രാര്‍ഥനാ ഗ്രൂപുകളെ എങ്ങിനെ കൈകാര്യം ചെയ്യുമായിരുന്നുവെന്ന് കുര്‍അനിലൂടെ വായിച്ചെടുക്കുക !

Zulfukhaar-ദുല്‍ഫുഖാര്‍ said...

====ശൈകെന്നും, ശൈക്കുനയെന്നും, കമരുള്‍ ഉലമയെന്നുമൊക്കെ പേരിനോട് ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ അപ്രീതി സംബാദിക്കുമെന്ന ====


അക്ഷരതെറ്റോ അതോ പരിഹാസമോ. എന്തായാലും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലല്ല കാര്യങ്ങൾ

പണ്ഡിതന്മാരെ ബഹുമാനിക്കുന്നതിൽ എന്താണിത്ര അസഹിഷ്ണുത ?

ശൈഖ് എന്നും ശൈഖുന എന്നും ഖമറുൽ ഉലമ എന്നും അർഹതപ്പെട്ടവരെ വിളിക്കുന്നതിൽ ഇസ്ലാം വിരോധിക്കുന്നില്ല.

പിന്നെ തക്ബീർ, സ്വലാത്ത് വിരോധത്തിന് യതൊരു രക്ഷയുമില്ല.

സുന്നി നേതാക്കൾ ജമാ അത്തെ ഇസ്ലാമിക്കാരെ പോലെ കൊല്ലം തോറും മീറ്റിംഗ് നടത്തിയല്ല ഇസ്ലാമിന്റെ കാ‍ര്യങ്ങൾ മാറ്റി തീരുമാനിക്കുന്നത്. അന്ന് വോട്ട് ശിർക്ക് ഇന്ന് ഹാലാൽ അങ്ങിനെ അങ്ങിനെ..

അതിനാൽ സത്യം പറയുന്നവരെ വിശ്വസിക്കാം.

രാജ്യത്തിന്റെ അഖണ്ഡത തന്നെ നശിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയെപ്പോലെ യുള്ള നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മുഖം മൂടി വലിച്ചു കീറുന്ന പണ്ഡിതന്മാർ നിങ്ങൾക്ക് കണ്ണിലെ കരടാവും

അതിനു ചിലർ ഓശാനക്കാരുണ്ടാവും അവർക്ക് ദീനും ലീഗും തീനും എല്ലാം ഒന്നാണ്

ജമാ അത്തിന്റെ കാപട്യങ്ങൾക്കെതിരെയാവട്ടെ നിങ്ങളുടേ ആദ്യ വെടി എന്നിട്ടാവം പുറത്തേക്ക്

തൽകാലം നിറുത്തുന്നു

islamikam said...

ദുല്‍ ഫുക്കാര്‍ പറഞ്ഞു,
"""രാജ്യത്തിന്റെ അഖണ്ഡത തന്നെ നശിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയെപ്പോലെ ""യുള്ള
നിങ്ങളുടെ പ്രസ്ഥാനത്തിന്റെ"" മുഖം മൂടി വലിച്ചു കീറുന്ന പണ്ഡിതന്മാർ നിങ്ങൾക്ക് കണ്ണിലെ കരടാവും.
..............
സുന്നി വേഷം കെട്ടിയ ഫാഷിസ്റ്റ്‌ ആണോ എന്ന് സംശയം ജനിപ്പിക്കുന്ന കമന്റ് !
അതോ ജമാ അത്തിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നും വന്നതാണോ !
ദുല്‍ ഫുക്കാര്‍, ജമാ അത്തിനെ കുറിച്ചു കുറച്ചെങ്കിലും അറിവ് നേടിയീട്ടു പോരെ "ഈ പുതിയ അഖണ്ടതാ" കണ്ടെത്തല്‍ !

Zulfukhaar-ദുല്‍ഫുഖാര്‍ said...

Mr. JI follower,

ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടനയിൽ വല്ല മാറ്റവും വരുത്തിയിട്ടുണ്ടോ ?ഇല്ലല്ലോ !
അപ്പോൾ പിന്നെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമ്പോൾ അസഹിഷുണത പ്രകടിപ്പിച്ചിട്ട് കാര്യമില്ല

ഇവിടെ പാരമ്പര്യ മുസ്ലിംങ്ങളും ഹിന്ദുക്കളും വളരെ സൌഹാർദ്ദത്തോടെ ജീവിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കാൻ മാത്രമേ നിങ്ങളുടെ ഇഖാമത്തുദ്ദിന്നും ഹുകൂമതെ ഇലാഹിയും ബലാകുൾച്ചിയുമൊക്കെ ഉപകരിച്ചിട്ടുള്ളൂ..

പുറമെ പഞ്ചാരവാക്കും സാഹിത്യവും അകമെ കാപട്യത്തിന്റെ മൌദൂദിസവുമായി പലകോലത്തിൽ (സിമി, എസ്.ഐ.ഒ , സിജി, ഇപ്പോൾ സോളിഡാരിറ്റി ) ജനങ്ങളെ വഞ്ചിക്കുന്ന ജമാ അത്തുകാരുടെ പരിപാടികൾ കൊണ്ട് തന്നെയാണിവിടെ ഫാഷിസ്റ്റുകൾക്ക് വേരുണ്ടായത് എന്ന് കൂടി ഓർക്കുക

islamikam said...

""
ഇവിടെ പാരമ്പര്യ മുസ്ലിംങ്ങളും ഹിന്ദുക്കളും വളരെ സൌഹാർദ്ദത്തോടെ ജീവിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കാൻ മാത്രമേ നിങ്ങളുടെ ഇഖാമത്തുദ്ദിന്നും ഹുകൂമതെ ഇലാഹിയും ബലാകുൾച്ചിയുമൊക്കെ ഉപകരിച്ചിട്ടുള്ളൂ..""

ദുല്‍ ഫുക്കാറിന്റെ വചനം !

താഴെ പരയുന്നവര്‍ക്കെന്തറിയാം അല്ലെ ദുല്‍ ഫുക്കാര്‍
.............



"ഞാന്ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും നിങ്ങള് ദൈവദാസരാണെങ്കില്ദൈവത്തിന്റെ കല്പനകള്അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്സംബന്ധിച്ചതില്എനിക്ക് ഖേദഃമില്ല; സന്തോഷമേയുള്ളൂ. അവര്ഇനിയും എന്നെ ക്ഷണിച്ചാല്കാല്നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്സംബന്ധിക്കും''
(ഗാന്ധിജി, സര്ച്ച്ലൈറ്റ് - പാറ്റ്ന 27 ഏപ്രില്1946)

"സാമുദായിക സൌഹാര്ദ്ദവും ഹിന്ദു-മുസ്ലിം ഐക്യവും ഉന്നംവച്ച് പ്രവര്ത്തിക്കുന്ന വല്ലസംഘടനകളും ഇന്ന് രാജ്യത്തുണ്െടങ്കില്അത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പൂര്ണ്ണ ഉത്തരവാദിത്വത്തോടെ എനിക്കുപറയാന്കഴിയും.
ഇന്ത്യന്ജമാഅത്തെ ഇസ്ലാമിയുടെ സാക്ഷാല്ലക്ഷ്യം ഇസ്ലാമിന്റെ പ്രചരണമാണ്. ഈ ലക്ഷ്യത്തോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാന്ഓരോവ്യക്തിക്കും സ്വാതന്ത്യ്രമുണ്ട്. എന്നാല്ഈ മാര്ഗത്തില്നടത്തപ്പെടുന്ന ശ്രമങ്ങള് സമാധാനപരമായിരിക്കുന്നേടത്തോളം അതിനെ എതിര്ക്കാന്ആര്ക്കും അവകാശമില്ല.''

(പണ്ഡിറ്റ് സുന്ദര്ലാല്, നാഷണല്ഹെറാള്ഡ്)

"ഇന്ത്യന്ഭരണഘടനക്കുള്ളില്നിന്നുകൊണ്ട് സമാധാനപരമായി പ്രവര്ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, മുസ്ലിംവിരോധം മാത്രം ലാക്കാക്കി വര്ഗീയത ഇളക്കിവിട്ട് മുന്നേറുന്ന ബി.ജെ.പിയും ഒരുപോലെയാണെന്ന് സാധാരണക്കാരന്പോലും പറയുകയില്ല. ഏതെങ്കിലും ഒരു മീറത്തോ ഭഗല്പൂരോ രഥയാത്രയോ ഇന്ത്യന്ജമാഅത്തെ ഇസ്ലാമി നടത്തിയതായി ആര്ക്കുമറിയില്ല. മാത്രമല്ല; സ്വാതന്ത്യ്രാനന്തരം ഭാരതത്തില് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും വര്ഗീയ സംഘട്ടനങ്ങളിലോ കലാപങ്ങളിലോ ജമാഅത്തെ ഇസ്ലാമിയുടെ കൈയുണ്െടന്ന് ഇന്ത്യയിലെ ഒരു ഭരണകൂടവും ഒരു കമീഷന്റിപ്പോര്ട്ടും ഇതുവരെയും ആരോപിച്ചിട്ടില്ല.
വര്ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള് സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്നടത്തിയതായിട്ടോ ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്ഒന്നാണെന്നും, അതിനാല്ഏവരും ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്ഗീയ കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്ത്തിപ്പിടിച്ച് സഹായഹസ്തവുമായി പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.''

(എം. കരുണാകരന്, നേമം, കേരളകൌമുദി, 1991 ജൂലൈ 28)

Anonymous said...

ലേഖനം വായിച്ചപ്പോൾ ആത്മാർത്ഥതയോടെ എഴുതിയതാണെന്ന് തോന്നി, പക്ഷേ കമന്റ് ബോക്സിലെത്തിയപ്പോൾ ലേഖകൻ ഒരു വെറും ജമാ‌അത്തുകാരനായി മാറി. ഇതുതന്നെയാണ് മുസ്ലിം സമുദായത്തിന്റെ ശാപം. ആത്മാർത്ഥമായി ഐക്യപ്പെടാൻ ആരും തയ്യാറല്ല. എന്നാലോ ഞങ്ങൾ ഐക്യത്തിന്റെ വക്താക്കളാണെന്ന് ഗീർവ്വാണമടിക്കാൻ എല്ലാവരും മിടുക്കന്മാരുമാണ്.

..naj said...
This comment has been removed by the author.
..naj said...

ദുല്‍ ഫുക്കാര്‍ പറഞ്ഞു,
"""രാജ്യത്തിന്റെ അഖണ്ഡത തന്നെ നശിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയെപ്പോലെ ""യുള്ള
നിങ്ങളുടെ പ്രസ്ഥാനത്തിന്റെ"" മുഖം മൂടി വലിച്ചു കീറുന്ന പണ്ഡിതന്മാർ നിങ്ങൾക്ക് കണ്ണിലെ കരടാവും.
Zulfukhaar-ദുല്‍ഫുഖാര്‍ said...
""ഇവിടെ പാരമ്പര്യ മുസ്ലിംങ്ങളും ഹിന്ദുക്കളും വളരെ സൌഹാർദ്ദത്തോടെ ജീവിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കാൻ മാത്രമേ നിങ്ങളുടെ ഇഖാമത്തുദ്ദിന്നും ഹുകൂമതെ ഇലാഹിയും ബലാകുൾച്ചിയുമൊക്കെ ഉപകരിച്ചിട്ടുള്ളൂ..""

മേല്‍ പറഞ്ഞത് ഞാനല്ല, അതിനു മറുപടി എന്റെയുമല്ല. ഗാന്ധിജിയും, പണ്ഡിറ്റ്‌ സുന്ദര്‍ ലാലും ജമാ അത് കാരാണെന്ന് ആരും പറയില്ല. അത് കൊണ്ട് ദുല്‍ഫുക്കാര്‍ പറഞ്ഞത് അപ്പടി വിഴുങ്ങി പക്ഷ പാതിത്വം കാണിക്കാന്‍ എനിക്ക് കഴിയില്ല. രാജ്യത്തെയും, ജനങ്ങളെയും മനസ്സിലാക്കുന്ന ബുദ്ധിയുള്ള നേതാക്കള്‍ പറയുന്നതിനെ അന്ഗീകരിക്കാനുള്ള മനസ്സ് ഞാന്‍ കാനിക്കുന്നില്ലെന്കില്‍ പിന്നെ ഈ പറയുന്ന കമന്റ് കാരും, ഞാനും തമ്മില്‍ വിത്യസമില്ലല്ലോ.
അനോണിമസ്‌,
ആരാണ് വിഭാഗിയത ഉണ്ടാക്കുന്ന കമന്റുകള്‍ നല്‍കുന്നതെന്ന് ബോധ പൂര്‍വ്വം വായിച്ചാല്‍ മനസ്സിലാകും.

prachaarakan said...

ഗാന്ധിജിയും മറ്റും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചാൽ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം ഇല്ലാതാവുമോ ? വ്യക്തമായി പഠിക്കാത്തത് കൊണ്ടോ അല്ലെങ്കിൽ വല്ല രാഷ്ട്രീയ നേട്ടത്തിനോ പറഞതായിരിക്കും.
===================

അതിവിചിത്രമായ രാഷ്‌ട്രീയ വ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാമിനെ വിശദീകരിച്ച ആധുനിക മുസ്‌ലിം സൈതാന്തികരില്‍ ഒരാളാണ്‌ സയ്യിദ്‌ ഖുതുബ്‌. സമ്പൂര്‍ണ ഇസ്‌ലാമികഭരണത്തില്‍ കുറഞ്ഞ്‌ ഒന്നുകൊണ്ടും ലോകത്ത്‌ ഇസ്‌ലാം പുലര്‍ന്നുവെന്നോ, തൗഹീദ്‌ സ്ഥാപിക്കപ്പെട്ടുവെന്നോ പറയാനാവില്ലെന്ന്‌ ശഠിച്ചവരില്‍ ഒരാള്‍. ലോകക്രമം പരിപൂര്‍ണമായും ഇസ്‌ലാമികമായി മാറ്റിപ്പണിയും വരെ ഏതൊരു ഇസ്‌ലാമികേതര ഭരണകൂടത്തിനും ഘടനക്കും വഴങ്ങുന്നത്‌ ശിര്‍ക്ക്‌- ബഹുദിവ്യത്വ സങ്കല്‍പമാണെന്ന്‌ വിശദീകരിക്കുന്നിടത്തോളം തീവ്രമായിരുന്നു സയ്യിദ്‌ ഖുതുബിന്റെ നിലപാടുകള്‍. മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയും ഇതേ ആശയങ്ങളാണ്‌ അനുവര്‍ത്തിച്ചു പോരുന്നത്‌.

മുഴുവൻ ലേഖനവും വായിക്കുക

ഇവിടെ

islamikam said...

പ്രചാരകന്‍ പറഞ്ഞു

"ഇസ്‌ലാമിനെ വിശദീകരിച്ച ആധുനിക മുസ്‌ലിം സൈതാന്തികരില്‍ ഒരാളാണ്‌ സയ്യിദ്‌ ഖുതുബ്‌. സമ്പൂര്‍ണ ഇസ്‌ലാമികഭരണത്തില്‍ കുറഞ്ഞ്‌ ഒന്നുകൊണ്ടും ലോകത്ത്‌ ഇസ്‌ലാം പുലര്‍ന്നുവെന്നോ, തൗഹീദ്‌ സ്ഥാപിക്കപ്പെട്ടുവെന്നോ പറയാനാവില്ലെന്ന്‌ ശഠിച്ചവരില്‍ ഒരാള്‍......"
..........
പ്രചാരകനെ പോലെ പാരമ്പര്യമായി ജനിച്ചവര്‍
ഇസ്ലാമിനെ ഒരു വെറും മതമെന്ന രീതിയിലാണ് മനസ്സിലാക്കിയതില്‍ വന്ന പിഴവാണ് ഇത്തരത്തില്‍ അഭിപ്രായം പറയുന്നതിന്റെ കാരണം. അല്ലെങ്കിലും "കാനേഷുമാരി മുസ്ലീങ്ങള്‍ക്ക് പെരുനാളും, മൌലൂടും, രതീബും, പിന്നെ ആഗ്രഹപൂര്തീകരണത്തിന് തങ്ങളുടെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ഉള്ള
കൂട്ട പ്രാ ര്‍ഥനകളും, നേര്ച്ചകലുമോക്കെയാണ് "ഇസ്ലാം".
ഇവരോട് മഹാശയനായ സൃഷ്ടാവിന്റെ ഇസ്ലാം എന്താണ് പ്രതിനിധാനം ചെയ്യുന്നതെന്നും, ലക്ഷ്യമാക്കുന്നതെന്നും പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ പ്രയാസമായിരിക്കും. അത് മനസ്സിലാകണമെങ്കില്‍ അനേകകോടി ഗാലക്സികളെ സംവിധാനിച്ചു അതിലെ എന്നിയാലോടുങ്ങാത്ത ഗ്രഹങ്ങളെ യും
സൃഷ്ടികളെയും യുക്തി പൂര്‍വ്വം നിയന്ത്രിച്ചു, പരിപാലിക്കുന്ന മഹാശക്തിയെ-അല്ലാഹുവിനെ അറിയണം.
മനുഷ്യര്‍ തങ്ങള്‍ക്കു തോന്നിയപോലെ നിയമ നിര്‍മ്മിച്ച്-തങ്ങള്‍ക്കു തോന്നിയപോലെ സമ്പത്തു ചൂഷണം ചെയ്തി, ജാതിയും, വര്‍ഗ്ഗവും, തിരിച്ചു, അഴിമതി കാണിച്ചു, അജ്ഞ്ഞരായവരെയും, ദരിദ്രരെയും നിലനിര്‍ത്തി, വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചു ജീവിക്കുന്ന കാര്യത്തില്‍ "തങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവിനു" കാര്യമൊന്നുമില്ലെന്ന് കരുതുന്നവര്‍ക്ക് ഇസ്ലാമിക സമത്വ നീതി രാഷ്ട്രീയം മനസ്സിലാകില്ല.
ഇസ്ലാമിനെ ഇവര്‍ വെറും മതമായിട്ടാണല്ലോ മനസ്സിലാക്കിയിട്ടുള്ളത്.
തവ്ഹീദ്‌ എന്നാല്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നു വെറുതെ വിശ്വസിക്കുകയല്ല. അതിന്റെ വിശാലാര്‍ത്ത്തിലൂടെ മനസ്സിലാക്കുകയാണ് വേണ്ടത്. അപ്പോള്‍ യഥാര്‍ത്ഥ തൌഹീദ് എന്തെന്നും, ലക്‌ഷ്യം എന്തെന്നും മനസ്സിലാകും .