Sunday, May 3, 2009

സമൂഹവും, സംഘടനകളും

സൃഷ്ടാവിന്റെ പ്രാപഞ്ചിക വ്യവസ്ഥിതിയായ ഇസ്ലാം ഇന്ന് തങ്ങള്‍ വ്യക്യനിച്ചു പറയുന്ന ഒരു തലത്തിലേക്ക് ചുരുങ്ങി പല സന്ഘടനകളായി മാറിയിരിക്കുന്നു. എല്ലാ സംഘടനകളും അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഏകീ ഭാവം പുലര്തുന്നുന്ടെന്കിലും പൊതു സമൂഹത്തില്‍ പരസ്പരം വാഗ്വാധതിലെക്കും, തര്‍ക്ക-കുതര്‍ക്കങ്ങളില്‍ നിന്നും കയ്യാന്കളിയിലെക്കും എത്തിചു സ്വയം നിര്‍വൃതി അടയുകയാണ്.

ആദര്‍ശം ഇസ്ലാം എന്ന് പറയുമെങ്കിലും വ്യക്തി താല്‍പ്പര്യങ്ങളും നേതൃത്വ വടം വലികളും വ്യക്തി അധിഷ്ടിതമായ പിളര്‍പ്പിലേക്ക് ഈ "ഇസ്ലാമിക" സംഘടനകളെ നയിക്കുന്നത് കാണാം. ആയതും, ഹദീസും പിളര്‍പ്പിനെ ന്യായീകരിക്കാന്‍ വരെ ഉപയോഗിക്കുമ്പോള്‍ ഒരു മാതൃകാ സമൂഹമാകേണ്ട ജനത പിളര്‍ന്നു ഈ വ്യക്തി അധിഷ്ടിത സന്ഘടനകളിലേക്ക് ആനയിക്ക പെടുന്നു. തങ്ങളുടെ ജീവിത ലക്‌ഷ്യം എന്തെന്ന് അറിയാത്ത ഈ "ജനത" പണ്ഡിതരുടെ കരിസ്മാറ്റിക് പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആള്‍ക്കൂട്ടമായി അവരുടെ അനുയായി വൃന്ദമായി മാറുന്നു.

ഒരു വിഭാഗം ഇസ്ലാമിനെ അനുഷ്ഠാന, ആചാരങ്ങളില്‍ ഒതുക്കുകയും, സുന്നത്ത് എന്നതിനെ അതിലേക്കു മാത്രം ചുരുക്കുകയും ചെയ്തു. അത്തരം സുന്നത്തുകളെയും, അതിനെ കുറിച്ചുള്ള വാഗ്വധങ്ങളിലെക്കും അനുയായികളുടെ ബുദ്ധിയെ തളച്ചിട്ടു . മനുഷ്യന്റെ സാമൂഹിക പ്രതിബധത ആവശ്യമുള്ള മേഖലകളില്‍ സമൂഹത്തിനു അനുഭവേധ്യമാകേണ്ട ഗുണങ്ങള്‍ അന്യമാക്കി. സമൂഹത്തിന്റെ പ്രശ്നങ്ങള്‍കുപരി, നെരിയാണിക്ക് താഴെ ഇറങ്ങി കിടക്കുന്ന വസ്ത്രവും, നമസ്കാരത്തില്‍ കൈകള്‍ ശരീരത്തില്‍ എവിടെ വെക്കനമെന്നതും, കുതുബ മിംബറില്‍ മലയാളത്തില്‍ പറഞ്ഞാല്‍ സംഭവിക്കുന്ന അത്യാഹിതങ്ങളും, അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുബഹി ബാങ്ക് കേട്ടാല്‍വായിലുള്ള ഭക്ഷണം ഇറക്കണോ, വേണ്ടയോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി. പ്രസംഗങ്ങളും, ബുക്കുകളും, കാസറ്റുകളും ചൂടപ്പ മാക്കി സമൂഹത്തില്‍ ഇറക്കി. ഇത്തരം ഗവേഷക പ്രസങ്ങകരുടെ പോസ്ടരുകളും, പരസ്യങ്ങളും പൊതു സാമൂ ഹ ത്തിലെ മതിലുകള്‍ കയ്യടക്കി. അല്ലാഹുവിനെ സ്മരിക്കുന്നതിന് ധിക്രു ഹല്‍ക്കകള്‍ ഉദ്ഘാടനം ചെയ്തു, ചിലര്‍ പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ സ്വലാത്ത് ഹല്‍ക്കകള്‍ സ്ഥാപിച്ചു. കമാനങ്ങള്‍ സ്ഥാപിച്ചു, കൂറ്റന്‍ വേദികളില്‍ ഉപവിഷ്ടരായി മൌലൂടുകളും , രാതീബുകളും നടത്തി സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം കാണിച്ചു.

യുവത്വത്തിലേ ചിന്തകള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ച , അങ്ങിനെ പരിചയിച്ച പണ്ഡിതര്‍ എങ്ങിനെയാണ് സമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് ! എങ്ങിനെയാണ് അതൊക്കെ ഇസ്ലാമികമെന്നു ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി കണ്ടെത്തുന്നത്.
ഒരു വിഭാഗം പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം , ശിര്‍ക്കെന്നു പറഞ്ഞു എന്ന് മറ്റുള്ളതിനെയെല്ലാം നിരാകരിച്ചു, എന്തൊക്കെയായാലും തൌഹീധില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ അത്തരം ആചാരങ്ങളെ എതിര്‍ത്ത്, നേര്ച്ച-ചന്ദനകുടങ്ങളെ, അത്തരം ശിര്‍ക്കീ- ബിട്ത്‌ അതുകളെ പറഞ്ഞു സമൂഹത്തിനെ ബോധവല്‍ക്കരിക്കുംപോള്‍ അത് ചെയ്യുന്ന വിഭാഗം ഈ വിഭാഗത്തെ എതിര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാന്‍ അനുയായികളെ നില നിര്‍ത്താന്‍ വേദികള്‍ സൃഷ്ട്ടിക്കുകയും ചെയ്യും.എല്ലാ പരീക്ഷണ ഘട്ടങ്ങളിലും പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് മാത്രമായിരുന്നുവെന്നും, അതാണ്‌ ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നതെന്നും പറയുമ്പോള്‍ മറുവിഭാഗം അതിനെ എതിര്‍ത്ത്, മരിച്ച പുന്ന്യാത്മാക്കളോട് പ്രാര്‍ഥിക്കാം എന്നും, അള്ളാഹു അല്ലെന്നു മനസ്സില്‍ "കരുതിയാല്‍" മതിയെന്നും, അപ്രകാരം ഏത്‌ മുള്ള് മുരുക്ക്, മൂര്‍ക്കന്പാമ്പിനോട് വരെ പ്രാര്തിക്കമെന്നും "അതിലെ പണ്ഡിതര്‍" അഭിമാന പൂര്‍വ്വം സമൂഹത്തെ പഠിപ്പിക്കുന്നു. ഇവിടെയും തൌഹീദ് എന്നത് ആരാധന, അനുഷ്ട്ടാന മേഘലകളില്‍ മാത്രം ഒതുങ്ങി. ഈ പ്രാപഞ്ചിക സൃഷ്ടികള്‍ക്ക് അനുഗ്രഹമായ ഇസ്ലാം -സമ്പൂര്‍ണ വ്യവസ്ഥിതി എന്നത് ഈ വിഭാഗത്തിന്റെ തവ്‌ ഹീധില്‍ മേല്‍പറഞ്ഞത്‌ മാത്രമായി ചുരുങ്ങി. വസ്ത്രം കയറ്റി ഉടുക്കലും, മിസ്‌ വാക്ക് ചെയ്യലും താടി വളര്‍ത്തലും മാത്രമായി അതിന്റെ ധിഷണാ മേഘല കറങ്ങി.
ഇനി സമൂഹത്തില്‍ ഇടപെടുന്ന ഒരു വിഭാഗം, അവര്‍ ഇസ്ലാമിനെ പൂര്‍ണമായി, സമ്പൂര്‍ണ വ്യവസ്ഥിയായി, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സമര്‍പ്പിക്കുകയും, തങ്ങളുടെ ഊര്‍ജ്ജവും, പ്രവര്‍ത്തന മേഖലയും അതിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഏറ്റെടുത്ത സാമൂഹിക ദൌത്യത്തെ, പ്രശ്നങ്ങളെ, നന്മക്കു വേണ്ടി നിലകൊള്ളുക , നല്ല പ്രവര്‍ത്തനങ്ങള്‍ (ത അമരൂന ബില്‍ മ അരൂഫ്‌ ) എന്നാ ലക്ഷ്യത്തിനു വേണ്ടി ഇന്നത്തെ സമൂഹത്തില്‍ ഏറ്റെടുത്ത് , തിന്മകള്‍ ക്കെതിരെ (തന്‍ ഹൌന അനില്‍ മുന്കര്‍) ശബ്ദിക്കുകയും, സമൂഹത്തെ ബോധ്യപെടുത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സാമൂഹിക ജീവിയായി സൃഷ്ടിക്കപെട്ട മനുഷ്യന്‍ നേരിടുന്ന പ്രശനങ്ങളെ നന്മയുടെ വീക്ഷണ കോണില്‍ നിന്ന് കൊണ്ട് ശരിയായ ദിശാ ബോധം നല്‍കുക എന്നതാണ് ഇസ്ലാം എന്നത് കൊണ്ട്, തൌഹീദിന്റെ പൂര്‍ണമായ, ഗഹനമായ, അര്‍ത്ഥ തലത്തെ ഈ വിഭാഗം കാണുന്നത്. വെറും ആരാധനയോ, അനുഷ്ടാനങ്ങലോ അല്ല ഇസ്ലാം എന്നും, സൃഷ്ടാവിനുള്ള ആരാധനകള്‍ ഉള്‍കൊള്ളുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിന്റെ ഭാഗമാണെന്നും പ്രവാചകന്മാരുടെ മാതൃക ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നത് സമൂഹത്തിനു പ്രവര്‍ത്തനത്തിലൂടെ ഈ വിഭാഗം അനുഭവേധ്യമാക്കുന്നു. അടിച്ചമര്‍ത്ത പെട്ടവരുടേയും, ചൂഷണത്തിന് വിധേയമാകുന്നവരുടെയും, ഭാഗത്ത് നിന്നുകൊണ്ട്‌, അവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും, സാമ്രാജ്യത്ത ഇടപെടലുകളേയും, ജല-ചൂഷണത്തെയും, ഭൂമി കയ്യെട്ടങ്ങല്‍ക്കെതിരെയും, പ്രകൃതി ചൂഷണത്തെയും, സമൂഹത്തെ ബോധ്യപെടുത്തി, അതിനെതിരെ കര്മോല്സുകമായ യുവ ജനതയെ യൂം ഇസ്ലാമികമായി ചിന്തിപ്പിക്കുകയും, സമൂഹത്തിനു ഗുണകരമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപ്രുതരാക്കുകയും ചെയ്യുന്നു.

ഈ വിഭാഗം നടത്തുന്ന സാമൂഹിക ഇടപെടലുകളും, അതിനു നിധാനമെന്നു പറയുന്ന ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ ദര്‍ശനത്തെ അനിസ്ലാമികമെന്നു പറഞ്ഞു ഇതര സംഘടനകള്‍ എതിര്‍ക്കുന്നതും, അതും ഷിരക്കനെന്ന് പറയുന്നതും കാണാം.


സംഘടനകള്‍ ചെയ്യുന്ന ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുകയും, അതിനെ ബിദ് അത്തെന്നും, അവര്‍ നരകത്തില്‍ ആണെന്നും ഇപ്പോഴേ തന്നെ "അല്ലാഹുവിന്റെ" സ്ഥാനം ഏറ്റെടുത്ത് കൊണ്ട് പണ്ഡിത പുന്കവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായി വിധി പ്രസ്താവിക്കുന്നു. അതെ സമയം മാതൃകയാകേണ്ട ജനത എവിടെ എത്തി നില്‍ക്കുന്നു, അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക ഇടപാടുകള്‍ എങ്ങിനെ, വൈവാഹിക ധൂര്തുകള്‍, ബാങ്കിംഗ് , ഇനശൂരന്‍സ്, ബിസ്സിനെസ്സ്, ഇതൊക്കെ ഏത്‌ വ്യവസ്ഥിതി അനുസരിച്ച്, അശ്ലീലത പരത്തുന്ന മീഡിയകള്‍ എന്തൊക്കെ, അവ ഇപ്രകാരം കുടുമ്പത്തിലെ സാംസ്കാരിക അപച്ചയങ്ങള്‍ക്ക് കാരണമാകുന്നു, അതിനു ബദല്‍ എന്തൊക്കെ സാധ്യമാകും, ഇതൊന്നും ഈ പണ്ഡിത-വരേണ്യ വിഭാഗത്തിന് വിഷയമേ അല്ല. ഞങ്ങള്‍ പ്രവാചകന്റെ അനുയായികള്‍ എന്ന് എല്ലാവരും പറയുന്നു.

അവര്‍ പറയുന്നു, ഇവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

ഇവര്‍ പറയുന്നു അവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബിദ് അതും, നരകവും ആരോപിച്ചു, അതില്‍ പിടിച്ചിടുമ്പോള്‍ സ്വര്‍ഗത്തില്‍ ഇപ്പോള്‍ ആരെയുംകാണുന്നില്ല.

എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തികല്‍ക്കുപരിയായി ഇസ്ലാമിനെ കണ്ടു അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ചു ഒരൊറ്റ പാശത്തില്‍ ഈ സമൂഹത്തെ നിര്‍ത്തുന്നത്. അതോ തങ്ങള്‍ കെട്ടിയുയര്‍ത്തിയ ആത്മീയ സാമ്രാജ്യങ്ങളുടെ സാമ്പത്തിക മസ്മരികതയിലും, ആത്മീയ പ്രഭാവത്തിലും തന്നെ നിലകൊണ്ടു സമൂഹത്തെ വിഭാഗികമായി നില നിര്തുന്നതാണോ ഇവരുടെ ഇസ്ലാമിക സേവനം.

സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ്. ഒരു ഭാഗത്തെ മത പ്രഭാഷണങ്ങളുടെ പെരു മഴ.. ഡിസ്ക്ക് കള്‍, വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍.... തകര്‍ക്കുന്നു.മറു വശത്ത്.. സാംസ്കാരിക അപചയം ബാധിച്ച.സമൂഹം, . യുവ തലമുറകള്‍..
ഒരു യഥാര്‍ത്ഥ സാമൂഹിക നിരീക്ഷണത്തില്‍ നിന്നുമാണ് ഈ പോസ്റ്റ്‌ വരുന്നത്. അതല്ലാതെ ആരെയും പേരെടുത്തു വിമര്ഷിക്കുന്നതിനല്ല. ഇതില്‍ എന്തെങ്കിലും ശരിയുന്ടെകില്‍ അംഗീകരിക്കുക. തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ഒരു വിഭാഗത്തിനും അവര്‍ മനസ്സിലാക്കിയ ആയതിന്റെയും, ഹദീസിന്റെയും അകമ്പടിയുണ്ടാകും. എന്നാലും നമുക്ക് മുമ്പിലുള്ള ഒരു വര്‍ത്തമാന കാല സമൂഹത്തെ, അതിന്റെ അപചയത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു സന്ഘടനക്കും കഴിയില്ല. എന്താണ് ശരി ! അതിനാണ് അള്ളാഹു മനുഷ്യന് ബുദ്ധിയും, ചിന്തയും, വിജ്ഞാനവും നല്‍കിയിരിക്കുന്നത്.സമൂഹത്തെ വായിക്കുക, പ്രപഞ്ചത്തെ വായിക്കുക, പ്രകൃതിയെ വായിക്കുക, എങ്കില്‍ എന്താണ് ഇസ്ലാം എന്ന് മനുഷ്യന്റെ ബുദ്ധി അവനെ ബോധ്യപെടുതും, അവന്‍ അല്ലാഹുവിനെ അറിയും, ആ സൃഷ്ടാവിന്റെ ഗ്രന്ഥമായ ഖുര്‍ അനിനെയും.

നിങ്ങളുടെ അഭിപ്രായം സത്യസന്ധാമായി രേഖപ്പെടുത്തുക.സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.(ആമീന്‍)

5 comments:

islamikam said...

എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തികല്‍ക്കുപരിയായി ഇസ്ലാമിനെ കണ്ടു അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ചു ഒരൊറ്റ പാശത്തില്‍ ഈ സമൂഹത്തെ നിര്‍ത്തുന്നത്. അതോ തങ്ങള്‍ കെട്ടിയുയര്‍ത്തിയ ആത്മീയ സാമ്രാജ്യങ്ങളുടെ സാമ്പത്തിക മസ്മരികതയിലും, ആത്മീയ പ്രഭാവത്തിലും തന്നെ നിലകൊണ്ടു സമൂഹത്തെ വിഭാഗികമായി നില നിര്തുന്നതാണോ ഇവരുടെ ഇസ്ലാമിക സേവനം.

സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ്. ഒരു ഭാഗത്തെ മത പ്രഭാഷണങ്ങളുടെ പെരു മഴ.. ഡിസ്ക്ക് കള്‍, വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍.... തകര്‍ക്കുന്നു.മറു വശത്ത്.. സാംസ്കാരിക അപചയം ബാധിച്ച.സമൂഹം, .

സരൂപ്‌ ചെറുകുളം said...

keep going

ഫൈസല്‍ ആലുവായ് said...

താങ്കളുടെ നിലപാടുകള്‍ ഞാന്‍ അംഗീകരിക്കുന്നു. വളരെ നല്ല നിലപാടാണ്‌ താങ്ങള്‍ സമര്‍പ്പിച്ചത്. ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ കൂടി പറയാം. ഞാന്‍ നിഷ്പക്ഷമായി പഠിച്ച പ്രസ്ഥാനങ്ങളില്‍ നിന്നും ഒരു വേറിട്ട അനുഭവമായിരുന്നു ജമാഅത്തെ - ഇസ്ലാമി. അവരുടെ ചില നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താരുന്ടെങ്ങിലും ഇസ്ലാമിനെ സമ്പൂര്‍ണ്ണമായി അവര്‍ അവതരിപ്പിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ അടക്കം ആ സംഘടനയില്‍ പണിയെടുക്കാന്‍ താല്‍പ്പര്യ പെടാറില്ല. പ്രവര്‍ത്തിക്കുന്നുമില്ല. കാരണം ഇച്ചിരി ഇടങ്ങേരു തന്നെയാ അതില്‍ പണിയെടുക്കല്‍. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോക്കറ്റില്‍ നിന്നും കാശും ഇറക്കണം, എപ്പോള്‍ നോക്കിയാലും സ്കൊടും, പിരിവും, പ്രവര്‍ത്തനങ്ങളും. പക്ഷെ നോക്കിയിടത്തോളം വളരെ വ്യക്തമായ നയങ്ങളുമായി തന്നെയാ അവരുടെ പ്രവര്‍ത്തനം. ഇന്നും പിരിവടക്കം കണ്ണും പൂട്ടി കൊടുക്കുന്നത് ഞാന്‍ ആ സംഘാടനാക്കാണ്. കാരണം അതില്‍ നിന്നും ഒന്നും കുറയാതെ എത്തേണ്ടിടത്ത് എത്തും. മാത്രവുമല്ല ആവശ്യമില്ലാത്ത ഒരു കവല പ്രസംഗത്തിനും അവര്‍ നിന്ന് കൊടുക്കാറുമില്ല. ചിലയാലുകളുടെ പ്രവര്‍ത്തികള്‍ സംഘടനക്ക് പേര് ദോഷം ഉണ്ടാക്കുന്നുണ്ടെങ്ങിലും അവര്‍ സമര്‍പ്പിക്കുന്നത് ഒരു സമ്പൂര്‍ണ്ണ ഇസ്ലാമിക ജീവിത വ്യവസ്ഥ തന്നെയാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്‌. തെറ്റുകള്‍ സ്ഥാപകന്‍ ലേറ്റ് മിസ്റ്റര്‍ മൌദൂദിയുടെ ഭാകത്ത് ആണെങ്ങിലും അവര്‍ തള്ളും. യാതൊരു വിത പെര്‍സണ്‍ പവര്‍ അതില്‍ കണ്ടിട്ടില്ല. ( അല്ലാഹു ആലം )

rafeek said...

നിഷ്പഷ വാദികള്‍ എത്രപേര്‍ ? അതും മറ്റൊരു സംഘടനയുടെ തണലില്‍ ,
നാം മുസ്ലിങ്ങള്‍ , സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണിയെടുക്കണം , അധികവും ഒറ്റയ്ക്ക് ചെയ്യേണ്ടത് തന്നെ, ഖുര്‍ആനിന്റെ അനുയയികലാകാന്‍ ശ്രമിച്ചു നോക്കു. കയ്യടി വാങ്ങാന്‍, ജനങ്ങള്‍ ശ്രദിക്യാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരലോകത്ത് കാണില്ല. അതിനാല്‍ ദീന്‍ പഠിക്കുക , പ്രചരിപ്പിക്കുക.

ഏത് സംഘടന ചെയ്താലും ഖുറാനും നബിചര്യയും യോജിക്കുന്നുണ്ടോ എന്ന് പരിശോദിച്ചാല്‍ ഒരുപാടു സംഘടനകളെ പിരിച്ചു വിടാം , തയ്യാറാകുമോ സമൂഹം ?

പ്രവാചകന്റെ സുന്നത്തിനെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തവരാണ് മറ്റുള്ളവര്‍ക്ക്‌ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ ഒരുംബെടുന്നത്. സ്വര്‍ഗത്തില്‍ കൂടമായി പോകത്തില്ലല്ലോ , അതിനാല്‍ ആദ്യം പടച്ചവനെ അനുസരിക്കുക അവന്‍ പരഞ്ഞതുപോലെ ആരാധനകള്‍ ചെയ്യുക, പ്രവര്‍ത്തിയില്‍ കാണട്ടെ ,
നേതാക്കള്‍ വോട്ടു ചെയ്യാന്‍ പറയുന്നത് പോലെ കര്‍മങ്ങള്‍ ആകാതിരിക്കുക . മുണ്ട് പോക്കിയുടുക്കാന്‍, താടി വെക്കാന്‍ വേരുപ്പുണ്ടാല്ലേ , പ്രവാചകന്റെ അനുയായി ആണെന്ന് പറയാന്‍ അഭിമാനവും - ആനപുറത്ത് കയറുകയും വേണം , ആരും കാനുകയുമാരുത് ! സബാഷ്‌

ഇതും മറ്റൊരു സംഘടനയുടെ ബി ടീം ആകാതിരുന്നാല്‍ നന്ന്, പ്രവാചകന്റെ സുന്നത്തിനെ ഇവിടെയും കളിയക്കുനത് നന്നല്ല, ചിന്തിക്കുക , സംഘടന സങ്കുചിതം വെടിയുക

islamikam said...

Rafeeq said,
""
ഏത് സംഘടന ചെയ്താലും ഖുറാനും നബിചര്യയും യോജിക്കുന്നുണ്ടോ എന്ന് പരിശോദിച്ചാല്‍ ഒരുപാടു സംഘടനകളെ പിരിച്ചു വിടാം , തയ്യാറാകുമോ സമൂഹം ?

പ്രവാചകന്റെ സുന്നത്തിനെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തവരാണ് മറ്റുള്ളവര്‍ക്ക്‌ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ ഒരുംബെടുന്നത്. ..."

റഫീക്ക്‌,
സംഘടനകളെ വിമര്‍ശിക്കുക എന്നതല്ല ഈ ബ്ലോഗിന്റെ ലക്‌ഷ്യം.
മറിച്ചു, മനുഷ്യ സൃഷ്ടി മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇസ്ലാം (അല്ലാഹുവിന്റെ വ്യവസ്ഥിതി) എത്ര മാത്രം ഇന്നത്തെ മുസ്ലീന്ന്ങള്‍ ക്കിടയിലും, സമൂഹത്തിലും തെറ്റിധരിപ്പിക്ക പെട്ടിരിക്കുന്നു എന്ന ചിന്തയില്‍ നിന്നുമുള്ള ഒരു നിരീക്ഷണമാണിത്. തീര്‍ച്ചയായും ഒരു അനിസ്ലാമിക സമൂഹത്തെ ഈ ദര്‍ശനത്തില്‍ നിന്നും അകറ്റുന്നതില്‍ നല്ലൊരു പങ്കു ഇന്നത്തെ "ആചാരങ്ങളില്‍, അനുഷ്ടാനനങ്ങളില്‍ ഒതുക്കിയ" പൌരോഹിത്യ-പണ്ഡിതര്‍ക്കു ആണ്.
പ്രവാചകന്റെ സുന്നത്ത് "ചില കര്മങ്ങളിലും, കാര്യങ്ങളിലും മാത്രം കാണുന്നതിനെയാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ഭൌതിക കാര്യങ്ങളും, അതിന്റെ നേട്ടങ്ങളും ഈ പൌരോഹിത്യം അനുഭവിച്ചു കൊണ്ടിരിക്കേ തന്നെയാണ്, അതിനെതിരെ പുറം തിരിഞ്ഞു "ഈ സുന്നത്ത് പ്രേമം" നടിക്കുന്നത്‌ !