Thursday, June 18, 2009

ടിഷ്യൂ കള്‍ച്ചര്‍ !

നിങ്ങളാണ് ഉത്തമ സമൂഹം, കാരണം നിങ്ങള്‍ നന്മക്കു വേണ്ടി നിലകൊള്ളുകയും, തിന്മയെ വിരോധിക്കുകയും, സൃഷ്ടാവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.കുറച്ചു നാള്‍ മുമ്പ് ആത്മീയത ഒരു വിവാദ വിഷയമായിരുന്നു,

അതുവരെ നല്ല ആത്മീയത എന്ന പോലെ സമൂഹം അത് നുണഞ്ഞിരുന്നു .

ആരും ഒന്നും മിണ്ടിയില്ല,

നാല് കണ്ണുള്ള മീഡിയയും. എല്ലാവരും കണ്ണടച്ച് ധ്യാനത്തില്‍ അമര്നിരുന്നു.

"ആത്മീയതയുടെ" സ്റോക്ക് ഇന്ഡക്സ് കുത്തനെ ഉയര്ന്നു. പല പേരുകളില്‍ എല്ലാം "ഒര്‍ജിനല്‍" !

താടികള്‍ക്ക് വികാരത്തിന്റെ തീ പിടിക്കുന്നതും, അന്തരീക്ഷത്തില്‍ കരിഞ്ഞ മണം വരുന്നതും സമൂഹം അറിഞ്ഞു.. ആദ്യത്തെ കാഴ്ച പോലെ മീഡിയയും അതിന്റെ പിന്നാലെ കാമറയുമായി ആര്‍ത്തിയോടെ പാഞ്ഞു.

തങ്ങളുടെ "ഹിമാലയ സാനുക്കളില്‍ " നിന്നും നിന്ന നില്‍പ്പില്‍ പലരും അപ്രത്യക്ഷരായി.

പര്‍ണ്ണ ശാലകള്‍, പ്രാര്‍ഥനകള്‍ എല്ലാം നിശബ്ദമായി.

പിന്നെ, ഓരോ ദിവസവും ആളുകള്‍ അവരുടെ ആത്മീയവീര കഥകള്‍ വായിച്ചു, ഫോടോ കണ്ടു രസിച്ചു വ്യാജനെന്നും, ഒരിജിനലെന്നും ആളുകള്‍ പറയാന്‍ പഠിച്ചു. സമൂഹം പലതും കണ്ടും, പല വേഷവും, കോലവും. എല്ലാ മതത്തിലെയും വേഷങ്ങള്‍ അതിലുണ്ടായിരുന്നു.

ഒരു യദാര്‍ത്ഥ കൊപെരെടീവ് സോസൈടി !

ആത്മീയത അങ്ങിനെയാണ്. ഓരോ മതത്തിലും അതിന്റെ സാധ്യതകള്‍ എപ്രകാരം ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടത്തുന്ന "ബുദ്ധിമാന്മാര്‍" . അവര്‍ തങ്ങള്‍ക്കു വളക്കൂറുള്ള മണ്ണില്‍ തങ്ങളുടെ പണി ആയുധങ്ങളുമായി കൃഷിയിറക്കുന്നു. ഇറങ്ങേണ്ട താമസം ! ദാ വരുന്നു.. ദാസന്മാര്‍, ഭക്തന്മാര്‍, വിശ്വാസികള്‍, വിശ്വാസിനികള്‍. പിന്നെ കൊയ്തുല്സവം പൊടി പൊടിക്കുന്നു. നല്ല വിളവു!

നോ ബുസിനസ് മാനെജ്മെന്ടു തിയറി, നോ എം ബി എ. നോ ഫൌണ്ടേഷന്‍ കോഴ്സ്. പിന്നെ എങ്ങിനെ ഈ ബിസിനസ്‌ സ്ട്രാ ടജി കൂളായി വിജയിച്ചു, വിജയിക്കുന്നു. പ്രോഫശനലായി കൊടുക്കുന്ന പരസ്യം, മീഡിയയിലും, പത്രത്തിലും,ഡിജിറ്റല്‍ എഫെക്ടില്‍ ബോര്‍ഡുകള്‍..എല്ലാവരും വായിക്കുന്നു, പലരും ഈ ആത്മീയ ആചാര്യന്മാരുടെ ഭക്തന്മാരാകുന്നു. രാഷ്ട്രീയവും, അധികാരവും, സാമൂഹികവും , കോര്‍ പരെറ്റ്‌ ഭാഷയും , ആത്മീയതയും, എല്ലാം കൂട്ടി കുഴച്ച് വലിയ ഉരുളയാക്കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് കൊടുക്കുന്നു.

താനും അവരെ പോലെയുള്ള വെറും മനുഷ്യന്‍ മാത്രമാണെന്ന ചിന്ത മനസ്സില്‍ ഒളിപിച്ചു ഉള്ളില്‍ ചിരിച്ചു, മുഖത്ത് "ഭക്തി"യുടെ തിരി കത്തിച്ച് ആത്മീയ ദിവ്യന്‍ ചോദിക്കും,

എന്താണ് വേണ്ടത് ?

ഭക്തര്‍ തങ്ങള്‍ അനുഭവിക്കുന്ന കുറവുകളും, ആവശ്യങ്ങളും നിരത്തും, അരുള പാടിന് ചെവിയോര്‍ത്തു നില്‍ക്കുമ്പോഴും ആത്മീയന്‍ ഉള്ളില്‍ ചിരിക്കുന്നത് ആരറിയാന്‍.!

തങ്ങള്‍ക്കു സംഭവിച്ച നൈരാശ്യങ്ങളില്‍ നിന്നും, വീക്നെസ്സുകളില്‍ നിന്നും, രക്ഷ നേടുക എന്നതായിരിക്കണം ആത്മീയതുടെ കാതല്‍. അതിലൂടെ എല്ലാം നേടാമെന്ന ഒരു സാമ്പത്തിക ശാസ്ത്രം. വിധയാഭ്യാസമുള്ളവനും, പണക്കാരനും, രാഷ്ട്രീയകാരനും, ഉദ്യോഗ സ്തരും അങ്ങിനെ ഓരോരുത്തരും, അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ഒരു കേന്ദ്രം. ആ " ശൂന്യത" വളരെ ഫല പ്രദമായി കൈകാര്യം ചെയ്യുന്നു, ഈ ആത്മീയത. തന്റെ പ്രശ്നത്തിനുള്ള പരിഹാരമാണ് താന്‍ ചെയ്യുന്നതെന്ന് "ഈ ഭക്തന്മാര്‍" അറിയാതെ എത്രത്തോളം പോകുന്നു എന്നത് വരെയാണ് അതിന്റെ വിജയത്തിന്റെ ആയുസ്സ്‌. തട്ടിപ്പ് പുറത്തു വരുന്നത് വരെ അത് സത്യമായി സമൂഹം കണ്ടു കൊണ്ടിരിക്കും. പുറത്തു അറിഞ്ഞാല്‍ എല്ലാവരും ആര്‍ത്തു വിളിക്കും, വ്യാജന്‍ ...വ്യാജന്‍ ...!

മീഡിയ പേനയും, കാമറയുമായി പിന്നാലെ പായും.
അറിയേണ്ടത്: ആത്മീയത എന്നത് വ്യാജമാണ്. ആത്മീയതയെയും, അതിന്റെ വളക്കൂറു മുതലെടുത്ത്‌ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൌരോഹിത്യത്തെയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്നതായിരുന്നു, എന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം. അതിനായിരുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ വന്നത്. ഓരോ സമൂഹത്തെയും ചൂഷണം ചെയ്ത വ്യവസ്ഥിതികല്‍ക്കെതിരെയാണ് അവര്‍ നിലകൊണ്ടത്. ഇന്ന് നിലവിലുള്ള "സാമ്പത്തിക ആത്മീയതും" അതില്‍ നിന്ന് ഭിന്നമല്ല. എല്ലാ ഭൌതിക സൌകര്യങ്ങളും ഉപയോഗിച്ച് ആത്മീയത പ്രസംഗിച്ചു നടക്കുന്ന അഭിനവ പുരോഹിതര്‍. സമൂഹത്തെ നിഷ്ക്രിയരക്കി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നു. സമൂഹത്തിനു ദിശാ ബോധം നല്‍കുന്നതിനു ചാലകമാകെണ്ടിയിരുന്ന "സ്ഥാനത്ത്" സ്വയം അവരോധിച്ചു ഇതാണ് ഇസ്ലാം എന്നും ഇതാണ് ആത്മീയതയെന്നും പറഞ്ഞു സമൂഹത്തെ നയിച്ചു. സമൂഹത്തിനു മാര്‍ഗധര്‍ഷകമാകേണ്ട , മാതൃകയാകേണ്ട സമൂഹത്തെ, അവരുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും "മറ്റുള്ളവരെ " മാതൃകയാക്കി ജീവിതത്തില്‍ സീകരിക്കേണ്ട ദുരവസ്ഥയില്‍ എത്തിച്ചു . ഇസ്ലാം എല്ലാ മേഖലയിലും നോക്ക് കുത്തിയായി. ടി വി ഹരാമാനെന്നു പറയുമ്പോഴും തങ്ങളുടെ വിഡി ത്വങ്ങള്‍ വിളമ്പുവാന്‍ അതുപയോഗപെടുത്തി. സമൂഹം ചാനലുകളില്‍ , സീരിയലുകളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ കണ്ടു പിടിച്ച ടെക്നോളജിയെ ഉപയോഗിച്ച് മാതൃകയാകുന്ന ഒരു ചാനല്‍ പോലും തുടങ്ങാന്‍ കഴിയാതെ വിഡ്ഢി വേഷം കെട്ടുന്ന നേതൃത്വങ്ങള്‍, പ്രായോഗിക മാകാത്ത കാര്യങ്ങള്‍ പറഞ്ഞു , വരട്ടു ആത്മീയതയുമായി സമൂഹത്തില്‍ നില നിലക്കുവോളം ഇസ്ലാമിന്റെ മാതൃക സമൂഹത്തിനു അന്യമായിരിക്കും, സമൂഹത്തില്‍ "യഥാര്‍ത്ഥ ഇസ്ലാമും" അന്യമായിരിക്കും. ഓരോ മനുഷ്യര്‍ക്കും കിട്ടിയ വിജ്ഞാനത്തെ, അറിവിനെ വിവേകം ഉപയോഗിച്ച് ചിന്തയെ മറ്റുള്ളവര്‍ക്ക് പണയം വെക്കാതെ സ്വതന്ത്രമായി ഉപയോഗിച്ചാല്‍ മാത്രമേ ഇസ്ലാം സമൂഹത്തില്‍ നിര്‍വഹിക്കേണ്ട റോളിനെ കുറിച്ച് , അത് ലക്‌ഷ്യം വെക്കുന്ന മാതൃക സമൂഹത്തെ കുറിച്ച് ബോധവാനാകാന്‍ കഴിയൂ.
അതല്ലാതിടത്തോളം ഇസ്ലാം"മതം" മാത്രമായിരിക്കും.

പ്രവാചകന്‍ പറഞ്ഞു : വഴിയില്‍ നിന്ന് ഒരു തടസ്സം നീക്കി കളയുന്നത്...

അയല്ക്കാരന് ഭക്ഷണം നല്‍കുന്നത്.......

തനിക്കിഷ്ടപെട്ടത്‌ മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്...

പുന്ചിരിക്കുന്നത്.....

രോഗിയെ സന്ദര്‍ശിക്കുന്നത്......

വിജ്ഞാനം നേടുന്നത്..............!

ചായ്‌ ! ഇതെന്തു ആത്മീയത ! ഇത് ആത്മീയതയല്ല,

ഇത് ഭൌതിക മല്ലെ.. !

അതെ അതാണ്‌ പ്രവാചകന്മാരുടെ പ്രായോഗിക "ആത്മീയത" ! അത് പുരോഹിതന്മാര്‍ക്ക് മനസ്സിലാകില്ല. അവരെ പിന്തുടരുന്ന സമൂഹത്തിനും.!

6 comments:

islamikam said...

ആത്മീയത എന്നത് വ്യാജമാണ്. ആത്മീയതയെയും, അതിന്റെ വളക്കൂറു മുതലെടുത്ത്‌ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൌരോഹിത്യത്തെയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്നതായിരുന്നു, എന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം. അതിനായിരുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ വന്നത്. ഓരോ സമൂഹത്തെയും ചൂഷണം ചെയ്ത വ്യവസ്ഥിതികല്‍ക്കെതിരെയാണ് അവര്‍ നിലകൊണ്ടത്. ഇന്ന് നിലവിലുള്ള "സാമ്പത്തിക ആത്മീയതും" അതില്‍ നിന്ന് ഭിന്നമല്ല. എല്ലാ ഭൌതിക സൌകര്യങ്ങളും ഉപയോഗിച്ച് ആത്മീയത പ്രസംഗിച്ചു നടക്കുന്ന അഭിനവ പുരോഹിതര്‍. സമൂഹത്തെ നിഷ്ക്രിയരക്കി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നു. സമൂഹം ചാനലുകളില്‍ , സീരിയലുകളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ കണ്ടു പിടിച്ച ടെക്നോളജിയെ ഉപയോഗിച്ച് മാതൃകയാകുന്ന ഒരു ചാനല്‍ പോലും തുടങ്ങാന്‍ കഴിയാതെ വിഡ്ഢി വേഷം കെട്ടുന്ന നേതൃത്വങ്ങള്‍, പ്രായോഗിക മാകാത്ത കാര്യങ്ങള്‍ പറഞ്ഞു , വരട്ടു ആത്മീയതയുമായി സമൂഹത്തില്‍ നില നിലക്കുവോളം ഇസ്ലാമിന്റെ മാതൃക സമൂഹത്തിനു അന്യമായിരിക്കും, സമൂഹത്തില്‍ "യഥാര്‍ത്ഥ ഇസ്ലാമും" അന്യമായിരിക്കും.

Muhammed Ashraf.MC said...

ആത്മീയതയോട് വളരെ വിരെക്തി തോന്നുന്നോ.
പാവങ്ങളെ സഹാന്യിക്ക്ലും ,അന്നം കൊടുക്കലും , വഴിയില്‍ നിന്ന് തടസ്സം നീക്കലും , ദിക്ര്‍ ചൊല്ലലും, മന്ദ്രിക്കളും വയല് പറയലും ഒക്കെ അത്മീയടയാണ്,
പ്രവാചക കാലം മുടക്ക്‌ തുടരുന്ന അത്മീയട യാണ് ഇതെല്ലം. കല്ലപ്രവച്ചകന്മാന്ര്‍ വന്നിടത്ത് എന്ട് കൊണ്ട് കള്ളാ അത്മെമ്യട വന്നു കൂടാ. അത്മീയടയുടെ നന്മകളെ പ്രോത്സതിപ്പിക്കുകയുനംടി തിന്മകള്‍ക്കെതിരെ പോരുടുകയും വേണം, പക്ഷെ എന്ടാണ് അത്മീയട എന്നതിനെ ഇസലാമിക മായ കാഴ്ചപ്പാട്‌ വേണം. എല്ലാം വരുടെ പുരോതിടരുടെ മേല്‍ വെക്കരുട്, ഇന്ന് കേരളത്തില്‍ കാണുന്ന നന്മകള്‍ക്ക് 95 % ക്രെടിടും ഈ പുരോതിടന്മാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു, കുറഞ ഓതലും, ഉത്തലും, എഴുടി കുടിക്കളും ,എഴുടി സൂക്ഷിക്കലും , അത്മ്മേയടയുടെ ഭാഗമയിരുന്നു‌ . ഇതിന്റെ പേരില്‍ സമുദായത്തില്‍ ഒരു കുഴപ്പവും ഉണ്ടായില്ല. കുഴപ്പം വന്നത് ഇസ്ലാമിലെ അത്മീയട കോളേജ് അറിവിന്റെ ലിമിറ്റഡ് സ്കപേ ലൂടെ നൂകിയപ്പോള്‍ അത പഴന്ച്ചനായി.' ഖുര്‍ആന്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കുല്ല്ല ശിഫയകുന്നു' അല്ലടെ എഴുടി കുടിച്ചാലും ,ഉദിയാലും ശിഫയകില്ല. ഇവിടെയാണ് ചിലര്‍ക്ക് പുരോതിടന്മാരെ കണ്ടുകൂടതാട്. മതം എന്താണെന്നു നന്നായി പഠിക്കുക. അത അതുനിക പുരോങമാന്ക്കാരില്‍ നിന്നാല്‍ പഠിക്കേണ്ടത്. എന്നിട്ട് സ്വന്തം ഇച്ച ശക്തിയും ചിന്തയും ഉപയോകില്ലോ.
ഇപ്പോള്‍ സംസാരിക്കുന്നത് സ്വന്ദം ചിന്ടയല്‍. മതം പഠിക്കുക എന്നിട്ട് ചിന്ടിക്കുക .

തങ്ങള്‍ക്കു ദികര്‍ ചോല്ലുംപോളുല്‍ല്ല ആത്മീയ അനുഭവം ലഭിക്കില്ല. കാരണം അതില്‍ വിശ്വാസം ഇല്ല.

പടിക്കൂപോ എന്നിട്ട് ചിന്ടിക്കൂ. മതം സ്വന്ദം ചിന്ടയിലും യുക്തിയിലുമല്ല. അതിനപ്പുരംമാണ്,
നന്മകള്‍
ashrafovr@yahoo.co.in

islamikam said...

Dear Br.Ashraf
"""പാവങ്ങളെ സഹാന്യിക്ക്ലും ,അന്നം കൊടുക്കലും , വഴിയില്‍ നിന്ന് തടസ്സം നീക്കലും """,
ഈ പരനഞത് കറക്റ്റ്‌.

""ദിക്ര്‍ ചൊല്ലലും, മന്ദ്രിക്കളും വയല് പറയലും """ ഇത് ആത്മീയത അല്ല.
അത് ആത്മീയ കച്ചവടം!അതാണല്ലോ ധിക്രും, സ്വലതും സമ്മേളനമായി കാശ് രൂപത്തിലായി, ആസ്തികലായി മാറുന്നത് !
ദിക്ര്‍ എന്നാല്‍ "സ്മരണ" എന്നാണര്‍ഥം. മുഴു ജീവിതത്തില്‍ അല്ലാഹു എല്ലാം കാണുന്നവനും, കേള്‍ക്കുന്നവനും, അറിയുന്നവനുമാനെന്ന ബോധം, ആ സ്മരണ മനുഷ്യനെ നന്മ ചെയ്യാന്‍ മാത്രമേ പ്രേരിപ്പിക്കൂ. അങ്ങിനെ മാത്രമേ ഹൃദയങ്ങള്‍ ശാന്തിയടയൂ. അതല്ലാതെ കുറച്ചു നേരം ധിക്രു ഉച്ചത്തില്‍ കൂട്ടമായ‌ി ഇരുന്നു ചൊല്ലി, ബാക്കി സമയം തോന്നിയ പോലെ ജീവിക്കുക എന്നതല്ല അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എന്നത്. പ്രവാജകരും, സഹാബികളും ഈ പറഞ്ഞ സ്മരനയിലാണ് ഇസ്ലാമിന് വേണ്ടി ചിലവഴിച്ചത്. ധിക്രു ഹല്‍ക്കയും, സ്വലാത്ത് ഹല്‍ക്കയും വാര്‍ഷികവും ആഘോഷിച്ചല്ല. അതുമാത്രമാക്കിയത് ഇന്നത്തെ പൌരൊഹിത്യമാനു. മറ്റുള്ളവരുടെ ധ്യാന കേന്ദ്രങ്ങളെ അനുകരിച്ചാണ് ഈയടുത്ത കാലത്ത് ഇതൊക്കെ പൊന്തിയത്. അത്തരം ആത്മീയതയില്‍ ഇസ്ലാമില്‍ സ്ഥാനമില്ല.
പ്രവാചകന്മാര്‍ വന്നത് ആത്മീയതുമായല്ല. മനുഷ്യനെ അതില്‍ നിന്നെല്ലാം മോചിപിച്ചു യഥാര്‍ത്ഥ ദീനിന്റെ, അല്ലാഹുവിന്റെ വ്യവസ്ഥയുടെ പാതയിലേക്ക് നയിക്കാനാണ്. വിഗ്രഹ വല്‍കൃത, വ്യാജ, സങ്കല്‍പ്പ ദൈവങ്ങളുടെ വിശ്വാസത്തില്‍ നിന്നും, അത്തരം ദൈവങ്ങളെ പ്രീതിപെടുതുന്ന ഒരു പൌരോഹിത്യ രീതിയില്‍ നിന്നുമാണ് ആത്മീയത ഉയര്‍ന്നു വന്നത്. ഇസ്ലാമില്‍ അല്ലാഹുവിനെ അപ്രകാരം പ്രീതിപെടുതുന്ന ഒരു ശക്തിയായല്ല സങ്കല്‍പ്പിക്കുന്നത്. ആ സങ്കല്‍പ്പ വിശ്വാസങ്ങളില്‍ നിന്നും അതീതനായ, യുക്തിമാനായ, ഒരു പ്രപഞ്ച സൃഷ്ടാവ്, ആ സൃഷ്ടാവിന്റെ സൃഷ്ടികള്‍ എപ്രകാരം ജീവിക്കണമെന്ന നിര്‍ദേശവും,വ്യവസ്ഥിതിയുമാണ് ഇസ്ലാം. പ്രായോഗികമായ ജീവിതമാണ് അതിന്റെ നിധാനം. സൃഷ്ടാവ് ചോദിക്കുന്നതും അതാണ്‌. ഇസ്ലാമില്‍ ബൌതികതയും, ആത്മീയതയും എന്നാ വേര്‍തിരിവ് ഇല്ല. അത് മറ്റുള്ളവരുടെ വിശ്വാസ സങ്കല്പത്തില്‍ വരുന്നതാണ്.

""" ഇന്ന് കേരളത്തില്‍ കാണുന്ന നന്മകള്‍ക്ക് 95 % ക്രെടിടും ഈ പുരോതിടന്മാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു,"""
എന്താണാവോ ആ നന്മ, ഈ പറയുന്നത് ആരും കേള്‍ക്കണ്ട. മദ്രസകളില്‍ ആര്‍ക്കും വേണ്ടാത്ത "അറബി മലയാളം" ഗവേഷണം ചയൂത് കണ്ടുപിടിച്ചു പടിപ്പിക്കുന്നതോ. !
വേറെ ഇതു മേഖലയിലാനാവോ ഇവരുടെ സംഭാവന. ഒരു ദിവസത്തെ പത്രം എടുത്തു നോക്ക് !
ഏത്‌ വിഭാഗമാണ്‌ ക്രിമിനല്‍സു കൂടുതല്‍ ! ഇവര്‍ ഇല്ലാത്ത സമൂഹമോ അതോ ! ഇതിന്റെ കാരണം എന്താണ്. ?
"""കുറഞ ഓതലും, ഉത്തലും, എഴുടി കുടിക്കളും ,എഴുടി സൂക്ഷിക്കലും , അത്മ്മേയടയുടെ ഭാഗമയിരുന്നു‌ "" "" ഇതിന്റെ പേരില്‍ സമുദായത്തില്‍ ഒരു കുഴപ്പവും ഉണ്ടായില്ല.""
അതിന്റെ കുഴപ്പമാണ് മേല്‍പറഞ്ഞത്‌ ! ഊതലും, എഴുതി കുടിക്കലുമായപ്പോള്‍ സമൂഹം പിറകോട്ടു പോയി. ആ ആത്മീയതയാണ് കുഴപ്പം. എഴുതി കുടിക്കാനല്ല കുര്‍ആണ്‍ അവതരിച്ചത് ! ആ കാരണം കൊണ്ടല്ല ശത്രുക്കള്‍ ആക്രമിച്ചത്. പ്രവാചകന്‍ കുര്‍ ആന്‍ പറഞ്ഞ തിന്മകള്‍ക്കെതിരെ നിന്നത് കൊണ്ടാണ്.
ഇത്രയും എഴുതിയതില്‍ നിന്നും കുറച്ചൊക്കെ മനസ്സിലാക്കി കാണും എന്ന് കരുതുന്നു.
താങ്കളുടെ കമന്റ്സിന് നന്ദി.

Muhammed Ashraf.MC said...

ആത്മീയത അത അത്മവുമാട്യി ബന്ധപെട്ടിരിക്കുന്നു, ദിക്ര്‍ സദസ്സുകള്‍ക്ക് നുറ്റ്ടന്‍റുകള്‍ പഴക്കമുണ്ട്, ദികുരും സ്വലതും ചൊല്ലിയാണ് കേരളത്തിലെ ദീനി സ്ഥഅപനങ്ങളും ഉയര്‍ന്നു വന്നത്. അല്ലചുവേനെ സമരിക്കാന്‍ കുറെ ആളുകള്‍ ഒരുമിച്ചു കൂടുന്നതാണോ തെറ്റ്. അതോ ത്തിലൂടെ പിരെവിടയൂത് സമുഹത്തിന് വേണ്ടി ഉപയോഗിക്കുന്നതോ. ദികുരും സ്വല്തും ചൊല്ലി ദീനി നന്മക്കു വേണ്ടി പണം വാങ്ങുന്നതില്‍ നന്മയുണ്ട്, അത് കൊടുക്കുന്നവര്‍ പരയാട്ടെ. . 95 % nanmakalkku credit ഈ പുരോതിടന്മാര്‍ക്ക് തന്നെ കൊടുക്കണം. എന്ന് സമുഹത്തില്‍ കാണുന്ന തിന്മാകല്‍ക്ക്ക് ഉത്തരവാദി സമുദായത്തെ ഇത്തരം സദസ്സുകളില്‍ നിന്ന് പിറകോട്ടു വലിച്ചവര്‍ക്കാന്, സമോത്തിലെ 95% വും കുറ്റവാളികള്‍ അല്ല. എന്ത് കൊണ്ട് എന്നതിന് ഉത്തരം വലിയ ഗവേഷണം കൂടാതെ മനസ്സിലാവും .
മതത്തെ എളുപ്പം മനസ്സിലാക്കന്‍ വേണ്ടി അറബിയുടെ ലിപി ഉപയോകിച്ച് കൊണ്ട് സ്വന്തമായി ഒരു ഭാഷ വികസിപിച്ചടിനു ഈ പുരോതിടന്മാരെ അഭിനന്തിക്കെണ്ടേ,.
കേരള മുസ്ലിം സംസ്കാരത്തെ സംരക്ഷിക്കാം അറബിമാലയലാതെ നിലനിരുതനം . പ്രശ്നം അറബി മലയാളമല്ല , അതിലുള്ള കുറെ സാഹിത്യങ്ങളും മലകളും ആയിരിക്കാം . മലയും ബൈത്ത് ഓതിയത് കൊണ്ടാണല്ലോ മുസ്ലിംകള്‍ പിറകോട്ടു പോയത്‌??? . ഇന്നും മലയുമം ബൈതും പാടുന്ന വരിലെലെ മുസ്ലിം സംസ്കാരം ഉള്ളോ. . പിന്നെ കുറഞ ഒത്താലും ഉ‌തലും കുടിക്കളും ഒക്കെ മനസ്സിലാവണമെങ്കില്‍ കുറച്ചു ഇസ്ലാമിക ചരിത്രവും അറിവും നേടണം, ഖുറാന്‍ കുടിച്ചാല്‍ അസുകം മാറുമെന്നു വിശ്വസിക്കാന്‍ അല്പം അറിവും ഈമാനും വേണം.അത് കൊണ്ടാണ് പരചാട് ഇനി പടിക്ക്... എന്നിട്ട് എഴുതാം.

ഇതു സ്വന്തമം ചിന്ടയല്ല. മരിച്ചു , മുജാഹിദ്‌ ജമാഅത്തെ പുരോതിടന്മാരുദ്‌ പ്രസംഗത്തിന്റെ vomiting anu. മറുപടി വേണ്ട . മതം നന്നായി പടിക്ക്. എന്നിട്ട് പോരെ മത വിഷയങ്ങളിഇല ബ്ലോഗിങ്ങ്.

ashrafovr@yahoo.co.in

islamikam said...

Br. Ashraf,
താങ്കളുടെ നിഷ്കളങ്ങമായ മറുപടിയെ ഞാന്‍ എതിര്‍ക്കുന്നില്ല.
അഷ്‌റഫ്‌ , താങ്കള്‍ ഈ പുരോഹിതരുടെ വാക്കുകള്‍ താങ്കളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു .
താങ്കള്‍ അങ്ങിനെയുള്ള ഒരു സമൂഹത്തെ യാണ് പ്രധിനിധീകരിക്കുന്നത്.
പിന്നെ താങ്കള്‍ പറഞ്ഞു " ഖുറാന്‍ കുടിച്ചാല്‍ അസുകം മാറുമെന്നു വിശ്വസിക്കാന്‍ അല്പം അറിവും ഈമാനും വേണം."!!
ആ ബോധോദയം പിന്നീട് ഉണ്ടായത് കൊണ്ടാകാം " കമാലിയ മെഡിക്കള്‍ കോളേജ് " നിറുത്തി വീണ്ടും മേല്‍ പറഞ്ഞ "മെഡിക്കള്‍‍" തന്നെ മതിയെന്ന് തീരുമാനിച്ചത് !
താങ്കള്‍ക്കു ഉള്‍കൊള്ളാന്‍ കഴിയുമെങ്കില്‍ മേല്‍പറഞ്ഞ കമന്റ് മതി.

youth said...

സഹോദരന്‍ അഷറഫ്‌ അറിഞ്ഞോ? ഇപ്പോള്‍ മൈക്കള്‍ ജാക്ക്സണ്‍ സ്റ്റൈലിലും പുതിയ ഡാന്‍സ്‌ രീതിയിലുമാണ്‌ താങ്കള്‍ പറഞ്ഞ ആത്മീയ കറ്‍മ്മങ്ങള്‍ (മൌലീദ്‌, ദിക്ക്‌റ്‌ ഹല്‍ക്ക...) നടക്കുന്നത്‌, കണാന്‍ ചങ്ങൂറ്റമുണ്ടെങ്കില്‍ അയച്ചുതരാം...

ഇതൊന്നും നിങ്ങള്‍ പറഞ്ഞ "നൂറ്റാണ്ട്‌" ണ്റ്റെ പഴക്കമില്ലല്ലൊ.. ???