ഒരു കോഴിമുട്ട, പത്തു രൂപ ! അമ്പത് രൂപ !
നൂറു രൂപ, അഞ്ഞൂറ്, ആയിരം.....പതിനായിരം.
പതിനായിരം ഒരു വാക്, രണ്ടു വാക് , മൂന്നു വാക്ക് !
ഇത് പണ്ടത്തെ കാലം. ചിലര്‍ കൊടുക്കുന്ന സാധനങ്ങള്‍ വഅള് പരിപാടികളില്‍ ലേലം വിളിച്ചു പൈസ കണ്ടെത്തിയിരുന്ന കാലം. അതൊക്കെ ഇപ്പോള്‍ മാറിയിരിക്കുന്നു. ഇന്ന് എല്ലാ മഹല്ലുകളിലും, ഓലപുരകള്‍ക്ക് പകരം ഒന്നും, രണ്ടും, മൂന്നും നിലകള്‍ ഉള്ള ടെറസ് കെട്ടിടങ്ങള്‍ ! മിനാരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന മസ്ജിദുകള്‍ !
സമ്പത്തിന്റെ പൊലിമ പണ്ഡിത, പുരോഹിതരടക്കം എല്ലാവരെയും ഗ്രസിച്ചിരിക്കുന്നു. ആത്മീയ പരിപാടികള്‍ക്കുള്ള സ്ടെജുകള്‍ പോലും ആത്മീയതക്ക് നേരെ കൊഞ്ഞനം കുത്തുന്ന വിധമാണ് അലമ്കരിക്കപെടുന്നത്. ആത്മീയ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പോലും മത്സരബുധിയാണ്. സത്യത്തിനും, നീതിക്കും വേണ്ടി, അനീതിക്കും, അസമത്വത്തിനും, അശ്ലീലതക്കും എതിരെ ഒരു സമൂഹത്തില്‍ തന്റെ ജീവിതത്തെ സമര്‍പ്പിക്കുവാന്‍ ഏറ്റെടുത്ത ഒരു ദര്‍ശനത്തിന്റെ പ്രവാചകന്‍ ഇന്ന് സ്വലാത്ത്
സമ്മേളനങ്ങളിലേക്ക് പറിച്ചു നടപെട്ടത് എന്ത് കൊണ്ടാണ് ?? അതായിരുന്നോ പ്രവാചക ദൌത്യം അവശേഷിപ്പിച്ചത്, ഒരു അനുയായി സമൂഹത്തിനു മാത്രം സമ്മേളനങ്ങള്‍ നടത്തി ഉരുവിട്ടിരിക്കാന്‍ മാത്രമായിരുന്നോ പ്രവാചകന്റെ നാമം അവശേഷിച്ചത് ??
നന്മയെത് തിന്മയെത് എന്നറിയാത്ത ഒരു ജാഹിലിയാ പ്രദേശത്തെ നന്മയിലേക്ക് നയിക്കുവാന്‍ പ്രവാചകന്‍ ഏറ്റെടുത്ത ദൌത്യം വിസ്മയകരമാണ്. ഒറ്റയാള്‍ പോരാട്ടമായി തുടങ്ങിയ തന്റെ ജീവിതം ഇരുട്ടിലായിരുന്ന ഒരു ജനതയെ ഒരു മാതൃക സമൂഹത്തിലേക്കു പരിവര്തിപ്പിച്ചതിന് പിറകില്‍ വേദനകളുടെയും, പ്രയാസങ്ങളുടെയും, ത്യാഗങ്ങളുടെയും, ഒരു ചരിത്രമുണ്ട് ! വരും തലമുറയ്ക്ക് പാടം ഉള്‍കൊള്ളാന്‍ പാകത്തിലുള്ള ജീവിക്കുന്ന ചരിത്രം !
"നിങ്ങള്‍ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക" എന്ന നിര്‍ദേശം വിശ്വാസികള്‍ തങ്ങളുടെ മുഴുജീവിതത്തിന്റെ ഭാഗമായിട്ടാണ് കരുതേണ്ടത്. ജീവിതത്തെ പൂര്‍ണമായി നബി ചര്യക്കനുസരിച്ചു പാകപെടുത്തുക എന്നതിന്റെ പൂര്നതയായിരിക്കണം സ്വലാത്ത്. സഹാബികള്‍ അങ്ങിനെയായിരുന്നു. ജീവിതത്തെയും സമൂഹത്തെയും സംസ്കരിച്ചു കൊണ്ടും, മലീമസമാക്കുന്ന സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ശബ്ദിച്ചു കൊണ്ടും അവര്‍ മാതൃകയായിരുന്നു. "ഞാന്‍ നിങ്ങളിലേക്ക് രണ്ടു കാര്യം അവശേഷിപ്പിക്കുന്നു. കുര്‍ആനും, എന്റെ ചര്യയും. നിങ്ങള്‍ അതിനെ അനുധാവനം ചെയ്യുക, മറ്റുള്ളവര്‍ക്ക് പരിചയപെടുതുക, നിങ്ങള്‍ വിജയികളാകും" എന്ന പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം സമൂഹത്തോട് പറയുന്നത്
മറ്റൊന്നല്ല ! ഇന്ന് തിന്മകള്‍ വ്യാപകമാണ്. പുതിയ തലമുറ അവയൊക്കെ ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ടു കൊണ്ടിരിക്കുന്നു. ഇരകളാക്കപെടുന്ന സാമൂഹിക, കുടുന്പാന്ധരീക്ഷങ്ങള്‍. എല്ലാ മേഖലയിലും ചൂഷണങ്ങള്‍. പ്രവാചകന്റെ ജന്മ ദേശത്ത് പോലും കാണാത്ത സ്വലാത്ത് സമ്മേളങ്ങള്‍ നടക്കുന്നതിന്റെ ലക്ഷ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പ്രവാചക ചര്യക്ക് വിരുദ്ധമായി നിലകൊള്ളുന്ന സാമൂഹിക സാഹചര്യമാണ്, മേഖലകള്‍ ആണ് !
ആ ചരിത്രം കടന്നു പോയ വഴികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും എന്നത് കൊണ്ടാണ് പ്രവാചകദൌത്യവും, കുര്‍ആനും എന്നും പ്രസക്തമാകുന്നത്. സത്യാ സത്യാ വിവേചനത്തിന്റെ ഈ ദര്‍ശനം ചുറ്റും നിലനില്‍ക്കുന്ന തിന്മകളോട് സമരം ചെയ്തു കൊണ്ടേയിരിക്കുന്നു. പക്ഷെ ഇന്ന് അവയൊക്കെ എത്രമാത്രം സാമൂഹിക ഗതിയെ നിര്‍ണയിക്കുന്നതില്‍ ദര്‍ശനം നല്‍കുന്നു എന്നതിന് തിന്മകളുടെ വിള നിലമായ സാമൂഹിക സാഹചര്യങ്ങള്‍ സാക്ഷിയാണ് !
ഒരു സ്വലാത്ത് വേദി !! |
വിശ്വാസിയുടെ മനസ്സില്‍ പ്രവാചകനോടുള്ള സ്നേഹം ഏത് സമയവും ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളുടെ അനുസ്മരണ യോഗങ്ങളോട് സമാനത പുലര്‍ത്തുന്ന സമ്മേളനങ്ങള്‍ അല്ല വിശ്വാസി സമൂഹത്തിന്റെ പ്രവാചക സ്നേഹം. അതിന് വാര്ഷികങ്ങള്‍ ഇല്ല. ഒരു സ്ഥലത്ത് ഒത്തു ചേര്‍ന്ന് ശബ്ദ മുഖരിതമാക്കിയുള്ള ആള്കൂട്ടങ്ങളുടെ അന്തരീക്ഷമല്ല സൃഷ്ടിക്കപെടെണ്ടത്. തങ്ങളുടെ ജീവിതത്തെ പൂര്‍ണമായും സൃഷ്ടാവിന് സമര്‍പ്പിക്കാന്‍ വിശ്വാസത്തിന്റെ കരുത്തു പ്രവാചക ജീവിതത്തില്‍ നിന്നും നേടുകയാണ് ഓരോ സ്വലാത്ത് ഉരുവിടുന്നതിനപ്പുരം പ്രാവചക മാതൃക ആവശ്യപെടുന്നത്. ചലനങ്ങള്‍ സൃഷ്ടിക്കാതെ ഉപരിപ്ലവമായ പ്രകടനാത്മാകതയാണ് കച്ചവടവല്‍ക്കരിക്കപെട്ട വിശ്വാസം നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഗള്‍ഫിന്റെ നിറപകിട്ടു സമൂഹത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടു കൂടി ഇത്തരത്തിലുള്ള ആത്മീയ വ്യാപരങ്ങള്‍ക്കുള്ള അവസരങ്ങളെ മുതലെടുക്കുന്ന പരിപാടികളാണ് ഇന്ന് പല പേരുകളിലും അറിയപെടുന്നത്. വീടുകളില്‍ ഇരുന്നു സ്വലതും, ധിക്രും ആകാംഎന്നിരിക്കെ പുണ്യമെന്നു പേരിട്ടു തങ്ങള്‍ സ്ഥാപിക്കുന്ന ഓരോ പരിപാടികളിലെക്കും ആകര്‍ഷിക്കുകയാണ് വിശ്വാസത്തിലൂടെയുള്ള ആധുനിക പരീക്ഷണങ്ങള്‍ ! പ്രവാചക സ്നേഹം ഇങ്ങിനെയാണോ പ്രകടിപ്പിക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതെന്തു സ്നേഹം എന്ന് "അതെ" എന്നുള്ള മറുപടിയില്‍ തിരിച്ചു ചോദിക്കേണ്ടി വരും.
സ്ഥാപന വല്ക്കരിക്കപെട്ട ശബ്ദ മുഖരിതമായ കൂട്ട സ്വലാത്ത് കേന്ദ്രങ്ങള്‍ ! ആയിരങ്ങളും, പതിനായിരങ്ങളും, ലക്ഷങ്ങളും അതിനായി ഒരുക്കിയ പ്രത്യേക വേദികളിലേക്ക് ഒഴുകും..കാരണം വിശ്വാസികള്‍ അങ്ങിനെയാണ്. പുണ്യം കിട്ടുമെന്ന് അറിഞ്ഞാല്‍ ഇങ്ങിനെയൊക്കെ അവതരിപ്പിക്കേണ്ട താമസം അതൊക്കെ കണ്ണടച്ചു സീകരിക്കുന്ന വിശ്വാസികള്‍ അവിടെക്കെതുമെന്നതില്‍ ഇസ്ലാമിക വിശ്വാസവും അപവാദമല്ല !! വിശ്വാസം അതല്ലേ എല്ലാം ! എങ്കില്‍ അതിന്റെ പേരില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ ആകാം എന്നതിന്റെ ആധുനിക പതിപ്പുകള്‍ ആണ് ഒരുകാലം വരെ ഇല്ലാതിരുന്ന സ്വലാത്ത്, ദിക്ര്‍ എന്നീ പേരുകള്‍ വിളിക്കുന്ന സമ്മേളനങ്ങള്‍....!!
സ്വലാത്ത് പ്രോല്സാഹിപ്പിക്കപെടെണ്ടാതാണ്, അത് ഒരു മനുഷ്യന്റെ ജീവിതത്തെ പരിപൂര്‍ണമായി പ്രവാചക ജീവിതത്തോട് സമരസപെടുന്നതിന്റെ സമവാക്ക്യമാകുംപോള്‍ പ്രത്യേകിച്ചും. പക്ഷെ പ്രകടന പരതയിലും, സമ്മേളന ആള്‍ക്കൂട്ടങ്ങളിലും സ്വലാത്ത് ഒതുങ്ങിപോകുമ്പോള്‍ അത് യഥാര്‍ത്ഥ പ്രവാചക ചര്യയെ നിഷ്ക്രിയമാക്കുകയാണ് ചെയ്യുന്നത്. അതാണ് അത്തരമൊരു നേതൃത്വവും, അവരെ കേള്‍ക്കുന്ന സമൂഹവും അറിയാതെ പോകുന്നതും !
സ്ഥാപന വല്ക്കരിക്കപെട്ട ശബ്ദ മുഖരിതമായ കൂട്ട സ്വലാത്ത് കേന്ദ്രങ്ങള്‍ ! ആയിരങ്ങളും, പതിനായിരങ്ങളും, ലക്ഷങ്ങളും അതിനായി ഒരുക്കിയ പ്രത്യേക വേദികളിലേക്ക് ഒഴുകും..കാരണം വിശ്വാസികള്‍ അങ്ങിനെയാണ്. പുണ്യം കിട്ടുമെന്ന് അറിഞ്ഞാല്‍ ഇങ്ങിനെയൊക്കെ അവതരിപ്പിക്കേണ്ട താമസം അതൊക്കെ കണ്ണടച്ചു സീകരിക്കുന്ന വിശ്വാസികള്‍ അവിടെക്കെതുമെന്നതില്‍ ഇസ്ലാമിക വിശ്വാസവും അപവാദമല്ല !! വിശ്വാസം അതല്ലേ എല്ലാം ! എങ്കില്‍ അതിന്റെ പേരില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ ആകാം എന്നതിന്റെ ആധുനിക പതിപ്പുകള്‍ ആണ് ഒരുകാലം വരെ ഇല്ലാതിരുന്ന സ്വലാത്ത്, ദിക്ര്‍ എന്നീ പേരുകള്‍ വിളിക്കുന്ന സമ്മേളനങ്ങള്‍....!!
സ്വലാത്ത് പ്രോല്സാഹിപ്പിക്കപെടെണ്ടാതാണ്, അത് ഒരു മനുഷ്യന്റെ ജീവിതത്തെ പരിപൂര്‍ണമായി പ്രവാചക ജീവിതത്തോട് സമരസപെടുന്നതിന്റെ സമവാക്ക്യമാകുംപോള്‍ പ്രത്യേകിച്ചും. പക്ഷെ പ്രകടന പരതയിലും, സമ്മേളന ആള്‍ക്കൂട്ടങ്ങളിലും സ്വലാത്ത് ഒതുങ്ങിപോകുമ്പോള്‍ അത് യഥാര്‍ത്ഥ പ്രവാചക ചര്യയെ നിഷ്ക്രിയമാക്കുകയാണ് ചെയ്യുന്നത്. അതാണ് അത്തരമൊരു നേതൃത്വവും, അവരെ കേള്‍ക്കുന്ന സമൂഹവും അറിയാതെ പോകുന്നതും !
അല്ലയോ പ്രവാചകരെ താങ്കളുടെ ജീവിതം പ്രകാശ പൂര്‍ണമാണ്, താങ്കള്‍ ഇടപെട്ട മേഖലകള്‍ ഒരു ജീവിതതിനപ്പുരമാണ് ! പൂര്‍ണമായും അനുധാവനം ചെയ്യാന്‍ ആവശ്യപെടുമ്പോള്‍, ഈ സമൂഹം എവിടെയാണ്....??എവിടെയാണ്..?? ""സ്വല്ലാല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വസല്ലം....... """
2 comments:
വര്‍ഷങ്ങള്‍ക്കു മുമ്പ്....ടിവിയില്‍ ഭക്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന സ്വലാത്ത് സമ്മേളനത്തിന്റെ ഉസ്താദ്..
ഉസ്താതെ, ഞാന്‍ വിദേശത്താണ്, എനിക്ക് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നാട്ടിലെ സ്വലാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതിനാല്‍ ഇവിടെയിരുന്നു സ്വലാത്ത് ചൊല്ലിയാല്‍ അവിടെയിരുന്നു സ്വലാത്ത് ചൊല്ലിയതിന്റെ പുണ്യം കിട്ടുമോ ??
ഉസ്താദ്: കിട്ടും അത്, ഫൂസായ ബാറ്ററി, ചാര്‍ജുള്ള ബാട്ടരിയോടൊപ്പം ടോര്‍ച്ചില്‍ ഇട്ടാല്‍ കത്തുമല്ലോ. അതിനും അതിന്റേതായ ഒരു ചാര്‍ജ് ഉണ്ട്. പങ്കെടുത്തില്ലെങ്കിലും ഈ ഫൂസായ ബാറ്ററി ഉണ്ടാകുന്ന എഫെക്റ്റ് പോലെ താങ്കള്‍ക്കു കിട്ടും !!
ചാര്‍ജുള്ള സ്വലാതും, ഇല്ലാത്ത സ്വലാത്തും !! എങ്ങിനെയുണ്ട് ??
അപ്പൊ ചാര്‍ജ് കിട്ടണമെങ്കില്‍....?
നോ കമന്റ്സ് ! ഞാന്‍ ഈ നാട്ടുകാരന്‍ അല്ല !
Post a Comment