ബിദ്അത്ത് - ഈ ഒരു വാക്ക് ഉണ്ടാക്കിയ വിഭാഗീയത ചെറുതല്ല.
ആയത്ത്കളെയും , ഹദീസുകളെയും തങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും വ്യാഖ്യാനിച്ചു അന്ഗീകരിക്കാതവരെ എതിര് പക്ഷത് നിര്‍ത്തി നേതൃത്വം ചമയുംപോള്‍ ഒരു സമൂഹത്തിന്റെ അസ്ഥിത്വം ചോര്‍ന്നു പോകുന്നത് ഇവര്‍ കാണാതെ പോകുന്നു. കാലിക വിഷയങ്ങള്‍ നോക്കാതെ തങ്ങള്‍ നോക്കി കാണുന്ന "കര്‍മ മേഖലയിലെ" നിസ്സാരമായ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തും, സംവാദം നടത്തിയും ബൌധിക മേഖലയില്‍ സജീവമാകേണ്ട വിവേകവും , വിജ്ഞാനവും സ്വയവും, സമൂഹത്തിനും അന്യമാക്കുകയാണ്. ഉധാഹരണത്തിന് ചര്‍ച്ചയും സംവാദവും, ഗവേഷണവും നടത്തുന്ന കുറച്ചു വിഷയങ്ങള്‍ കാണുക.
മാലയും , മൌലീടും ഓതുന്നതില്‍ പുന്യമുണ്ടോ (പുണ്യം ! എന്താണാവോ ഉദേശിക്കുന്നത് )
ഒതിയില്ലെങ്കില് കുഴപ്പമുണ്ടോ !
മരിച്ചവര്‍ കേള്‍ക്കുമോ !
ഔലിയാക്കളോട് പ്രാര്തിക്കാമോ !
നബിദിനം ബിദ് അത്താണോ ..
തരവീഹു 20 ബിദ് അത്താണോ, എട്ടു നമസ്ക്കരിച്ചാല്‍ ശരിയാകുമോ !
നിസ്കാരത്തില്‍ കൈ അവിടെ കെട്ടാമോ, ഇവിടെ കെട്ടാമോ.....
ഈ പ്രപഞ്ചത്തെ സംവിധാനിച്ചവന് മറ്റുള്ളതൊക്കെ വിട്ടു ഇതിലൊക്കെ ശ്രദ്ധിച്ചിരിക്കുന്നു എന്ന കാഴ്ചപാട് വിശ്വാസി സമൂഹത്തില്‍ ഇട്ടുകൊടുത്ത പൌരോഹിത്യ ജല്പ്പനങ്ങളില് പെട്ട് പോയതാണ് ഈ വിഭാഗീയതയുടെ കാതല്‍. അത്തരം വിഷയങ്ങളില്‍ കടിച്ചു തൂങ്ങിയ പണ്ഡിത വൃന്ദവും അതിലൂടെ സൃഷ്ടിച്ചെടുത്ത അനുയായികലുമായപ്പോള്‍ വിഭാഗീയതക്കും, വാഗ്വാദതിനും അജീവാനാന്ത ലൈസന്‍സായി. മറ്റൊരു സമൂഹങ്ങളിലും കാണാത്ത ഈ 'സാമൂഹിക തര്‍ക്ക' വിഷയങ്ങളില്‍ പെട്ട് സമൂഹം മറ്റുള്ളവര്‍ ഇടപെടുന്ന മേഖലകളില്‍ ക്രിയാത്മകമായി ഇടപെടാതെ പ്രയോജനം സ്വയം ആസ്വദിച്ചു ജീവിതം 'ദുനിയാവിലും, അഖിരത്തിലും' പൌരോഹിത്യ ജല്പ്പനത്തില് ഭദ്ര മാക്കിയിരിക്കുകയാണ്.
ബിദ് അത്ത്, ഈ ഒരു വാക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ന് ആ വാക്കിന്റെ ബലത്തില്‍ നിലകൊള്ളുന്ന പല 'മത സംഘടനകള്‍ക്കും' ജീവന് വെക്കാന്‍ വഴി കാണില്ലായിരുന്നു. ഇതര സമൂഹത്തിന്റെ നേട്ടങ്ങളുടെയും, ഉയര്‍ച്ചയുടെയും പ്രധാന കാരണം ഇത്തരം 'ബിദ് അത്ത്' ആരോപണവും, അത്തരം തര്‍ക്കങ്ങള്‍ക്കും പിന്നാലെ പോകാന്‍ ആരും ഇല്ല എന്നുള്ളതാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ അവരുടെ ക്രിയാതമാകമായ ചിന്തയുടെയും, ഗവേഷണങ്ങളുടെയും, കണ്ടുപിടുതങ്ങളുടെയും ഗുണഭോക്താക്കളായി മാത്രം മാറിയ ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം ഈ 'വാക്കല്ലാതെ' മറ്റൊന്നുമല്ല.
സമൂഹത്തിന്റെ വികാസത്തിന്റെയും, വിജ്ഞാനത്തിന്റെയും, അടിസ്ഥാനത്തില്‍ അന്യമാകേണ്ട 'ബിദ് അത്ത്' അതെ വികാസവും, വിജ്ഞാനവും അന്യമാകുന്ന രീതിയിലേക്ക് ആ മേഖലയെ തര്‍ക്ക വിഷയമാക്കി പൌരോഹിത്യം എത്തിച്ചതാണ് ഇസ്ലാമിന് നേരിട്ട ദുരന്തം. അറിവിലൂടെ മാത്രമേ അല്ലാഹുവിന്റെ വിവസ്ഥിതി (പ്രപഞ്ച ശരീ അത്ത്) മനസ്സിലാക്കുവാന്‍ സാധിക്കൂ. പക്ഷെ അല്ലാഹുവിന്റെ സുന്നത്തില്‍ നിന്നും ജീവിതത്തെ അഴിച്ചു മാറ്റി അവിടെ മുഴു സമയ ബിദ് അതില്‍ എര്പെട്ടീട്ടാണ് അറിവിന്റെ അഭാവത്തില്‍ സ്ഥാനം പിടിച്ച അപ്രധാന ബിദ് അത്ത് തര്‍ക്ക വിഷയ ഭാണ്ടമാക്കി സമൂഹത്തിന്റെ പിറകില്‍ കെട്ടി 'പണ്ഡിതര്‍' നയിക്കുന്നത്. ഇവിടെ കുര് ആന്റെ അക്ഷരങ്ങള്‍ അര്തങ്ങളില്ലാത്ത വെറും ശബ്ദമായി 'വിശ്വാസി സമൂഹത്തില്‍' മാറാന്‍ കാരണം ഈ 'ബിദ് അത്ത്' തര്‍ക്കങ്ങളില്‍ കുടുങ്ങി പോയതാണ്. പരസ്പരം ഓരോ വിഭാഗവും ബിദ് അത് ആരോപിക്കുമ്പോള്‍ 'സ്വര്‍ഗ്ഗ' പ്രവേശനത്തിന് ഇതില്‍ ആരും ഇല്ലെന്ന അവസ്ഥയിലാണ്, സ്വയം എല്ലാവരും അവകാശപെടുന്നുന്ടെങ്കിലും.!
ബിദ്അത്ത് , വെറും ഒരു വാക്കല്ല, പലര്‍ക്കും അത് ആസ്തിയുടെയും, സ്ഥാനമാനങ്ങളുടെയും ഫലഭൂയിഷ്ടമായ ഭൂമികയാണ്.
..............
എന്നാലും ഈ ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതി.
Subscribe to:
Post Comments (Atom)
11 comments:
ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതി
bidhathine ithra nissaramayikanan thankalkku engine kazhiyunnu.islaminte adisthyanamaya thouheedinte kadakkal kathivekkunna mala mouloodookalumm ouliyakkalodulla prarthankalum nissarakarymano?thankal quranum hadeesum padichittille?
mohamed ali edakkandan said...
1. bidhathine ithra nissaramayikanan thankalkku engine kazhiyunnu.
ബിദ് അത് ആരോപിച്ചു അതിന്റെ പേര് പറഞ്ഞു നേതൃത്വം ചമഞ്ഞവര്‍ 'നിങ്ങള്‍ അല്ലാഹുവിന്റെ പാശത്തെ 'മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന കുര് ആന്റെ, അല്ലാഹുവിന്റെ ആഹ്വാനത്തെ നിസ്സാരമായി താങ്കളെ പോലെയുള്ളവര്‍ക്ക് കാണാന്‍ കഴിയും.
2. mala mouloodookalumm ouliyakkalodulla prarthankalum nissarakarymano?
അതിനെ കാര്യമായി കാണുന്നവര്‍, വിശ്വാസത്തിന്റെ പ്രായോഗികത പ്രതിഫലിക്കേണ്ട, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, വിവാഹ, രാഷ്ട്രീയ, തൊഴില്‍ മേഖലകളില്‍ ഏത് മാര്‍ഗ്ഗ ദര്‍ശനമാണ് പിന്തുടരുന്നത് എന്നിടത്ത് ഈ ഗൌരവം ഉണ്ടോ എന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഈ പറയുന്നവരുടെ തൌഹീദിനു മാലയും, മൌലൂടിനും അപ്പുറത്തുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നുണ്ടോ. !!!
3. thankal quranum hadeesum padichittille?
മാലക്കും, മൌലൂടിനപ്പുരമുള്ള കാര്യങ്ങളാണ് കുര് ആണ് സമൂഹത്തോട് പറയുന്നത്. ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. മാലയും, മൌലൂധിനെയും എതിര്‍ക്കാന്‍ വലിയ ഗവേഷണത്തിന്റെയും, ബുദ്ധിയുടെയും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഒരു വിഞാനമുള്ള സമൂഹത്തെ സൃഷ്ടിച്ചാല്‍ അപ്രത്യക്ഷമാകാവുന്നതെയുള്ളൂ ഈ പറയുന്ന ' ബിദ്അത്തുകള്‍". അന്ജരായ സമൂഹത്തില്‍ ഇവയെ എതിര്‍ക്കുന്നത് ദോഷം മാത്രമേ ചെയ്യൂ എന്ന് തിരിച്ചറിയാന്‍ വലിയ വിവരമൊന്നും ആവശ്യമില്ല. പക്ഷെ ഇത് കൊണ്ട് നിലനില്‍ക്കുന്ന സംഘടനയും അവരുടെ ആസ്തികളും ആര് വേണ്ടെന്നു വെക്കും !
nalla marupadi.........
The most dangerous article. If you firm on your article you can advise your scholars to avoid saying "kullu Bid'athin lalaala. kullu lalaalathin fi nnaar".in their jumua khuthuba, because you are seeing bid'a very simple matter.
Dear friend, please repent as soon as possible.that is only you can do now.
thanks
sidheeqshad@gmail.com
This “islamist” doesn’t know what is Islam and the meaning of Bid’ah. According to him deen and duniya are same. Allah said He has completed His Deen but, all maududists like this naj are doing Bidah by Metha padkar zindaabad, Mayilama zindabaad, gro vasu zindaabad, achu nadan zindabaad, rafidi shia zindabaad etc alas!!! Pity on this reckless people, as they dare to utter any absurdity in the name Islam. May Allah guides them to Islam from the Jamaath deen.
http://isdeenmeansstate.blogspot.com/
http://ishe-asalafi.blogspot.com/
http://terrorismjamaateislami.blogspot.com/
http://maududism.blogspot.com/
waste blog ....just wasting others time for nothing by postimng this blog address in email groups
assalamu alaikkum wa rahmathullah...
സഹോദരാ..
ഇനിയും വൈകിപ്പിക്കേണ്ട... ഹിറാ സെന്റെറില്‍ വിളിച്ചു ഇനി മേലില്‍ പ്രഭാഷകന്മാരൊക്കെ "ശര്രെല് ഉമൂരി മുഹ്ദസാതുഹാ വ കുല്ല മുഹ്ദസതുന് ബിദഅ വ കുല്ലു ബിദഅത്തിന് ളലാല വ കുല്ലു ളലാലത്തിന് ഫി ന്നാര്‍" എന്ന് സര്കുലര് അയക്കാന്‍ പറഞ്ഞേക്ക്. തോന്ന്യാസം ദീനിലേക്ക് വലിച്ചിഴച്ചു അത് ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കല്ലേ. നിങ്ങള്‍ സിനിമ പിടിക്കുന്ന പോലെ അല്ല ദീനിനെ മനസ്സിലാക്കലും അത് പ്രചരിപ്പിക്കലും.
Tell me how can I forward this message to others individually or to their groups?
jamatey isalmic indian muslim historyil anthu parambramanu ullathu. nattil fithana undakki annalathey.
Dear Brothers,
ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ചര്‍ച്ചയല്ല ഇവിടെ.
ഇസ്ലാമിന്റെ മാനവിക സന്ദേശത്തിന്റെ പ്രായോഗിക പ്രസക്തിയെ കുറിച്ചാണ്. ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ ജനിച്ചു എന്നതിന്റെ പേരില്‍ മാത്രം മുസ്ലീം ഐടന്റിട്ടിയില് നിലകൊള്ളുന്ന ഒരു പാരമ്പര്യ വാദതിനുമപ്പുരം, ഇസ്ലാമിനെ തങ്ങളുടെ ചിന്തയുപയോഗിച്ചു പഠിച്ചു അതിന്റെ സീകാര്യതയെ സ്വയം ആശ്ലെഷിക്കണം. എങ്കില്‍ മാത്രമേ സങ്കുചിത ചിന്തയില്‍ നിന്നും ഒരു സ്വതന്ത്ര ചിന്തയുടെ മേഖലയിലേക്ക് കടന്നു വരാന്‍ കഴിയൂ. സംഘടനകളുടെ സങ്കുചിത വീക്ഷണത്തില്‍ ഇസ്ലാമിന്റെ വിശാലത വിക്രുതമാക്കപെടുന്ന സാഹചര്യം മറ്റുള്ളവരെ ഇസ്ലാമിനെ പഠിക്കുന്നതില്‍ നിന്നും അകറ്റുകയാണ് !
Post a Comment