Thursday, December 24, 2009

ചില്ലുകള്‍ പൊട്ടുന്നത്

അവര്‍ പറഞ്ഞു, ഔലിയാക്കളോട് പ്രാര്‍ത്ഥിക്കാം. നമുക്ക് അവരോടു ശുപാര്‍ശ ചെയ്യിക്കാം! നേതാക്കന്മാരുടെ അടുത്ത് ചെറിയവര്‍ പോകാറില്ലല്ലോ, ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ കാര്യം നടക്കാന്‍ നമ്മള്‍ പിടിപാടുള്ളവരെ സമീപിക്കാറില്ലേ !!!!
സദസ്സ് ചിന്തിച്ചു, പറയുന്നത് ശരിയല്ലേ! അതെ സമീപിക്കാറുണ്ട്,
അപ്പോള്‍ പിന്നെ, അല്ലാഹുവിനോട് നമ്മുടെ കാര്യം നടക്കാന്‍ ഔലിയാക്കളെ വിളിച്ചു, അവരോടു ശുപാര്‍ശ ചെയ്യിപ്പിക്കുന്നതിലെന്താ കൊഴപ്പം!
സദസ്സ് വീണ്ടും ചിന്തിച്ചു; എന്താ കൊഴപ്പം, ഒരു കൊഴപ്പവുമില്ല !
അപ്പൊ കുഴപ്പമുണ്ടെന്നു പറയുന്നവര്‍ ആരാ..
ആരാ..?
രാതീബിനെ കുറിച്ച്...
ഒരാള്‍ രാതീബ് ഓതാന്‍ വന്ന "പണ്ടിതനോട്" ;
കുര്‍ആന്‍ പാരായണം ചെയ്യുന്നതാണോ, രാതീബ് ഓതുന്നതാണോ പുണ്യം ?
പണ്ഡിതന്‍: കുര്‍ ആന്‍ പാരായണം ചെയ്യുന്നത്.
എങ്കില്‍, കുര്‍ ആന്‍ പാരായണം ചെയ്‌താല്‍ പോരെ !
????
സൃഷ്ടാവിനെ തൃപ്തി പെടുത്താന്‍ രാതീബും, മൌലൂദും നടത്തുന്നത് കൊണ്ട് എന്താ കൊഴപ്പം ?
ക്രിസ്തുമസ് ക്രിസ്തുവിന്റെ ജന്മദിനമഘോഷമല്ലേ..ശ്രീ കൃഷ്ണ ജയന്തി ശ്രീ കൃഷ്ണന്റെ ജന്മദിനമല്ലേ ...?
അപ്പോള്‍ പ്രവാചകന്റെ ജന്മദിനം ?
നബിദിനം ആഘോഷിച്ചാല്‍ എന്താ കൊഴപ്പം ?
നബിദിനം ആഘോഷിക്കെന്ടെന്നു പറയുന്ന ഈ പറയുന്നവര്‍ ആരാ ..
ആരാ ..
അവരെ നമ്മള്‍ക്ക് "പുത്തന്‍ വാദികള്‍" എന്ന് വിളിക്കാം..നമ്മള്‍ ഒര്ജിനല്സ്..
ഈ "പുത്തന്‍ വാദികള്‍" പറയുന്നു.
അല്ലാഹു നൂറു സമാവാത്ത് വല്‍ അര്ള്....ആകാശ ഭൂമികളെ വലയം ചെയ്തിരിക്കുന്ന പ്രകാശമാണ് അവന്‍.
പ്രപഞ്ചത്തില്‍ ഓരോ അണുവും അവനറിയാതെ ഉണ്ടാകുന്നില്ല, ചിന്തിക്കാന്‍ പോകുന്നതും അവന്റെ അറിവിലുണ്ട്. ആ സൃഷ്ടാവിന്റെ വ്യവസ്ഥിതി സംപൂര്‍ണമാണ്..
എങ്കില്‍..
മറ്റു മനുഷ്യരുടെ ചിന്തയും, അവസ്ഥയും അറിയാത്ത മനുഷ്യ നേതാക്കളുമായി അല്ലാഹുവിനെ ഉപമിക്കുന്നവരുടെ "വിജ്ഞാനത്തിന്റെ" കേന്ദ്രത്തിനെ കുറിച്ച് എന്ത് പറയാന്‍..
രാതീബും, മൌലൂദും നടത്തിയാല്‍ തൃപ്തിയടയുന്ന ഒരു സൃഷ്ടാവ് സങ്കല്പം...
ഓരോ വിഷയങ്ങളെ പറ്റിയും വാദങ്ങളും, പ്രതിവാദങ്ങളും സമൂഹത്തില്‍ നടത്തി കൊണ്ടിരിക്കുന്നു.
പ്രസംഗങ്ങളും, സീഡിയും, ലഘുലേഖകളും, .....തെരുവുകളും, കവലകളും കയ്യടക്കുമ്പോള്‍ സമൂഹം ഭിന്നിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പോള്‍ പൊട്ടിയ ചില്ല് ഒട്ടിക്കാന്‍ സഞ്ചിയില്‍ നിന്നും സ്റ്റേജ് , കസേര, പോസ്റ്റര്‍, മൈക്ക് സെറ്റ് തുടങ്ങിയവ എടുത്തു ഒരു പണ്ഡിതന്‍ എത്തിയീട്ടുണ്ട്....
അനുയായികള്‍ എത്തികൊണ്ടിരിക്കുന്നു...

തുടരാം..

1 comment:

islamikam said...

യഥാര്‍ത്ഥ ഇസ്ലാമിക ചിന്ത ഓരോരുത്തരുടെയും ഹൃദയത്തില്‍ കൊണ്ടുവരിക എന്നത് മാത്രമാണ് ഈ വര്‍ത്തമാന സംഭവങ്ങള്‍ പറയുന്നതിന്റെ ലക്‌ഷ്യം.
സംഘടനകള്‍ക്ക്അപ്പുറം മനുഷ്യന്‍ ചിന്തിക്കേണ്ടതുണ്ട്.
"അല്ലാഹുവിന്റെ വ്യവസ്തിക്ക് വിധേയമാകേണ്ട മനുഷ്യന്‍-അവന്റെ ചിന്ത എപ്രകാരം ആയിരിക്കണം എന്ന് കുര്‍ആനിലൂടെ സൃഷ്ടാവ് പറയുന്നു"
എന്റെ സൃഷ്ടികളെ കുറിച്ച്, ചിന്തിക്കേണ്ട വിധം ചിന്തിക്കുക,
എങ്ങിനെയാണ് രാവും പകലും സംഭവിക്കുന്നത്‌...? ഗാലക്സികളെ സൃഷ്ടിച്ചിരിക്കുന്നത്.?..
"ചിന്തിക്കുന്ന" ധിഷണാ ശാലികള്‍ക്ക് ഈ സൃഷ്ടികളുടെ പിറകിലുള്ള യുക്തിമാനായ സൃഷ്ടാവിനെ കുറിച്ച് ധാരാളം ദൃഷ്ട്ടാന്തമുണ്ട് എന്ന് മനുഷ്യനോടു പറയുന്നു.
അങ്ങിനെ ചിന്തിക്കേണ്ട ധിഷണാശാലികളായ വിഭാഗത്തിലാണ് "ഈ തരത്തിലുള്ള" കോപ്രായങ്ങള്‍ നടക്കുന്നത്.
ഇനി നിങ്ങള്‍ തന്നെ പറ..
ആരാണീ മാതൃക സമൂഹം, എവിടെയാനിവ ഉള്ളത്...? മഷിയിട്ടു നോക്കിയിട്ട് കാണുന്നില്ല (" ഈ വിഭാഗത്തിനെ ഈ കാലഘട്ടത്തില്‍ " )എന്നാ ചൊല്ല് ഓര്‍മവരുന്നു.
എവിടെയാണ് പ്രവാചകന്റെ മുഴുജീവിത കുര്‍ആന്‍ ആദര്‍ശമുള്ള അനന്തരവകാശികളായ പണ്ഡിതര്‍ ഉള്ളത് ? കാലഘട്ടതിനെ നയിക്കാന്‍ പ്രാപ്തരായ പണ്ഡിതര്‍, നേതാക്കള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.