Saturday, May 16, 2009

വൈരുദ്ധ്യാത്മക ഭൌതിക വാതം !


രാഷ്ട്രീയം ശിര്‍ക്കാണെന്ന് പറഞ്ഞു ഇരുന്നാല്‍ ശരിയാവൂല.
മദ്രസയില്‍ പഠിച്ചത് വേറെ. !
"ജ മ " ഇസ്ലാം സംപൂര്‍നമാനെന്നു പറഞ്ഞു പറഞ്ഞു, ദേ രാഷ്ട്രീയത്തില്‍ കയറാന്‍ പോണു..
രാഷ്ട്രീയമുണ്ടെന്നു പറഞ്ഞാല്‍ "ജ മ "യെ അനുകൂലിച്ച പോലെയാകും കാര്യങ്ങള്‍ , എങ്കില്‍ കട്ട പൊക !.
ഇത് ഇങ്ങനെ വിട്ടാല്‍ ശരിയാവൂല.. എങ്ങിനെ കയറി പറ്റും എന്ന്

ആലോചിച്ചു ഇരിക്കുമ്പോഴാണ് വണ്ടി വന്നത് ..
പിടിച്ചു കയറുക തന്നെ..

രാഷ്ട്രീയം ഹലാല്‍..!!!
അണികളോട് എന്തെങ്കിലും പറയാം.
ആദര്‍ശത്തിന്റെ കടക്കല്‍ കോടാലി വേണോ. ഉം, വേണ്ട,
അതങ്ങിനെ നിക്കട്ടെ..."ജ മ യുടെ രാഷ്ട്രീയം ശിര്‍ക്ക് തന്നെ"
ഇത് , ചുവപ്പ് രാഷ്ട്രീയം ഹലാല്‍. .. വിപ്ലവം ജയിക്കട്ടെ ..
വണ്ടി രണ്ടത്താണിയില്‍ കൈകാണിച്ചു നിറുത്തി,
ഉസ്താദിന്റെ ശിഷ്യന്‍ വണ്ടിയില്‍ കയറി.
കമ്മൂണിസ്റ്റ്‌ എങ്കി കമ്മൂണിസ്റ്റ്‌. നോ പ്രോബ്ലം. "
ഇത് കണ്ടു രോമാഞ്ചം വന്നവര്‍ കൈ മുകളിലേക്ക് ഉയര്‍ത്തി ആവേശം കൊണ്ട് തുള്ളിച്ചാടി തങ്ങളുടെ സ്ഥാനര്തിക്ക് ജയ് വിളിച്ചു..
"ജ മ " ഇതു കണ്ടു തൂണും ചാരി നോക്കി നിന്ന് ചിരിച്ചു...
ഇലക്ഷനെ ലക്ഷ്യമാക്കി പുതിയ സുന്നത്ത്‌ വിപ്ലവം മുഴക്കി വണ്ടി ചീറി പാഞ്ഞു................
" ട് ര്‍ണിം ......."
"ടികറ്റെടുത്ത ഒരാള്‍ ഇറങ്ങാനുണ്ടല്ലോ "
ദേ, ആളെ വിളിക്കൂ....

5 comments:

Unknown said...

.-.

zakariya kallangai said...

pls void the cartoons

islam not allowing drawing picture of any kinds birds, animals, humenbeing....... so, pls this.........

Zulfukhaar-ദുല്‍ഫുഖാര്‍ said...

ജമാ അത്തുകാർക്ക് പണ്ട് ഹറാമായ രഷ്ടീയം ഇപ്പം ഹലാലാക്കാൻ ആരാണ് വഹ് യുമായി വന്നത് ?

സുന്നികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് പിന്തുണ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല

കമ്മ്യൂണിസ്റ്റുകാരെ പരസ്യമായി പിന്തുണക്കാൻ ജമ ക്ക് കുഴപ്പമില്ല.

സുന്നി ആയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലാന്നു ഭരണഘടനയിൽ പറയുന്നില്ല..

നിങ്ങൾ ഇസ്ലാമികം എന്ന പേരിട്ട് ജമ യിസം ആണല്ലോ ഇവിടെ വിളമ്പുന്നത്

കാർട്ടൂണും സിനിമയും നാടകവും അല്ലെ ജമ.. അതില്ലെങ്കിൽ പിന്നെ എന്ത് രസം

Zulfukhaar-ദുല്‍ഫുഖാര്‍ said...

ജമാ അത്ത് ഇത്തവണ കുറെ പിന്തുണ കൊടുത്തിരുന്നല്ലോ അവരൊക്കെ എവിടെ ?

അതിന്റെ കൂടെ ഒരു കാർട്ടൂൺ കൊടുക്കേണ്ടതല്ലെ

ഉളുപ്പുണ്ടോ നിങ്ങൾക്ക്

islamikam said...

വൈകാരികമെന്കിലും കമന്റ്സിന് നന്ദി.
ജമാ അത് മുന്നോട്ടു വെക്കുന്ന "രാഷ്ട്രീയം" എന്താണെന്ന് ആദ്യം പഠിക്കൂ സഹോദരാ.
ഏതു രാഷ്ട്രീയ മാണ്‌ ശിര്‍ക്ക്‌ എന്ന് പറയുന്നതും താങ്കള്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് തിരിച്ചറിയുക.
രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമാണ് താങ്കളുടെ കമന്റിനു കാരണമായത്‌.
താങ്കള്‍ ന്യായീകരിക്കുന്നത്, ഒരു ഭാഗത്ത് ഇസ്ലാം പാര്‍ട്ട്‌ ടൈമും, മറു ഭാഗത്ത് ഭൌതിക രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഞാണിന്മേല്‍ കളിയും..! ഇസ്ലാമിന്റെ സമ്പൂര്‍ണതയും, അതിന്റെ തനതായ രാഷ്ട്രീയവും ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ഏതു അര്‍ത്ഥത്തിലാണ് ചുവടു മാറ്റമായി താങ്കള്‍ കാണുന്നത്. താങ്കള്‍ അടങ്ങുന്ന ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു ഇതിന്റെ വൈരികലാക്കിയത്തിനു പൌരോഹിത്യ , പണ്ഡിതരുടെ പങ്കു കുറച്ചല്ല എന്ന് താങ്കളുടെ വൈകാരികത വെളിവാക്കുന്നുണ്ട്. അവര്‍ പരയുന്നതിനപ്പുരത്തേക്ക് അനുയായികളുടെ ചിന്ത എത്രത്തോളം സ്വാതന്ത്ര്യം പ്രാപിക്കുന്നു എന്നിടത്ത് ഇസ്ലാം എന്താണെന്നും, അതിന്റെ റോള്‍ എന്താണെന്നും താങ്കള്‍ അടങ്ങുന്ന സമൂഹത്തിനു മനസ്സിലാകും.