Sunday, May 10, 2009

ട്വെന്റി ട്വെന്റി


മൈതാനത്തില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു,കാര്യമറിയാതെ അതുവഴി പോകുന്നവര്‍ ചോദിച്ചു, "എന്താ ഇവിടെ ട്വെന്റി ട്വെന്റി ഉണ്ടോ ? "

"ട്വെന്റി ട്വെന്റി യല്ല, ഇവിടെ മുഖാ മുഖം നടക്കാന്‍ പോകുകയാ.. "
മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലായില്ല. സംശയ നിവര്‍ത്തി വരുത്തി, അവര്‍ ചിരിച്ചു നടന്നു പോയി.
നമ്മടെ സ്പിരിറ്റ്‌ അവര്‍ക്ക് എങ്ങിനെ അറിയാന്‍.
മുഖാ മുഖത്തിനുള്ള ടീമുകള്‍ എത്തി സ്റ്റേജില്‍ അണി നിരന്നു.
തലയില്‍ കെട്ടുല്ലവരും, ഇല്ലാത്തവരും, താടി നീളമുല്ലവരും, ഇല്ലാത്തവരും..
അനൌന്‍സ്മെന്റിനു ശേഷം വിസില്‍ ഇല്ലാതെ പരിപാടി ആരംഭിച്ചു.
കാണികളായ ജനങ്ങള്‍ നിശബ്ദരായി..ഈ മത്സരത്തില്‍ ആര് ജയിക്കും ?
സ്റ്റേജില്‍ അട്ടിയിട്ട ഗ്രന്ഥങ്ങള്‍..
പരിപാടി നടക്കുകയാണ്.മരിച്ചവര്‍ കേള്‍ക്കുമോ ????
ആളുകള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി..
കേള്‍ക്കോ ? കേട്ടാല്‍ !ചിലര്‍ ആത്മഗതം പോലെ പറഞ്ഞു,
"പിന്നെ, ജീവനുള്ളവര്‍ തന്നെ പലവട്ടം പറഞ്ഞീട്ട് കേള്‍ക്കുന്നില്ല,
പിന്നല്ലേ...മറ്റു ചിലര്‍ ചിന്തയിലാണ്ടു പോയി..
തങ്ങള്‍ മരിചീട്ടു ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതായീട്ടും, ചിരിക്കുന്നതായീട്ടും ഭാവനയില്‍ കണ്ടു..
മരിച്ചാലും സൈര്യം തരില്ലെന്ന ഭയവും ചിലരില്‍ ഉണ്ടാകാതിരുന്നില്ല.
ചോദ്യം മരുപക്ഷതിനോട് വീണ്ടും ആവര്‍ത്തിച്ചു , ചോദ്യം മനസ്സിലായില്ലെന്ന മട്ടില്‍,....
"മരിച്ചവര്‍ കേള്‍ക്കുമോ" ?
മറുപടി വന്നു, "കേള്‍ക്കില്ല ""
"കേള്‍ക്കും""
സിക്സര്‍ അടിച്ചപോലെ അത് മൈതാനതിനപ്പുരതെക്ക് പറന്നു.
ടീമിനെ അനുകൂലിക്കുന്നവര്‍ ആരവം മുഴക്കി, വിസിലടിച്ചു,
ആരവത്തിനിടയില്‍ വീണ്ടും അതുയര്‍ന്നു പൊങ്ങി
"കേള്‍ക്കില്ല "
""കേള്‍ക്കും""!!
തെളിവുണ്ടോ ?തെളിവുണ്ട്,
ഒരു ഗ്രന്ഥം തുറന്നു മരിച്ചവരെ കുറിച്ച് എഴുതിവെച്ചത് അറബിയില്‍ വായിച്ചു...
ആളുകള്‍ക്ക് അറബി മലയാളത്തില്‍ മാത്രം ബിരുധമുള്ളത് കൊണ്ട് ഒന്നും മനസ്സിലായില്ല..
മദര്‍ ടങ്ങില്‍ അതിന്റെ തര്‍ജ്ജമാക്കായി ചെവിയോര്‍ത്തു..
അപ്പൊ മരിച്ചവര്‍ കേള്‍ക്കോ..

കേട്ടാല്‍ തന്നെ മനസ്സിലാവോ, അങ്ങിനെയെങ്കില്‍ "ജമ" കള്‍ പറയുന്നതു ജീവിച്ചിരിക്കുന്ന ഇവര്ക്ക് മനസ്സിലാകേണ്ടതല്ലേ . പിന്നയല്ലേ !
കട്ടിയുള്ള ഭാഷ പറഞ്ഞാല്‍ ആര്‍ക്കായാലും മനസ്സിലാകില്ല.


"അപ്പൊ മരിച്ചവര്‍ കേള്‍ക്കും ! "ദേ അറബിയില്‍ അതിന്റെ അര്‍ഥം അങ്ങിനെയെന്ന് !
ആരവം ഒതുങ്ങി ഇല്ലാതാവുംപോഴും ജനങ്ങളില്‍ ചിലര്‍ പരസ്പരം പറഞ്ഞു..
"കാറ്റ് പോയില്ലെങ്കില്‍ കേള്‍ക്കുമായിരിക്കും. "
എതിര്‍ ഭാഗം വിടാന്‍ തയ്യാറല്ല "ഞങ്ങള്‍ പറയുന്നു അവര്‍ കേള്‍ക്കില്ല"
കേള്‍ക്കും"
കേള്‍ക്കില്ല...""
ടപ്""!എന്താ ഒരു ശബ്ദം കേട്ടത്.
പടക്കമല്ല , വിഷു അല്ലല്ലോ..

""ടപ്""! ഓ അവിടെ ദേ അടി നടക്കുന്നു..
ദേ പോലിസ്‌ ജീപ്പ്‌...
ഇപ്പൊ രംഗം ശാന്തം....
മരിക്കാത്തവര്‍ ജീവനുണ്ടോ എന്ന് സ്വയം ഉറപ്പു വരുത്തി നടക്കാന്‍ ശ്രമിച്ചു.

**...... **

പരിപാടികള്‍ ക്കെല്ലാം ഇപ്പോള്‍ ഒരു കോര്പരെറ്റ്‌ ടച്ച് വേണം,,
എങ്കില്‍ ഇസ്ലാമിനോടൊപ്പം , സമ്മേളനം വേണ്ട, "കൊണ്ഫരന്‍സ്‌" ,
"എന്‍ ഉമ്മിയം " എന്നൊക്കെ യാണ് കേള്‍ക്കാന്‍ രസം..
നല്ലൊരു റിയാലിറ്റി സ്റ്റേജും വേണം ..
അവിടെ ഇങ്ങ്ലീഷ്‌ പേരുള്ളവരും, അല്ലാത്തവരും വേണം...
രതീബും വേണം, മൌലൂടും വേണം,
അതിനൊരു ഇന്റര്‍ നാഷണല്‍ സ്മല്ല് വേണം
ഇപ്പോള്‍ എല്ലാവരും സ്റെജ്ജില്‍ നോക്കിയിരിപ്പാണ്സ്വലതും, ധിക്ക്രും,
രാതീബും, ശബ്ദ മുഘരിതമായ അന്തരീക്ഷം,
ഭക്തി നിറഞ്ഞൊഴുകുകയാണ്."
"ദേ കുലുങ്ങനു"ആളുകള്‍ കുലുക്കം ശ്രദ്ധിച്ചു ,
ഭൂമിയല്ല കുലുങ്ങുന്നത്ആരോ ഒരാള്‍ വിളിച്ചു
പറഞ്ഞു""സാമ്പത്തിക പ്രതിസന്ധി."".
ലോകത്ത് പടര്ന്നതിന്റെ കുലുക്കമാണ്..
എല്ലാവരും ഭക്തിയില്‍ നിന്നും കണ്ണ് തുറന്നു പുറത്തേക്കു നോക്കി..
ശരിയാണ്..ദേ ആളുകള്‍ പെട്ടിയുമായി ജോലിയില്ലാതെ തല കറങ്ങി വരുന്നു.
ബോധം വന്നവര്‍ പറഞ്ഞു, ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല.
എന്തെങ്കിലും ചെയ്യണം, അല്ലെങ്കില്‍ പ്രധിസന്ധി മൊത്തം ബാധിക്കും,"
"പരിഹാരം,""രാതീബ്‌ നിറുത്തി പരിഹാരം പറയാന്‍ തുടങ്ങി.
.പരിഹാരം ദേ..
എല്ലാവരും നോക്കി..
"ഇസ്ലാമിക സാമ്പത്തികം"..എ !

പുതിയ അമര്‍ത്യ സെന്‍ മാരെ കണ്ടീട്ടു ആര്‍ക്കും വിശ്വസിക്കാനായില്ല.അവര്‍ പറയുന്നതും. എന്തൊരു വേഷ പകര്‍ച്ച !

അപ്പൊ ഇസ്ലാമില്‍ ഇതൊക്കെയുണ്ടോ, ഇതൊന്നും ഇത്ര നാളും ആരോടും പറഞ്ജീലല്ലോ.
അപ്പൊ ഇസ്ലാമില്‍ അങ്ങിനെ പരിഹാരമുണ്ടോ ?
ദേ വിളിച്ചു പറയ ണ് ..
ഇസ്ലാമില്‍ എല്ലാത്തിനും പരിഹാരം ഉണ്ടെന്നെ..
അപ്പൊ ഈ "ജ മ "കള് പറയണത് നെരാണ, ഇവന്മാര് പുലിയാണ് കെട്ടാ!...........

വാല്‍ മുറി :ഇപ്പോള്‍ പല സംഘടനകളും പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഇസ്ലാമില്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും എല്ലാം ഉണ്ടെന്നു..ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കുര്‍ ആന്‍ എന്ന് പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്നതിന്റെസൂചനകള്‍ പുറത്തു വരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ തൌഹീദ് ഇല്ലെന്നു പറഞ്ഞവര്‍ക്കും ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു. ഇതൊക്കെ മനസ്സിലാക്കി കൊടുത്തു എന്തിനാണ് "ജ മ" കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. അവര്‍ ആ "മുഖാ മുഖവും, "മുന്കയ്യും കഴുകി "രതീബും നടത്തി ഇരിക്കുന്നത് കൊണ്ട് ഇവര്‍ക്കെന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല.

8 comments:

islamikam said...

ഇപ്പോള്‍ പല സംഘടനകളും പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഇസ്ലാമില്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും എല്ലാം ഉണ്ടെന്നു..ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കുര്‍ ആന്‍ എന്ന് പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്നതിന്റെസൂചനകള്‍ പുറത്തു വരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ തൌഹേദില്ലെന്നു പറഞ്ഞവര്‍ക്കും ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു.

Anonymous said...

................തലേകെട്ടുകാര്‍ മുദ്രാവക്യം വിളിച്ച് അങ്ങാടിയിലേക്ക് ഇറങ്ങി. പിന്നെ പൊന്നാടയണിക്കലിന്റെയും സ്വീകരണത്തിന്റെയും പൂരം. ചന്നി ബാധിച്ചവര്‍ ഇത് കാളപൂട്ടാണെന്നായിരിന്നു. സംഗതി ജനങ്ങള്‍ക്ക് മനസ്സിലായി.
എല്ലാമതക്കാരോടും സ്നേഹ സൗഹൃദസംവാദം നടത്തി പാരമ്പര്യമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

Unknown said...

some one can realize if they use their brain atleast from this rightup.. any way almighty bless u 4 this efforts...

Anonymous said...

എന്ത് ഇസ്ലമികമാണേടാ നീ ഇവിടെ വിളമ്പുന്നത്

കട്ടിയുള്ള ഭാഷ (നിന്റെ ഭാഷയിൽ ) അറബി മനസ്സിലാക്കാൻ കഴിയാത്ത വർഗീയ വാദിയായ ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകനായ താൻ മുസ്ലിംങ്ങളെ പരിഹസിക്കാനും മറ്റുള്ളവരുടേ കയ്യടി നേടാനും ഇട്ട ഈ പോസ്റ്റ് വളരെ കേമായി കള്ളാ പൊലയാളി മോനെ

islamikam said...

പ്രിയ അനോനിമസ്,
താങ്കളുടെ പാരമ്പര്യം താങ്കളെ "മാതൃക പരമായ" ഒരു സംസാര ഭാഷ പഠിപ്പിച്ചിരിക്കുന്നു. താങ്കളെ പ്രകോപിക്കാന്‍ മാത്രം താങ്കളെ കുറിച്ചോ, പേരെടുത്തു ആരെയുമോ അക്ഷേപിചീട്ടില്ല.
നടക്കുന്ന കാര്യങ്ങള്‍ക്കപുരം ഒന്നും അതിലില്ല. എല്ലാവര്ക്കും അനുഭവമുള്ള കാര്യങ്ങള്‍ മാത്രം മനസ്സിലാക്കാവുന്ന രീതിയില്‍ (താങ്കള്‍ക്കും മനസ്സിലായല്ലോ !), അതിലൂടെ പൊതു സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങള്‍ വരച്ചു കാണിച്ചു എന്നേയുള്ളു.

സമൂഹത്തില്‍ ഇത്തരം "ആത്മീയതകള്‍" എന്ത് മാറ്റം ഒരാളില്‍ ഉണ്ടാക്കുന്നുണ്ട് എന്ന് താങ്കളുടെ "സഭ്യ" മായ ഭാഷ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെയാണ് കാര്യങ്ങളെ മനസ്സിലാക്കുന്നതിനു പകരം വൈകാരികമായി എടുത്തു പരസ്പരം അടിപിടിയില്‍ അവസാനിച്ചു പത്രങ്ങളില്‍ അവ സ്ഥാനം പിടിക്കുന്നത്‌. ഒരാളുടെ പെരുമാറ്റത്തില്‍ അവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്ന് വേണം താങ്കളുടെ കമന്റില്‍ നിന്നും മനസ്സിലാക്കാന്‍.

Unknown said...

.-.

Anonymous said...

self contradictions in the write up indicates that he is a Jammat e (islami)hind activist. he has worried only on the face to face and dialogue between groups like mujaahid and samasta but the same time ironically, he is doing the same against, especially, mujaahid through his so called publication "islamikam" blog.alas!! those who big mouthed on thouhid in social life have been uttering loudly zindaabad to Metha padkar. alas!!metha beevi zindabaad, metha beevi zindabaad....... Paradox is it not your name Jamaat e (islami). Oh my God... forgive them.. they don't know what rubbish they are uttering......

Anonymous said...

may be usefull, if Allah will visit @ http://maududism.blogspot.com/
http://islamic-cinema.blogspot.com/