Wednesday, August 24, 2011

സക്കാത്ത്‌ - ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷ !! (തുടര്‍ച്ച )

സക്കാത്ത്‌ - വളര്‍ച്ചക്ക് ഒരു സാമ്പത്തിക ശസ്ത്രക്രിയ !
സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നതാണ് സക്കാത്തിലൂടെ സംഭവിക്കുന്നത്‌. വ്യക്തികളുടെ ധനം നിഷ്ക്രിയമായി ഇരിക്കുന്നതിലൂടെ സാമൂഹിക വളര്‍ച്ചയില്‍ ഒരു പ്രതിസന്ധി സംഭവിക്കുന്നുണ്ട്. അവിടെയാണ് ധനത്തിന്റെ ശുദ്ധീകരണം നടക്കുന്നത്. അപ്രകാരം ധനത്തിന്റെ നിശ്ചിത ഭാഗം അര്‍ഹാരായവരിലൂടെ വിനിമയം ചെയ്യപെടുമ്പോള്‍ ആവശ്യമായ മേഖലയില്‍ അവ പമ്പ്‌ ചെയ്യപെടുന്നു. സാമ്പത്തിക വളര്‍ച്ചയെ സക്കാത്ത് എങ്ങിനെ ത്വരിതപെടുതുന്നു എന്ന് ചരിത്രങ്ങള്‍ ഉധാഹരണങ്ങള്‍ ആണ്. ഉമര്‍ (റ) ഭരണ കാലത്ത് സക്കാത്തിലൂടെ രാജ്യത്ത് സക്കാത്തിനര്‍ഹാരായവരെ പിന്നീട് അന്യമാക്കിയ സാമൂഹിക വളര്‍ച്ചയെ മനസ്സിലാക്കുന്നത് ഇന്ന് നമുക്കിടയിലുള്ള സക്കാത്ത് എന്ത് കൊണ്ട് ദാരിദ്ര്യത്തെ നിലനിര്‍ത്തുന്നു എന്ന് തിരിച്ചറിയാന്‍ സഹായിക്കും.
ഒരു മൈക്രോ കാല്‍കുലേഷന്‍ : ഒരു വ്യക്തിയുടെ നിക്ഷേപമായിരിക്കുന്ന ധനത്തിന്റെ രണ്ടര ശതമാനം വര്‍ഷത്തില്‍ സക്കാതിലേക്ക് മാറ്റുന്നതിലൂടെയാണ് ആ വ്യക്തിയുടെ ധനം ശുധീകരിക്കപെടുന്നത്. അപ്രകാരം ചെലവ് കഴിച്ചുള്ള മൂന്നു ലക്ഷം രൂപയുടെ സക്കാത്തിന്റെ വിഹിതം മാത്രം 7500 /- രൂപ വീതം 5 ലക്ഷം പേരില്‍ നിന്ന് മാത്രം ലഭിച്ചാല്‍ 375 കോടി രൂപ ഒരു വര്ഷം മാത്രം സമാഹരിക്കുവാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ വിഹിതം ഇതിനേക്കാള്‍ എത്രയോ ഇരട്ടി ആയിരിക്കുമെന്ന് സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗം വിളിച്ചു പറയുന്നു. അതിന്റെ മൂല്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം അല്ഭുതാവഹമായിരിക്കുമെന്നു പറയേണ്ടതില്ല !

സക്കാത്ത് നല്‍കാന്‍ പ്രാപ്തമാക്കുന്ന സാമൂഹിക നിര്‍ദേശം !
"നിങ്ങള്‍ നിങ്ങളുടെ ധനത്തില്‍ നിന്നും സക്കാത്ത് നല്‍കുക" എന്നാണു കുര്‍ആന്‍ ആജ്ഞാപിക്കുന്നത്. കര്‍മശേഷിയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക. സക്കാത്ത് നല്‍കാനുള്ള ക്രിയാശേഷി സ്രഷ്ടാവ് നല്‍കിയ അനുഗ്രഹതിലൂടെ നേടുക എന്നതിന്റെ പരോക്ഷമായ കല്‍പ്പന ! ഇസ്ലാമിക സമൂഹം സക്കാത്ത് നല്കുന്നവരായിരിക്കണം, സാമൂഹിക വളര്‍ച്ചയുടെ താക്കോല്‍ അത്തരമൊരു സമൂഹത്തിന്റെ സജീവമായ ക്രിയ ശേഷിയിലൂടെ സംഭാവിക്കെണ്ടാതായിരുന്നു. പക്ഷെ, ഇന്ന് സമൂഹം എല്ലാ മേഖലയിലും പിന്‍തള്ളപെട്ടുപോയതിന്റെ യഥാര്‍ത്ഥ കാരണം തേടിയാല്‍ അന്വേഷണം അവസാനിക്കുന്നത് സക്കത്തിനു നേരെയുള്ള സമീപനത്തിന്റെയും, യഥാര്‍ത്ഥ സക്കാത്ത് വിതരണത്തിന്റെ അഭാവവും ആയിരിക്കും. ലക്ഷ്യത്തെ കാണാതെ പോയ ഗൌരവമായ ഒരു നിയമത്തെ കൈകാര്യം ചെയ്ത ഇന്നത്തെ സമൂഹത്തിനു ഈ കാലഘട്ടം സാക്ഷിയായിരിക്കും! മറ്റെല്ലാ വിജ്ഞാനത്തിലും വളര്‍ച്ച നേടിയ സമൂഹം സക്കാത്തിന്റെ വിഷയത്തില്‍ വിവേകമുപയോഗിക്കാന്‍ അനുവദിക്കാത്ത പൌരോഹിത്യ ജല്പ്പനങ്ങളെ തിരിച്ചറിയെണ്ടാതുണ്ട്. ഏകനായ സൃഷ്ടാവില്‍ വിശ്വസിക്കുക (തൌഹീദ് )എന്നതിന്റെ മാനദണ്ഡം ജീവിതത്തിന്റെ സമസ്ത മേഖലയിലും സൃഷ്ടാവിന്റെ വവസ്ഥിതിയെ നിലനിര്‍ത്തുന്ന ബാധ്യത ഏറ്റെടുക്കുക എന്നതാണ്. ആ തിരിച്ചറിവ് ഉണ്ടാകുന്നത് വരെ അപ്രധാന തര്‍ക്ക വിഷയങ്ങള്‍ക്കായി സംഘടനകള്‍ തങ്ങളുടെ സമയം ചിലവഴിച്ചു കൊണ്ടിരിക്കും. . പൌരോഹിത്യം തൌഹീദിന്റെ വൃത്തത്തെ തങ്ങളുടെ സൌകര്യത്തിനനുസരിച്ചു ചുരുക്കി പ്രാര്തനകളിലുള്ള വെറും ജല്പ്പനങ്ങളില്‍ മാത്രം ഒതുക്കിയത് കൊണ്ടാണ് ശക്തമായ ഒരു വിശ്വാസത്തിന്റെ പ്രായോഗിക മേഖലകള്‍ ശൂന്യമായത്.

സക്കാത്ത് ഫലപ്രധമാകുന്നത് എങ്ങിനെ
സക്കാത്തിനെ മതങ്ങളുടെ അചാരങ്ങളുടെ നിലവാരത്തില്‍ നിന്ന് കൊണ്ട് കൈകാര്യം ചെയ്യുന്ന സംഘടനകള്‍ സക്കാത്തിന്റെ സാമൂഹിക ലക്ഷ്യത്തിനു തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്രഷ്ടാവിന്റെ നിയമത്തെ വ്യക്തി നിഷ്ടമാക്കിയതിലൂടെ അതിന്റെ പ്രയോഗവല്‍ക്കരണത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അത്തരം സംഘടനകള്‍ തിരിച്ചരിയെണ്ടാതുണ്ട്. സാമൂഹിക വളര്‍ച്ചയില്‍ വന്‍ ഗുണഫലങ്ങള്‍ അനുഭാവേധ്യമാക്കുമായിരുന്ന സക്കാത്ത് ഇന്ന് ഗുണഫലങ്ങള്‍ അന്യമാക്കുന്ന രീതിയില്‍ ചിതറി തെറിക്കുകയാണ്/തെറിപ്പിക്കുകയാണ്. സംഘടന വൈജാത്യങ്ങള്‍ മാറ്റിവെച്ചു സക്കാത്തിന്റെ വിഷയത്തില്‍ ഒരു ഏകീകരണം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു. സക്കാത്ത് സീകരിച്ചു ഫണ്ട്‌ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഉദ്യമം സമൂഹത്തില്‍ ഉണ്ടെങ്കിലും അതൊരു പൊതു ഫ്ലാറ്ഫോമായി മാറ്റുന്നതിന് മറ്റു സംഘടനകള്‍ വിശാല കാഴ്ച്ചപാടിലേക്ക് വരേണ്ടിയിരിക്കുന്നു. എല്ലാ സംഘടനകളും യോജിച്ചു സംഘടന താല്പര്യങ്ങള്‍‍ക്കതീതമായി ഒരു "സക്കാത്ത് ബാങ്ക്" സമര്‍പ്പിക്കുകയാനെങ്കില്‍ സമൂഹത്തിനു സക്കാത്ത് അക്കൌണ്ടിംഗ് സുതാര്യമായി കൈകാര്യം ചെയ്യാന്‍ കഴിയും. എല്ലാം ബാന്കിങ്ങിലൂടെ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സക്കാത്ത് സീകരിക്കുന്നതിനും, വിതരണത്തിനും അത്തരമൊരു സംരംഭമാണ് സമയം ആവശ്യപെടുന്നത്.
___________
`അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം വ്യയം ചെയ്യുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്‌. അത്‌ ഓരോ കതിരിലും നൂറു മണി വീതമുള്ള ഏഴു കതിര്‍ക്കുലകള്‍ മുളപ്പിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഇരട്ടി പ്രതിഫലം നല്‍കുന്നു. വിശാലനും അഭിജ്ഞനുമത്രെ അല്ലാഹു' (ഖുര്‍ആന്‍ 2:261)13 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
This comment has been removed by the author.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇസ്-ലാമിക ഭരണമില്ലാത്ത സ്ഥലന്ങളിൽ സകാത് കമ്മിറ്റികളുണ്ടാക്കി സകാത് പിരിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ്‌ തെളിവ് ?

ഖുർആൻ, ഹദീസ്, ഇജ്‌മാഅ്, ഖിയാസ് ഈ നാലു അടിസ്ഥാനന്ങളിൽ നിന്നുള്ള തെളിവ് ??

islamikam said...

സഹോദരന്‍ ബഷീര്‍,

ഇസ്ലാമിക ഭരണമില്ലാത്ത സ്ഥലങ്ങളില്‍ സംഘടിതമായി നമസ്കരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് തെളിവ് എന്ന് ചോദിച്ചില്ലല്ലോ ! വിശ്വാസികള്‍ക്ക് ഇതൊക്കെയാണ് തെളിവ്. മുസ്ലിം ഉമ്മത്ത്‌ ! അവര്‍ വിശ്വാസ കാര്യങ്ങള്‍ സംഘടിതമായി നിര്‍വഹിക്കുന്നവര്‍ എന്നാണ്. ആരെയും വിശ്വസിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍, പരലോക ശിക്ഷയെന്തിന് !

തങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുകയും, എന്നാല്‍ സക്കാത്തിന്റെ കാര്യം വരുമ്പോള്‍ ഇസ്ലാമിക ഭരണം ചോദിച്ചു സൃഷ്ടാവിനെ പ്രതികൂട്ടിലാക്കുകയും ചെയ്യുന്നതിന്റെ "സുന്നത്ത്" അറിയുമെങ്കില്‍ പറയുക. മനുഷ്യന്റെ കാര്യം സൃഷ്ടാവിന്റെ വ്യവസ്ഥിതി അനുസരിച്ച് പറയുമ്പോള്‍, "മത രാഷ്ട്രം" ,മത രാഷ്ട്രം" എന്ന് കൂവിയാര്‍ക്കുന്നവരാന് സംഘടിത സക്കാത്ത് നല്‍കാന്‍ "ഇസ്ലാമിക ഭരണമില്ലല്ലോ" എന്ന് പരിതപിക്കുന്നത്‌.

കോടികള്‍ പിരിപ്പിക്കാന്‍ പല വിധ കമ്മിറ്റികള്‍ ഉണ്ടാക്കുകയും, കോടികള്‍ ചിലവഴിക്കുകയും, കോടികളുടെ സ്ഥാപനങ്ങള്‍ പണിതുയര്‍തുകയും ചെയ്യുന്ന "ഒരു സമൂഹത്തില്‍" നിന്നാണ് സക്കാത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം തെളിവിനു കുര്‍ആനും, ഹദീസും, ഇജ്മാഉം ഖിയാസും ചോദിച്ചു, ഇസ്ലാമിക ഭരണം ചോദിച്ചു സൃഷ്ടാവിനെ നേരെ കൊഞ്ഞനം കുത്തുന്നത് ! തങ്ങള്‍ സൃഷ്ടാവിനെക്കാള്‍ വലിയ ബുദ്ധിമാന്മാര്‍ എന്നാണോ പറയാതെ പറയുന്നത് !!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അപ്പോൾ ഉത്തരമില്ല...

നിസ്കാരം സംഘടിതമായി നിർവഹിക്കുന്നതും സകാത് പിരിച്ചെടുത്ത് കമ്മിറ്റ് നിശ്ചയിക്കുന്ന വിധം ചിലവഴിക്കുന്നതും കൂടി കൂട്ടി കുഴക്കണ്ട...മറുപടി ഉണ്ടെങ്കിൽ അറിയിക്കുക.

സകാത് ഏത് വിധമാണ് വിതരണം ചെയ്യേണ്ടത് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിൽ നിന്ങളുടെ കമ്മിറ്റി ഉൾപ്പെടുന്നത് എവിടെയാണേന്നറിയിച്ചാൽ കൊള്ളാാം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നിന്ങൾക്ക് എല്ലാ കാര്യത്തിലും ഖുർആനും ഹദിസും തെളിവ് വേണമല്ലോ ! സകാതിന്റെ കാര്യത്തിൽ മാത്രം അതൊന്നും വേണ്ടേ ?

islamikam said...

ബഷീര്‍,

സക്കാത്തിനു അവകാശികളായി എണ്ണപെട്ടവരില്‍ (Quraan)അതുമായി ബന്ധപെട്ട ഉധ്യോഗസ്തര്‍ കൂടി ഉണ്ട് എങ്കില്‍ താങ്കളുടെ ഈ ചോദ്യത്തിന് മറുപടി ആ അവകാശികള്‍ തരുന്നുണ്ട്. സ്വയം സക്കാത്ത് എടുത്തു നല്‍കുവാന്‍ എന്തിനാണ് ഉധ്യോഗസ്തര്‍ ?

എല്ലാ കാര്യത്തിനും, (മറ്റു പിരിവുകള്‍ക്കും!), ബുദ്ധിയും, വിവേകവും ഉപയോഗിക്കുമ്പോള്‍ ഈ കാര്യത്തില്‍ മാത്രം അതു ഉപയോഗിക്കാതിരിക്കുന്നതെന്തിനു ! തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സമൂഹത്തില്‍ നിന്നുള്ളവരുടെ കൂട്ടായ ശ്രമങ്ങളില്‍, ധനകാര്യ സ്ഥാപങ്ങള്‍ നടത്തി വിജയിപ്പിക്കുന്ന കാലഘട്ടത്തില്‍ ഉള്ള, അല്ലെങ്കില്‍ അതിന്റെ ഗുണഫലങ്ങള്‍ കാണുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഈ ചോദ്യം !

ഒറ്റയ്ക്ക് നല്‍കുന്നതിനേക്കാള്‍ പിരിപ്പിച്ചു അര്‍ഹരായ വ്യക്തികള്‍ക്ക് ഉപകാരപെടുന്ന വിധം വിതരണം ചെയ്യുന്നതാണ് അഭികാമ്യമെന്ന് മറ്റു കാര്യങ്ങള്‍ക്ക് പിരിവിനെ ആശ്രയിക്കുന്നവര്‍ക്ക് മനസ്സിലാക്കി തരെന്ടതുണ്ടോ ? ഇനി ആ പിരിക്കല്‍ ഒന്നും ഇസ്ലാമികമല്ലെന്നു അഭിപ്രായമുണ്ടോ ?

ഇന്ന് കേരള സമൂഹത്തിലെ സക്കാത്ത് പിരിപ്പിച്ചു ഒരൊറ്റ സംവിധാനത്തില്‍ കൂടി ദരിദ്ര വിഭാഗത്തിന് നല്‍കുന്ന ഫലപ്രദമായ ഒരു സംവിധാനമാണ് ഉണ്ടായിരുന്നതെങ്കില്‍, യഥാര്‍ത്ഥ ദൈവിക വിശ്വാസത്തിന്റെ പ്രായോഗികത ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിനു മാതൃകയാകുന്ന ഇസ്ലാമിക സമൂഹത്തില്‍ ആകൃഷ്ടരാകുന്ന ഒരു ജനതയെ കാണാമായിരുന്നു. പക്ഷെ ഇതൊക്കെ ചിന്താമേഖലയില്‍ കയറി വരാത്ത "പണ്ഡിത വൃന്ദ"മാണല്ലോ "അവരുടെ ഇരിപ്പിട കേന്ദ്രങ്ങള്‍ സുഭദ്രമാക്കി " സമൂഹത്തെ നയിക്കുന്നത്. ആ സമൂഹത്തില്‍ നിന്നും ഇതിനപ്പുരമുള്ള ചോദ്യങ്ങള്‍ വരും !
__________
പോസ്റ്റില്‍ പറയുന്ന കാര്യങ്ങളില്‍ താങ്കളുടെ അഭിപ്രായം !

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>സക്കാത്തിനു അവകാശികളായി എണ്ണപെട്ടവരില്‍ (Quraan)അതുമായി ബന്ധപെട്ട ഉധ്യോഗസ്തര്‍ കൂടി ഉണ്ട് എങ്കില്‍ താങ്കളുടെ ഈ ചോദ്യത്തിന് മറുപടി ആ അവകാശികള്‍ തരുന്നുണ്ട്. സ്വയം സക്കാത്ത് എടുത്തു നല്‍കുവാന്‍ എന്തിനാണ് ഉധ്യോഗസ്തര്‍ ?
<<


ഭായ്,

അത് ഇസ്ലാമിക ഭരണം നിലവിലുള്ള സ്ഥലത്തെ കാര്യം. അല്ലാതെ ഹുകൂമത്തെ ഇലാഹി കൊണ്ടു വരണം എന്നാഗ്രഹിക്കുന്ന സ്ഥലത്തെ കാര്യമല്ല


കമ്മിറ്റിയുണ്ടാക്കി കമ്മിറ്റിയെ (ഇസ്ലാമിക ഭരണമില്ലാത്ത സ്ഥലത്ത് ) സകാത് ഏല്പിച്ചാൽ മതി എന്ന് ഏത് ഖുർആൻ ഏത് ഹദിസ് തെളിവ് ..അതിനുമറുപടി പറയൂ. അല്ലാതെ പ്രസംഗം വേണ്ട

islamikam said...

Basheer: "അത് ഇസ്ലാമിക ഭരണം നിലവിലുള്ള സ്ഥലത്തെ കാര്യം. അല്ലാതെ ഹുകൂമത്തെ ഇലാഹി കൊണ്ടു വരണം എന്നാഗ്രഹിക്കുന്ന സ്ഥലത്തെ കാര്യമല്ല.
കമ്മിറ്റിയുണ്ടാക്കി കമ്മിറ്റിയെ (ഇസ്ലാമിക ഭരണമില്ലാത്ത സ്ഥലത്ത് ) സകാത് ഏല്പിച്ചാൽ മതി എന്ന് ഏത് ഖുർആൻ ഏത് ഹദിസ് തെളിവ് ..!""
____________________________
ബഷീര്‍,
ഇങ്ങിനെയാണെങ്കില്‍ മഹല്ലും, അതിന്റെ ഭരണകര്താക്കളും, മഹല്ലിന്റെ കീഴില്‍ ചെയ്തു വരുന്ന കാര്യങ്ങളും ഏതു ആയത്, ഹദീസ് തെളിവ് അനുസരിച്ചാണെന്ന് ചോദിക്കേണ്ടി വരും.
ഇന്ന് ലോകത്ത് മുസ്ലീങ്ങള്‍ ഭരണ കര്‍ത്താക്കള്‍ ആയി ഉണ്ടെങ്കിലും, ഇസ്ലാമിക ഖിലാഫത്ത് എവിടെയും ഇല്ല. ഇത് താങ്കളേക്കാള്‍ ഉപരി കാലങ്ങല്‍ക്കതീതനായ സൃഷ്ടാവിന് അറിയാമെന്നിരിക്കെ, ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രം സക്കാത്ത് പിരിക്കാന്‍ ജോലിക്കാരെ വെച്ചാല്‍ മതിയെന്നും, അങ്ങിനെയാണ് അവര്‍ സക്കാതിനര്‍ഹാര്‍ എന്നും താങ്കള്‍ക്കു എവിടെനിന്നാണ് തെളിവ് കിട്ടിയത് എന്ന് ചോദിക്കേണ്ടി വരും.

ബഷീര്‍,
താങ്കളുടെ ചോദ്യങ്ങളില്‍ ഒരു കാര്യം താങ്കള്‍ അറിയാതെ പറയുന്നുണ്ട്. സക്കാത് എന്നത് അനിവാര്യമായ രാഷ്ട്രീയത്തിന്റെ കീഴില്‍ വരേണ്ട ഒന്നാണെന്നും, അല്ലെങ്കില്‍ സക്കാത് എന്നത് അനിവാര്യമായ മാനുഷിക രാഷ്ട്രീയത്തിന്റെ അടിതരയാനെന്നും, അത് കൊണ്ട് തന്നെ അത് നടപ്പിലാക്കേണ്ടത് അല്ലാഹുവിന്റെ നിയമം അനുസരിചാനെന്നും, അതിനു വേണ്ടി ആഗ്രഹിക്കുക എന്നതാണ് മുസ്ലീം ചെയ്യേണ്ടതെന്നും താങ്കള്‍ പറയുന്നതായി ഞാന്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ ??

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സ്കൂളുണ്ടാക്കുന്നതും പള്ളിക്കമ്മിറ്റിയുണ്ടാക്കുന്നതും സമ്മെളനം നടത്തുന്നതും വിഷയം വേറെ.. സകാത് വിഷയം അത് അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കൽ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ഇസ്‌ലാമിക ഭരണം നിലവിലുള്ള രാജ്യത്ത് അത് ഭരണാധികാരികൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്യാം. ഒരു മതേതര രാജ്യത്ത് സ്വയം ഇസ്‌ലാമിക ഉദ്യോഗസ്ഥരായി ചമന്ഞ് മുസ്ലികളുടേ മതപരമായ ബാധ്യതയായ സകാത് പിരിച്ച് അത് കമ്മിറ്റ് നിശ്ചയിക്കുന്ന വിധത്തിൽ വിതരണം ചെയ്യാനും ബാക്കി പാർട്ടി ഫണ്ടിലേക്ക് മാറ്റാനും നിന്ങൾക്ക് ഏത് പ്രമാണമാണ് അടിസ്ഥാനം എനതിനു മറുപടിയുണ്ടെനിൽ പറയുക.

islamikam said...

I said; "ഇങ്ങിനെയാണെങ്കില്‍ മഹല്ലും, അതിന്റെ ഭരണകര്താക്കളും, മഹല്ലിന്റെ കീഴില്‍ ചെയ്തു വരുന്ന കാര്യങ്ങളും ഏതു ആയത്, ഹദീസ് തെളിവ് അനുസരിച്ചാണെന്ന് ചോദിക്കേണ്ടി വരും."

Basheer said:"സ്കൂളുണ്ടാക്കുന്നതും പള്ളിക്കമ്മിറ്റിയുണ്ടാക്കുന്നതും സമ്മെളനം നടത്തുന്നതും വിഷയം വേറെ..""

Ha Ha !! It is not islamic matter !!

I said: "സക്കാത്തിനു അവകാശികളായി എണ്ണപെട്ടവരില്‍ (Quraan)അതുമായി ബന്ധപെട്ട ഉധ്യോഗസ്തര്‍ കൂടി ഉണ്ട്"

Basheer: "അത് ഇസ്ലാമിക ഭരണം നിലവിലുള്ള സ്ഥലത്തെ കാര്യം. അല്ലാതെ ഹുകൂമത്തെ ഇലാഹി കൊണ്ടു വരണം എന്നാഗ്രഹിക്കുന്ന സ്ഥലത്തെ കാര്യമല്ല.

I said: "സക്കാത് എന്നത് അനിവാര്യമായ രാഷ്ട്രീയത്തിന്റെ കീഴില്‍ വരേണ്ട ഒന്നാണെന്നും, അല്ലെങ്കില്‍ സക്കാത് എന്നത് അനിവാര്യമായ മാനുഷിക രാഷ്ട്രീയത്തിന്റെ അടിതരയാനെന്നും, അത് കൊണ്ട് തന്നെ അത് നടപ്പിലാക്കേണ്ടത് അല്ലാഹുവിന്റെ നിയമം അനുസരിചാനെന്നും, അതിനു വേണ്ടി ആഗ്രഹിക്കുക എന്നതാണ് മുസ്ലീം ചെയ്യേണ്ടതെന്നും താങ്കള്‍ പറയുന്നതായി ഞാന്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ ??

Waiting your answer...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആഗ്രഹം മനസിൽ വെച്ച് സകാത് പിരിക്കുകയോ.. നല്ല തമാശ..

അപ്പോൾ അതേ ആഗ്രഹം വെച്ച് ഇസ്‌ലാമിക ശിക്ഷാ വിധികൾ നടപ്പിലാക്കാനുള്ള ഉദ്ധേശ്യമുണ്ടോ ?


മാഷേ.. ഇങ്ങിനെ ഉരുളാതെ.. ഞാൻ ചോദിച്ചതിനു മറുപടി ആയില്ല.

സംഘടിത നിസ്കാരത്തിൽ നിന്ന് ഇപ്പോൾ പള്ളിക്കമ്മിറ്റി വരെ എത്തി നിൽക്കുന്നു എന്നിട്ടും സകാത് കമിറ്റിക്ക് ഒരു പ്രമാണമുദ്ധരികാനായില്ല. അത് ഖിയാമനാളുവരെ കഴിയുകയുമില്ല.. തെരുവുപ്രസംഗം നടത്തി കുറെ ആളുകളെ തെറ്റിദ്ദരിപ്പിക്കാമെന്നല്ലാതെ

islamikam said...

Basheer,

ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രo സംഘടിത സക്കാത് നിര്‍വഹിച്ചാല്‍ മതി എന്ന കുര്‍ആന്‍ വചനം തരാമോ, അതല്ല, ഇസ്ലാമിക ഭരണമില്ലെങ്കില്‍ തനിച്ചു കൊടുത്താല്‍ മതി എന്നുള്ളതായാലും മതി ! ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം.

എനിക്ക് പറയാനുള്ളത് ആദ്യമേ പറഞ്ഞു കഴിഞ്ഞു (my comment no. 2). കുര്‍ആനിനെ മനസ്സിലാക്കാന്‍ ശേഷിയുള്ളവര്‍ക്ക് അത് മതിയാകും !

പിന്നെ, ഹുക്കുമത്തെ ഇലാഹി എന്ന് പരിഹസിക്കുന്നവരില്‍ നിന്നും സക്കാതിനെ കുറിച്ചുള്ള അഭിപ്രായം വരുമ്പോള്‍ ഇസ്ലാമിക ഭരണത്തില്‍ മാത്രമാണ് സംഘടിത സക്കാത് എന്ന് ഒഴിവു പറയുന്നതില്‍ പോലും അത്തരമൊരു ലക്ഷ്യത്തെ അറിയാതെയെങ്കിലും അനുകൂലിക്കുന്നുണ്ട്. അത് ചോദിച്ചപ്പോള്‍ മറുപടി പറയാതെ ഉരുണ്ടു കളിച്ചത് എന്തിനാണ് ബഷീറേ !

സൃഷ്ടാവിന്റെ വ്യവസ്ഥിതിയെ മനുഷ്യ സമൂഹത്തില്‍ തുറന്നു കാട്ടുമ്പോള്‍ "വിശ്വാസികള്‍" എന്ന് പറയുന്നവര്‍ തന്നെ അതിനെ എതിര്‍ക്കുന്നത് ഏതു കുര്‍ആന്‍ ആയതു തെളിവുധരിചീട്ടാണ്.

മദ്യ-ലഹരി-പലിശ രഹിത വ്യവസ്ഥിതിയും, സക്കാത്ത്‌ സിസ്ടവും അമുസ്ലിം സമൂഹത്തില്‍ പറയാതിരിക്കാന്‍ മാത്രം നാണകേടുല്ലതാണോ ഇസ്ലാമിക ആദര്‍ശം എന്നുണ്ടോ ! അതോ അതൊക്കെ തങ്ങള്‍ അംഗീകരിക്കുന്ന ആധുനിക വ്യവസ്ഥിതിക്കു പകരമാവില്ലെന്നോ ?

വെറുതെ കുര്‍ആന്‍, ഹദീസ്, ഖിയാസ്, ഇജ്മാ എന്ന മുല്ല ജല്‍പ്പനം മാറ്റിവെച്ചു ചിന്തിച്ചു മറുപടി പറയൂ....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

Good discussion.....