Tuesday, July 13, 2010

സംഘടനകള്‍ തിരിച്ചറിയേണ്ടത് !


ഒരു അനിസ്ലാമിക സമൂഹത്തില്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയുമായി ഒരു പ്രവാചകന്‍, ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് !
ആ അനിസ്ലാമിക സമൂഹം, അവര്‍ കൊണ്ട് നടന്നിരുന്ന പാരമ്പര്യ വിശ്വാസങ്ങളും, ആചാരങ്ങളും, നിയമങ്ങളും, സാമ്പത്തിക ശാസ്ത്രങ്ങളും കയ്യൊഴിച്ചു കൊണ്ട്, പ്രവാചകന്‍ സമര്‍പ്പിച്ചതിനെ മനസ്സിലാക്കി, ഒരു യുഗത്തിന് സാക്ഷിയായി, സമൂഹത്തിനു മാതൃകയായി....പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.


കാലഘട്ടങ്ങള്‍ക്കു സാക്ഷിയാകുവാന്‍ പുതിയ സമൂഹം. ഇന്ന് !
എവിടെ എത്തി നില്‍ക്കുന്നു ?
അനിസ്ലാമിക സമൂഹത്തില്‍ ഇസ്ലാമിനെ സമര്‍പ്പിക്കെണ്ടവര്‍ എവിടെയാണ് !
ശിര്‍ക്ക് എന്ന പദത്തില്‍ നിന്ന് 'മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗം ചെയ്യുന്ന' (അന്ജത മൂലം !) ആചാരങ്ങളെ ഗുനകാംഷയോടെ ഉപദേശിക്കുന്നതിനു പകരം സമൂഹ മധ്യത്തില്‍ പരിഹസിച്ചു അതിനെ പൂര്‍വാധികം ശക്തിപെടുതുന്ന രീതിയിലാണ് ഒരു സംഘടനയുടെ പ്രബോധനം ! വിവേകവും, വിജ്ഞാനവും ലഭിക്കുന്ന ഒരു സാഹചര്യതിലൂടെയും, ഇത്തരം ശിര്‍ക്ക് ആചാരങ്ങളുടെ പിറകെ പോകുവാനുള്ള കാരണങ്ങളെ കണ്ടെത്തി ആ കാരണങ്ങളെ പരിഹരിക്കുന്നതില്‍ കൂടിയും മാത്രമേ അവ ഇല്ലാതാക്കുവാന്‍ കഴിയൂ എന്ന് ഈ സംഘടന തിരിച്ചറിയെണ്ടാതുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ അന്ജത മൂലം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന ആചാരങ്ങള്‍,തങ്ങളുടെ ആവശ്യ നിവൃത്തിക്കോ മന:സംത്രുപ്തിക്കോ വേണ്ടി ആശ്രയിക്കുമ്പോള്‍ അതിനെ അപഹസിച്ച്‌ എതിര്‍ക്കുന്നതിനു പകരം ആ സമൂഹത്തിന്റെ അവസ്ഥയെ പഠിച്ചു അവരിലേക്ക്‌ ഇറങ്ങുകയാണ് വേണ്ടിയിരുന്നത് . ശിര്‍ക്കിനെ എതിര്‍ക്കാനെന്ന പേരില്‍ മൈക്ക് കെട്ടി പരസ്യമായി പരിഹസിക്കുന്നതും, എതിര്‍ക്കുന്നതും ചെറിയ ഫലം ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ വിശ്വാസത്തെയും, ആചാരത്തെയും സംരക്ഷിക്കുവാന്‍ അതിനേക്കാള്‍ ഇരട്ടിയായി അതിന്റെ വാക്താക്കളും, അനുയായികളും ശക്തി പ്രാപിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.
ഇതാകട്ടെ ഒരേ വിശ്വാസത്തെ വിഭജിക്കുന്നതിനും, അത് വഴി യഥാര്‍ത്ഥ പ്രഭോധനം ലഭിക്കേണ്ട അനിസ്ലാമിക സമൂഹം ഇസ്ലാമിനെ കുറിച്ച് തെറ്റിധരിപ്പിക്കപെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ശിര്‍ക്കെന്നു പറഞ്ഞു അതിനെ എതിര്‍ക്കുന്നവരും, ശിര്‍ക്കെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരും പൊതു ജീവിതത്തില്‍ ഒരേ ഭൂമികയിലും, ജീവിത സാഹചര്യതിലുമാനു ജീവിക്കുന്നത്. അത് ഇരു കൂട്ടരും വിസ്മരിക്കുകയും ചെയ്യുന്നു.
ഇവിടെ, പ്രവാചകന്‍ അനിസ്ലാമിക സമൂഹത്തിനു പൂര്‍ണമായി ഇസ്ലാമിനെ സമര്‍പ്പിച്ച രീതി ജമാഅതെ ഇസ്ലാമി എന്ന സംഘടന സമര്‍പ്പിക്കുമ്പോള്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കുന്ന സംഘടനകള്‍ തങ്ങള്‍ നില്‍ക്കുന്ന വിശ്വാസ ഭൂമിക പോലും മറക്കുകയാണ്. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ കഴിന്ജീട്ടും ഇസ്ലാം പൂര്നമായിട്ടില്ലെന്ന രീതിയിലാണ് അവരുടെ ജല്‍പ്പനങ്ങള്‍. ഒരു പക്ഷെ തങ്ങള്‍ അറിയാതെ അകപ്പെട്ട അന്ജത ആയിരിക്കാം ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുന്നത് എന്നാണു സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്‌. വിശ്വാസി സമൂഹം കൂടുതല്‍ വിജ്ഞാനം ആര്ജ്ജിക്കെണ്ടിയിരിക്കുന്നു. സംഘടനകല്‍ക്കതീതമായി അത്തരമൊരു സാഹചര്യത്തിന് കളമോരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വിശാല ഹൃദയമുള്ള സമൂഹത്തെ സൃഷ്ടിക്കെണ്ടിയിരിക്കുന്നു. തങ്ങളുടെ ആശയ വൈജാത്യങ്ങളെ പരസ്പരം മനസ്സിലാക്കി, വൈകാരിക പ്രകടനങ്ങളെ മാറ്റി നിറുത്തി, ഉള്‍കൊള്ളാന്‍ കഴിയുന്നതിനപ്പുരമുള്ള കാര്യങ്ങളെ അടിചെല്പ്പിക്കാതെ, ഓരോ വിഭാഗത്തിന്റെ നേതൃത്വത്തെയും, അനുയായികളുടെയും അറിവിനെയും, വിഞാനതെയും ബഹുമാനിക്കുന്നതില്‍ കൂടി മാത്രമേ "ഒരു സമൂഹം" ഒരു കുടുമ്പം പോലെ സാദ്യമാകൂ. അത്തരമൊരു നീക്കത്തിന് വേണ്ടി സംഘടനകള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുമ്പോള്‍ അവയ്ക്ക് വേണ്ടി സമയമെന്ന കനത്ത വിലയും, ഊര്‍ജ്ജവും വൃധാവിലാകുകയാണ് എന്ന് തിരിച്ചരിയെണ്ടാതുണ്ട്. അതിന്റെ നഷ്ടം പേറുന്നത് ഇസ്ലാമെന്ന ഭൂമികയാണ്.
കാലഘട്ടതിലെവിടെയോ കൈവിട്ടു പോയ ഇസ്ലാമിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ മുഖത്തെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന പ്രസക്തമായ ഇന്നത്തെ കാലഘട്ടത്തില്‍ ഈ സംഘടനകള്‍ ഇസ്ലാമിനെ വിശാല ഹൃദയത്തോടെ സമീപ്പിക്കാന്‍ തയ്യരാകെണ്ടാതുണ്ട്. സമുദായ നേട്ടങ്ങളില്‍ മാത്രം തളചിടപെട്ട ഇസ്ലാമിന്റെ മാനവിക മുഖത്തെ സമൂഹത്തില്‍ പ്രായോഗികമായി സമര്‍പ്പിക്കുമ്പോള്‍ അവരോടൊപ്പം യോജിച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിഘടിച്ചു നില്‍ക്കുന്ന സംഘടനകള്‍ തയാരാകെണ്ടാതുണ്ട്.
തങ്ങളുടെ ആശയങ്ങളുടെ ബലത്തില്‍ നില്‍ക്കുന്ന സംഘടനകളിലൂടെ തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത ആസ്തികളും, ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനവും ഐക്ക്യത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ടോ. അതല്ല എങ്കില്‍ ഒരു മഹാ വ്യവസ്ഥിതിയുടെ ആദര്‍ശത്തിന് മുമ്പില്‍ കൈകള്‍ ഒന്നിച്ചുയരെണ്ടാതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.(തുടരും)

6 comments:

Anonymous said...

what i understood about Jamathe islami that it is just a name sake islamic organisation who is not bother of islam and da-ava it seems it is for politics and business.

islamikam said...

Anonymous said...

what i understood about Jamathe islami that it is just a name sake islamic organisation who is not bother of islam and da-ava it seems
"" it is for politics and business.""

അനോനിമസ്, താങ്കള്‍ പറഞ്ഞ പോലെ "" it is for politics and business."" തീര്‍ച്ചയായും ജമാ അതെ ഇസ്ലാമി മുമ്പോട്ട്‌ വെക്കുന്നത് പൊളിടിക്സും, ബിസിനെസ്സുമാണ്.

കുര്‍ ആന്‍ പറഞ്ഞ ആ വാക്ക് (Chapter-As saff, Aayath 10-11) താങ്കള്‍ പരിഹസിക്കാന്‍ വേണ്ടി ഉപയോഗിച്ചെങ്കിലും വളരെ അര്‍ത്ഥവത്താണ്. ആ ലാഭകരമായ കച്ചവടത്തെ കുറിച്ച് ആണ് കുര്‍ ആന്‍ പറയുന്നത്. താങ്കള്‍ക്കു പൊളിടിക്സും, കച്ചവടവും ഇസ്ലാമിന് പുറത്തുള്ള അനിസ്ലാമികതയായിരിക്കും. പക്ഷെ ജമാ അതെ ഇസ്ലാമി ജീവിതത്തിന്റെ സകല മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന വ്യവസ്ഥിതി എന്ന നിലയില്‍ ആണ് ഇസ്ലാമിനെ കാണുന്നത്. താങ്കളും, താങ്കള്‍ നിലകൊള്ളുന്ന സംഘടനയും ജീവിതത്തെ നിലനിര്‍ത്തുന്നതിന് മറ്റു ഇസവും, ആഖിരത്തിന് കര്‍മങ്ങളും എന്ന നിലയില്‍ ഇസ്ലാമിനെ (പകുത്തു എങ്കില്‍ ) മനസ്സിലാക്കിയെങ്കില്‍ അതിനു കുര്‍ ആന്‍ സമര്‍പ്പിക്കുന്ന പൂര്‍ണതയെ (യദ്ഹുലു ഫീ സില്മി കാഫ്ഫ..) കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. സൃഷ്ടാവിനോട് ചെയ്ത പ്രതിനജയെ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചി ലെറ്റുമ്പോള്‍ സമൂഹത്തില്‍ ഉറക്കം നടിച്ചു ജീവിച്ചു അലസരായി സാമൂഹിക പ്രതിബദ്ധത ഇല്ലാതെ നടക്കാന്‍ വിശ്വാസിക്ക് കഴിയില്ല. ഭൌതിക ജീവിതത്തില്‍ പല്ല് വൃത്തിയാക്കുന്നതും, മുണ്ട് കേറ്റി ഉടുക്കുന്നതുമൊക്കെ പുന്യമെന്നു കരുതിയിരിക്കുംപോള്‍, സമൂഹത്തെ സകല മേഖലയിലും നന്മയുടെ പാതയില്‍ പ്രവര്‍ത്തിച്ചു കാണിക്കേണ്ട ഭാഗത്ത്‌ അഴുക്കു അടിഞ്ഞു കൂടുന്നത് കാണണമെങ്കില്‍ കണ്ണ് തുറന്നു പിടിക്കണം. ചെവി തുറന്നു വെക്കണം. അപ്പോള്‍ കേള്‍ക്കാം സമൂഹത്തിന്റെ ശബ്ദം, ആരുടെയോക്കെയോ പ്രവര്‍ത്തനത്തിന്റെ ഇരകളായ അടിച്ചമാര്തപെട്ടവരുടെ ശബ്ദം, ചൂഷണത്തിന്റെ ഇരകളുടെ ശബ്ദം, പ്രകൃതിയുടെ ശബ്ദം......
മത സംവാദം നടത്തി ജയവും, തോല്‍വിയും നിശ്ചയിക്കുന്ന ഒരു "മത സംഘടനയല്ല " ജമാ അതെ ഇസ്ലാമി. താങ്കളും, താങ്കള്‍ ഉള്‍പെടുന്ന സമൂഹവും ഇത്രയുമൊക്കെ വികാസവും, വിഞാനവുമൊക്കെ ഉണ്ടെന്നു കരുതുന്ന ഈ സാഹചര്യത്തില്‍ അങ്ങിനെ ധരിച്ചുവെങ്കില്‍, അതിനു കാരണം സ്വയം കണ്ടെതുകയാകും ബുദ്ധി.

യഥാര്‍ത്ഥ ഇസ്ലാം, പൂര്‍ണമാണ്, അത് നിലകൊള്ളുന്നത് സകല നന്മക്കും വേണ്ടിയാണ്, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. നന്മയാണ് ഇസ്ലാം. അതാണ്‌ ജമാ അതെ ഇസ്ലാമി പ്രധിനിധാനം ചെയ്യുന്ന ഇസ്ലാം എന്നാണു അവരെ വായിക്കുമ്പോള്‍ എനിക്ക് ബോധ്യപെടുന്നത്. കുര്‍ ആനേ മനസ്സിലാക്കുന്ന വ്യക്തിക്ക് അത് കൊണ്ട് തന്നെ അന്ധമായി അവരെ എതിര്‍ക്കാന്‍ കഴിയുംമെന്നു തോന്നുന്നില്ല, 'പക്ഷപാതിത്വം' ഉള്ളവര്‍ക്കല്ലാതെ !

താങ്കളുടെ കമന്റ്സിന് നന്ദി.

Abdulkader kodungallur said...

ഇസ്ലാമിനെക്കുറിച്ചു പഠിക്കാത്തവരുടെ എതിര്‍പ്പുകളും ജല്‍പനങ്ങളും നമുക്ക് മനസ്സിലാക്കാം . കാരണം ഇസ്ലാം  പ്രഘോഷിക്കുന്നത്, വിഭാവനം ചെയ്യുന്നത് , ഇസ്ലാമിന്റെ ഉദ്ദേശ ശുദ്ധി മുതലായ കാര്യങ്ങള്‍ വ്യക്തമായും വസ്തുനിഷ്ടമായും മനസ്സിലാക്കാതെ അല്‍പജ്ഞാനവും മുന്‍വിധിയും കുപ്രചാരണങ്ങളും നെഞ്ചേറ്റി നടക്കുന്നവരാണവര്‍ . എന്നാല്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കുകയും അതിന്റെ വക്താക്കളായി അരങ്ങത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തികള്‍ ഇസ്ലാമികമാണോ ഇസ്ലാമിനെ രക്ഷിക്കുവാനുള്ളതൊ ..എന്നാണ്' ഇസ്ലാമിക സമൂഹം വിലയിരുത്തേണ്ടത്. തുടക്കം മുതല്‍ എതിര്‍പ്പുകളിലൂടെയും കഠിനമായ പ്രതിസന്ധികളിലൂടെയും വളര്‍ന്നു വന്ന ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പുറമെ യുള്ള എതിര്‍പ്പുകളേക്കാള്‍ അസഹ്യമായിട്ടുള്ളത് അകത്തുനിന്നുമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകുമോ

islamikam said...

Abdulkader said
"ഇസ്ലാമിനെ കുറിച്ച് പഠിക്കുകയും അതിന്റെ വക്താക്കളായി അരങ്ങത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തികള്‍ ഇസ്ലാമികമാണോ ഇസ്ലാമിനെ രക്ഷിക്കുവാനുള്ളതൊ .....
.....അസഹ്യമായിട്ടുള്ളത് അകത്തുനിന്നുമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകുമോ?""
.......
താങ്കളുടെ അഭിപ്രായത്തെ റെസ്പെക്റ്റ് ചെയ്യുന്നു.
പ്രവാചകന് ശേഷം ഒരു കാലഘട്ടം വരെ ഇസ്ലാം പൂര്‍ണതയില്‍ ആയിരുന്നു.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, സാമ്പത്തികവും, ബിസിനെസ്സും, വിജ്ഞാനവും, കൃഷിയും, വൈദ്യ ശാസ്ത്രവും, ഗവേഷണവും
ഇതെല്ലാം അടങ്ങുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി പര്ശ്വവല്‍ക്കരിക്കപെടാത്ത നീതിയോടെയുള്ള ഭരണവും എല്ലാം ഇസ്ലാമിന്റെ പരിധിയില്‍ വരുന്നതായിരുന്നു.
ഇന്നുള്ള കണ്ടു പിടുതങ്ങളുടെ വിത്ത് പാകിയത്‌ മുസ്ലീങ്ങള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഇബുനു സീനയും, ഇബ്നു ജെബരും, അല ഖവാരിസ്മിയും, ഇബ്നു ഹൈതെമും, ഇബ്നു രാസീയും അങ്ങിനെ പോകുന്ന നീണ്ട ശാസ്ത്രഞ്ഞരുടെ നിരക്ക് ഹേതുവായത്, അതിലേക്കു ആ വിഭാഗത്തെ നയിച്ചത് ഇസ്ലാമായിരുന്നു. ഇന്നത്തെ പാരമ്പര്യ വാധികലായിട്ടല്ല ഇസ്ലാമിനെ അവര്‍ പുല്‍കിയത്. വിശ്വാസം പ്രവര്‍ത്തി പതതിലേക്ക് കൊണ്ട് വരികയും, ഇബാദതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്കൊണ്ടതിന്റെയും ഫലമായിരുന്നു ഇത്തരത്തില്‍ ഒരു സമൂഹത്തിനു അവര്‍ മാതൃകയായത്. ഇന്നത്തെ അവസ്ഥയില്‍ നിന്ന് കൊണ്ട് തങ്ങള്‍ നിലകൊള്ളുന്ന ഇസ്ലാമിനെ ഇസ്ലാമായി കരുതിയത്‌ കൊണ്ടുള്ള ധാരണ പിശക് കുറച്ചൊന്നുമല്ല സമൂഹത്തില്‍ തെറ്റി ധാരണക്ക് കാരണ മായിട്ടുള്ളത്.
പള്ളിയില്‍ പോകുന്നതിലും , മൌലൂട് ഒതുന്നതിലും , മുണ്ട് കേട്ടിയുടുക്കുന്നതിലും, താടിയിലും, വിരല്‍ അനക്കുന്നതിലും, മരിച്ചവരോട് പ്രാര്തിക്കുന്നതിലുമൊക്കെ സമൂഹത്തെ 'പണ്ഡിത' വൃന്ദം ഒതുക്കിയപ്പോള്‍, മീടിയയിലും, വിധ്യഭ്യാസതിലും, സാംസ്കാരിക രംഗങ്ങളിലും, ആതുര ശുശ്രൂഷ രംഗങ്ങളിലും, ശാസ്ത്ര, ഗവേഷണങ്ങളില്‍ ഒന്നും ഈ സമൂഹം ഇല്ലാതെ പോയത് എന്ത് കൊണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെയൊക്കെ ഉഭാബോക്താക്കള്‍ ആയി തീരുന്നതിനും, ആസ്വധിക്കുന്നതിനും ഈ പറയുന്ന ഹലാലും, ഹറാമും പറയുന്ന സമൂഹമുണ്ട്‌ താനും. ഇതൊന്നുമില്ലാതെ ജീവിക്കാന്‍ സാദ്യമല്ല എന്നാ തിരിച്ചറിവാണ്. ഇതിലെല്ലാം മറ്റുള്ളവര്‍ക്ക് ഒരു ദിശ കാനിക്കെണ്ടിയിരുന്ന സമൂഹമായിരുന്നു ഇന്നത്തെ ഇസ്ലാമിക സമൂഹം. പക്ഷെ....
അത് ഇസ്ലാമിലില്ല, ഇത് ഇസ്ലാമിലുണ്ട് എന്നാ വിഭജനം വന്നതിന്റെ ദുരന്തമാണ് ഇതൊക്കെ അന്യമാകാന്‍ കാരണം. വ്യവസ്ഥിതിയെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കിയാല്‍ ഇസ്ലാം എന്നത് മനുഷ്യന്റെ പ്രക്രുതിക്കനുസരിച്ചുള്ള വ്യവസ്ഥിതിയാനെന്നു മനസ്സിലാക്കാന്‍ കഴിയും. നന്മയുടെ ഭാഗത്തെ സമൂഹത്തിനു പരിച്ചയപെടുത്തുക എന്നതാണ് അതിന്റെ ചുരുക്കം. അതാണ്‌ ഇന്ന് എല്ലാ രംഗത്തും അന്യമായി കൊണ്ടിരിക്കുന്നത്.
പിന്നെ, സാമൂഹിക-സാംസ്കാരിക രംഗത്തും, തങ്ങളുടെ കര്മാശേഷിയും, ചിന്താശേഷിയും, അറിവും ഉപയോഗിക്കുന്ന ഒരു വിഭാഗത്തില്‍ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ വിധംസക പ്രവര്‍ത്തനം കാണില്ല. ഇനി അത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു എന്നതിന്റെ കാരണം തേടിയാല്‍ സാമൂഹിക മേഖലകളില്‍ ഉപയോഗിക്കാനുള്ള തങ്ങളുടെ ഊര്‍ജ്ജവും, യുവത്വവും, അറിവും ശന്ടീകരിക്കപെടുന്ന സങ്കുചിത മത കാഴ്ചപാടില്‍ നിന്നാണെന്നു കാണാന്‍ കഴിയും. ഇന്നത്തെ രാഷ്ട്രീയ സമവാക്ക്യങ്ങളുടെ നിലനില്‍പ്പിനു ഇവര്‍ അറിയാതെ കരുക്കാളക്കപെടുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളുടെ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടാകും. പക്ഷെ നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്‌ ചില വാക്കുകള്‍ മാത്രം, വാര്‍ത്ത അവിടെ അവസാനിക്കും.

താങ്കളുടെ കമന്റ്സിന് നന്ദി..ചിന്തകള്‍ ഷെയര്‍ ചെയ്യുമല്ലോ

Noushad Vadakkel said...

>>>>കാലഘട്ടതിലെവിടെയോ കൈവിട്ടു പോയ ഇസ്ലാമിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ മുഖത്തെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന പ്രസക്തമായ ഇന്നത്തെ കാലഘട്ടത്തില്‍<<<
but dear brother, who talk about 'thouheed' ?

i think you dont know about the starting story of jamaathe islami.

pls visit this blog for more

islamikam said...

Noushad said,
""who talk about 'thouheed' ?
i think you dont know about the starting story of jamaathe islami.""

ജമാഅതെ ഇസ്ലാമിയെ കുറിച്ചോ, മുജാഹിദിനെ കുറിച്ചോ ഉള്ള എന്റെ അറിവല്ല ഇവിടെ വിഷയം. താങ്കളെ പോലുള്ളവര്‍ ഒന്നും മനസ്സിലാക്കാതെ തങ്ങളുടെ ഗ്രാമറില്‍ കൂടി ജമാ അത്തിനെ വിമര്‍ശന മനോഭാവതോട് കൂടി സമീപിച്ചതിന്റെ ഫലമാണ് ഈ കമന്റില്‍ ഒളിഞ്ഞു കിടക്കുന്നത്.
ഇസ്ലാമിന്റെ മേഖല ചുരുങ്ങി ചുരുങ്ങി വെറും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും സമൂഹം ഒതുങ്ങിയപ്പോള്‍ (ഒതുക്കിയപ്പോള്‍) സമൂഹത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ താങ്കള്‍ പറഞ്ഞ ചരിത്രത്തിലെ ജമാ അതെ ഇസ്ലാമിയെ ഇന്നത്തെ ജമാ അതിന്റെ ഘടന നോക്കി വിലയിരുത്തുന്നത് വിവേക ശൂന്യതയാണ്. അനുയോജ്യമായ സാഹചര്യത്തില്‍
, സമൂഹത്തിന്റെ വികാസതിനനുസരിച്ചു, കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിവുള്ള ഒരു ജനതയ്ക്ക് മുമ്പില്‍ ജമാഅത്ത് സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ താങ്കളുടെ ദൃഷ്ടിയില്‍ വ്യക്തമാകാതെ പോയതാണ് താങ്കളുടെ ഈ കമന്റിന്റെ കാരണം എന്ന് ഞാന്‍ കരുതുന്നു. സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉള്കൊല്ലുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പകപെടുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിക്കപെടുമ്പോള്‍ മാത്രമാണ് അവ പ്രയോഗ തലത്തിലേക്ക് എത്തിക്കുന്നതിന് ഈ സംഘടന സമയത്തെ അവലംഭിക്കുന്നതു. ചരിത്രത്തിലെ ജമാ അത് അല്ലല്ലോ, ഇന്നത്തെ ജമാ അത് എന്ന് താങ്കളും താങ്കളെ പോലെ ചിന്തിക്കുന്നവരും കാണുന്നതിന്റെ കാരണവും ഈ സമയവും, സമൂഹത്തിന്റെ വളര്‍ച്ചയും ബന്ധപെട്ടു കിടക്കുന്നത് മനസ്സിലാകാതെ പോകുന്നത് കൊണ്ടാണ്.
തൌഹീദിന്റെ പ്രായോഗികത മുമ്പ് പോസ്ടായി കൊടുതീട്ടുണ്ട്. തൌഹീദ് വാക്കുകളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങി പോയതിന്റെ ദുരന്തമാണ് താങ്കളെ പോലുള്ളവര്‍ ചോദ്യം ആവര്തിക്കുന്നതിനും താങ്കളോട് ഇതൊക്കെ വിശദീകരിക്കേണ്ടി വരുന്ന അവസ്ഥയും സൃഷ്ടിച്ചത്.