Saturday, June 5, 2010

'ഇസ്ലാം എന്ത്, എന്തല്ല' !


'ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞു മറ്റേതെങ്കിലും മാര്‍ഗ്ഗം കാംക്ഷിക്കുകയാണോ ?വാന-ഭുവനങ്ങളില്‍ഉള്ള സകലവും ബോധപൂര്‍വമായും, അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കെ?പറയുക,ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ക്ക് അവതീര്നമായത്തിലും വിശ്വസിക്കുന്നു. ഇബ്രാഹിം,ഇസ്മാഈല്‍,ഇസഹാക്ക്, യഅകൂബ് , യഅകൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപെട്ടിരുന്ന ശാസനകളിലും,മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകവര്യന്മാര്‍ക്കും അവരുടെ നാഥങ്കല്‍ നിന്ന് അവതരിചീട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ അജ്ഞാനുവര്തികള്‍ [മുസ്ലീങ്ങള്‍] അല്ലോ. ഈ അനുസരണം [ഇസ്ലാം] അല്ലാത്ത ഏതൊരു മാര്‍ഗ്ഗം ആര് കൈ കൊണ്ടാലും അത് ഒരിക്കലും സീകരിക്കപ്പെടുന്നതല്ല...'[ആലു ഇമ്രാന്‍:83-85].

അനേകം പാര്‍ട്ടികള്‍, അവയില്‍ ഓരോന്നിലും അനുയായികള്‍. അവക്കോരോന്നിനും അവരുടെതായ കണക്കു കൂട്ടലുകളിലൂടെയുള്ള ലക് ഷ്യങ്ങള്‍. പ്രകടനത്തിന് വിളിച്ചാല്‍ എല്ലാ സംഘടനകളിലും അനുയായികളുടെ നീണ്ട നിരയുണ്ടാകും. ഭൂരിപക്ഷവും, ന്യൂനപക്ഷവും !
മത, ജാതി, വര്‍ഗ്ഗങ്ങളുടെ പിന്‍ ബലത്തില്‍, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ പാര്‍ട്ടികള്‍, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാര്ട്ടിക്കൊരോന്നിനും നേതാക്കള്‍. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിക്കാമെങ്കിലും, മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ഉള്ള അവകാശങ്ങള്‍ പലതാണ്. അത് കൊണ്ട് അവ വിളിച്ചു പറയാന്‍ പാര്‍ട്ടികള്‍ വേണം, അണികള്‍ വേണം, നേതാക്കള്‍ വേണം. ജനാധിപത്യത്തില്‍ മനുഷ്യന്‍ മാത്രമേ ഉള്ളുവെങ്കിലും ഈ ജനാധിപത്യ സമൂഹത്തില്‍ മനുഷ്യന്‍ പലതാണ്, അവര്‍ക്കൊരോ വിഭാഗത്തിനും വിത്യസ്ത ആവശ്യങ്ങളും ! മനുഷ്യന്റെ ഈ ആവശ്യങ്ങളാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ഈ രാഷ്ട്രീയത്തിലൂടെ നിറവേറ്റപെടുന്നത്. അത് നീതി പൂര്‍വ്വം നിറവേറ്റി കൊടുക്കുന്ന വ്യക്തിയെ ഭരണാധികാരി എന്ന് പറയാം.
നീതി, സത്യം ഇവയില്‍ അധിഷ്ടിതമാണ് പ്രപഞ്ചം. നിങ്ങള്‍ നീതി കാണിക്കുവിന്‍, സത്യത്തിനു വേണ്ടി നില കൊള്ളുവിന്‍. അങ്ങിനെ മനുഷ്യന്റെ എല്ലാ ഇടപെടലുകളിലും ഈ ദൈവിക ബോധനം ഉണ്ടായിരിക്കണമെന്ന് കുര്‍ആന്‍ ആവശ്യപെടുന്നു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അത് വലുതാകട്ടെ, ചെറുതാകട്ടെ അതിലെല്ലാം സത്യവും, നീതിയും പാലിക്കനമെന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ അടിത്തറ. പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിക്കുക എന്നതാണ് വിശ്വസിക്കുക എന്നതിന്റെ മാനദണ്ഡം.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ള പൂര്തീകരണത്തിന് വേണ്ടിയാണ് രാഷ്ട്രീയമെങ്കില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന ഒരു മാനവിക വ്യവസ്ഥിതിയില്‍ അതുണ്ടോ ! ആ രാഷ്ട്രീയത്തിന് ഇന്ന് നിലവിലുള്ള രാഷ്ട്രീയ വിശ്വാസികളോട് എന്ത് പറയാനുണ്ട്...?
അതോ മനുഷ്യന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി, സത്യത്തിനു വേണ്ടി ശബ്ദിക്കനമെന്ന ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു പങ്കും വഹിക്കാനില്ലെന്നാണോ "പണ്ഡിതര്‍" വിളിച്ചു പറയുന്നത്. എങ്കില്‍ ,ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ ക്കറിയാതെ പോയ ആ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയുമായി സമരസപെടുന്ന "ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന ലളിത രാഷ്ട്രീയസമവാക്യം പ്രതിനിദാനം ചെയ്യുന്ന 'വിശ്വാസം' ഏതാണ് !
ഏക സൃഷ്ടാവിലുള്ള വിശ്വാസത്തെ സമൂഹത്തില്‍ പ്രബോധനം ചെയ്യുകയും ജീവിതത്തിന്റെ സകല മേഖലകളിലും ആ വിശ്വാസം പ്രതിഫലിക്കനമെന്ന ഭാരമേറിയ ആ വാക്ക്യം പരിച്ചയപെടുതുകയും ചെയ്ത പ്രവാചകനോട് അതിന്റെ ശത്രുക്കള്‍ വാഗ്ദാനം ചെയ്തത് "അവര്‍ കൊണ്ട് നടന്നിരുന്ന അവരുടെ ഭരണത്തിന്റെ അപ്പ കഷ്നമാണ്". ഈ അവസരത്തില്‍ പ്രവാചകന്‍ പറഞ്ഞ മറുപടിക്ക് മേല്‍ പറഞ്ഞ "നിലനില്‍പ്പിന്റെ ലളിത രാഷ്ട്രീയ സമവാക്ക്യവുമായി " എത്രത്തോളം സാമ്യമുണ്ട്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. (തുടരും)


......


മതത്തിന്റെ കോളത്തില്‍ എഴുതുതുന്ന ഒരു പാരമ്പര്യ മതവിശ്വാസത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍ പൌരോഹിത്യം പറയുന്ന പോലെ ആ ഇസ്ലാം മതത്തില്‍ രാഷ്ട്രീയം ഇല്ല.
അതല്ല, ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും വിശ്വാസം പ്രകടമാകണമെന്ന ഒരു ആദര്‍ശത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍, ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ തൌഹീദ് അടിസ്ഥാനമാക്കി രാഷ്ട്രീയത്തിനുമപ്പുരം സീകരിക്കേണ്ട മൂല്യങ്ങളുടെ സ്ഥാപനത്തിനും, വീന്ടെടുപ്പിനും വേണ്ടി സീകരിച്ച ഒരു മുഴു ജീവിത ആദര്‍ശം,ആ ജീവിത ആദര്‍ശത്തിന് ഈ കാലഘട്ടത്തില്‍ സമൂഹത്തിനു എന്ത് സമര്‍പ്പിക്കാനുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതുണ്ട്.


ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാമും വെറും "മതം "മാത്രമായി .

6 comments:

islamikam said...

ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാമും വെറും "മതം "മാത്രമായി

kanniyan said...

valare nanaaayittund...nice language.. nice explanations.. keep it up

Mohammed Basheer. said...

Ehtayalum Jama'athe Islamiyude oru gethikedu... Thettaya prathya shasthram communisam thakarunna pole thakarunnu, nila nirthan adarshathil thanne mattam varuthunnu, Haramukal Halalakunnu, Keralathile Muslingal ningale angeekarikkilla, avar mandanmaralla

Mohammed Basheer. said...

Ehtayalum Jama'athe Islamiyude oru gethikedu... Thettaya prathya shasthram communisam thakarunna pole thakarunnu, nila nirthan adarshathil thanne mattam varuthunnu, Haramukal Halalakunnu, Keralathile Muslingal ningale angeekarikkilla, avar mandanmaralla

വിരാജിതന്‍ said...

താങ്കളുടെ പോസ്റ്റുകള്‍ മലയാളം അഗ്രിഗാറ്റ്‌റില്‍ വരുന്നില്ല എന്ന് തോന്നുന്നു . www.cyberjalakam.com

mukthaRionism said...

ഇതും കൂട്ടി വായിക്കാം