Friday, January 22, 2010

സമൂഹ പുന:സൃഷ്ടിക്കൊരു ശാക്തീകരണം


പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ്‌ ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം സമൂഹത്തില്‍
നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.

സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.

കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്‍. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന്‍ തലമുറ‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്‍കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും.
അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.

6 comments:

islamikam said...

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്.

Unknown said...

Dear, brother........ good involvement to reproduce the peaceful world............
Salih.M

islamikam said...

Zulfukhaar-ദുല്‍ഫുഖാര്‍ said...
താങ്കൾ ഒരു സംഘടനയുടെ ആളല്ല എന്ന് എഴുതികണ്ടു. അതിനാൽ ചോദിക്കട്ടെ.

ജമാ അത്തെ ഇസ്ലാമിക്കാർ നടത്തുന്ന വനിതാ സമ്മേളനം മാതൃകയിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടുകാരോ ഒരു സമ്മേളനം സംഘടിപ്പിച്ചതിന് എന്താണ് തെളിവ്

ഖുർ ആൻ കൊണ്ടോ ഹദീസു കൊണ്ടോ തെളിയിക്കാൻ കഴിയുമോ

എല്ലാറ്റിനും പ്രമാണം വേണമല്ലോ ഇസ്ലാമിൽ

ഈ പരിപാടിക്ക് വല്ലതും ?

അറിയാൻ വേണ്ടിയാണേ

January 24, 2010 4:10 AM

Br. Dhulfukkaar,

എന്തിനും, ഏതിനും പ്രമാണം ചോദിക്കുന്ന "പണ്ഡിതര്‍", അവര്‍ ചുറ്റുപാട് എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല.
"വല്‍ അസര്‍, ഇന്നല്‍ ഇന്സാന ലഫീ ഉസ്ര്‍....."
കുര്‍ആനിലെ ചെറിയ അദ്ധ്യായം എങ്കിലും, എല്ലാം അടങ്ങിയിരിക്കുന്ന, ഇത്ര ശക്തമായി മനുഷ്യനോടു അടിവരയിട്ടു പറയുന്ന ഒരു അദ്ധ്യായം.
"നിശ്ചയമായും, സമയം സാക്ഷി (ഓരോരുത്തര്‍ നിലകൊള്ളുന്ന, ജീവിക്കുന്ന), "മനുഷ്യന്‍" മഹാ നഷ്ടത്തിലാകുന്നു.. സൃഷ്ടാവില്‍ അടിയുറച്ചു വിശ്വസിക്കുകയും, എല്ലാ നന്മയുടെ പ്രവര്‍ത്തികളില്‍ എര്പെടുന്നവരും, സത്യത്തിനു, ധര്‍മത്തിന് വേണ്ടി നിലകൊള്ളുന്നവരും...."ഒഴികെയുള്ളവര്‍...".
കാലഘട്ടം ആവശ്യപെടുന്ന പ്രവര്‍ത്തി, ഓരോ കാലഘട്ടത്തിലെ, അശ്ലീലതകെതിരെ, സ്ത്രീ ചൂഷണത്തിനെതിരെ, മദ്യത്തിനെതിരെ,..തുടങ്ങിയ തിന്മകള്‍ക്കെതിരെ നില കൊള്ളുന്നവര്‍. അവര്‍ കാലഘട്ടം ആവശ്യ പെടുന്ന രീതിയില്‍ പ്രതികരിക്കണം. അവിടെ പ്രവാചകന്‍ അങ്ങിനെ ചെയ്തോ, പ്രകടനം നയിച്ചോ, ഇങ്ങിനെ പ്രധിഷേധിച്ചോ എന്ന് ചോദിക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. "പണ്ഡിതരുടെ" പ്രമാണ കാസര്തുകളില്‍ നിന്ന് വിട്ടു "കുറച്ചു വിവേകം ഉപയോഗിച്ചാല്‍" മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്.

Unknown said...

vallathe roshakulanakunnu nigal.....dulfukkar chodichathe manassilayille....islaam vivekam matramanoo.....allahu vinodulla adimatham thanklkku buthimuttaunnu allee........jazakkumullaa hair,

islamikam said...

സമരം,
തീര്‍ച്ചയായും, ഇസ്ലാം വിവേകം മാത്രമാണ്. അല്ലാഹു അതിനനുസരിച്ചാണ് മനുഷ്യനെ രൂപ കല്‍പ്പന ചെയ്തീട്ടുള്ളത്.
അതിനെ വിവേക ശൂന്യമാക്കിയതാണ് പൌരോഹിത്യം ചെയ്ത സംഭാവന. അവിടെ അജ്ഞരായവരുടെ ചിന്തകള്‍ അവരെ പിന്തുടര്‍ന്നു. അവര്‍ ജല്‍പ്പിക്കുന്നത് അപ്പടി വിഴുങ്ങി. ശാസ്ത്രമെന്നത് മതമല്ലാതായി. എങ്കിലും ആ വിദ്യാഭ്യാസം നിലനില്പ്പിന്നു വേണ്ടി പിന്തുടരേണ്ടി വന്നു....
മുഹമ്മദ്‌ അബ്ദൂ എന്ന, അറബ് സഞ്ചാരി പറഞ്ഞത് ഇവിടെ സ്മരിക്കട്ടെ " ഞാന്‍ യൂറോപ്പിലേക്ക് പോയി, അവിടെ ഞാന്‍ ഇസ്ലാമിനെ കണ്ടു, പക്ഷെ മുസ്ലീങ്ങളെ കണ്ടില്ല !
തിരിച്ചു ഞാന്‍ അറേബ്യ യിലേക്ക് പോയി, അവിടെ ഞാന്‍ മുസ്ലീങ്ങളെ കണ്ടു, പക്ഷെ ഇസ്ലാമിനെ കണ്ടില്ല" !
താങ്കള്‍ക്കു മനസ്സിലായി കാണും എന്ന് കരുതുന്നു.

Unknown said...

this is what we are going to witness on account of the so called liberation of women.

Really appreciable



In US, Muslim women challenge mosque gender separation


WASHINGTON: A group of Muslim women have risked arrest as they sought to pray in the main area of the Islamic Centre of Washington -- an area ordinarily reserved exclusively for men.

"Wooden barriers have to be taken down and women have to be allowed to join, to pray behind the men in the main praying area. That's our request," said Fatima Thompson, an American Muslim who converted to the faith 18 years ago.

"We are against gender segregation, against the fact that women are put aside or in a totally different room at the mosque," added Thompson, who led the group of female protestors, all self-identified progressive Muslims.

The yesterday protest was the second time women have sought to share the main prayer area at the mosque in Washington DC, after a group of 20 women first tried in February.

"The general issue we are pushing is gender segregation and the ramifications it fosters. It's not healthy, and not reflective of our society here. It's very reflective of very restrictive, ultra orthodox societies," Thompson added.

Their hair covered with headscarves, the group of six women entered the mosque's prayer area via the main door usually reserved for men and walked through to the room where around 20 men had already arrived. Women and children ordinarily enter the Washington mosque, located in the city's embassy district, through a small door hidden behind a screen.