അവര്‍ക്കിടയിലാണ് വാദ പ്രതിവാദങ്ങള്‍ക്കായി വിഷയങ്ങള്‍ ഉണ്ടാക്കി പരസ്പരം തര്‍ക്കിച്ചു 'ഒരു പണ്ഡിത വൃന്ദം' ഊര്‍ജ്ജം ചിലവഴിക്കുന്നത്. ആയത്തും , ഹദീതും തങ്ങളുടെ പെട്ടിക്കു സ്യൂട്ടാകുന്ന രീതിയില്‍ അവിടെ നിന്നും ഇവിടെ നിന്നും കട്ട് ചെയ്തു ഫിറ്റാക്കി ആ പെട്ടികളുമായി വിഷയങ്ങളുടെ സ്പെഷ്യ ലിസ്ടുകലായി വേദികളില്‍ നിന്നും വേദികളിലേക്ക് നീങ്ങുന്നു. അവര്‍ നിര്മിചെടുത്ത അണികലാകട്ടെ ഇതെല്ലം കേട്ട് 'ഹിസ്ടീരിയ' ബാധിച്ച പോലെ അവര്‍ക്ക് പിന്നാലെ ആവേശമായി നിലകൊള്ളുന്നു.
കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഭാഗമാകേണ്ട മാതൃകഎന്ന് പറയുന്ന സമൂഹത്തിന്റെ ഇന്നത്തെ പണ്ഡിത നേതൃത്വം ഇത്തരം വാദ പ്രതിവാദങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അണികള്‍ പരസ്പരം വിജയത്തിന്റെയും, പരാജയത്തിന്റെയും കണക്കുകള്‍ എടുത്തു കോള്‍മയിര്‍ കൊള്ളുന്നു. പിന്നെ പോസ്ടരുകള്‍, സീഡികള്‍ തെരുവുകളില്‍, വീടുകളില്‍ നിറയുന്നു.
ഇവര്‍ പറയുന്ന ആയത്തും , ഹദീതും എന്താണെന്നോ അതില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്തെന്നോ അറിയാതെ ഒരു സമൂഹം രൂപപെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ 'ഇവരുടെ കണ്ണില്‍ തൌഹീദില്ലെന്നു പറയുന്നവര്‍' തികച്ചും മനുഷ്യ സ്നേഹത്തിന്റെ പേരില്‍ തങ്ങളുടെ ആരോഗ്യവും, യൌവ്വനവും ചൂഷണത്തിനെതിരെ ആ സമൂഹത്തിനു പരിഹാരമായി, ഊര്‍ജ്ജമായി നിലകൊള്ളുന്നു. ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനു യാതൊരു പങ്കു വഹിക്കാനില്ലെന്ന മട്ടിലാണ് വാദ പ്രതിവാധങ്ങളുടെ നേതൃത്വങ്ങള്‍.
ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ പരിപൂര്‍ണത സമര്‍പ്പിക്കേണ്ട വിഭാഗത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ അനുഭവേദ്യമാകുംപോള്‍ ആ പരിപൂര്ന്നതയെ സകലതും ഉള്‍കൊള്ളുന്ന തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വിഭാഗത്തിനെ അനുകൂലിക്കുന്നതിന് പകരം 'പൊതു ശത്രുവെന്ന'പോലെ പല പേരുകള്‍ വിളിച്ചു തങ്ങളുടെ അണികളെ പിന്നില്‍ നിര്‍ത്തുന്നത്തിനാണ് നേതൃത്വങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത്.
സാമൂഹിക പ്രശ്നങ്ങളില്‍ അവശ വിഭാഗത്തിനും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി നിലയുരപ്പിക്കേണ്ട യുവ ഊര്‍ജ്ജത്തെ ശണ്ടീകരിച്ചു മന്ത്രോചാരനങ്ങളിലും, തങ്ങളുടെ ധ്യാന-പ്രാര്‍ത്ഥന സദസ്സുകളിലും ആവാഹിച്ചു നിര്തുന്നവര്‍ പ്രവാചകര്‍ ഓരോ കാലഘട്ടങ്ങളിലും എതിര്‍ത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ പിന്തുടര്ച്ചകാര്‍ മാത്രമായി മാറുകയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്.
ചിന്തകളില്‍, കാഴ്ചകളില്‍ എവിടെയാണ് ഇവര്‍ക്ക് സൃഷ്ടാവിനെ, അവന്റെ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്.അധര വ്യായാമമായി മാത്രം മാറുന്ന 'തൌഹീദ്' വെറും മുണ്ട് കേറ്റി ഉടുക്കുന്നതിലും, പല്ല് വൃത്തിയാക്കുന്നതിലും, പ്രാര്‍ഥനകളിലും മാത്രമായി ഒതുങ്ങി പോയത് എന്തുകൊണ്ടാണ്.
സാമൂഹിക പ്രശ്നങ്ങളില്‍ വിവേചനമില്ലാതെ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഇവരുടെ ചിന്തകള്‍ കുര്‍ആനില്‍ നിന്നും അകന്നു വെറും അറബി ഉചാരണങ്ങളില്‍ ഒതുങ്ങിയത് എന്താണ്!
' ' നിങ്ങള്‍ എനിക്ക് വിധേയമായികൊണ്ടോ , അല്ലാതെയോ ഉണ്ടായി വരുവിന്‍'' എന്ന് പ്രപഞ്ചത്തോട് അവയുടെ സൃഷ്ടി ആരംഭത്തില്‍ സൃഷ്ട്ടാവ് പറഞ്ഞപ്പോള്‍ , അവ പറഞ്ഞു..'ഞങ്ങള്‍ ഇതാ നിനക്ക് വിധേയമായി {മുസ്ലീമായി} വന്നിരിക്കുന്നു.'
അല്ലാഹു പറയുന്നു ' 'ഇബ്രാഹിം, ഇസ്ഹാക്ക്, സാലിഹ്, മൂസ, ഈസ,.....അവര്‍ 'മുസ്ലീങ്ങളില്‍' പെട്ടവര്‍ ആയിരുന്നു''.
അവര്‍ നമ്മെളെ പോലെ പാരമ്പര്യമായി മുസ്ലീങ്ങള്‍ എന്നല്ല കുര്‍ ആന്‍ വിശേഷിപ്പിച്ചത്. അവര്‍ ആല്ലാഹുവിന്റെ വ്യ്വസ്ഥിതിയായ ഇസ്ലാം എന്നതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തനത്തില്‍ എര്പെട്ടത്തില്‍ കൂടിയാണ് ആ വിശേഷണം അല്ലാഹു 'മുസ്ലീങ്ങളില്‍ പെട്ടവര്‍' എന്ന് വിശേഷിപ്പിച്ചത്.
അപ്പോള്‍ ആ വിശേഷണത്തിന് അര്ഹമാകുന്ന പ്രവര്‍ത്തനത്തില്‍ കൂടിയാണ് 'ആ ഖൈര്‍ ഉമ്മയില്‍ ' ഒരു സമൂഹം ഉള്പെടുന്നത്. അതല്ലാതെ മന്ത്രങ്ങളില്‍ സംതൃപ്തിയടയുന്ന ഒരു ഏക സൃഷ്ടാവ് സങ്കല്പതിലൂടെയല്ല എന്ന് കുര്‍ ആന്‍ അടിവരയിട്ടു പ്രവാചക കാലഘട്ടത്തിലെ സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചു പറയുന്നു.
പക്ഷെ, സൃഷ്ട്ടാവിനെ , സൃഷ്ടാവിന്റെ ചിന്തയെ മനുഷ്യനേക്കാളും താഴ്ന്ന രീതിയില്‍ (വിശുദ്ധ ഖുര്‍ആന്‍: 48 - 6) വ്യാക്ക്യാനിച്ചു അവതരിപ്പിച്ചു നിലകൊള്ളുന്ന നേതൃത്വം , സമൂഹം, അതിന്റെ പാരായണത്തില്‍
മാത്രം മുഴുകിയിരിക്കുന്ന അവസ്ഥക്ക് കാരണമായത്തിനു ആരാണ് ഉത്തരവാദിയെന്ന് സ്വയം തിരിച്ചറിയുന്നത് വരെ ചില്ലുകള്‍ എറിഞ്ഞു ഉടക്കലും, ഒട്ടിക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.
13 comments:
Bismillah
Assalamu aliakum varahmathullah
wish to type in manglish,
1) Enthaanu thinma? Etavum valiya thinma enthaanu?
2) Engineyaanu maathrakayaakendath
Roadukalil thadassamundaki jadha vilicho? Sthreekalude oppana kalippich purushanmaare judge aaki vidhi nirnayicho?
3) islamil oru pravarthi swalih aayi ganikkunnathinulla maanadhandam enthaanu
4) ee lokamaano atho maranaanathara jeevithamaano praadhaanyam
ippo ithrem
islamikathil ninnulla islamika marupadi pratheekshichond
jazakallah
wassalam
വഅലൈക്കുമുസ്സലാം വ രഹ്മതുല്ലാഹി വബരക്കാതുഹു.
ഒന്ന്. തിന്മ എന്താണെന്ന് വിശദീകരിക്കേണ്ടതില്ല. തിന്മകള്‍ ഉത്ഭവിക്കുന്ന സാഹചര്യങ്ങളെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം. സ്വന്തം ദേഹേച്ചകളോട് ജിഹാദ് ചെയ്യുകയും, തലമുറകളെ മലീമസമാക്കുന്ന അശ്ലീലതകളെ , സമൂഹത്തിലുള്ള അധാര്‍മിക പ്രവണതകളെ, ചൂഷനങ്ങളെ തുടങ്ങിയ തിന്മകള്‍ക്കെതിരെ നിലകൊള്ളുന്നതിലൂടെ സമൂഹത്തെ സംസ്കരിക്കുക എന്നതാണ് അല്ലാഹുവിന്റെ വ്യവസ്ഥിതിയുടെ ആത്യന്തിക ലക്‌ഷ്യം.
രണ്ടു, ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ മാതൃകയാകുന്ന സമൂഹം , സകല മേഖലകളിലും മാതൃകയാകണം. അതിനു പ്രേരനയാകുന്നത് തൌഹീദാകണം. അത് മനസ്സിലാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അവിടെയാണ് ഇബിന്‍ സിന്നയും, ഇബിന്‍ ഹൈതമും, അല്‍ഖവാരിസ്മിയും, അല്‍ ജെബരും, ഇബിന്‍ രാസീയും അങ്ങിനെ ഇന്നത്തെ വിഞാനതിനു അടിത്തറ പാകിയ ശാസ്ത്രഞ്ജര്‍ ഇസ്ലാമില്‍ ഉദയം കൊണ്ടത്. അവര്‍ക്ക്, ആ കാലഘട്ടത്തിലെ സമൂഹത്തിനു എല്ലാ മേഖലകളിലും ഊര്‍ജ്ജമായത് ഇസ്ലാമായിരുന്നു. ലക്ഷ്യത്തെ കുറിച്ച് ബോധാവാന്മാരായിരുന്നു. അപ്രകാരം സജീവമാകുന്ന ഒരു സമൂഹത്തില്‍ തിന്മകള്‍ ഇല്ലാതാകുമെന്ന് പറയേണ്ടതില്ല. പ്രത്യേകിച്ച് സമയവും, ആരോഗ്യവും, യുവത്വവും ചോദ്യം ചെയ്യപെടുമ്മെന്ന തൌഹീദിന്റെ മുന്നറിയിപ്പ് മനസ്സിലാക്കിയ ഒരു സമൂഹമാകുമ്പോള്‍.
വ്യക്തിപരമായി ഒപ്പനയോടു യോജിക്കുന്നില്ല. ഇനി ഒരു ഇസ്ലാമിക സംഘടനയും, ഒപ്പനയ്ക്ക് ജഡ്ജ് ആയി പുരുഷന്മാരെ പങ്കെടുപ്പിച്ചതായി അറിവില്ല.
അതും ഇസ്ലാമും ആയി ബന്ധമില്ല. തികച്ചും പ്രാദേശികമായ ഒരു കലാ രൂപം. അത് ഒരു തിന്മായാനെന്നോ, അത് തിന്മക്കു പ്രേരകമാകുമെന്നോ ആരും പറയില്ല. വലിയ തിന്മകള്‍ ചുറ്റും നടക്കുമ്പോള്‍ അതിനു നേരെ വിരലനക്കാതെ ഏതെങ്കിലും സംഘടന ഒപ്പന നടത്തുന്നതില്‍ മാത്രം തിന്മ ധര്ഷിക്കുന്നവരുടെ ചിന്തക്ക് കാര്യമായ തകരാര് കാണുമെന്നു പറയേണ്ടി വരും.
ഈ ലോകത്ത് മാതൃകയായ ജീവിതം നയിക്കുന്നതിന്റെ അനന്തര ഫലമാണ് സ്വര്‍ഗ്ഗം, അത് പരസ്പരം പൂരകമാണ്.
മനസ്സിലായി കാണുമെന്നു കരുതുന്നു.
സലാം
നിങ്ങളുടേ പോസ്റ്റ് നന്നായിരുന്നു.
നിങ്ങളുടെ ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു
ആദിയില്‍ വെറും നാലു മനുഷ്യരുണ്ടയിരുന്നപ്പോഴും അതില്‍ രണ്ടു പേര്‍ പരസ്പരം പോരടിച്ചു !
പിന്നെയല്ലേ കോടികളുള്ള മനുഷ്യക്കൂട്ടം തല്ലു പിടിയ്ക്കാതിരിയ്ക്കുന്നത് ?
ക്ഷമിച്ചു കാത്തിരിയ്ക്കുക : പ്രകൃതി ദത്തമായ ഒരു വിപ്ലവത്തിന് വേണ്ടി ......!
അത് ചിലപ്പോള്‍ ഇസ്ലാമിക വിപ്ലവമാകാം
Sherif
post valare nannayi allahu ningale anugrahikkatte
ബ്രദര്‍,
ഈ കാലഘട്ടത്തില്‍ ഇസ്ലാം ഒരുപാട് തെറ്റിധരിക്കപെട്ടിരിക്കുന്നു. മനുഷ്യന്റെ എല്ലാ മേഖലകളിലും വ്യാപരിക്കേണ്ട 'ഇസ്ലാം' മറ്റു മതങ്ങളെ പോലെ ഒരു മതം എന്ന ലേബലില്‍ മാത്രം ഒതുങ്ങിയപ്പോള്‍, സമൂഹത്തില്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങളില്‍ സൃഷ്ടാവിന്റെ ആദര്‍ശത്തില്‍ നിന്ന് വരേണ്ട പരിഹാരങ്ങള്‍ക്ക് പകരം ഭൌതിക പ്രസ്ഥാനങ്ങള്‍ രക്ഷകരായി വന്നു. മനുഷ്യരെ പല തട്ടുകളാക്കിയും ഓരോരുത്തരും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എര്പെട്ടു.
ഇസ്ലാം എന്നത് സൃഷ്ടികള്‍ക്കുള്ള സൃഷ്ടാവിന്റെ വ്യക്തമായ നീതി വ്യവസ്ഥ യെന്നിരിക്കെ, മനുഷ്യന്റെ സാമൂഹിക, സാമ്പത്തിക, നീതി വ്യവസ്ഥയുടെ മേഖലകളില്‍ ഇസ്ലാമിന്റെ ഉയര്‍ന്നു വരേണ്ട ശബ്ദങ്ങള്‍ അങ്ങിനെ നിശബ്ദമായി. അങ്ങിനെ ഇസ്ലാം ഒരു മതമെന്ന കോളത്തിലേക്ക് ഒതുങ്ങി. മതാനുയായികള്‍ ഭൌതിക പ്രശ്നങ്ങള്‍ക്ക് ഇതര ആശയങ്ങളെയും മതത്തില്‍ പൌരോഹിത്യ അധ്യാപനങ്ങളും കൂട്ടി കലര്‍ത്തി. ഇവിടെ ഇസ്ലാമിന്റെ നീതിയുടെ ശബ്ദം മനുഷ്യ സമൂഹത്തിനു അന്യമായി.
പോസ്റ്റില്‍ ഉദാഹരിച്ചത് പോലെ ഇസ്ലാം ഇടപെടെണ്ടിയിരുന്ന മേഖലകളില്‍ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇടപെടുന്നത് അവരില്‍ സൃഷ്ടാവ് നിക്ഷേപിച്ച നൈസര്‍ഗ്ഗിക ഗുണത്തിന്റെ പ്രതിഫലനമാണ്. അത് സ്വയം തിരിച്ചറിയാന്‍ ഒരു ഇസ്ലാമിക സമൂഹം തയാറാകുന്നത് വരെ മുസ്ലീങ്ങളില്‍ ഇതൊക്കെ അന്യമായിരിക്കും. 'വിശ്വസിക്കുക എന്നതിന്റെ അടിസ്ഥാനം മനുഷ്യ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ബാധ്യത ഏറ്റെടുക്കുക' എന്നതാണ്. അത് തന്നെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതും.
നന്മയുടെ ശബ്ദം ഉയരട്ടെ, അത് ആരില്‍ നിന്നായാലും. ആ നന്മയെ കാലം 'ഇസ്ലാം' എന്ന് വിളിക്കും, അവിടെ മുസ്ലിം ഉണ്ടായാലും, ഇല്ലെങ്കിലും !
കമന്റ്സിന് നന്ദി.
I like your article...
keep it up
സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
please comment on this
in
http://sandeshammag.blogspot.com
താങ്കൾ ഒരു സംഘടനയുടെ ആളല്ല എന്ന് എഴുതികണ്ടു. അതിനാൽ ചോദിക്കട്ടെ.
ജമാ അത്തെ ഇസ്ലാമിക്കാർ നടത്തുന്ന വനിതാ സമ്മേളനം മാതൃകയിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടുകാരോ ഒരു സമ്മേളനം സംഘടിപ്പിച്ചതിന് എന്താണ് തെളിവ്
ഖുർ ആൻ കൊണ്ടോ ഹദീസു കൊണ്ടോ തെളിയിക്കാൻ കഴിയുമോ
എല്ലാറ്റിനും പ്രമാണം വേണമല്ലോ ഇസ്ലാമിൽ
ഈ പരിപാടിക്ക് വല്ലതും ?
അറിയാൻ വേണ്ടിയാണേ
tracking
Br. Dhulfukkaar,
എന്തിനും, ഏതിനും പ്രമാണം ചോദിക്കുന്ന "പണ്ഡിതര്‍", അവര്‍ ചുറ്റുപാട് എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല.
"വല്‍ അസര്‍, ഇന്നല്‍ ഇന്സാന ലഫീ ഉസ്ര്‍....."
കുര്‍ആനിലെ ചെറിയ അദ്ധ്യായം എങ്കിലും, എല്ലാം അടങ്ങിയിരിക്കുന്ന, ഇത്ര ശക്തമായി മനുഷ്യനോടു അടിവരയിട്ടു പറയുന്ന ഒരു അദ്ധ്യായം.
"നിശ്ചയമായും, സമയം സാക്ഷി (ഓരോരുത്തര്‍ നിലകൊള്ളുന്ന, ജീവിക്കുന്ന), "മനുഷ്യന്‍" മഹാ നഷ്ടത്തിലാകുന്നു.. സൃഷ്ടാവില്‍ അടിയുറച്ചു വിശ്വസിക്കുകയും, എല്ലാ നന്മയുടെ പ്രവര്‍ത്തികളില്‍ എര്പെടുന്നവരും, സത്യത്തിനു, ധര്‍മത്തിന് വേണ്ടി നിലകൊള്ളുന്നവരും...."ഒഴികെയുള്ളവര്‍...".
കാലഘട്ടം ആവശ്യപെടുന്ന പ്രവര്‍ത്തി, ഓരോ കാലഘട്ടത്തിലെ, അശ്ലീലതകെതിരെ, സ്ത്രീ ചൂഷണത്തിനെതിരെ, മദ്യത്തിനെതിരെ,..തുടങ്ങിയ തിന്മകള്‍ക്കെതിരെ നില കൊള്ളുന്നവര്‍. അവര്‍ കാലഘട്ടം ആവശ്യ പെടുന്ന രീതിയില്‍ പ്രതികരിക്കണം. അവിടെ പ്രവാചകന്‍ അങ്ങിനെ ചെയ്തോ, പ്രകടനം നയിച്ചോ, ഇങ്ങിനെ പ്രധിഷേധിച്ചോ എന്ന് ചോദിക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. "പണ്ഡിതരുടെ" പ്രമാണ കാസര്തുകളില്‍ നിന്ന് വിട്ടു "കുറച്ചു വിവേകം ഉപയോഗിച്ചാല്‍" മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്.
പ്രമാണങ്ങൾ വിട്ട് സ്വന്തം യുക്തിക്കനുസരിച്ച് മതം വ്യാഖ്യാനിച്ചതല്ലേ മൌദൂദി സാഹിബിനു പറ്റിയ അബദ്ധം. അതു കൊണ്ട് തന്നെയല്ലെ കാലാ കാലങ്ങളിൽ സാഹചര്യങൾക്കനുസരിച്ച് ഓരോ വേഷം കെട്ടലുകളുമായി ജമാാഅത്തെ ഇസ്ലാമിക്കാർ മുഖം രക്ഷിക്കാനായി പാടു പെടുന്നത്
ചുറ്റുപാടു നടക്കുന്നതനുസരിച്ചാണോ മതത്തിന്റെ വിധി വിലക്കുകൾ മാറ്റി മറിക്കുന്നത് സുഹൃത്തേ
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഓരോ അനക്കങ്ങളും അടക്കങ്ങളും ഇസ്ലാമിന് വിരുദ്ധമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാതെ ഓരോരുത്തർക്കും തോന്നുന്ന യുക്തിക്കും വിവേക(?)ത്തിനും അനുസരിച്ച് തീരുമാനിക്കാനുള്ളതല്ല. മുഹമ്മദ് നബി(സ)ക്കും സഹാബത്തിനും തെറ്റ് പറ്റിയെന്നു കരുതുന്ന അത് പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിക്കാം.
ആരിഫലിയും പെണ്ണുങ്ങളും ഒന്നിച്ചിരുന്ന്. അന്യ പുരുഷ്ന്മാർക്ക് ആവോളം ആസ്വദിക്കാവുന്ന രീതിയിൽ ചുമരെഴുത്തും പോസ്റ്റർ വിപ്ലവുമായി പെണ്ണ്യുങ്ങളെ തെരുവിലറിക്കയതോടെ ഇസ്ലാമിക നവോത്ഥാനം പൂർണ്ണമായെന്ന് കരുതുന്ന ജമാ അത്തുകാരോട് എന്ത് പറഞ്ഞിട്ടെന്താ..
കാലിനനുസരിച്ച് ചെരുപ്പ് വാങ്ങുക.. ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്നത് നല്ലതിനല്ല.
പണ്ഡിതരുടേ പ്രമാണങ്ങൾ വിട്ട് പ്രമാണികളുടെ പണത്തിൽ തൂങ്ങിയ ജമാ അത്തെ ഇസ്ലാമിക്കാർ ഇസ്ലാമിനും മുസ്ലിംങ്ങൾക്കും നൽകിയത് എന്താണ് ? അതിനാൽ പ്രമാണങ്ങളിലേക്ക് മടങ്ങുക.. വിവരക്കേടുകളിൽ നിന്നും
ആദ്യം കുര്‍ ആന്‍ മനുഷ്യ സമൂഹത്തിനു ഉള്ളതാണെന്ന് പ്രിയ സഹോദരന്‍ മനസ്സിലാക്കണം.
അങ്ങിനെ ചിന്തിക്കുമ്പോള്‍ മാത്രമാണ് കുര്‍ ആന്‍ ലക്ഷ്യമാക്കുന്ന വ്യവസ്ഥിയിലേക്ക് മനുഷ്യന്‍ പ്രായോഗികമായി പ്രവേശിക്കൂ.
ഇവിടെ താങ്കളെ നയിക്കുന്നവര്‍ ചില കര്‍മ വിഷയങ്ങളില്‍ കടിച്ചു തൂങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തെ വെറും മതത്തിലേക്ക് തരം താഴ്ത്തി. മറ്റു മതങ്ങളുടെ നിരയില്‍ എത്തിച്ചു. ആരാധനക്ക് മാത്രമായി ഒരു സൃഷ്ടാവിനെ മനസ്സില്‍ പ്രതിഷ്ടിച്ചു. ഇതര മതങ്ങളെ പോലെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്ക് തങ്ങള്‍ കാണുന്ന, മനസ്സിലാക്കിയ മതത്തിനു പ്രവേശനം നിഷേദിച്ചു. വിഷയങ്ങള്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ കിടന്നു കറങ്ങി. പുരോഹിതര്‍ അതുമായി അനുയായികളുമായി നീങ്ങി. സമൂഹത്തിനു രാഷ്ട്രീയമെന്നത് ഭൌതിക വിഷയമായി. അതിന്റെ അഭാവത്തില്‍ ജീവിതം സാധ്യമല്ലെങ്കിലും അതെല്ലാം തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പിന്തുണച്ചും, തുള്ളിചാടിയും അനുഭവിച്ചു.സ്ത്രീകള്‍ എല്ലാ മേഖലയിലും പിന്തല്ലപെട്ടു. ഒരു സമയത്ത് സമൂഹം എല്ലാ മേഖലയിലും പിന്തള്ളപെട്ടുവെങ്കിലും, ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ മുന്നേറിയത് കണ്ടപ്പോഴും, ഗള്‍ഫ് നല്‍കിയ തിരിച്ചറിവും പുരോഹിതര്‍ തളച്ചിട്ടിരുന്ന സമൂഹത്തെ ചിന്തിപ്പിച്ചു. തലമുറയില്‍ മാറ്റങ്ങള്‍ പ്രകടമായി. ഇസ്ലാമിന്റെ തനതായ പ്രവാചക മേഖലകള്‍ വിദ്യാഭ്യാസ തോടൊപ്പം സമൂഹത്തിനു വെളിവാകാന്‍ തുടങ്ങി. ഇസ്ലാമിന്റെ പ്രകാശത്തെ കുറിച്ച് ഇതര മതസ്ഥരും മനസ്സിലാക്കാനും പഠിക്കാനും തുടങ്ങി.
ഇത്രയും പറഞ്ഞത്. മൌദൂദി ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പൌരോഹിത്യത്തിന്റെ തടവറയില്‍ ആയിരുന്ന ഒരു സമൂഹത്തില്‍ നിന്ന് കൊണ്ട് ഇസ്ലാമിനെ, അല്ലാഹുവിന്റെ മാര്‍ഗത്തെ, അതിന്റെ യദാര്‍ത്ഥ പ്രയോഗ വല്‍ക്കരണത്തെ, ആരാധനയില്‍ മാത്രം തളച്ചിട്ടിരുന്ന മഹത്തായ ആ ദര്‍ശനത്തെ, സമൂഹത്തെ വലിഞ്ഞു മുറുക്കിയിരുന്ന പൌരോഹിത്യ ചങ്ങലകളെ, ചിന്തകളെ പൊട്ടിച്ചെറിഞ്ഞു, ഇസ്ലാമിനെ മനുഷ്യര്‍ക്ക് വെളിവാക്കി. ഇവിടെ ഇന്ന് താങ്കളെ പോലുള്ളവര്‍ മൌദൂദിയുടെ ചിന്തകളെ കണ്ടുവോ, അതുപോലെ അന്നും അതിനെ എതിര്‍ത്ത സമൂഹം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ മുന്നേറ്റത്തിനു യദാര്‍ത്ഥ തടസ്സമായത് ആരാണെന്ന് വ്യക്തമായല്ലോ.
ഖുർ ആൻ കൊണ്ടോ ഹദീസു കൊണ്ടോ തെളിയിക്കാൻ കഴിയുമോ
എല്ലാറ്റിനും പ്രമാണം വേണമല്ലോ ഇസ്ലാമിൽ
പ്രിയ ദുല്ഫുക്കാര്‍
ദുല്ഫുക്കാര്‍ ചോദിച്ച തരത്തിലുള്ള ആയിരം ചോദ്യങ്ങള്‍ എനിക്കങ്ങോട്ട് തിരിച്ചു ചോദിക്കാം. അല്ലെങ്കില്‍ ഇത്തരം കുറേ ചോദ്യങ്ങള്‍ ദുല്‍ഫുക്കാറിന് തന്നെ സ്വയം ചോദിക്കാം. പലതിനും ദുല്ഫുക്കാറിന്റെ കയ്യില്‍ പ്രമാണങ്ങള്‍ കാണില്ല.
കര്‍മ്മങ്ങളുടെ ഭാഹ്യ രൂപങ്ങളെക്കാള്‍ അതിലെ ആത്മാവിന്റെ ശുദ്ധിയെയാണ് അല്ലാഹു കണക്കിലെടുക്കുക.പ്രവാചക ചര്യകള്‍ അനുധാവനം ചെയ്യേണ്ടതും ആ അര്‍ത്ഥത്തിലാണ്. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ ഒരോ കാലഘട്ടത്തിനും അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കുക എന്നത് സുന്നത്തിന്റെ ഭാഗമാണ്. അതിനാണ് നാം ഇജ്തിഹാദ് എന്ന് വിളിക്കുന്നത്. വനിതാ സമ്മേളനം എന്നത് മഹത്തായ ഒരു ഇസ്ലാമിക ലക്ഷ്യത്തിന് വേണ്ടിയാണ് നടത്തിയത്.
പേരോട് v/s ഹുസൈന്‍ സലഫി തമ്മില്‍ നടക്കുന്ന കോഴികൊത്ത് മത്സരങ്ങള്‍ക്ക്/മാല മൌലീദ് മഖാം അപ്പവാണിഭ ങ്ങള്‍ക്ക്
ഒരു പ്രമാണവും തരാന്‍ ദുല്ഫുക്കാറിന് കഴിയില്ല. സ്ത്രീകളുടെ ഉന്നമനം എന്നത് പ്രവാചകന്റെ മാതൃക തന്നെയാണ്. ആ മഹത്തായ ലക്ഷ്യം നിറവേറ്റാന്‍ മാന്യമായ രീതിയില്‍ സ്ത്രീകള്‍ ഒരു സമ്മേളനം കഴിക്കുന്നത്, ഒരു സന്ദേശം നല്‍കുക എന്ന കലഘട്ടത്തിന്റെ ആവശ്യം നിറവേറ്റാന്‍ വേണ്ടി തന്നെയാണ്.
അസ്സലാമു അലൈക്കും
പ്രിയ ബ്ലോഗ്ഗര്‍മാരെ,
നിങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും അല്ലാഹുവിന്റെ കോടതി വരാനിരിക്കുന്നു. മൌദൂദി സത്യ വാദിയാണെങ്കില്‍, അദ്ദേഹത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗ വാതില്‍...ബാകിയുള്ളവര്‍(സമസ്ത,സമസ്ഥാന,ജമാഅത്ത്, ഷിയ, ഖാതിയാനി, ഇഹവാന്‍, knm,nmk, sio, sdpi, symi...etc) വിരല് കടിക്കേണ്ടി വരും. ഇല്ലാത്ത സമയം ഉണ്ടാക്കിയും മറ്റും ഇസ്ലാമിക പ്രബോധനത്തിനിറങ്ങിയ ഈ കൂട്ടര്‍ അഗന്യ കോടിയില്‍ .
അതെ പോലെ മുജാഹിദ് ശരിയാണെങ്കില്‍ അവര്‍ക്ക് സ്വര്‍ഗ വാതില്‍, കണ്ട പോലീസുകാരുടെ ചവിട്ടും കുത്തും, dyfi ക്കാരുടെ ക്രൂര മര്‍ദനവും ഏറ്റു വാങ്ങി ധര്‍മസമരം ചെയ്ത ജമാഅത്ത്കാരടക്കമുള്ള എല്ലാ സംഘടനക്കാര്‍ക്കും നരകക്കുണ്ട്.
അത് പോലെത്തന്നെ ഓരോ സംഘടനയുടെയും കാര്യം. സത്യാ വാദി സംഘം സ്വര്‍ഗത്തിലേക്ക്. മറ്റുള്ള 72 പിഴച്ച വാദക്കാരും ദൈന്യതയോടെ നരകത്തിലേക്ക്. അപ്പോയുണ്ടാവില്ല മൌദൂദിയും, ഇബ്നു തൈമിയയും, ഇമാം ഷാഫിയും ഹംബളിയും ഹനഫിയും, പേരോടും, ആരിഫലിയും, ഹുസൈന്‍ സലഫിയുമൊന്നും നിങ്ങളുടെ കൂടെ. അത് കൊണ്ട് സഹിഷ്ണുതയോട് കൂടെ കാര്യങ്ങള്‍ പഠിച്ചു അന്നെ ദിവസത്തെ വിജയ സംഘം ഏതാണെന്ന് കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി നമുഉക് ശ്രമിക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ ,
ആമീന്‍
Post a Comment