ഇന്നേ ദിവസം ഇസ്ലാം പൂര്‍ണമായിരിക്കുന്നു...അള്ളാഹു ദീനിനെ പൂര്‍ണമാക്കി തൃപ്തിപെട്ടിരിക്കുന്നു. (അല്‍ മാ ഇദ - 5:3)
വര്‍ഷ വര്‍ഷങ്ങളില്‍ വളരെ പ്രധാന്യത്തോട് കൂടി പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു സംതൃപ്തി അടയുകയാണ് ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗം. പ്രവാചകന് ഒരു ആരാധ്യ പുരുഷന് എന്ന രീതിയില്‍ ആണ് സമൂഹ മധ്യത്തില്‍ ഇവര്‍ അവതരിപ്പിച്ചു കൊണ്ട് ഇതര മത ങ്ങളെ പോലെ ആഘോഷിക്കുന്നത്.
എന്ന് മുതലാണ് ഇത്തരം ഒരു രീതി നമ്മുടെ സമൂഹത്തില്‍ അരങ്ങേറിയത്...
ആരാണ് ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചത്...
എവിടെ നിന്നാണ് പുരോഹിതര്‍ ഇത്തരം ആചാരങ്ങള്‍ കടം കൊണ്ട് അവതരിപ്പിച്ചത്...
ശബ്ദ മുഖരിതമായ മൌലീധുകളും, സ്വലാതുകളുമാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചു സമൂഹത്തെ തെറ്റി ധരിപ്പിച്ചു ഇസ്ലാമിന്റെ മാതൃക സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക , സാംസ്കാരിക കര്‍മ മേഘലയില്‍ നിന്ന് അകറ്റിയത് പൌരൊഹിത്യമല്ലതെ പിന്നെ എന്താണ്...
സമൂഹത്തിനു ഒരു മാതൃകയില്ലാത്ത വിധം ഇസ്ലാം വെറും "മതം" മാത്രമായി ചുരുങ്ങിയിരിക്കുന്നു..
പ്രവാചകന്റെ ജന്മദിനം..
ഇരുപത്തിമൂന്ന് വര്‍ഷം സാമൂഹിക മേഖലകളില്‍ ഇടപെട്ട് അനീതിക്കും, അശ്ലീലതക്കും, അനാചാരത്തിനും, മദ്യത്തിനും, ചൂഷണത്തിനും, സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെ ഒരു അനിസ്ലാമിക സമൂഹത്തില്‍ പ്രായോഗികമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച പ്രവാചകന്..
ആ മാതൃക ഇന്നത്തെ പുരോഹിത വര്‍ഗ്ഗം മാറ്റിവച്ചു, ആ മഹാനായ പ്രവാചകനെ വാഴ്ത്തി പ്രവാചകന് എതിര്‍ത്ത, അന്യമാക്കിയ പൌരോഹിത്യം പൌരൊഹിത്യമല്ല എന്ന് പറഞ്ഞു അന്ജരായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അനുയായികളാക്കി.. "അല്ലാഹുവിന്റെ വ്യവസ്ഥ (ദീന്) മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത്" എന്ന സൃഷ്ടാവിന്റെ വചനം തിരസ്കരിച്ചു സ്ഥാന മാനങ്ങളും, സാമ്പത്തികങ്ങളും ലക്ഷ്യങ്ങലാക്കി മത "പണ്ഡിതര്‍" വാദ പ്രതിവാധങ്ങളും, മന്ത്രോച്ചാരണ , പ്രാര്‍ത്ഥന പരിപാടികള്‍ സംഘടിപ്പിച്ചു സമൂഹത്തെ വിഘടിപ്പിച്ചു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക് മാതൃകയായി വരേണ്ട സമൂഹം "ആമീന്‍ " മാത്രം പറയുന്ന ഒരു ആള്കൂട്ടമായി മാറി. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കു അന്യമാകുന്ന തലത്തിലേക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യക്യാനിച്ചു, സൃഷ്ടാവ് കൊടുത്ത കഴിവുകളെ നിഷ്ക്രിയമാക്കി. ബഹു ഭാര്യാത്ത നിയമങ്ങളെ പരിഹാസ്യമാക്കുന്ന രീതിയില്‍ ഇസ്ലാമില്‍ അവരെ "ഒരു കാര്യത്തിന് മാത്രമെന്ന രീതിയില്‍" അവതരിപിച്ചു മുസ്ലീം സ്ത്രീകളെ സമൂഹത്തില്‍ അപഹാസ്യരാക്കി.
പ്രവാചകന്റെ മാതൃകയാവേണ്ട പണ്ഡിതര്‍ പുരോഹിതരായി മാറിയതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ മേഘലകളിലും വെളിവായി. മനുഷ്യനെ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ഭൌതിക, ചൂഷണ വ്യവസ്തികളില്‍ മോചിപ്പിക്കുവാന്‍ സൃഷ്ടാവ് അവതരിപ്പിച്ച ഒരു മാതൃക വ്യവസ്ഥിതി വെറും "മതമായി" മാറി. ജനങ്ങള്‍ക്ക് വേണ്ടി നീതിയില്‍ അധിഷ്ടിതമായ ഒരു മാതൃക സാമൂഹിക രാഷ്ട്രീയം പരിച്ചയപെടുതുന്ന ഇസ്ലാമിനെ ഇന്നത്തെ "ഭൌതിക " രാഷ്ട്രീയവുമായി തുലനം ചെയ്തു ഇസ്ലാമില്‍ രാഷ്ട്രീയമില്ലെന്ന് വ്യാഖ്യാനിച്ച പുരോഹിതര്‍ സമൂഹത്തെ അരാഷ്ട്രീയവല്ക്കരിച്ചു തങ്ങളുടെ നിലനില്‍പ്പിനായി വോട്ടു ബാങ്കു രാഷ്ട്രീയം ഉപയോഗിച്ചു.
അങ്ങിനെ സൃഷ്ടാവ് സംവിധാനിച്ച മനോഹരമായ ജീവിത വ്യവസ്ഥിതി സമൂഹത്തില്‍ അങ്ങിനെ തെറ്റിധരിപ്പിക്കപെട്ടു.
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന് പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന് "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക് ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്കിയിട്ടാണ് വിട പറഞ്ഞത്.
പക്ഷെ...
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന് പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന് "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക് ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്കിയിട്ടാണ് വിട പറഞ്ഞത്.
പക്ഷെ...
അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന് മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന് ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന് കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല് അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല. പിന്നെ...
അതിനേക്കാള്‍ വലിയ പ്രവാചക സ്നേഹം ഈ കാലഘട്ടത്തില്‍ ജാഥയും, മൌലീടുമാനെന്ന്നു സമൂഹത്തോട് പറയുന്നവര്‍ ആരുടെ മാതൃകയാണ് പിന് പറ്റുന്നത്.
ഇനി ഒരു പ്രവാചകന് വരാനില്ല..അപൂര്നമല്ല എന്ന രീതിയില്‍ ഒരു കാര്യവും പുതിയതായി ചേര്‍ക്കെന്ടതുമില്ല..പുതിയത് ചേര്‍ത്താല്‍ അത് ബിദ് അത്താണ് . (ബുഖാരി, മുസ്ലിം) അവര്‍ അല്ലാഹുവിനു ജ്ഞാനംമില്ലെന്ന പോലെ അല്ലാഹുവിന്റെ ദീനില്‍ കൈ കടത്തിയതിന്റെ പേരില്‍ ശിക്ഷക്ക് അര്‍ഹരുമാണ്....
ജന്മദിന ആഘോഷങ്ങലെന്ന പ്രകടനാത്മക പ്രവര്‍ത്തികള്‍ അല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന ആദര്‍ശം. അത്തരം കാട്ടി കൂട്ടലുകള്‍ക്ക് അതീതമായ , മുഴുവന്‍ മനുഷ്യ സമൂഹത്തിനുള്ള സൃഷ്ടാവിന്റെ പവിത്രമായ സന്ദേശം ആണ് അത്.
അള്ളാഹു പ്രപന്ചത്തില് തുറന്നിട്ടിരിക്കുന്ന വൈജ്ഞാനിക മേഖലകളെ, ഗവേഷണം ചെയ്യുന്ന, നിരീക്ഷിക്കുന്ന, പഠനത്തിന് വിധേയമാക്കുന്ന, ഒരു വിഭാഗ മാവണം യഥാര്‍ത്ഥ പണ്ഡിതര്‍. അവര്‍ക്ക് മാത്രമേ മനുഷ്യ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയൂ.
14 comments:
അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന് മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന് ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന് കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല് അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല.
ജന്മദിന ആഘോഷങ്ങലെന്ന പ്രകടനാത്മക പ്രവര്‍ത്തികള്‍ അല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന ആദര്‍ശം. അത്തരം കാട്ടി കൂട്ടലുകള്‍ക്ക് അതീതമായ , മുഴുവന്‍ മനുഷ്യ സമൂഹത്തിനുള്ള സൃഷ്ടാവിന്റെ പവിത്രമായ സന്ദേശം ആണ് അത്.
കുറേ കാലം സിഹ് റ് ഫലിക്കുമെന്ന് വിശ്വസിച്ചാൽ അബദ്ധം! ഇപ്പോൾ ഫലിക്കില്ലെന്ന് വിശ്വസിച്ചാൽ അബദ്ധം!
വളരെ കാലം ജിന്നിന്റെ സഹായം തേടൽ ശിര്ര്ക്ക്!
ഇപ്പോൾ അത് തൌഹീദ്!
ഇവരെ താങുന്ന തനിക്ക് മുൻ കാല മുസ് ലിംകളെല്ലാം ചെയ്ത നബിദിനം അനാചാരം!
കഷ്ടം!
സുഹൃത്തെ,
ഓരോന്ന് ഓരോരുത്തരും പറയുമ്പോ ചിന്തയെ ഉപയോഗിക്കാതെ കണ്ണടച്ച് "വിശ്വസിക്കുമ്പോഴാണ്"
ഇതൊക്കെ അബദ്ധമാണെന്ന് പറയുന്നത്.
വിശ്വസിക്കുന്നതിന് പ്രത്യേകിച്ച് ഭാരമോ, ചിലവോ ഒന്നുമില്ല.
ഒരാള്‍ പറഞ്ഞാല്‍, അത് കേട്ടു, വിശ്വസിച്ചു..
അതിനപ്പുറത്ത് അള്ളാഹു തന്ന തന്റെ ചിന്തയും, യുക്തിയും, കാര്യ കാരണങ്ങളെ വേര്‍തിരിച്ചരിയുവാനുള്ള (ശരിയേത്, വ്യാജമേത്, കെട്ടു കഥകളും, സാന്കല്‍പ്പിക കഥകളും , നിര്‍മിത ആചാരങ്ങളും തുടങ്ങിയവ ) ജ്ഞാനവും ഉപയോഗിക്കുന്നിടതാണ് യഥാര്‍ത്ഥ വിശ്വാസവും, അതിന്റെ ഭാരവും അനുഭവപെടുക. അതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
അതല്ലാതെ, മൌലൂടും, രാതീബും, ശബ്ദ മുഖരിതമായി അവതരിപ്പിക്കുന്നതാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിക്കുന്ന ഒരു വ്യവസ്തയല്ല ഇസ്ലാം. അത്തരം ഒരു "മതം", സാമൂഹിക തിന്മകള്ക്കെതിരെ പൊരുതി സമൂഹത്തെ പരിവര്തിപ്പിച്ചത്തിനു "അവര്‍ ഈ രാതീബും, മൌലൂടുടുമല്ല പ്രയോഗിച്ചത്.
ഇന്ന് ഇതൊക്കെ സമൂഹത്തില്‍ ഉണ്ടായിട്ടും, മൃശ്ട്ടാന്ന ഭോജനം കഴിച്ചു, ഏമ്പക്കം വിട്ടു വയറു തടവി അഭിനവ അനുയായികള്‍ നേതാക്കള്‍ മുന്‍ നിരയിലായി ഗതാഗത തടസ്സ മുണ്ടാക്കി ശബ്ദം മുഴക്കി പ്രവാചക സ്നേഹം തങ്ങളുടെ ശക്തി, ജാഥകളില്‍ കൂടി മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു നിര്‍വൃതിയടയുന്നു. വഴിയില്‍ നിന്ന് തടസ്സം നീക്കുന്നത് ഈമാനിന്റെ ഭാഗമാണെന്നുപോലും പഠിപ്പിച്ച പ്രവാചകന്റെ അനുയായികലെന്നു പറയുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്.
പ്രവാചകര്‍ ആരാണെന്നും , അവര്‍ സമൂഹത്തില്‍ ചെയ്തത് എന്താണെന്നും, എന്തിന്നു വേണ്ടിയാണ് ഇസ്ലാം എന്നും ഖുര്‍ ആണ് വരച്ചു ..( ഉദാ:വി. ഖുര്‍ ആന്‍-അദ്ധ്യായം ഹൂദ് : 95 etc)
കാണിക്കുമ്പോള്‍ "ഞങ്ങള്‍ക്ക് അതൊന്നും അറിയണ്ട" ഞങ്ങള്‍ ഇങ്ങനെയൊക്കെ മാത്രമേ ചെയ്യൂ. സ്നേഹം പ്രകടിപ്പിക്കൂ....
What to do !
കലക്കി
ജ മ യെ പാര വെച്ചത് ശരിയായില്ല
മു ജ കള്‍ രണ്ടു വഴിക്ക് പോയതിന്റെ കാരണം എത്ര ബാലിശമാനെന്നോര്ക്കുന്നത് നന്ന് !
മുജ എന്നൊക്കെ പറയുമ്പോൾ മുജാഹിദുകൾ ഏതെങ്കിലും രാഷ്ട്രീയ സഘടനകൾ സഘടനയിലേക്ക് ആളെക്കൂട്ടുന്നപോലെ മുജാഹിദുകൾ(സലഫികൾ) മുജാഹിദിലേക്ക് ആളെ കൂട്ടാൻ പണിയെടുക്കുന്നു എന്നാണ് പലരുടെയും സംസാരം കേട്ടാൽ തോന്നുക. ഏത് കേരള ശിയാക്കളായാലും അവർ അഹ് ലു സുന്നത്ത് വൽ ജമാത്ത് പിന്തുടരാനാണ് മുജാഹിദുകൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരേത് സഘടനയിലാണെങ്കിലും ആ സംഘടനയിൽ നിന്നുകൊണ്ട് മുജാഹിദിൽ ചേരാതെ തന്നെ അതൊക്കെ സാധ്യമാകും
"......ഏത് കേരള ശിയാക്കളായാലും അവർ അഹ് ലു സുന്നത്ത് വൽ ജമാത്ത് പിന്തുടരാനാണ് മുജാഹിദുകൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരേത് സഘടനയിലാണെങ്കിലും ആ സംഘടനയിൽ നിന്നുകൊണ്ട് മുജാഹിദിൽ ചേരാതെ തന്നെ അതൊക്കെ സാധ്യമാകും ...."
ബ്രദര്‍ അസീസ്,
പ്രവാചകന്റെ അനുഷ്ടാന സുന്നതിനെയും,തൌഹീദിനെയും വെറും മത സങ്കല്പ്പങ്ങളില് തളച്ചിട്ടു അതിനെ അഹല് സുന്നത് എന്ന് സ്വയം വാക്ക് പറഞ്ഞത് കൊണ്ട് ആയില്ലല്ലോ. ധാര്മികതയെന്തെന്നു തിരിച്ചറിയാതെ, ഒരു മുതലാളിത്ത കാഴ്ചപാടില്‍ കെട്ടിയുയര്‍ത്തിയ, അവിടെ പലിശയും, മദ്യവും, ലൈംഗിക തൊഴിലാളിയും, സ്വവര്‍ഗ്ഗ രതിയും... മറ്റു അധാര്‍മിക വളക്കൂറും ഉള്ള സാഹചര്യം സൃഷ്ടിക്കുന്ന ഭൌതിക പ്രസ്ഥാനങ്ങളില്‍ സ്വയം അര്‍പ്പിക്കാനോ, തങ്ങള്‍ ജീവിക്കുന്ന കാലത്തുള്ള ആവശ്യങ്ങള്‍ക്ക് അവര്‍ കെട്ടിയുയര്‍ത്തിയ ചുറ്റുപാടിനെ ആശ്രയിക്കാനോ ഈ അഹല് സുന്നത് പിന്തുടരുന്നു എന്ന് പറയുന്നവര്‍ക്ക് ഒരു തടസ്സവും ആവാറില്ല.
വെറും മതമാകുംപോള് ഇതൊന്നും ജീവിതത്തില്‍ നോക്കേണ്ടതില്ല. എന്ന് കരുതുന്നവര്‍ "അല്ലാഹു അക്ബര്‍" എന്ന വിശേഷണം ഒരു ശബ്ദ കോലാഹലം സൃഷ്ടിക്കാന്‍ മാത്രമായി ഉപയോഗിക്കുന്നിടത് , ജീവിതത്തില്‍ ആ അല്ലാഹുവിനെ ഈ പറയുന്ന സാമൂഹിക അവസ്ഥയില്‍ യാതൊരു റോളും അനുവദിച്ചു കൊടുക്കാന്‍ തയ്യാറില്ല എന്നതു വിശ്വാസം ബിംബമില്ലാതെ എത്രത്തോളം ബിംബവള്ക്കരിക്കപെട്ടു എന്നതിന് ഉധാഹരനമാണ്.
ഒരു ശരിയായ ചിന്തയിലൂടെ മാത്രമേ ഒരു പരിപൂര്‍ണ അഹല് സുന്നത് സ്ഥാപിതമാകുകയുള്ളൂ. അത് പ്രപഞ്ചത്തിന്റെ പരിപൂര്‍ണ "സുന്നതാകുന്നത്" അങ്ങിനെയാണ്.
പുരോഹിതന്മാർ മതത്തിൽ മാത്രമല്ല, കടിച്ചാൽ പൊട്ടാത്ത സംസ്കൃത വാക്കുകൾ അടുക്കിവച്ച് ഒരു വാക്യം പൂർത്തിയാവുന്നതിനു മുൻപ് വാക്യം തുടങ്ങിയിടത്ത് എന്താണ് പറഞ്ഞത് എന്ന് മറന്നു പോവുന്ന തരത്തിൽ ഞാൻ പറയാനുള്ളത് പറയുകയും വേണം എന്നാൽ ആർക്കും മനസ്സിലാവുകയും അരുത് എന്നാൽ എനിക്ക് എല്ലാം അറിയാം എന്ന് എല്ലാവർക്കും മനസ്സിലാവുകയും വേണം എന്ന് ചിന്തിക്കുന്ന ഒരാൾ എഴുതിയത് പോലെ തോന്നി താങ്കളുടെ കമാന്റ് വായിച്ചപ്പോൾ.
സാഹിത്യമാണെങ്കിൽ അതെല്ലാവർക്കും മനസ്സിലാവും
Br. Azeez,
താങ്കളുടെ നിഷ്കളങ്കമായ കമന്റ്സിനെ മാനിക്കുന്നു. (ഫലിതവും ആസ്വദിച്ചു !)
പറയാന്‍ ഒരുപാട് ഉള്ളത് കൊണ്ട്, ചില പോയന്റ്സ് അര്ധോക്തിയില് നിറുത്തി ബാക്കി ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി വിട്ടു എന്നെയെള്ളൂ.
തൌഹീടിനെ കുറിച്ച് വെച്ച് പുലര്‍ത്തുന്ന ഒരു സങ്കല്‍പ്പത്തില്‍ നിന്ന് ഞാന്‍ പറഞ്ഞതിനെ വിശകലനം ചെയ്താല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് വരും എന്നതില്‍ സംശയം ഇല്ല. ആദ്യം എന്താണ് യഥാര്‍ത്ഥ തൌഹീദ്, അതില്‍ അല്ലാഹുവിന്റെ വ്യവസ്ഥിതിയെ അന്ഗീകരിക്കുന്നതില്‍ എത്രത്തോളം സൂഷ്മത തങ്ങള്‍ വിശ്വസിച്ചു ജല്പ്പിക്കുന്ന തൌഹീദില്‍ ഉണ്ട് ? ചിന്തിക്കുക .
രാഷ്ട്ര മുണ്ടെങ്കില്‍ രാഷ്ട്രീയവും, ആ രാഷ്ട്രീയം ജീവിതത്തില്‍ തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ അനിവാര്യവുമെന്നിരിക്കെ ആ രാഷ്ട്രീയം ഇസ്ലാം മുന്നോട്ടു വെക്കുന്ന വ്യവസ്ഥിതിയില്‍ പെടുന്നില്ലെങ്കില്‍ അത് അനിസ്ലാമികം എന്ന് പറയാന്‍ തയ്യാറുണ്ടോ എന്നതാണ് കാലം ഉയര്‍ത്തുന്ന ചോദ്യം. സൃഷ്ടാവിന്റെ തൌഹീദ് സൃഷ്ടികളുടെ ഭൌതിക രാഷ്ട്രീയ പ്രീനനങ്ങള്ക്ക് മുന്നില്‍ വെചീട്ടാണ് തൌഹീദിന്റെ വ്യവസ്ഥിതി വിളിച്ചു പറയുന്നവരെ പുലഭ്യം പറയുന്നത്.
ഒരു ഉധാഹരനതോട് കൂടി നിറുത്തട്ടെ.
ഈ കാലഘട്ടത്തില്‍ പ്രവാചകന് ഉണ്ട് എന്ന് കരുതുക.
നമസ്കാരം കഴിഞ്ഞു ഇറങ്ങുന്ന പ്രവാചകന് നിങ്ങളുടെ തൌഹീദ് വാഹകര്‍ പറയുന്ന പോലെ ഏതെങ്കിലും ഒരു ഭൌതിക രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി കൊടിപിടിക്കാന്‍ പോകുമെന്നോ അനുകൂലിക്കുമെന്നോ തോന്നുന്നുണ്ടോ!
അതോ മൂസ പ്രവാചകന് അന്നത്തെ വ്യവസ്ഥിയുടെ വക്താവിനോട് തുറന്നു പറഞ്ഞ പോലെ തൗഹീദിനെ വിളിച്ചു പറയുമോ? എന്താണ് നിങ്ങളുടെ തൌഹീദ് പറയുന്നത് ?
തൌഹീദില്ലാത്ത ഭൂരിപക്ഷം കലർപ്പുള്ള നന്മയുമായി ജീവിക്കുമ്പോൾ തൌഹീദ് ശരിയാക്കേണ്ടെ?
Br. Azeez,
മൂസാ പ്രവാചകന് അമുസ്ലിം ഭാരനാധികാരിയോടു തൌഹീദ് പറഞ്ഞത്, ജനങ്ങളെ മുഴുവന്‍ തൌഹീദിലേക്ക് മാറ്റിയിട്ടാണോ എന്നറിയില്ല !
you said,
""തൌഹീദില്ലാത്ത ഭൂരിപക്ഷം കലർപ്പുള്ള നന്മയുമായി ജീവിക്കുമ്പോൾ തൌഹീദ് ശരിയാക്കേണ്ടെ?""
..
തൌഹീദ് ശരിയാക്കികോളൂ . പക്ഷെ ഇതിനിടയില്‍ തൌഹീദ് ശരിയായവരുടെ കാര്യങ്ങളില്‍ തങ്ങളുടെ തൌഹീദ് മീറ്റര്‍ വെച്ച് അളന്നു അഭിപ്രായം പറയാതിരുന്നാല്‍ മതി. റിയാലിറ്റി ഷോകളുടെ ജഡ്ജെസ് പറയുന്ന അഭിപ്രായം പോലെ "നിങ്ങളുടെ തൌഹീദ് ശരിയായില്ല" എന്ന് സമൂഹത്തില്‍ കമന്ടാതിരിക്കുക .
ജെ ഐ എച്ചിനെ ഉള്കൊണ്ടവര് അങ്ങിനെ പ്രവര്‍ത്തിക്കട്ടെ , സമൂഹ നന്മക്കു വേണ്ടി .
തങ്ങളുടെ കൂടി തൌഹീദ് ശരിയാക്കിയിട്ട് മതി
അല്ലാഹുവിന്റെ വ്യവസ്ഥിതി സമൂഹത്തിന്റെ മുമ്പില്‍ വെക്കാന്‍ എന്ന് ശടിക്കാതെ ഇരിക്കുകയാണെങ്കില്‍ ഈ വെപ്രാളത്തിന്റെ ആവശ്യം വരികയില്ല .
തങ്ങളുടെ അളവ് കോല് വെച്ച് തന്നെ മറ്റുള്ളവരും പ്രവര്‍ത്തിക്കണം എന്ന് പറയുന്നതിലെ ഔചിത്യത്തെ കുറിച്ച് ചിന്തിക്കുക.
പിന്നെ, മേല്‍ പറഞ്ഞതിനെ കുറിച്ച് അഭിപ്രായം കണ്ടില്ല .
Br. Azeez,
മേല്‍ പറഞ്ഞതിനെ കുറിച്ച് അഭിപ്രായം കണ്ടില്ല
Post a Comment