ഒരു പ്രവാചക ജന്മദിനം കൂടി
ഇനി വേദികള്‍ മദ് ഹുകള്‍ക്കായി മാറ്റി വെക്കാം, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, മൌലീടുകള്‍ , അന്നദാനങ്ങള്‍ തുടങ്ങി അനേകം പരിപാടികള്‍...
ഇങ്ങിനെയൊക്കെയാണ് പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കല്‍...
ഈ ദിവസം കഴിഞ്ഞാല്‍ പിന്നെ എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും..
ഈ സ്നേഹ പ്രകടനമൊക്കെ പ്രവാചകന്‍ അറിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍... ഉം !
പ്രവാചകന്‍ ഹജ്ജത്തുല്‍ വദാ ഇല്‍ ജനങ്ങളോട് പറഞ്ഞു
ഞാന്‍ രണ്ടു കാര്യങ്ങള്‍ നല്‍കുന്നു, അത് ജീവിതത്തില്‍ പാലിക്കണം.
കുര്‍ ആന്‍ , എന്റെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍.
അതാണ് വിജയത്തിലേക്കുള്ള മാര്‍ഗം.
രണ്ടേ രണ്ടു ആഘോഷങ്ങള്‍, ഒന്ന് വ്രതം അവസനിക്കുന്നതിനോട് അനുബന്ധിച്ച്, ഈദ് ഉല്‍ ഫിതര്‍ രണ്ടു, ഹജ്ജിനോട് അനുബന്ധിച്ച്, ഈദ് അല്‍ അദ് ഹ.
.............................
എപ്പിസോട് രണ്ടു, ലോകേശന്‍ കേരളം ...
അപ്പോള്‍ ജന്മ ദിനം ആഘോഷിക്കെണ്ടേ, വേണം.
പ്രവാചകന്‍ പറഞ്ജീട്ടില്ലെന്കിലും നമുക്ക് ആഘോഷിക്കാം. എന്തെ, മറ്റുള്ളവര്‍ ആഘോഷിക്കുന്നില്ലേ.
നമുക്ക് എന്ത് കൊണ്ട് ആയികൂടാ !
ക്രിസ്തു ജയന്തി (ക്രിസ്തുമസ്),
ശ്രീ കൃഷ്ണ ജയന്തി, ശ്രീ നാരായണ ജയന്തി.. പിന്നെ നമുക്ക് എന്ത് കൊണ്ട്.???
ഇബ്രാഹിം പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് എന്ന് കുര്‍ ആന്‍ പഠിപ്പിക്കുന്നുപ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് എന്നും ...
മുന്‍ കഴിഞ്ഞ പ്രവാചകരുടെ ജന്മ ദിനങ്ങള്‍ പ്രവാചകന്റെ കാലത്ത് പോലും പ്രവാചക ചര്യയില്‍ പോലും മാതൃകയായി കാണാന്‍ കഴിയില്ല.
പക്ഷെ, ഇതൊന്നും ഇല്ലെന്കിലും എല്ലാവരെക്കാളും വിവരമുള്ള "നമ്മുടെ മത നേതൃത്വം" ഇതൊക്കെ നിര്‍മ്മിച്ച് സ്നേഹം ഹോള്‍ സെയിലായി വിറ്റു കൊണ്ടിരിക്കും.
അതാണ് സ്നേഹം പ്രകടിപ്പിക്കല്‍ എന്ന് കരുതി സമൂഹവും പ്രവാചകന്റെ ജീവിത പാഠങ്ങള്‍ വിസ്മരിക്കും. കൂട്ട ദിക്റുകള്‍ കേട്ടിരിക്കുന്ന കൂട്ട സ്വലാത്ത് ചൊല്ലുന്ന സദസ്സുകളെ നോക്കിയിരിക്കുന്ന, അതിനായി അനുഗ്രഹം ചൊരിയാന്‍ മാത്രമുള്ള താണു തങ്ങള്‍ മനസ്സിലാക്കിയ അള്ളാഹു വെന്നു പറഞ്ഞു ഒരു ജനതയെ "ആത്മീയ" കേന്ദ്രങ്ങളിലേക്ക് നയിക്കുന്നു. ആയിരത്തി നാനൂറു വര്ഷം മുമ്പ് പ്രവാചകന്‍ തിന്മയില്‍, അശ്ലീലതയില്‍, ചൂഷണത്തില്‍, പൌരൊഹി ത്യത്തില്‍ മുങ്ങിയ ഒരു ജനതയെ അതില്‍ നിന്ന് വിമോചിപ്പിക്കാന്‍ കുര്‍ ആന്റെ ശബ്ദമായി.ആ കുര്‍ ആന്‍ ജനതയെ മാറ്റി മറിച്ചു, വിശ്വാസം മനുഷ്യനെ എങ്ങിയെ നയിക്കണം എന്ന് പഠിപ്പിച്ചു.സൃഷ്ടാവ് ആവശ്യപെടുന്നത് വെറും പ്രീതിപെടുതുന്ന വിഗ്രഹ ആരാധന പോലുള്ള ഒരു ആരാധന അല്ലെന്നും, ജീവിതത്തിന്റെ സകല മേഘലകളിലും, നന്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആരധനയെന്നും ഇരു പത്തി മൂന്നു വര്‍ഷത്തെ പ്രവാചക ജീവിതം ജനങ്ങള്‍ക്ക് വരച്ചു കാണിച്ചു.
പുന്ചിരിക്കുന്നത്, വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നത്,ഭക്ഷണം നല്കുന്നത് , രോഗിയെ സന്ദര്‍ശിക്കുന്നത് തനിക്കു ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി (കൊടുക്കാന്‍ ) ഇഷ്ടപെടുന്നത് ..
നല്ല വാക്ക് പറയുന്നത് ..
അങ്ങിനെ ചെറുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങള്‍ പോലും ഇസ്ലാം ഉള്‍കൊള്ളുന്നു വെന്നു പഠിപ്പിക്കുമ്പോള്‍, ജീവിതത്തിന്റെ സമസ്ത മേഘലകള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കിടക്കുന്നു.
പക്ഷെ..ആ മേഘലകള്‍,. അതൊക്കെ ബുദ്ധിമുട്ടാണ്.
പ്രവാചകനോട് സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക്ഒരു ജാത സന്ഘടിപ്പിക്കാം..മൌലീട് പാടാംഭക്ഷണം ഉണ്ടാക്കി നേര്ച്ച കഴിക്കാം..പെട്രോള്‍ കത്തിച്ചു വാഹന ജാഥ ....നേതാക്കള്‍ മുന്നിലുണ്ട് , വെള്ളമുണ്ടും, വെള്ള ഷര്‍ട്ടും , വെള്ള തൊപ്പിയും, ഇട്ടു നമ്മളെ നയിക്കാന്‍ !
22 comments:
ആയിരത്തി നാനൂറു വര്ഷം മുമ്പ് പ്രവാചകന്‍ തിന്മയില്‍, അശ്ലീലതയില്‍, ചൂഷണത്തില്‍, പൌരൊഹി ത്യത്തില്‍ മുങ്ങിയ ഒരു ജനതയെ അതില്‍ നിന്ന് വിമോചിപ്പിക്കാന്‍ കുര്‍ ആന്റെ ശബ്ദമായി.ആ കുര്‍ ആന്‍ ജനതയെ മാറ്റി മറിച്ചു, വിശ്വാസം മനുഷ്യനെ എങ്ങിയെ നയിക്കണം എന്ന് പഠിപ്പിച്ചു.സൃഷ്ടാവ് ആവശ്യപെടുന്നത് വെറും പ്രീതിപെടുതുന്ന വിഗ്രഹ ആരാധന പോലുള്ള ഒരു ആരാധന അല്ലെന്നും, ജീവിതത്തിന്റെ സകല മേഘലകളിലും, നന്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആരധനയെന്നും ഇരു പത്തി മൂന്നു വര്‍ഷത്തെ പ്രവാചക ജീവിതം ജനങ്ങള്‍ക്ക് വരച്ചു കാണിച്ചു.
മതം എന്നത് യൂസുലസ്സാണ്, അത് ജീവിതത്തിന്റെ ഏതെങ്കിലും ഒരേ ഒരു ഭാഗം മാത്രമാണ് പ്രതിപാദിക്കുന്നതെങ്കില്‍. പക്ഷെ ഇസ്ലാം തത്വത്തില്‍ അങ്ങിനെയല്ലെന്കിലും പ്രയോഗത്തില്‍ മതസംഘടനകള്‍ അതിനെ കുരുടന്മാര്‍ ആനയെക്കണ്ടതു പോലെയാണ് പ്രതിനിധീകരിക്കുന്നത്
ഇസ്ലാം മതം സത്യമതം. ഒരൊറ്റ വിഭാഗം. പ്രബോധനം എല്ലാവരുടെയും ബാധ്യത. അതിൽ പുരോഹിതന്മാരെന്നോ പാമരന്മാരെന്നോ ഇല്ല. എല്ലാ വിശ്വാസികളും നിയമങ്ങൾ പഠിക്കുകയും പാലിക്കുകയും വേണം. പൗരോഹിത്യം ഇസ്ലാമികമല്ല. മറ്റ് മത സമൂഹങ്ങളിൽ പൗരോഹിത്യത്തിന് വളരെ പ്രാധാന്യമുണ്ട് എന്നാൽ സത്യമതത്തിലങ്ങിനെയല്ല. പണ്ഢിതന്മാരുണ്ട്. അവർക്ക് പ്രത്യേക കർമ്മങ്ങളൊ ആധിപത്യമൊ ഇല്ല. പഠിച്ചത് പഠിപ്പിക്കുക. നബി(സ)യെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ ചര്യ പിൻപറ്റട്ടെ. ഒരിക്കൽ നബി(സ) ഉംറ നിർവഹിച്ച ശേഷം തലമുണ്ഢനം നടത്തിയ മുടികൾ ചില സഹാബിമാര് ശേഖരിക്കുന്നത് ശ്രദ്ധിച്ച നബി(സ) അവരോട് ചോദിച്ചു, എന്തിനാണെന്ന്, അവർ പറഞ്ഞു നബി(സ)യോടുള്ള മുഹബ്ബത്ത് കൊണ്ടാണെന്ന്. നബി(സ) അവരോട് പറഞ്ഞു, എന്നെ സ്നേഹിക്കുന്നവർ എന്റെ ചര്യ പിൻപറ്റട്ടെ എന്ന് (ഹദീസ് ബുഖാരി). അങ്ങിനെ എത്ര യെത്ര ഹദീസുകൾ നബി(സ) യെ എങ്ങിനെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുന്നു. വിശ്വാസികൾ ചെയ്യേണ്ടത് പ്രമാണത്തെ അംഗീകരിക്കുയും അതനുസരിച്ച് ജീവിക്കുയയുമാണ്. ഖുർആനും സുന്നത്തുമാണ് പ്രമാണം.അത് സച്ചരിതരായ സഹാബത്ത് മനസ്സിലാക്കിയത് പോലെ ജീവിക്കുക. നമ്മുടെ കർമ്മങ്ങൾ പരലോകത്തിലേക്കുള്ളതാക്കുക. അങ്ങിനെ തിരുനബി(സ)യുടെ ചര്യ പിൻപറ്റി, നബി(സ) സ്നേഹിക്കുകയും അല്ലാഹുവിനോട് നാളെയുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
അല്ലാഹു എല്ലാ നല്ല കർമ്മങ്ങൾക്കും തക്കതായ പ്രതിഫലം നൽകി നമ്മിൽ നിന്നും വന്ന് പോയ എല്ലാ തെറ്റുകളും പൊറുത്ത് തന്ന്, ജന്നാത്തുൽ ഫിർദൗസിൽ നമ്മളെല്ലാവരെയും പ്രവേശിപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഈ നല്ല സംരഭത്തിന് എല്ലാ വിധ ഭാവുകങ്ങളും.
സസ്നേഹം
യൂസുഫ്, ദമ്മാം.
കുരുഢന്മാർ മതം പറയാനിറങിയാൽ എങനെയുണ്ടാവുമെന്ന് ഈ ബ്ലോഗ് പറഞു തരുന്നു..എന്തിനാണ് സഹോദരാ..ഈ തെറ്റിദ്ധരിപ്പിക്കൽ.സ്നേഹിക്കേണ്ടവരെ സ്നേഹിക്കാൻ നിങൾ ആക്ഷേപിച്ച ഈ മാർഗങൾ മുസ്സ് ലിംലോകം സ്വീകരിക്കാൻ തുടങിയിട്ട് നൂറ്റാണ്ടുകളെത്റയായി?താനൊക്കെ ചളമാക്ക്കി അവതരിപ്പിച്ച ഈ തെളിവുകളൊന്നും നിങളുടെ ഏമാന്മാർക്ക് പോലും മനസിലാക്കാനായില്ലേ?ഇങനെ മതത്തിൽ അതിരു കവിയാനും ജനങളെ തെറ്റിദ്ധരിപ്പിക്കാനും നടക്കുന്നതിനു പകരം തനിക്കൊക്കെ അറിയുന്ന വല്ല പണിയും ചെയ്തു കൂടെ?വഹാബിക്ക് നബി(സ്വ)യെ ഇകഴ്ത്തണം അതിനു പികഴ്ത്തുന്നവരെ തുരത്തണം.ഈ സയണിസം ബുദ്ധിയുള്ളവരൊക്കെ തിരിച്ചറിയുന്നുണ്ടെന്റെ വഹാബ്യേ!
ഈ പോസ്റ്റില്‍ എവിടെയാണ് സുഹൃത്തേ പ്രവാചകനെ ഇകഴ്ത്തിയത്..
സിമ്പിള്‍ മലയാളം പോലും വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത താങ്കളോട് (അല്ലെങ്കില്‍ അങ്ങിനെയായി തീര്‍ന്ന താങ്കളെ പോലെയുള്ള സമൂഹത്തോട്) സഹതാപമുണ്ട്.
പ്രവാചകന്‍ എപ്രകാരം ഒരു മാനവിക സമൂഹത്തിനു അടിത്തറ പാകിയെന്ന തിരിച്ചറിവില്‍ നിന്നാണ് ഭൌതിക പ്രമത്ത തയില്‍ കുളിച്ചുനിന്ന ഒരു സമൂഹത്തില്‍ നിന്നു തുടങ്ങി ലോകത്താകെ അതിന്റെ വെളിച്ചം പടര്‍ത്തിയ ആ മഹനീയ വിപ്ലവത്തെ നിസ്സാര വല്‍ക്കരിച്ച് ബൈതിലും മൌലൂടിലും മാത്രം ഒതുക്കുന്നതിനെ അന്ഗീകരിക്കാന്‍ ഖുറാന്‍ അറിഞ്ഞവരെ പ്രേരിപ്പിക്കാത്തത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കും, പരിപാടികള്‍ക്കും മാത്രം ഓതുന്ന ഒരു ചടങ്ങിലെക്കായി "ഇരുപത്തി മൂന്നു" വര്‍ഷത്തെ ഖുര്‍ ആനിക ജീവിതം, ചുരുങ്ങി. അവിടെ ഒതുക്കി !
ചരിത്രത്തിന്റെ മദ ഹുകള്‍ പരിപാടികളായി..
സാമൂഹിക തിന്മകള്‍ സമൂഹത്തില്‍ പോലും പടരുമ്പോള്‍ പ്രവാചക സ്നേഹം വാക്കുകളില്‍ മാത്രമായി..
അതുകൊണ്ട്, താന്കള്‍ ഒന്ന് കൂടി വായിക്കുക, എഴുതിയത് മനസ്സിലാക്കി വായിക്കുക .
നബി ദിനാഘോഷവും മൌലിദും ഇസ് ലാമികമായി പഠിക്കുവാൻ മുൻ വിധിയില്ലാതെ ഇവിടെ സന്ദർശിക്കുക
നബി ദിനാഘോഷം അനാചാരമെന്ന് പറയുന്ന മുജാഹിദ് ,ജമാ അത്തുകാരുടെ വലിയ മൌലവിമാരും വളരെ വിപുലമായി നബിദിനമാഘൊഷിച്ചവരായിരുന്നു എന്ന സത്യം മൂടി വെക്കാതിരിക്കുക.
watch ma'adin live
http://www.iwaytv.com/
സുഹൃത്തേ താങ്കളുടെ വരികളിൽ ഒരു വിഭാഗത്തോടുള്ള വെറുപ്പ് പ്രതിഫലിക്കുന്നു. ഈ വെറുപ്പ് അക്രമം പ്രവർത്തിക്കുന്ന തലത്തിലേക്ക് കേരളത്തിൽ വരെ വളരുന്നു. മുജാഹിദുകൾ മഖ് ബറ പൊളിക്കുവാൻ പുറപ്പെട്ടത് അറിഞിരിക്കുമല്ലോ
മുസ്ലിംങ്ങളെ കാഫിറാക്കുന്ന ഈ പരിപാടി നിർത്തുക
നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി അബുദാബി മതകാര്യ മന്ത്രാലയം (ഔഖാഫ് ) യു.എ.ഇ. യിലെ എല്ലാ പള്ളികളിലും വിതരണം ചെയ്യുകയും പതിക്കുകയും ചെയ്ത അറബിയിലുള്ള ലഘുലേഖയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം അറബി മൂലത്തോടു കൂടിയുള്ളത് വായിക്കുക മനസ്സിൽ നിന്ന് മുൻ വിധികൾ മാറ്റി വെക്കുക.
ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം
ഭിന്നിപ്പിക്കുന്ന പുത്തൻ പ്രസ്ഥാനക്കാരന്റെ കെണികളിൽ വീഴാതിരിക്കുക
പ്രചാരകന് പറഞ്ഞു..
"നബി ദിനാഘോഷം അനാചാരമെന്ന് പറയുന്ന മുജാഹിദ് ,ജമാ അത്തുകാരുടെ വലിയ മൌലവിമാരും വളരെ വിപുലമായി നബിദിനമാഘൊഷിച്ചവരായിരുന്നു എന്ന സത്യം മൂടി വെക്കാതിരിക്കുക""
...................
Zulfukhaar-ദുല്ഫുഖാര് said...
സുഹൃത്തേ താങ്കളുടെ വരികളിൽ ഒരു വിഭാഗത്തോടുള്ള വെറുപ്പ് പ്രതിഫലിക്കുന്നു. ഈ വെറുപ്പ് അക്രമം പ്രവർത്തിക്കുന്ന തലത്തിലേക്ക് കേരളത്തിൽ വരെ വളരുന്നു. മുജാഹിദുകൾ മഖ് ബറ പൊളിക്കുവാൻ പുറപ്പെട്ടത് അറിഞിരിക്കുമല്ലോ
മുസ്ലിംങ്ങളെ കാഫിറാക്കുന്ന ഈ പരിപാടി നിർത്തുക
.....................
1. ചില വ്യക്തികള്‍ അവര്‍ മുജാഹിദ് , ജമാ അത്ത് സംഘടനയില്‍ വരുന്നതിനു മുമ്പോ , ശേഷമോ ആഘോഷിച്ചിരുന്നു എന്നതല്ല
ഒരു വിഷയത്തില്‍ ന്യായീകരനമാകേണ്ടത് .
2. ഒരു വകുപ്പ് ചെയ്യുന്ന ഒരു കാര്യത്തെ തങ്ങളുടെ പ്രവര്‍ത്തിക്കു മാതൃകയായി , ന്യയീകരിക്കുവാനായി എടുക്കുമ്പോള്‍
ആ സ്ഥലങ്ങളില്‍ നടക്കുന്ന മറ്റുകാര്യങ്ങളും മാറ്റ് പല പ്രവര്‍ത്തികള്‍ക്കും ഇസ്ലാമിന്റെ അകൌണ്ടില്‍ വരവ് വെക്കേണ്ടി വരും ! അതും ഇസ്ലാമികം ആണെന്ന് പറയേണ്ടി വരും.താങ്കള്‍ അത് ഒരിക്കലും ചെയ്യില്ല എന്ന് കരുതുന്നു.
ചുറ്റുപാട് കണ്ണോടിക്കുക , എന്ത് കൊണ്ടാണ് ആചാരങ്ങളില്‍ ഒതുങ്ങിയപ്പോള്‍ , സമൂഹം സാംസ്കാരികമായി പിന്തള്ളപെട്ടത്.
വൈകാരികമായി എടുക്കാതെ കാര്യങ്ങളെ നമുക്ക് നേരായ രീതിയില്‍ അപഗ്രതിച്ചു പഠിക്കാം.
ആരെയും വ്യക്തിപരമായി വിമര്‍ശിക്കുന്നത് ഇസ്ലാമികമല്ല. ഇവിടെ വ്യക്തികള്‍ക്കോ, അവര്‍ അവരുടേതായി പറയുന്ന ന്യായീകരനങ്ങല്‍ക്കോ അല്ല പ്രസക്തി. വ്യക്തികള്‍ക്ക് അവരുടേതായ ബലഹീനതകള്‍ , അവര്‍ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങള്‍, കണ്ടു പരിചയിച്ച ആചാരങ്ങള്‍ ഇവയൊക്കെ അവരുടെ നിലപാടുകളെ സ്വാധീനിക്കും.
ഇസ്ലാമിനെ പഠിക്കേണ്ടത്, ഖുര്‍ ആനില്‍ നിന്നും, പ്രവാചകന്റെ മുഴു ജീവിതത്തില്‍ ഉണ്ടായ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ്.
പ്രവാചകന്റെ ജീവിതം എന്തായിരുന്നു എന്നതിന് ആയിഷ (ര) മറുപടി "ഖുര്‍ ആന്‍ ആയിരുന്നു" എന്നാണ്. (കൂടുതല്‍ വിശദീകരണം ആവശ്യമില്ല).
വ അതീ ഉല്ലാഹ, വ അതീ ഉ രസ്സൂല.. (നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ പ്രവാചകനെയും പിന്‍പറ്റുക എന്നതാണ് ഇസ്ലാം)
അവിടെ മൌലൂടും, രാതീബും ആടി, പാടി ത്രുപ്തിപെടുതുന്ന ഒരു അള്ളാഹു അല്ല, സൃഷ്ടാവിന്റെ വചനമായ ഖുര്‍ ആന്‍ പരിച്ചയപെടുതുന്ന പ്രപന്ച്ച സൃഷ്ടാവായ, നിയന്താവായ അള്ളാഹു.
ആ ശക്തിയെ വെറുതെ വിശ്വസിക്കുകയല്ല വേണ്ടത്, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ട്ടാന്തങ്ങളെ കാണുകയും, ചിന്തിക്കുകയും, ആ സൃഷ്ടി വൈഭവത്തിന്റെ പിറകിലെ ഒരു നിര്‍മാതാവിനെ മനസ്സുകൊണ്ട് മുഴു സമയവും , പ്രവര്‍ത്തനങ്ങളിലും സ്മരിക്കുകയുമാണ് വേണ്ടത്. അതല്ലാതെ
വേദി കെട്ടി, ആള്കൂട്ടമുണ്ടാക്കി , സ്മരണക്കു വാര്‍ഷികവും, ഉദ്ഘാടനവും നടത്തി സ്മരിക്കുവാനല്ല
ഖുര്‍ ആന്‍ ആവശ്യപെടുന്നത്.
താന്കള്‍ ചിന്തിക്കുക.
സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍)
ഒരു കാര്യം വ്യക്തമാക്കട്ടെ, ആരെയും വേദനിപ്പികുകയല്ല ഉദ്ദ്യേശം, മറിച്ച് ഒരു തുറന്ന ചര്‍ച്ച,
കാഫിര്‍ എന്ന പദം ആരും പരസ്പരം ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
നബിദിനാഘോഷത്തെ പറ്റി വിശദമായ ലേഖനങ്ങളുടെ ലിങ്ക് തന്നിരുന്നു. അത് തുറന്ന നോക്കിയിട്ടില്ലെന്ന് തോന്നുന്നു. അതിനെ പറ്റി ഒന്നു പറഞ്ഞില്ലല്ലോ മുൻ വിധികളില്ലാതെ വായിക്കുക ലിങ്ക് ഇവിടെ
then,
താങ്കൾക്ക് ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും മുജാഹിദ് ജമാ അത്തെ ഇസ്ലാമിക്കാർ മുസ്ലിംങ്ങളെ കാഫിറാക്കുന്നത് താങ്കൽ പിന്തുടരുന്നില്ലെന്നും മനസിലാക്കുന്നു. അത് ശരിയാണെങ്കിൽ ആ ഭാഗം ചർച്ച ചെയ്ത് സമയം കളയേണ്ടതില്ലല്ലോ. വിഷയത്തിൽ എന്താണു ഇസ്ലാമികമെന്നും എന്താണു വിമർശകർ ഉന്നയിക്കുന്നതെന്നും ഉള്ള ഒരു തുറന്ന പഠനമാണു ആഗ്രഹിക്കുന്നത് എന്ന് കണ്ടു.
സാധാരണ മുജ-ജമകൾ പറയുന്നതാണ് ഇതൊക്കെ കേരളത്തിലെ സുന്നികൽ മത്രം ചെയ്യുന്നതാണെന്ന്. എന്നാൽ അത് സത്യ വിരുദ്ധമാണ് എന്ന് മനസ്സിലാക്കുക.
അബുദാബി മതകാര്യ മന്ത്രാലായം നബിദിനാഘോഷത്തൊടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അറബി ലഘുലേഖയുടെ മലയാള വിവർത്തനം വായിക്കുക . വളരെ വസ്ഥു നിഷ്ടമാായി കാര്യങ്ങൾ ഗ്രഹിക്കാൻ ഇത് സഹാായിക്കുമുന്ന് കരുതുന്നു.
ഇവിടെ ക്ലിക് ചെയ്ത് പുസ്തകം (പി.ഡി.എഫ് ) ഡൌൻലോഡ് ചെയ്യാവുന്നതാണ്
ഒരു മുസ്ലിമിനെ ശിർക്ക് ചെയ്യുന്നവർ എന്ന് പറയുന്നത് ജല്പിക്കുമ്പോൾ ചെയ്യുന്ന തെറ്റിന്റെ ഗൌരവ്ം മനസ്സിലാക്കുക
,,,സമൂഹത്തില്‍ നിന്നു തുടങ്ങി ലോകത്താകെ അതിന്റെ വെളിച്ചം പടര്‍ത്തിയ ആ മഹനീയ വിപ്ലവത്തെ നിസ്സാര വല്‍ക്കരിച്ച് ബൈതിലും മൌലൂടിലും മാത്രം ഒതുക്കുന്നതിനെ അന്ഗീകരിക്കാന്‍ ഖുറാന്‍ അറിഞ്ഞവരെ പ്രേരിപ്പിക്കാത്തത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കും, പരിപാടികള്‍ക്കും മാത്രം ഓതുന്ന ഒരു ചടങ്ങിലെക്കായി "ഇരുപത്തി മൂന്നു" വര്‍ഷത്തെ ഖുര്‍ ആനിക ജീവിതം, ചുരുങ്ങി. അവിടെ ഒതുക്കി !
ചരിത്രത്തിന്റെ മദ ഹുകള്‍ പരിപാടികളായി..
സാമൂഹിക തിന്മകള്‍ സമൂഹത്തില്‍ പോലും പടരുമ്പോള്‍ പ്രവാചക സ്നേഹം വാക്കുകളില്‍ മാത്രമായി..
അതുകൊണ്ട്, താന്കള്‍ ഒന്ന് കൂടി വായിക്കുക, എഴുതിയത് മനസ്സിലാക്കി വായിക്കുക .,,,
താങ്കൾ ആട്ടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാണെന്ന് പറഞ് തല്ലിക്കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.മുകളിലെ താങ്കളുടെ വരികൾ എന്താണ് സൂചിപ്പിക്കുന്നത്?താങ്കൾ ബ്ലോഗിട്ടപ്പോളുദ്ദേശിച്ചതിതായിരുന്നൊ?അഥവാ നബിചര്യ നന്നായി പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മൌലിദ് ഓതിയാൽ താങ്കൾ അത് അംഗീകരിക്കുന്നുന്ന്ടോ?ഇല്ലെന്നാണ് ആദ്യം താങ്കൾ എഴുതിയത്.ഉത്തരം മുട്ടിയ്യപ്പോൾ ചുവട് മാറ്റുന്നു. ഈ അവസ്ഥയാണ് കുരുഢൻ കണ്ട ആനയാണ് താങ്കൾക്ക് നബിദിന വിഷയമെന്ന് എനിക്ക് നിരീക്ഷിക്കേണ്ടി വന്നത്.അതിനാൽ ശ്രദ്ധിച്ച് വായ്യിക്കേണ്ടത് നാളിത് വരെയുള്ള മുസ് ലിംകൾക്ക് തർക്കമില്ലാത്ത നബിദിനത്തെ വിമർശിച്ച് ആളാവാൻ നോക്കുന്ന താങ്കൾ തന്നെയാണ്
പ്രചാരകൻ എഴുതിയത് പോലെ വിഷയം മനസിലാക്കാൻ താങ്കൾക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ ആ പുസ്തകം ധാരാളമാണ് ഞാൻ അത് വായിച്ചു. സംശയത്തിന്റെ ഏടാകൂടത്തിൽ നിന്ന് സത്യത്തിന്റെ രാജ പാതയിലേക്ക് താങ്കൾക്കും സ്വാഗതം.
തെറ്റിദ്ധാരണ പരത്തി ജനങ്ങൾക്കിടയി ഭിന്നിപ്പുണ്ടാാക്കുന്ന വഹാബികൾ അവരുടെ ശരിയായ മുഖം മൂടിവെച്ച് സമൂഹത്തിൽ മാന്യത നടിക്കുന്നു
സഹോദരാ ആദ്യം മുൻ ധാരണമാറ്റി പഠിക്കാൻ ശ്രമിയ്ക്കുക
ഇവിടെ നോക്കൂ ഇവരെല്ലാം നിങ്ങൾ ആരോപിക്കുന്ന പോലെ ശിർക്ക് പാടി നടക്കുന്നവരോ !!
നേരിന്റെ കൂടെ said...
"താങ്കൾ ആട്ടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാണെന്ന് പറഞ് തല്ലിക്കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.മുകളിലെ താങ്കളുടെ വരികൾ എന്താണ് സൂചിപ്പിക്കുന്നത്?താങ്കൾ ബ്ലോഗിട്ടപ്പോളുദ്ദേശിച്ചതിതായിരുന്നൊ?അഥവാ നബിചര്യ നന്നായി പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മൌലിദ് ഓതിയാൽ താങ്കൾ അത് അംഗീകരിക്കുന്നുന്ന്ടോ?"
...
ഞാന്‍ ആരെയും വിമര്‍ശിക്കുകയല്ല. താങ്കള്‍ക്ക് ശരിയെന്നു അള്ളാഹു താങ്കള്‍ക്ക് തന്ന താങ്കളുടെ അറിവും, യുക്തിയും വെച്ച് കാര്യങ്ങളേ മനസ്സിലാക്കാന്‍ ശ്രമിക്കുക. അതിനപ്പുറത്തുള്ള കാര്യങ്ങളേ കുറിച്ച് താന്കള്‍ ചോദ്യം ചെയ്യപെടുകയില്ല. (ഒരാള്‍ക്ക് വഹിക്കാന്‍ കഴിയുന്നതിലപ്പുരം അള്ളാഹു വഹിപ്പിക്കുകയില്ല) പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ കുട്ടപെടുതുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കാര്യങ്ങള്‍ വ്യക്തമായി പറയുമ്പോള്‍ അത് വിമര്‍ശനമാണെന്നു തോന്നുന്നത്, തങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന ആചാരങ്ങളെ എതിര്‍ക്കുന്നു എന്നാ തോന്നലില്‍ നിന്നാണ്.
വിശുദ്ധ ഖുര്‍ ആന്‍ സൂറത്ത് ഹൂദ് ശരിയായി മനസ്സിലാക്കി ഓതുക, എന്താണ് പ്രവാചകന്മാര്‍ സമൂഹത്തില്‍ ചെയ്തത് എന്ന്.
സൂറത്ത് ആല് ഇമ്രാന്‍ :104-109 ആയത്ത് മനസ്സിലാക്കുക, അള്ളാഹു വിജയത്തിനടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു.
ഇതൊക്കെയാണ് അല്ലാഹുവിന്റെ മാന ദന്ടങ്ങള്‍ (എന്റെയല്ല !)
ഇനി മറ്റാരെങ്കിലും എഴുതിയതു (വാരോലകള്‍) വായിച്ചു അതാണ്, അതൊക്കെയാണ് ആചരിക്കേണ്ടത് എന്ന് പറഞ്ഞാല്‍ ഖുര്‍ ആന്‍ മനസ്സിലാക്കിയ ബുദ്ധിമാന്മാര്‍ അന്ഗീകരിക്കുകയില്ല.
ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ എന്ന് കുര്‍ ആന്‍ തന്നെ പറയുന്നു.
contd...
നേരിന്റെ കൂടെ said...
"""നബിചര്യ """ നന്നായി പാലിക്കുകയും ""പ്രചരിപ്പിക്കുകയും ""ചെയ്യുന്നവർ മൌലിദ് ഓതിയാൽ താങ്കൾ അത് അംഗീകരിക്കുന്നുന്ന്ടോ?"""
....
ചോദ്യം..സെന്സിബ്ള്‍..
നബി ചര്യ നന്നായി പാലിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തിലുള്ള ആചാരങ്ങളൊന്നും ചെയ്യാന്‍ സമയം ഉണ്ടാകുകയില്ലെന്ന് മാത്രമല്ല. അത്തരം പ്രവര്തനനലില്‍ എര്പെടുന്നവര്‍ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ അടുത്തതിലേക്ക് പ്രവേശിക്കും (പ്രവാചക വചനം..)
അതിനു മാത്രം കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാനുണ്ട്. അല്ലാഹുവിലും പ്രവാചകനിലും ഉള്ള വിശ്വാസം എന്ന് പറയുന്നത് , ആ വിശ്വാസം ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിലേക്ക് നയിക്കും എന്നതാണ്.( അങ്ങിനെ ചെയ്യുന്നത് ബുദ്ധിമുട്ട് പിടിച്ച പണിയാണല്ലോ !)
പിന്നെ അതൊന്നും നമ്മടെ കാര്യമല്ല. ആദിവാസികളുടെ കാര്യം ജാനുവും, സാമ്രാജ്യത്ത ജല ചൂഷണത്തിനെതിരെ മയില മ്മയും, പ്രകൃതി ചൂഷണത്തിനെതിരെ മേത പട്ക്കരും , മദ്യത്തിനെതിരെ ഫാദര്‍ വടക്കനും, മന്മതനും, സാമൂഹിക തിന്മകള്‍ക്കെതിരെ ഡി വൈ എഫ് ഐയും ഒക്കെ പ്രവര്ത്തിചോളും...
നമുക്ക് മൌലീധും, രതീബും, ദു ആ സ മ്മേലനങ്ങളും... ഒക്കെ ആയി പൊടി പൊടിക്കാം.....
ഗുഡ് ഇസ്ലാം ...
മൌലിദും മറ്റും അനാചാരമാണെന്ന് പറയാനും അത് ചെയ്യുന്നവർ ശിർക്ക് ചെയ്യുന്നവരുമാണെന്ന് പറയാനും താങ്കൾക്കെവിടെ നിന്ന് തെളിവ് കിട്ടി.
ഞാൻ തന്ന ലിങ്കിലെ പുസ്തകവും ലേഖനങ്ങളും താന്കൾ പരാമർശിക്കാത്തതെന്ത് കൊണ്ട്
മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിത ചര്യ പിൻ പറ്റരുതെന്ന് ആരെങ്കിലും പറഞിട്ടുണ്ടോ ? ഇല്ലല്ലോ.. മഹന്മാരെ സ്നേഹിക്കലും അവരുടെ അപദാനങ്ങൾ വാഴ്ത്തലും ജനങ്ങൾക്ക് ആ മഹാന്മാരെ പറ്റി പരിചയപ്പെടുത്തലും ഇസ്ലാം പഠിപ്പിച്ചതാണ് എന്നിരിക്കെ എന്ത് അടിസ്ഥനത്തിലാണ് നിങ്ങളതിനെ അവമതിക്കുന്നത്?
>>>നബി ചര്യ നന്നായി പാലിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തിലുള്ള ആചാരങ്ങളൊന്നും ചെയ്യാന്‍ സമയം ഉണ്ടാകുകയില്ലെന്ന് മാത്രമല്ല<<
സമയം ഉണ്ടായാൽ ചെയ്യാൻ കഴിയുമോ ?
സമയമാണോ ശിർക്കും തൌഹീദും വേർതിരിക്കാനുള്ള മാനദണ്ഡം ?
>>>നമുക്ക് മൌലീധും, രതീബും, ദു ആ സ മ്മേലനങ്ങളും... ഒക്കെ ആയി പൊടി പൊടിക്കാം<<<
ഇതൊക്കെ അനിസ്ലാമികമാണെന്ന് ആരാ പറഞത് ? വഹാബിയല്ലാതെ ?
ഏതെങ്കിലും വഹാബി മൌലവി എഴുതിയ വാറോല വായിച്ച് മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നതിനു മുന്നെ ചിന്തിക്കുക സഹോദരാ.
പിഴച്ച പ്രസ്ഥനങ്ങളുടെ കെണികളിൽ വീഴാതിരിക്കുക
ഞാൻ തന്ന പുസ്തകം വായിക്കുക മനസ്സിരുത്തി..
അല്ലാഹു നല്ല വഴി കാണിച്ചു തരട്ടെ
സമയം കിട്ടുമ്പോൾ വിളക്ക് ബ്ലോഗ് സന്ദർശിക്കുക
വിശുദ്ധ ഖുർ ആൻ ആധികാരികമായ പ്രമാണങ്ങൾ അടിസ്ഥാനമാക്കി വിശദീകരിക്കുന്നത് വായിക്കുക
ലിങ്ക് ഇവിടെ
if the above link is not working pls check this
vilakkor
www.vazhikaatti.com
പ്രചാരകന്‍ said...
"""മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിത ചര്യ പിൻ പറ്റരുതെന്ന് ആരെങ്കിലും പറഞിട്ടുണ്ടോ ? ഇല്ലല്ലോ.. മഹന്മാരെ സ്നേഹിക്കലും അവരുടെ അപദാനങ്ങൾ വാഴ്ത്തലും ജനങ്ങൾക്ക് ആ മഹാന്മാരെ പറ്റി പരിചയപ്പെടുത്തലും ഇസ്ലാം പഠിപ്പിച്ചതാണ് എന്നിരിക്കെ എന്ത് അടിസ്ഥനത്തിലാണ് നിങ്ങളതിനെ അവമതിക്കുന്നത്?"""
islamikam said...
അല്ലാഹുവിലും പ്രവാചകനിലും ഉള്ള വിശ്വാസം എന്ന് പറയുന്നത് , ആ വിശ്വാസം ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിലേക്ക് നയിക്കും എന്നതാണ്.( അങ്ങിനെ ചെയ്യുന്നത് ബുദ്ധിമുട്ട് പിടിച്ച പണിയാണല്ലോ !)
പിന്നെ അതൊന്നും നമ്മടെ കാര്യമല്ല. ആദിവാസികളുടെ കാര്യം ജാനുവും, സാമ്രാജ്യത്ത ജല ചൂഷണത്തിനെതിരെ മയില മ്മയും, പ്രകൃതി ചൂഷണത്തിനെതിരെ മേത പട്ക്കരും , മദ്യത്തിനെതിരെ ഫാദര്‍ വടക്കനും, മന്മതനും, സാമൂഹിക തിന്മകള്‍ക്കെതിരെ ഡി വൈ എഫ് ഐയും ഒക്കെ പ്രവര്ത്തിചോളും...
So
സഹതാപമുണ്ട് താങ്കളുടെ കാര്യത്തിൽ
വീണ്ടും വഹാബി സംവാദത്തിലെ പോലെ പറഞത് തന്നെ ആവർത്തിക്കുന്നു. കഷ്ടം
താങ്കള്‍ ഞാന്‍ പറഞ്ഞതിനെ സന്ഘടന വീക്ഷണ കോണില്‍ നിന്ന് കാണുന്നത് കൊണ്ടാണ് ഈ ആക്ഷേപങ്ങള്‍. അങ്ങിനെ ചിന്തിക്കുമ്പോള്‍ വൈകാരികമായി മാത്രമേ താങ്കള്‍ക്ക് എന്തും കാണാന്‍ കഴിയുകയുള്ളൂ.
ഞാന്‍ അവര്തിച്ചതല്ല, താന്കള്‍ എന്താണോ മനസ്സിലാക്കേണ്ടത് അതിനു വേണ്ടി മാത്രം വീണ്ടും കമന്റ് ചെയ്തതാണ്.
പൊതു സമൂഹത്തിലെ പ്രശ്നങ്ങളില്‍, നന്മകളില്‍ ഇടപെടുന്നവര്‍ ഇസ്ലാമിക ദൌത്യമാണ് ഏറ്റെടുക്കുന്നത്. അത് മനുഷ്യന്റെ പ്രശ്നമാണ്, അല്ലാഹുവിന്റെ സൃഷ്ടികളുടെ ഭൂമിയില്‍ അവര്‍ നേരിടുന്ന, ചൂശനതിനെതിരെയുള്ള, അനീതിക്കെതിരെയുള്ള, അശ്ലീലതക്കെതിരെയുള്ള, പ്രവര്‍ത്തനങ്ങള്‍ എല്ലാം ആ വിശ്വാസിയുടെ ബാധ്യതയായി മാറുന്നു. അപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യം ഏറ്റെടുക്കേണ്ടത് "അല്ലാഹുവിനു" ജീവിതത്തെ സമര്‍പ്പിച്ചു എന്ന് സത്യാ പ്രതിഞ്ഞ ചെയ്യുന്ന "മുസ്ലീം" ആണ്. അത് കൊണ്ടാണ് പ്രവാചകര്‍ സാമൂഹിക ഇടപെടലുകള്‍ നടത്തിയത്. അവര്‍ "മുസ്ലീമുകള്‍ആയതു.
പ്രചാരകന്‍ said...
""നബിദിനാഘോഷത്തെ പറ്റി വിശദമായ ലേഖനങ്ങളുടെ ലിങ്ക് തന്നിരുന്നു. അത് തുറന്ന നോക്കിയിട്ടില്ലെന്ന് തോന്നുന്നു. ...
ആ ലിങ്കില്‍ പറയുന്നത് കാണുക
"ഇമാം സുയൂതി പറയുന്നു...നബി (സ) ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്.
വഫാത് സംഭവിച്ച ഏറ്റവും വലിയ ""മുസീബതും"" ആകുന്നു."
ഇന്ന് സമൂഹത്തില്‍ കാട്ടി കൂട്ടുന്ന നബിദിനാഘോഷത്തെ ന്യായീകരിക്കുവാന്‍ "പ്രചാരകന്‍ " തന്ന ലിങ്കില്‍ ഹദീസുകളില്‍ പെട്ടതെന്ന് പറയുന്ന ഒരു പണ്ഡിത അഭിപ്രായമാണ് മേല്‍ പറഞ്ഞത്.
അതിലെ വരിരുധ്യം അതില്‍ തന്നെയുണ്ട്.
അള്ളാഹു പ്രവാചകനിലൂടെ ഉദ്ദേശിച്ച ജീവിത മാതൃകയില്‍ അധിഷ്ടിതമായ സന്ദേശം സമൂഹത്തിനു നല്‍കിയതിന്റെ സമാമ്പ്തിയും, കുല്ലു നഫ്സിന്‍ ദാഇക്കതുല്‍ മൌത്" എന്നത് ഓരോ സൃഷ്ടിക്കും ബാധകമെന്നതിനാലുമാനു പ്രവാചകന്റെ വഫാത്.
പക്ഷെ ഇവിടെ "എന്താണ് പ്രവാചകനിലൂടെ ഉണ്ടായ അനുഗ്രഹം എന്നതിനപ്പുറം "വ്യക്തി"യില്‍ അധിഷ്ടിതമായ ജന്മദിനവും വഫാത് സൃഷ്ടാവായ അള്ളാഹു വില്‍ നിന്നും ഒരു "മുസീബത്ത് " ആയീട്ടുമാണ് കാണുന്നത്. സുബ് ഹാനള്ള !
ഇവരെന്തോക്കെയാണ് ജല്‍പ്പിക്കുന്നത്.
പ്രവാചകന്‍ ഹജ്ജത്തുല്‍ വാദാ ഇല്‍ പറഞ്ഞു...ഇനി അടുത്ത വര്ഷം ഒരു പക്ഷെ ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായി എന്ന് വരില്ല... രണ്ടു കാര്യം ഞാന്‍ നിങ്ങള്ക്ക് വിട്ടു തരുന്നു. കുര്‍ ആനും എന്റെ ജീവിത പ്രവര്‍ത്തനങ്ങളും. അത് ജീവിതത്തില്‍ പകര്‍ത്തുക... എല്ലാ ജനങ്ങള്‍ക്കും ഈ സന്ദേശം എത്തിക്കുക.
അതല്ലാതെ "ഈ വര്‍ഷത്തിനു ശേഷം ഞാന്‍ ഉണ്ടാവുകയില്ല... അത് കൊണ്ട്, എല്ലാ വര്‍ഷവും നിങ്ങള്‍ എന്റെ ജന്മ ദിനം ആഘോഷിക്കണം എന്നല്ല പറഞ്ഞത്. സ്വന്തം ജീവിതത്തിലോ,
മുന്‍ പ്രവാചക സമൂഹങ്ങളിലോ ആ സമൂഹങ്ങളിലെ പ്രവാചകന്മാരുടെ ജന്മ ദിനം ആഘോഷിച്ചിരുന്നു എന്നത് പോലും പ്രവാചകന്‍ പറഞ്ജീട്ടില്ല. പകരം നിങ്ങള്‍ യഹൂദികളെ പോലെ, നസാരക്കളെ പോലെ ആകരുത്, അവരെ അനുകരിക്കരുത് എന്നാണു പറഞ്ഞത്.
ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ !
പ്രവാചകനോട് ഏറ്റവും സ്നേഹം ഉണ്ടായിരുന്ന ഖലീഫമാരില്പോലും ഈ "ജന്മദിന"ആഘോഷങ്ങള്‍ ഇല്ലായിരുന്നു എന്നത് തന്നെ ഇത് ഏത് ബുദ്ധിയില്‍ നിന്ന് വന്നതാണെന്ന് വ്യക്തമാക്കുന്നു.
nabi dinam yahood nasaarakkaluda mathrka ningal chanininu chaan aayum muzathinu muzamaayum mun kazinna samoohatha anukarikkumennu nabi sallallahu alaihi va sallam parannittundu nabi (salllallahu alaihi vasallam) vafaathayi 50 varsham kazinnu ayisha umma (raliyallahu anha) vafaathayathu orikkal polum nabi dinam kazichilla khulafahu raashideenngal kazichilla
സലഫികൾ അവരുടെ നേതാക്കളുടെ ജന്മദിനങ്ങൾ ആഘോഷിക്കുകയും, സലഫി ഫെസ്റ്റ് റാലികളും മറ്റും സംഘടിപ്പിക്കുമ്പോളൊക്കെ എവിടെ പോകുന്നു നിങ്ങളുടെ ഈ തൗഹീദ്? സുന്നികൾ ചെയ്യുന്ന പുണ്യകർമ്മമായ നബിദിനത്തെ ഉൽഘാടനം ചെയ്യാൻ പോകുന്ന മുജാ-ജമാ കളെ ആദ്യം നിങ്ങൾ നന്നാക്ക്. എന്നിട്ടാകാം ഒരു ഇരട്ടത്താപും, വൈരുദ്ധ്യവും പറയാത്ത സുന്നികളെ നേരെയാക്കാൻ
നവാസ് തിരുവനന്തപുരം
Post a Comment