എല്ലാവരും നോമ്പെടുത്തു ! ഇഫ്താര്‍ എല്ലാ സംഘടനകളും തകൃതിയായി നടത്തി. ഒന്നിച്ചിരുന്നു ഓരോ സംഘടനക്കാരും നോമ്പ് തുറന്നു. എല്ലാവരും പ്രാര്‍ഥിച്ചു. ചിലര്‍ പ്രാര്തനകളുടെ സമ്മേളനങ്ങള്‍ വരെ നടത്തി. മൈക്കുകള്‍ വിശ്രമിക്കാത പ്രാര്തനകളെ ഉച്ചത്തില്‍ പുറത്തേക്കു വിട്ടു. ചിലര്‍ കൈകള്‍ നെഞ്ചില്‍ കയറ്റി വെച്ച് നമസ്കരിച്ചു. ചിലര്‍ സാധാരണ രീതിയില്‍ കൈകെട്ടി നമസ്കരിച്ചു. ചിലര്‍ തൊപ്പി വെച്ച്, ചിലര്‍ തൊപ്പി വെക്കാതെ പ്രാര്‍ഥിച്ചു. ചിലര്‍ താടി വെച്ച്, ചിലര്‍ താടി വെക്കാതെ പ്രാര്‍ഥിച്ചു. ചിലര്‍ തരാവിഹ് നിസ്കരിച്ചു, ചിലര്‍ ഇരുപത് നിസ്കരിച്ചു, ചിലര്‍ എട്ടു നിസ്കരിച്ചു, ചിലര്‍ ഒന്നും നിസ്കരിക്കാതെ നടന്നു. ചിലര്‍ കുര്‍ ആന്‍ ഓതി, ചിലര്‍ മുഴുവന്‍ ഓതി. ചിലര്‍ ഒന്നും ഓതാതെ നടന്നു. അങ്ങിനേം, ഇങ്ങിനേം ഒക്കെ പ്രാര്‍ഥിച്ചു കുര്‍ആന്‍ അവതീര്‍ണമായ ഒരു മാസം അങ്ങിനെ തീര്‍ന്നു.
ആ മാസത്തില്‍ അവതീര്‍ണമായെന്നു എല്ലാവരും ആവര്‍ത്തിച്ചു ഓതുന്ന കുര്‍ ആനിലൂടെ പ്രപഞ്ച സൃഷ്ടാവ് ഈ മനുഷ്യരോട് ഒരു റിക്വെസ്റ്റ് നടത്തുന്നുണ്ട്. "അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്" (3:103).
ആരു കേള്‍ക്കാന്‍ ?? അത് മനസ്സിലാക്കി മനുഷ്യരെ വഴി നടത്തേണ്ട പണ്ഡിതര്‍ അതിനെതിരെയുള്ള ഹോള്‍സെയില്‍ ഡീലേഴ്സ് ആകുമ്പോള്‍............!
ഇന്ന് മനുഷ്യന്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ നിരവധിയാണ്. നന്മയും, തിന്മയും തിരിച്ചറിയാത്ത വിധം സമൂഹം മലീമസമായിരിക്കുന്നു. രാഷ്ട്രീയവും, സംസ്കാരികവുമൊക്കെ മൊത്തം "ചളമായി" കിടക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് എല്ലാ ആഘോഷങ്ങളും ഉപരിപ്ലവമായി അരങ്ങേറുന്നത്. ആഘോഷമെന്നാല്‍ ചാനല്‍ പരിപാടികള്‍ മാത്രമെന്ന രീതിയില്‍ അതൊക്കെ പുറത്തു വിടുന്ന തട്ട് പൊളിപ്പന്‍ പരിപാടികളും, എഴുതി തയ്യാറാക്കിയ സന്ദേശങ്ങളിലുമൊക്കെ ഒതുങ്ങി, ചുരുങ്ങി ആഗോഷ ദിനങ്ങള്‍ പതിവ് കാഴ്ചകളില്‍ ഒതുങ്ങും.
ഇവിടെ ഈദ് അങ്ങിനെയൊരു പതിവ് കാഴ്ചയില്‍ മങ്ങി പോകരുത്. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെടാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥ നമ്മളില്‍ ഉണ്ടായി തീരെണ്ടാതുണ്ട്. നീതിയുടെ, നന്മയുടെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഇവിടെ വേണ്ടത് മനുഷ്യരാണ്. സങ്കുചിതത്വ വിമര്‍ശനങ്ങള്‍ ചുമന്നു നടക്കുന്ന വിഭാഗീയതകള്‍ അല്ല. നിങ്ങള്‍ "ഭിന്നിച്ചു പോകരുത്" എന്ന കുര്‍ ആന്റെ വചനത്തെ അവഗണിച്ചു സമൂഹത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടി "ശബ്ദ മലിനീകരണം" നടത്തുന്നവരെ മാറ്റി നിറുത്തി സമൂഹം ശുധീകരിക്കപെടെണ്ടാതുണ്ട്. റമദാനില്‍ കരഗതമായ ഊര്‍ജ്ജവും, വിശ്വാസത്തിന്റെ കരുത്തും ഒരു മാതൃകാ സമൂഹ സൃഷ്ടിക്കു ഇനിയെങ്കിലും അടിത്തറ പാകട്ടെ !
ആ അര്‍ത്ഥത്തില്‍ എല്ലാവര്ക്കും ഈദിന്റെ നിറവില്‍ ഊഷ്മളമായ ആശംസകള്‍ !!! അല്ലാഹു അക്ബര്‍, ......വലില്ലാഹില്‍ ഹംദ് !!
_______________________________________
നിങ്ങള്‍ക്കുമാകാം സ്വര്ഗാവകാശി !

ഇതാ നിങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്ന പണ്ടിതര്‍ക്കും, അനുയായികല്‍ക്കുമുള്ള വേഗ വിരല്‍ ചോദ്യം.."അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക നിങ്ങള്‍ ഭിന്നിക്കരുത്"" ഇത് ഏതു ഗ്രന്ഥത്തില്‍ , ഏതു അധ്യായത്തില്‍ , എത്രാമത്തെ വചനം ??