Tuesday, August 3, 2010
മതമില്ലാത്ത രാഷ്ട്രീയം !
മ
തം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. പറയുന്നവര്‍ ആരാ ! അവരെ നമുക്ക് രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കാം. ആ രാഷ്ട്രീയക്കാര്‍ക്ക് മതമുണ്ടോ. സ്വതമുണ്ടോ, ഇനി എന്തെങ്കിലും സ്വത്വമുന്ടെങ്കില്‍, സ്വത്വ രാഷ്ട്രീയമുണ്ടോ, അതിന്റെ ഏതെങ്കിലും അസ്വസ്ഥതകള്‍ മനസ്സിലുണ്ടോ.. അതൊന്നും ചുഴിഞ്ഞു അന്വേഷിക്കേണ്ട അരാഷ്ട്രീയക്കാരെ !
അപ്പൊ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മതമില്ലേ ? ആലോചിച്ചു സമയം കളയണ്ട. ഇനി മതമുന്ടെങ്കില്‍ അവരത് ഈ "മത രാഷ്ട്രീയക്കാരെ" പോലെ പുറത്തു കാണിക്കില്ല. അടക്കി പിടിക്കും സ്വയം. ചില നേരങ്ങളില്‍ എതിര്‍പ്പുള്ള സമൂഹത്തിനു നേരെ ഗ്യാസായി പുറത്തു വരുമെങ്കിലും വിവാധമാകുംപോള്‍ എമ്പക്കമാണെന്ന് പറഞ്ഞു വാര്‍ത്തയില്‍ നിന്ന് പെട്ടെന്ന് ആവിയാകും....
ഇനി നമുക്കിടയിലുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് മതത്തിന്റെ മണമുണ്ടോ. മത നിരപേക്ഷ രാഷ്ട്രീയമാണോ..
കോണ്ഗ്രസ്, അതില്‍ തന്നെ പല ഗ്രൂപ്പുകളായ കേരള കോന്ഗ്രസ്സുകള്‍, മറ്റൊന്ന് കമ്യൂണിസ്റ്റ്- മാര്‍കിസ്റ്റ്, പിന്നെ മുസ്ലീങ്ങളുടെ ലീഗുകള്‍, പിന്നെ ബി ജെ പി, അങ്ങിനെ കുറെ പാര്‍ടികള്‍. ഇതിലൊന്നും മതമില്ല. എന്നാല്‍ മത വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പല തരം രാഷ്ട്രീയ നിറങ്ങള്‍ ചാലിച്ച വോട്ടു ബാങ്ക് രാഷ്ട്രീയം കാണാന്‍ കഴിയും. വിശ്വാസതിനനുസരിച്ചു ഓരോ വിഭാഗത്തിനും പല അവകാശങ്ങള്‍. വിവിധയിനം ക്വാട്ടകള്‍. അങ്ങിനെ ഇതൊക്കെ തങ്ങളുടെ സമൂഹങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു തങ്ങള്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സ്ഥാനങ്ങളില്‍ ഇരുന്നു വിലപേശി വാങ്ങി സമുധായങ്ങള്‍ക്ക് 'വാങ്കി' കൊടുക്കും ഈ മത ബോധമില്ലെന്നു പറയുന്ന "മതമില്ലാത്ത ശുദ്ധ രാഷ്ട്രീയം"!
നമുക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍, എല്ലാ തരം വിശ്വാസികളെയും ഉള്‍കൊള്ളുന്ന വലിയ പാര്‍ട്ടികള്‍, ചിലതില്‍ ക്രിസ്ത്യാനികള്‍, ചിലതില്‍ മുസ്ലീന്കള്‍, ഹിന്ദുക്കള്‍, മതത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമൊന്നും ഇല്ലെങ്കിലും (നേതാക്കള്‍ക്കും, അണികള്‍ക്ക് ഉണ്ടോ, ഇല്ലേ എന്നത് ഗവേഷണ വിഷയമാക്കാം !) തങ്ങളുടെ രക്തസാക്ഷികളുടെ ഓര്‍മയ്ക്ക് സ്തൂപങ്ങള്‍ക്ക് മുമ്പില്‍ പുഷ്പ അര്‍ച്ചന നടത്തുന്ന മതമല്ലാത്ത മതമായ കമ്യൂണിസ്റ്റ്- മര്കിസ്ടുകള്‍. സത്യം പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന് കരുതുന്നവരും, നുണ പറഞ്ഞാല്‍ നരകത്തില്‍ പോകുംമെന്നു വിശ്വസിക്കുന്നവരും തങ്ങള്‍ക്കു ഇഷ്ടപെട്ട പാര്‍ട്ടികളില്‍ നില കൊണ്ടു.
ഈ ഡെമോക്രാടിക് ഗാലക്സിയില്‍ ചിലത് വലിയ ഗ്രഹങ്ങളും, അവയെ ആശ്രയിച്ചു ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളും, ചിലത് നക്ഷത്രങ്ങളും, ചിലത് വാല്‍ നക്ഷത്രങ്ങളുമായ പാര്ടികലാണ്. രാഷ്ട്രീയ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങല്‍ക്കനുസരിച്ചു ഗ്രഹങ്ങളുടെ ഭ്രമനങ്ങള്‍ക്ക് വിത്യാസവും, ഇടയ്ക്കു പൊട്ടലും, ചീറ്റലും ഉണ്ടാകുമ്പോള്‍ ഉപ ഗ്രഹങ്ങള്‍ക്ക് സ്ഥാന ചലനം സംഭവിച്ചു റൂട്ട് മാറ്റം സംഭവിക്കുന്നതും കാണാന്‍ കഴിയും. ചില നേരങ്ങളില്‍ വര്‍ഗീയ പുകയും ജാതി കാറ്റും വീശുന്നുന്ടെന്നു പരസ്പരം ആരോപിച്ചു കാലാവസ്ഥ പ്രശുബ്ദമാക്കും. ഇതൊക്കെ മീഡിയകളില്‍ വാര്‍ത്തകളില്‍ സമയാ സമയം ഫ്ലാഷായി, ടോക് ഷോ ആയി നിറഞ്ഞു നില്‍ക്കും.
ഇങ്ങിനെ പോകുന്നതിനിടയിലാണ് ഒരു അദ്ധ്യാപകന്‍ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചത്. ചോദ്യത്തില്‍ പിശകുണ്ടെന്നു കണ്ടെത്തി, വിവാദമായി, അതിനെ തുടര്‍ന്ന് ആ അദ്ധ്യാപകന്‍ ക്രൂരമായി ആക്രമിക്കപെട്ടു. രാഷ്ട്രീയ കാലവസ്തക്കനുസരിച്ചു വിള കൊയ്യേന്ടവര്‍ കൊയ്യാനെത്തി.
പിന്നീട് ചര്‍ച്ചകളും, വേദികളും പതുക്കെ പതുക്കെ ആരുമറിയാതെ വഴിമാറി അധ്യാപകനെ സഹായിച്ച ജമാ അതിന്റെ രാഷ്ട്രീയ നീക്കത്തെ കുറിച്ചായി.പാര്‍ട്ടികളും, ബുജീവികളും ഒന്നിച്ചും, കൂട്ടായും സംസാരിച്ചു.
സോളിടാരിട്ടിയുടെ ജനോപകാര, സാമൂഹിക സേവനങ്ങള്‍ സമൂഹത്തിനു അറിയാവുന്നത് (ഈ ജനോപകാര, സാമൂഹിക സേവനങ്ങളെ മത രാഷ്ട്രീയമെന്നും, തീവ്രവാധമെന്നും മീഡിയ പറയുന്നു !) കൊണ്ട് ഇത് ഭ്രമണം ചെയ്യുന്ന സ്ഥലങ്ങള്‍ ചില ഗ്രഹങ്ങളുടെ നീക്കങ്ങളില്‍ ചെറിയ അനക്കങ്ങള്‍ സൃഷ്ടിക്കുന്നതായി നിരീക്ഷകരായ ജനങ്ങള്‍ കാണുന്നതായി കണ്ടെതിയീട്ടുണ്ട്. ജമാ അതിന്റെ ഈ ജനകീയത മനസ്സിലാക്കി "മത-വീക്ഷണ തര്‍ക്കങ്ങളുമായി സമയം ചിലവഴിച്ചിരുന്ന മത സംഘടനകളെ തങ്ങളുടെ സാമുദായിക രാഷ്ട്രീയത്തിന് ഹലാലാക്കി ഒന്നാക്കി നിര്‍ത്തിയതും ഒരു പുതിയ കാലാവസ്ഥ വ്യതിയാനമായി അനുഭവപെട്ടു. ബിദ് അത്തും, ശിര്‍ക്കും പരസ്പരം ആരോപിച്ചു എതിര്‍പക്ഷത്തെ നരകത്തില്‍ ഇട്ടുകൊണ്ടിരുന്ന മത സംഘടനാ നേതൃത്വങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് സ്വര്ഗ്ഗവാശികളായ പോലെ എല്ലാം മറന്നു ജമാഅത്തിനെതിരെ ഒറ്റകെട്ടായപ്പോള്‍ അണികള്‍ അന്തം വിട്ടു കാണും. ഈ ഐക്യ ബോധത്തില്‍ സ്വയം ലയിച്ചിരിക്കുമ്പോള്‍ ഇത്ര നാളും തങ്ങള്‍ സൃഷ്ടിച്ച അണികള്‍ ഇനി എത്ര കാണുമെന്നു വരുന്ന നാളുകളില്‍ അവര്‍ക്കുണ്ടാകാന്‍ സാദ്യതയുള്ള തിരിച്ചറിവിനെ ആശ്രയിച്ചിരിക്കും.
Subscribe to:
Posts (Atom)