Tuesday, July 13, 2010

സംഘടനകള്‍ തിരിച്ചറിയേണ്ടത് !


ഒരു അനിസ്ലാമിക സമൂഹത്തില്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയുമായി ഒരു പ്രവാചകന്‍, ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് !
ആ അനിസ്ലാമിക സമൂഹം, അവര്‍ കൊണ്ട് നടന്നിരുന്ന പാരമ്പര്യ വിശ്വാസങ്ങളും, ആചാരങ്ങളും, നിയമങ്ങളും, സാമ്പത്തിക ശാസ്ത്രങ്ങളും കയ്യൊഴിച്ചു കൊണ്ട്, പ്രവാചകന്‍ സമര്‍പ്പിച്ചതിനെ മനസ്സിലാക്കി, ഒരു യുഗത്തിന് സാക്ഷിയായി, സമൂഹത്തിനു മാതൃകയായി....പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.


കാലഘട്ടങ്ങള്‍ക്കു സാക്ഷിയാകുവാന്‍ പുതിയ സമൂഹം. ഇന്ന് !
എവിടെ എത്തി നില്‍ക്കുന്നു ?
അനിസ്ലാമിക സമൂഹത്തില്‍ ഇസ്ലാമിനെ സമര്‍പ്പിക്കെണ്ടവര്‍ എവിടെയാണ് !
ശിര്‍ക്ക് എന്ന പദത്തില്‍ നിന്ന് 'മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗം ചെയ്യുന്ന' (അന്ജത മൂലം !) ആചാരങ്ങളെ ഗുനകാംഷയോടെ ഉപദേശിക്കുന്നതിനു പകരം സമൂഹ മധ്യത്തില്‍ പരിഹസിച്ചു അതിനെ പൂര്‍വാധികം ശക്തിപെടുതുന്ന രീതിയിലാണ് ഒരു സംഘടനയുടെ പ്രബോധനം ! വിവേകവും, വിജ്ഞാനവും ലഭിക്കുന്ന ഒരു സാഹചര്യതിലൂടെയും, ഇത്തരം ശിര്‍ക്ക് ആചാരങ്ങളുടെ പിറകെ പോകുവാനുള്ള കാരണങ്ങളെ കണ്ടെത്തി ആ കാരണങ്ങളെ പരിഹരിക്കുന്നതില്‍ കൂടിയും മാത്രമേ അവ ഇല്ലാതാക്കുവാന്‍ കഴിയൂ എന്ന് ഈ സംഘടന തിരിച്ചറിയെണ്ടാതുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ അന്ജത മൂലം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന ആചാരങ്ങള്‍,തങ്ങളുടെ ആവശ്യ നിവൃത്തിക്കോ മന:സംത്രുപ്തിക്കോ വേണ്ടി ആശ്രയിക്കുമ്പോള്‍ അതിനെ അപഹസിച്ച്‌ എതിര്‍ക്കുന്നതിനു പകരം ആ സമൂഹത്തിന്റെ അവസ്ഥയെ പഠിച്ചു അവരിലേക്ക്‌ ഇറങ്ങുകയാണ് വേണ്ടിയിരുന്നത് . ശിര്‍ക്കിനെ എതിര്‍ക്കാനെന്ന പേരില്‍ മൈക്ക് കെട്ടി പരസ്യമായി പരിഹസിക്കുന്നതും, എതിര്‍ക്കുന്നതും ചെറിയ ഫലം ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ വിശ്വാസത്തെയും, ആചാരത്തെയും സംരക്ഷിക്കുവാന്‍ അതിനേക്കാള്‍ ഇരട്ടിയായി അതിന്റെ വാക്താക്കളും, അനുയായികളും ശക്തി പ്രാപിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.
ഇതാകട്ടെ ഒരേ വിശ്വാസത്തെ വിഭജിക്കുന്നതിനും, അത് വഴി യഥാര്‍ത്ഥ പ്രഭോധനം ലഭിക്കേണ്ട അനിസ്ലാമിക സമൂഹം ഇസ്ലാമിനെ കുറിച്ച് തെറ്റിധരിപ്പിക്കപെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ശിര്‍ക്കെന്നു പറഞ്ഞു അതിനെ എതിര്‍ക്കുന്നവരും, ശിര്‍ക്കെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരും പൊതു ജീവിതത്തില്‍ ഒരേ ഭൂമികയിലും, ജീവിത സാഹചര്യതിലുമാനു ജീവിക്കുന്നത്. അത് ഇരു കൂട്ടരും വിസ്മരിക്കുകയും ചെയ്യുന്നു.
ഇവിടെ, പ്രവാചകന്‍ അനിസ്ലാമിക സമൂഹത്തിനു പൂര്‍ണമായി ഇസ്ലാമിനെ സമര്‍പ്പിച്ച രീതി ജമാഅതെ ഇസ്ലാമി എന്ന സംഘടന സമര്‍പ്പിക്കുമ്പോള്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കുന്ന സംഘടനകള്‍ തങ്ങള്‍ നില്‍ക്കുന്ന വിശ്വാസ ഭൂമിക പോലും മറക്കുകയാണ്. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ കഴിന്ജീട്ടും ഇസ്ലാം പൂര്നമായിട്ടില്ലെന്ന രീതിയിലാണ് അവരുടെ ജല്‍പ്പനങ്ങള്‍. ഒരു പക്ഷെ തങ്ങള്‍ അറിയാതെ അകപ്പെട്ട അന്ജത ആയിരിക്കാം ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുന്നത് എന്നാണു സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്‌. വിശ്വാസി സമൂഹം കൂടുതല്‍ വിജ്ഞാനം ആര്ജ്ജിക്കെണ്ടിയിരിക്കുന്നു. സംഘടനകല്‍ക്കതീതമായി അത്തരമൊരു സാഹചര്യത്തിന് കളമോരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വിശാല ഹൃദയമുള്ള സമൂഹത്തെ സൃഷ്ടിക്കെണ്ടിയിരിക്കുന്നു. തങ്ങളുടെ ആശയ വൈജാത്യങ്ങളെ പരസ്പരം മനസ്സിലാക്കി, വൈകാരിക പ്രകടനങ്ങളെ മാറ്റി നിറുത്തി, ഉള്‍കൊള്ളാന്‍ കഴിയുന്നതിനപ്പുരമുള്ള കാര്യങ്ങളെ അടിചെല്പ്പിക്കാതെ, ഓരോ വിഭാഗത്തിന്റെ നേതൃത്വത്തെയും, അനുയായികളുടെയും അറിവിനെയും, വിഞാനതെയും ബഹുമാനിക്കുന്നതില്‍ കൂടി മാത്രമേ "ഒരു സമൂഹം" ഒരു കുടുമ്പം പോലെ സാദ്യമാകൂ. അത്തരമൊരു നീക്കത്തിന് വേണ്ടി സംഘടനകള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുമ്പോള്‍ അവയ്ക്ക് വേണ്ടി സമയമെന്ന കനത്ത വിലയും, ഊര്‍ജ്ജവും വൃധാവിലാകുകയാണ് എന്ന് തിരിച്ചരിയെണ്ടാതുണ്ട്. അതിന്റെ നഷ്ടം പേറുന്നത് ഇസ്ലാമെന്ന ഭൂമികയാണ്.
കാലഘട്ടതിലെവിടെയോ കൈവിട്ടു പോയ ഇസ്ലാമിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ മുഖത്തെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന പ്രസക്തമായ ഇന്നത്തെ കാലഘട്ടത്തില്‍ ഈ സംഘടനകള്‍ ഇസ്ലാമിനെ വിശാല ഹൃദയത്തോടെ സമീപ്പിക്കാന്‍ തയ്യരാകെണ്ടാതുണ്ട്. സമുദായ നേട്ടങ്ങളില്‍ മാത്രം തളചിടപെട്ട ഇസ്ലാമിന്റെ മാനവിക മുഖത്തെ സമൂഹത്തില്‍ പ്രായോഗികമായി സമര്‍പ്പിക്കുമ്പോള്‍ അവരോടൊപ്പം യോജിച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിഘടിച്ചു നില്‍ക്കുന്ന സംഘടനകള്‍ തയാരാകെണ്ടാതുണ്ട്.
തങ്ങളുടെ ആശയങ്ങളുടെ ബലത്തില്‍ നില്‍ക്കുന്ന സംഘടനകളിലൂടെ തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത ആസ്തികളും, ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനവും ഐക്ക്യത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ടോ. അതല്ല എങ്കില്‍ ഒരു മഹാ വ്യവസ്ഥിതിയുടെ ആദര്‍ശത്തിന് മുമ്പില്‍ കൈകള്‍ ഒന്നിച്ചുയരെണ്ടാതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.(തുടരും)