
ഏതു വിഭാഗമായാലും നീതിയെ കുറിച്ചും, സത്യത്തെ കുറിച്ചും മനുഷ്യരില്‍ നിലകൊള്ളുന്ന നൈസര്‍ഗ്ഗിക ഗുണം അത്തരം വിഷയങ്ങളില്‍ എല്ലാവരെയും ഐക്യപെടുതുന്നുണ്ട്. ഈ ഗുണത്തെ കുര്‍ആന്‍ പരിച്ചയപെടുതുന്നത് ഇസ്ലാമിന്റെ ഭാഗമായിട്ടാണ്. ഈ ഗുണം ഏറിയും, കുറഞ്ഞും എല്ലാ മനുഷ്യരിലും ഉണ്ട്. അതായത് ഇസ്ലാം മനുഷ്യരില്‍ തന്നെ അന്തര്‍ലീനമായ സൃഷ്ടാവിന്റെ ഒരു മെക്കാനിസം ആണ്.
സൃഷ്ടാവ് മതം അവതരിപ്പിക്കുകയല്ല, 'സമാധാനം' എന്നാ വ്യവസ്ഥിതിയെ സമര്‍പ്പിക്കുകയാണ് ചെയ്തത്.കാലഘട്ടങ്ങളിലൂടെ പ്രവാചകന്മാര്‍ നിലകൊണ്ടതും അതിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ്. അനീതിയുടെയും, തിന്മയുടെയും വിഹാര രംഗങ്ങള്‍ എവിടെയായാലും അവിടെ നീതിയേയും, നന്മയേയും പ്രതിഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറായ ഒരു വിഭാഗത്തെയാണ് പ്രവാചകന്മാര്‍ ഓരോ കാലഘട്ടങ്ങളിലും വാര്തെടുത്തതും പ്രതിനിധാനം ചെയ്തതും.
ഇസ്ലാമിനെ മതത്തിന്റെ കണ്ണ് കൊണ്ട് വായിക്കുന്നവര്‍ ഭൌതിക വിന്ജാനത്തെയും, സാമൂഹിക പ്രവര്തനങ്ങളടങ്ങിയ രാഷ്ട്രീയത്തെയും, കലയെയും പടിക്ക് പുറത്താക്കി. തങ്ങളുടെയും കുടുംപതിന്റെയും സാമ്പത്തിക അടിത്തറയെ നിലനിര്‍ത്തുന്ന ഭൌതിക വിജ്ഞാനവും, ഭൌതിക വിജ്ഞാനത്തിലൂടെ ലഭിച്ച ജോലിയും , ഇസ്ലാമികമെന്നു മനസ്സിലാക്കുമ്പോഴാണ്, പ്രായോഗിക തലത്തില്‍ എല്ലാ മേഖലയിലും നന്മക്കു വേണ്ടി ഇടപെടുന്നത് ഇസ്ലാമികം എന്ന് കുര്‍ആന്‍ പറയുന്ന ഇസ്ലാമിക ആദര്‍ശത്തെ അന്ഗീകരിക്കാനുള്ള തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടാകുന്നത്. ഇപ്രകാരം ഇസ്ലാമിനെ മനസ്സിലാക്കുനിടത് 'മതം' അപ്രത്യക്ഷമാകുകയും, ഇസ്ലാമിന്റെ പൂര്‍ണത ദൃശ്യമാകുകയും ചെയ്യും.
നടക്കുന്ന വഴിയിലെ തടസ്സം നീക്കുമ്പോള്‍ ഒരാളുടെ ഇസ്ലാം ദൃശ്യമാകുന്നു. തന്റെ ഉത്തരവാദിത്വത്തെ മറന്നു കൊണ്ട് ആ തടസ്സത്തെ അവഗണിച്ചു നടക്കാന്‍ വിശ്വാസിക്ക് തടസ്സമാകുന്നത് സൃഷ്ടാവാണ്, തൌഹീദ് ആണ്. ഇവിടെ തൌഹീദ് ഏറ്റെടുത്തു എന്ന് ജല്പ്പിക്കുന്ന വിഭാഗങ്ങള്‍ സാമൂഹിക മേഖലകളില്‍ പുറം തിരിഞ്ഞു നില്‍ക്കുകയും പൊതു സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ചുള്ള മതസങ്കല്‍പ്പത്തിന് കരുത്തു പകരുകയും ചെയ്തു. ഇവിടെയാണ് തൊഴിലാളികള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരും, പ്രകൃതിക്ക് സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരുമായ ഒരു സമാധാന വ്യവസ്ഥിതിയുടെ വക്താക്കള്‍ സമൂഹത്തിനു മാര്‍ഗ ദര്‍ശനമായി വരുമ്പോള്‍ വിമര്‍ശിക്കപെടുന്നത്. ഇത് എത്രത്തോളം പരിഹാസ്യമാണ് എന്ന് വിമര്‍ശിക്കുന്നവര്‍ സ്വയം വിചാരണ ചെയ്യേണ്ടിയിരിക്കുന്നു.
തുടരും...
.............................
ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാം വെറും "മതം "മാത്രമായി .