പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ് ഫ്രന്റ്-ഗേള്‍ ഫ്രന്റ് സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യം സമൂഹത്തില്‍ നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.
സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.
സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.
കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന് തലമുറ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും. അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.