Thursday, November 26, 2009
Tuesday, November 17, 2009
ചരിത്രം ആവശ്യപെടുന്നത്
ജനപഥങ്ങള്‍ ഒഴുകുകയാണ്.
ചരിത്രത്തിന്റെ കാലടി പാടുകള്‍ പിന്തുടര്‍ന്ന്.
മനസ്സുകളില്‍ വിശ്വാസത്തിന്റെ തീവ്രമായ അലയടികള്‍ അവരില്‍ ഓരോരുത്തരിലും ഉയരുന്നുണ്ടാകണം.
അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ഒരിക്കല്‍ ജീവിതത്തില്‍ വിശ്വാസിയോട് ചെയ്യണമെന്നു ആവശ്യപെടുന്നതും, എന്നാല്‍ സമ്പൂര്‍ണമായ ജീവിത കര്‍മങ്ങള്‍ സമ്മേളിക്കുന്നതുമായ സമയങ്ങള്‍, അര്‍ത്ഥപൂര്‍ണമായ ഇസ്ലാമിന്റെ പ്രായോഗിക ധര്ശനങ്ങള്‍ക്ക് ഉത്തമ ഉദാഹരണം തന്നെ.
"നമസ്കാരം"
"സക്കാത്ത്"
അതിലും സമത്വം, സാമൂഹിക നീതി പ്രകടമാകുന്നു.
ഇസ്ലാം അങ്ങിനെയാണ്.
വിശ്വാസം വാക്കുകളിലുള്ള വെറും വിശ്വാസികളെ, ഭക്തരെ സൃഷ്ടിക്കുകയല്ല, വിശ്വാസം ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എപ്രകാരം ഒരു സമൂഹത്തെ സജീവമാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. "നിങ്ങള്‍ മനുഷ്യര്‍ക്ക് ഉത്തമമായ മാതൃകയാണ് എന്ന് കുര്‍ ആന്‍ അടിവരയിടുന്നത് അത് കൊണ്ട് മാത്രമാണ്.
വിശ്വാസം സമ്പത്തിനെ തൊടുന്നു. സമ്പത്തില്‍ തൊട്ടാല്‍ പൊള്ളും. അതുകൊണ്ട് തന്റെ സമ്പത്തില്‍ വിശ്വാസം നോട്ടമിടേണ്ട എന്ന് പറയാന്‍ "വിശ്വാസിക്ക്" കഴിയില്ല, കാരണം വിശ്വാസിയെ വിശ്വാസിയാക്കുന്നത് അതൊക്കെയാണ്. സമ്പത്ത് വിശ്വാസത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു എന്നത് കൊണ്ട് സൃഷ്ടാവ് ആ "ക്യാപിറ്റ" ലില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക അസമത്വം എവിടെയൊക്കെ സംഭവിക്കുന്നുവോ അവിടെയെക്കെ വിശ്വാസം വെറും നോക്ക്കുത്തിയാകുന്നു. ഭൌതിക സാമൂഹിക സംവിധാനങ്ങളില്‍ തങ്ങളുടെ ബൌദ്ധികമേഖലക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത
പൌരോഹിത്യവും , അവര്‍ സംവിധാനം ചെയ്യുന്ന ആത്മീയതയും സമൂഹത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
സമ്പത്തിന്റെ അടിസ്ഥാന സ്രോതസ്സ് സൃഷ്ടാവ് ആണെന്നും, അതിന്റെ കൈകാര്യ കര്‍ത്താവ് മാത്രമാണ് മനുഷ്യരെന്നും വ്യക്തമാക്കിയാണ് സൃഷ്ടാവ് ഇസ്ലാമിനെ ഭൂമിയില്‍ സമര്‍പ്പിക്കുന്നത്. അവിടെ സമ്പത്തിന്റെ നീതി പൂര്‍വകമായ കൈമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്, ഹലാലുകള്‍ ഹരാമുകളെ നിഷ്കാസനം ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ സമ്പത്ത് ചൂഷണം ചെയ്യുന്ന സാമൂഹിക അവസ്ഥയെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിലൂടെ ഉള്ളവന്‍, ഇല്ലാത്തവന്റെ വളര്‍ച്ചക്ക് നിദാനമാകേണ്ടതുണ്ട്. പക്ഷെ..
ഇതെല്ലാം സംഭവിക്കുന്നു എന്നും, മാതൃകയാകുന്നു ഞങ്ങളെന്നും പറയാന്‍ കഴിയുന്ന സമൂഹം എവിടെ !
ഇപ്പോള്‍, "നിന്റെ വിളിക്ക് ഉത്തരം ആയി ഞങ്ങള്‍ വന്നിരിക്കുന്നു" എന്നാ ശബ്ദം മുഖരിതമാകുന്നുണ്ടാകണം കഅബയില്‍ !
ചരിത്രത്തിന്റെ കാലടി പാടുകള്‍ക്ക് ജീവന്‍ വെക്കുകയാണ് ഇനിയുള്ള ഹറമിലെ ദിനങ്ങള്‍.
ഒരു സ്വപ്നത്തില്‍ തന്റെ എല്ലാമായതിനെ സൃഷ്ടാവിന്റെ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകന്‍. ഒരു സ്വപ്നം, അത് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടുള്ള പ്രയാണം, അത് കൊണ്ട് തന്നെ ഇബ്രാഹിം പ്രവാചകനെ മാതൃകയാക്കി കാണിക്കുന്നു കുര്‍ ആന്‍.
അതെ കുര്‍ ആന്‍ സ്വപ്നതിലൂടെയല്ലാതെ, മനുഷ്യ സമൂഹത്തോട് ശക്തമായി പറയുന്നു. "നമസ്കാരവും, സക്കാത്തും കൃത്യമായി നിര്‍വഹിക്കുവാന്‍" അവരാണ് വിജയികള്‍ എന്നും ! ഇവിടെ ആരാണ് അത് ഏറ്റെടുക്കുന്നത്, ആരാണ് വരുമാനം കണക്കാക്കി സമ്പത്തില്‍ നിന്നും സക്കാത്ത് കൃത്യമായി അവകാശികള്‍ക്ക് കൊടുത്തു പവിത്രമാകുന്നത്. ആരാണ് തങ്ങള്‍ക്കു പ്രിയപ്പെട്ട സമ്പത്തിനെ പറഞ്ഞ പ്രകാരം ത്യജിക്കാന്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ദരിദ്രര്‍ തങ്ങളുടെ കഷ്ട്ടപാടുകളില്‍, കൊട്ടാര സമാനമായ വീടുകള്‍ കയ്യേറിയ കൃഷി സ്ഥലങ്ങല്‍ക്കുമപ്പുരം ഉഴലുന്നുണ്ടാകണം. തങ്ങള്‍ക്കന്ന്യമാക്കപെട്ട ധനത്തിന്റെ കൈകാര്യ കര്‍ത്താക്കളുടെ കച്ചവടങ്ങളും, റിയാല്‍ എസ്റ്റെ ററുകളും ഇല്ലാത്തൊരു ലോകത്ത്...
കഅബയില്‍ ആരാണ് സൃഷ്ട്ടാവിന്റെ വിളിക്ക് യഥാര്‍ത്ഥ ഉത്തരമായി എത്തുന്നത്.. അങ്ങിനെയാണെന്ന് നിങ്ങള്‍ പറഞ്ഞുവെങ്കില്‍.....!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...................

Subscribe to:
Posts (Atom)