Monday, August 24, 2009

ഒരു റമദാന് കൂടി

നോമ്പ് തുറകളും , ഇഫ്താര് പാര്ട്ടികളും ഇനി തക്രുതിയാകും ,അതിലൂടെ നേടുന്ന തങ്ങള്‍ ആഗ്രഹിക്കുന്ന പേരും , പെരുമയും.
സംഘടനകളും നേതൃത്വങ്ങളും തങ്ങളുടെ അനുയായികളുമായി ഈ പവിത്ര ദിനങ്ങളെ ആഘോഷ മാക്കുന്നിടത്തേക്ക് വ്രതത്തെ, ഇഫ്ത്താരുകളെ മാറ്റിയിരിക്കുന്നു .
വ്രതമാനുഷ്ടിക്കുന്നവര് ഒരുപാടുണ്ട് , പക്ഷെഈ കൂട്ട നോമ്പ് തുറകളും , ഇഫ്താര് പാര്ടികളും അര്ഹതപെട്ടവരെ അകറ്റി നിറുത്തുന്നില്ലേ !.
രാഷ്ട്രീയക്കാരുടെ ഇഫ്താര് ബഫെകള് വാര്ത്തകളില് നിറയുന്ന കാലം. തങ്ങളുടെ കച്ചവട രാഷ്ട്രീയ ഭിന്നതകള്‍ കുറക്കാന് ഈ ഭക്ഷണ മാമാന്കങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് അവരും മനസ്സിലാക്കി കാണും .
"നിങ്ങള്ക്ക് നോമ്പ് നിര്‍ബന്ധം ആക്കപെട്ടിരിക്കുന്നു , നിങ്ങള് കൂടുതല് ഭയ ഭക്തിയുള്ളവരാകുന്നതിനു " (വി. ഖുര്‍ആന്‍ )

പക്ഷെ............!

സക്കാത്തിന്റെ കാലം
ദരിദ്രര് നിരത്തുകളിലേക്ക് ഒഴുകുന്നുണ്ടാകും ഇപ്പോള്‍ ! ഈ

മാസത്തില് തങ്ങള്ക്കു ലഭിക്കുന്ന നാണയ തുട്ടുകള്ക്ക് വേണ്ടി.
സക്കാത്ത്‌ കണക്കാക്കി പിരിച്ചു അര്ഹതയുള്ളവര്ക്ക് ഉപകാരമാകുന്ന രീതിയില് എത്തിച്ചു കൊടുക്കാന് കഴി യുമായിരുന്ന മഹല്ല് സംവിധാനങ്ങള് തേങ്ങാ പിരിവും , അരിപിരിവും വരി സംഖ്യയുമായി നടക്കുമ്പോള്‍ മഹല്ലുകളിലെ ദരിദ്രര്‍ സഹായത്തിനായി മറ്റു ഭാഗത്തേക്ക്‌ പോകുന്നു.

“പണ്ഡിതര്‍ ” അധര വ്യായാമം നടത്തി മസ്ജിധുകളില്‍ മസ്അലകളുമായി സംഘടിത സകാതിനെതിരെ നിലകൊള്ളുന്നു.
ഒരു സാമ്പത്തിക സംതുലിതത്വം സൃഷ്ടിക്കുമായിരുന്ന അല്ലാഹുവിന്റെ സാമ്പത്തിക ശാസ്ത്രത്തെ തകിടം മറിച്ചു പൌരോഹിത്യം നിലകൊള്ളുമ്പോള്‍ ഇസ്ലാം വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു .

മാതൃക സൃഷ്ടിക്കുമായിരുന്ന മനുഷ്യ സമൂഹത്തിലെ ഒരു വിഭാഗം ഇങ്ങിനെയൊക്കെയാണ് ഇന്ന്.
ഈ റമദാന്‍ ഒരു പുനര്‍ വിചിന്തനത്തിനു നിമിത്തമാകട്ടെ.