മലക്കുകളോട് മനുഷ്യന്‍ (സൃഷ്ടാവിന്റെ പ്രധിനിതിയെന്ന ദൌത്യം എല്പ്പിക്കപെട്ട സൃഷ്ടി) എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ്, ആ വിഭാഗത്തെ പറ്റി വിവരിച്ചപ്പോള്‍, മലക്കുകള്‍ പ്രതിവചിച്ചു, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരു വിഭാഗ ത്തെയാണോ സൃഷ്ടിക്കാന്‍ പോകുന്നത് !
സൃഷ്ടാവ് പറഞ്ഞു, " നിങ്ങള്‍ അറിയാത്തത് നാം അറിയുന്നു"
മലക്കുകള്‍ പ്രതിവചിച്ചു, "സൃഷ്ടാവ് അറിയിച്ചു തന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് അറിയില്ല"
മനുഷ്യന്‍ എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ് അള്ളാഹു അതിനെ കുറിച്ച് മലക്കുകളോട് പറഞ്ഞ കാര്യം "മറ്റു വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം" ചെറിയ വരികളില്‍ കൂടി മനുഷ്യനുമായി , മനുഷ്യന്റെ അറിവിലേക്കായി ഖുര്‍ ആനിലൂടെ അറിയിച്ചിരിക്കുന്നു.
ഒന്ന് , മനുഷ്യന്‍ : അല്ലാഹുവിന്റെ പ്രധിനിതി (ഖലീഫ)അള്ളാഹു സൃഷ്ടിക്കുന്ന മനുഷ്യന്‍ (ഉള്കൊള്ളീചീട്ടുള്ള എല്ലാ സ്വഭാവ സവിശേഷതകള്‍ നല്‍കപെട്ട സൃഷ്ടി) എങ്ങിനെ ജീവിക്കണമെന്നും, സാമൂഹിക ക്രമം എങ്ങിനെയാകനമെന്നും, നീതി എന്താണെന്നും, സാമൂഹിക പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എപ്രകാരം നീതിയുടെ പക്ഷത്തു നിലകൊള്ളനമെന്നും, ധാര്‍മികത എന്താണെന്നും, അധാര്‍മിക ക്കെതിരെ എങ്ങിനെ നിലകൊള്ളന്മേന്നും, നല്ല സമൂഹ സൃഷ്ടിക്കു എങ്ങിനെ മാതൃക ആകണമെന്നും, അശ്ലീലത എന്താണെന്നും, അത് സമൂഹത്തില്‍ ഇല്ലാതിരിക്കാന്‍ എപ്രകാരം സമൂഹത്തെ നയിക്കനമെന്നും, പ്രകൃതി എന്താണെന്നും, പ്രകൃതിയില്‍ എങ്ങിനെ ഇടപെടണമെന്നും, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്ന, വര്‍ക്കെതിരെ എങ്ങിനെ പ്രതിരോധിക്കണമെന്നും, സ്ത്രീകളോട്, കുട്ടികളോട്, നീതി നിഷേധിക്കപെട്ടവരോട്, അവകാശം നിഷേധിച്ചവരോട്, അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍....അപ്രകാരം മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തെ മനുഷ്യനു വേണ്ടി വരച്ചു കാണിച്ചു കൊണ്ടാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ മാതൃകയായി, സമൂഹത്തില്‍ നിന്ന് തന്നെ കൊണ്ടുവന്നത്. സമൂഹത്തില്‍ ഇടപെട്ട് അവര്‍ ജീവിച്ചത്.മനുഷ്യന്റെ സാമൂഹിക ജീവിതത്തെ, അല്ലാഹുവിലുള്ള വിശ്വാസത്തെ, കുടുമ്പ ജീവിതത്തെ, സാമ്പത്തിക വ്യവസ്ഥയെ, തകര്‍ക്കുന്ന പലിശക്കും,മദ്യത്തിനും, അശ്ലീലതക്കും, ചൂഷണത്തിനും എതിരെ പ്രവര്തിക്കുന്നതായിരുന്നു അവര്‍ക്ക് "അല്ലാഹുവിന്റെ മാര്‍ഗം".
ഒരു കാലത്ത് മലകളില്‍ അന്നത്തെ പ്രൌടി കാണിക്കുവാന്‍ പാറകള്‍ തുരന്നു വീടുകള്‍ ഉണ്ടാക്കിയ ആദു സമൂഹത്തെ കുറിച്ച് ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നു. അതിനെതിരെ സാലിഹ് നബി നിലകൊണ്ടത്..
അടിച്ചമര്‍ത്തി ഭരിച്ച അനിസ്ലാമിക ഭരണ കര്‍ത്താവ് ആയ ഫറവോനോടു നേരിട്ട് ഇസ്ലാമിക പ്രബോധനം ചെയ്യുന്ന മൂസ നബി...
നമ്രൂതിനെതിരെ നില കൊണ്ട ഇബ്രാഹിം നബി....സാമൂഹിക തിന്മകള്‍ക്കെതിരെ നില കൊണ്ട ഈസ നബി...
പിന്നീട് ആ സാമൂഹിക വിപ്ലവങ്ങള്‍, നീതിയുടെ ഒരു സാമൂഹിക ഘടനയില്‍ പ്രവാചകന്‍ മുഹമ്മദ് (അല്ലാഹുവിന്റെ അനുഗ്രഹം ഒരു മാതൃകാ സമൂഹ സൃഷ്ടിക്കുവേണ്ടി ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച ആ പ്രവാചകരില്‍ സദാ വര്ഷിക്കുമാരകട്ടെ) പൂര്‍ത്തിയാക്കി സമൂഹത്തില്‍, ഇനി വരാനുള്ള സമൂഹത്തിനും എന്നേക്കുമായി ഇസ്ലാം എന്ന സമ്പൂര്‍ണ്ണ വ്യവസ്ഥയെ സമര്‍പ്പിച്ചു. ......
ഓരോ കാലഘട്ടത്തിലും അനീതിയും, അവകാശ നിഷേടവും, അടിച്ചമര്‍ത്തലുകളും, അവഗണയും, ചൂഷണവും, പ്രകൃതി ചൂഷണവും, അല്ലാഹു സൃഷ്ടിച്ച ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും, അക്രമങ്ങളും മനുഷ്യ സമൂഹത്തില്‍ ഉണ്ടായിരിക്കും. അല്ലാഹുവിന്റെ വ്യവസ്ഥയെ മുരുകെപിടിക്കുന്ന അതിനെതിരെ നിലകൊള്ളുന്ന ഒരു സമൂഹമാണ് "ഇസ്ലാം " കൊണ്ട് അള്ളാഹു ഭൂമിയില്‍ ഉദേശിക്കുന്നത്. ഒരു വിഭാഗം അനീതി കാണിക്കുമ്പോള്‍ നീതിക്ക് വേണ്ടി ഒരു സമൂഹം അതിനെതിരെ നിലകൊള്ളും, അങ്ങിനെ ആണ് അത് ബാലന്‍സ് ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ചെയ്യുന്നു എന്ന് സാദാ വീക്ഷിക്കുന്ന ഒരു സൃഷ്ടാവിന്റെ ദൃഷ്ടിയില്‍ നിന്ന് മേല്‍ പറഞ്ഞവാ സമൂഹത്തില്‍ നടമാടുമ്പോള്‍, അധാര്‍മികത, അശ്ലീലതയും, പലിശയും, മദ്യവും സമൂഹത്തില്‍ നിലകൊള്ളുമ്പോള്‍ അതിനെതിരെ നില കൊള്ളാതിരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. പക്ഷെ...ഇന്ന് സമൂഹത്തില്‍ ഇതൊക്കെ സര്‍വ്വ വ്യാപകമായിരിക്കുന്നു. എല്ലാം ഒരു സാധാരണ കാഴ്ച പോലെ..അതിനെ തിരെ നില കൊള്ളേണ്ട വിശ്വാസി സമൂഹവും, അവരെ നയിക്കുന്ന പണ്ഡിതരും നിഷ്ക്രിയമായിരിക്കുന്നു. ധര്‍മ സ്ഥാപനങ്ങളുടെ നിര്മാനങ്ങളില്‍ പോലും പലിശ ഇടം തേടുന്നു.ഇന്ന് സമൂഹത്തില്‍ വിശ്വസികലെന്നു പറയുന്നവരുടെ കുടുമ്പ സാമ്പത്തിക ഇടപാടുകളില്‍, വരുമാനത്തില്‍ പലിശ എന്നത് മനസ്സ് കൊണ്ട് പോലും വെറുക്കാത്ത (ഈമാനിന്റെ ചെറിയ ഭാഗം) രീതിയില്‍ സാദാരണ മായിരിക്കുന്നു. വിവാഹങ്ങളില്‍ പ്രവാചകന്‍ പറഞ്ഞ മഹറിനു പകരം, അവഹേളിക്കുന്ന രീതിയില്‍ സ്ത്രീധനം വാങ്ങി, അതില്‍ നിന്ന് മഹര് കൊടുക്കുന്ന പരിഹസ്യതയിലേക്ക് സമൂഹം നീങ്ങിയിരിക്കുന്നു. സമൂഹത്തിനു നല്ലൊരു മത്രുകായാകെണ്ടിയിരുന്ന പരിശുദ്ധമായ കുടുമ്പ ജീവിതത്തിന്റെ ആരംഭം കുറിക്കുന്നത് തന്നെ പ്രവാചക വിരുദ്ധം ചെയ്തു കൊണ്ടാണ്. ഇതൊക്കെ അറിഞ്ജീട്ടും ആര്‍ഭാട വിവാഹങ്ങളില്‍ പണ്ഡിതര്‍ പോലും സജീവവും നിശബ്ദവുമാണ്. വിശ്വസികലെന്നു പറയുന്നവരുടെ സാമ്പത്തിക രീതി മറ്റുള്ളവരില്‍ നിന്നും വ്യത്യാസമില്ല..വിവാഹം മറ്റുള്ളവരെ പോലും കടത്തി വെട്ടുന്നു...പലിശ..മദ്യം..അശ്ലീലത..കുറ്റകൃത്യങ്ങള്‍...ഇവയൊക്കെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു....എവിടെയാണ് പിഴക്കുന്നത്...പ്രവാചകന്റെ അനന്തര അവകാശം നല്‍കപെട്ട പ്രായോഗിക പണ്ഡിത സമൂഹം (ഇന്നത്തെ പുരോഹിതര്‍ അല്ല ) എവിടെയാണ്. സമൂഹത്തിനെ നയിക്കാന്‍ ആ വിഭാഗത്തെ സമൂഹത്തിനു അന്യമായിരിക്കുന്നു.പുരോഹിതര്‍ ജന സാഗരത്തെ തീര്‍ത്തു... സ്വലാത്ത് പാടി.. സമൂഹത്തിനെ കൊണ്ട് ഏറ്റു പാടിപിച്ചു കൊണ്ട് വേദിയില്‍ നിന്നും, വേദിയിലേക്ക് തങ്ങളുടെ വ്യക്തി പ്രഭാവതെയും, ആത്മീയ സാമ്രാജ്യത്തെയും വ്യാപിപ്പിക്കുന്ന തിരക്കിലാണ്.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ യുവജന വിഭാഗങ്ങള്‍ ...കമ്യൂണിസവും, മാര്കിസവും ഇടപെടട്ടെ , ജല ചൂഷണത്തിനെതിരെ മയിലമ്മമാര്‍ വരട്ടെ..പ്രകൃതി ചൂഷണത്തിനെതിരെ മേദ പട്കര്‍ ഇടപെടട്ടെ...അക്രമങ്ങള്‍ക്കെതിരെ ടീസ്ടയുടെ ശബ്ദങ്ങള്‍ വരട്ടെ...ഭൂമി കയെറ്റങ്ങല്‍ക്കെതിരെ രാഷ്ട്രീയക്കാര്‍ വരട്ടെ..ഇതൊക്കെ അങ്ങിനെ അവര്‍ നടത്തട്ടെ..
എവിടെയാണ് സൂറത്ത് ബലധിന്റെ ശബ്ദമുയരുന്നത് !
പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്തു ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മനുഷ്യര്‍, മലകള്‍ ഇടിച്ചു നിരത്തിയും, വന നശീകരണം നടത്തിയും അതുമൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ കണക്കിലെടുക്കാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ക്കു തോന്നിയ പോലെ ഭൂമിയെ ഉപയോഗിച്ച് സൃഷ്ടാവിനോട് ധിക്കാരം പ്രവര്‍ത്തിക്കുമ്പോള്‍, (സൂറ-റഹ്മാന്‍ : ഏഴ്, എട്ട്)സൃഷ്ടാവിന്റെ വചന പ്രഘോഷണം നടത്തുന്നവര്‍ക്കൊന്നും അതില്‍ "ഇസ്ലാമിനെ " കാണുവാനോ, അതിനെതിരെ പറയുവാനോ കഴിയുന്നില്ല എന്നത് വഴി കാണിക്കേണ്ട ഒരു സമൂഹത്തിനു വന്നു പെട്ട ഒരു ദുരന്തമാണ്.
പക്ഷെ , മനുഷ്യ സമൂഹത്തില്‍ നിന്നും ആരില്‍ നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്. മനുഷ്യ സമൂഹത്തില്‍, അവഗണിക്കപെടുന്ന, അവകാശങ്ങള്‍ നിഷേധിക്കപെടുന്ന, പീഡിപ്പിക്കപെടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാതെ, സ്ഥാപന വല്‍ക്കരിച്ച മത വിഭാഗത്തിന്റെ സന്ഘടനക്കകത്തു നിന്ന് കൊണ്ട് തങ്ങളുടെ സന്ഘടനക്കും, അനുയായികള്‍ക്കും ഉള്ള അവകാശത്തിനു വേണ്ടി മാത്രമായി ഒരു വിഭാഗം നേതൃത്വംതങ്ങളുടെ ശബ്ദത്തെ ഒതുക്കിയിരിക്കുന്നു. ബിംബവല്‍ക്കരിക്കപെട്ട ഒരു വിശ്വാസ കാഴ്ചപാടില്‍ നിന്ന്, മന്ത്രങ്ങളുടെയും, ബൈതിന്റെയും, പുകഴ്തലുകളുടെയും, സമ്മേളനങ്ങള്‍ ആക്കപെട്ട ദു ആ കളുടെയും ലോകത്തിനപ്പുരത്തുള്ള കാര്യങ്ങളില്‍ മതത്തിലെ ഇത്തരം നേതൃത്വ ങ്ങല്‍ക്കെന്തുകാര്യം ! അല്ലെന്കിലും പൌരൊഹിത്യതിനു സാമൂഹിക നിര്‍മിതിയില്‍ എന്ത് കാര്യം എന്ന് ചോദിക്കേണ്ടി വരുന്നതില്‍ അത്ഭുതമില്ല.
ഖുര്‍ ആന്‍ പറയുന്നു :"നിങ്ങളാണ് ഉത്തമ സമൂഹം, അവര്‍ നന്മക്കു വേണ്ടി , സല്പ്രവര്തനങ്ങള്‍ക്ക് വേണ്ടി, സാമൂഹിക നീതിക്ക് വേണ്ടി, നിലകൊള്ളുന്ന, തിന്മക്കെതിരെ ശബ്ദിക്കുന്ന സമൂഹം ആണ് "