എല്ലാം അറിയുന്നവന്‍"ആകാശ ഭൂമികളില്‍ അവനാണ് " അല്ലാഹു"
പ്രപന്ച്ചതിന്റെ സൃഷ്ടി മനുഷ്യനില്‍ എന്നും ആശ്ചര്യവും, അത്ഭുതവും നല്‍കുമ്പോള്‍ അവന്‍ അറിയാതെ ചിന്തിച്ചു പോകും. ആരാണ് ഈ മഹാപ്രപന്ച്ചതിന്റെ നിര്‍മ്മാതാവ്.
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും ചിന്തിച്ചു പഠന വിധേയമാക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്" (ആലു ഇമ്രാന്‍ - വിശുദ്ധ ഖുര്‍ ആന്‍)
മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ കാണുന്ന പ്രപന്ച്ത്തിലെ ഈ പ്രതിഭാസം ഒരു ഗൌരവമായ ചിന്തയിലേക്ക് മനുഷ്യനെ നയിക്കാറില്ല. ഇതെല്ലാം അങ്ങിനെ സംഭവിക്കുന്നു എന്നതിനപ്പുറം അതിന്റെ സംവിധാനതെയോ, അതിന്റെ സമയ ക്ലിപ്തമായ ഭ്രമണ ത്തെയോ, ഒന്നും മനുഷ്യന്റെ യഥാര്‍ത്ഥ വിശ്വാസത്തിനു ഹേതുവാകുന്ന ഘടകത്തില്‍ ഇതൊന്നും ഭാഗമല്ല. പാരമ്പര്യ മായി കിട്ടുന്ന ഒരു മത ഐടന്റി റ്റിയില്‍ നിന്ന് വിശ്വാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്നു എന്നതിനപ്പുറം സൃഷ്ടാവിനെ അറിഞ്ഞു കൊണ്ടുള്ള വിശ്വാസം എന്നത് ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് വിഷയം ആവാറില്ല.
"വഴിയില്‍ നിന്ന് തടസ്സം നീക്കി കളയുന്നത്" വിശ്വാസത്തിന്റെ ഭാഗമായി പ്രകടമാകുന്നത് അത് എത്രത്തോളം ജീവിതത്തില്‍ സൂക്ഷമാതക്ക് പ്രേരകമാകുന്നു എന്ന് കാണിക്കുന്നു.
"സഹോദരനോട് പുന്ചിരിക്കുന്നത്"
"മൃഗങ്ങളോട് കരുണ കാണിക്കുന്നത്" ദാഹിച്ചു വളഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ അറിവില്ലായ്മ കൊണ്ട് അവിശ്വാസി ആയിട്ട് പോലും സ്വര്‍ഗ്ഗത്തിനു അര്‍ഹനക്കിയ ഒരു കര്‍മം.
എത്രത്തോളം ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇതു സജീവമാകണം എന്ന് സൂചിപ്പിക്കുന്നു.ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. ദൈവത്തെ വെറുതെ വാഴ്ത്തി, മന്ത്രങ്ങള്‍ ഉരുവിട്ട്, പ്രീതിപെടുതുന്ന ഒരു ദൈവ സന്കല്പത്തെ യുക്തിയുടെ ഭാഷയില്‍ കുര്‍ ആന്‍ അന്യമാക്കുന്നു. പൌരോഹിത്യ ഉദര പൂരണ തിനെ യും പൌരോഹിത്യത്തെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ താക്കീതു ചെയ്യുകയും ചെയ്യുന്നു.
സൃഷ്ടാവിനെ വിശേഷിപ്പിക്കുവാന്‍ സൃഷ്ടാവിന്റെ നൂറു ഗുണ വിശേഷനങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ മനുഷ്യനെ കുര്‍ ആനിലൂടെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിത വ്യവഹാരങ്ങളില്‍, സാമൂഹിക ജീവിതത്തില്‍ ഒന്നും സൃഷ്ടാവിന്റെ ഈ ഗുണവിശേഷണങ്ങള്‍ക്ക് പ്രകടമായ സ്ഥാനം ഇല്ല. ഇസ്ലാം എന്നത് അതിന്റെ പാരമ്പര്യ അനുയായി വൃന്ദങ്ങളില്‍ ഒതുങ്ങി, മത ആചാരങ്ങളുമായി കൊണ്ട് നടക്കേണ്ടാതാനെന്ന പൌരോഹിത്യ കാഴ്ചപ്പാടില്‍, പ്രവാചകന്മാര്‍ സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ സന്ദേശത്തിലൂടെ ഏറ്റെടുത്ത സാമൂഹിക ദൌത്യം പാടെ വിസ്മരിക്കപെട്ടു. ഇസ്ലാമിന്റെ വെളിച്ചം പറത്തുന്നതിനു പകരം, തങ്ങളിലേക്ക് തന്നെ ഒതുങ്ങി കൂടി പൌരോഹിത്യം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വാസികളെ വെറും വിശ്വാസികളായി തളച്ചിട്ടു. തങ്ങളാണ് "ബുദ്ധി കേന്ദ്രങ്ങലെന്നു" സ്വയം അവരോധിച്ചു ഇസ്ലാമിലെ പ്രായോഗിക നിയമങ്ങളെ, സന്ദര്‍ഭങ്ങളെ വിസ്മരിച്ചു തങ്ങള്‍ക്കു തോന്നിയ ന്യായീകരണങ്ങള്‍ വിളിച്ചു പറഞ്ഞു വിവാധങ്ങലാക്കി. ജീവിതം സൃഷ്ടാവിന്റെ സ്മരണയില്‍ നയിക്കണമെന്നതിനു പകരം, ധിക്രുകള്‍ക്കും, സ്വലാതുകള്‍ക്കും, വേദിയും, വാര്‍ഷികവും നിര്‍ണ്ണയിച്ചു ആളുകളെ "നിഷ്ക്രിയരായ വിശ്വസികളാക്കി" മാറ്റിയപ്പോള്‍ സാമൂഹിക വിഷയങ്ങള്‍ ഇസ്ലാമിന്റെ ഭാഗമെന്നത് സമൂഹം തന്നെ മറന്നു. ആ മേഘല ഭൌതിക പ്രത്യയ ശാസ്ത്രങ്ങള്‍ക്കു തുറന്നിട്ടു കൊടുത്തു, അനുയായികള്‍ക്ക് നേടാനുള്ളത് അവരില്‍ നിന്നും വാങ്ങി, "ആത്മീയത" യില്‍ സുഷുപ്തി നേടി. ഇസ്ലാം കര്‍ശനമായി നിരോധിച്ച കാര്യങ്ങളില്‍ (പലിശ, സ്ത്രീധന, മദ്യ തുടങ്ങിയ) വിശ്വാസികളുടെ ജീവിതം (ഇടപെടലുകള്‍) മറ്റുള്ളവരില്‍ നിന്നും വിത്യസമില്ലാതെയായി.
" അല്ലാഹുവിന്റെ കോപത്തിന് പാത്രി ഭൂതരായ വിഭാഗത്തെ കുറിച്ച്" കുര്‍ ആന്‍ വ്യക്തമായി പറയുന്നത്, അതിനെതിരെയുള്ള ഒരു വിഭാഗത്തെ, ഒരു മാതൃക സമൂഹത്തെ, മനുഷ്യ സൃഷ്ടിയുടെ ആദ്യം മുതല്‍ ഇന്നേ വരെയുള്ള ജീവിത മേഘലയെ സ്വാധീനിക്കുന്ന, പരിഹാരമാകുന്ന ഒരു ദര്‍ശനത്തെ, സംഹിതയെ മനുഷ്യന് വേണ്ടി പ്രവചകരിലൂടെ പ്രയോഗ വല്‍ക്കരിച്ച് പരിചയപെടുത്തി നില കൊള്ളേണ്ട സമൂഹത്തെ ചൂണ്ടി കാണിച്ചുകൊണ്ടാണ്.
നിങ്ങള്‍ സമൂഹത്തില്‍ ഉത്തമരായ സമൂഹമാണ്, " കാരണം" നിങ്ങള്‍ നന്മക്കു വേണ്ടി നിലകൊള്ളുന്നവരും , തിന്മക്കെതിരെ ശബ്ധിക്കുന്നവരുമാണ്"
അപ്പോള്‍ അതാണ് ഇസ്ലാം,
പിന്നെ എവിടെയാണ് നമുക്ക് വഴിപിരിയെണ്ടി വന്നത്.ഇസ്ലാമില്‍ നിന്നും നമുക്ക് ഇഷ്ടമുള്ളത് എടുത്തു, ബാക്കി പുറത്തു വെച്ചത്.
പ്രാര്‍ത്ഥിക്കാനുള്ള ചുരുങ്ങിയ സമയം കഴിച്ചു ഭൂരി ഭാഗം നമ്മള്‍ നീക്കി വെച്ചത് എന്ത് ഭൌതിക ആദര്‍ശത്തിന്റെ ദഅവതിനു വേണ്ടി എന്നത് ഗൌരവ മേറിയ ചിന്തക്ക് ഹെതുവാകെണ്ടാതുണ്ട്.
ന്യൂനപക്ഷമെന്ന ലേബല്‍ നില നിര്‍ത്തി അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാന്‍ കിട്ടിയ ഒരു മാര്‍ഗമായി ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ "നിങ്ങള്‍
ഉത്തമ സമൂഹമാണ് എന്ന്" പറഞ്ഞ കുര്‍ ആന്‍ വചനത്തെ നമ്മള്‍ മറക്കുന്നുണ്ടോ. നിങ്ങളാണ് ഉന്നതര്‍, പ്രവാചകര്‍ വാര്‍ത്തെടുത്ത സമൂഹംഅവര്‍,
വിജ്ഞാനത്തില്‍,
ശാസ്ത്രത്തില്‍
സന്ഘെതികത്തില്‍
ഗവേഷണത്തില്‍
കണ്ടുപിടുത്തങ്ങളില്‍ എല്ലാം ഉന്നതിയില്‍,
കാരണം അള്ളാഹു തിരഞ്ഞെടുത്തത് ബുദ്ധി ഉപയോഗിക്കുന്ന സമൂഹത്തെയാണ്.
പക്ഷെ, നമ്മള്‍ എവിടെയാണ്....
തര്‍ക്കങ്ങളില്‍, മരിച്ചവരോട് പ്രാര്‍ത്തി ക്കാമോ, ജിന്നുകളോട് പ്രാര്‍ത്തി ക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ,
പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...ഇങ്ങനെ "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു സമൂഹത്തെ ഇതര സമൂഹത്തില്‍ അപഹസിക്കുന്ന പൌരോഹിത്യത്തിന്റെ തടവറയിലാണ് ഇന്നത്തെ "മാതൃക സമൂഹം" !
ശാസ്ത്രത്തിനു മഹത്തായ സംഭാവനകള്‍ നല്‍കാന്‍ പ്രേരകമായ ദര്‍ശനം !
ഇബ്നു സീനയും, ഇബ്നു രാസീയും, അല്‍ ജെബരും, ഇബ്ന്‍ ഹൈതമും, അല്‍ ഖവരിസ്മി തുടങ്ങി അനേകം ശാസ്ത്രഞ്ഞര്‍ക്ക് ജന്മം കൊടുത്ത ദര്‍ശനം !
ടെക്നോളജിയും, വാര്‍ത്ത വിനിമയവും, ബ്രോശരുകളും, മൈക്കുകളും, പരസ്യങ്ങളും, മാഗസിനുകളും, ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇസ്ലാം ലോകത്ത് പടര്‍ന്നത് ഒരു മാതൃകാ സമൂഹത്തിന്റെ ജീവിതത്തിലൂടെ മാത്രമാണ്.
ഇപ്പോള്‍ ഇസ്ലാം സമൂഹത്തിനു മുമ്പില്‍ ബ്രോശരുകളിലൂടെ പരിച്ചയപെടുതുന്ന , തര്‍ക്കങ്ങളുടെ, വാര്ഷികങ്ങളുടെ, നേതാക്കളുടെ അണികളായി മാത്രം അറിയുന്ന സമൂഹമായി ചുരുങ്ങിയിരിക്കുന്നു.
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.!!!
കാലം സാക്ഷി, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും, നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ......സത്യത്തിനു വേണ്ടി നില കൊള്ളുകയും .....സത്യത്തിനു വേണ്ടി നില കൊള്ളുകയും.....ചെയ്തവര്‍ ഒഴികെ (വല്‍ അസര്‍ : വിശുദ്ധ ഖുര്‍ ആന്‍)
പക്ഷെ, എവിടെ ആ സമൂഹം !
എന്നീട്ടും ഈ "മാതൃക സമൂഹത്തിനു, അഭിനവ പണ്ഡിതര്‍ക്കു"സംശയമാണ്...എന്തൊക്കെയാണ് സത്യത്തിന്നു വേണ്ടി നില കൊള്ളേണ്ട കാര്യങ്ങള്‍ ..എന്തൊക്കെയാണ് നല്ല കാര്യങ്ങള്‍...എങ്ങിനെയാണ് മാതൃക സമൂഹം ആകേണ്ടത് ....