Wednesday, May 9, 2012

മഹല്ലുകൾ 'കൃഷി ബക്കറ്റ് ചലഞ്ചിനു' തുടക്കം കുറിക്കുക.

ആധുനിക സൌകര്യങ്ങളുടെ മലവെള്ളപാച്ചിലിൽ മനുഷ്യന്‍ അവനറിയാത്ത വിധം ഉപഭോഗസംസ്കാരത്തിന് അടിമപെട്ടിരിക്കുന്നു.

എളുപ്പത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ എങ്ങിനെ പൂര്തീകരിക്കാം എന്നാണ് വിപണി മനുഷ്യനെ അടിമയാക്കിയതിലൂടെ ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും വിപണിയാണ്. മനുഷ്യ ചിന്തയെ തങ്ങള്‍ക്കനുകൂലമായി രൂപപെടുത്തുന്ന പരസ്യങ്ങളും, സിനിമകളും, ടെലിവിഷന്‍ പരിപാടികളുമാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ട്രോളികളില്‍ നിറയെ സാധനങ്ങള്‍ നിറച്ചു മാര്‍കറ്റില്‍ നിന്നും വീടുകളിലേക്ക് തിരിച്ചു പോകുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങിയിരിക്കുന്നു. ഉത്പന്നങ്ങളെ കുറിച്ച് യാഥാര്‍ത്ഥ്യം മറച്ചു വെച്ചു കൊണ്ടു അസത്യങ്ങള്‍ സത്യമായി പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതും, അവയൊക്കെ കണ്ണടച്ചു ആസ്വദിക്കുന്നതും ദിനചര്യയെന്നപോലെ സമൂഹം പരിചയപെട്ടിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം എല്ലാം സര്‍വസാധാരണമായ ഒരു സാഹചര്യത്തിലാണ് ഇസ്ലാമിക സമൂഹം പോലും ! തന്റെ സമൂഹത്തില്‍ ധനം കുന്നുകൂടുന്നതിനെ കുറിച്ചുള്ള ആശങ്ക പ്രവാചക വചനത്തില്‍ ഇന്നത്തെ സാഹചര്യവുമായി തുലനം ചെയ്യുമ്പോള്‍ ദുരന്തം വ്യക്തമാണ്. നന്മയും തിന്മയും വ്യക്തമാകാത്ത വിധം അന്ധത ബാധിച്ച വെറും ഉപഭോക്താക്കള്‍ മാത്രമായി മാറിയിരിക്കുന്നു ഇസ്ലാമിക സമൂഹം !

മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റും വിധം എന്തിനും ഏതിനും 
 ചലന്ച്ചുകളുടെ കാലമാണ് ! ഇവിടെ മഹാല്ലുകളിലെ കുടുംപങ്ങളെ കൃഷിബകട്ടു ചലഞ്ചിനു പ്രേരിപ്പിക്കാൻ കഴിയുന്ന പ്ലാറ്റ് ഫോം മഹല്ല് സംവിധാനങ്ങല്ക്ക് ക്രിയാത്മകമായി ചെയ്യാൻ കഴിയും. കാര്ഷിക മേഖല പ്രതിസന്ധി നേരിടുന്ന ഇക്കാലത് കാര്ഷിക മേഖലയിലും ഇസ്ലാമിക അധ്യാപനങ്ങളെ പ്രവര്തിപധത്തിൽ കൊണ്ട് വരാൻ കഴിയുന്ന നവീന ആശയങ്ങളെ പരിചയപ്പെടുത്താൻ മഹല്ലുകൾ ഇടപെടെണ്ടാതുണ്ട്. പുതു തലമുറയെ കൃഷി ഒരു കലയായി പരിചയപ്പെടുത്തുന്ന രീതികള അവലംഭിക്കുന്നതിലൂടെയും, ചിന്തകള് സജീവമാക്കുന്നതിലൂടെയും അശ്ലീല വല്ക്കരിക്കപ്പെടുന്ന മനസ്സുകളെ നേരായ ദിശയിലേക്കു നയിക്കുന്നതിന് കൂടി ഇത്തരം ശ്രമങ്ങള്ക്ക് കഴിയും. 

"ഒരു മനുഷ്യന്‍ ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന്" പ്രവാചകന്‍ സമൂഹത്തെ ഉണര്തിയീട്ടുണ്ട്. ഇങ്ങിനെയൊക്കെ സമൂഹത്തെ ഉദ്ബോധിപ്പീചീട്ടും ഇന്നത്തെ ഇസ്ലാമിക സമൂഹം കാര്‍ഷിക രംഗത്ത്‌ വളരെ പിറകിലാണ്. അംബര ചുംബികളായ മിനാരങ്ങള്‍ കേട്ടിയുയര്തുന്നതില്‍ മത്സരിക്കുന്ന പുരോഹിത നേതൃത്വങ്ങളുടെ അനുയായികളായി സമൂഹം മാറിയിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, അതിന് പരിഹാരമായി ഹൈബ്രിഡ് വിത്തുകള്‍ കൃഷികളില്‍ ഉപയോഗിച്ച് കുത്തകകള്‍ പ്രകൃതി ദത്തമായ, ജൈവിക കൃഷിയെ വിസ്മ്രുതിയിലാക്കുകയാണ്. ഇവിടെ, പൌരോഹിത്യം തങ്ങള്‍ക്കു നല്‍കുന്ന മന്ത്ര സദസ്സുകള്‍ക്ക് ശേഷം വയറു നിറച്ചാല്‍ മതി എന്ന് മാത്രം ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ നിര്മിതിയിലാണ്. അവരില്‍ നിന്നും നിന്നും കാര്‍ഷിക മേഖലയിലേക്കുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൌട്യമായിരിക്കും ! പ്രത്യേകിച്ചും, തിരുകെശങ്ങളിലൂടെ ഹോള്‍ സെയിലായി തങ്ങള്‍ കൊണ്ടുവരുന്ന അനുഗ്രഹങ്ങളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന സാമൂഹിക സൃഷ്ടിയിലാണ് പൌരോഹിത്യത്തിന്റെ ശ്രദ്ധയെന്നിരിക്കെ !


ഇനിയെങ്കിലും കാര്യങ്ങള്‍ മാറേണ്ടതുണ്ട്. സമൂഹം ചിന്തിക്കേണ്ടതുണ്ട്. തരിശായി കിടക്കുന്ന കൃഷി ഭൂമികള്‍ പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് കൊടുത്ത ഉമര്‍ (റ)വിന്റെ പാതയെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും, നമ്മുടെ കൈവശമുള്ള ഭൂമിയില്‍ കൃഷി ചെയ്യാനും പ്രേരണയാകെണ്ടാതുണ്ട്. മഹല്ലുകളിലൂടെ കാര്‍ഷിക രംഗത്തെ ഇസ്ലാമിക ഇടപെടല്‍ ഗൌരവമായി നടത്തേണ്ടതുണ്ട്. വിശ്വാസികളെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യകരമായ കൃഷി രീതിയെ കുറിച്ചും പരിചയപ്പെടുതെണ്ടാതുണ്ട്. നിര്‍ജീവമായി കിടക്കുന്ന ഭൂമിയെ കിളച്ചു മറിച്ച്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തമായ സസ്യങ്ങളെ കൃഷി ചെയ്യേണ്ടതുണ്ട്. അതിനായി മഹല്ലു സംവിധാനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും!

"കൃഷി ബക്കറ്റ് ചലഞ്ച്"

മഹല്ല് കുടുമ്പങ്ങൾ തങ്ങളുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യുക, ചെയ്യാൻ പോകുന്നതിനു മുമ്പ്, മഹല്ല് നിയോഗിച്ച വ്യക്തികളുടെയും മറ്റുള്ളവരുടെയും  സാനിധ്യത്തിൽ അടുത്തയാളെ ചലഞ്ച് ചെയ്യുക..എത്റെടുക്കാത്തവർ മഹല്ല് നിശ്ചയിച്ച ഒരു തുക കൃഷി ചെയ്യുന്ന ആള്ക്ക് നല്കുക, അങ്ങിനെ കാര്ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വേദികളും, അനുയോജ്യമായ രീതികളും അവലംഭിക്കുക.

കൂടാതെ മഹല്ലുകള്‍ക്ക് ചെയ്യാവുന്നവ !
_______

  • മഹല്ലുകളില്‍ കൃഷി-തൊഴില്‍ മേഖലയില്‍ സമൂഹത്തെ സജീവമാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സഹകരണസംഘം രൂപീകരിക്കുക. 
  • കൃഷിയും ഇസ്ലാമും തമ്മിലുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക 
  • കുതുബകളില്‍ ആരാധനയും കൃഷിയും തമ്മിലുള്ള ബന്ധത്തെ വിഷയമാക്കുക 
  • ജൈവ കൃഷിയെ ഇസ്ലാമിക മാനത്തില്‍ പ്രോത്സാഹിപ്പിക്കുക. 
  • വീട്ടു വളപ്പില്‍ ചെയ്യാന്‍ കഴിയുന്ന കൃഷികളെ പരിചയപെടുതുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 
  • മൂന്നു മാസം കൂടുമ്പോള്‍ അംഗങ്ങള്‍ യോഗം കൂടി തങ്ങളുടെ പുരോഗതിയെ/പ്രതിസന്ധികളെ കുറിച്ച് പരസ്പരം ഷയര്‍ ചെയ്യുക. 
  • രൂപമാറ്റം ചെയ്ത ഹൈബ്രിഡ് വിത്തുകളെ ബഹിഷക്കരിക്കുകയും, സൃഷ്ടി പ്രകൃതിയെ നിലനിര്‍ത്തുന്ന വിത്തുകളെ സംരക്ഷിച്ചു കൃഷിയില്‍ വ്യാപകമാക്കുക. 
  • മഹല്ലുകളില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുകയും, തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി നല്‍കാന്‍ തയ്യാറുള്ളവരെയും, ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തയ്യാരാകുന്നവരെയും ബന്ധപെടുത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുക ! 
  • മഹല്ലുകളില്‍ കൃഷി വകുപ്പുമായി ബന്ധപെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിത്തുകള്‍ വിപണനം ചെയ്യുക ! 
  • രണ്ടോ മൂന്നോ പേരെ ജൈവ കൃഷി സാന്ഘേതിക പരിശീലനത്തിന് തിരഞ്ഞെടുത്തു അവരുടെ കഴിവുകള്‍ മഹല്ലിലെ കൃഷിക്കുള്ള ഉപദേശ, നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കുക. 
  • സ്ത്രീകള്‍ക്ക് ഒഴിവു സമയം ചെയ്യാന്‍ കഴിയുന്ന, ക്രാഫ്ടുകളും, കൃഷിയും, നാടന്‍ കോഴി, വളര്‍ത്തു മൃഗ പരിശീലനവും, അവ വീടുകള്‍ തോറും നല്‍കാനുള്ള സംവിധാനങ്ങളും ചെയ്യുക. 
  • മഹല്ലിന്റെ കീഴില്‍ നാടന്‍ ഉത്പന്ന മേളകള്‍ സംഘടിപ്പിച്ചു സമൂഹത്തെ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ സംഘടിപ്പിക്കുകയും, സജീവമാക്കുകയും ചെയ്യുക. 
  • യുവതലമുറയ്ക്ക് കാര്‍ഷിക ക്ലാസുകള്‍ നല്‍കുക, അവരുടെ സമയത്തെ ഫലപ്രദമായ രീതിയില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങളെ കണ്ടെത്തി നിര്‍ദേശിക്കുക. 
  • പാടം (കൃഷി ഭൂമി) നികത്തുന്നവരെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുക. 

കാര്‍ഷിക രംഗത്തുള്ള ഇടപെടല്‍ പ്രകൃതിയോടും, അല്ലാഹുവിന്റെ സൃഷ്ടികളോടും, തലമുറകളോടും, ജീവിതത്തോടുമുള്ള ബാധ്യതയാണ്. അത്തരമൊരു മുന്നേറ്റത്തിനു ഇനിയെങ്കിലും കളമൊരുങ്ങേടതുണ്ട്. അല്ലെങ്കില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹൈബ്രിഡ് ഉല്പന്നങ്ങളുടെ ഉപഭോക്താക്കളായി സ്വന്തം ശരീരത്തെ രോഗാതുരമാക്കി ജീവിക്കുന്ന ഒരു സമൂഹമായി ഇനിയും മുന്നേറി കൊണ്ടിരിക്കും.

"തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു."(33 :72)


ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇസ്ലാം സജീവമാകേണ്ടതുണ്ട്. ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. പൌരോഹിത്യത്തെയും, പൌരോഹിത്യ ഉദരപൂരണതിനെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ കുര്‍ആന്‍ താക്കീത് ചെയ്തീട്ടും, അതെ പൌരോഹിത്യത്തിന്റെ വായില്‍ നിന്നു തന്നെയാണ് ഈ വചനം പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ വരുന്നത്. സാമൂഹിക മേഖലകളില്‍ വരേണ്ട ചിന്തകളെ നിഷ്ക്രിയമാക്കി തങ്ങളുടെ വിഷയങ്ങള്‍ മരിച്ചവരോട് പ്രാര്‍ത്തിക്കാമോ, ജിന്നുകളോട് പ്രാര്‍ത്തിക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ, പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, മുടി ഒറിജിനലാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...എന്നിടത്താണ് ! ഇത്തരത്തിലുള്ള "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു പൌരോഹിത്യത്തിന്റെ തടവറയില്‍ കിടന്നു മാതൃകയാകേണ്ട ഇസ്ലാമിക സമൂഹം ഇതര സമൂഹത്തില്‍ അപഹസിക്കപ്പെടുകയാണ്.


“ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തു വര്ഗ്ഗങ്ങളെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164).


കൃഷിക്കനുയോജ്യമായ സസ്യങ്ങളും, അവ വളരുന്നതിനുള്ള സാഹചര്യങ്ങളും ഒരേ സമയം കൃത്യമായ അനുപാതത്തില്‍ പ്രകൃതിക്ക് നല്‍കിയിട്ടുണ്ട്. കൃഷി ചെയ്യാതെ ഭൂമിയെ നിഷ്ക്രിയമാക്കി കൈവശം വെക്കുന്നവര്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മനപ്പൂര്‍വം തനിക്കും, സമൂഹത്തിനും സ്വയം നിഷേധിക്കുന്നതിലൂടെ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നത് ! ഒരു തുള്ളി ജലത്തിന്റെ സാദ്യതയെ അന്യഗ്രഹത്തില്‍ അന്വേഷിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്കു ചുറ്റുമുള്ള സൃഷ്ടാവിന്റെ എണ്ണമറ്റ അനുഗ്രഹത്തെ വിശ്വാസികള്‍ കണ്ണ് തുറന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇനിയെങ്കിലും പുരോഹിത നേതൃത്വങ്ങളുടെ ജല്പ്പനങ്ങള്‍ക്കും, അജണ്ടാകള്‍ക്കും അടിമപെടാതെ പണ്ഡിതര്‍ സമൂഹത്തെ ശരിയായ കര്‍മ കര്‍മമേഖലകളിലേക്ക് നയിക്കെണ്ടതുണ്ട്.

Monday, January 16, 2012

ശഅറെ മുബാറക് ആണെങ്കില്‍ !

ശഅറെ മുബാറക് എതിര്‍ക്കെപെടെണ്ട ഒന്നല്ല ! പ്രവാചകന് മുടി ഉണ്ടായിരുന്നു !
പക്ഷെ ഇപ്പോള്‍ ഈ പറക്കി കൂട്ടി പിടിച്ചു കൊണ്ടു വന്ന മുടി ശഅറെ മുബാറക് ആണോ ?
ആണെങ്കില്‍ !
ഈ മുടിയുടെ ദര്‍ശന സൌഭാഗ്യത്തില്‍ അനുഗ്രഹം ലഭിക്കും !
മുടി കൈവശം ഉള്ളവര്‍ അങ്ങിനെയാണ് സമൂഹത്തില്‍ അവതരിപ്പിക്കുന്നത്‌ ! ഇങ്ങിനെയൊന്ന് ഇസ്ലാമില്‍ ഇല്ല !
ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് ! ഷിയാ ഇസത്തില്‍ ! അങ്ങിനെ കടം കൊണ്ട പലതും നമ്മുടെ നാട്ടില്‍ സുലഭം !
ആണ്ടു നേര്ച്ചകള്‍ !
അതിന്റെ ഭക്ഷണ വിതരണങ്ങള്‍ !
ഔലിയാ മഖ്ബറ പരിപാടികള്‍ !
രാതീബുകള്‍!
മൌലീടുകള്‍ !
പക്ഷെ സമൂഹം കണ്ടു പരിചയിച്ചു പോന്ന അതൊക്കെ പ്രവാചകന്റെ സുന്നതെന്ന രീതിയില്‍ സമൂഹത്തെ കൊണ്ടു ചെയ്യിച്ചു അതാണ്‌ ദീന്‍ എന്ന് പുരോഹിതര്‍ അവതരിപ്പിച്ചു !
സമൂഹം അതൊക്കെ കണ്ണടച്ച് "പുണ്യം" കിട്ടുമല്ലോ എന്നൊക്കെ ആമീന്‍ പറഞ്ഞു ചെയ്ത് പോന്നൂ. എന്നാല്‍ ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഷിയാ വിശ്വാസികളുടെ ആചാരങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്താണെന്ന് വ്യക്തമാകും. ഇതൊന്നും അറിയാതെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ പുരോഹിതരുടെ അവതരണങ്ങളില്‍ വിശ്വസിച്ചു അവര്‍ പറയുന്നത് അമൃതായി, തിരുവായിക്ക് എതിര്‍ വായില്ലാതെ കേട്ടും, ചെയ്തും പോന്നു.
എന്തിനും ഹദീസുകള്‍ സുലഭം ! അറബി ഭാഷയും, ഗ്രന്ഥങ്ങളും ജനങ്ങള്‍ക്കറിയില്ല. (മദ്രസയില്‍ പഠിപ്പിക്കുന്ന അറബി മലയാളം ഈ ഗുട്ടന്സോന്നും അറബി വായിച്ചു മനസ്സിലാക്കാതിരിക്കാനാണോ എന്നറിയില്ല !)
തെളിവ് പറയുന്ന പ്രസംഗങ്ങളില്‍ അവയുടെ ഊരും പേരും, റിപ്പോര്‍ടെഡ് സ്പീച്ചും, ഇന്ടയരക്റ്റ് സ്പീച്ചും ഒക്കെ കേട്ടു ആളുകള്‍ വായും പൊളിച്ചിരുന്നു, അങ്ങിനെ റിപ്പോര്‍ട ചെയ്ത പേര് പറയുമ്പോള്‍ കൂട്ടത്തോടെ (റ) പറഞ്ഞു !
അ ! അവര്‍ അറബീല്‍ തെളിവ് പറഞ്ഞതല്ലേ! കണ്ണടച്ച് വിശ്വസിച്ചു കൂടെ കൊണ്ടു നടക്കാം ! എന്ന രീതിയിലാണ് സമൂഹത്തില്‍ ഇതൊക്കെ !
_____________________
മുടിയുടെ അനുഗ്രഹത്താല്‍ ഒരു തര്‍ക്കം കൂടി !
വേദിയില്‍ മൈക്ക് ടെസ്റ്റിംഗ് ! ഹലോ ഹലോ !
ആരും ബഹളം വെക്കരുത് !
ശഅറെ മുബാറക് ! ആണെന്ന് തെളിവുണ്ടോ ?
എതിര്‍ക്കുന്ന മരുഭാഗത്തിന്റെ ബുദ്ധിപരമായ ചോദ്യം !
തെളിവുണ്ട് ! ദേ ! ഈ മുടി !അല്ലാന്നു നിങ്ങള്‍ തെളിയിക്കു !
നിഴല്‍ ഉണ്ടെങ്കില്‍ പ്രവാചകന്റെ മുടിയല്ല !
പ്രശ്നമായി ! ഈ മുടിക്ക് നിഴല്‍ ഇല്ലാതിരിക്കണമെങ്കില്‍ ഇരുട്ടത്ത്‌ വെച്ചു നോക്കേണ്ടി വരും ! ആരോ ആത്മഗതം ചെയ്തു !
സനദ് കാണിക്കാം ! ദേ സനദ് !
അതാരാ ?
സനദ് ! മുടി കൈവശം വന്ന പരമ്പര കാണിക്കുന്ന രേഖയാണ് സനദ് ! ഇതൊക്കെ കേട്ടു നിന്ന ഒരാളുടെ സംശയം തീര്‍ത്തു !
ഇതിലെവിടെ സനദ് ! പരംബരയില്ല ! ഇത് സനടല്ല ! ഇത് നസബാ !!
നസബോ, അതെന്താ ? മറ്റൊരു സംശയം !
അതൊക്കെ പോട്ടെ, ഇതിപ്പോ എവിടെന്ന കിട്ട്യേ !
കേട്ടു നിന്ന ആരോ ഒരാള്‍ പറഞ്ഞു, അത്‌ ജാലിയന്‍ വാല ഭാഗെന്നോ മറ്റോ ഒരാളുടെ കയ്യില്‍ നിന്നും....!"
താന്‍ ഇതൊക്കെ കേട്ടു അവിടെ നിന്നോ ! എനിക്ക് വേറെ പണിയുണ്ട് !
__________________________
ശ അറെ മുബാറക് ! നാല്‍പതു കോടിയുടെ പള്ളി !
ചുറ്റും ക്നോലെജ് സിറ്റി !
അടിപൊളി പ്രോജെക്റ്റ്‌ ! റിയല്‍ എസ്റെറ്റുകള്‍ രോമാഞ്ചം കൊണ്ടു ! മരങ്ങളും, കുന്നുകളും അപ്രത്യക്ഷമാകുന്നത് ഭാവനയില്‍ കണ്ടു
എങ്ങിനെ നാല്‍പതു കോടി !
പൈസ വിശ്വാസികളില്‍ നിന്നും പിരിക്കും ! ഒരു മുസല്ല ആയിരം രൂപ ! ഷയര്‍ സെര്ടിഫികട്ടിന്റെ ആത്മീയ രൂപം !
പല അനുഗ്രഹങ്ങളും ഉണ്ടല്ലോ !
മുടിയിലൂടെ അനുഗ്രഹം ! ഇങ്ങിനെയൊന്ന് ഇതുവരെ ഇല്ലാതിരുന്നതിനാല്‍ വിശ്വാസികള്‍ ഒഴുകും തീര്‍ച്ച !
ഇതുവരെ ഇല്ലാതിരുന്ന ഒരു നഗരം അവിടെ ഉയരും ! ജന തിരക്ക് കൂടും ! ബിസിനസ് കൂടും !
ബില്ടിങ്ങുകള്‍, apartment സ്പേസുകള്‍, ലീസുകള്‍, വാടക, അങ്ങിനെ ഒരു ബില്ടിംഗ് റിയല്‍ എസ്റെറ്റ് മാനെജ്മെന്റ് !
മുബാരാക് ഹോ ! എന്തായാലെന്താ ! അടിപൊളി !
__________________________
ശഅറെ മുബാറക് ! കാന്തപുരം എന്ന പണ്ഡിതന്‍ ആയാലും, മുജാഹിദ് ആയാലും, ജമാ അത്‌ ആയാലും ഇതൊക്കെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരെ എതിര്‍ക്കേണ്ടത്
വിശ്വാസം എന്താണെന്ന് അറിഞ്ഞവര്‍ തന്നെയാണ് !
വിശന്നപ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഇല്ലാതെ കല്ല്‌ ദേഹത്ത് കെട്ടി പണിയെടുത്ത പ്രവാചകന്‍ !
നമസ്കാരം കഴിഞ്ഞു എഴുന്നേറ്റു പള്ളിയില്‍ ഒരു ധന കൂമ്പാരത്തെ നോക്കി, അതിനവകാശപെട്ട ദരിദ്രര്‍ എടുക്കട്ടെ എന്ന് പറഞ്ഞു അടുത്ത പള്ളി പണിയാതെ, പള്ളി പുതുക്കി പണിയാന്‍ തീരുമാനിക്കാതെ നടന്നകന്ന പ്രവാചകന്‍ !
ഉറങ്ങാന്‍ നല്ലൊരു മേതയില്ലാതെ ഉറങ്ങാന്‍ ഉപയോഗിച്ച പനയുടെ പട്ടയുടെ പാടുകള്‍ പ്രവാചകന്റെ ദേഹത്ത് കണ്ടു പ്രവാചകനെ നോക്കി കരയുന്ന അന്നത്തെ അനുയായികള്‍ !
ഇന്ന് !
പ്രവാചകന്റെതെന്നു പറഞ്ഞു ഒരു മുടി സ്ഥാപിക്കാന്‍ നാല്‍പതു കോടിയുടെ പള്ളി സ്ഥാപിക്കുന്നവര്‍ പ്രവാചകന്റെ ഏത് മാതൃകയാണ് പിന്‍പറ്റുന്നത് !
നാല്‍പ്പതു കോടി ! വെറും സിമന്റും, മണ്ണും തിന്നേണ്ട ധനമല്ല ! വിശ്വാസത്തിന്റെ പേരില്‍ എന്തും കൊടുക്കുന്ന സമൂഹമാണ് ചുറ്റും !
നാടും വീടും വിട്ടു ഓരോ മഹാല്ലുകള്‍ക്കും തങ്ങളെ കൊണ്ടായത് സംഭാവന ചെയ്യുന്ന കുറെ വേദനിക്കുന്ന മനസ്സുകള്‍ ഗള്‍ഫിലുണ്ട് ! ഓരോ ദിവസവും നാട് സ്വപ്നം കണ്ടു ! കുടുംപതോടൊപ്പം ജീവിതം സ്വപ്നം കണ്ടു !
അല്ലാഹുവിന്റെ ആയിര കണക്കിന് വരുന്ന ഏതെങ്കിലും ഒരു പള്ളിയില്‍ മുടി വെച്ചു സ്നേഹിക്കുന്നവര്‍ക്ക് സ്നേഹിച്ചാല്‍ മതിയല്ലോ ! പുതിയൊരു മന്ദിരം എന്തിനു ??
ഈ പിരിപ്പിക്കുന്ന നാല്‍പതു കോടി ചിലവഴിക്കുന്നു എങ്കില്‍ , അത്‌ ഏതെങ്കിലും വ്യവസായ സ്ഥാപനം സമൂഹത്തില്‍ സ്ഥാപിച്ചു , വിദേശ വാസം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു തൊഴില്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അതായിരിക്കും അല്ലാഹുവിനോടും, പ്രവാചകനോടും ചെയ്യുന്ന നീതിയും, പ്രതിഫലാര്‍ഹാവും ! ഒരു പണ്ടിതനില്‍ നിന്നും അതാണ്‌ ഉണ്ടാകേണ്ടത് !

Saturday, October 8, 2011

"മതരാഷ്ട്രീയം" ! (തുടര്‍ച്ച)

മത" സംഘടനകള്‍ സമൂഹത്തില്‍ സജീവമാണ്. ഓരോരുത്തര്‍ക്കും അവര്‍ സ്ഥാപിച്ചെടുക്കുന്ന ആചാരുനുഷ്ടാനങ്ങളുടെ വിഷയത്തില്‍ കിടന്നു കറങ്ങുന്ന തര്‍ക്ക വിഷയങ്ങള്‍ ഉണ്ട്. സംഘടനകളെ നിലനിര്‍ത്തുന്നത് തന്നെ "പത്തു പൈസ പോലും" ചിലവില്ലാത്ത വെറും ആശയ വൈജാത്യങ്ങളുടെ വിഷയങ്ങളുടെ മേഘലകള്‍ ആണ്. എന്നാല്‍ അത്തരം ആശയങ്ങളുടെ പിന്‍ബലത്തില്‍ പടുതുയര്തപെട്ട സംഘടനകളുടെ "ആസ്തികള്‍" സാമൂഹിക വിഷയങ്ങളില്‍ ഇടപെടാത്ത അവരുടെ ആശയങ്ങളുടെ സാമൂഹിക പ്രസക്തിയെ തന്നെ വെല്ലുവിളിക്കും വിധമാണ് ! അത് തന്നെയാണ് അതിന്റെ നേതൃത്വങ്ങളുടെ ശക്തിയും, അതിനെ നിലനിര്‍ത്തുന്നതിനും , പിളര്തുന്നതിനും, പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനു "പണ്ടിതര്‍ക്കുള്ള " പ്രേരണയും !

ഇവിടെ ഇരകള്‍ സമൂഹമാണ് ! തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ വ്യവസ്ഥിതിയുടെ സംഭാവനകള്‍ ആയ പലിശ, മദ്യ, അശ്ലീല, ലോട്ടറി, ചൂതാട്ടങ്ങള്‍ അടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്നതിനു പകരം, അത്തരം വ്യവസ്ഥിതിയില്‍ നിന്നും തങ്ങള്‍ക്കും, തങ്ങളുടെ തലമുറകള്‍ക്കും വേണ്ടതൊക്കെ കണ്ണടച്ച് അനുഭവിക്കുകയാണ്. അതെ സമയം, അതിനെതിരെ ശബ്ദിക്കുകയും, ഇടപെടുകയും ചെയ്യുന്നവര്‍ക്കെതിരെ "രാഷ്ട്രീയമെന്ന്" പറഞ്ഞു ഉറഞ്ഞു തുള്ളുമ്പോള്‍, തങ്ങളുടെ ഭൌതിക കാര്യലാഭത്തിണ് വേണ്ടി സാമുദായിക "മത രാഷ്ട്രീയത്തെ" ഉപയോഗിക്കുകയും ചെയ്യുന്നു.

സമൂഹം തങ്ങളുടെ ജീവിതത്തില്‍ തെറ്റേത്, ശരിയേത് എന്ന് തിരിച്ചറിയാതെ തങ്ങളുടെ മുമ്പിലുള്ള മേഘലകളെ ജീവിതത്തിനായി ഉപയോഗിക്കുമ്പോള്‍ പോലും തങ്ങള്‍ ചൂഷണം ചെയ്യപെടുകയാണ് എന്നറിയാതെ അവയുടെ ഇരകളാകുന്നു. ഇന്ന് സാര്‍വത്രികമായ സാമ്രാജ്യത ചൂഷണ രീതിയുടെ ഒരു പതിപ്പായ നെറ്റ് വര്‍ക്ക് മാര്‍ക്കടിങ്ങുകളുടെ, ഉത്പന്ന, സാമ്പത്തിക മേഘലകളും, അവയുടെ ലോക്കല്‍ പതിപ്പുകളും തൌഹീദിന്റെ "ഹലാല്‍" പോലും അന്യമാക്കുന്നു എന്ന് തിരിച്ചരിയാതവരാന് മത വിഷയങ്ങളുമായി തര്‍ക്കതിനിരങ്ങുന്നത്. അതൊക്കെ രാഷ്ട്രീയമെന്ന് പറഞ്ഞു അവയൊക്കെ സംഭാവന ചെയ്യുന്ന വ്യവസ്ഥിക്കെതിരെ കണ്ണടച്ച്, അനുയായികളെ "കരിസ്മാട്ടിക്ക്" പ്രസങ്ങളിലൂടെ നിലനിര്‍ത്തുമ്പോള്‍ ഒരു സമൂഹത്തെ തൊടാത്ത "അവസരവാദ പരമായ തൌഹീദിനെയാണ് തങ്ങള്‍ പ്രധിനിധീകരിക്കുന്നത് എന്നതിന്റെ തൗഹീടീ ന്യായീകരണം ഇന്നും അന്ജാതമാണ് ! പ്രത്യേകിച്ചും, പ്രവര്തിപഥത്തിലെ പ്രായോഗികമെഘലകളില്‍ ജമാഅത്ത് സജീവമായി സമൂഹത്തില്‍ നില കൊള്ളുമ്പോള്‍ അതിനനുകൂലമായി പ്രതികരിക്കുന്നത് സ്വയം ബലികഴിക്കലാനെന്ന തിരിച്ചറിവാണ് നിലവിലെ"തങ്ങളുടെ തൌഹീടി " പ്രധിനിധാനം എന്ന് അവര്‍ക്ക് തന്നെ അറിയാം, അല്ലെങ്കില്‍ അത് അന്ജതയാനെന്നു പറയേണ്ടി വരും !


അതോ, ഇത്തരം സാഹചര്യങ്ങല്‍ക്കെതിരെ കണ്ണടക്കുന്ന, കണ്ണടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തൌഹീദിനെയാണോ പ്രവാചകന്‍/ പ്രവാചകര്‍ അവര്‍ സാക്ഷിയായ ഓരോ ബഹുസ്വര സമൂഹത്തിലും പ്രധിനിധാനം ചെയ്തത് ! ഇതിനു മറുപടി പറയേണ്ടത് ഇന്നത്തെ മത സംഘടനകള്‍ ആണ്.
____________________
മനുഷ്യര്‍ക്ക്‌ മാതൃകയാകേണ്ട സമൂഹം എന്ന നിലയില്‍ എന്താണ് പറയാനുള്ളത് ?
1.ഇസ്ലാം ഒരു മുഴുജീവിത വ്യവസ്ഥിതി എന്നിരിക്കെ , ഇസ്ലാം പ്രധിനിധാനം ചെയ്യുന്ന "മാനുഷിക നീതിയുടെ രാഷ്ട്രീയത്തെ" അവഗണിക്കുകയും , നിലവിലെ രാഷ്ട്രീയത്തെ ഉള്കൊള്ളുകയും , തങ്ങള്‍ക്കു വേണ്ടതൊക്കെ അനുഭവിക്കുകയും , സമൂഹം നേരിടുന്ന സാമൂഹിക തിന്മകള്‍ക്കെതിരെയും , ചൂഷനങ്ങല്‍ക്കെതിരെയും മൌനം അവലംഭിക്കുകയും ചെയ്യുന്നത് “തൌഹീദിന്റെ ” ഭാഗമാണോ !
2. അല്ല എങ്കില്‍ “ഇസ്ലാം ഒരു സംപൂര്ന നീതി വ്യവസ്ഥിതി ” എന്ന നിലയില്‍ അവതരിപ്പിക്കുകയും , ഇടപെടുകയും ചെയ്യുന്നവരെ പിന്തുനചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരിക്കുന്നത് മേല്പറഞ്ഞ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന വിശ്വാസതിനേക്കാള്‍ ഉത്തമമല്ലേ ?
-അതിനമപ്പുരം നിലവില്‍ മനുഷ്യര്‍ നേരിടുന്ന സാമൂഹിക തിന്മകള്‍ വളരുന്ന ഒരു വ്യവസ്ഥിതിയെ മനസ്സ് കൊണ്ടെങ്കിലും വെറുക്കുന്നു എന്ന അവസ്ഥ തങ്ങളുടെ തൌഹീടില്‍ ഇല്ലെന്നാണോ.
-അല്ലെങ്കില്‍ അങ്ങിനെ ഒരവസ്തക്ക് എന്താണ് നിങ്ങള്‍ പറയുന്ന “തൌഹീദിന് ” തടസ്സം !!!
-അത്തരം മേഖലകളില്‍ "ഈ തൌഹീദിന്" റോള്‍ ഒന്നും ഇല്ലെന്നുണ്ടോ ?
-ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ അനുകൂലമോ പ്രതികൂലമോ ആയി രൂപപെടുന്ന/അനുഭവിക്കുന്ന
കാര്യങ്ങള്‍ നിലവിലെ തങ്ങള്‍ അടക്കമുള്ളവര്‍ അംഗീകരിക്കേണ്ടി വരുന്ന അനിവാര്യമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയുടെ സംഭാവനകള്‍ ആണെന്നിരിക്കെ, ജമാഅതിനെ വിമര്‍ശിക്കാന്‍ "ഇസ്ലാമില്‍ രാഷ്ട്രീയമില്ല" എന്ന് പറയുന്നവര്‍ "ഇസ്ലാമിന്റെ സ്ഥാനം" അത്തരം മേഖലകളില്‍
എവിടെയാണ്/എങ്ങിനെയാണ് നിര്‍ണ്ണയിക്കുന്നത് ?
-അതോ, ജീവിതവും ഇസ്ലാമും,രണ്ടാണ് എന്ന സന്ദേശ മാണോ നല്‍കുന്നത് ?
-അങ്ങിനെയെങ്കില്‍, "ഇസ്ലാം പൂര്‍ണമാണ്" എന്ന വാദത്തിനു നേരെ കൊഞ്ഞനം സ്വയം കുത്തുകയല്ലേ ചെയ്യുന്നത്.
-അങ്ങിനെയൊന്നു ഇക്കാലത്ത് നിര്‍ണ്ണയിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ അത് തങ്ങള്‍ മനസ്സിലാക്കിയ ഇസ്ലാമിന്റെ കുഴപ്പമോ , അതോ തങ്ങള്‍ ‍ എത്തിപെട്ട ചിന്താ ദാരിദ്ര്യത്തിന്റെ ഫലമോ ?

ഈ ചോദ്യം സ്വയം ചോദിച്ചു മറുപടി കാണുക !

Thursday, October 6, 2011

നിലനില്‍പ്പിന്റെ "മത രാഷ്ട്രീയം"!

ഇസ്ലാമില്‍ ഭരണമില്ലെന്നു സ്ഥാപിക്കാന്‍ "മത സംഘടനകള്‍" അനുയായികളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഉദാഹരണം അവരുടെ തന്നെ ഉധാഹരണത്തില്‍ താഴെ (ഫ്രം ഇ-mail )!

""ഒരു ഭരണം സ്ഥാപിക്കല്‍ ആണ് ലക്‌ഷ്യം എങ്കില്‍ (ഇപ്പോള്‍ ജമാഅത്കാര്‍ പറയുന്നപോലെ ആണെങ്ങില്‍ ) മക്ക മുശ്രിക്കുകള്‍ ഭരണം വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ ഇത് സ്വീകരിക്കാമായിരുന്നു.. റസൂല്‍ (സ) അത് സ്വീകരിച്ചില്ല .. "

reply: അവര്‍ ഓഫര്‍ ചെയ്തതും, പ്രവാചകന്‍ നിഷേധിച്ചതും തൌഹീടില്‍ അധിഷ്ടിമായ ഇസ്ലാമിക ഭരണമല്ല, പ്രവാചകന്‍ അവരുടെ താല്പര്യങ്ങല്‍ക്കെതിരെ നിലകൊണ്ട തൌഹീദ് അവര്‍ക്ക് മുമ്പില്‍ അടിയറവു വെക്കുന്നതിനു പകരവും, ഭരണം തൌഹീടുമായി ബന്ധപെടുതാതിരിക്കാനുമാണ് അവര്‍ ഭരണം വെച്ചു നീട്ടിയത്. അവര്‍ നല്‍കുന്ന അധികാരവും, പ്രവാചകന്റെ ഇസ്ലാമും ഒന്നിച്ചു പോകുകയില്ല എന്നത് കൊണ്ടാണ് പ്രവാചകന്‍ മക്കാ മുശ്രിക്കുകളുടെ ഭൌതിക വ്യവസ്ഥിതി നിഷേധിച്ചത്. ഭരണവും, ഇസ്ലാമും ഒന്നാണ് എന്നാണ് പ്രവാചകന്‍ ആ നിഷേധതിലൂടെ കാണിച്ചു തന്നത്. ആ ഭരണം "മതരാഷ്ട്രത്തെ" സൃഷ്ടിക്കാന്‍ വേണ്ടിയല്ല,ചൂഷണത്തിനും, അനീതിക്കും അതീതമായ നീതി വ്യവസ്ഥയെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ! ഇന്ന് ജമാഅത്ത് ഇതര സംഘടനകള്‍ ചെയ്യുന്ന അതെ പണി തന്നെയാണ് പ്രവാചകന്റെ നീക്കത്തിനെതിരെ അന്നത്തെ ആളുകള്‍ ചെയ്തത് എന്ന് അവരുടെ വിമര്‍ശനങ്ങളിലൂടെ കാണാന്‍ കഴിയും !

മത സംഘടനകളുടെ നിലനില്‍പ്പിനു അനോയോജ്യമായ ഒരു ആശയത്തെ സൃഷ്ടിക്കുന്നതിനോ, അല്ലെങ്കില്‍ അന്ജത മൂലമോ ഒരു വ്യാഖ്യാനം നല്‍കി അനുയായികളെ ചിന്താ ശൂന്യരാക്കി പിടിച്ചു നിര്തുന്നതിലും ജമാഅതിനെതിരെ നിലകൊള്ളുന്നതിനും ഈ ദുര്‍വ്യാഖ്യാനിക്കപെട്ട വസ്തുത വളരെയേറെ അവരെ സഹായിചീട്ടുണ്ട്. എത്രതോളമെന്നാല്‍ ശരിയായ രീതിയില്‍ അതിനെ അവതരിപ്പിച്ചാല്‍ ജമാഅതിന്റെ സാനിധ്യത്തില്‍ ആ സംഘടനകളുടെ ശക്തി എത്രത്തോളം ക്ഷയിക്കാന്‍ കാരണമാകുന്നുവോ, അത്രത്തോളം തന്നെ ശക്തി ഈ വ്യാഖ്യാനത്തിലൂടെ അവരുടെ നിലനില്‍പ്പിനു സഹായിചീട്ടുണ്ട് !

തൌഹീദിന്റെ സുരക്ഷിത വലയത്തില്‍ "ഭൂമിയുടെ അമാനത്തുകള്‍" സംരക്ഷിക്കപെടെണ്ടാതുണ്ട് എന്നതാണ്( ഇസ്ലാമിക )രാഷ്ട്രീയത്തെ നിലവിലുള്ള രാഷ്ട്രീയത്തില്‍ നിന്നും വ്യതിരിക്തമാക്കുന്നത്‌. അത്‌ വ്യക്തമാകണമെങ്കില്‍ ആരാധനകളിലും, അനുഷ്ടാന വ്യാഖ്യാനങ്ങളിലും കെട്ടിയിടപെട്ട പൌരോഹിത്യ ഇസ്ലാമിനെ നിലവില്‍ മനുഷ്യന്‍ ഏതെല്ലാം രംഗങ്ങളില്‍ ഇടപെടുന്നുണ്ടോ അതിന്റെ ഇസ്ലാമികഭൂമികയില്‍ നിന്ന് കൊണ്ട് വായിക്കപെടനം. അപ്പോള്‍ മാത്രമേ കുര്‍ആന്‍ അവകാശപെടുന്ന കൂട്ടിചെര്‍ക്കലുകല്‍ക്കതീതമായ വചനങ്ങളുടെ പ്രായോഗിക സമര്‍പ്പനത്തെ "കാലാതിവര്‍ത്തിയായ ഗ്രന്ഥം" എന്ന നിലയില്‍ മനുഷ്യന് അനുഭാവേധ്യമാകുകയുള്ളൂ. (തുടരും)
___________________________________
പിന്‍കുറി: സൃഷ്ടാവാണ് വലിയവന്‍ എന്ന വാക്ക് മനുഷ്യനെ സുജൂദിലേക്ക് മുഖം താഴ്തുന്നുവെങ്കില്‍ അതാവശ്യപെടുന്ന മാറ്റത്തിനെ മനുഷ്യന്‍ ഗൌരവമായി ഉള്‍കൊള്ളേണ്ടതുണ്ട്. ആരാധനകളില്‍ വെറും ശബ്ദമായി മാറുന്ന വാക്കുകള്‍ കൊണ്ട് ശില്പ്പമില്ലാത്ത ഒരു ദൈവ സങ്കല്‍പ്പത്തെ പ്രകീര്തിച്ചിരിക്കുക എന്നതില്‍ കെട്ടിയിടപെട്ടുപോയ മതസങ്കല്പ്പ കാഴപാടിന്റെ വായനയില്‍ സംഭവിച്ചത് വിശ്വാസികളുടെ ധൈഷണിക നിലവാര തകര്‍ച്ചയാണ്. അത്തരം കാഴ്ച്ചപാടിന്റെ ദുരന്തങ്ങളാണ് മതസന്ഘടനകള്‍ സൃഷ്ടിച്ചെടുത്ത സാമൂഹിക വിഭാഗീയതകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് !! വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന സംഘടനകള്‍ അല്ല, സംഘടനകളിലൂടെ ഐക്യപെടുന്ന മനുഷ്യ സമൂഹത്തെ സൃഷ്ടിക്കുന്നതിനാവണം പണ്ഡിതര്‍ ശ്രമിക്കേണ്ടത്! അത്തരത്തിലുള്ള നേത്രുത്വങ്ങലെയാവനം സമൂഹം അംഗീകരിച്ചു നിലനിര്‍ത്തേണ്ടത്. (തുടരും)

Wednesday, August 24, 2011

സക്കാത്ത്‌ - ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷ !! (തുടര്‍ച്ച )

സക്കാത്ത്‌ - വളര്‍ച്ചക്ക് ഒരു സാമ്പത്തിക ശസ്ത്രക്രിയ !
സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നതാണ് സക്കാത്തിലൂടെ സംഭവിക്കുന്നത്‌. വ്യക്തികളുടെ ധനം നിഷ്ക്രിയമായി ഇരിക്കുന്നതിലൂടെ സാമൂഹിക വളര്‍ച്ചയില്‍ ഒരു പ്രതിസന്ധി സംഭവിക്കുന്നുണ്ട്. അവിടെയാണ് ധനത്തിന്റെ ശുദ്ധീകരണം നടക്കുന്നത്. അപ്രകാരം ധനത്തിന്റെ നിശ്ചിത ഭാഗം അര്‍ഹാരായവരിലൂടെ വിനിമയം ചെയ്യപെടുമ്പോള്‍ ആവശ്യമായ മേഖലയില്‍ അവ പമ്പ്‌ ചെയ്യപെടുന്നു. സാമ്പത്തിക വളര്‍ച്ചയെ സക്കാത്ത് എങ്ങിനെ ത്വരിതപെടുതുന്നു എന്ന് ചരിത്രങ്ങള്‍ ഉധാഹരണങ്ങള്‍ ആണ്. ഉമര്‍ (റ) ഭരണ കാലത്ത് സക്കാത്തിലൂടെ രാജ്യത്ത് സക്കാത്തിനര്‍ഹാരായവരെ പിന്നീട് അന്യമാക്കിയ സാമൂഹിക വളര്‍ച്ചയെ മനസ്സിലാക്കുന്നത് ഇന്ന് നമുക്കിടയിലുള്ള സക്കാത്ത് എന്ത് കൊണ്ട് ദാരിദ്ര്യത്തെ നിലനിര്‍ത്തുന്നു എന്ന് തിരിച്ചറിയാന്‍ സഹായിക്കും.
ഒരു മൈക്രോ കാല്‍കുലേഷന്‍ : ഒരു വ്യക്തിയുടെ നിക്ഷേപമായിരിക്കുന്ന ധനത്തിന്റെ രണ്ടര ശതമാനം വര്‍ഷത്തില്‍ സക്കാതിലേക്ക് മാറ്റുന്നതിലൂടെയാണ് ആ വ്യക്തിയുടെ ധനം ശുധീകരിക്കപെടുന്നത്. അപ്രകാരം ചെലവ് കഴിച്ചുള്ള മൂന്നു ലക്ഷം രൂപയുടെ സക്കാത്തിന്റെ വിഹിതം മാത്രം 7500 /- രൂപ വീതം 5 ലക്ഷം പേരില്‍ നിന്ന് മാത്രം ലഭിച്ചാല്‍ 375 കോടി രൂപ ഒരു വര്ഷം മാത്രം സമാഹരിക്കുവാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ വിഹിതം ഇതിനേക്കാള്‍ എത്രയോ ഇരട്ടി ആയിരിക്കുമെന്ന് സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗം വിളിച്ചു പറയുന്നു. അതിന്റെ മൂല്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം അല്ഭുതാവഹമായിരിക്കുമെന്നു പറയേണ്ടതില്ല !

സക്കാത്ത് നല്‍കാന്‍ പ്രാപ്തമാക്കുന്ന സാമൂഹിക നിര്‍ദേശം !
"നിങ്ങള്‍ നിങ്ങളുടെ ധനത്തില്‍ നിന്നും സക്കാത്ത് നല്‍കുക" എന്നാണു കുര്‍ആന്‍ ആജ്ഞാപിക്കുന്നത്. കര്‍മശേഷിയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക. സക്കാത്ത് നല്‍കാനുള്ള ക്രിയാശേഷി സ്രഷ്ടാവ് നല്‍കിയ അനുഗ്രഹതിലൂടെ നേടുക എന്നതിന്റെ പരോക്ഷമായ കല്‍പ്പന ! ഇസ്ലാമിക സമൂഹം സക്കാത്ത് നല്കുന്നവരായിരിക്കണം, സാമൂഹിക വളര്‍ച്ചയുടെ താക്കോല്‍ അത്തരമൊരു സമൂഹത്തിന്റെ സജീവമായ ക്രിയ ശേഷിയിലൂടെ സംഭാവിക്കെണ്ടാതായിരുന്നു. പക്ഷെ, ഇന്ന് സമൂഹം എല്ലാ മേഖലയിലും പിന്‍തള്ളപെട്ടുപോയതിന്റെ യഥാര്‍ത്ഥ കാരണം തേടിയാല്‍ അന്വേഷണം അവസാനിക്കുന്നത് സക്കത്തിനു നേരെയുള്ള സമീപനത്തിന്റെയും, യഥാര്‍ത്ഥ സക്കാത്ത് വിതരണത്തിന്റെ അഭാവവും ആയിരിക്കും. ലക്ഷ്യത്തെ കാണാതെ പോയ ഗൌരവമായ ഒരു നിയമത്തെ കൈകാര്യം ചെയ്ത ഇന്നത്തെ സമൂഹത്തിനു ഈ കാലഘട്ടം സാക്ഷിയായിരിക്കും! മറ്റെല്ലാ വിജ്ഞാനത്തിലും വളര്‍ച്ച നേടിയ സമൂഹം സക്കാത്തിന്റെ വിഷയത്തില്‍ വിവേകമുപയോഗിക്കാന്‍ അനുവദിക്കാത്ത പൌരോഹിത്യ ജല്പ്പനങ്ങളെ തിരിച്ചറിയെണ്ടാതുണ്ട്. ഏകനായ സൃഷ്ടാവില്‍ വിശ്വസിക്കുക (തൌഹീദ് )എന്നതിന്റെ മാനദണ്ഡം ജീവിതത്തിന്റെ സമസ്ത മേഖലയിലും സൃഷ്ടാവിന്റെ വവസ്ഥിതിയെ നിലനിര്‍ത്തുന്ന ബാധ്യത ഏറ്റെടുക്കുക എന്നതാണ്. ആ തിരിച്ചറിവ് ഉണ്ടാകുന്നത് വരെ അപ്രധാന തര്‍ക്ക വിഷയങ്ങള്‍ക്കായി സംഘടനകള്‍ തങ്ങളുടെ സമയം ചിലവഴിച്ചു കൊണ്ടിരിക്കും. . പൌരോഹിത്യം തൌഹീദിന്റെ വൃത്തത്തെ തങ്ങളുടെ സൌകര്യത്തിനനുസരിച്ചു ചുരുക്കി പ്രാര്തനകളിലുള്ള വെറും ജല്പ്പനങ്ങളില്‍ മാത്രം ഒതുക്കിയത് കൊണ്ടാണ് ശക്തമായ ഒരു വിശ്വാസത്തിന്റെ പ്രായോഗിക മേഖലകള്‍ ശൂന്യമായത്.

സക്കാത്ത് ഫലപ്രധമാകുന്നത് എങ്ങിനെ
സക്കാത്തിനെ മതങ്ങളുടെ അചാരങ്ങളുടെ നിലവാരത്തില്‍ നിന്ന് കൊണ്ട് കൈകാര്യം ചെയ്യുന്ന സംഘടനകള്‍ സക്കാത്തിന്റെ സാമൂഹിക ലക്ഷ്യത്തിനു തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്രഷ്ടാവിന്റെ നിയമത്തെ വ്യക്തി നിഷ്ടമാക്കിയതിലൂടെ അതിന്റെ പ്രയോഗവല്‍ക്കരണത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അത്തരം സംഘടനകള്‍ തിരിച്ചരിയെണ്ടാതുണ്ട്. സാമൂഹിക വളര്‍ച്ചയില്‍ വന്‍ ഗുണഫലങ്ങള്‍ അനുഭാവേധ്യമാക്കുമായിരുന്ന സക്കാത്ത് ഇന്ന് ഗുണഫലങ്ങള്‍ അന്യമാക്കുന്ന രീതിയില്‍ ചിതറി തെറിക്കുകയാണ്/തെറിപ്പിക്കുകയാണ്. സംഘടന വൈജാത്യങ്ങള്‍ മാറ്റിവെച്ചു സക്കാത്തിന്റെ വിഷയത്തില്‍ ഒരു ഏകീകരണം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു. സക്കാത്ത് സീകരിച്ചു ഫണ്ട്‌ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഉദ്യമം സമൂഹത്തില്‍ ഉണ്ടെങ്കിലും അതൊരു പൊതു ഫ്ലാറ്ഫോമായി മാറ്റുന്നതിന് മറ്റു സംഘടനകള്‍ വിശാല കാഴ്ച്ചപാടിലേക്ക് വരേണ്ടിയിരിക്കുന്നു. എല്ലാ സംഘടനകളും യോജിച്ചു സംഘടന താല്പര്യങ്ങള്‍‍ക്കതീതമായി ഒരു "സക്കാത്ത് ബാങ്ക്" സമര്‍പ്പിക്കുകയാനെങ്കില്‍ സമൂഹത്തിനു സക്കാത്ത് അക്കൌണ്ടിംഗ് സുതാര്യമായി കൈകാര്യം ചെയ്യാന്‍ കഴിയും. എല്ലാം ബാന്കിങ്ങിലൂടെ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സക്കാത്ത് സീകരിക്കുന്നതിനും, വിതരണത്തിനും അത്തരമൊരു സംരംഭമാണ് സമയം ആവശ്യപെടുന്നത്.
___________
`അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം വ്യയം ചെയ്യുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്‌. അത്‌ ഓരോ കതിരിലും നൂറു മണി വീതമുള്ള ഏഴു കതിര്‍ക്കുലകള്‍ മുളപ്പിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഇരട്ടി പ്രതിഫലം നല്‍കുന്നു. വിശാലനും അഭിജ്ഞനുമത്രെ അല്ലാഹു' (ഖുര്‍ആന്‍ 2:261)



Thursday, August 18, 2011

സക്കാത്തിന്റെ സാമൂഹിക രാഷ്ട്രീയം !

എകോണമിയിലെ നീതിപൂര്‍വകകമായ വിതരണമാണ് സക്കാത്ത്. സമൂഹത്തില്‍ ഉള്ളവന്‍ എന്നും, ഇല്ലാത്തവന്‍ എന്നുമുള്ള അതിര്‍ വരമ്പിന്റെ ബാലന്‍സിംഗ് സൂചികയില്‍ അദൃശ്യ നീതിയുടെ സ്ഥാപനമാണ്‌ ഈ സാമൂഹിക എക്കോണമി നിര്‍വഹിക്കുന്നത്. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ്‌. സമ്പത്ത് കൈകാര്യം ചെയ്യുന്നത് അല്ലാഹു വിന്റെ പ്രധിനിധിയായി ഭൂമിയിലേക്ക്‌ നിശ്ചയിച്ച മനുഷ്യനും. സമ്പാദനവും, വിനിയോഗവും എങ്ങിനെയെന്ന കൃത്യമായ നിര്‍ദേശം സക്കാത്തിന്റെ ഘടന നിര്‍ണ്ണയിക്കുമ്പോള്‍ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക-രാഷ്രീയ സംവിധാനത്തിന്റെ അടിത്തറ പാകുകയാണ് പ്രായോഗികമായി സക്കാത്ത് ചെയ്യുന്നത്.

വിശ്വാസത്തിന്റെ പ്രായോഗികമായ ഇടപെടല്‍ ആണ് സക്കാത്ത്. അത് കൊണ്ട് തന്നെ വിശ്വാസത്തെ സൃഷ്ടിയുടെ സാമ്പത്തിക മേഖലയുമായി കൃത്യമായി ബാലന്‍സ് ചെയ്യിപ്പിക്കുന്ന വിശ്വാസത്തിന്റെ ഉരകല്ല് കൂടിയാണ് സക്കാത്ത്. സ്രഷ്ടാവ് നിര്‍ണയിച്ച അതിപ്രധാനമായ ഈ എക്കോണമിക്ക് സോഷ്യല്‍ ഡിസ്ട്രിബൂഷന്‍ "പൌരോഹിത്യ നിര്‍വചനങ്ങളില്‍" കുടുങ്ങി പ്രജ്ഞയറ്റ നിലയില്‍ സമൂഹത്തില്‍ നിലകൊള്ളുന്നു. റമദാന്‍ മാസത്തില്‍ സക്കാത്തിനെ കുറിച്ചുള്ള സ്മരണകള്‍ പൊന്തി വരികയും, അത് കഴിഞ്ഞാല്‍ മറന്നു പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസം. ഫിക്ഹീ നിര്‍വച്ചനങ്ങല്‍ക്കായി ചടങ്ങുകള്‍ എന്നപോലെ ലേഖനങ്ങളും, പൌരോഹിത്യ പ്രസംഗങ്ങളും ഓരോ വര്‍ഷവും നടക്കുന്നു.

ചരിത്രത്തില്‍ സാമൂഹിക-സാമ്പത്തിക മേഖലയില്‍ സക്കാത്ത് നിര്‍വഹിച്ച വിപ്ലകരമായ ദൌത്യം വര്‍ത്തമാന കാലഘട്ടത്തില്‍ നിഷ്ക്രിയമായതിന്റെ കാരണങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ അപചയത്തിന്റെ ആഴത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. പൌരോഹിത്യം എന്ന മേഖലയില്‍ തങ്ങളുടെ നിര്‍വചനങ്ങളുടെ ചുറ്റുവട്ടത്തില്‍ കറങ്ങുന്ന ഒരു സാധാരണ വിഷയമായി സക്കാത്ത് മാറിയപ്പോള്‍ വിശ്വാസത്തിലെ ഗൌരവമായ ഒരു കര്‍മമേഖല നിഷ്ക്രിയമായി. സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിച്ചു. ദരിദ്ര വിഭാഗത്തിന്റെ അവകാശം എന്നത് മാറി ധനികന്റെ ഔദാര്യതിനായി കൈനീട്ടി വാങ്ങുന്ന ഒരു തലത്തിലേക്ക് സക്കാത്ത് മാറി. യഥാര്‍ത്ഥത്തില്‍ സക്കാത്ത് നിര്‍വഹിക്കുന്ന ഗൌരവമായ പങ്കിനെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുക മാത്രമാണ് ഇക്കാലമാത്രയുമുള്ള ഈ സ്മരനകളിലൂടെ നടന്നതെന്ന് സാമൂഹിക അവസ്ഥ നമ്മോടു വിളിച്ചു പറയുന്നു.

സക്കാത്തിന്റെ രാഷ്ട്രീയം. സക്കാതില്‍ രാഷ്ട്രീയമോ ? (ഇസ്ലാമില്‍) രാഷ്ട്രീയം എന്ന് കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാനു അധികവും. 
മനുഷ്യന്റെ  ആവശ്യങ്ങളെ പൂര്തീകരിക്കുന്നത് സമ്പത്താണ്‌. മനുഷ്യന്റെ അതിജീവനത്തിന്റെ രാഷ്ട്രീയ ഭാഷയും യഥാർത്ഥത്തിൽ അത് തന്നെയാണ്. അത് കൊണ്ടാണ് ഇസ്ലാം മനുഷ്യന്റെ സമ്പത്തിൽ കൈവെച്ചു കൊണ്ട് വിരൽ ചൂണ്ടുന്നത്. ചുരുക്കത്തിൽ സക്കാത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷയാണ്. ആ രാഷ്ട്രീയമെന്നത് അവകാശങ്ങളും, ജീവിത സാഹചര്യങ്ങളും നിഷേദിക്കപ്പെട്ടവരോടുള്ള സ്രഷ്ടാവിന്റെ സ്നേഹമാണ്.
ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയത്തെ സാമൂഹിക പ്രശ്നങ്ങളെ, ആവശ്യങ്ങളെ പരിഹരിക്കുന്നതിന് മനുഷ്യന്‍ ആശ്രയിക്കുന്നു. അപ്രകാരം സാമൂഹിക ജീവിതത്തിന്റെ അനിവാര്യമായ മേഖലയാണ് രാഷ്ട്രീയം. വ്യക്തികള്‍ അടങ്ങുന്ന കുടുമ്പവും, ജനങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രവും ഈയൊരു രാഷ്ട്രീയത്തെ അവലംഭിച്ചാണ് നിലകൊള്ളുന്നത്. കൃഷിയും, ജലവും, തൊഴിലും, പരിസ്ഥിതിയുമൊക്കെ ഈ കുടുമ്പ, രാഷ്ട്ര - രാഷ്ട്രീയ ഘടനയില്‍ ഇടപെടലുകള്‍ക്കായി തുറന്നു കിടക്കുന്നു. "നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കുക"എന്നാ കുര്‍ആന്റെ ആഹ്വാനം സാമൂഹിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത്തരമൊരു നീതി വ്യവസ്ഥയിലാണ് സക്കാത്ത് മനുഷ്യന്റെ രാഷ്ട്രീയം സംസാരിക്കുന്നത്, ഉള്ളവനെയും, ഇല്ലാത്തവനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ വെട്ടിമാറ്റുന്നതിനുള്ള സാമൂഹിക വളര്‍ച്ചയുടെ വിത്ത് പാകുന്നത് !

ഹലാല്‍ സമ്പാദ്യം ഓരോരുത്തരുടെയും കഴിവിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് ധന സമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന മേഖലകള്‍. ആ സമ്പാദ്യമാണ് കുടുമ്പത്തിന്റെ സാമ്പത്തിക-രാഷ്ട്രീയത്തിന് അടിത്തറ പാകുന്നത്. ധനസമ്പാദനം ഇസ്ലാം നിശ്ചയിച്ച പരിധികളില്‍ നിന്ന് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് "ഹലാല്‍" എന്ന ടെര്‍മിനോളജി പരിചയപെടുതീയിട്ടാണ്. ധന സമ്പാദനം സമൂഹത്തിനും, പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ ആകണമെന്ന് ഹലാല്‍ നിര്‍ണ്ണയിക്കുന്നു. അത്തരമൊരു സാമ്പത്തിക മേഖലയില്‍ നിന്നാണ് സക്കാത്തിന്റെ സാമൂഹിക ദൌത്യം നിര്‍വഹിക്കപ്പെടുന്നത്.
തുടരും..."സക്കാത്ത് - ഒരു സാമ്പത്തിക ശസ്ത്രക്രിയ !"

Wednesday, July 13, 2011

മദ്രസപഠന രീതി (തുടര്‍ച്ച..)

വ്യക്തിയില്‍ അറിവിന്റെ വികാസത്തിന് വിത്ത് പാകുന്നത് ബാല്യത്തില്‍ നേടുന്ന അറിവും, ഇടപഴുകുന്ന സാഹചര്യവുമാണ്. തങ്ങളുടെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു കഴിവ് അദ്ധ്യാപകന്‍ നേടേണ്ടതുണ്ട്. കുട്ടികള്‍ക്ക് വിരസത അനുഭവപെടാത്ത രീതിയിലും, അറിവ് ആനന്ദകരവുമാകുന്ന രീതിയില്‍ ആയിരിക്കണം വിദ്യാലയ അന്തരീക്ഷം. വിധ്യാര്തികലോടുള്ള അധ്യാപകരുടെ സമീപനം അവര്‍ക്ക് വെറുപ്പിന്റെയും, വിരസതയുടെയും സാഹചര്യം സൃഷ്ടിക്കുന്നത് വിദ്യ കൊണ്ടുണ്ടാകേണ്ട ഫലത്തെ അന്യമാക്കും. കുട്ടികളുടെ കഴിവുകളെ, ചിന്തകളെ പരിപോഷിപ്പിക്കുന്ന രീതിയിലായിരിക്കണം വിഷയങ്ങളും അധ്യാപനവും.

മദ്രസ അധ്യാപനം ഒരു അകാടമിക് തലത്തിലേക്ക് ഉയര്തുകയാനെങ്കില്‍ തലമുറയില്‍ അതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാകും. അതിനു വേണ്ടത് ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപാടാണ്. "മത വിദ്യാഭ്യാസം" എന്ന ഒരു പാരമ്പര്യ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. മതത്തെ കുറിച്ചുള്ള "ചില" അറിവുകള്‍ ബാല്യത്തില്‍ നേടുന്നതിനപ്പുരം അവ പ്രായോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സമയം വിസ്മ്രുതിയിലായത്തിന്റെ പ്രത്യാഘാതങ്ങള്‍ ആണ് സമൂഹത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ "കരികുലത്തെ" ഉടച്ചു വാര്‍ക്കേണ്ടത്‌ അനിവാര്യമാണെന്ന് കാലം ആവശ്യപെടുന്നതും.

ഒന്ന്. പ്രായത്തിനു ഉള്‍കൊള്ളാന്‍ കഴിയുന്ന വിഷയങ്ങള്‍ അവരുടെ ലളിത ഭാഷയില്‍ തയ്യാറാക്കുക.
രണ്ടു. പ്രായത്തെ അനുസരിച്ച് ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നല്‍കുക. (സ്കൂള്‍ മാനദണ്ഡം സീകരിക്കാം)
മൂന്നു. അറബിക് ഭാഷ പഠിപ്പിക്കുന്നതിന് മുന്ഗണന നല്‍കുക.കുര്‍ആന്‍ വായിച്ചു സ്വയം അര്‍ഥം മനസ്സിലാകുന്ന തരത്തില്‍ ഗ്രാമരിനു മുന്ഗണന നല്‍കുക.
നാല്. കുട്ടിയുടെ പ്രായത്തില്‍ അറിയേണ്ടതില്ലാത്ത ഫിക്-ഹ് സെന്‍സര്‍ ചെയ്തു ഒഴിവാക്കുക.
അഞ്ചു: പ്രകൃതിയുമായി സംവദിക്കുന്ന തരത്തില്‍ ഒരു ജനറല്‍ സബ്ജെക്റ്റ് വിഷയമാക്കുക.(സസ്യങ്ങള്‍, കൃഷി, ജന്തു ലോകം ഇവയെ അടിസ്ഥാനക്കി തയ്യാറാക്കാം )
ആറ് : കുര്‍ആനില്‍ പ്രധിപാദിചീട്ടുള്ള ശാസ്ത്ര കാര്യങ്ങള്‍ക്ക് മാത്രമായി സബ്ജെക്റ്റ് ഉണ്ടാക്കുക.
എഴു: ആധുനിക സാങ്കേതിക വിദ്യയും, ഇസ്ലാമിന്റെ സമീപനവും എന്ന ടൈറ്റിലില്‍ ഒരു ഐ ടി സബ്ജെക്റ്റ് ഉണ്ടാക്കുക.
എട്ടു: സ്കൂളുകളിലെ വിദ്യാഭ്യാസ വിഷയങ്ങളുടെ ബേസിക് തലം മാത്രം കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പെര്ഫോര്‍മന്സിനു സഹായകമാകുന്ന രീതിയില്‍ സബ്ജെക്റ്റ് ഉണ്ടാക്കുക.
ഒമ്പത്: കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഇസ്ലാമികമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനു സമയവും, മാര്‍ഗവും കണ്ടെത്തുക.മദ്രസയില്‍ ഇസ്ലാമിക ലൈബ്രറിയും, മാസത്തില്‍ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണത്തിന് സമയവും നല്‍കുക
പത്തു: അറബി-മലയാളം (മലയരബി !) എന്ന അനാവശ്യ സമയം കൊല്ലി ഭാഷ ഒഴിവാക്കി, ആ സമയം പ്രയോജനപ്രധമായ രീതിയില്‍ മേല്‍ പറഞ്ഞവയ്ക്ക് ഉപയോഗിക്കുക.
പതിനൊന്നു. സ്കൂള്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം മാത്രം മദ്രസ പരീക്ഷ നടത്തുക.
പന്ത്രണ്ടു : അകാടെമിക് വിദ്യാഭ്യാസയോഗ്യതയില്ലാത്തവരെ അധ്യാപകവൃത്തിയില്‍ നിന്നും ഒഴിവാക്കുക. യോഗ്യരായ (അകാടെമിക്-റിലീജിയസ്) അധ്യാപകരെ നിയോഗിക്കുക.
പതിമൂന്നു. മദ്രസ സമയത്തിന് ശേഷം പ്രദേശത്തെ തൊഴില്‍ രഹിതരായ വിദ്യാസമ്പന്നര്‍ക്ക് ട്യൂഷന്‍ സെന്ടരുകലായി ഉപയോഗിച്ച് മദ്രസക്കും, തൊഴില്‍ രഹിതര്‍ക്ക് വരുമാനവും ലഭിക്കുന്ന രീതിയില്‍ മദ്രസ പ്രയോജന പെടുത്തുക.


കുഞ്ഞു പ്രായത്തില്‍ വിഭാഗീയതകള്‍ക്ക് വിത്ത് പാകുന്ന പാട്യ പദ്ധതി ഒഴിവാക്കി ഇസ്ലാമിക സമൂഹത്തില്‍ ഒരൊറ്റ സിലബസ്സില്‍ മദ്രസപഠന രീതി എകീകരിച്ചാല്‍ ആരോഗ്യകരമായ ഒരു സമൂഹത്തിനു അത് വിത്ത് പാകും. അനാവശ്യ തര്‍ക്ക വിഷയങ്ങള്‍ പാട്യ പദ്ധതിയില്‍ നിന്നു ഒഴിവാക്കിയാല്‍ ഈ ഏകീകരണം സാധ്യമാകും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ സ്വയം തങ്ങള്‍ക്കു കിട്ടിയ അറിവ് വെച്ച് കാര്യങ്ങളെ വ്യവചെദിച്ചു മനസ്സിലാക്കുവാന്‍ പിന്നീട് അവര്‍ക്ക് കഴിയും. അപ്രകാരമുള്ള ഒരു സാഹചര്യത്തെ സൃഷ്ടിക്കുന്നതായിരിക്കണം കുട്ടികളില്‍ വിഭാഗീയത അന്യാമാക്കുന്ന ഇത്തരം മദ്രസകളില്‍ കൂടി വരേണ്ടത്.