Tuesday, April 14, 2009

അല്ലാഹുവിന്റെ പ്രധിനിധി (ഖലീഫ)


മലക്കുകളോട്‌ മനുഷ്യന്‍ (സൃഷ്ടാവിന്റെ പ്രധിനിതിയെന്ന ദൌത്യം എല്പ്പിക്കപെട്ട സൃഷ്ടി) എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ്, ആ വിഭാഗത്തെ പറ്റി വിവരിച്ചപ്പോള്‍, മലക്കുകള്‍ പ്രതിവചിച്ചു, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരു വിഭാഗ ത്തെയാണോ സൃഷ്ടിക്കാന്‍ പോകുന്നത് !


സൃഷ്ടാവ് പറഞ്ഞു, " നിങ്ങള്‍ അറിയാത്തത് നാം അറിയുന്നു"


മലക്കുകള്‍ പ്രതിവചിച്ചു, "സൃഷ്ടാവ് അറിയിച്ചു തന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് അറിയില്ല"


മനുഷ്യന്‍ എന്ന സൃഷ്ടി തുടങ്ങുന്നതിനു മുമ്പ് അള്ളാഹു അതിനെ കുറിച്ച് മലക്കുകളോട്‌ പറഞ്ഞ കാര്യം "മറ്റു വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം" ചെറിയ വരികളില്‍ കൂടി മനുഷ്യനുമായി , മനുഷ്യന്റെ അറിവിലേക്കായി ഖുര്‍ ആനിലൂടെ അറിയിച്ചിരിക്കുന്നു.


ഒന്ന് , മനുഷ്യന്‍ : അല്ലാഹുവിന്റെ പ്രധിനിതി (ഖലീഫ)അള്ളാഹു സൃഷ്ടിക്കുന്ന മനുഷ്യന്‍ (ഉള്കൊള്ളീചീട്ടുള്ള എല്ലാ സ്വഭാവ സവിശേഷതകള്‍ നല്‍കപെട്ട സൃഷ്ടി) എങ്ങിനെ ജീവിക്കണമെന്നും, സാമൂഹിക ക്രമം എങ്ങിനെയാകനമെന്നും, നീതി എന്താണെന്നും, സാമൂഹിക പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എപ്രകാരം നീതിയുടെ പക്ഷത്തു നിലകൊള്ളനമെന്നും, ധാര്‍മികത എന്താണെന്നും, അധാര്‍മിക ക്കെതിരെ എങ്ങിനെ നിലകൊള്ളന്മേന്നും, നല്ല സമൂഹ സൃഷ്ടിക്കു എങ്ങിനെ മാതൃക ആകണമെന്നും, അശ്ലീലത എന്താണെന്നും, അത് സമൂഹത്തില്‍ ഇല്ലാതിരിക്കാന്‍ എപ്രകാരം സമൂഹത്തെ നയിക്കനമെന്നും, പ്രകൃതി എന്താണെന്നും, പ്രകൃതിയില്‍ എങ്ങിനെ ഇടപെടണമെന്നും, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്ന, വര്‍ക്കെതിരെ എങ്ങിനെ പ്രതിരോധിക്കണമെന്നും, സ്ത്രീകളോട്, കുട്ടികളോട്, നീതി നിഷേധിക്കപെട്ടവരോട്, അവകാശം നിഷേധിച്ചവരോട്, അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍....അപ്രകാരം മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തെ മനുഷ്യനു വേണ്ടി വരച്ചു കാണിച്ചു കൊണ്ടാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ മാതൃകയായി, സമൂഹത്തില്‍ നിന്ന് തന്നെ കൊണ്ടുവന്നത്. സമൂഹത്തില്‍ ഇടപെട്ട് അവര്‍ ജീവിച്ചത്.മനുഷ്യന്റെ സാമൂഹിക ജീവിതത്തെ, അല്ലാഹുവിലുള്ള വിശ്വാസത്തെ, കുടുമ്പ ജീവിതത്തെ, സാമ്പത്തിക വ്യവസ്ഥയെ, തകര്‍ക്കുന്ന പലിശക്കും,മദ്യത്തിനും, അശ്ലീലതക്കും, ചൂഷണത്തിനും എതിരെ പ്രവര്തിക്കുന്നതായിരുന്നു അവര്‍ക്ക് "അല്ലാഹുവിന്റെ മാര്‍ഗം".


ഒരു കാലത്ത് മലകളില്‍ അന്നത്തെ പ്രൌടി കാണിക്കുവാന്‍ പാറകള്‍ തുരന്നു വീടുകള്‍ ഉണ്ടാക്കിയ ആദു സമൂഹത്തെ കുറിച്ച് ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നു. അതിനെതിരെ സാലിഹ് നബി നിലകൊണ്ടത്..


അടിച്ചമര്‍ത്തി ഭരിച്ച അനിസ്ലാമിക ഭരണ കര്‍ത്താവ് ആയ ഫറവോനോടു നേരിട്ട് ഇസ്ലാമിക പ്രബോധനം ചെയ്യുന്ന മൂസ നബി...


നമ്രൂതിനെതിരെ നില കൊണ്ട ഇബ്രാഹിം നബി....സാമൂഹിക തിന്മകള്‍ക്കെതിരെ നില കൊണ്ട ഈസ നബി...


പിന്നീട് ആ സാമൂഹിക വിപ്ലവങ്ങള്‍, നീതിയുടെ ഒരു സാമൂഹിക ഘടനയില്‍ പ്രവാചകന്‍ മുഹമ്മദ് (അല്ലാഹുവിന്റെ അനുഗ്രഹം ഒരു മാതൃകാ സമൂഹ സൃഷ്ടിക്കുവേണ്ടി ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച ആ പ്രവാചകരില്‍ സദാ വര്ഷിക്കുമാരകട്ടെ) പൂര്‍ത്തിയാക്കി സമൂഹത്തില്‍, ഇനി വരാനുള്ള സമൂഹത്തിനും എന്നേക്കുമായി ഇസ്ലാം എന്ന സമ്പൂര്‍ണ്ണ വ്യവസ്ഥയെ സമര്‍പ്പിച്ചു. ......


ഓരോ കാലഘട്ടത്തിലും അനീതിയും, അവകാശ നിഷേടവും, അടിച്ചമര്‍ത്തലുകളും, അവഗണയും, ചൂഷണവും, പ്രകൃതി ചൂഷണവും, അല്ലാഹു സൃഷ്ടിച്ച ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും, അക്രമങ്ങളും മനുഷ്യ സമൂഹത്തില്‍ ഉണ്ടായിരിക്കും. അല്ലാഹുവിന്റെ വ്യവസ്ഥയെ മുരുകെപിടിക്കുന്ന അതിനെതിരെ നിലകൊള്ളുന്ന ഒരു സമൂഹമാണ് "ഇസ്ലാം " കൊണ്ട് അള്ളാഹു ഭൂമിയില്‍ ഉദേശിക്കുന്നത്. ഒരു വിഭാഗം അനീതി കാണിക്കുമ്പോള്‍ നീതിക്ക് വേണ്ടി ഒരു സമൂഹം അതിനെതിരെ നിലകൊള്ളും, അങ്ങിനെ ആണ് അത് ബാലന്‍സ് ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ചെയ്യുന്നു എന്ന് സാദാ വീക്ഷിക്കുന്ന ഒരു സൃഷ്ടാവിന്റെ ദൃഷ്ടിയില്‍ നിന്ന് മേല്‍ പറഞ്ഞവാ സമൂഹത്തില്‍ നടമാടുമ്പോള്‍, അധാര്‍മികത, അശ്ലീലതയും, പലിശയും, മദ്യവും സമൂഹത്തില്‍ നിലകൊള്ളുമ്പോള്‍ അതിനെതിരെ നില കൊള്ളാതിരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. പക്ഷെ...ഇന്ന് സമൂഹത്തില്‍ ഇതൊക്കെ സര്‍വ്വ വ്യാപകമായിരിക്കുന്നു. എല്ലാം ഒരു സാധാരണ കാഴ്ച പോലെ..അതിനെ തിരെ നില കൊള്ളേണ്ട വിശ്വാസി സമൂഹവും, അവരെ നയിക്കുന്ന പണ്ഡിതരും നിഷ്ക്രിയമായിരിക്കുന്നു. ധര്‍മ സ്ഥാപനങ്ങളുടെ നിര്മാനങ്ങളില്‍ പോലും പലിശ ഇടം തേടുന്നു.ഇന്ന് സമൂഹത്തില്‍ വിശ്വസികലെന്നു പറയുന്നവരുടെ കുടുമ്പ സാമ്പത്തിക ഇടപാടുകളില്‍, വരുമാനത്തില്‍ പലിശ എന്നത് മനസ്സ് കൊണ്ട് പോലും വെറുക്കാത്ത (ഈമാനിന്റെ ചെറിയ ഭാഗം) രീതിയില്‍ സാദാരണ മായിരിക്കുന്നു. വിവാഹങ്ങളില്‍ പ്രവാചകന്‍ പറഞ്ഞ മഹറിനു പകരം, അവഹേളിക്കുന്ന രീതിയില്‍ സ്ത്രീധനം വാങ്ങി, അതില്‍ നിന്ന് മഹര് കൊടുക്കുന്ന പരിഹസ്യതയിലേക്ക് സമൂഹം നീങ്ങിയിരിക്കുന്നു. സമൂഹത്തിനു നല്ലൊരു മത്രുകായാകെണ്ടിയിരുന്ന പരിശുദ്ധമായ കുടുമ്പ ജീവിതത്തിന്റെ ആരംഭം കുറിക്കുന്നത് തന്നെ പ്രവാചക വിരുദ്ധം ചെയ്തു കൊണ്ടാണ്. ഇതൊക്കെ അറിഞ്ജീട്ടും ആര്‍ഭാട വിവാഹങ്ങളില്‍ പണ്ഡിതര്‍ പോലും സജീവവും നിശബ്ദവുമാണ്. വിശ്വസികലെന്നു പറയുന്നവരുടെ സാമ്പത്തിക രീതി മറ്റുള്ളവരില്‍ നിന്നും വ്യത്യാസമില്ല..വിവാഹം മറ്റുള്ളവരെ പോലും കടത്തി വെട്ടുന്നു...പലിശ..മദ്യം..അശ്ലീലത..കുറ്റകൃത്യങ്ങള്‍...ഇവയൊക്കെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു....എവിടെയാണ് പിഴക്കുന്നത്‌...പ്രവാചകന്റെ അനന്തര അവകാശം നല്‍കപെട്ട പ്രായോഗിക പണ്ഡിത സമൂഹം (ഇന്നത്തെ പുരോഹിതര്‍ അല്ല ) എവിടെയാണ്. സമൂഹത്തിനെ നയിക്കാന്‍ ആ വിഭാഗത്തെ സമൂഹത്തിനു അന്യമായിരിക്കുന്നു.പുരോഹിതര്‍ ജന സാഗരത്തെ തീര്‍ത്തു... സ്വലാത്ത് പാടി.. സമൂഹത്തിനെ കൊണ്ട് ഏറ്റു പാടിപിച്ചു കൊണ്ട് വേദിയില്‍ നിന്നും, വേദിയിലേക്ക് തങ്ങളുടെ വ്യക്തി പ്രഭാവതെയും, ആത്മീയ സാമ്രാജ്യത്തെയും വ്യാപിപ്പിക്കുന്ന തിരക്കിലാണ്.


സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ യുവജന വിഭാഗങ്ങള്‍ ...കമ്യൂണിസവും, മാര്കിസവും ഇടപെടട്ടെ , ജല ചൂഷണത്തിനെതിരെ മയിലമ്മമാര്‍ വരട്ടെ..പ്രകൃതി ചൂഷണത്തിനെതിരെ മേദ പട്കര്‍ ഇടപെടട്ടെ...അക്രമങ്ങള്‍ക്കെതിരെ ടീസ്ടയുടെ ശബ്ദങ്ങള്‍ വരട്ടെ...ഭൂമി കയെറ്റങ്ങല്‍ക്കെതിരെ രാഷ്ട്രീയക്കാര്‍ വരട്ടെ..ഇതൊക്കെ അങ്ങിനെ അവര്‍ നടത്തട്ടെ..


എവിടെയാണ് സൂറത്ത് ബലധിന്റെ ശബ്ദമുയരുന്നത് !


പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്തു ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മനുഷ്യര്‍, മലകള്‍ ഇടിച്ചു നിരത്തിയും, വന നശീകരണം നടത്തിയും അതുമൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ കണക്കിലെടുക്കാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ക്കു തോന്നിയ പോലെ ഭൂമിയെ ഉപയോഗിച്ച് സൃഷ്ടാവിനോട് ധിക്കാരം പ്രവര്‍ത്തിക്കുമ്പോള്‍, (സൂറ-റഹ്മാന്‍ : ഏഴ്, എട്ട്)സൃഷ്ടാവിന്റെ വചന പ്രഘോഷണം നടത്തുന്നവര്‍ക്കൊന്നും അതില്‍ "ഇസ്ലാമിനെ " കാണുവാനോ, അതിനെതിരെ പറയുവാനോ കഴിയുന്നില്ല എന്നത് വഴി കാണിക്കേണ്ട ഒരു സമൂഹത്തിനു വന്നു പെട്ട ഒരു ദുരന്തമാണ്.


പക്ഷെ , മനുഷ്യ സമൂഹത്തില്‍ നിന്നും ആരില്‍ നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്. മനുഷ്യ സമൂഹത്തില്‍, അവഗണിക്കപെടുന്ന, അവകാശങ്ങള്‍ നിഷേധിക്കപെടുന്ന, പീഡിപ്പിക്കപെടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാതെ, സ്ഥാപന വല്‍ക്കരിച്ച മത വിഭാഗത്തിന്റെ സന്ഘടനക്കകത്തു നിന്ന് കൊണ്ട് തങ്ങളുടെ സന്ഘടനക്കും, അനുയായികള്‍ക്കും ഉള്ള അവകാശത്തിനു വേണ്ടി മാത്രമായി ഒരു വിഭാഗം നേതൃത്വംതങ്ങളുടെ ശബ്ദത്തെ ഒതുക്കിയിരിക്കുന്നു. ബിംബവല്‍ക്കരിക്കപെട്ട ഒരു വിശ്വാസ കാഴ്ചപാടില്‍ നിന്ന്, മന്ത്രങ്ങളുടെയും, ബൈതിന്റെയും, പുകഴ്തലുകളുടെയും, സമ്മേളനങ്ങള്‍ ആക്കപെട്ട ദു ആ കളുടെയും ലോകത്തിനപ്പുരത്തുള്ള കാര്യങ്ങളില്‍ മതത്തിലെ ഇത്തരം നേതൃത്വ ങ്ങല്‍ക്കെന്തുകാര്യം ! അല്ലെന്കിലും പൌരൊഹിത്യതിനു സാമൂഹിക നിര്‍മിതിയില്‍ എന്ത് കാര്യം എന്ന് ചോദിക്കേണ്ടി വരുന്നതില്‍ അത്ഭുതമില്ല.


ഖുര്‍ ആന്‍ പറയുന്നു :"നിങ്ങളാണ് ഉത്തമ സമൂഹം, അവര്‍ നന്മക്കു വേണ്ടി , സല്പ്രവര്തനങ്ങള്‍ക്ക് വേണ്ടി, സാമൂഹിക നീതിക്ക് വേണ്ടി, നിലകൊള്ളുന്ന, തിന്മക്കെതിരെ ശബ്ദിക്കുന്ന സമൂഹം ആണ് "

Monday, March 30, 2009

സാമൂഹിക വ്യവസ്ഥ

വജ്ജഹഥു വജ് ഹിയ ല്ലില്ലതീ ഫതര സമാവാതി വല് അര്ള "ഹനീഫന് " മുസ്ലിമന്.....
ഇന്ന സ്വലതീ "വനുസ്കീ " വ മഹ് യായ " വമാമാതി ലില്ലാഹി...
....എന്റെ കര്മങ്ങളും, "ജീവിതവും " മരണം പോലും ഈ പ്രപന്ച്ചതിന്റെ അധിപനായ അല്ലാഹുവിനു വേണ്ടിയാണ്.... എന്ന് എല്ലാ നമസ്കാരത്തിലും അല്ലാഹുവിനോട് പ്രതി ജ്ഞ ചെയ്യുന്ന ഒരു മുസ്ലിം, നന്മക്കു വേണ്ടി മാത്രമാണ് നില കൊള്ളുക. അപ്പോള്‍ അതില് രാഷ്ട്രീയം പെടുമോ.. ഇസ്ലാമില് രാഷ്ട്രീയമുണ്ടോ ..എന്നാ ചോദ്യത്തിനു പ്രസക്തിയില്ല. രാഷ്ട്രീയം എന്നത് ജനങ്ങളുടെ പ്രശ്നങ്ങളെ ഒരു ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി

ഏറ്റെടുത്ത് പരിഹരിക്കുക എന്നാ ദൌത്യമാണ് ചെയ്യുന്നത്. സാമൂഹിക പ്രശ്നങ്ങളില് നിന്നും പ്രവാചക ദര്ശനം മാറി വെറും ആരാധന രീതിയിലേക്ക് പൌരോഹിത്യം കൊണ്ടെതിക്കുകയും, തങ്ങള്ക്കു മതത്തിന്റെ പേരില് കിട്ടേണ്ട ആനുകൂല്യങ്ങള്ക്ക് മാത്രമായി ഭൌതിക രാഷ്ട്രീയത്തെ കാണുകയും ചെയ്യുന്നു.
"വമന് ആഹ്സന് കൌലന് മിമ്മന് ദ ആ ഇലല്ലാഹി വ അമില സാലിഹന്......"
ഇതൊക്കെ വെറുതെ വായിച്ചു പോകാനല്ലാതെ... പൌരൊഹിത്യതിനു മനുഷ്യ സമൂഹത്തിന്റെ ആവശ്യങ്ങള്ക്കും, മാതൃകക്കും ചെയ്യാനായി ഒന്നുമില്ല. അതൊക്കെ ആളുകള് ഓരോ പാര്ട്ടിക്കാര് നോക്കികൊള്ളും..
ഭക്ഷണത്തിന് ശേഷം മദ്യം കഴിക്കണമെന്നും...
അവശരെ സഹായിക്കാന് ലോട്ടറി വേണമെന്നും...
സ്വവര്ഗ്ഗ വിവാഹവും, വേശ്യ വൃത്തിയും നിയമ വിധേയമാക്കണമെന്നും

മറ്റും പറയുമ്പോള്
അതിനെ കുറിച്ചൊന്നും പറയാത്ത പൌരോഹിത്യം ആകെ പറയുന്നത്..
"മത"ത്തിനു കിട്ടേണ്ട അവകാശത്തെ കുറിച്ചാണ്.
............................
ഇസ്ലാമിനെ കുറിച്ച് നടത്തിയ ഒരു ചര്ച്ചയുടെ ഭാഗമാണ് താഴെ കൊടുക്കുന്നത്. പ്രസക്തമെന്നു തോന്നുന്നതിനാല് ഇവിടെ പോസ്റ്റ് ചെയ്യുന്നു..

വിദ്യ സന്പന്നരല്ലാത്ത ഒരു വിഭാഗം പണ്ഡിത വര്ഗം നമുക്കു ചുറ്റില് ഉണ്ട് എന്നുള്ള തിരിച്ചറിവില്‍
നിന്നു അവരെ കുറ്റപെടുത്തി, അവര് പറഞ്ഞതാനസുരിച്ചുള്ള ഇസ്ലാമിനെയും ഇസ്ലാമെന്നു ധരിച്ചു , ഗീര്‍വാണം മടിക്കാനല്ല ഞാന് ശ്രമിച്ചത്. തീര്ച്ചയായും, അവരുടെ അറിവില്, അവര് അവരുടെ ബുദ്ധിവെച്ചു മനസ്സിലാക്കിയ കാര്യങ്ങള് ഒരു സമൂഹത്തിനു നല്കുന്നു. അതാണ് ഇസ്ലാം എന്ന് ബുദ്ധിയുള്ള ആരും പറയില്ല. കാരണം പൊതു സമൂഹത്തില്‍ ഇടപെടാതെ ഒരു വിഭാഗം
താടി വളര്ത്തി, മുസ്ലീം സമൂഹത്തില്‍ മാത്രം വിളമ്പുന്ന വിവര കേടുകള് ഒരുപാടു ഞാനും കേട്ടീട്ടുണ്ട്. ആ കാര്യങ്ങളൊക്കെ നേരിട്ടു അവരോട് മനസ്സിലാകുന്ന തരത്തില് വ്യക്തമാക്കുകയും ചെയ്തീട്ടുണ്ട്.

എന്റെ യുക്തിയെയും, ബുദ്ധിയെയും ഉപയോഗപെടുത്തി ഖുര്‍ ആന്‍ എപ്രകാരമാണോ മനുഷ്യനോടു പ്രകൃതിപരമായി സംവദിക്കാന് ആവശ്യപെടുന്നത് ആ രീതിയില് തന്നെയാണ് ഞാന് മനസ്സിലാക്കുന്നത്.


പൌരോഹിത്യത്തെ (പൌരോ ഹിത്യ മല്ലെന്കിലും, അന്ഞരായ സമൂഹത്തില് മനുഷ്യരുടെ പ്രശ്നങ്ങളില് ഇടപെടാത്ത, മസ്ജിധുകളില് ഒതുങ്ങി കൂടുന്ന ഒരു വര്ഗം ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല) ശക്തമായി ഇസ്ലാം വിലക്കിയത് തന്നെ ബുദ്ധിയെ തടയുന്ന ഒരു "മതം" അല്ല ഇസ്ലാം എന്ന് മനുഷ്യനെ വ്യക്തമാക്കുന്നതിനാണ്.
ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോഹിത്യ തിന്നെതിരെ

നിലകൊള്ളുവാനാണ് ഖുര്‍ ആന്‍ വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്,അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും. ഖലീഫ ഉമറിന്റെ ഭരണത്തെ കുറിച്ചു ഗാന്ധിജിയെ കൊണ്ടു പറയിപ്പിച്ചതും, ആ നീതിയുടെ ദര്‍ശനമാണ് .

അതല്ലാതെ മറ്റു മതങ്ങളുടെ പട്ടികയില്, ഗവര്മെന്റു രേഖയില്‍ മതത്തിന്റെ കോളത്തില് എഴുതുന്ന വെറും മതം അല്ല, ഇസ്ലാം. മേല്‍ പറഞ്ഞ മനുഷ്യന്റെ പ്രശ്നങ്ങളില് ഇടപെടുന്ന, നീതിയില് അധിഷ്ടിതമായ ഇസ്ലാം എന്ന ക്വാളിറ്റി മനുഷ്യരില്‍ എത്രത്തോളം ഉണ്ട് എന്നതാണ് സൃഷ്ടാവ് വിശ്വാസി എന്നതിന് മാനധണ്ടാമാക്കുന്നത്. അത് തന്നെയാണ് ഖുര്‍ ആനിലൂടെ സൃഷ്ടാവ് മനുഷ്യരോട് പറയുന്നതും.


പാരമ്പര്യമായി കിട്ടിയ ഒരു ഐടന്റിടി യുമായി ജീവിക്കുന്നവര്,പഠിക്കാനോ, ചിന്തിക്കാനോ മെനകെടാതെ, തങ്ങളുടെ ഭൌതിക വ്യവഹരന്ഗലുമായി ജീവിച്ചു പോകുന്നവര്. വിശ്വാസം എന്നത് മതങ്ങളുടെ ചില ആഘോഷ പരിപാടികളില് മാത്രം, ഒതുക്കുന്നവരോ, അല്ലെങ്കില്, ആചാരങ്ങളിലും, മതം പറയുന്ന ചില അനുഷ്ടാനങ്ങളില് ഒതുക്കി ജീവിക്കുന്നവരാണ് ഭൂരിഭാഗവും, അല്ലെങ്കില്‍ അങ്ങിനെ മാറിയിരിക്കുന്നു സമൂഹം.

കമ്മേര്ഴ്സിയലൈസ് ചെയ്ത കാലഘട്ടത്തിലാണ് നാം, ആത്മീയത എന്നത് ഒരു ചൂഷണ വ്യാപാരത്തിന്റെ പേരായി മാറിയിരിക്കുന്നു.

ഹൈടെക് ആത്മീയ നേതാക്കള് ആണ് ഹോള്സെയില് ആയി ഈ രംഗത്ത് വിശ്വസികലെന്നു പറയുന്ന, മതത്തെ തങ്ങളുടെ യുക്തിക്കു വിട്ടുകൊടുക്കാത്ത ആളുകളുടെ കൂട്ടത്തെ കയ്യിലെടുത്ത് ചൂഷണം ചെയ്യുന്നത്. എവിടെയാണോ, "ആത്മീയത" എന്ന ഒരു സ്പയ്സിനു ഇടമുള്ളത് അവിടെ, ഇത്തരം മാര്കട്ടുകള് കാണും.

ഖുര്‍ ആനെകുറിച്ചു സമൂഹത്തില് ഉള്ള അന്ജത മുതലെടുത്ത്, അല്ലെങ്കില് അത് തങ്ങളുടെ പഠനത്തിന് വിധേയമാക്കാതെ, അഭിനവ പണ്ടിതരായി ചമയുന്നവരുടെ വക്ധോരണി കെട്ട് വിഴുങ്ങി, ആത്മീയത എന്ന ഒരു സ്പയ്സ് ഇന്ത്യന്‍ സമൂഹത്തില്, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ നിര്മിക്ക പെട്ടീടുണ്ട്.

ഇസ്ലാമില്‍, ആത്മീയത എന്നതിന് സ്കോപ് ഇല്ല.കാരണം, ജീവിതത്തില് മനുഷ്യന്റെ പ്രശ്നങ്ങളില്, നീതിയില്, സമത്വത്തില്, ചൂഷണമില്ലാത്ത സാമ്പത്തിക സിസ്റ്റ്തില്, അങ്ങിനെ ഏതെല്ലാം മേഖലകളില് അത് ഇടപെടുന്നതിലാണ് അതിന്റെ " " സ്പെയ്സ്. ഇസ്ലാമിന്റെ "ആത്മീയത" അതാണ്. മനുഷ്യന് നല്‍കിയിരിക്കുന്ന ബുദ്ധിയും, ചിന്തയും, യുക്തിയും

അറിവും, എല്ലാ മേഖലയിലും ശരിയായ മാര്‍ഗ്ഗത്തില്‍
പ്രയോഗ തലത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി സംവിധാനിക്കപെട്ടീട്ടുള്ള ഈ ലോകത്തില്‍ ആ അനുഗ്രഹത്തെ അവഗണിച്ച് ജീവിക്കുക വിശ്വാസിയെ സംബന്ധിച്ച് സൃഷ്ടാവിനോട് ചെയ്യുന്ന ധിക്കാരമാണ്.

പ്രവാചകന്‍ പറഞ്ഞു "വഴിയില് നിന്നു ഒരു തടസ്സം നീക്കുന്നത് മുസ്ലീം എന്നുള്ളതിന്റെ ലക്ഷണമാണ്. "നിങ്ങള് വിനയതോട് കൂടി നടക്കുക" . " നിങ്ങള് അയല്ക്കാരുടെ ക്ഷേമം അന്ന്വേഷിക്കെണ്ടാതുണ്ട്
അയല്ക്കാരന് (നാല്പതു വീടുകള് പരിതി) പട്ടിണി കിടക്കുമ്പോള്, വയറു നിറച്ചു
ഭക്ഷണം കഴിക്കുന്നവന് മുസ്ലീങ്ങളില് പെട്ടവന് അല്ല" എന്ന് പ്രവാചകന് പറയുന്നു.
"ദാഹിച്ചു വരുന്ന ഒരു പട്ടിക്കു, വെള്ളം കൊടുക്കുന്നുവേന്കില് അതില് പോലും സൃഷ്ടാവ് പുണ്യം നല്കുന്നു". വിശ്വാസം അങ്ങിനെയാണ്
തന്റെ അറിവില്ലായ്മ കൊണ്ടു "അവിശ്വാസിയായ "ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ ഒരു
പട്ടിക്കു(തൊട്ടാല്‍ ഏഴ് വട്ടം കുളിക്കേണ്ടി വരുന്ന ഒരു സൃഷ്ടി) വെള്ളം കൊടുത്തതിന്റെ പേരില് സ്വര്ഗ്ഗാവകാശിയായി എന്ന് പ്രവാചകന് പറയുമ്പോള്, ഇസ്ലാമിലെ ആത്മീയത എന്താണ് എന്ന്
വിവരമുള്ളവര്ക്ക് മനസ്സിലാവും, മനസ്സിലാക്കിയീട്ടുണ്ട്.


ഖുര്‍ ആന്‍ മനുഷ്യനോടു ചോദിക്കുന്നത് തന്നെ, "സമൂഹത്തിന്റെ പ്രശ്നങ്ങളില് ഇടപെടാതത്തിനു നിങ്ങള്ക്ക് എന്തുണ്ട് ന്യായം എന്നാണ്. " സ്ത്രീകളുടെ, കുട്ടികളുടെ, പീടിപ്പിക്കപെടുന്നവരുടെ അവകാശങ്ങള് തടയുന്നവര്ക്കെതിരെ ,ചൂഷണത്തിനെതിരെ, പലിശക്കെതിരെ, മദ്യത്തിനെതിരെ, മനുഷ്യനെ ചൂഷണം ചെയ്തു ധനം കവരുന്ന പൌരോതിത്യതിനെതിരെ നിലകൊള്ളുവാനാണ് കൂര് ആന് വിശ്വസമെന്നതിന്റെ പ്രയോഗികതയായി വരച്ചു കാണിക്കുന്നത്.അത് തന്നെയാണ് ഇസ്ലാം എന്ന് പറയുന്നതും.""

യഥാര്ത്ഥ അനുഭവത്തില് നിന്നുള്ള തിരിച്ചറിവാണ് ഒരു മനുഷ്യനെ സൃഷ്ടാവിനെയും, പിന്നെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ബോധ്യ്പെടുതുന്നത്. അതിന് മാത്രമെ ലക്ഷ്യ ബോധമുള്ള, ഒരു സമൂഹത്തെ നിര്മിക്കാന് കഴിയൂ. മത പുരോഹിതര് വ്യക്യനിക്കുന്ന കഥകള്ക്കും, ഭാവനകള്ക്കും എത്രയോ അതീതമാണ് യഥാര്ത്ഥ സത്യങ്ങള്‍ !



Tuesday, March 24, 2009

ജന്മ ദിനം, ആരുടെ മാതൃക !"

പ്രവാചകനില്‍ നിങ്ങള്ക്ക് ഉത്തമമായ മാതൃകയുണ്ട്‌. (വിശുദ്ധ കുര്‍ ആന്‍, അഹ്സാബ് - 33:21))
ഇന്നേ ദിവസം ഇസ്ലാം പൂര്‍ണമായിരിക്കുന്നു...അള്ളാഹു ദീനിനെ പൂര്‍ണമാക്കി തൃപ്തിപെട്ടിരിക്കുന്നു. (അല്‍ മാ ഇദ - 5:3)


വര്‍ഷ വര്‍ഷങ്ങളില്‍ വളരെ പ്രധാന്യത്തോട്‌ കൂടി പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു സംതൃപ്തി അടയുകയാണ് ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗം. പ്രവാചകന്‍ ഒരു ആരാധ്യ പുരുഷന്‍ എന്ന രീതിയില്‍ ആണ് സമൂഹ മധ്യത്തില്‍ ഇവര്‍ അവതരിപ്പിച്ചു കൊണ്ട് ഇതര മത ങ്ങളെ പോലെ ആഘോഷിക്കുന്നത്.
എന്ന് മുതലാണ്‌ ഇത്തരം ഒരു രീതി നമ്മുടെ സമൂഹത്തില്‍ അരങ്ങേറിയത്...
ആരാണ് ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചത്...
എവിടെ നിന്നാണ് പുരോഹിതര്‍ ഇത്തരം ആചാരങ്ങള്‍ കടം കൊണ്ട് അവതരിപ്പിച്ചത്...
ശബ്ദ മുഖരിതമായ മൌലീധുകളും, സ്വലാതുകളുമാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചു സമൂഹത്തെ തെറ്റി ധരിപ്പിച്ചു ഇസ്ലാമിന്റെ മാതൃക സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക , സാംസ്‌കാരിക കര്‍മ മേഘലയില്‍ നിന്ന് അകറ്റിയത് പൌരൊഹിത്യമല്ലതെ പിന്നെ എന്താണ്...
സമൂഹത്തിനു ഒരു മാതൃകയില്ലാത്ത വിധം ഇസ്ലാം വെറും "മതം" മാത്രമായി ചുരുങ്ങിയിരിക്കുന്നു..
പ്രവാചകന്റെ ജന്മദിനം..

ഇരുപത്തിമൂന്ന് വര്ഷം സാമൂഹിക മേഖലകളില്‍ ഇടപെട്ട് അനീതിക്കും, അശ്ലീലതക്കും, അനാചാരത്തിനും, മദ്യത്തിനും, ചൂഷണത്തിനും, സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെ ഒരു അനിസ്ലാമിക സമൂഹത്തില്‍ പ്രായോഗികമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച പ്രവാചകന്‍..
ആ മാതൃക ഇന്നത്തെ പുരോഹിത വര്‍ഗ്ഗം മാറ്റിവച്ചു, ആ മഹാനായ പ്രവാചകനെ വാഴ്ത്തി പ്രവാചകന്‍ എതിര്‍ത്ത, അന്യമാക്കിയ പൌരോഹിത്യം പൌരൊഹിത്യമല്ല എന്ന് പറഞ്ഞു അന്ജരായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അനുയായികളാക്കി.. "അല്ലാഹുവിന്റെ വ്യവസ്ഥ (ദീന്‍) മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത്" എന്ന സൃഷ്ടാവിന്റെ വചനം തിരസ്കരിച്ചു സ്ഥാന മാനങ്ങളും, സാമ്പത്തികങ്ങളും ലക്ഷ്യങ്ങലാക്കി മത "പണ്ഡിതര്‍" വാദ പ്രതിവാധങ്ങളും, മന്ത്രോച്ചാരണ , പ്രാര്‍ത്ഥന പരിപാടികള്‍ സംഘടിപ്പിച്ചു സമൂഹത്തെ വിഘടിപ്പിച്ചു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക്‌ മാതൃകയായി വരേണ്ട സമൂഹം "ആമീന്‍ " മാത്രം പറയുന്ന ഒരു ആള്കൂട്ടമായി മാറി. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കു അന്യമാകുന്ന തലത്തിലേക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യക്യാനിച്ചു, സൃഷ്ടാവ് കൊടുത്ത കഴിവുകളെ നിഷ്ക്രിയമാക്കി. ബഹു ഭാര്യാത്ത നിയമങ്ങളെ പരിഹാസ്യമാക്കുന്ന രീതിയില്‍ ഇസ്ലാമില്‍ അവരെ "ഒരു കാര്യത്തിന് മാത്രമെന്ന രീതിയില്‍" അവതരിപിച്ചു മുസ്ലീം സ്ത്രീകളെ സമൂഹത്തില്‍ അപഹാസ്യരാക്കി.


പ്രവാചകന്റെ മാതൃകയാവേണ്ട പണ്ഡിതര്‍ പുരോഹിതരായി മാറിയതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ മേഘലകളിലും വെളിവായി. മനുഷ്യനെ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ഭൌതിക, ചൂഷണ വ്യവസ്തികളില്‍ മോചിപ്പിക്കുവാന്‍ സൃഷ്ടാവ് അവതരിപ്പിച്ച ഒരു മാതൃക വ്യവസ്ഥിതി വെറും "മതമായി" മാറി. ജനങ്ങള്‍ക്ക്‌ വേണ്ടി നീതിയില്‍ അധിഷ്ടിതമായ ഒരു മാതൃക സാമൂഹിക രാഷ്ട്രീയം പരിച്ചയപെടുതുന്ന ഇസ്ലാമിനെ ഇന്നത്തെ "ഭൌതിക " രാഷ്ട്രീയവുമായി തുലനം ചെയ്തു ഇസ്ലാമില്‍ രാഷ്ട്രീയമില്ലെന്ന് വ്യാഖ്യാനിച്ച പുരോഹിതര്‍ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിച്ചു തങ്ങളുടെ നിലനില്‍പ്പിനായി വോട്ടു ബാങ്കു രാഷ്ട്രീയം ഉപയോഗിച്ചു.


അങ്ങിനെ സൃഷ്ടാവ് സംവിധാനിച്ച മനോഹരമായ ജീവിത വ്യവസ്ഥിതി സമൂഹത്തില്‍ അങ്ങിനെ തെറ്റിധരിപ്പിക്കപെട്ടു.
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന്‍ പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന്‍ "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക്‌ ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്‍കിയിട്ടാണ് വിട പറഞ്ഞത്.
പക്ഷെ...


അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന്‍ മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന്‍ ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന്‍ കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല്‍ അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല. പിന്നെ...


അതിനേക്കാള്‍ വലിയ പ്രവാചക സ്നേഹം ഈ കാലഘട്ടത്തില്‍ ജാഥയും, മൌലീടുമാനെന്ന്നു സമൂഹത്തോട് പറയുന്നവര്‍ ആരുടെ മാതൃകയാണ് പിന്‍ പറ്റുന്നത്.
ഇനി ഒരു പ്രവാചകന്‍ വരാനില്ല..അപൂര്നമല്ല എന്ന രീതിയില്‍ ഒരു കാര്യവും പുതിയതായി ചേര്‍ക്കെന്ടതുമില്ല..പുതിയത് ചേര്‍ത്താല്‍ അത് ബിദ് അത്താണ് . (ബുഖാരി, മുസ്ലിം) അവര്‍ അല്ലാഹുവിനു ജ്ഞാനംമില്ലെന്ന പോലെ അല്ലാഹുവിന്റെ ദീനില്‍ കൈ കടത്തിയതിന്റെ പേരില്‍ ശിക്ഷക്ക് അര്‍ഹരുമാണ്....
ജന്മദിന ആഘോഷങ്ങലെന്ന പ്രകടനാത്മക പ്രവര്‍ത്തികള്‍ അല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന ആദര്‍ശം. അത്തരം കാട്ടി കൂട്ടലുകള്‍ക്ക് അതീതമായ , മുഴുവന്‍ മനുഷ്യ സമൂഹത്തിനുള്ള സൃഷ്ടാവിന്റെ പവിത്രമായ സന്ദേശം ആണ് അത്.


അള്ളാഹു പ്രപന്ചത്തില്‍ തുറന്നിട്ടിരിക്കുന്ന വൈജ്ഞാനിക മേഖലകളെ, ഗവേഷണം ചെയ്യുന്ന, നിരീക്ഷിക്കുന്ന, പഠനത്തിന്‌ വിധേയമാക്കുന്ന, ഒരു വിഭാഗ മാവണം യഥാര്‍ത്ഥ പണ്ഡിതര്‍. അവര്‍ക്ക് മാത്രമേ മനുഷ്യ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയൂ.

Sunday, March 8, 2009

മദു ഹു റസൂല്‍

ഒരു പ്രവാചക ജന്മദിനം കൂടി

ഇനി വേദികള്‍ മദ് ഹുകള്‍ക്കായി മാറ്റി വെക്കാം, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, മൌലീടുകള്‍ , അന്നദാനങ്ങള്‍ തുടങ്ങി അനേകം പരിപാടികള്‍...

ഇങ്ങിനെയൊക്കെയാണ് പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കല്‍...

ഈ ദിവസം കഴിഞ്ഞാല്‍ പിന്നെ എങ്ങിനെ സ്നേഹം പ്രകടിപ്പിക്കും..

ഈ സ്നേഹ പ്രകടനമൊക്കെ പ്രവാചകന്‍ അറിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍... ഉം !

പ്രവാചകന്‍ ഹജ്ജത്തുല്‍ വദാ ഇല്‍ ജനങ്ങളോട് പറഞ്ഞു

ഞാന്‍ രണ്ടു കാര്യങ്ങള്‍ നല്‍കുന്നു, അത് ജീവിതത്തില്‍ പാലിക്കണം.

കുര്‍ ആന്‍ , എന്റെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍.

അതാണ്‌ വിജയത്തിലേക്കുള്ള മാര്‍ഗം.

രണ്ടേ രണ്ടു ആഘോഷങ്ങള്‍, ഒന്ന് വ്രതം അവസനിക്കുന്നതിനോട് അനുബന്ധിച്ച്, ഈദ് ഉല്‍ ഫിതര്‍ രണ്ടു, ഹജ്ജിനോട് അനുബന്ധിച്ച്, ഈദ് അല്‍ അദ് ഹ.

.............................

എപ്പിസോട് രണ്ടു, ലോകേശന്‍ കേരളം ...

അപ്പോള്‍ ജന്മ ദിനം ആഘോഷിക്കെണ്ടേ, വേണം.

പ്രവാചകന്‍ പറഞ്ജീട്ടില്ലെന്കിലും നമുക്ക് ആഘോഷിക്കാം. എന്തെ, മറ്റുള്ളവര്‍ ആഘോഷിക്കുന്നില്ലേ.

നമുക്ക് എന്ത് കൊണ്ട് ആയികൂടാ !

ക്രിസ്തു ജയന്തി (ക്രിസ്തുമസ്),

ശ്രീ കൃഷ്ണ ജയന്തി, ശ്രീ നാരായണ ജയന്തി.. പിന്നെ നമുക്ക് എന്ത് കൊണ്ട്.???

ഇബ്രാഹിം പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന് കുര്‍ ആന്‍ പഠിപ്പിക്കുന്നുപ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്‌ എന്നും ...

മുന്‍ കഴിഞ്ഞ പ്രവാചകരുടെ ജന്മ ദിനങ്ങള്‍ പ്രവാചകന്റെ കാലത്ത് പോലും പ്രവാചക ചര്യയില്‍ പോലും മാതൃകയായി കാണാന്‍ കഴിയില്ല.

പക്ഷെ, ഇതൊന്നും ഇല്ലെന്കിലും എല്ലാവരെക്കാളും വിവരമുള്ള "നമ്മുടെ മത നേതൃത്വം" ഇതൊക്കെ നിര്‍മ്മിച്ച് സ്നേഹം ഹോള്‍ സെയിലായി വിറ്റു കൊണ്ടിരിക്കും.

അതാണ്‌ സ്നേഹം പ്രകടിപ്പിക്കല്‍ എന്ന് കരുതി സമൂഹവും പ്രവാചകന്റെ ജീവിത പാഠങ്ങള്‍ വിസ്മരിക്കും. കൂട്ട ദിക്റുകള്‍ കേട്ടിരിക്കുന്ന കൂട്ട സ്വലാത്ത് ചൊല്ലുന്ന സദസ്സുകളെ നോക്കിയിരിക്കുന്ന, അതിനായി അനുഗ്രഹം ചൊരിയാന്‍ മാത്രമുള്ള താണു തങ്ങള്‍ മനസ്സിലാക്കിയ അള്ളാഹു വെന്നു പറഞ്ഞു ഒരു ജനതയെ "ആത്മീയ" കേന്ദ്രങ്ങളിലേക്ക് നയിക്കുന്നു. ആയിരത്തി നാനൂറു വര്ഷം മുമ്പ് പ്രവാചകന്‍ തിന്മയില്‍, അശ്ലീലതയില്‍, ചൂഷണത്തില്‍, പൌരൊഹി ത്യത്തില്‍ മുങ്ങിയ ഒരു ജനതയെ അതില്‍ നിന്ന് വിമോചിപ്പിക്കാന്‍ കുര്‍ ആന്റെ ശബ്ദമായി.ആ കുര്‍ ആന്‍ ജനതയെ മാറ്റി മറിച്ചു, വിശ്വാസം മനുഷ്യനെ എങ്ങിയെ നയിക്കണം എന്ന് പഠിപ്പിച്ചു.സൃഷ്ടാവ് ആവശ്യപെടുന്നത് വെറും പ്രീതിപെടുതുന്ന വിഗ്രഹ ആരാധന പോലുള്ള ഒരു ആരാധന അല്ലെന്നും, ജീവിതത്തിന്റെ സകല മേഘലകളിലും, നന്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആരധനയെന്നും ഇരു പത്തി മൂന്നു വര്‍ഷത്തെ പ്രവാചക ജീവിതം ജനങ്ങള്‍ക്ക്‌ വരച്ചു കാണിച്ചു.

പുന്ചിരിക്കുന്നത്, വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നത്,ഭക്ഷണം നല്കുന്നത് , രോഗിയെ സന്ദര്‍ശിക്കുന്നത് തനിക്കു ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി (കൊടുക്കാന്‍ ) ഇഷ്ടപെടുന്നത് ..

നല്ല വാക്ക് പറയുന്നത് ..

അങ്ങിനെ ചെറുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങള്‍ പോലും ഇസ്ലാം ഉള്‍കൊള്ളുന്നു വെന്നു പഠിപ്പിക്കുമ്പോള്‍, ജീവിതത്തിന്റെ സമസ്ത മേഘലകള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കിടക്കുന്നു.

പക്ഷെ..ആ മേഘലകള്‍,. അതൊക്കെ ബുദ്ധിമുട്ടാണ്.

പ്രവാചകനോട് സ്നേഹം പ്രകടിപ്പിക്കാന്‍ നമുക്ക്ഒരു ജാത സന്ഘടിപ്പിക്കാം..മൌലീട് പാടാംഭക്ഷണം ഉണ്ടാക്കി നേര്ച്ച കഴിക്കാം..പെട്രോള്‍ കത്തിച്ചു വാഹന ജാഥ ....നേതാക്കള്‍ മുന്നിലുണ്ട് , വെള്ളമുണ്ടും, വെള്ള ഷര്‍ട്ടും , വെള്ള തൊപ്പിയും, ഇട്ടു നമ്മളെ നയിക്കാന്‍ !

Saturday, February 28, 2009

മാതൃക സമൂഹം


"സര്‍വ ലോക പരിപാലകനായ സൃഷ്ടാവ്"""

എല്ലാം അറിയുന്നവന്‍"ആകാശ ഭൂമികളില്‍ അവനാണ് " അല്ലാഹു"

പ്രപന്ച്ചതിന്റെ സൃഷ്ടി മനുഷ്യനില്‍ എന്നും ആശ്ചര്യവും, അത്ഭുതവും നല്‍കുമ്പോള്‍ അവന്‍ അറിയാതെ ചിന്തിച്ചു പോകും. ആരാണ് ഈ മഹാപ്രപന്ച്ചതിന്റെ നിര്‍മ്മാതാവ്.


"ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും ചിന്തിച്ചു പഠന വിധേയമാക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്" (ആലു ഇമ്രാന്‍ - വിശുദ്ധ ഖുര്‍ ആന്‍)


മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ കാണുന്ന പ്രപന്ച്ത്തിലെ ഈ പ്രതിഭാസം ഒരു ഗൌരവമായ ചിന്തയിലേക്ക് മനുഷ്യനെ നയിക്കാറില്ല. ഇതെല്ലാം അങ്ങിനെ സംഭവിക്കുന്നു എന്നതിനപ്പുറം അതിന്റെ സംവിധാനതെയോ, അതിന്റെ സമയ ക്ലിപ്തമായ ഭ്രമണ ത്തെയോ, ഒന്നും മനുഷ്യന്റെ യഥാര്‍ത്ഥ വിശ്വാസത്തിനു ഹേതുവാകുന്ന ഘടകത്തില്‍ ഇതൊന്നും ഭാഗമല്ല. പാരമ്പര്യ മായി കിട്ടുന്ന ഒരു മത ഐടന്റി റ്റിയില്‍ നിന്ന് വിശ്വാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്നു എന്നതിനപ്പുറം സൃഷ്ടാവിനെ അറിഞ്ഞു കൊണ്ടുള്ള വിശ്വാസം എന്നത് ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് വിഷയം ആവാറില്ല.


"വഴിയില്‍ നിന്ന് തടസ്സം നീക്കി കളയുന്നത്" വിശ്വാസത്തിന്റെ ഭാഗമായി പ്രകടമാകുന്നത് അത് എത്രത്തോളം ജീവിതത്തില്‍ സൂക്ഷമാതക്ക് പ്രേരകമാകുന്നു എന്ന് കാണിക്കുന്നു.


"സഹോദരനോട് പുന്ചിരിക്കുന്നത്"


"മൃഗങ്ങളോട് കരുണ കാണിക്കുന്നത്" ദാഹിച്ചു വളഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ അറിവില്ലായ്മ കൊണ്ട് അവിശ്വാസി ആയിട്ട് പോലും സ്വര്‍ഗ്ഗത്തിനു അര്‍ഹനക്കിയ ഒരു കര്‍മം.


എത്രത്തോളം ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇതു സജീവമാകണം എന്ന് സൂചിപ്പിക്കുന്നു.ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. ദൈവത്തെ വെറുതെ വാഴ്ത്തി, മന്ത്രങ്ങള്‍ ഉരുവിട്ട്, പ്രീതിപെടുതുന്ന ഒരു ദൈവ സന്കല്പത്തെ യുക്തിയുടെ ഭാഷയില്‍ കുര്‍ ആന്‍ അന്യമാക്കുന്നു. പൌരോഹിത്യ ഉദര പൂരണ തിനെ യും പൌരോഹിത്യത്തെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ താക്കീതു ചെയ്യുകയും ചെയ്യുന്നു.


സൃഷ്ടാവിനെ വിശേഷിപ്പിക്കുവാന്‍ സൃഷ്ടാവിന്റെ നൂറു ഗുണ വിശേഷനങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ മനുഷ്യനെ കുര്‍ ആനിലൂടെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിത വ്യവഹാരങ്ങളില്‍, സാമൂഹിക ജീവിതത്തില്‍ ഒന്നും സൃഷ്ടാവിന്റെ ഈ ഗുണവിശേഷണങ്ങള്‍ക്ക് പ്രകടമായ സ്ഥാനം ഇല്ല. ഇസ്ലാം എന്നത് അതിന്റെ പാരമ്പര്യ അനുയായി വൃന്ദങ്ങളില്‍ ഒതുങ്ങി, മത ആചാരങ്ങളുമായി കൊണ്ട് നടക്കേണ്ടാതാനെന്ന പൌരോഹിത്യ കാഴ്ചപ്പാടില്‍, പ്രവാചകന്മാര്‍ സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ സന്ദേശത്തിലൂടെ ഏറ്റെടുത്ത സാമൂഹിക ദൌത്യം പാടെ വിസ്മരിക്കപെട്ടു. ഇസ്ലാമിന്റെ വെളിച്ചം പറത്തുന്നതിനു പകരം, തങ്ങളിലേക്ക് തന്നെ ഒതുങ്ങി കൂടി പൌരോഹിത്യം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വാസികളെ വെറും വിശ്വാസികളായി തളച്ചിട്ടു. തങ്ങളാണ് "ബുദ്ധി കേന്ദ്രങ്ങലെന്നു" സ്വയം അവരോധിച്ചു ഇസ്ലാമിലെ പ്രായോഗിക നിയമങ്ങളെ, സന്ദര്‍ഭങ്ങളെ വിസ്മരിച്ചു തങ്ങള്‍ക്കു തോന്നിയ ന്യായീകരണങ്ങള്‍ വിളിച്ചു പറഞ്ഞു വിവാധങ്ങലാക്കി. ജീവിതം സൃഷ്ടാവിന്റെ സ്മരണയില്‍ നയിക്കണമെന്നതിനു പകരം, ധിക്രുകള്‍ക്കും, സ്വലാതുകള്‍ക്കും, വേദിയും, വാര്‍ഷികവും നിര്‍ണ്ണയിച്ചു ആളുകളെ "നിഷ്ക്രിയരായ വിശ്വസികളാക്കി" മാറ്റിയപ്പോള്‍ സാമൂഹിക വിഷയങ്ങള്‍ ഇസ്ലാമിന്റെ ഭാഗമെന്നത് സമൂഹം തന്നെ മറന്നു. ആ മേഘല ഭൌതിക പ്രത്യയ ശാസ്ത്രങ്ങള്‍ക്കു തുറന്നിട്ടു കൊടുത്തു, അനുയായികള്‍ക്ക് നേടാനുള്ളത് അവരില്‍ നിന്നും വാങ്ങി, "ആത്മീയത" യില്‍ സുഷുപ്തി നേടി. ഇസ്ലാം കര്‍ശനമായി നിരോധിച്ച കാര്യങ്ങളില്‍ (പലിശ, സ്ത്രീധന, മദ്യ തുടങ്ങിയ) വിശ്വാസികളുടെ ജീവിതം (ഇടപെടലുകള്‍) മറ്റുള്ളവരില്‍ നിന്നും വിത്യസമില്ലാതെയായി.


" അല്ലാഹുവിന്റെ കോപത്തിന് പാത്രി ഭൂതരായ വിഭാഗത്തെ കുറിച്ച്" കുര്‍ ആന്‍ വ്യക്തമായി പറയുന്നത്, അതിനെതിരെയുള്ള ഒരു വിഭാഗത്തെ, ഒരു മാതൃക സമൂഹത്തെ, മനുഷ്യ സൃഷ്ടിയുടെ ആദ്യം മുതല്‍ ഇന്നേ വരെയുള്ള ജീവിത മേഘലയെ സ്വാധീനിക്കുന്ന, പരിഹാരമാകുന്ന ഒരു ദര്‍ശനത്തെ, സംഹിതയെ മനുഷ്യന് വേണ്ടി പ്രവചകരിലൂടെ പ്രയോഗ വല്‍ക്കരിച്ച് പരിചയപെടുത്തി നില കൊള്ളേണ്ട സമൂഹത്തെ ചൂണ്ടി കാണിച്ചുകൊണ്ടാണ്.

അവരാണ് മാതൃക, അവരാണ് അല്ലാഹുവിന്റെ ദാസന്മാര്‍, അവരാണ് വിജയികള്‍ എന്ന് കുര്‍ ആന്‍ അടിവരയിട്ടു പറയുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ മതവും, അതിനു പുറത്തു ഭൌതിക കാര്യങ്ങളില്‍ ഇതര മനുഷ്യ നിര്‍മിത പ്രത്യയ ശാസ്ത്രങ്ങളും കൊണ്ട് നടക്കുന്ന മനുഷ്യര്‍ തങ്ങളുടെ ധിക്രുകളില്‍ വഴ്തലുകളില്‍ തൃപ്തിപെട്ടു ഇരിക്കുന്ന ഒരു "പൂജാ ദൈവ" സന്കല്പത്തെ കൊണ്ട് നടക്കുന്നു. ജീവിതത്തിന്റെ മറ്റു മേഘലകളില്‍, സമൂഹത്തില്‍ സൃഷ്ടാവിനെ അകറ്റി നിറുത്തി "പൂജാ സ്ഥലങ്ങളില്‍" മാത്രം ഒതുക്കി വാഴ്ത്തുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രം ഉള്ള ഒരു "ചെറിയ" അരൂപിയായ ദൈവ സന്കല്പത്തെ കുടിയിരുത്തി. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്ക് പോലും എടുത്തു പ്രഹരിക്കുവാനും, തീയിലിട്ടു കരിക്കുവാനും, തന്നെ വാഴ്ത്തി ഇരിക്കുന്നവരെ സ്വര്‍ഗ്ത്തിലിട്ടു സുഖിപ്പിക്കുവാനും മാത്രം ഉള്ള ഒരു "ആളായി" സൃഷ്ടാവിനെ പൌരോഹിത്യം സന്കല്‍പ്പിക്കുകയും, അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ സൃഷ്ടാവ് മനുഷ്യന് നല്കിയ ബുദ്ധിയും, കഴിവും ഉപയോഗിക്കുന്നതില്‍ സമൂഹം വളരെ പിറകിലായി. പുരോഹിതരുടെ ആത്മീയ

സ മ്മേലനങ്ങളില്‍ , അവരുടെ ജല്പനങ്ങളില്‍ ആള്‍ കൂട്ടങ്ങളും , ശബ്ദങ്ങളും മാത്രമായി സമൂഹം മാറി. നേതാക്കള്‍ അവരെ തങ്ങളുടെ പിന്നാലെ ജേയ് വിളിച്ചു വരുന്ന, സൃഷ്ടാവിന് ജെയ് വിളിക്കുന്ന ആളുകളാക്കി മാറ്റി.
നിങ്ങള്‍ സമൂഹത്തില്‍ ഉത്തമരായ സമൂഹമാണ്, " കാരണം" നിങ്ങള്‍ നന്മക്കു വേണ്ടി നിലകൊള്ളുന്നവരും , തിന്മക്കെതിരെ ശബ്ധിക്കുന്നവരുമാണ്"

അപ്പോള്‍ അതാണ്‌ ഇസ്ലാം,

പിന്നെ എവിടെയാണ് നമുക്ക് വഴിപിരിയെണ്ടി വന്നത്.ഇസ്ലാമില്‍ നിന്നും നമുക്ക് ഇഷ്ടമുള്ളത് എടുത്തു, ബാക്കി പുറത്തു വെച്ചത്.

പ്രാര്‍ത്ഥിക്കാനുള്ള ചുരുങ്ങിയ സമയം കഴിച്ചു ഭൂരി ഭാഗം നമ്മള്‍ നീക്കി വെച്ചത് എന്ത് ഭൌതിക ആദര്‍ശത്തിന്റെ ദഅവതിനു വേണ്ടി എന്നത് ഗൌരവ മേറിയ ചിന്തക്ക് ഹെതുവാകെണ്ടാതുണ്ട്.

ന്യൂനപക്ഷമെന്ന ലേബല്‍ നില നിര്‍ത്തി അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാന്‍ കിട്ടിയ ഒരു മാര്‍ഗമായി ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ "നിങ്ങള്‍

ഉത്തമ സമൂഹമാണ് എന്ന്" പറഞ്ഞ കുര്‍ ആന്‍ വചനത്തെ നമ്മള്‍ മറക്കുന്നുണ്ടോ. നിങ്ങളാണ് ഉന്നതര്‍, പ്രവാചകര്‍ വാര്‍ത്തെടുത്ത സമൂഹംഅവര്‍,

വിജ്ഞാനത്തില്‍,

ശാസ്ത്രത്തില്‍

സന്ഘെതികത്തില്‍

ഗവേഷണത്തില്‍

കണ്ടുപിടുത്തങ്ങളില്‍ എല്ലാം ഉന്നതിയില്‍,

കാരണം അള്ളാഹു തിരഞ്ഞെടുത്തത്‌ ബുദ്ധി ഉപയോഗിക്കുന്ന സമൂഹത്തെയാണ്.

പക്ഷെ, നമ്മള്‍ എവിടെയാണ്....

തര്‍ക്കങ്ങളില്‍, മരിച്ചവരോട് പ്രാര്‍ത്തി ക്കാമോ, ജിന്നുകളോട് പ്രാര്‍ത്തി ക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ,

പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...ഇങ്ങനെ "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു സമൂഹത്തെ ഇതര സമൂഹത്തില്‍ അപഹസിക്കുന്ന പൌരോഹിത്യത്തിന്റെ തടവറയിലാണ് ഇന്നത്തെ "മാതൃക സമൂഹം" !

ആരാണ് ബുദ്ധി ഉപയോഗിക്കുന്നവര്‍... ഏത് കര്‍മ മേഘലയില്‍ ആണ്
സമൂഹത്തിന്റെ ബുദ്ധി ഉപയോഗിക്കുന്നത് .
ശാസ്ത്രത്തിനു മഹത്തായ സംഭാവനകള്‍ നല്‍കാന്‍ പ്രേരകമായ ദര്‍ശനം !

ഇബ്നു സീനയും, ഇബ്നു രാസീയും, അല്‍ ജെബരും, ഇബ്ന്‍ ഹൈതമും, അല്‍ ഖവരിസ്മി തുടങ്ങി അനേകം ശാസ്ത്രഞ്ഞര്‍ക്ക് ജന്മം കൊടുത്ത ദര്‍ശനം !

ടെക്നോളജിയും, വാര്‍ത്ത വിനിമയവും, ബ്രോശരുകളും, മൈക്കുകളും, പരസ്യങ്ങളും, മാഗസിനുകളും, ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇസ്ലാം ലോകത്ത് പടര്‍ന്നത് ഒരു മാതൃകാ സമൂഹത്തിന്റെ ജീവിതത്തിലൂടെ മാത്രമാണ്.

ഇപ്പോള്‍ ഇസ്ലാം സമൂഹത്തിനു മുമ്പില്‍ ബ്രോശരുകളിലൂടെ പരിച്ചയപെടുതുന്ന , തര്‍ക്കങ്ങളുടെ, വാര്ഷികങ്ങളുടെ, നേതാക്കളുടെ അണികളായി മാത്രം അറിയുന്ന സമൂഹമായി ചുരുങ്ങിയിരിക്കുന്നു.

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.!!!

കാലം സാക്ഷി, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും, നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും നേരായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ......സത്യത്തിനു വേണ്ടി നില കൊള്ളുകയും .....സത്യത്തിനു വേണ്ടി നില കൊള്ളുകയും.....ചെയ്തവര്‍ ഒഴികെ (വല്‍ അസര്‍ : വിശുദ്ധ ഖുര്‍ ആന്‍)

പക്ഷെ, എവിടെ ആ സമൂഹം !

എന്നീട്ടും ഈ "മാതൃക സമൂഹത്തിനു, അഭിനവ പണ്ഡിതര്‍ക്കു"സംശയമാണ്...എന്തൊക്കെയാണ് സത്യത്തിന്നു വേണ്ടി നില കൊള്ളേണ്ട കാര്യങ്ങള്‍ ..എന്തൊക്കെയാണ് നല്ല കാര്യങ്ങള്‍...എങ്ങിനെയാണ് മാതൃക സമൂഹം ആകേണ്ടത് ....

Thursday, January 15, 2009


"അവര്‍ പലസ്തീനികളുടെ ജന്മഭൂമി തേടി വന്നു
ഞങ്ങള്‍ പ്രതികരിച്ചില്ല,
കാരണം ഞങ്ങള്‍ പലസ്തീനികളല്ലായിരുന്നു


അവര്‍ പിന്നെ വന്നത് നിങ്ങളെ തേടി
അപ്പോഴും ഞങ്ങള്‍ പ്രതികരിച്ചില്ല,

കാരണം ഞങ്ങള്‍ നിങ്ങളില്‍ ഇല്ലായിരുന്നു
പിന്നെ അവര്‍ ഞങ്ങളെ തേടി
എത്തിയപ്പോള്‍
ഞങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്
ആരും തന്നെ ഉണ്ടായിരുന്നില്ല" !
ജന്മ ഭൂമിയില്‍ പലസ്തീനികള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന കാഴ്ച യാണ് ഇന്നു ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മേല്‍ മാരകമായ ബോംബുകള്‍ വര്‍ഷിച്ചു സംഹാരം തുടരുമ്പോള്‍, ആ കിരാത പ്രവര്‍ത്തി അവസാനിപ്പിക്കുന്ന ഒരു ശബ്ദം പോലും ലോകത്തില്‍ ഉയരുന്നില്ല എന്നത് മറ്റൊരു ദുരന്തമാണ്. മനുഷ്യര്‍ എന്ന പരിഗണന പോലും കൊടുക്കാത്ത വിധം പിഞ്ചു കുട്ടികളടക്കമുള്ള ജീവിതങ്ങളാണ് ബോംബ് വര്‍ഷത്തില്‍ ഇല്ലാതാകുന്നത്.

മനുഷ്യത്വം മരവിച്ചിരിക്കുന്നു.
നീതിയും ലോകത്ത് അന്യമാകുന്നു

അസ്വാതന്ത്ര്യത്തിന്റെ കൈപ്പു നീരില്‍ ജീവിതം ഒരു ദുരന്തമായി അനുഭവിക്കുന്ന ഒരു സമൂഹം, പീടിപ്പിക്കപെടുന്ന ആ മനുഷ്യര്‍ക്ക്‌ വേണ്ടി,
നീതിയുടെ വിജയത്തിന് വേണ്ടി ശബ്ദിക്കുന്നത്‌
ഇസ്ലാമികം
എന്നത് കൊണ്ട് അവര്ക്കു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയായി

പ്രഥമ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.