Tuesday, June 21, 2011
പൊളിചെഴുതെണ്ട മദ്രസ സിലബസ് !!
പകരുന്നു. ശേഷം അതേ കുറിച്ച് ആദമിനോട് ചോദിക്കുന്നു. ആദം, തനിക്കു നല്‍കപെട്ട ജ്ഞാനം സൃഷ്ടാവിന് മുമ്പില്‍ തെളിയിക്കുന്നു. തനിക്കു ലഭിച്ച ജ്ഞാനം
വ്യക്തമാക്കിയതിനാകണം അംഗീകാരമായി ആ മനുഷ്യന് മുമ്പില്‍
പ്രണമിക്കാന്‍ സൃഷ്ടാവ് മാലാഖമാരോട് പറഞ്ഞത് !
ഖുര്‍ആന്‍ ആദാമിന് വിദ്യ നല്‍കപെട്ട ആ സംഭവത്തെ മനോഹരമായി ഇവ്വിധം പറഞ്ഞിരിക്കുന്നു. __________________
ജ്ഞാനം അമൂല്യമായ നിധിയാണ്. അത് കണ്ടെത്തുക എന്നത് മനുഷ്യ ജീവിതത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്. ജ്ഞാനം തേടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ ആണ്. അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ കുറിച്ച് ചിന്തിക്കുന്നത് പോലും ആരാധനയാണ് എന്ന് ഇസ്ലാം വ്യക്തമാക്കുന്നു.
അപ്പോള്‍ ജ്ഞാനം എന്താണ്, അറിവ് കണ്ടെത്തുക എന്നതില്‍ ഇസ്ലാം എങ്ങിനെ ഇടപെടുന്നു. ലോകത്തിന്റെ ഗതി വിഗതികളെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ശക്തമായ ആയുധമാണ് അറിവ് ! എങ്കില്‍ ആ അറിവിന്റെ മേഖലയില്‍ ഉത്തമ സമൂഹമെന്നു അടിവരയിട്ടു വിളിക്കപെട്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്, ആ സമൂഹം എവിടെയാണ് ?
വിഭജിക്കപെട്ട വിജ്ഞാനത്തെ കുറിച്ച് സമൂഹം ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ്.
ആത്മീയ വിജ്ഞാനമെന്നും, ഭൌതിക വിജ്ഞാനമെന്നും തരംതിരിച്ച് രണ്ടു തട്ടില്‍ നിര്‍ത്തി രണ്ടും രണ്ടു വഴിക്ക് പോയ് കൊണ്ടിരിക്കുന്നു. പരലോക വിജയത്തിന് ആത്മീയ വിജ്ഞാനം നേടണമെന്ന് പറഞ്ഞു അതിനായി മദ്രസ സമ്പ്രദായം സമൂഹത്തില്‍ കൊണ്ട് വന്നു. വിശ്വാസ കാര്യങ്ങളും സൃഷ്ടാവിനെയും, പരലോക അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങളുമായി കുട്ടികള്‍ അവയൊക്കെ തല്ലു കിട്ടാതിരിക്കാനായി പഠിച്ചു പോരുന്നു. അതിനു വിരുദ്ധമെന്ന രീതിയില്‍ ഭൌതിക വിജ്ഞാനമെന്ന സ്കൂള്‍ വിദ്യാഭ്യാസം അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ നല്‍കുന്നു.
ഇവിടെ വിശ്വാസ സമൂഹത്തിനു ഈ കാലഘട്ടത്തില്‍ നേരിട്ട ഒരു അബദ്ധത്തെ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മേഖലയില്‍ യാതൊരു വിഭജനവും ഇസ്ലാം കല്പ്പിക്കാതിരിക്കെ ഈ വിഭജനം എങ്ങിനെ നമുക്കിടയില്‍ സ്ഥലം പിടിച്ചു.
"ആകാശ ഭൂമികളുടെ സൃഷ്ടി ഘടനയിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും, ആകാശത്ത് നിന്ന് മഴ വര്ഷിക്കുന്നതിലും, വിവിധങ്ങളായ സസ്യ ലധാധികള്‍ ഭൂമിയില്‍ പടരുന്നതിലും ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാങ്ങള്‍ ഏറെ ഉണ്ട് എന്ന് ഖുര്‍ ആന്‍ വ്യക്തമാക്കി മനുഷ്യനോടു പറയുമ്പോള്‍ അത്തരം ചിന്തകള്‍ക്ക് പ്രേരകമാകുന്നത്തില്‍ നമ്മള്‍ സ്ഥാപിച്ച മദ്രസകള്‍ എത്രമാത്രം പങ്കുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും !
അസ്ട്രോനമിയും, ഇകോളജിയും, ബോട്ടണിയും, ജിയോഗ്രഫിയും ,അനാടമി തുടങ്ങി എല്ലാം കുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആയി സൂചിപ്പിക്കുമ്പോള്‍ എവിടെയാണ് അറിവിന്റെ വിഭജനം കാണാന്‍ കഴിയുക !ഈ പ്രപഞ്ചത്തിലെ ഓരോ അണുവില്‍ പോലും അല്ലാഹു വിജ്ഞാനം നിറച്ചിരിക്കുന്നു. മുളക്കുന്ന വിത്തിലും, വിടരുന്ന മൊട്ടിലും , കൊഴിയുന്ന ഇലയിലും, പറവയിലും, തെനീച്ചയിലും, ഉറുമ്പിലും, ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ നിര്‍വചിച്ചിരിക്കുന്നു. അത് വായിചെടുക്കുകയാണ് മനുഷ്യന് നല്‍കപെട്ട ചിന്തയുടെ ലക്‌ഷ്യം എന്നിരിക്കെ സൃഷ്ടിഘടനയെ വിവരിക്കുന്ന ശാസ്ത്ര മേഖലയെ മദ്രസയുടെ പടിക്ക് പുറത്തു നിറുത്തുന്നത് തലമുറയോട് ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റമാകും. ജീവിതത്തെ നയിക്കുന്നതിന് ഇന്ന് മനുഷ്യന്റെ ചിന്തയിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന അറിവുകള്‍ കുട്ടികളുടെ ചിന്തകളുമായി നൈതികമായി സംവദിക്കുന്ന തരത്തില്‍ രൂപപെടുതുന്നതിലൂടെ മാത്രമേ ചിലവഴിക്കുന്ന സമയത്തെ ഫലപ്രധമാക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.ബൌതികമെന്നും, ആത്മീയമെന്നുമുള്ള ഒരു വിഭജനത്തിനും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ അടങ്ങിയീട്ടുള്ള എല്ലാ വിജ്ഞാനവും അല്ലാഹുവിന്റെ സംവിധാനത്തിന്റെ ഫലം എന്നിരിക്കെ അതിനെതിരെ പുറം തിരിയുന്നത് ആ അറിവ് നിഷേധിക്കുക എന്നതിന് തുല്യമായിരിക്കും. എങ്കില്‍ മദ്രസ എന്നാ അറബി വാക്കില്‍ സ്ഥാപിക്കപെട്ട "മത വിജ്ഞാന" കേന്ദ്രങ്ങളില്‍ നടക്കുന്ന അറിവ് എത്രമാത്രം സമൂഹത്തിനു ഉപകാരപ്രധമാണ് ?ഇന്നത്തെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അതിന്റെ ഇമ്പാക്റ്റ് എത്രമാത്രം അനുബവേധ്യമാണ്. വിജ്ഞാനത്തിന്റെ വിസ്ഫോടനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മദ്രസയുടെ ഒരു ന്യൂ വേര്‍ഷന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള വാതായനങ്ങള്‍ ആയിരിക്കണം ഇത്തരം ഒരു പ്ലാട്ഫോമില്‍ തുറക്കപെടെണ്ടത്.ഒരു രണ്ടാം കിട വിജ്ഞാനമെന്നു കുട്ടികള്‍ക്ക് തോന്നുന്ന മദ്രസാ സമ്പ്രദായത്തെ പുതിയ സിസ്ടതിലെക്ക് പറിച്ചു നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(തുടരും...)
Tuesday, June 7, 2011
കാഴ്ച നഷ്ടപെട്ട സമൂഹം !
കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ നിന്നും പുരോഗമിച്ചു ടെക്നോളജി യുഗത്തില്‍ എത്തി നില്‍ക്കുന്നു ലോകം. കാളവണ്ടിയില്‍ നിന്നും മോട്ടോര്‍ വാഹനങ്ങളിലെക്കും, പായ് കപ്പലുകളില്‍ നിന്നും അത്യാധുനിക-ആടംഭര കപ്പലുകളിലെക്കും, ഗ്ലൈടരില്‍ നിന്നും കോണ്‍കോര്‍ഡ് വിമാനത്തിലെക്കും യാത്രാ സൌകര്യങ്ങള്‍ എത്തിയിരിക്കുന്നു.
ടെലെഗ്രാഫില്‍ നിന്നും ടെലഫോണിലേക്കും, പിന്നെ മൊബൈലിലേക്കും, ടെലെഗ്രാമില്‍ നിന്നും ഫാക്സിലെക്കും, പിന്നെ ഇ-മെയിലിലെക്കും-ഇന്റെര്നെട്ടിലെക്കും-ടെലെ കോണ്ഫെരെന്സിങ്ങിലെക്കും കമ്മ്യൂനികേശന്‍ മാറിയിരിക്കുന്നു. നാട്ടു ചികിത്സയില്‍ നിന്നും പുരോഗമിച്ചു എല്ലാ വിധ സൌകര്യങ്ങളുമായി അവയവ ട്രാന്‍സ്പ്ലാന്റെശന്‍ വരെ നടത്തുന്ന മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിട്ടലുകളിലേക്ക് മനുഷ്യന്റെ ചികിത്സാ സൌകര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ശബ്ദം മാത്രം നല്‍കി രൂപങ്ങള്‍ സ്വന്തം ഭാവനയില്‍ കണ്ടിരുന്ന
റേഡിയോ സൌകര്യത്തില്‍ നിന്നും ലൈവായി കാണുന്ന ടെലിവിഷനിലേക്ക് മനുഷ്യന്‍
എത്തിയിരിക്കുന്നു....
എഴുത്തില്‍ നിന്നും ടൈപ് രൈട്ടരിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കും, അതിന്റെ നാനോ രൂപത്തിലെക്കും എഴുത്തിന്റെ സൌകര്യങ്ങള്‍ മാറിയിരിക്കുന്നു. മനുഷ്യന്‍ തന്റെ നേത്രം കൊണ്ട് കണ്ടിരുന്ന ആകാശ ലോകത്തേക്ക് ഭൂമിയില്‍ നിന്നും നിയന്ത്രിക്കപെടുന്ന രീതിയില്‍ ഉപഗ്രഹങ്ങള്‍ അയച്ചു വിശാലമായ സൌകര്യങ്ങളിലെക്കും, അറിവുകളിലെക്കും തങ്ങള്‍ ആര്‍ജിച്ച ആധുനിക ടെക്നോളജിയില്‍ നിന്ന് കൊണ്ട് നിരന്തരമായ അന്വേഷണത്തിന്റെ പാതയില്‍ ആണ്...
പക്ഷെ...
ലോക ജന സംഖ്യയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരുടെ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലം മാത്രമാണ് അറുന്നൂറു കോടി മനുഷ്യര്‍ തങ്ങളുടെ സൌകര്യങ്ങള്‍ക്കായി പല വിധത്തില്‍ ഉപയോഗപെടുതുന്നത്. ഭൂരിഭാഗം വരുന്ന ഒരു ഉപഭോക്തൃ സമൂഹം മാത്രമായി മനുഷ്യ സമൂഹം ചുരുങ്ങി. അല്ലെങ്കില്‍ ചില സൌകര്യങ്ങളില്‍ അഭിരമിച്ചു, ആ സൌകര്യങ്ങളുടെ അടിമകലായെന്ന പോലെ തങ്ങളുടെ കഴിവിനെയും, ചിന്തയും വിസ്മരിച്ചു. തങ്ങള്‍ക്കു മുമ്പില്‍ അറിവിന്റെ, കണ്ടുപിടുത്തത്തിന്റെ മറ്റൊരു ലോകം ഇല്ലെന്ന പോലെ നിഷ്ക്രിയമായി.അതിനു വ്യക്തമായ പല ഉധാഹരണങ്ങളും നമ്മുടെ മുമ്പില്‍ കാണാം. മൊബൈല്‍ ഫോണ്‍ മലവേള്ളപാച്ചില്‍ പോലെ സമൂഹത്തില്‍ ഉണ്ടാക്കിയ സാമൂഹിക അനിശ്ചിതത്വം. ഒരു തലമുറയുടെ സമയത്തെ, ചിന്തയെ എത്രത്തോളം നിഷ്ക്രിയമാക്കിയിരിക്കുന്നു..
ടെലിവിഷന്‍ സമൂഹത്തിന്റെ ചിന്തയെ എങ്ങിനെ ഹൈജാക്ക് ചെയ്ത്രിക്കുന്നു എന്ന് ഇന്നത്തെ ടെലിവിഷന്‍ പരിപാടികള്‍ കാണുന്ന സമൂഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഒരു ടി വി പ്രോഗ്രാം ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ ഒരേ സമയം തന്റെ നേരെ വലിച്ചു പിടിക്കാന്‍ കഴിയുമെന്ന ചിത്രമാണ് ടി വി നമ്മോടു പറയുന്നത്. വെറും കംമെഴ്സിയാല്‍ പരിപാടികളില്‍ നിറഞ്ഞിരിക്കുന്ന ടി വി, മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ തങ്ങള്‍ എന്ത് ചിന്തിക്കെണ്ടിയിരുന്നു എന്നറിയാത്ത വിധം പരിപാടികളില്‍ ലയിച്ചു പോകുന്ന ഒരു ഉന്മാദ അവസ്ഥയില്‍ മനുഷ്യ സമൂഹത്തെ എത്തിച്ചിരിക്കുന്നു . ഒരാളുടെ ചിന്തയില്‍ നിന്നും രൂപമെടുത്ത ടെലിവിഷന്‍ ഉപയോഗിക്കപെട്ടത് കംമെഴ്സിയാല്‍ ഉല്പന്നങ്ങളുടെ വിപണന സാധ്യതകല്‍ക്കനുസരിച്ചു രൂപം കൊടുത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായിരുന്നു. ഒരാളുടെ കണ്ടുപിടുത്തം മനുഷ്യ സമൂഹത്തിന്റെ ചിന്തയെ മരവിപ്പിച്ചു നിര്‍ത്തുന്ന പരിപാടികളിലൂടെ മാറ്റിയെന്നു പറയാം.അറിവിന്റെയും, ചിന്തയുടെയും വിശാലമായ ഒരു പ്രപഞ്ചത്തില്‍ മനുഷ്യന്‍ തന്റെ ജന്മ സിദ്ധിയെ ഉപയോഗിക്കുന്നതിനപ്പുരം ജീവിതത്തെ ചിലര്‍ സംഭാവന ചെയ്ത കണ്ടുപിടുത്തത്തിന്റെ പ്രയോക്താക്കളായി മാത്രം കാണുന്ന അവസ്ഥയിലാണ് ഇന്നത്തെ സമൂഹം !
ഈ സമൂഹത്തില്‍ നിന്നും ഇന്നത്തെ ഒരു മാതൃക സമൂഹ (ഖൈര്‍ ഉമ്മ)ത്തിലേക്ക് ഒന്നെത്തി നോക്കുന്നു. അവരുടെ സംഭാവനകള്‍ ഈ കാലഘട്ടത്തില്‍ മേല്പറഞ്ഞ പുരോഗമന പാതയില്‍ എവിടെയൊക്കെ ദൃശ്യമാകുന്നു.???
ദൃശ്യമാകുന്നില്ലെങ്കില്‍ എന്ത് കൊണ്ട് ?? അതിനുത്തരം ഓരോരുത്തരും സ്വയം കണ്ടെത്തുക.
ഒരു കാലം !
സിനിമ ഹരാമായിരുന്നു ! അന്നും, ഇന്നും, എന്നും ! പക്ഷെ...
ആരെങ്കിലും സിനിമ കാണാതിരിക്കുന്നുണ്ടോ ! പ്രത്യേകിച്ചും ടെലിവിഷന്‍ പ്രളയമുള്ള ഈ കാലഘട്ടത്തില്‍ ! ഇല്ലെന്നു ഉറപ്പിച്ചു പറയാം.
എല്ലാവരും, സിനിമയോ, അതല്ലെങ്കില്‍ അതിനു സമാനമായ വിഷ്വല്‍ പരിപാടികളോ കാണുന്നവര്‍ ആണ്. ഹലാലിനും, ഹരാമിനും ഇടയില്‍ ഇഴകീറി പരതുമ്പോള്‍ ടി വി പരിപാടികള്‍ തങ്ങളുടെ മേഖലകള്‍ ഉപയോഗപെടുത്തുന്ന തിരക്കിലാണ്. ചാനലില്‍ നിന്നും ചാനലുകളിലേക്ക് ചാടി നടക്കുമ്പോള്‍ ദൃശ്യാ വിരുന്നുകള്‍ കംമെഴ്സിയാല്‍ പരിപാടികളിലൂടെ സമൂഹത്തെ വിഴുങ്ങുന്നു. അശ്ലീലത നിറഞ്ഞ രംഗങ്ങളും, അല്‍പ്പ വസ്ത്ര ധാരിനികള്‍ നിറയുന്ന പരസ്യങ്ങളും ആദ്യമാദ്യം സ്വയം സെന്‍സര്‍ ചെയ്തു കണ്ടിരുന്ന കുടുമ്പങ്ങള്‍ അവയുടെ കുത്തൊഴുക്കിലൂടെ ആ അതിര്‍വരമ്പുകളും അവരറിയാതെ ഒഴുകി പോവുന്ന അവസ്ഥയില്‍ എത്തി. സാമൂഹിക ബന്ദങ്ങളും, കുടുമ്പ ബന്ധങ്ങളും, ധാര്‍മിക, സദാചാര ബോധവും മലീമസമാകുന്ന ഒരു വിഷ്വല്‍ സംസ്കാരത്തിലേക്ക് ടെലിവിഷന്‍ പരിപാടികള്‍ എത്തിയപ്പോഴും ഹറാമും-ഹലാലും ഇഴപിരിക്കുന്ന തിരക്കിലായിരുന്നു പണ്ഡിതര്‍. കാഴ്ച നഷ്ടപെട്ടെന്ന പോലെ നമുക്കൊന്നും കാണാന്‍ പാടില്ല എന്ന് പറയുന്ന വിധം ഒരു അനുവദനീയ പരിപാടികള്‍ നല്‍കുന്ന ഒരു ചാനെലിന്റെ അഭാവം സമൂഹത്തെ എത്തിച്ചത് മറ്റൊരു ദൃശ്യ ലോകത്തായിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ചാടി കടക്കുമ്പോള്‍ ഒരു "ഇസ്ലാമി" നെയും എവിടെയും സമൂഹം കാണുന്നില്ല. അനുവടനീയമെന്നു അവര്‍ കാനുന്നതാകട്ടെ കംമെഴ്സിയലിന്റെ അതിപ്രസരത്തില്‍ ചില ചാനലുകളില്‍ കുട്ടികള്‍ പോലും നോക്കിയിരിക്കാത്ത അര മണിക്കൂര്‍ തട്ടു പൊളിപ്പന്‍ അറബി പേരിട്ട പരിപാടികള്‍ !! ഇതാണ് ടെലിവിഷന്‍ രംഗത്ത് "തങ്ങളുടെ ഹലാല്‍" നില ! സമൂഹമാകട്ടെ മറ്റൊരു ലോകത്തും ! പുതിയ തലമുറ തെറ്റേത്, ശരിയേത് എന്നറിയാതെ റിയാലിറ്റി ഷോകളിലും, ഫേഷന്‍ ട്രെണ്ടുകളിലും അഭിരമിച്ചു തങ്ങള്‍ എത്തിപെട്ട അവസ്ഥയുമായി മുന്നോട്ടു പോകുന്നു.
ഇനി ബാങ്കിംഗ്...
ബാങ്കിങ്ങില്‍ ഹറാം - ഹലാല്‍ മേഖലകള്‍..പക്ഷെ സമൂഹം അവിടെയും കാഴ്ച നഷ്ടപെട്ടവരെ പോലെ തപ്പി തടയുന്നു. തങ്ങള്‍ക്കൊരു ഇല്ലാത്ത ബാങ്കിംഗ് നടത്താന്‍ നിലവിലുള്ള ബാങ്കിംഗ് വെച്ച് ട്രപീസ് കളിയിലാണ് സമൂഹം ... (തുടരും..)
Saturday, May 28, 2011
മുടി ഒറിജിനല്‍ ആണ്, അല്ല !
എല്ലാ മതത്തിലും ആരാധനകളുണ്ട്. തങ്ങളുടെ ദൈവത്തെ/ദൈവങ്ങളെ പ്രീതി പെടുത്തുവാന്‍ വിത്യസ്തങ്ങലായ ആരാധനാ രീതികള്‍. തങ്ങള്‍ ചെയ്യുന്ന ആരാധനകളില്‍ ദൈവം/ദൈവങ്ങള്‍ പ്രീതിപെടുന്നു എന്നാ വിശ്വാസത്തില്‍ ആണ് എല്ലാ മത വിശ്വാസികളും ആരാധനകള്‍ ചെയ്യുന്നത്.
പക്ഷെ അങ്ങിനോയൊരു വിശാസവും, ആരാധന രീതിയുമാണോ ഇസ്ലാമില്‍ ഉള്ളത്. തന്നെ ആരാധിച്ചാല്‍ മാത്രം തൃപ്തിപെടുന്ന ഒരു ദൈവിക മതമാണോ ഇസ്ലാം. എങ്കില്‍ പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തില്‍ വരുമ്പോഴും ആ കാലഘട്ടത്തില്‍ തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അവരൊക്കെ നേരിട്ട് കണ്ടിരുന്നു. പക്ഷെ അവരുടെ ദൈവത്തെ/ദൈവങ്ങളെ ആരാധിച്ചു തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തെ അരക്കിട്ടുരപ്പിക്കാനല്ല പ്രവാചകന്മാര്‍ നിലകൊണ്ടത്. ദൈവ വിശ്വാസത്തെ ജീവിതവ്യവഹാരങ്ങളുമായി ബന്ടപെടുതാത്ത രീതിയില്‍ പൌരോഹിത്യം ആരാധനകളെ തങ്ങളുടെ കാര്മികത്വതിലേക്ക് മാറ്റുകയും, സമൂഹത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനുള്ള മാര്‍ഗമായി കാണുകയും ചെയ്തപ്പോള്‍ സാമൂഹിക ജീവിതത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ തങ്ങള്‍ നിലകൊള്ളുന്ന കാലഘട്ടത്തില്‍ ഉള്ള ഓരോ അവസ്ഥകളെ , സംസ്കാരങ്ങളെ , നിലവിലുള്ള ജീവിത രീതികളെ മനുഷ്യന്‍ വിശ്വാസത്തോടൊപ്പം സീകരിച്ചു പോന്നു.
ഒരു ഭാഗത്ത് ദൈവ വിശ്വാസവും, ആരാധനകളും, മറുഭാഗത്ത് നിലവുലുള്ള സംസ്കാരവും , ജീവിത രീതികളും, ഇടപാടുകളും തുടര്‍ന്ന് പോകുന്ന സാഹചര്യങ്ങളില്‍ പ്രവാചകന്മാര്‍ ഓരോ ജനതയും അവരറിയാതെ എതിപെട്ടിരിക്കുന്ന ചൂഷണ വ്യവസ്തികളെ അക്കമിട്ടു ചൂണ്ടികാണിച്ചു യഥാര്‍ത്ഥ ദൈവിക വ്യവസ്ഥിതിയെന്തെന്നു തങ്ങളുടെ ജനതയെ പരിച്ചയപെടുതുകയാനുണ്ടായത്. ആരാധന എന്നാല്‍ എന്തെന്നും, അത് എപ്രകാരം മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നുവെന്നും, സാമൂഹിക ജീവിതത്തെ സംസ്കരിക്കുന്ന വിശ്വാസവും, അതിനുള്ള ദൈവിക നിര്‍ദേശങ്ങള്‍ ജീവിതത്തെ നയിക്കുന്നതെങ്ങിനെയെന്നും പ്രവാചകന്മാര്‍ ജീവിതത്തില്‍ സമൂഹത്തില്‍ വരച്ചു കാണിച്ചു. ദൈവ വിശ്വാസങ്ങളെയും, ദൈവ പ്രീതി കിട്ടുന്നതിനുള്ള ആരാധനകളെയും തങ്ങള്‍ക്കനുകൂലമായ രീതിയില്‍ അവതരിപ്പിച്ചു പൌരോഹിത്യം സമൂഹത്തെ ചൂഷണം ചെയ്യുന്ന അവസ്ഥകളെ പ്രവാചകന്മാര്‍ ചൂണ്ടി കാണിക്കുകയും, പൌരോഹിത്യതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വിശ്വാസങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ ധനം അവിഹിതമായി ഉപയോഗിക്കുന്ന ദൈവ-പുരോഹിതന്മാരെ ചൂഷണത്തിന്റെ വക്താക്കളായി കുര്‍ആന്‍ ശക്തമായി വരച്ചു കാണിക്കുന്നത് അത്തരമൊരു അവസ്ഥയെ സമൂഹം തിരിച്ചറിയുന്നതിനു വേണ്ടിയാണ്.
സമൂഹത്തിന്റെ അവസ്ഥ !
പക്ഷെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. പ്രവാചകന്മാര്‍ എതിര്‍ത്ത പൌരോഹിത്യം ഏതൊക്കെ രൂപ ഭാവങ്ങളില്‍ ആണ് സമൂഹത്തില്‍ ഉള്ളത് ! അവര്‍ എങ്ങിനെ വിശ്വാസങ്ങളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അവതതരിപ്പിക്കുന്നു. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം സമൂഹം അവയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി പരിച്ചയിചിരിക്കുന്നു. തങ്ങള്‍ ജനിച്ചു ജീവിക്കുന്ന സാഹചര്യങ്ങളില്‍ കാണുന്ന വിശ്വാസ ആചാരങ്ങളെ കണ്ണുമടച്ചു അനുകരിക്കുന്നതിനപ്പുരം വിശ്വാസം യഥാര്‍ത്ഥ ജീവിതവുമായി എപ്രകാരം യുക്തിസഹമായി സമരസപെടുന്നു എന്നിടതെക്കുള്ള പ്രവേശനം പൌരോഹിത്യം കൊട്ടിയടച്ചിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നാ രീതിയില്‍ അവതരിപ്പിച്ചു, വിശ്വാസത്തെ അങ്ങിനെ തന്നെ നിലനിര്‍ത്തി തങ്ങളുടെ ഇടം വെട്ടി വെളുപ്പിക്കുകയാണ് പൌരോഹിത്യം. ഇസ്ലാമില്‍ പൌരോഹിത്യമില്ല എന്ന് പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ പുരോഹിതരായി നിലകൊള്ളുന്നവര്‍ ബുദ്ധിപൂര്‍വ്വം സമൂഹത്തോട് വിളിച്ചു പറയുമ്പോള്‍ തങ്ങളെ നയിക്കുന്നത് പൌരോഹിത്യമാല്ലെന്ന രീതിയില്‍ ആണ് സമൂഹം അവരെ കാണുന്നത്. വിശ്വാസത്തെ അവതരിപ്പിച്ചും, ദൈവ പ്രീതിക്ക് തങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്ര, തന്ത്ര വിദ്യകള്‍ പിന്തുടരണമെന്നും, അതിന്റെ സാമ്പത്തിക നേട്ടങ്ങളെ മുന്‍ നിറുത്തി പൌരോഹിത്യം അവതരിപ്പിക്കുന്നു. അത്തരമൊരു വിശ്വാസ ആചാരങ്ങളിലേക്കു ഇസ്ലാമിക സമൂഹം കൂപ്പു കുത്തിയതിന്റെ വര്‍ത്തമാന ചിത്രങ്ങള്‍ ആണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ശബ്ദ മുഖരിതമായ കൂട്ട ദിക്ര് സദസ്സുകളും, സ്വലാത്ത് സമ്മേളനങ്ങളും ഇന്ന് സര്‍വ സാധരനങ്ങലായ ആചാരങ്ങളായി സമൂഹം പരിച്ചയപെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ശക്തി ഇതൊക്കെ കേട്ട് തൃപ്തിയടയുന്നു എന്നാ ഒരു പൌരോഹിത്യ സങ്കല്‍പ്പ കാഴച്ചപാദ് കണ്ണുമടച്ചു സമൂഹത്തെ അംഗീകരിപ്പിച്ചു എന്നതാണ് അവരുടെ ഇത്തരം വിശ്വാസ മാര്കട്ടുകളുടെ വിജയം. ഒരേ സമയം വിശ്വാസമെന്ന ലേബലും, അതെ സമയം യദാര്‍ത്ഥ ദൈവിക വിശ്വാസത്തെ തങ്ങള്‍ നിരാകരിക്കുന്നു എന്നാ പച്ചയായ സത്യം സമൂഹത്തില്‍ നിന്നും മറച്ചു വെക്കുന്നു എന്നിടത് പൌരോഹിത്യം വിജയിച്ചിരിക്കുന്നു എന്ന് ഇത്തരം അവസ്ഥകള്‍ ചിന്തിക്കുന്നവരോട് വിളിച്ചുപറയുന്നു. അതിനെ അരക്കിട്ടുറപ്പിക്കുന്ന പുതിയൊരു പ്രവണതയിലേക്ക് പൌരോഹിത്യം പ്രവേശിച്ചതിന്റെ വ്യക്തമായ ചിത്രമാണ് പൌരോഹിത്യ ചൂഷനങ്ങല്‍ക്കെതിരെ, സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ, പൂജ ബിംബ ദൈവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്റെ കേശം അവതരിപ്പിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഒരു കേശവും, അതിന്റെ മഹത്വവും വിശ്വാസത്തിന്റെ ഭാഗവും, പ്രവാചകനോടുള്ള സ്നേഹവും ഇതൊക്കെ അംഗീകരിക്കലും,ആദരി ക്കലുമാണെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇതൊരു ചൂഷനമാനെന്നും, അത് പ്രവാചകന്‍ അവതരിപ്പിച്ച ദൈവിക ആദര്‍ശത്തിന് എതിരാണെന്നും ചൂണ്ടികാനിക്കുന്നവരെ ശത്രുപക്ഷത് നിറുത്തുന്ന കൌശല പൂര്‍ണമായ സിംപ്ള്‍ ടെക്നിക് സമൂഹത്തിന്ടയില്‍ അതിന്റെ വക്താക്കള്‍ പ്രയോഗിക്കുന്നു.
ഇന്നെവരെയുഇല്ലാത ഒരു പുതിയ തര്‍ക്കത്തിനും, ചെരിതിരിവിനും വിത്ത് പാകുന്ന രീതിയിലാണ് "ഈ വിശുദ്ധം കേശം" വന്നിരിക്കുന്നത്. വിശുദ്ധ കേശത്തിനു ചേരിതിരിവും, തര്‍ക്കവും ഉണ്ടാക്കാന്‍ കഴിയുമെന്ന "അത്ഭുതത്തെ" നോക്കി കാണുകയാണ് കേരളീയ സമൂഹം. ""ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ, പ്രവാചകനെ നാം അയചീട്ടില്ല"" എന്ന് കുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മനുഷ്യ സമൂഹത്തോടാണ് .""കേശം"" ഇപ്പോള്‍ പ്രത്യക്ഷപെട്ടു അനുഗ്രഹം ഒരാളുടെ കയ്യിലേക്ക് ഒഴുകിയെതിയതിന്റെ ""ആത്മീയ-പൌരോഹിത്യ-ദൈവിക""കൂട്ടുകെട്ടിന്റെ രസതന്ത്രം എന്താണെന്ന് വിവാദം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു കേശവും, അതിന്റെ മഹത്വവും ചിലരിലെക്കും, പിന്നീട് അത് പ്രതിഷ്ടിച്ചു അതിന്റെ അനുഗ്രഹം അത് സന്ദര്‍ശിച്ചു സയൂജ്യമാടയുന്നവരിലെക്കും ലഭിക്കുമെന്ന് പറയുന്നത് ഇസ്ലാമില്‍ എത്രത്തോളം പരിഹാസ്യമായിരിക്കും എന്നത് ചിന്താ ദാരിദ്ര്യം ബാധിക്കാതവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.
തിരുകേശവും, വര്‍ത്തമാന അവസ്ഥകളും !
സമൂഹം സാമൂഹിക പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ സമയം ഉപയോഗപെടുതുംപോള്‍, ""സമൂഹത്തില്‍ എല്ലാ രംഗത്തും മാതൃക സൃഷ്ടിക്കേണ്ട ""ഉത്തമ സമൂഹം"" കേശത്തിന്റെ പിന്നാലെ അത് വിശുധമെന്നും, വ്യാജമെന്നും പറഞ്ഞു സമയം ചിലവഴിക്കുകയാണ്. അത് പ്രവാച്ചകന്റെതായാലും, അല്ലെങ്കിലും ഒരു കേശതിനു ഒന്നും ചെയ്യാനില്ലെന്ന വസ്തുത പ്രവാചകന്റെ സാമൂഹിക ഇടപെടല്‍ നടത്തിയ ജീവിതം ഉധാഹരനമാണ്. ഒരു കാലത്തും, ഒരു പ്രവാചകന്റെയും കേശം സൂക്ഷിച്ചു പ്രതിഷ്ഠ നടത്തിയതായി ഒരു ഉദാഹരണം പോലും കുറ ആണ്‍ പറഞ്ജീട്ടില്ല, പ്രവാചകന്‍ പറഞ്ജീട്ടുമില്ല. അത്തരമൊരു വിശ്വാസത്തെ ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് തന്നെ അത് നിരകാരിക്കുന്നു. പക്ഷെ അതെല്ലാം അവഗണിച്ചു കൊണ്ട് വിശുദ്ധ കേശവും, അതുമായി അവതരിപ്പിക്കുന്ന ആരാധനാലയവും അടിത്തറ പാകുന്നത് ആധുനിക ആത്മീയ-റിയാല്‍ എസ്റെടു മേഖലയാണ്. നിലവിലെ ഭൌതിക രാഷ്ട്രീയ സമവാക്ഖ്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പോലെ മത വിശ്വാസത്തെ വെച്ച് തങ്ങളുടെ നിലനില്‍പ്പിനെ എങ്ങിനെ ഉപയോഗപെടുതാം എന്നാ മറ്റൊരു രാഷ്ട്രീയ മുഖമാണ് ഇന്ന് സമൂഹത്തില്‍ മൊത്തം ഗ്രസിച്ചിരിക്കുന്ന പൌരോഹിത്യ ചൂഷണങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങലെന്ന രീതിയിലേക്ക് അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നു.
ഇന്നത്തെ ലോകവും തങ്ങള്‍ എത്തിപെട്ടിരിക്കുന്ന അവസ്ഥയും തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളില്‍ നിന്ന് അന്യമായിരുന്ന ഭൌതിക മേഖലകളെ തങ്ങളുടെ കീഴിലേക്ക് പതുക്കെ പതുക്കെ കൊണ്ടുവരുന്നതിനും, ഇങ്ങിനെ പോയാല്‍ തങ്ങളുടെ ആധിപത്യം അപ്രസക്തമാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍. തങ്ങള്‍ക്കു അപ്പ്രപ്യമായിരുന്ന ഭൌതിക മേഖലകളും, ടെക്നോളജിയും അതോടൊപ്പം അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നതിന് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ആത്മീയതയും സമന്വയിപ്പിച്ച് ഒരേ സമയം ആത്മീയ-ഭൌതിക-കച്ചവടങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ചിത്രമാണ് കോര്പരെട്ടുകള്‍ പരിചയപെടുത്തിയ വാക്കായ "ക്നോലെജ് സിറ്റി""കളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്. "അറിവിന്റെ നഗരങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യപെടെണ്ടാതെന്നിരിക്കെ ഇവിടെ അതിനു വിരുദ്ധമായ ഒന്നിനെ സ്ഥാപിച്ചു അതിന്റെ പിന്ബലത്തിലാണ് അത് രംഗപ്രവേശം ചെയ്യുന്നത് എന്നത് അതിന്റെ പരിഹാസ്യതയെ വെളിപെടുതുന്നു.
ഇതെന്തു സമൂഹം !
ഒന്നിലും ദിശാബോധം പോലും ഇല്ലാതെ നിലവില്‍ എത്തിപെട്ടിരിക്കുന്ന സാമൂഹിക അപച്ചയത്തിലും, ജീവിതരീതിയിലും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം അതില്‍ ലയിച്ചു പോകുന്ന ഒരു സമൂഹം, അവര്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ മാത്രം പൌരോഹിത്യം മത വിശ്വാസത്തെ ചുരുക്കി കെട്ടിയിരിക്കുന്ന സാഹചര്യത്തില്‍, പുതിയ വിശ്വാസ ചൂഷണങ്ങള്‍ പല രീതികളില്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കും. തങ്ങള്‍ സാമൂഹിക പുരോഗതിയില്‍ , ജീവിതത്തില്‍ ഇടപെടുന്നു എന്ന് കൂടി സാക്ഷ്യപെടുതുന്ന ഇടങ്ങള്‍ ആയി മാറ്റുകയാണ് സമൂഹത്തില്‍ ഈ ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍ !
ഇതൊക്കെ തിരിച്ചറിയുന്ന ഒരു സമൂഹത്തിനു സാക്ഷിയാകാന്‍ കാലം ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു.
Wednesday, May 18, 2011
ഒരു ബാങ്ക് ഇനിയെങ്കിലും !!
നമസ്കാരത്തിന് വന്ന വിശ്വാസി സമൂഹത്തോട് ചോദിച്ചു, പലിശയുമായി ബന്ധപെടാത്തവര്‍ ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തുക.
ആരും കൈ ഉയര്‍ത്തിയില്ല !( ബാങ്കില്‍ നിന്നും പലിശ ലഭിക്കുന്ന അവസ്ഥയിലോ, കൊടുക്കുന്ന അവസ്ഥയിലോ ആയിരുന്നു തങ്ങളുടെ ധന ഇടപാടുകള്‍ എന്നതാണ് കാരണം. ബാങ്ക് ഇല്ലാതെ തങ്ങളുടെ ദൈനം ദിന ഇടപാടുകള്‍ അസാദ്ധ്യമെന്നത് യധാര്ത്യമാണ്. പക്ഷെ ഇസ്ലാമില്‍ പലിശയുടെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് നിരോധിക്കപെട്ടതുമാണ്. പക്ഷെ ഈ യാധാര്ത്യതിനെതിരെ എത്ര നാള്‍ മൌനം പാലിച്ചു പലിശയെ വെറുക്കും. പിന്നെ എന്ത് പരിഹാരം. സമൂഹത്തിനു ഒരു ബദല്‍ എങ്ങിനെ സാധ്യമാകും !
പലിശ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയും, പലിശ രഹിത സാമ്പത്തിക വ്യവസ്ഥയും ഒരേ സമയം നിലനില്‍ക്കുക സാധ്യമല്ല. പലിശ, പലിശ രഹിത സാമ്പതികത്തിനു നേരെ അതിന്റെ ചൂഷണ സ്വഭാവത്തില്‍ വിജയിച്ചു നില്‍ക്കും. പലിശ രഹിത ബാങ്കിങ്ങിന്റെ വിജയം സമൂഹത്തെ പൂര്‍ണമായ ചൂഷണത്തില്‍ നിന്നും സംസ്കരിച്ചു, അത്തരമൊരു മാനസിക അവസ്ഥയില്‍ എത്തിച്ചാല്‍ മാത്രമേ സാധ്യമാകൂ.
ഇങ്ങിനെയൊരു സാഹചര്യത്തില്‍ ബാങ്കിംഗ് നിന്നും ഒഴിവായി വിശ്വാസി സമൂഹത്തിനു നിലനില്‍ക്കാന്‍ സാധ്യമല്ല. വിശ്വാസികള്‍ എന്നാ രീതിയില്‍ ഇത്തരം ബാങ്കിങ്ങില്‍ ഇടപെടുകള്‍ നടത്തുകയും, അതില്‍ നിന്നുള്ള പലിശയെ ബാങ്കില്‍ തന്നെ ഉപേക്ഷിക്കുകയോ, അതല്ലെങ്കില്‍ പലിശ വാങ്ങി തങ്ങള്‍ ഉപയോഗിക്കാതെ മറ്റുള്ള രീതിയില്‍ അതിനെ ഉപയോഗിക്കാനുള്ള വഴി തിരഞ്ഞെടുക്കുകയോ ആണ് ചെയ്യാവുന്നത്. ഇവിടെ രണ്ടും ഒരുതരത്തിലും പലിശയെ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാ ന്യയീകരണത്തില്‍ ഒതുക്കുന്നില്ല. പലിശ produce ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപെടുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന അവസ്ഥ സ്വയമോ അല്ലാതെയോ സൃഷ്ടിക്കപെടുന്നു. സമൂഹത്തില്‍ അത് ഉപയോഗിക്കപെട്ടെ മതിയാകൂ എന്നതാണ് അതിന്റെ വ്യവസ്ഥ. അത്തരമൊരു സാമ്പത്തിക ബാലന്‍സിംഗ് അത് നിര്‍ണയിച്ചിരിക്കുന്നു. അപ്പോള്‍ പലിശയെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതിന് പകരം നിലനിര്‍ത്തുക എന്നാ കര്‍ത്തവ്യമാണ് വിശ്വാസി സമൂഹം തങ്ങളുടെ ബാന്കിങ്ങിലൂടെ ചെയ്യുന്നത്.
തൃപ്തികരമായ ഒരു ബാങ്കിങ്ങില്‍ ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല എന്നത് തങ്ങള്‍ നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥിതിക്കു ചെറിയ തരത്തില്‍ ആഘാതം ഏല്‍പ്പിക്കുന്നു. പലിശ ഉണ്ട് എന്നാ തിരിച്ചറിവില്‍ ബാങ്കിങ്ങിന് വിധേയമാകാതെ തങ്ങളുടെ സമ്പത്ത് സ്വകാര്യമായി വിനിമയം ചെയ്യുന്നവരും സമൂഹത്തില്‍ ഉണ്ട്. ഈ അവസ്ഥ മാറുന്ന ഒരു ബാങ്കിംഗ് കൂടി സമൂഹത്തില്‍ ഉണ്ടാകുന്നപക്ഷം സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ വിശ്വാസി സമൂഹത്തിന്റെ ധന വിനിമയം
പൂര്‍ണമായും contribute ചെയ്യപെടും. അതാകട്ടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയമില്ല .
രണ്ടു അവസ്ഥയാണ് സമൂഹത്തില്‍ ഉള്ളത്,
ഒന്ന്: പലിശയെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ട സമൂഹം.
രണ്ടു: പലിശയെ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് വെറുക്കുന്ന സമൂഹം.
അതില്‍ രണ്ടാമത്തെ വിഭാഗം ഒന്നാമാതെതിനോട് സമരസപെട്ടു പോകാന്‍ നിര്‍ബന്ധിതമാകുന്നു.
എങ്കില്‍ വിശ്വാസി സമൂഹത്തിനു കുറച്ചു കൂടി തൃപ്തികരമായി ഇടപെടാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് എങ്ങിനെ സാധ്യമാകും ??ഈ ചോദ്യത്തിന് മറുപടിയായി സുഹൃത്തുക്കളുടെ ബാന്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഇത് റസാക്ക്. ബിസിനസ് തുടങ്ങുന്നതിനായി ഒരു ബാങ്ക് ലോണിനുള്ള ശ്രമമാണ്.അതിനു വേണ്ടി സ്റ്റേടു ബാങ്കിനെ വസ്തു ഈടിന്മേല്‍ ലോണിനായി സമീപിക്കുന്നു. ഡോകുമെന്റ്റ് സ്ക്രൂടിനിക്കു ശേഷം താന്‍ പ്രതീക്ഷിച്ച ലോണ്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞപ്പോള്‍, പിന്നീട് കാത്തലിക് സിറിയന്‍ ബാങ്കിനെ മതിയായ രേഖകളുമായി സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ പാസ്സാക്കി എടുത്തു തന്റെ ലക്ഷ്യത്തിനു ഉത്തരം കാണുന്നു. ഇത് റഷീദ്. തന്റെ താമസ സ്ഥലത്തിന് സമീപമുള്ള ലോര്‍ഡ് കൃഷ്ണ ബാങ്കിനെ സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ എടുത്തു, തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നു
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കിംഗ് അനിവാര്യമാണ്. പലിശയടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചു ഇടപാടുകള്‍ നടത്തുവാന്‍ മറ്റൊരു ബദല്‍ ഇല്ലാതിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരാണോ സേവനം നല്‍കുന്നത് അവരെ സമൂഹം ആശ്രയിക്കുന്നു. പലിശ വ്യക്തമാണ്, നിലവിലെ സാമൂഹിക അവസ്ഥയുടെ അനിവാര്യതയാണ്. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ അത് അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാകുകായാണ്. ഇത് എത്ര കാലം. ഒരു സമൂഹം "തങ്ങളുടെ അവസ്ഥ" മാറ്റാന്‍ തയാറാകാ ത്തിടത്തോളം അവരുടെ അവസ്ഥ സൃഷ്ടാവ് മാറ്റുകയില്ല. എന്നാ ഖുര്‍ആന്‍ വാക്യം നിലവിലെ സാമൂഹിക അവസ്ഥയുമായി കൂട്ടി വായിക്കേണ്ടതാണ്.എങ്കില്‍ നിലവിലെ ബാങ്കിംഗ് വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു കണ്‍വെന്ഷനല്‍ ബാങ്കിംഗ് സമൂഹത്തിനു സമര്‍പ്പിക്കുന്നതിനും, അതില്‍ കഴിയുന്ന മേഖലകളില്‍ സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ ഇസ്ലാമിക ശരീഅ: അഡോപ്റ്റ് ചെയ്തു സമൂഹത്തിന്റെ പൂര്‍ണമായ സാമ്പത്തിക ഇടപെടല്‍ ബാങ്കിങ്ങില്‍ കൊണ്ടുവരുന്നതിനും ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പലിശ കേന്ദ്രീകൃത വ്യവസ്ഥിതിയില്‍ നിന്നും പലിശ രഹിത ബാന്കിങ്ങിലെക്കുള്ള മാറ്റം ഒരു ഫാസ്റ്റ് പ്രോസെസ്സ് ആയിരിക്കില്ല. ഒരു സ്ലോ ട്രന്സോഫോര്‍മെഷനിലൂടെ മാത്രമേ അതിനെ ലയിപ്പിക്കാന്‍ സാധിക്കൂ എന്നതാണ് ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും മാറ്റത്തിന്റെ ചരിത്രം.ഇവിടെ പ്രത്യക്ഷത്തില്‍ പലിശയെ അംഗീകരിക്കേണ്ടി വരുന്ന സമൂഹത്തെ, പലിശയെ ഉപയോഗിക്കാതെ ബാങ്കിങ്ങില്‍ ഒരു പോര്‍ട്ട് ഫോളിയോ അക്കൌന്റിങ്ങിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും, പോര്‍ട്ട് ഫോളിയോ മാനേജ്മെന്റിന്റെ കീഴില്‍ കാര്യക്ഷമമായ ബിസിനെസ്സ് സംരഭങ്ങളില്‍ അവയെ നിക്ഷേപിക്കുകയും ചെയ്‌താല്‍ ബിസിനെസ്സ് രംഗത്ത് സജീവത ഉണ്ടാകുവാന്‍ അത് സഹായിക്കും. പലിശയെ മാത്രം ഫോകസ് ചെയ്യുന്ന നിക്ഷേപങ്ങളെ പോര്‍ട്ട് ഫോളിയോ മാനെജ്മെന്റ് രീതിയെ ഇന്ട്രോടുസ് ചെയ്യുകയും, നിക്ഷേപകന്റെ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അവയെ ഉപയോഗിക്കുവാനും കഴിയും. കറന്റ് / സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകള്‍ അടക്കമുള്ള സാധാരണ ബാങ്ക് അക്ടിവിട്ടികള്‍ ഉള്‍പെടുത്തി ഒരു പൂര്‍ണ ബാങ്കിംഗ് സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഉപേക്ഷിക്കപെടുന്ന നിഷിദ്ധമായ പലിശയെ ഒരു അക്കൌണ്ടിലൂടെ പലിശ രഹിത വായ്പ്പകള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനം ബാങ്കിങ്ങില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സമൂഹത്തില്‍ സീകാര്യതയും, അത് അടിസ്ഥാന വര്‍ഗ്ഗത്തിന് സഹായകവും, മാറ്റതിലെക്കുള്ള കാല്‍വെപ്പുമായിരിക്കും.
വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക സംസ്കരണത്തിന്റെ ഭാഗമായി നിര്ധേഷിക്കപെട്ട സക്കാത്ത് തങ്ങളുടെ സാമ്പത്തിക നിക്ഷേപത്തില്‍ നിന്ന് അതാതു സമയങ്ങളില്‍ സക്കാത്ത് ഫണ്ട് എന്നാ സംവിധാനത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപെടുകയും, അത് പലിശ രഹിത വായ്പയിലും, ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ് ഫോം ഇത്തരം ബാങ്കിങ്ങില്‍ ഉണ്ടായി വരേണ്ടതുണ്ട്.
തങ്ങളുടെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക് ബാന്കിങ്ങിനെ സമീപിക്കേണ്ടി വരുന്ന അവസ്ഥയില്‍ പലിശ നിഷിധമോ, സീകര്യമോ എന്നതിനല്ല, തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍/ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാങ്കുകള്‍ എപ്രകാരം സഹായകമാകുന്നു എന്നത് മാത്രമാണ് സമൂഹം നോക്കുന്നത്. അപ്രകാരം സമൂഹം ഇടപെടുന്ന ബാന്കിങ്ങിനെ വിശ്വാസി സമൂഹവും അമ്ഗീകരിക്കെണ്ടിവരുന്നു. മത സംഘടനകളുടെ കീഴിലുള്ള പ്രോജെക്ടുകളുടെ സാക്ഷാല്‍ക്കാരാതിനായി വരെ പലിശ ബാങ്കുകളെ മത നേതൃത്വങ്ങള്‍ സമീപിച്ച ചിത്രങ്ങള്‍ വ്യക്തമാണ്. പച്ചയായ യാടാര്ത്യത്തെ അമ്ഗീകരികരിച്ചു കൊണ്ട് തന്നെ നിലവിലെ ബാങ്കിംഗ് നിയമങ്ങള്ക്കനുസൃതമായി സുതാര്യതയോട് കൂടി ഒരു കമ്മേര്സിയാല്‍ ബാങ്കിംഗ് വരേണ്ടിയിരിക്കുന്നു. പല scheduled ബാങ്കുകളും സജീവമായിരിക്കെ വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് സമൂഹത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും, വ്യവസായികളുടെയും, യോഗ്യരായ ശരീഅ: പണ്ഡിതരുടെയും മേല്‍ നോട്ടത്തില്‍ ഒരു ബാങ്ക് ഉദയം ചെയ്യേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ബാന്കിങ്ങിനെ അവഗനിക്കെണ്ടിവരുന്ന വിഭാഗത്തെ ബാങ്കിങ്ങില്‍ സജീവമാക്കുവാനും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റി നിരുതാനും അവരുടെ ചൂഷണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും ഇങ്ങിനെയൊരു ബാങ്കിന് കഴിയും. നാളിതു വരെ "പലിശ ഹറാം" ഏന് പറയുന്നവര്‍ അതെ സ്ഥാപനങ്ങളുടെ സേവനങ്ങളിലാണ് മുന്നോട്ടു പോയതെങ്കില്‍, പിന്നെ അതിനെതിരെ പറഞ്ഞു പുറം തിരിഞ്ഞു നില്‍ക്കുന്നത് ഇരട്ടതാപ്പാണ്, അവസരവാധമാണ്. അത് കൊണ്ട് യാധര്ത്യത്തെ മനസ്സിലാക്കി, ഒരു കംമെഴ്സിയാല്‍ ബാങ്ക് രൂപീകരിക്കുവാന്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ മുന്നോട്ടു വരട്ടെ. ഗള്‍ഫ് മേഖലയിലുള്ള വരുടെ സാമ്പത്തിക നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനും, അവര്‍ക്ക് സാമ്പത്തിക സുരക്ഷ്ടിതത്വം പരിച്ചയപെടുതുന്ന പ്ലാനുകള്‍ സമര്‍പ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന മേഖലകള്‍ ഈ ബാങ്കിങ്ങില്‍ വരേണ്ടതുണ്ട്. പലിശ ബാങ്കിംഗ് പ്ലാട്ഫോമില്‍ നിന്ന് കൊണ്ട് തന്നെ വിശ്വാസി സമൂഹത്തിനു പലിശയെ ഒഴിവാക്കുന്നതിനു പ്രായോഗികമായ സാമ്പത്തിക രീതികള്‍ പരിച്ചയപെടുതുവാനും, നിക്ഷേപങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കുന്ന investment പ്ലാനുകള്‍ പരിചയപെടുവാനും വിശ്വാസി സമൂഹത്തിനു സുതാര്യമായി സാമ്പത്തിക മേഖലയില്‍ ഇടപെടാനും, കഴിയുന്ന രീതിയില്‍ ഒരു ബാങ്ക് ഇനിയെങ്കിലും സ്ഥാപിതമാകെണ്ടിയിരിക്കുന്നു.പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതിയിലെക്കുള്ള ഒരു മാറ്റത്തിലേക്ക് സഹായകമാകുന്ന ഒരു ബാങ്കിങ്ങ് സമൂഹത്തില്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ പഠനം നടക്കേണ്ടിയിരിക്കുന്നു.
___________________________
re-cap: നമസ്കാരം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടുകാരനൊരു മെയില്‍. കത്തീഡ്രല്‍ കുറി കമ്പനിയില്‍ നിന്നാണ്. കുറിക്കാരന്‍ പൊട്ടിച്ചു വായിച്ചു. ഒരു ലക്ഷത്തിന്റെ കുറി. വിളിചെടുത്തതാന്. രണ്ടു മാസ അടവ് തെറ്റിയിരിക്കുന്നു. പലിശ കൂട്ടി അടക്കണം."ഇത് ഹറാമല്ലെ" ? കണ്ടു നിന്ന മറ്റൊരാള്‍ ചോദിച്ചു. ചോദ്യത്തിന് മറുചോദ്യം " താങ്കള്‍ക്കു ബാങ്ക് അക്കൌന്ടില്ലേ ?"
"ഉണ്ട്"'
അതില്‍ പലിശയില്ലേ' ?
'ഉണ്ട്' ,പക്ഷെ ഞാന്‍ വാങ്ങിക്കാറില്ല. "പിന്നെന്തു ചെയ്യും.
"മറ്റാരെങ്കിലും ഉപയോഗിക്കും""അപ്പൊ ആരെങ്കിലും ഉപയോഗിക്കാനായി വേണം അല്ലെ ? അത് തെറ്റല്ലേ..മറ്റുള്ളവരെ അത് ഉപയോഗിപിക്കുന്നതിന്റെ പേരില്‍ കുറ്റം ആരെറ്റെടുക്കും !
" " !________________
Tuesday, October 26, 2010
ഇസ്ലാമും പ്രകൃതിയും
ബന്ധത്തെ പൂര്‍വസ്ഥിതിയിലാക്കി കൊണ്ടുള്ള പരിഹാരമാണ് പ്രകൃതി നമ്മോടു ആവശ്യപ്പെടുന്നത്.
നമ്മുടെ പരിസ്ഥിതി, വാസ സ്ഥലം, അതുള്‍കൊള്ളുന്ന പ്രദേശം, ഭൂമി, പ്രപഞ്ചം, അതങ്ങിനെ വിശാലമാണ്. പ്രകൃതിയില്‍ നിന്നും ഇസ്ലാമിനെയോ , ഇസ്ലാമില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധ്യമല്ല. പക്ഷെ മനുഷ്യന് ഊര്‍ജ്ജം നല്‍കുന്ന ആ പരിസ്ഥിതിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോ.ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്. “ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്ക്യിയത്തിലും, ഭൂമിയില്‍ എല്ലാ തരാം ജന്തു വര്ഗ്ഗനഗലെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതി ക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164)
മനുഷ്യന്റെയും, മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ പ്രകടമാണ്. പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാതിനനുസരിച്ചു രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് മനുഷ്യന് തന്നെ ഭീഷണിയായി ഉയര്‍ന്നു വരുന്നത്. കാലാവസ്തയും, പ്രകൃതിയും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന രീതിയിലാണ് അതിന്റെ ഘടന എന്നാ തിരിച്ചറിവ് മനുഷ്യന് നഷ്ടപെട്ടതാണ് ഇത്തരത്തില്‍ ഒരു ദുരന്തം നേരിടാന്‍ കാരണമായത്.i
പ്രകൃതി സംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളില്‍ അറിയാത്ത പലതിന്റെയും ഗുണഭോക്താക്കളായ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പൂര്‍വിക സമൂഹത്തെ പഠിക്കുകയാണെങ്കില്‍ ഇന്ന് നേരിടുന്ന വിപത്തിന് ഇന്നത്തെ മനുഷ്യന്‍ തന്നെയാണ് കാരണമെന്ന് കാണാന്‍ കഴിയും.
" മനുഷ്യന്റെ പ്രവൃത്തി ജൈവ വൈവിധ്യത്തിന്റെ അഭാവതിനും, കാലാവസ്ഥയിലെ അപകടകരമായ മാറ്റത്തിനും എപ്രകാരം കാരണമായിട്ടുണ്ട് എന്നത് മനസ്സിലാക്കുവാന്‍ നമ്മള്‍ പ്രകൃതിയെ ഗൌരവമായി പടിക്കെണ്ടിയിരിക്കുന്നു. പ്രകൃതിയില്‍ നിന്നും നേരിടുന്ന ഭീഷണി എത്ര എന്നതല്ല മറിച്ചു അത് എത്രത്തോളം പ്രത്യാഗാതങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുംമെന്നതാണ് വിഷയമാകേണ്ടത്. നമ്മുടെ സമൂഹത്തില്‍ നിന്നുമുള്ള മനുഷ്യര്‍ രുടെ പ്രക്രുതിയിന്മേലുള്ള ഇടപെടലുകള്‍ എത്രത്തോളം നാശം ഭൂമിയില്‍ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് അവരെ ഭോധവല്‍ക്കരിക്കുകയും, സാമൂഹികവല്‍ക്കരിക്കുകയും ചെയ്യുകയാണ് പ്രായോഗികമായിട്ടുള്ളത്. "
പരിസ്ഥിതിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
- ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക , ഒഴിവു സമയങ്ങള്‍ വൃഥാ കളയുന്നതിനു പകരം ഇത്തരത്തില്‍ പ്രയോജന കരമായ രീതിയില്‍ ചിലവവഴിക്കുക .
- പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം നല്‍കുക.
- പ്രകൃതി ദത്തമായ കൃഷി രീതിയിലേക്ക് മടങ്ങുക .
- വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പു വരുത്തുക . തങ്ങള്‍ അനാവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതിലൂടെ വാഹനം പുറത്തു വിടുന്ന കാര്‍ബണ്‍ ആരോഗ്യത്തെയും , പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക
- പ്ലാസ്റിക് ഉപയോഗം കുറയ്ക്കുക .
പ്രകൃതി മനുഷ്യന് മാത്രമല്ല മറ്റു ജീവികളുടെ അതി ജീവനതിനും, നില നില്‍പ്പിനും കൂടിയുള്ള സംവിധാനമാണെന്ന് തിരിച്ചരിയെണ്ടാതുണ്ട് . ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്
ഭൂമിയില്‍ സമതുലിതമായി സംവിധാനിപ്പിക്കപെട്ട ഒരു വ്യവസ്ഥിതിയെ ഭൂമിയുടെ അമാനത്തുകള്‍ എല്പിക്കപെട്ട ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ പരിപാളിക്കെണ്ടാതുണ്ട് .
സസ്യങ്ങളും , ഗ്രഹങ്ങളും അവയ്ക്ക് നല്‍കപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ സൃഷ്ടാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന് കുറആണ്‍ പറയുന്നു .
ലോക അവസാനം ആഗതമായി എന്നറിഞ്ഞാല്‍ പോലും , തന്‍റെ കയ്യിലുള്ള മരത്തെ വെച്ച് പിടിപ്പിക്കാതെ പോകരുതെന്ന് പ്രാവാചകന്‍ ഓര്‍മിപ്പിക്കുന്നു.
യുദ്ധങ്ങളില്‍ സംരക്ഷിക്കപെടെണ്ട കാര്യങ്ങളില്‍ പ്രകൃതിയെ ഇസ്ലാം എടുത്തു പറഞ്ഞതില്‍ ഇസ്ലാമിന്റെ പരിസ്ഥിതിയോടുള്ള നിലപാട് എത്ര വ്യക്തമാണ് എന്ന് കാണാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ഇസ്ലാമിന്റെ ഈ നിര്‍ദേശവും ജനീവ കണ്‍ വെന്ഷന്‍ ആര്ടിക്ലിന്റെ ഭാഗമായതില്‍ പ്രകൃതിയും ഇസ്ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു.ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭുജിക്കുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന് ഇസ്ലാം വിശ്വാസികളോട് പറയുമ്പോള്‍, മരം വെട്ടുന്നതും, പ്രകൃതിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ അതുണ്ടാക്കുന്ന അസംതുളിത്വതിനു ശിക്ഷാര്‍ഹാരാകുമെന്നു പറയേണ്ടതില്ല. മനുഷ്യന് വേണ്ടി കൃഷിയിടത്തില്‍ വിളയെടുക്കുന്ന കൃഷിക്കാരന്‍ കൃഷി ഇസ്ലാമില്‍ ഇബാദത്തിന്റെ ഭാഗമായി വരുന്നത് ഇവിടെ വ്യക്തമായി കാണാന്‍ കഴിയും. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലതെക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനുള്ളത് എന്നത് പരിസ്ഥിതി ചിന്തയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.മനുഷ്യ സമൂഹത്തോടും, പ്രകൃതിയോടും, മറ്റു ജീവ ജാലങ്ങളോടും നിര്‍വഹിക്കേണ്ട ബാധ്യതകളെ ഏറ്റെടുക്കാന്‍ കെല്പുള്ള ഒരു സൃഷ്ടിയെന്ന നിലയിലാണ് മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിചീട്ടുള്ളത്.
പരിസ്ഥിതിയുമായി എപ്പോഴും സംവധിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. ഗാലക്സികളും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നെബുലകളും, വാല്‍ നക്ഷത്രങ്ങളുമൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പാതയിലൂടെ പരസ്പരം ബന്ധപെട്ടുകിടക്കുന്ന ഈ പ്രപഞ്ച സംവിധാനത്തില്‍ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ആഘാതം മറ്റുള്ളവയെ കൂടി ബാധിക്കുംമെന്നു മനുഷ്യന്റെ ബോധം അവനെ ഉണര്തുന്നുണ്ട്. “”തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിന രാത്രങ്ങള്‍ ആവര്തിക്കപെടുന്നതിലും ധിഷണാ ശാലികള്‍ക്ക് പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.””( alu imran-131)
ജന്തു ജാലങ്ങളുടെയും, സസ്യ ലതാധികളുടെയും വളര്‍ച്ചയും, എല്ലാം ഉള്‍കൊള്ളുന്ന പരിസ്ഥിതിയുടെ നില നില്‍പ്പും സാദ്യമാകുന്ന രീതിയിലാണ് ദിന രാത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്.പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എത്ര ചെറുതായാലും, അതിന്റെ ആഘാതം പരിസ്ഥിതിയില്‍ ഉണ്ടായിരിക്കും. പ്രകൃതിയില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രത്യഘാതത്തിനു വിധേയമാണ് എന്നത് ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളും, പ്രകൃതി ദുരന്തങ്ങളും നമ്മോടു പറയുന്നുണ്ട് . സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് തങ്ങളെ നിലനിര്‍ത്തുന്ന ആവാസ വ്യവസ്ഥയെ മറന്നു കൊണ്ട് പ്രകൃതി ചൂഷണത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്.
ശാസ്ത്രഞ്ഞമാരുടെ നിരീക്ഷണങ്ങളും, മുന്നറിയിപ്പുകളും, ശ്രവിചാലും, ഇല്ലെങ്കിലും, പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനോടു സംവധിക്കുന്നുവെന്ന പോലെ സംഭവിച്ചു കൊണ്ടേയിരിക്കും. ജീവ ജാലങ്ങളുടെ നില നില്‍പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന്‍ ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള്‍ തയ്യാരാകെണ്ടിയിരിക്കുന്നു.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മനുഷ്യന്റെ ദുരന്ത ചിത്രത്തില്‍ നമുക്ക് നമ്മളെ കൂടി കാണാന്‍ കഴിയുന്നുവെങ്കില്‍ ഈ പ്രവര്‍ത്തിക്കു ഉത്തരവാദിയായവരെ പിന്തിരിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്.
Sunday, October 10, 2010
അവര്‍ പോലും പറയുമ്പോള്‍ !
കെ പി സുകുമാരന്റെ ലേഖനം വളരെ പ്രസക്തമായത് കൊണ്ട് ലേഖനത്തില്‍ നിന്നുള്ള താഴെ വായിക്കാം. ((കൂടുതല്‍ വായനക്ക് പ്രബോധനം ഒക്ടോബര്‍ ലക്കം)
....................മുസ്ലീം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാഅത്തേ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദസംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാഅത്തേ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാഅത്തേ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാഅത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖം മൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാരും, കോടതിയും, ഭരണഘടനയും , ജനാധിപത്യവും എല്ലാം ബൂര്‍ഷ്വ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ലവം നടത്തിയിട്ട് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇവിടെ നിലവിലുള്ള ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരല്ലേ. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ലവം വന്നു കളയും എന്ന് പേടിക്കുന്നുണ്ടോ? ഇത്രക്കും ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാഅത്തേ ഇസ്ലാമി പറയുന്നുമുണ്ട്. അപ്പോഴും പറയുന്നു അത് മുഖം മൂടിയാണെന്ന്.
കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാഅത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹ്യരംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പള്ളിയിലും , കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമന:സാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.
സമൂഹത്തെ സേവിക്കാന്‍ ഒരു ചിലര്‍ എക്കാലത്തും മുന്നോട്ട് വരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും , ചുമട് താങ്ങികളും വഴിവിളക്കുകളും സ്ഥാപിച്ചും ധര്‍മ്മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹ്യസേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാഅത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികള്‍ വെറും അധികാരരാഷ്ട്രീയം കൈയ്യാളുന്നതും രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ല്ലാള്‍മാരും ആയി മാറി കഴിഞ്ഞു. ജമാഅത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ """അങ്ങനെയൊരു ആവശ്യകത കാലം""" മുന്നോട്ട് വെക്കുന്നുണ്ട്.
ജമാഅത്തേ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലീം സംഘടനയാണ് ജമാഅത്തേ ഇസ്ലാമി. ഇസ്ലാം എന്നത് ""മാനവരാശിക്ക് ' സമാധാന' പൂര്‍ണ്ണമായി ജീവിക്കാനുള്ള"" മനുഷ്യമഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ ""മുസ്ലീം സമുദായത്തെ എത്തിക്കുക"" എന്നതാണ് ജമാഅത്തേ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലീം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അനുസരിച്ച് ജീവിയ്ക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാരൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മാറ്റാരെ പോലെയും ജമാഅത്തേ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാഅത്തേ ഇസ്ലാമി ഉന്നം വയ്ക്കുന്നത്. ഏറിയാല്‍ ""അവര്‍ മറ്റ് വിശ്വാസികളോട് പറയുക ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും"". ഇസ്ലാം ദര്‍ശനത്തെ മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നു പോകുന്നത്. ഇസ്ലാമിന്റെ ""യഥാര്‍ത്ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍"" തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാഅത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാഅത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ.
Tuesday, August 3, 2010
മതമില്ലാത്ത രാഷ്ട്രീയം !
മ
തം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. പറയുന്നവര്‍ ആരാ ! അവരെ നമുക്ക് രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കാം. ആ രാഷ്ട്രീയക്കാര്‍ക്ക് മതമുണ്ടോ. സ്വതമുണ്ടോ, ഇനി എന്തെങ്കിലും സ്വത്വമുന്ടെങ്കില്‍, സ്വത്വ രാഷ്ട്രീയമുണ്ടോ, അതിന്റെ ഏതെങ്കിലും അസ്വസ്ഥതകള്‍ മനസ്സിലുണ്ടോ.. അതൊന്നും ചുഴിഞ്ഞു അന്വേഷിക്കേണ്ട അരാഷ്ട്രീയക്കാരെ !
അപ്പൊ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മതമില്ലേ ? ആലോചിച്ചു സമയം കളയണ്ട. ഇനി മതമുന്ടെങ്കില്‍ അവരത് ഈ "മത രാഷ്ട്രീയക്കാരെ" പോലെ പുറത്തു കാണിക്കില്ല. അടക്കി പിടിക്കും സ്വയം. ചില നേരങ്ങളില്‍ എതിര്‍പ്പുള്ള സമൂഹത്തിനു നേരെ ഗ്യാസായി പുറത്തു വരുമെങ്കിലും വിവാധമാകുംപോള്‍ എമ്പക്കമാണെന്ന് പറഞ്ഞു വാര്‍ത്തയില്‍ നിന്ന് പെട്ടെന്ന് ആവിയാകും....
ഇനി നമുക്കിടയിലുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് മതത്തിന്റെ മണമുണ്ടോ. മത നിരപേക്ഷ രാഷ്ട്രീയമാണോ..
കോണ്ഗ്രസ്, അതില്‍ തന്നെ പല ഗ്രൂപ്പുകളായ കേരള കോന്ഗ്രസ്സുകള്‍, മറ്റൊന്ന് കമ്യൂണിസ്റ്റ്- മാര്‍കിസ്റ്റ്, പിന്നെ മുസ്ലീങ്ങളുടെ ലീഗുകള്‍, പിന്നെ ബി ജെ പി, അങ്ങിനെ കുറെ പാര്‍ടികള്‍. ഇതിലൊന്നും മതമില്ല. എന്നാല്‍ മത വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പല തരം രാഷ്ട്രീയ നിറങ്ങള്‍ ചാലിച്ച വോട്ടു ബാങ്ക് രാഷ്ട്രീയം കാണാന്‍ കഴിയും. വിശ്വാസതിനനുസരിച്ചു ഓരോ വിഭാഗത്തിനും പല അവകാശങ്ങള്‍. വിവിധയിനം ക്വാട്ടകള്‍. അങ്ങിനെ ഇതൊക്കെ തങ്ങളുടെ സമൂഹങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു തങ്ങള്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സ്ഥാനങ്ങളില്‍ ഇരുന്നു വിലപേശി വാങ്ങി സമുധായങ്ങള്‍ക്ക് 'വാങ്കി' കൊടുക്കും ഈ മത ബോധമില്ലെന്നു പറയുന്ന "മതമില്ലാത്ത ശുദ്ധ രാഷ്ട്രീയം"!
നമുക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍, എല്ലാ തരം വിശ്വാസികളെയും ഉള്‍കൊള്ളുന്ന വലിയ പാര്‍ട്ടികള്‍, ചിലതില്‍ ക്രിസ്ത്യാനികള്‍, ചിലതില്‍ മുസ്ലീന്കള്‍, ഹിന്ദുക്കള്‍, മതത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമൊന്നും ഇല്ലെങ്കിലും (നേതാക്കള്‍ക്കും, അണികള്‍ക്ക് ഉണ്ടോ, ഇല്ലേ എന്നത് ഗവേഷണ വിഷയമാക്കാം !) തങ്ങളുടെ രക്തസാക്ഷികളുടെ ഓര്‍മയ്ക്ക് സ്തൂപങ്ങള്‍ക്ക് മുമ്പില്‍ പുഷ്പ അര്‍ച്ചന നടത്തുന്ന മതമല്ലാത്ത മതമായ കമ്യൂണിസ്റ്റ്- മര്കിസ്ടുകള്‍. സത്യം പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന് കരുതുന്നവരും, നുണ പറഞ്ഞാല്‍ നരകത്തില്‍ പോകുംമെന്നു വിശ്വസിക്കുന്നവരും തങ്ങള്‍ക്കു ഇഷ്ടപെട്ട പാര്‍ട്ടികളില്‍ നില കൊണ്ടു.
ഈ ഡെമോക്രാടിക് ഗാലക്സിയില്‍ ചിലത് വലിയ ഗ്രഹങ്ങളും, അവയെ ആശ്രയിച്ചു ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളും, ചിലത് നക്ഷത്രങ്ങളും, ചിലത് വാല്‍ നക്ഷത്രങ്ങളുമായ പാര്ടികലാണ്. രാഷ്ട്രീയ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങല്‍ക്കനുസരിച്ചു ഗ്രഹങ്ങളുടെ ഭ്രമനങ്ങള്‍ക്ക് വിത്യാസവും, ഇടയ്ക്കു പൊട്ടലും, ചീറ്റലും ഉണ്ടാകുമ്പോള്‍ ഉപ ഗ്രഹങ്ങള്‍ക്ക് സ്ഥാന ചലനം സംഭവിച്ചു റൂട്ട് മാറ്റം സംഭവിക്കുന്നതും കാണാന്‍ കഴിയും. ചില നേരങ്ങളില്‍ വര്‍ഗീയ പുകയും ജാതി കാറ്റും വീശുന്നുന്ടെന്നു പരസ്പരം ആരോപിച്ചു കാലാവസ്ഥ പ്രശുബ്ദമാക്കും. ഇതൊക്കെ മീഡിയകളില്‍ വാര്‍ത്തകളില്‍ സമയാ സമയം ഫ്ലാഷായി, ടോക് ഷോ ആയി നിറഞ്ഞു നില്‍ക്കും.
ഇങ്ങിനെ പോകുന്നതിനിടയിലാണ് ഒരു അദ്ധ്യാപകന്‍ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചത്. ചോദ്യത്തില്‍ പിശകുണ്ടെന്നു കണ്ടെത്തി, വിവാദമായി, അതിനെ തുടര്‍ന്ന് ആ അദ്ധ്യാപകന്‍ ക്രൂരമായി ആക്രമിക്കപെട്ടു. രാഷ്ട്രീയ കാലവസ്തക്കനുസരിച്ചു വിള കൊയ്യേന്ടവര്‍ കൊയ്യാനെത്തി.
പിന്നീട് ചര്‍ച്ചകളും, വേദികളും പതുക്കെ പതുക്കെ ആരുമറിയാതെ വഴിമാറി അധ്യാപകനെ സഹായിച്ച ജമാ അതിന്റെ രാഷ്ട്രീയ നീക്കത്തെ കുറിച്ചായി.പാര്‍ട്ടികളും, ബുജീവികളും ഒന്നിച്ചും, കൂട്ടായും സംസാരിച്ചു.
സോളിടാരിട്ടിയുടെ ജനോപകാര, സാമൂഹിക സേവനങ്ങള്‍ സമൂഹത്തിനു അറിയാവുന്നത് (ഈ ജനോപകാര, സാമൂഹിക സേവനങ്ങളെ മത രാഷ്ട്രീയമെന്നും, തീവ്രവാധമെന്നും മീഡിയ പറയുന്നു !) കൊണ്ട് ഇത് ഭ്രമണം ചെയ്യുന്ന സ്ഥലങ്ങള്‍ ചില ഗ്രഹങ്ങളുടെ നീക്കങ്ങളില്‍ ചെറിയ അനക്കങ്ങള്‍ സൃഷ്ടിക്കുന്നതായി നിരീക്ഷകരായ ജനങ്ങള്‍ കാണുന്നതായി കണ്ടെതിയീട്ടുണ്ട്. ജമാ അതിന്റെ ഈ ജനകീയത മനസ്സിലാക്കി "മത-വീക്ഷണ തര്‍ക്കങ്ങളുമായി സമയം ചിലവഴിച്ചിരുന്ന മത സംഘടനകളെ തങ്ങളുടെ സാമുദായിക രാഷ്ട്രീയത്തിന് ഹലാലാക്കി ഒന്നാക്കി നിര്‍ത്തിയതും ഒരു പുതിയ കാലാവസ്ഥ വ്യതിയാനമായി അനുഭവപെട്ടു. ബിദ് അത്തും, ശിര്‍ക്കും പരസ്പരം ആരോപിച്ചു എതിര്‍പക്ഷത്തെ നരകത്തില്‍ ഇട്ടുകൊണ്ടിരുന്ന മത സംഘടനാ നേതൃത്വങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് സ്വര്ഗ്ഗവാശികളായ പോലെ എല്ലാം മറന്നു ജമാഅത്തിനെതിരെ ഒറ്റകെട്ടായപ്പോള്‍ അണികള്‍ അന്തം വിട്ടു കാണും. ഈ ഐക്യ ബോധത്തില്‍ സ്വയം ലയിച്ചിരിക്കുമ്പോള്‍ ഇത്ര നാളും തങ്ങള്‍ സൃഷ്ടിച്ച അണികള്‍ ഇനി എത്ര കാണുമെന്നു വരുന്ന നാളുകളില്‍ അവര്‍ക്കുണ്ടാകാന്‍ സാദ്യതയുള്ള തിരിച്ചറിവിനെ ആശ്രയിച്ചിരിക്കും.